കേസരി വാരികയും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലും മിത്തിക് സൊസൈറ്റിയും സംയുക്തമായി 2020 March 28, 29 തീയതികളിൽ കോഴിക്കാട് ഹോട്ടൽ അളകാപുരിയിൽ വച്ച് ‘മാപ്പിള ലഹള’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ദേശീയ സെമിനാറിന്റെ ലോഗോയും ബ്രോഷറും പ്രകാശിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ ബൗദ്ധിക് ടോളി അംഗവും വിക്രമ വാരിക മാനേജിംഗ് എഡിറ്ററുമായ ശ്രീ നാഗരാജ് ബി.ജെ.പി മുൻ ജില്ലാ അധ്യക്ഷൻ ശ്രീ ടി.പി ജയചന്ദ്രൻ മാഷിൽ നിന്നും ബ്രോഷർ ഏറ്റുവാങ്ങി. കേസരി മുഖ്യ പത്രാധിപർ ഡോ. എൻ.ആർ മധു , കുരുക്ഷേത്ര ബുക്ക്സ് ജനറൽ മാനേജർ ഷാബു പ്രസാദ് എന്നിവർ സംസാരിച്ചു.