Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ലൈഫ് പദ്ധതിയുടെ രാഷ്ട്രീയം

അഞ്ജു സംഗീത്അഞ്ജു സംഗീത്
13 March 2020

കേന്ദ്രസര്‍ക്കാരിന്റെ കോടികളുടെ ഫണ്ട് മറച്ചുവച്ചു

നിരന്തരം ശബ്ദിച്ചും ഉറക്കെപ്പറഞ്ഞും നുണ ആവര്‍ത്തിച്ചും മറ്റ് ശബ്ദങ്ങളെ ഇല്ലാതാക്കുക എന്ന തന്ത്രം രാഷ്ട്രീയക്കാരുടെ സ്ഥിരം പല്ലവിയാണ്. സ്വന്തം പ്രത്യയശാസ്ത്രത്തിന്റെയും ഭരണത്തിന്റെയും പൊള്ളത്തരങ്ങള്‍ മറച്ചുപിടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഇത്തരം സമീപനങ്ങളെന്ന് കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് നന്നായി അറിയാം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ രണ്ട് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വീട് നല്‍കിയെന്ന പ്രഖ്യാപനം 2020 ഫെബ്രുവരി-29നാണുണ്ടായത്. രണ്ട് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വീടുണ്ടാക്കി നല്‍കിയത് മാതൃകാപരമാണെന്ന് ചിലരെങ്കിലും കരുതിയാല്‍ തെറ്റ് പറയാനില്ല. എന്നാല്‍ സത്യാവസ്ഥ എന്താണെന്ന് കുറെയാളുകളെങ്കിലും മനസ്സിലാക്കി. കേന്ദ്രസര്‍ക്കാരിന്റെ കോടിക്കണക്കിന് ഫണ്ട് ഉപയോഗിച്ച് സംസ്ഥാനസര്‍ക്കാരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരിച്ചപ്പോഴാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഇക്കാര്യം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ മെനക്കെട്ടില്ല. ഇക്കാരണത്താല്‍ തന്നെ നവമാധ്യമങ്ങള്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിലെ പിശകിനെയും വിവേകമില്ലായ്മയെയും രാഷ്ട്രീയ തട്ടിപ്പിനെയും തുറന്നുകാട്ടി. പ്രതിപക്ഷവും സംഭവം ഏറ്റുപിടിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒന്നും രണ്ടും ഘട്ടം ഫണ്ട് അനുവദിച്ച് പൂര്‍ത്തീകരണത്തിന്റെ വക്കോളമെത്തിയ അരലക്ഷത്തോളം വീടുകളും ഇപ്പോഴത്തെ രണ്ട് ലക്ഷത്തിന്റെ പരിധിയില്‍ വന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ വാദം തള്ളിക്കളയാന്‍ പറ്റാത്തതിനാല്‍ മുഖ്യമന്ത്രി അരലക്ഷം വീടുകളുടെ ക്രഡിറ്റ് യുഡിഎഫിന് നല്‍കി. കേന്ദ്രസര്‍ക്കാര്‍ എല്ലാകാലത്തും വീട് നിര്‍മ്മിക്കാന്‍ കോടിക്കണക്കിന് രൂപ നല്‍കി എന്ന വസ്തുത യുഡിഎഫും ഇടത് സര്‍ക്കാരും ജനങ്ങളില്‍ നിന്ന് ഒളിച്ചുവയ്ക്കുകയായിരുന്നു. സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ടൊന്നും നല്‍കുന്നില്ലെന്ന് ആവര്‍ത്തിക്കുന്ന മുന്നണികള്‍ കേന്ദ്ര ഫണ്ടിനെക്കുറിച്ച് വെളിപ്പെടുത്താതിരുന്നത് ബോധപൂര്‍വ്വമാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഫണ്ട്‌നല്‍കിയെന്ന് പറഞ്ഞാല്‍ കേരളത്തിനെ തഴയുന്നു എന്നപ്രചാരവേലയുടെ മുനയൊടിയുമെന്ന് വ്യക്തമാണ്. നിര്‍മ്മിക്കുന്ന വീടുകളുടെ കൃത്യകണക്ക് നല്‍കിയാല്‍ ആവശ്യത്തിനനുസരിച്ച് വീട്‌നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണ് എന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

രണ്ട് പദ്ധതികളില്‍ കേന്ദ്രം നല്‍കിയത് 828 കോടി
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍), പ്രധാന മന്ത്രി ആവാസ് യോജന (നഗരം) എന്നീ പദ്ധതി പ്രകാരം 65092 വീടുകള്‍ കേരളത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ പദ്ധതികളില്‍ മാത്രം 828 കോടി രൂപയോളം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 214262 വീടുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കി നിര്‍മ്മിച്ച ഈ 65092 വീടുകളും ഉള്‍പ്പെടുന്നുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പ്രകാരം ഒരു വീടിന് 72000 രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ 16647 വീടുകള്‍ പൂര്‍ത്തിയാക്കിയതായി സംസ്ഥാന സര്‍ക്കാര്‍തന്നെ സ്ഥിരീകരിക്കുന്നുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജന (നഗരം ) പ്രകാരം 47144 വീടുകള്‍ കഴിഞ്ഞ കാലങ്ങളില്‍ നിര്‍മ്മിച്ചിട്ടുണ്ട്. വീടൊന്നിന് 1,50,000 രൂപ കേന്ദ്രസഹായംനല്‍കി.

ലൈഫ് പദ്ധതി
2016ലാണ് ലൈഫ് മിഷന്‍ എന്ന പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിലെ ഭവനരഹിതരായ അഞ്ച് ലക്ഷത്തിലധികം വരുന്ന കുടുംബങ്ങള്‍ക്ക് വീട് ലഭിക്കുക എന്നതാണ് പദ്ധതിയുടെലക്ഷ്യം. 2017ല്‍ പ്രവര്‍ത്തനം തുടങ്ങിയ പദ്ധതി പാതി വഴിപോലും എത്തിയിട്ടില്ല. ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ADVERTISEMENT

സംസ്ഥാന സര്‍ക്കാരിന്റെവിവിധ ഏജന്‍സികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം 5,21,671 ഗുണഭോക്താക്കള്‍ക്കായിരുന്നു വീടില്ലാതിരുന്നത്. ഭവന രഹിതരും ഭൂരഹിത ഭവന രഹിതരും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഭൂരഹിത ഭവനരഹിതര്‍ 3,37,416 വരും. ഭൂമിയുള്ള ഭവന രഹിതര്‍ 1,84,255 ആയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കണക്ക് രണ്ട് ലക്ഷം പേര്‍ക്ക് വീട് നല്‍കിയെന്ന് സമ്മതിച്ചാല്‍പ്പോലും മൂന്ന് ലക്ഷം പേര്‍ക്ക് ഇനിയും വീട് ലഭിക്കേണ്ടതുണ്ട്.

കേന്ദ്ര വിഹിതം എത്ര കോടി?
വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രത്തിന് കേരളത്തോട് വിവേചനമില്ലെന്നും നിലവിലെ നിയമങ്ങള്‍ക്കനുസരിച്ച് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷം അനുവദിച്ച പണത്തിന്റെ കണക്കു കിട്ടിയാല്‍ മാത്രമേ ഈ വര്‍ഷം ഫണ്ട് അനുവദിക്കാന്‍ കഴിയൂ എന്നതാണ് കേന്ദ്രത്തിന്റെ നയം. പണം ചെലവാക്കിയതിന്റെ കണക്ക് നിയമപ്രകാരം നല്‍കാതെ കേന്ദ്രം കേരളത്തോട് നിഷേധാത്മക നയം സ്വീകരിക്കുന്നു എന്നാണ് പ്രചാരണം.

പ്രധാനമന്ത്രി യോജന പ്രകാരം ലഭിക്കുന്ന വീടുകളെയും ലൈഫ് എന്ന അക്കൗണ്ടിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ ഒറ്റയ്ക്ക് പാവങ്ങള്‍ക്കായി വീട് വച്ച്‌നല്‍കി എന്ന പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്നുള്ള പങ്ക് എത്ര കിട്ടി എന്ന് കൂടി മുഖ്യമന്ത്രി പറഞ്ഞാല്‍ ഇതില്‍ കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍ എത്രയാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകും. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Tags: കേന്ദ്ര വിഹിതംലൈഫ് പദ്ധതി
Share83
Tweet
SendShare

Related Posts

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies