Monday, July 13, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

അമേരിക്കന്‍ വിരോധം അറബിക്കടലില്‍?

പി.ആര്‍. ശിവശങ്കരൻപി.ആര്‍. ശിവശങ്കരൻ
24 April 2020

കേരള രാഷ്ട്രീയം ഇന്ന് ‘സ്പ്രിങ്കലര്‍’ എന്ന അമേരിക്കന്‍ കമ്പനിയുടെ പിറകെയാണല്ലോ. ഈ കമ്പനിക്ക് കേരളത്തിന്റെ അതിപ്രധാനമായ ആരോഗ്യവിവരങ്ങള്‍ കൈമാറിയതില്‍ ഇടതുപക്ഷ സര്‍ക്കാരും പിണറായി വിജയനും യാതൊരു സൈദ്ധാന്തിക പ്രശ്‌നങ്ങളോ സര്‍ക്കാര്‍ നടപടിക്രമങ്ങളിലെ പാളിച്ചയോ, സാങ്കേതിക പ്രശ്‌നങ്ങളോ കാണുന്നില്ല. മാത്രവുമല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇപ്പോള്‍ സ്പ്രിങ്ക്‌ലര്‍ കമ്പനിയെ മാത്രമല്ല, ആമസോണിന്റെ ‘ക്ലൗഡ്’ സംവിധാനത്തെ, അമേരിക്കയുടെ വിവര സാങ്കേതിക വിദ്യയിലെ നൈപുണ്യത്തെ, അവിടുത്തെ വിവരസാങ്കേതിക നിയമത്തിലെ ശക്തമായ വകുപ്പുകളെ എല്ലാം ന്യായീകരിക്കുമ്പോള്‍ പഴയ പാര്‍ട്ടി സഖാക്കള്‍ വിങ്ങിപ്പൊട്ടുകയായിരിക്കും. കാരണം എന്നും കമ്മ്യൂണിസ്റ്റുകാരന്റെ പ്രഖ്യാപിത ശത്രു അമേരിക്കന്‍ സാമ്രാജ്യത്വവും അവിടുത്തെ കുത്തക സാമ്പത്തിക ശക്തികളായ സ്വകാര്യകമ്പനികളും ആയിരുന്നു. പാര്‍ട്ടി കെട്ടിപ്പടുത്ത നാള്‍ മുതല്‍ ആര്‍ക്കൊക്കെ എതിരെയാണോ ഇവര്‍ മുദ്രാവാക്യം വിളിച്ചത് ആ സംവിധാനത്തെ മുഴുവന്‍ ന്യായീകരിക്കേണ്ട ഗതികേടിലാണ് ഇന്ന് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ വന്നുനില്‍ക്കുന്നത്. അത് മുഴുവന്‍ പിണറായി വിജയന്‍ എന്ന ഒരൊറ്റ നേതാവിന്റെ കഴിവുകേടുകൊണ്ട് എന്നതും ഇവര്‍ക്കാര്‍ക്കും അത് ചോദ്യം ചെയ്യുവാന്‍ ധൈര്യമില്ലാ എന്നതും ആണ് ഏറ്റവും പരിതാപകരം.

Google NewsAdd Kesari Weekly as a preferred source on Google

പാര്‍ട്ടിയുടെ അമേരിക്കന്‍ വിരുദ്ധ ചരിത്രം
കമ്മ്യൂണിസ്റ്റുപാര്‍ട്ടി അവരുടെ പ്രകടന പത്രികയിലും പ്രമേയങ്ങളിലും അമേരിക്കന്‍ വിരുദ്ധത പറഞ്ഞിരുന്നുവെങ്കിലും ആത്യന്തികമായി പിണറായി സര്‍ക്കാര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും സ്വകാര്യ മുതലാളിത്തത്തിന്റെയും ആശ്രിതരും അനുയായികളും ആയിരുന്നു എന്നതാണ് സത്യം. രാജ്യത്ത് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നല്ല ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉണ്ടായിട്ടും റിലയന്‍സിനാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലിക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയത്. അതുമുതല്‍ കേരളത്തിന്റെ സമ്പാദ്യവും കടംമേടിച്ച പണവും വരെ എസ്ബിടി ഉണ്ടായിരുന്നപ്പോള്‍ അവിടെയോ എസ്ബിഐയിലോ മറ്റു ദേശീയ ബാങ്കിലോ നിക്ഷേപിക്കാതെ യെസ് ബാങ്കിലും ആക്‌സിസ് ബാങ്കിലും നിക്ഷേപിച്ച ചരിത്രവും പിണറായി സര്‍ക്കാരിന് സ്വന്തം.

വിദ്യാഭ്യാസത്തില്‍ നമ്പര്‍ വണ്‍ ആയിട്ടും പാര്‍ട്ടി നേതാക്കളുടെ മക്കള്‍ വിദേശത്തും, അന്യസംസ്ഥാനത്തും പഠിക്കുന്നതുപോലെ, ആരോഗ്യരംഗത്തും നമ്പര്‍ വണ്‍ ആയ കേരളത്തില്‍ ചികിത്സിക്കാതെ ഇവര്‍ ചൈനയിലും ക്യൂബയിലും തെക്കന്‍ കൊറിയയിലും പോകാതെ അമേരിക്കയിലേക്ക് പോകുന്നതും ഇന്നും പാവപ്പെട്ട സഖാക്കള്‍ക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത കാര്യമാണ്.

ADVERTISEMENT

എന്നാല്‍ അതിലും വിചിത്രമായ, ദാരുണമായ സൈദ്ധാന്തിക പ്രശ്‌നമാണ് സ്പ്രിങ്ക്‌ലര്‍ വിഷയത്തില്‍ പാര്‍ട്ടി നേരിടുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ ഭരണകാലത്ത് വിഎസ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചും, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രബോധത്തോടെയും ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് മൈക്രോസോഫ്റ്റിനെ ഒഴിവാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ലിനക്‌സില്‍ കേരള സര്‍ക്കാരിന്റെ ഭൂരിഭാഗം ഡാറ്റകളും ക്രമപ്പെടുത്തിയതും സംരക്ഷിച്ചതും. അത് തീര്‍ച്ചയായും പൊതുസമൂഹം അംഗീകരിച്ച കാര്യവും ആയിരുന്നു. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ അടക്കം ഉള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവാചകര്‍ കേരളത്തിലെ ഇടതുപക്ഷ/കമ്മ്യൂണിസ്റ്റ് നയങ്ങളെ വാനോളം പുകഴ്ത്തിയതും കേരളം കേട്ടതാണ്.

അതേ ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പിന്തുടര്‍ച്ചക്കാരനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പിബി മെമ്പറും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് ഇന്ന് മലയാളികളുടെ ആരോഗ്യവിവരങ്ങള്‍ മുഴുവന്‍ സൗജന്യമായി ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടെന്നും അത് കുറച്ചു മാസത്തേക്ക് ഉപയോഗിക്കാന്‍ തരാമെന്നും കേട്ടപാതി കേള്‍ക്കാത്തപാതി ഒരു വിദേശ സ്വകാര്യ കമ്പനിക്ക് പാട്ടുംപാടി നല്‍കിയത്. അതും ഒരു നടപടിക്രമവും ചട്ടവും നോക്കാതെ, വിദേശകമ്പനിയുടെ തന്നെ ലെറ്റര്‍ ഹെഡില്‍ കേരളത്തിന്റെ ഐടി സെക്രട്ടറി ഒപ്പിട്ടുനല്‍കി എന്നത് ആരുടെ അറിവോടും അനുഗ്രഹത്തോടും കൂടി ആണെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

പിണറായി സഖാവിനെ കുറച്ചെങ്കിലും അറിയാവുന്നവര്‍ക്കും ബര്‍ലിന്‍ കുഞ്ഞനന്തന്റെ ആത്മകഥ വായിച്ചവര്‍ക്കും ഒരു കാര്യം പകല്‍പോലെ വ്യക്തമാകും. പിണറായി സഖാവിന്റെ ഏകാധിപത്യ സ്വഭാവവും, നിര്‍ബ്ബന്ധബുദ്ധിയും, പാര്‍ട്ടിയിലെയും ഭരണത്തിലെയും സ്വാധീനവും കാരണം അദ്ദേഹത്തിന്റെ മൂക്കിനുകീഴില്‍, ചീഫ് മിനിസ്റ്ററുടെ െസക്രട്ടറിയേറ്റില്‍, അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ പിണറായി വിജയന്‍ അറിയാതെ ഇത്തരം തീരുമാനം എടുക്കും എന്ന് അരിയാഹാരം കഴിക്കുന്നവര്‍, കണ്ണിനിടയില്‍ മൂക്കുള്ളവര്‍ ആരും വിശ്വസിക്കില്ല. മാത്രവുമല്ല സഖാവ് പിണറായി വിജയന്റെ ഏക ബലഹീനതയും, ഒരുപക്ഷെ ഈ സാഹസികത കാട്ടുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ പിണറായി വിജയന്റെ ഊതിവീര്‍പ്പിച്ച അമാനുഷിക പരിവേഷം ഏറ്റവും അവശ്യസമയത്ത് തന്നെ ചീറ്റി പോയി എന്നു മാത്രമല്ല, തിരിച്ചടിക്കുകയും ചെയ്തു. ഇന്ന് സിപിഎമ്മിന്റെ യുവനേതാക്കള്‍ക്ക് അനിഷ്ടത്തോടെയെങ്കിലും ‘സ്പ്രിംങ്ക്‌ലര്‍’ എന്ന സ്വകാര്യ അമേരിക്കന്‍ കമ്പനിയെ, ആമസോണ്‍ ക്ലൗഡ് സംവിധാനത്തെ, യുഎസിന്റെ വിവരസാങ്കേതിക വിദ്യയിലെ നിയമത്തിലെ ഔന്നിത്യത്തെ എല്ലാം അംഗീകരിക്കുകയും, പിന്‍താങ്ങുകയും ചെയ്യേണ്ട സ്ഥിതി വന്നിരിക്കുന്നു. ഇത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ഒരിക്കലും നേരിട്ടില്ലാത്ത വെല്ലുവിളിയാകുവാന്‍ പോവുകയാണ്. സ്പ്രിംങ്ക്‌ലര്‍ വിവാദം കെട്ടടങ്ങിയാലും ഈ അമേരിക്കന്‍ ന്യായീകരണത്തിന്റെ വിഴുപ്പ്ഭാണ്ഡം സിപിഎമ്മിനെ ഉടനെയൊന്നും ഒഴിയുകയില്ല, ഉറപ്പ്.

Tags: കമ്മ്യൂണിസ്റ്റ്സ്പ്രിങ്ക്‌ലര്‍പിണറായി
Share103TweetSendShare

Related Posts

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

കവിയുടെ കര്‍മ്മയജ്ഞം

കവിയുടെ കര്‍മ്മയജ്ഞം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

പ്രതിഭ, സിദ്ധന്‍, ബുദ്ധന്‍

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

Shopping Cart

Latest

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies