ഭരണഘടന നിലനില്‍ക്കുന്ന ഇസ്ലാമിക രാജ്യങ്ങളില്‍ അവിടുത്തെ മതവിശ്വാസങ്ങള്‍ക്കു വിധേയമായിക്കൊണ്ട് മാത്രം വാണിജ്യ-വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന ചിന്തയില്‍ ഭരണകൂടങ്ങള്‍ ചാര്‍ത്തുന്ന തികച്ചും മതവത്കൃതമായ മുദ്രയാണ് ഹലാല്‍ അഥവാ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉപജീവനത്തിനു വേണ്ടി ചെന്നെത്തിയ ഇന്ത്യക്കാരില്‍ പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള ഒരു പ്രത്യേക മതവിശ്വാസികള്‍ അന്നാട്ടില്‍ കണ്ട മതാധിഷ്ഠിത വ്യവസ്ഥിതികളെ സ്വന്തം നാട്ടില്‍ നടപ്പിലാക്കാനുള്ള സംഘടിത പരിശ്രമങ്ങള്‍ ആരംഭിച്ചിട്ട് അരനൂറ്റാണ്ടു കാലമായിരിക്കുന്നു.
വാഹനങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം അറബിക് ലിപിയിലുള്ള പേരുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ കാലത്ത് കേരളത്തിലെ പൊതുസമൂഹം ചിന്തിക്കാന്‍ മറന്നൊരു സുപ്രധാനകാര്യം, കേവലം 15% ആളുകള്‍ക്കു മാത്രം വായിക്കാന്‍ സാധിക്കുന്ന പ്രത്യേക ഭാഷയിലുള്ള വാചകങ്ങള്‍ മുതല്‍, സ്ഥാനത്തും അസ്ഥാനത്തുമായി ഉയര്‍ന്നു വന്നിരുന്ന മതചിഹ്നങ്ങളും മതശബ്ദങ്ങളും ഈ നാടിനെ മതവത്ക്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായിരുന്നു. എന്നതാണ് മരുഭൂമിയിലെ കാലാവസ്ഥയ്ക്കനുസൃതമായ വേഷങ്ങളെ ക്രമേണ കേരളത്തിന്റെ മുഖ്യധാരയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള വസ്ത്രധാരണ സമ്പ്രദായങ്ങള്‍ മുതല്‍ ഭക്ഷണ രീതികളെ വരെ ഇതര മതവിശ്വാസികള്‍ക്കിടയില്‍ പോലും സമര്‍ത്ഥമായി നടപ്പിലാക്കാന്‍ ചില പ്രദേശങ്ങളില്‍ ഇക്കൂട്ടര്‍ക്കു സാധിച്ചിരിക്കുന്നു.
ഹലാല്‍ എന്ന പ്രയോഗം അനുവദനീയമായത് എന്ന അര്‍ത്ഥത്തിലാണ് ഇസ്ലാമിക സമൂഹം ഉപയോഗിച്ചു വരുന്നത്. ‘ഹല്ല യഹുല്ലു’ എന്ന ശബ്ദത്തില്‍ നിന്നുമാണ് ഹലാല്‍ പിറവികൊണ്ടിട്ടുള്ളത്. സുന്നത്ത്, റാഹത്ത്, മുബാഹ് എന്നിവയാണ് ഇസ്ലാം പ്രമാണങ്ങള്‍ പരാമര്‍ശിക്കുന്ന നിയമങ്ങള്‍. ‘ലാ യജൂസു’ അഥവാ നിഷിദ്ധം എന്ന അര്‍ത്ഥത്തിലാണ് ഹറാമിനെ ഇസ്ലാം നിര്‍വ്വചിച്ചിട്ടുള്ളത്. ഹറാം അല്ലാത്തവയെ മൊത്തത്തില്‍ സൂചിപ്പിക്കുന്ന ശബ്ദം മാത്രമാണ് ഹലാല്‍ എന്നത്.
ഭക്ഷണത്തില്‍ മാത്രമല്ല വ്യവസായശാലകളിലും വിദ്യാഭ്യാസകേന്ദ്രങ്ങളിലും തുടങ്ങി ആശുപത്രികളില്‍ വരെ പരസ്യമായുള്ള ഹലാല്‍വത്കരണം നടപ്പിലായിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം മതവിശ്വാസികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ മാത്രവും സ്വന്തം മതവിശ്വാസികളായ ഡോക്ടറെ മാത്രവുമാണ് മുസ്ലീങ്ങള്‍ ചികിത്സയ്ക്കും മറ്റുമായി സമീപിക്കേണ്ടതെന്ന് മുസ്ലീം മതപണ്ഡിതര്‍ പരസ്യ പ്രസംഗം നടത്തിയത് ഈ കേരളത്തിലാണ്. ഹിന്ദു ആരാധനാലയങ്ങളിലേക്ക് സംഭാവന നല്‍കുന്നത് വേശ്യാലയങ്ങള്‍ക്ക് പണം നല്‍കുന്നതിനു തുല്യമാണെന്നു പ്രസംഗിച്ചതും ഇതേ കേരളത്തിലാണ്. ഈ പ്രസംഗങ്ങള്‍ നടത്തിയവരെല്ലാം സസുഖം നിയമത്തിനതീതരായി ഇന്നും വിഹരിക്കുമ്പോള്‍, ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രമായി നടത്തുന്ന ഹലാല്‍ മുദ്രണത്തോട് മറ്റു മതസ്ഥര്‍ സഹകരിക്കേണ്ടതില്ലെന്ന് തികച്ചും ജനാധിപത്യ രീതിയില്‍ പ്രതികരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി കേസെടുക്കുകയും ചെയ്തതോടെ തികച്ചും സ്വാഭാവികമായ ഒരു സംശയം ഏതൊരു സാധാരണക്കാരനിലും ഉയര്‍ന്നു വന്നിരിക്കും. പിണറായി വിജയനാണോ അതോ ഇമ്രാന്‍ ഖാന്‍ ആണോ ഇവിടുത്തെ ഭരണാധികാരി, ഇന്ത്യന്‍ ഭരണഘടനയാണോ അതോ ശരിയത്ത് നിയമമാണോ ഈ നാട്ടിലെ ഔദ്യോഗിക പ്രമാണം എന്നിവയാണ് ആ സംശയങ്ങള്‍.
ഒരു പ്രത്യേക വിഭാഗത്തിനുവേണ്ടി മാത്രം മതചിഹ്നമൊട്ടിച്ച വ്യാപാരശാലകള്‍ എല്ലാവരും ആശ്രയിക്കണമെന്നത് എങ്ങനെയാണ് ജനാധിപത്യപരമാകുന്നത്? ഹലാല്‍ നിയമം ബാധകമല്ലാത്തവര്‍ അത്തരം ശാലകള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തതാണ് ആര്‍.വി.ബാബു ചെയ്ത കുറ്റമെങ്കില്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടികളില്‍ സിഎഎ നിയമത്തെ അംഗീകരിക്കുന്നവര്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കേരളത്തിന്റെ തെരുവില്‍ പരസ്യമായി മൈക്ക് കെട്ടി ആഹ്വാനം ചെയ്ത ഇവിടുത്തെ രാഷ്ട്രീയ-മത നേതൃത്വങ്ങളില്‍ എത്രപേര്‍ക്കെതിരെ ഈ സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്? ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ച് ഭരണഘടനാനുസൃതമായി നിലവില്‍ വന്ന നിയമത്തെ അംഗീകരിക്കുന്നവരുടെ കടകള്‍ ബഹിഷ്‌കരിക്കാന്‍ നടത്തിയ ആഹ്വാനമാണോ, അതോ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസത്തെ എല്ലാവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടത്തിയ ആഹ്വാനമാണോ ഇവയില്‍ ഏതാണ് ഭരണഘടനാവിരുദ്ധമെന്ന് ഇന്നാട്ടിലെ പൊതുസമൂഹം തിരിച്ചറിയാതിരിക്കില്ല.
എപ്പോഴാണ് ഒരു ഭക്ഷ്യ വസ്തു ഹലാല്‍ ആയി മാറുന്നതെന്ന് ചിന്തിക്കുമ്പോഴാണ് ഹലാലിന്റെ മറപറ്റിയുള്ള ഹറാംവത്കരണത്തെ തിരിച്ചറിയാന്‍ സാധിക്കുന്നത്.
ഇസ്‌ലാം അനുശാസിക്കുന്ന രീതിയില്‍ പ്രായപൂര്‍ത്തിയായ സ്ഥിരബുദ്ധിയുള്ള ഇസ്ലാംമത വിശ്വാസി ”ബിസ്മില്ലാഹി അള്ളാഹു അക്ബര്‍” (അള്ളാഹുവിന്റെ നാമത്തില്‍, അള്ളാഹു വലിയവനാണ്) എന്ന് ഉരുവിട്ട ശേഷം മാത്രം തയ്യാറാക്കുമ്പോഴാണ് ഒരു ഭക്ഷ്യ വസ്തു പ്രത്യേകിച്ച് മാംസാഹാരം ഹലാല്‍ ആയി തീരുന്നത്. ഇസ്ലാമിതര മതവിശ്വാസികള്‍ ബിസ്മില്ലാഹി അള്ളാഹു അക്ബര്‍ എന്ന് ഉരുവിടാതെ തയ്യാറാക്കിയവ സ്വാഭാവികമായും ഹറാം ആയിത്തീരുമെന്ന മറുവശമാണ് ഹലാല്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളി.
സ്വന്തം കൈയ്യിലെ പണം കൊടുത്ത് വാങ്ങുന്ന ഭക്ഷണം തനിക്കു ഇഷ്ടമില്ലാത്തൊരാള്‍ വിതരണം ചെയ്യേണ്ടതില്ലെന്ന് ‘സ്വിഗി’ എന്ന കമ്പനിയെ ഒരാള്‍ അറിയിച്ചപ്പോള്‍, ആ വ്യക്തിയുടെ മതവും ജാതിയും ചികഞ്ഞ് ഭക്ഷണത്തില്‍ മതവും ജാതിയും കലര്‍ത്തുന്നുവെന്ന രീതിയില്‍ അന്തിച്ചര്‍ച്ചയും സംവാദങ്ങളും നടത്തിയ മലയാളിയുടെ മൂക്കിനു താഴെയാണ് ഹലാല്‍ മുദ്രയുടെ മറപറ്റിയുള്ള ഹറാംവത്കരണം വ്യാപകമായിക്കൊണ്ടിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിന് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഈ രാജ്യത്ത് നിയമാനുസൃതമായ സംവിധാനം. അതോടൊപ്പം ഇത്തരം മതമുദ്ര പതിപ്പിച്ചുള്ള ഹലാല്‍ രാഷ്ട്രീയത്തെ അകറ്റിനിര്‍ത്തുകയെന്നതും കാലത്തിന്റെ ആവശ്യകത കൂടിയാണ്. ഗോസംരക്ഷണം പാരമ്പര്യമായി മുറുകെപ്പിടിച്ചു ജീവിക്കുന്ന ഭൂരിപക്ഷ ജനതയുടെ വിശ്വാസങ്ങളെ തെരുവില്‍ ബീഫ്‌ഫെസ്റ്റ് നടത്തി അപഹസിച്ച മതേതരത്വത്തിന്റെ കാവല്‍ ദൈവങ്ങളും അവരുടെ ഭൂതഗണങ്ങളും ഹലാലിന്റെ മറവിലെ ഹറാം രാഷ്ട്രീയത്തോട് പ്രതികരിക്കാത്തിടത്ത് ഈ നാടിന്റെ മുഖ്യധാരാ രാഷ്ട്രീയവും സാംസ്‌കാരികതയുമെല്ലാം സങ്കുചിത മതങ്ങളുടെ തടവറയിലാണെന്ന് ബോധ്യമാകും.
സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍, വൈധവ്യം, വിദ്യാഭ്യാസം, ജോലി തുടങ്ങി മതവത്കൃത മേഖലകള്‍ തീര്‍ത്ത ദുര്യോഗം നേരിട്ടനുഭവിക്കുന്ന ഭൂരിപക്ഷ സമൂഹത്തെ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്തുകയെന്ന ദുഷ്ചിന്തയുടെ ഭാഗമായാണ് ഹലാല്‍ രാഷ്ട്രീയം വാണിജ്യ രംഗത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്നത്. മതമില്ലെന്നു ഗീര്‍വ്വാണം മുഴക്കുന്ന രാഷ്ട്രീയക്കാരന്റെ വീട്ടില്‍ മുതല്‍ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ വരെ ഹലാല്‍ രാഷ്ട്രീയം പിടിമുറുക്കിയിരിക്കുന്നു.
ഹിന്ദു -ക്രൈസ്തവ വിവാഹ അവസരങ്ങളിലും മറ്റു ചടങ്ങുകളിലും യാതൊരു സങ്കോചവുമില്ലാതെ ഇന്നാട്ടിലെ മുസ്ലീങ്ങള്‍ പങ്കെടുക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമ്പോള്‍ ആ സമൂഹത്തിനില്ലാത്ത ഹലാല്‍ ചിന്ത മറ്റാര്‍ക്കാണ് ഉള്ളതെന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്.
ഹലാല്‍ എന്ന പ്രയോഗം നിഷേധാത്മകതയുടെ മറ്റൊരു മുഖം കൂടിയാണ്. ഞങ്ങളുടേത് മാത്രമാണ് ശരി, ഞങ്ങളുടേതല്ലാത്ത മറ്റെല്ലാം നിഷിദ്ധമാണ് അഥവാ അത്തരം കാര്യങ്ങള്‍ ഹറാം ആണെന്ന പ്രാകൃത സെമറ്റിക് ദര്‍ശനത്തെ വൈവിദ്ധ്യതകളുടെ സംഗമഭൂമിയായ നമ്മുടെ നാട്ടില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം അത്യന്തം നിഗൂഢത നിറഞ്ഞതാണ്. തങ്ങളുടെ വിശ്വാസങ്ങള്‍ ശരിയാണെന്ന് ഏതെങ്കിലും മതങ്ങളോ വ്യക്തികളോ കരുതുന്നതില്‍ തെറ്റില്ല. അത്തരം ചിന്തകള്‍ ജനാധിപത്യപരവുമാണ്. പക്ഷെ തങ്ങളുടെ വിശ്വാസം മാത്രമാണ് ശരിയെന്നും തങ്ങളുടേതല്ലാത്തവയെല്ലാം തെറ്റും അവയെല്ലാം ഹറാം ആണെന്നും അത്തരക്കാരെല്ലാം കാഫിറുകളാണെന്നുമുള്ള മനോവൈകൃതങ്ങളെ ഒറ്റപ്പെടുത്തിയെ മതിയാകൂ.
ആഗോള ഇസ്ലാമിക രാഷ്ട്രം സാധ്യമാക്കാന്‍ ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന് ഉദ്‌ഘോഷിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുടെ മുഖംമൂടി കേന്ദ്രങ്ങളായ ജാമിഅത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്റ്റ്, ഹലാല്‍ ഇന്ത്യ, ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസ് തുടങ്ങിയ മതസ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹലാല്‍ മുദ്രണത്തിന്റെ ആധികാരിക പ്രമാണം. നമ്മുടെ രാജ്യത്ത് മതപരിവര്‍ത്തനവും ലൗജിഹാദ് പ്രവര്‍ത്തനങ്ങളും ദേശവിരുദ്ധ ഭീകര പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന സംഘടനകള്‍ നല്‍കുന്ന താമ്രപത്രങ്ങളും അത്തരം മതപാത്രങ്ങള്‍ വച്ചുനീട്ടുന്ന ഭക്ഷണവും ബഹിഷ്‌കരിക്കാന്‍ ഈ നാടിനെ സ്‌നേഹിക്കുന്ന ജനതയോട് ആവശ്യപ്പെടുക എന്നത് ദേശാഭിമാനികളുടെ കടമയാണ്.