Monday, September 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കാൽ നൂറ്റാണ്ട് പിന്നിട്ട വിക്കിപീഡിയ

ഡോ.കെ.ജി.സുധീര്‍, ശൂരനാട്ഡോ.കെ.ജി.സുധീര്‍, ശൂരനാട്
4 September 2026

സ്വതന്ത്ര ജനകീയ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ 2026 ജനുവരി 15ന് ഇരുപത്തഞ്ചു സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആര്‍ക്കും തിരുത്താവുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താവുന്ന, ഒരു സ്വതന്ത്ര വിശ്വവിജ്ഞാനകോശമായാണ് ഇതു തുടക്കം കുറിച്ചത്. ലോകമെമ്പാടുമുള്ള സന്നദ്ധ സേവനതല്‍പ്പരരായ കോടിക്കണക്കിന് എഴുത്തുകാരും അതു തിരുത്താനും ശുദ്ധമാക്കാനുമുള്ള എഡിറ്റര്‍മാരും കൂടിച്ചേര്‍ന്ന ഒരു വലിയ വിജ്ഞാനശൃംഖലയാണ് വിക്കിപീഡിയയുടെ ആധികാരികതയും വിശ്വാസ്യതയും. ലേഖനങ്ങള്‍ എഴുതുവാനും മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും വിക്കിപീഡിയ അനുവദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഇന്ന് ഇന്റര്‍നെറ്റില്‍ ഏറ്റവും പ്രശസ്തമായ പൊതു അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു.

Google NewsAdd Kesari Weekly as a preferred source on Google

2000-ല്‍ അമേരിക്കന്‍ ഇന്റര്‍നൈറ്റ് സംരംഭകനായ ജിമ്മി വെയില്‍സും, തത്ത്വചിന്തകനായ ലാറി സിംഗറും ‘ന്യൂപീഡിയ’ എന്ന പേരില്‍ തുടങ്ങിവെച്ച ഓണ്‍ലൈന്‍ നിഘണ്ടുവാണ് പിന്നീട് വിക്കിപീഡിയയായി രൂപാന്തരം പ്രാപിച്ചത്. 2001 ജനുവരി 15നാണ് വിക്കിപീഡിയ ഓണ്‍ലൈനായി തുടക്കം കുറിച്ചത്. ലാറി സിംഗര്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യ ചീഫ് എഡിറ്ററും. വിക്കിപീഡിയയുടെ ഉല്‍ഭവം, ‘വിക്കി’ ‘എന്‍സൈക്ലോപീഡിയ’ എന്ന രണ്ടു പദങ്ങളില്‍ നിന്നാണ്.

ADVERTISEMENT

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രയോക്താവായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, 1999ല്‍ മുന്നോട്ടുവച്ച ഒരാശയമായിരുന്നു, ആര്‍ക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം. ഈ ആശയം പ്രാവര്‍ത്തികമാക്കാനുള്ള ആദ്യശ്രമം റിക് ഗേറ്റ്‌സിന്റെ ‘ഇന്റര്‍പീഡിയ’ ആയിരുന്നു. എങ്കിലും അത് അത്ര വിജയകരമായിരുന്നില്ല. അതിനുശേഷമാണ് ജിമ്മി വെയില്‍സും സഹായി ലാറിസിംഗറും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ‘ന്യൂ പീഡിയ’ ആരംഭിച്ചത്. അതതു വിഷയങ്ങളിലെ പ്രമുഖരുടെ ലേഖനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരുദ്യമമായിരുന്നു ഇത്. ന്യൂപീഡിയയെ സഹായിക്കാനായി, എല്ലാവര്‍ക്കും ഒരുപോലെ എഡിറ്റു ചെയ്യാനാകുന്ന വിക്കിപീഡിയ എന്ന സംരംഭം പിന്നീട് അവര്‍ തന്നെ തുടങ്ങിവച്ചു. ഇതുപിന്നീട് അനേകം എഴുത്തുകാരുടെയും വായനക്കാരുടെയും സഹായത്തോടെയും സഹകരണത്തോടെയും സൃഷ്ടിക്കപ്പെട്ട ഒരു സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായി രൂപാന്തരം പ്രാപിച്ചു. അങ്ങനെ ഇന്നു ലഭ്യമായ ഏറ്റവും വലിയ വിക്കിയായി വിക്കിപീഡിയ മാറുകയും ചെയ്തു.

വിശ്വാസ്യതയിലൂന്നി തുടക്കം കുറിച്ച ഓണ്‍ലൈന്‍ വിക്കിപീഡിയ പിന്നീട് ജനാധിപത്യം, നിഷ്പക്ഷത, സുതാര്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ഇക്കാലമത്രയും നിലകൊണ്ടു. അറിവ് അഥവാ വിജ്ഞാനം സമൂഹത്തിലെ ഒരു ചെറിയ വിഭാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുകയും, അക്കാദമിക ഗവേഷണസ്ഥാപനങ്ങളില്‍ മാത്രം നിര്‍മ്മിക്കുകയും വിതരണം നടത്തുകയും ചെയ്ത ഒരു കാലഘട്ടത്തില്‍ നിന്നും, വിക്കിപീഡിയ അതിനെ സ്വതന്ത്രമാക്കി എന്നുമാത്രമല്ല, ഏതൊരാള്‍ക്കും എവിടെയും എപ്പോഴും, തികച്ചും സൗജന്യമായി വിതരണം ചെയ്യപ്പെടുന്ന രീതിയിലേക്ക്, അത് കൂടുതല്‍ ജനകീയവും ജനാധിപത്യപരവുമാക്കി എന്നതാണ് ശ്രദ്ധേയമായ കാര്യം. വിജ്ഞാനശേഖരണത്തിനും വിതരണത്തിനും ഒരു മതില്‍ക്കെട്ടും, തടസ്സവും പാടില്ലെന്ന തത്ത്വം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രായോഗികമാക്കി എന്നതാണ് വിക്കിപീഡിയയിലൂടെ അതിന്റെ പ്രയോക്താക്കള്‍ വിജയകരമായി നടപ്പിലാക്കിയത്.
വിക്കിപീഡിയയുടെ ഉള്ളടക്കം സേവനം എന്ന നിലയില്‍ ‘ഗ്നു’ സ്വതന്ത്രപ്രാമാണീകരണ അനുമതിയിലാണ് (GNU Free Documentation License) ചിട്ടപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയെന്നാല്‍, വിജ്ഞാനം ആര്‍ക്കും സ്വന്തമല്ല, അത് എല്ലാവര്‍ക്കും വേണ്ടിയുളളതാണ് എന്ന സങ്കല്‍പ്പത്തിലുള്ള കോപ്പിലെഫ്റ്റ് (Copyleft) നിയമസംഹിതയാണ് അതിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ ഉള്ളടക്കം എല്ലാകാലവും സ്വതന്ത്രവും സൗജന്യവുമായി നിലനിര്‍ത്താന്‍ കഴിയുന്നു.

2001 ജനുവരി 15ന് ആദ്യ വിക്കിപീഡിയ ഇംഗ്ലീഷ് ഭാഷയിലാണ് തുടങ്ങിയത്. ആ വര്‍ഷം തന്നെ മാര്‍ച്ച് 16ന് ആരംഭിച്ച ജര്‍മ്മന്‍ ഭാഷയിലുളള വിക്കിപീഡിയ ആണ് രണ്ടാമത്തേത്. തുടര്‍ന്നിങ്ങോട്ട് ഫ്രഞ്ച്, ചൈനീസ്, ഡച്ച്, ഹിബ്രൂ, ഇറ്റാലിയന്‍, റഷ്യന്‍ ഭാഷകളിലും ആരംഭിച്ചു. 361 ഭാഷകളിലായി 6.6 കോടിയിലധികം ലേഖനങ്ങള്‍ നിലവില്‍ വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷില്‍ മാത്രം 70 ലക്ഷത്തിലധികം ലേഖനങ്ങളുണ്ട്. 22 ഇന്ത്യന്‍ ഭാഷകളിലും വിക്കിപീഡിയ ലഭ്യമാണ്. മറ്റു നിരവധിഭാഷകളില്‍ കൂടി ഇതു ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മറ്റു പ്രധാന പ്രത്യേകതകള്‍ ഇവയാണ്.

♠ഓരോ വര്‍ഷവും 1500 കോടിയിലേറെപ്പേര്‍ സന്ദര്‍ശിക്കുന്നു.
♠ലോകത്താകെ പ്രതിഫലേച്ഛയില്ലാതെ രണ്ടര ലക്ഷം പേര്‍ എല്ലാമാസവും എഡിറ്റു ചെയ്യുന്നു.
♠1.5 ബില്യന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കപ്പെടുന്നു.
♠ഓരോ മിനിട്ടിലും, ഉള്ളടക്കം 324 തവണ എഡിറ്റു ചെയ്യപ്പെടുന്നു.
♠ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന 10 വെബ്‌സൈറ്റുകളില്‍ ഒരേ ഒരു ലാഭരഹിത ഓപ്പണ്‍ സൈറ്റാണിത്.
♠ലോകത്ത് നിലവില്‍ ചൈനയില്‍ മാത്രമാണ് നിരോധനമുള്ളത്.

വിക്കിപീഡിയ സമൂഹമാണ് ഈ സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ ശക്തി. വിക്കിപീഡിയ വായനക്കാരും, ലേഖനങ്ങളുടെ ഉള്ളടക്ക നിര്‍മ്മാണത്തില്‍ പങ്കാളികളാവുന്നവരും എന്നിങ്ങനെ രണ്ടു കൂട്ടാരാണ് വിക്കിപീഡിയ സമൂഹത്തിലുള്ളത്. ഇതില്‍ വിക്കിപീഡിയ ഉള്ളടക്കം കൈകാര്യം ചെയ്യുന്നവര്‍ ‘വിക്കിപീഡിയന്‍സ്’ എന്ന പേരിലാണറിയപ്പെടുന്നത്. പുതിയ ലേഖനങ്ങള്‍ സൃഷ്ടിക്കുക, നിലവിലുള്ള ലേഖനങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുക, പുതിയ ഉള്ളടക്കം കൂട്ടിച്ചേര്‍ക്കുക തുടങ്ങിയവയാണ് വിക്കിപീഡിയന്‍സിന്റെ പ്രധാന കര്‍ത്തവ്യങ്ങള്‍. ലേഖനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് വിക്കിപീഡിയ അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ല.

വിക്കിമീഡിയ ഫൗണ്ടേഷന്‍
അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ലാഭരഹിത സംഘടനയായ വിക്കിമീഡിയ ഫൗണ്ടേഷനാണ് വിക്കിപീഡിയ നിയന്ത്രിക്കുന്നത്. സ്വതന്ത്രവിജ്ഞാന വിനിമയത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങള്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ തുടങ്ങിയിട്ടുണ്ട്. വിവിധങ്ങളായ 838 പ്രൊജക്ടുകളില്‍ ഒന്നാണ് വിക്കിപീഡിയ. മറ്റു പ്രധാനപ്പെട്ട പ്രൊജക്ടുകള്‍ – വിക്കിബുക്‌സ്, വിക്കിഷ്ണറി, വിക്കി ക്വാട്ട്, വിക്കികോമണ്‍സ്, വിക്കി സോഴ്‌സ്, വിക്കിവേഴ്‌സിറ്റി, വിക്കിഡാറ്റാ, മീഡിയ വിക്കി, മെറ്റാവിക്കി തുടങ്ങിയവയാണ്. ഓരോ സംരഭത്തിനും വിവിധ ഭാഷാപതിപ്പുകളുമുണ്ട്.

വിക്കിപീഡിയ വിവിധ ഭാഷകളില്‍
ഭാരതത്തിലെ ഭാഷകളില്‍ ആദ്യമായി വിക്കിപീഡിയ ആരംഭിച്ചത് 2002 ജൂണ്‍മാസത്തിലാണ്, അതും മൂന്നുഭാഷകളില്‍ – പഞ്ചാബി, ആസ്സാമീസ്, ഒറിയ എന്നിവയില്‍. എന്നാല്‍ ഇവ ഇപ്പോള്‍ നിര്‍ജ്ജീവമാണ്. ഈ ഭാഷകളിലുള്ള ലേഖനങ്ങളുടെ എണ്ണം ഇപ്പോള്‍ പതിനായിരത്തില്‍ താഴെയാണ്. ഇതിനെ തുടര്‍ന്ന് മലയാളത്തിലാണ് പിന്നീട് ഒരു ഇന്ത്യന്‍ ഭാഷയില്‍ വിക്കിപീഡിയ ആരംഭിക്കുന്നത്. മലയാളത്തിനുശേഷം 2003 ഫെബ്രുവരിയില്‍ ബിഹാറി, പിന്നീട് മറാഠി, കന്നട, ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ബംഗാളി എന്നിങ്ങനെ വിവിധ ഭാരതീയ ഭാഷകളില്‍ വിക്കിപീഡിയകള്‍ ആരംഭിച്ചു. നിലവില്‍ 22 ഇന്ത്യന്‍ ഭാഷകളില്‍ ഇതു ലഭ്യമാണ്.

മലയാളം വിക്കിപീഡിയ
ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് 2002 ഡിസംബര്‍ 1-നാണ് തുടക്കം കുറിച്ചത്. 2025 ജൂണ്‍ 14ന് 87,000 ലേഖനങ്ങള്‍ പിന്നിട്ട മലയാളം വിക്കിപീഡിയയില്‍ നിലവില്‍ 88,009 എണ്ണമുണ്ട്. കേവലം ആറര വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ലേഖനങ്ങളുടെ എണ്ണത്തിലൊഴിച്ച് മറ്റുപല മാനദണ്ഡങ്ങളിലും മലയാളം വിക്കിപീഡിയ ഇതര ഇന്ത്യന്‍ വിക്കികളെക്കാള്‍ വളരെയേറെ മുന്നിലാണ്.

-ഏറ്റവും കൂടുതല്‍ പേജ് ഡെപ്തുള്ള ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ.
-ഏറ്റവും അധികം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
-ഒരു ലേഖനത്തില്‍ ഏറ്റവും അധികം എഡിറ്റിംഗും തിരുത്തലുകളും നടക്കുന്ന വിക്കി.
-ഗുണനിലവാരമുള്ള ലേഖനങ്ങളുടെ ഉള്ളടക്കത്തില്‍ ലോകത്ത് 13-ാം സ്ഥാനാം.
-മലയാളത്തില്‍ ഇതുവരെ 2,02,922 ഔദ്യോഗിക വിക്കിപീഡിയരുണ്ട് (കൂടാതെ രജിസ്റ്റര്‍ ചെയ്യാത്തവരായി നിരവധിപേരും).

വിക്കി ആധാരമാക്കി കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐ.ടി@ സ്‌കൂള്‍’ പദ്ധതി വഴി ആരംഭിച്ച സംരംഭമാണ് ‘സ്‌കൂള്‍ വിക്കി’. കേരളത്തിലെ വിദ്യാലയങ്ങളില്‍ ഐ.ടി അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്‌ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്, പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവില്‍ സ്‌കൂള്‍വിക്കിയില്‍ 1,98,358 ലേഖനങ്ങളും 86,259 ഉപയോക്താക്കളുമുണ്ട്. മലയാളത്തിലെ ഇതരവിക്കിമീഡിയ സംരംഭങ്ങള്‍ ഇവയാണ്.
-വിക്കിഗ്രന്ഥശാല: പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ അമൂല്യഗ്രന്ഥങ്ങളും ലേഖനങ്ങളും ശേഖരിച്ചു വയ്ക്കാനുള്ള കലവറ.

– വിക്കി നിഘണ്ടു: സ്വതന്ത്രവും സൗജന്യവുമായ ബഹുഭാഷാ നിഘണ്ടു തയ്യാറാക്കാനുള്ള കൂട്ടായ യജ്ഞം.
– വിക്കിപാഠശാല: സ്വതന്ത്രവും സൗജന്യവുമായ പുതിയ പുസ്തകങ്ങള്‍ തയ്യാറാക്കാനുള്ള വേദി.
– വിക്കി ചൊല്ലുകള്‍: പഴഞ്ചൊല്ലുകളും മഹത് വചനങ്ങളും ശേഖരിച്ചുവയ്ക്കാനൊരിടം.

നിര്‍മ്മിത ബുദ്ധിയും വിക്കിപീഡിയയും
ചാറ്റ് ജിപിടി പോലുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ (എല്‍.എല്‍.എം) വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത് വിക്കിപീഡിയയുടെ പ്രസക്തി എന്തെന്ന ചോദ്യം പ്രസക്തമാണ്. അതിവേഗത്തില്‍ ആയിരക്കണക്കിന് ലിങ്കുകളില്‍ നിന്നും വിശകലനങ്ങളും അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്ന ഇത്തരം മോഡലുകള്‍ നിലവിലുള്ളപ്പോള്‍, ആധികാരികവും സമഗ്രവും വിശദവുമായ വിക്കിപീഡിയ ലേഖനങ്ങള്‍ക്ക് പ്രസക്തിയുണ്ടോ എന്നതാണ് സന്ദേഹം. ചാറ്റ് ജിപിടി തന്നെ ഇതിനു നല്‍കുന്ന ഉത്തരം പ്രസക്തമാണ് ”വിക്കിപീഡിയ പോലുള്ള എന്‍സൈക്ലോപീഡിയകളെ കൈകാര്യം ചെയ്യാനുള്ള ഒരു ഉപകരണമായി മാത്രമേ എല്‍.എല്‍.എമ്മിനെ കാണാന്‍ കഴിയൂ.”

നിര്‍മ്മിത ബുദ്ധിക്കു മുമ്പും അതിനുശേഷവും എന്ന് രണ്ട് രീതിയില്‍ മനുഷ്യചരിത്രം തന്നെ വേര്‍തിരിക്കാവുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് ഇക്കാലത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതു ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടുമാത്രം കണ്ടാല്‍ മതിയാകും. അതുകൊണ്ടു തന്നെ വിക്കിപീഡിയ പോലുള്ള സ്വതന്ത്രവിജ്ഞാന സംരംഭങ്ങള്‍, വിജ്ഞാനത്തിന്റെ പ്രഥമസ്ഥാനത്ത് മനുഷ്യനെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഇടങ്ങളായി തുടര്‍ന്നും മുന്നോട്ടുപോകാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണുള്ളത്.

വിക്കിപീഡിയയുടെ സ്ഥാപകനും, വിക്കിമീഡിയയുടെ ട്രസ്റ്റിയുമായ ജിമ്മിവെയില്‍സ്, കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ വിക്കിപീഡിയയെകുറിച്ച് ഇപ്രകാരമാണ് പറഞ്ഞത്- ”വിജ്ഞാനം എല്ലാവരിലും, എവിടെയും സ്വതന്ത്രമായി എത്തിക്കുക എന്ന സ്വപ്‌നത്തോടെ 2001ല്‍ തുടക്കമിട്ട പദ്ധതിയായിരുന്നു വിക്കിപീഡിയ. എല്ലാ തടസ്സങ്ങളെയും അതിജീവിച്ച്, പുതുയുഗത്തില്‍ ഇത് വളര്‍ന്ന് പന്തലിച്ച്, ഇന്റര്‍നെറ്റിലെ വിജ്ഞാനത്തിന്റെ നെടുംതൂണായി മാറി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മനുഷ്യ സമൂഹത്തിന് ഇത് വളരെ ഉപകാരപ്രദമായി മാറിയെന്നു മാത്രമല്ല, മനുഷ്യര്‍ തമ്മിലുള്ള വിശ്വാസത്തിനും സഹകരണത്തിനും ഇതുവഴി തെളിച്ചു. കൂടാതെ മനുഷ്യര്‍ ഒന്നിച്ചാല്‍, അസാധ്യമായത് സാധ്യമാക്കാമെന്നും ഇതുതെളിയിച്ചു.”

ആര്‍ക്കും എഴുതാനും എഡിറ്റുചെയ്യാനും തിരുത്താനും കഴിയുന്നതുവഴി, മനുഷ്യചരിത്രത്തിലെ വിജ്ഞാനവ്യാപനത്തിന്റെ ജനാധിപത്യവല്‍ക്കരണം തികച്ചും പ്രായോഗികമായി നടപ്പിലാക്കാന്‍ വിക്കിപീഡിയക്കു കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം.
(തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയിലെ (തിരുവാരൂര്‍) അധ്യാപകനാണ് ലേഖകന്‍)

 

Tags: wikipedia
Share
Tweet
SendShare

Related Posts

പ്രപഞ്ചത്തിന്റെ ആദിപൂര്‍ണ്ണത

പ്രപഞ്ചത്തിന്റെ ആദിപൂര്‍ണ്ണത

ശവമഞ്ചമാകുന്ന എസ്എഫ്‌ഐ

ശവമഞ്ചമാകുന്ന എസ്എഫ്‌ഐ

ചോദ്യപേപ്പറുകള്‍ ചോര്‍ത്തുമ്പോള്‍

ചോദ്യപേപ്പറുകള്‍ ചോര്‍ത്തുമ്പോള്‍

സര്‍സേനാപതി മാര്‍ത്താണ്ഡറാവു ജോഗ്

സര്‍സേനാപതി മാര്‍ത്താണ്ഡറാവു ജോഗ്

സിലിഗുരി ഇടനാഴിയും സുരക്ഷാ വെല്ലുവിളികളും

സിലിഗുരി ഇടനാഴിയും സുരക്ഷാ വെല്ലുവിളികളും

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

Shopping Cart

Latest

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

മതഭരണത്തിന്റെ കരിനിഴല്‍

മതഭരണത്തിന്റെ കരിനിഴല്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്‍ത്തകന്‍

വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്‍ത്തകന്‍

ചന്ദനഗന്ധംപോലെ ഒരു മനുഷ്യന്‍

ചന്ദനഗന്ധംപോലെ ഒരു മനുഷ്യന്‍

പ്രപഞ്ചത്തിന്റെ ആദിപൂര്‍ണ്ണത

പ്രപഞ്ചത്തിന്റെ ആദിപൂര്‍ണ്ണത

ശവമഞ്ചമാകുന്ന എസ്എഫ്‌ഐ

ശവമഞ്ചമാകുന്ന എസ്എഫ്‌ഐ

ചോദ്യപേപ്പറുകള്‍ ചോര്‍ത്തുമ്പോള്‍

ചോദ്യപേപ്പറുകള്‍ ചോര്‍ത്തുമ്പോള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies