കര്‍മ്മണ്യതയുടെ സംക്രമകാലം
മകരസംക്രമം ജനുവരി 14 മണ്ണിലും മനസ്സിലും പരിവര്‍ത്തനത്തിന്റെ കുളിര്‍കാറ്റു വീശുന്ന ഉത്തരായണകാലം സമാഗതമായിരിക്കുകയാണ്. കൊയ്‌ത്തൊഴിഞ്ഞ നെല്‍പ്പാടങ്ങളും ഇലപൊഴിഞ്ഞ നാട്ടുവഴികളും പുരുഷാരങ്ങളുടെ പൂരാവേശത്തിനു സാക്ഷിയാകുന്ന ഗ്രാമതട്ടകങ്ങളുടെ ഉത്സവ നാളുകള്‍...


















