Sunday, January 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ഭരണ കാര്യക്ഷമതയുടെ കാലം

ടി.വി. ഉണ്ണികൃഷ്ണന്‍

Print Edition: 17 April 2020

കൊറോണ വൈറസ് ഭീതിയകറ്റി ഭാരതത്തെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ലോകാരോഗ്യ സംഘടനയുടെയും വിവിധ ലോക രാഷ്ട്രങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഒരു രാജ്യമായിട്ടുപോലും ഈ മഹാമാരിയെ പിടിച്ചു നിര്‍ത്താന്‍ ഒരു പരിധി വരെ നമുക്ക് സാധിച്ചു. ഇറ്റലി, അമേരിക്ക, സ്‌പെയിന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന തുടങ്ങി നിരവധി രാജ്യങ്ങള്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ വിജയിച്ചില്ല. ഭാരതത്തില്‍ മികച്ച ചികിത്സ സൗകര്യം ഏര്‍പ്പെടുത്തിയതു മൂലം കുറെ രോഗികള്‍ രോഗവിമുക്തരായി. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍, പോലീസ്, ഭരണകൂടങ്ങള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ബന്ധപ്പെട്ട മേഖലയിലെ എല്ലാവരുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനം അഭിനന്ദിക്കേണ്ടതാണ്. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഒരു ദിവസത്തെ ജനതാ കര്‍ഫ്യൂ ജനം ഏറ്റെടുത്ത് വിജയിപ്പിച്ചു. വൈകീട്ട് 5 മണിക്ക് കൈ കൊട്ടി താളം പിടിച്ച് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കേരളത്തിലെ ചിലര്‍ പരിഹസിക്കാന്‍ മുതിര്‍ന്നെങ്കിലും വമ്പിച്ച ജനപിന്തുണ കിട്ടിയപ്പോള്‍ മൗനത്തിലാണ്ടു. ഇറ്റലിയിലും സ്വിറ്റ്‌സര്‍ലാണ്ടിലും തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇതിനെ അനുകരിച്ചപ്പോള്‍ പരിഹാസമുണ്ടായില്ല. നമുക്ക് വേണ്ടി ആരോഗ്യ മേഖലയില്‍ പൊരുതന്നവര്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന് ഹൃദയത്തില്‍ തൊട്ട് അഭിനന്ദിക്കുന്ന പ്രതീകാത്മക പിന്‍തുണയുടെ മഹത്വം എതിര്‍ത്തവര്‍ മനസ്സിലാക്കാതെ പോയി.

ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ വിജയകരമായി മുന്നോട്ടു പോകുന്നു. സാമൂഹ്യ അകലം പാലിക്കാന്‍ സ്വമേധയാ ജനങ്ങള്‍ മുന്നോട്ടുവന്നു. അനാവശ്യമായി റോഡിലിറങ്ങാതെ യാത്ര ഒഴിവാക്കി ജനങ്ങള്‍ വീട്ടില്‍ തന്നെ തങ്ങി. മഹാമാരിയെ തുരത്താന്‍ സര്‍ക്കാരിനൊപ്പം ജനങ്ങള്‍ തയ്യാറായി.

സാമ്പത്തിക സഹായങ്ങള്‍
ലോക്ഡൗണില്‍ കഴിയുന്ന ഭാരത ജനതക്കായി

  •  പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
  •  രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
  •  60 വയസ്സിന് മുകളിലുള്ളവര്‍ക്ക് 1000 രൂപവീതം നല്‍കും.
  •  നേഴ്‌സിംങ്ങ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും.
  •  നിര്‍മ്മാണ തൊഴിലാളികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പണം നല്‍കും.
  •  8.69 കോടി കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയിലൂടെ 2000 രൂപ വീതം ഉടന്‍ നല്‍കും.
  •  തൊഴിലുറപ്പ് വേതനം 181 രൂപയില്‍ നിന്ന് 202 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
  •  ജന്‍ധന്‍ യോജന അക്കൗണ്ട് വഴി 20 കോടി വനിതകള്‍ക്ക് മാസം 500 രൂപ വീതം അടുത്ത മൂന്നു മാസത്തേക്ക് 1500 നല്‍കും.
  •  അംഗന്‍വാടി ജീവനക്കാര്‍ / ആശാ വര്‍ക്കര്‍മാര്‍ / ശുചീകരണ തൊഴിലാളികള്‍ /ദിവസ വേതനക്കാര്‍ തുടങ്ങിയ 5 കോടി ജനങ്ങള്‍ക്ക് മാസം 2000 രൂപ വീതം ലഭിക്കും.
  •  അടുത്ത 3 മാസത്തേക്ക് 5 കിലോ വീതം അരിയും – ഗോതമ്പും, 1 കിലോ പയറും സൗജന്യമായി ലഭിക്കും. ഈ ഭക്ഷ്യധാന്യങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി വാങ്ങാം.
  •  100 ജീവനക്കാര്‍ വരെയുള്ള കമ്പനികളിലെ ഇ.പി.എഫ് വിഹിതം അടുത്ത 3 മാസത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് അടയ്ക്കും.
  •  അസംഘടിത മേഖലയിലെ പി.എഫ്. വിഹിതം അടുത്ത 3 മാസത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് അടയ്ക്കും.
  •  വനിതാ സ്വയംസഹായ സംഘങ്ങളിലെ വനിതകള്‍ക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാ വായ്പ അനുവദിക്കും.
  •  ഉജ്ജ്വല യോജനയിലുളള 8 കോടി ജനങ്ങള്‍ക്ക് അടുത്ത 3 മാസത്തേക്ക് പാചക വാതക സിലിണ്ടര്‍ സൗജന്യമായി നല്‍കും.
  •  ഇതിന് മുമ്പ് 15000 കോടി ആരോഗ്യമേഖലക്ക് പ്രത്യേകമായി അനുവദിച്ചു (വെന്റിലേറ്റര്‍ ഉള്‍പ്പെടെ വാങ്ങാന്‍).

ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായാല്‍ ഐ.പി.സി വകുപ്പിന് പുറമെ എപിഡെമിക് ആക്ടും ദുരന്തനിവാരണ നിയമവും ചുമത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ആദായ നികുതി, ജി.എസ്.ടി, ലോണ്‍ എന്നിവയുടെ തിരിച്ചടവിന് സമയപരിധി നീട്ടിക്കൊടുത്തു. ബാങ്കിലെ ഇടപാടുകാര്‍ക്ക് പണം ലഭിക്കാന്‍ പോസ്റ്റ് ഓഫീസുമായി ബന്ധിപ്പിച്ചു. ട്രെയിനുകള്‍ സഞ്ചരിക്കുന്ന ആശുപത്രികളാക്കി മാറ്റി. ഇതെല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന്റെ നയങ്ങളാണ്.

കേരളത്തില്‍ പെന്‍ഷന്‍ വാങ്ങാന്‍ ലോക്ഡൗണ്‍ കാലത്ത് ചുട്ടുപൊള്ളുന്ന വെയിലില്‍ ട്രഷറിയില്‍ പോയി ക്യൂ നില്‍ക്കണം. എന്തുകൊണ്ട് പെന്‍ഷന്‍ ഇവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിക്കൂടാ?

8.69 കോടി കൃഷിക്കാര്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് കിസാന്‍ സമ്മാന്‍ നിധി നേരിട്ടെത്തിക്കുന്നു. 20.40 കോടി വനിതകള്‍ക്ക് 500 രൂപ വീതം മൂന്നു മാസം (ഏകദേശം 30000 കോടി രൂപ) ജന്‍ധന്‍ അക്കൗണ്ടിലേക്ക് നല്‍കുന്നു. 8.3 കോടി ഉജ്ജ്വല്‍ യോജനക്കാര്‍ക്ക് മൂന്നു മാസത്തെ സൗജന്യ ഗ്യാസ് സിലിണ്ടറിന്റെ തുക (ഏകദേശം 5000 കോടി രൂപ) അവരുടെ അക്കൗണ്ടിലേക്ക് മാറ്റുന്നു. ജന്‍ധന്‍ അക്കൗണ്ട് ആരംഭിച്ചപ്പോള്‍ എതിര്‍ത്തവര്‍ ഇന്ന് ആനുകൂല്യം ജന്‍ധന്‍ അക്കൗണ്ടിലേക്ക് വരുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചിരിക്കുകയാണ്. കിസാന്‍ സമ്മാന്‍ നിധിയെ എതിര്‍ത്തവര്‍ ഇപ്പോള്‍ എന്തുപറയുന്നു. കമ്പ്യൂട്ടറിനെയും കൊയ്ത്തു യന്ത്രത്തെയും എതിര്‍ത്തവര്‍ ഇപ്പോള്‍ കമ്പ്യൂട്ടറും കൊയ്ത്ത് യന്ത്രവും നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ വേണ്ടത്ര സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തിലെ എഫ്.സി.ഐ ഗോഡൗണിലേക്ക് അരിയും ഗോതമ്പും അയച്ചുകൊടുത്തപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുന്നതിന്റെ കൂലി സംബന്ധിച്ച് സ്തംഭനമുണ്ടാക്കുകയാണ് ചുമട്ട് തൊഴിലാളികള്‍. സഹജീവികളുടെ കണ്ണീരൊപ്പുന്നതിന് പകരം വിശക്കുന്ന വയറില്‍ തീ കോരിയിടാന്‍ ശ്രമിക്കുകയാണ് ഇവര്‍.

അന്യദേശ തൊഴിലാളികളെ തെരുവിലിറക്കി ലോക് ഡൗണ്‍ പരാജയപ്പെടുത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചവരുടെ പേരുവിവരം പുറത്ത് വന്നപ്പോള്‍ സംഗതി പിടികിട്ടി. പായിപ്പാട്ട് നടന്ന പ്രക്ഷോഭത്തിന്റെ സൂത്രധാരകര്‍ ആലപ്പുഴ ജില്ലയിലെ വെല്‍ഫയര്‍ പാര്‍ട്ടി നേതാവ് നസറുദ്ദീനും പട്ടാമ്പി ഡിവിഷന്‍ സി.ഐ.ടി.യു. സെക്രട്ടറി സക്കീര്‍ ഹുസൈനും. ഇവര്‍ക്ക് എവിടെ നിന്നാണ് പ്രചോദനം ലഭിച്ചതെന്ന് വിശദമായി അന്വേഷിക്കണം. നിസാമുദ്ദീന്‍ പള്ളിയില്‍ കേരളത്തില്‍ നിന്ന് ആരും പോയില്ലെങ്കില്‍ കോവിഡ് നിരക്ക് നന്നേ കുറയുമായിരുന്നു. എങ്കിലും കേരള സര്‍ക്കാര്‍ ഭാരത സര്‍ക്കാരിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ നിരക്ക് ഉയരുന്നത് പിടിച്ചു നിര്‍ത്താനായി.‘ഭക്ഷണം കിട്ടാത്തവര്‍ക്ക് ഭക്ഷണം നല്‍കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാതെ പ്ലാന്‍ ഫണ്ടില്‍ നിന്നെടുത്ത് ചിലവാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കോട്ടയം നഗരസഭ പണമില്ലെന്ന് പറഞ്ഞു കമ്മ്യൂണിറ്റി കിച്ചണ്‍ നിര്‍ത്തിവെച്ച വാര്‍ത്ത വന്നിരിക്കുന്നു. കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനം താളം തെറ്റുകയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ ഭക്ഷണം നല്‍കാന്‍ പാടുള്ളൂവെന്ന് മുഖ്യമന്ത്രി തന്നെ പറയാന്‍ തുടങ്ങി. ഇതിന്റെ അര്‍ത്ഥം അര്‍ഹത പെടാത്തവര്‍ ഭക്ഷണം കൊണ്ടുപോവുന്നു എന്നല്ലെ. കമ്മ്യൂണിറ്റി കിച്ചണ്‍ കമ്യൂണിസ്റ്റ് കിച്ചണായെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നിരിക്കുന്നു. വാര്‍ഡുകള്‍ തോറും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതില്‍ പക്ഷപാതം നടന്നുവെന്ന ആരോപണം ശക്തമാണ്. പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നും 10.50 ലക്ഷം രൂപ ലോക്കല്‍ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറിയതിന്റെ പേരിലുള്ള വിവാദം ഇന്നും നിലനില്‍ക്കുകയാണ്.

കൊറോണ വൈറസിനെതിരെ പൊരുതുന്ന കേരള ജനതയ്ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ അര്‍ഹരായവരുടെ കൈകളിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. അമേരിക്ക, ചൈന, ഇറ്റലി, സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ വികസിത രാജ്യങ്ങളെല്ലാം കൊറോണ നിയന്ത്രിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഇന്ത്യയാണ് ഈ കാര്യത്തില്‍ ഏറെ മുന്‍പന്തിയിലെത്തിയത്. ഐ.എ.എന്‍.എസ്. – സി വോട്ടര്‍ സര്‍വേയില്‍ 83% ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വൈറസ് പ്രതിസന്ധി നന്നായി കൈകാര്യം ചെയ്തുവെന്ന് പറയുന്നു. ഇതെല്ലാം പ്രധാനമന്ത്രിയുടെ മികവായി കണക്കാക്കാം. ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് വൈദ്യുതി ലൈറ്റണച്ച് ഐക്യദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. തോമസ് ഐസകിനെ പോലുള്ളവര്‍ക്ക് ഇതിന്റെ മഹത്വമറിയില്ല. കാരണം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രയാണം എക്കാലത്തും ഇരുട്ടിലൂടെയാണല്ലോ. രമേശ് ചെന്നിത്തലക്കും ശശി തരൂരിനും ഈ കാര്യം വേണ്ടത്ര ദഹിച്ചിട്ടില്ല. ഭാരത ജനത ഒന്നടങ്കം പ്രധാനമന്ത്രിയുടെ വാക്കുകള്‍ ശിരസ്സാവഹിച്ചിട്ടുണ്ട്.

Tags: കൊറോണ വൈറസ്പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനഉജ്ജ്വല യോജനപെന്‍ഷന്‍
Share38TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies