Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ചെറുതിന്റെ ലാവണ്യം തേടിയ മേള

യു.പി. സന്തോഷ്യു.പി. സന്തോഷ്
20 March 2020

സിനിമ ഒരു സാര്‍വ്വലൗകിക കലയാണ്. ഭാഷകള്‍ക്കും ദേശീയതകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായുള്ള മനുഷ്യാവസ്ഥകളെ ആവിഷ്‌കരിക്കുന്ന നിരവധി സിനിമകള്‍ ഏതേത് രാജ്യങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടു എന്ന കാര്യം ഗൗനിക്കാതെ ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികള്‍ ആസ്വദിച്ചിട്ടുണ്ട്. ഇന്നും ആസ്വദിക്കുന്നുമുണ്ട്. എന്നാല്‍ വ്യത്യസ്ത ദേശീയതകള്‍ വിവിധ രാജ്യങ്ങളിലെ സിനിമകളെ ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. ഇന്ത്യയിലും അത്തരം ചിത്രങ്ങള്‍ നിരവധിയുണ്ടായി. ഇന്ത്യയിലെ സാമൂഹ്യാവസ്ഥകളും സാംസ്‌കാരിക വൈവിധ്യവും ജീവിതവീക്ഷണവുമൊക്കെയാണ് ദേശീയത എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചത്. നൂറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ബോധപൂര്‍വ്വമായ പ്രത്യയശാസ്ത്ര ഇടപെടലുകളുണ്ടായിട്ടുമുണ്ട്. എന്നാല്‍ അത്തരം ഇടപെടലുകളുടെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഭാരതീയമായ ആഖ്യാനങ്ങളാകുന്ന (Indian Narratives) സിനിമ എന്ന ബോധപൂര്‍വ്വമായ ലക്ഷ്യവുമായി പുതിയൊരു ചലച്ചിത്രപ്രസ്ഥാനം അടുത്തിടെ ഉടലെടുത്തത്. ഭാരതീയ ചിത്രസാധന എന്നാണ് ആ പ്രസ്ഥാനത്തിന്റെ പേര്.

Google NewsAdd Kesari Weekly as a preferred source on Google

ആധുനികവും പൗരാണികവുമായ ഭാരതീയ മൂല്യസങ്കല്‍പങ്ങളെ മുന്‍നിര്‍ത്തിയുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 2016ലാണ് ഭാരതീയ ചിത്രസാധന എന്ന പ്രസ്ഥാനം രൂപംകൊണ്ടത്. മൂല്യങ്ങളെ തിരിച്ചുപിടിക്കാനും സമൂഹത്തെ നവീകരിക്കാനും കെല്‍പുള്ള ഒരു മാധ്യമമാണ് സിനിമ. രാഷ്ട്രവിരുദ്ധ ആശയങ്ങളുടെ വാഹകരായി മാറിയ ചിലരുടെ കൈകളില്‍ ഇന്ത്യന്‍ സിനിമ പെട്ടുപോകുന്ന അപകടകരമായ സാഹചര്യത്തിലാണ് ഭാരതീയ ചിത്രസാധന രൂപം കൊണ്ടത്. ഭാരതീയ മൂല്യങ്ങളിലധിഷ്ഠിതമായ സ്വതന്ത്രചിന്ത ഉയര്‍ത്തിപ്പിടിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കാന്‍ പുതിയ തലമുറയെ പ്രേരിപ്പിക്കുകയും അതിനവരെ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രസ്ഥാനമുണ്ടാക്കിയത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ചിത്രഭാരതി നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അതിന്റെ പ്രധാനപരിപാടികളിലൊന്നാണ്. 2016ല്‍ ഇന്‍ഡോറിലായിരുന്നു ആദ്യത്തെ ചലച്ചിത്രോത്സവം. രണ്ടാമത്തേത് 2018ല്‍ ദല്‍ഹിയിലും മൂന്നാമത്തേത് 2020 ഫിബ്രവരി അവസാനം അഹമ്മദാബാദിലും നടന്നു.

ഭാരതീയ സംസ്‌കാരവും മൂല്യങ്ങളും, നിര്‍മ്മാണാത്മകത, ഭാരതീയ കുടുംബസങ്കല്‍പം, സാമൂഹ്യസമരസത, നാടോടി സംസ്‌കാരം, പരിസ്ഥിതി, സ്ത്രീശാക്തീകരണം, ദേശീയ സുരക്ഷ, രാഷ്ട്രനിര്‍മ്മിതിക്കായുള്ള വ്യക്തിനിര്‍മ്മാണത്തിനുതകുന്ന വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലുള്ള ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളുമാണ് ചിത്രഭാരതി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ADVERTISEMENT

വിദ്യാഭ്യാസ വിചക്ഷണനും ഹരിയാന സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനും മഖന്‍ലാല്‍ ചതുര്‍വേദി ജര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ദേശീയ സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫ. ബി.കെ. കുട്ട്യാലയാണ് ചിത്രസാധനയുടെ ചെയര്‍മാന്‍. പ്രമുഖ ചലച്ചിത്ര നിരൂപകന്‍ രാകേഷ് മിട്ടല്‍ സെക്രട്ടറിയാണ്. ചലച്ചിത്ര, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളാണ്.

അഹമ്മദബാദിലെ ഗുജറാത്ത് സര്‍വ്വകലാശാല ക്യാമ്പസ്സില്‍ നടന്ന മൂന്നാമത് ചിത്രഭാരതി ചലച്ചിത്രോത്സവം സംഘാടനമികവു കൊണ്ടും പങ്കാളിത്തം കൊണ്ടു മികവുറ്റതായി. ബോളിവുഡിലെ പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി ഈ മേള. സുഭാഷ് ഘായ്, അബ്ബാസ്-മസ്താന്‍, അഭിഷേക് ജെയിന്‍, ആരതി പട്ടേല്‍, അഭിഷേക് ഷാ, പ്രസൂണ്‍ ജോഷി, ദിലീപ് ശുകഌ മിഹിര്‍ ഭൂട്ട തുടങ്ങി ഇന്ത്യന്‍ സിനിമാരംഗത്തെ സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമൊക്കെയായ നിരവധി പേര്‍ മേളയില്‍ പങ്കെടുത്തു.

ഭാരതത്തിലെ ഇരുപത്തിയഞ്ചോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ്റിയമ്പതോളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളുമാണ് നാല് സ്‌ക്രീനുകളിലായി മൂന്നുദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. വിവിധ മേഖലകളിലായി ഇരുപത്തിയെട്ടോളം പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, അനിമേഷന്‍, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഏഴോളം മലയാളം ചിത്രങ്ങള്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയത് കേരളത്തില്‍ നിന്നുള്ള ചിത്രമാണ്. കേസരി വാരികയുടെ പത്രാധിപരും എഴുത്തുകാരനുമായ ഡോ. എന്‍.ആര്‍. മധു സംവിധാനം ചെയ്ത ഓര്‍മ്മമരം എന്ന ഡോക്യുമെന്ററിക്കാണ് പുരസ്‌കാരം ലഭിച്ചത്. ആര്‍എസ്എസ് പ്രചാരകായിരിക്കെ സിപിഎമ്മുമാര്‍ കോളേജ് ക്യാമ്പസ്സില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ ദുര്‍ഗാദാസിന്റെ ജീവിതകഥയെ ആധാരമാക്കി കേരളത്തിലെ കമ്മ്യൂണിസ്റ്റ് കൊലപാതകരാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതായിരുന്നു ഓര്‍മ്മമരം. ഒഡിഷയില്‍ നിന്നുള്ള അശുതോഷ് പട്‌നായിക്കിന്റെ ശ്രീക്ഷേത്ര രു സാഹുജാത എന്ന ചിത്രത്തിനാണ് ഡോക്യുമെന്ററിയില്‍ ഒന്നാം സ്ഥാനം. ശ്രീവാന്‍ഷ് ഖന്നയുടെ കശ്മീര്‍ കീ വിരാസാത്ത് എന്ന ചിത്രം മൂന്നാം സ്ഥാനവും നേടി.

രാജീവ് ഉപാദ്ധ്യായ സംവിധാനം ചെയ്ത ഏക് കദം, നിതീഷ് ശ്രീധറിന്റെ അനാവരണ, ആഷിഷ് കുമാറിന്റെ കിത്‌നാപാനി എന്നിവ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. ടാക് ടു മി പ്രിഷ്യസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുബ്രിവാസന്‍ ഷണ്‍മുഖമാണ് മികച്ച സംവിധായകന്‍.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ബോളിവുഡ് സംവിധായകന്‍ സുഭാഷ് ഘായും ചേര്‍ന്നാണ് മേള ഉദ്ഘാടനം ചെയ്തത്. ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് പുറമെ മാസ്റ്റര്‍ കഌസ് എന്ന പേരില്‍ പുതിയ തലമുറയിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും സംവദിക്കാനുള്ള അവസരം മൂന്നുദിവസവും ഉണ്ടായിരുന്നു. സുഭാഷ് ഘായ്, അബ്ബാസ്-മസ്താന്‍, ദിലീപ് ശുകഌ മിഹിര്‍ ഭൂട്ട തുടങ്ങിയവരുമായുള്ള സംവാദം സിനിമാനിര്‍മ്മാണത്തിന്റെയും ചലച്ചിത്രരചനയുടെയും അഭിനയത്തിന്റെയുമൊക്കെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍കുമാര്‍, സഹപ്രചാര്‍ പ്രമുഖ് നരേന്ദ്രകുമാര്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, മുതിര്‍ന്ന സംഘപ്രചാരകന്‍ മധുഭായ് കുല്‍ക്കര്‍ണി തുടങ്ങിയവര്‍ മേളയെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.

ദൈര്‍ഘ്യമേറിയ സിനിമകള്‍ കാണാന്‍ സമയമില്ലാത്ത പുതിയ കാലത്ത് ഹ്രസ്വചിത്രങ്ങള്‍ക്കാണ് കൂടുതല്‍ പ്രസക്തിയെന്ന് സുഭാഷ് ഘായ് പറഞ്ഞു. സിനിമയെ കേവലം എന്റര്‍ടെയിന്‍മെന്റ് എന്ന നിലയില്‍ കാണരുതെന്നും വ്യക്തിനിര്‍മ്മാണത്തില്‍ വലിയ പങ്ക് വഹിക്കാന്‍ സിനിമക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് ചുരുക്കം ചില ആളുകളുടെ മാത്രം വേദിയായിരുന്നു സിനിമാലോകമെന്നും ഇന്ന് സിനിമ ജനകീയവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു എന്നുമാണ് ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പുരസ്‌കാരസമര്‍പ്പണച്ചടങ്ങില്‍ പറഞ്ഞത്. അതെ, ഇന്ന് സിനിമ ആരുടെയും കുത്തകയല്ല. സൂപ്പര്‍ താരങ്ങളില്ലാതെ, കോടികളുടെ മുതല്‍ മുടക്കില്ലാതെ, വലിയ സെറ്റുകളില്ലാതെ ആര്‍ക്കും സിനിയെടുക്കാവുന്ന കാലമാണിത്. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആരുമറിയാതെ കഴിയുന്ന പ്രതിഭാധനരായ ചലച്ചിത്രപ്രവര്‍ത്തകരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുമ്പോള്‍ മാത്രമേ ഇന്ത്യന്‍ സിനിമയുടെ യഥാര്‍ത്ഥ കരുത്ത് നമുക്ക് സ്വായത്തമാകുകയുള്ളൂ. അതിനുവേണ്ടിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് ഭാരതീയ ചിത്രസാധന നേതൃത്വം നല്‍കുന്നത്.

Tags: സിനിമഓര്‍മ്മമരംഭാരതീയ ചിത്രസാധന
Share11TweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies