Saturday, August 22, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സംവാദശീലം വളര്‍ത്തണം (സംഘത്തിന്റെ നൂറ് വര്‍ഷത്തെ പ്രയാണവും പുതിയ ചക്രവാളങ്ങളും-4)

ഡോ.മോഹന്‍ ഭാഗവത്ഡോ.മോഹന്‍ ഭാഗവത്
7 August 2026

പൂജനീയ സര്‍സംഘചാലക് ഡോ. മോഹൻ ഭാഗവത് തൃശ്ശൂരിലെ പൗരപ്രമുഖ സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം

Google NewsAdd Kesari Weekly as a preferred source on Google

സംഘം ഹിന്ദു എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന്മനസ്സിലാക്കണം. സ്വയംസേവകര്‍ എന്നെന്നേക്കുമായി സംഘത്തിന്റേതാണ്. സംഘം അവര്‍ക്ക് നല്‍കിയ ആശയത്തിന് അനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സംഘം അവരെ നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്നില്ല. സ്വാഭാവികമായും സംഘത്തില്‍ നമ്മള്‍ക്ക് പരസ്പരം അറിയാം, നമ്മള്‍ സംഘത്തില്‍ സുഹൃത്തുക്കളായിരുന്നു, ഒരു തരത്തിലുള്ള ഏകോപനം നടക്കുന്നുണ്ട്. സ മൂഹത്തിന്റെ ഏതെങ്കിലും നല്ല പ്രവര്‍ത്തനത്തിന് സഹായം തേടാറുണ്ട്. നമ്മള്‍ അത് നല്‍കുന്നു. സഹായം നല്‍കാന്‍ നമുക്കൊരു സ്വയംസേവകനെ ആവശ്യമില്ല. അത് നല്‍കാന്‍ നമുക്ക് ഒരു നല്ല പ്രവര്‍ത്തനം മതി. പ്രവര്‍ത്തനം നല്ലതാണെങ്കില്‍ നമ്മള്‍ ആരെയും സഹായിക്കും. അങ്ങനെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. 100 വര്‍ഷമായി സംഘം പ്രവര്‍ത്തിക്കുന്നു, ഇതൊരു അഗ്‌നിപരീക്ഷയായിരുന്നു. തുടക്കത്തില്‍ ആളുകള്‍ നമ്മളെ പൂര്‍ണ്ണമായി അവഗണിച്ചു. ആരും നമ്മളോടൊപ്പമോ നമ്മുടെ ചിന്തകളോടൊപ്പമോ ഉണ്ടായിരുന്നില്ല.

ഡോ. ഹെഡ്‌ഗേവാര്‍ ഡോക്ടറായെങ്കിലും അദ്ദേഹം പ്രാക്ടീസ് ചെയ്തില്ല. അദ്ദേഹം തന്റെ ജീവിതം പൂര്‍ണ്ണമായി രാജ്യത്തിനുവേണ്ടി, സംഘത്തിനുവേണ്ടി സമര്‍പ്പിച്ചു. അതിനാല്‍ സംഘത്തിന് യാതൊരു വരുമാനവുമില്ലായിരുന്നു. പ്രചാരണം നടത്താന്‍ സംഘത്തിന് യാതൊരു മാധ്യമവുമില്ലായിരുന്നു. സംഘത്തിനു ഒരിക്കലും ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്നില്ല. സംഘത്തിന്റെ പ്രതിജ്ഞ നമ്മുടെ രാജ്യത്തെ സ്വതന്ത്രമാക്കുക എന്നതായതുകൊണ്ട് ബ്രിട്ടീഷുകാര്‍ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം നമ്മള്‍ അത് സര്‍വതോന്മുഖമായ പുരോഗതി എന്നാക്കി മാറ്റി. അതിനുശേഷവും സംഘത്തോട് ശത്രുതയുള്ള ഗവണ്‍മെന്റുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴും ചില സംസ്ഥാന ഗവണ്‍മെന്റുകള്‍ സംഘത്തോട് ശത്രുതയിലാണ്. സംഘ പ്രവര്‍ത്തനത്തോടുള്ള കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും സ്വയംസേവകര്‍ പ്രവര്‍ത്തിച്ചു. അവര്‍ക്ക് തങ്ങളുടെ ജീവന്‍ കൊണ്ടും വില നല്‍കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വ്യക്തികളും കുടുംബങ്ങളും സംഘത്തിന്റെ ലക്ഷ്യത്തോടുള്ള തങ്ങളുടെ കടുത്ത ഭക്തിയുടെ കരുത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ മൊത്തത്തിലുള്ള സാഹചര്യത്തില്‍ ചില പുരോഗതിയുണ്ട്. സാമ്പത്തികമായി നമ്മള്‍ സ്വതന്ത്രരാണ്, നമ്മള്‍ സ്വന്തം പണം സംഘ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു. നമ്മുടെ സംഘപ്രവര്‍ത്തനത്തിനായി നമ്മള്‍ സമൂഹത്തില്‍ നിന്ന് പണം ശേഖരിക്കാറില്ല, സംഘത്തിന്റെ ആവശ്യത്തിന് പൂര്‍ണ്ണമായും പണം കണ്ടെത്തുന്നത് അതിന്റെ സ്വയംസേവകരാണ്. നമുക്ക് മിച്ചമോ കമ്മിയോ ഇല്ല. ആ അവസ്ഥ നിലനിര്‍ത്താനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. സ്വയംസേവകര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. 1,30,000 സേവന പദ്ധതികള്‍ നടക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ പണമൊന്നും വാങ്ങാതെയാണ് അവര്‍ ഈ പദ്ധതികള്‍ നടത്തുന്നത്. സ്വയംസേവകര്‍ എല്ലായിടവും പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹത്തില്‍ എതിര്‍പ്പില്ല. അവിടെ പ്രശംസയോ അല്ലെങ്കില്‍ കുറഞ്ഞപക്ഷം ജിജ്ഞാസയോ ഉണ്ട്. അതിനാല്‍ ആളുകള്‍ വന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നു, ഉത്തരങ്ങള്‍ നേടുന്നു, വന്ന് നമ്മളെ കാണുന്നു, നമ്മളെ പ്രശംസിക്കുന്നു. സമൂഹത്തിലെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന വലിയ സ്വാധീനമുള്ള ഒരു കൂട്ടം വ്യക്തികളാകുക എന്നതല്ല നമ്മുടെ ലക്ഷ്യം. നമുക്ക് സമൂഹത്തെ മുഴുവന്‍ സംഘടിപ്പിക്കണം.

ADVERTISEMENT

ഈ 100-ാം വര്‍ഷത്തെ പരിപാടികള്‍ കഴിഞ്ഞാല്‍, തലക്കെട്ടില്‍ പറഞ്ഞതുപോലെ പുതിയ ചക്രവാളങ്ങള്‍ കൈവരിക്കാന്‍, നമ്മള്‍ ചില പുതിയ ചക്രവാളങ്ങളെ നേരിടാന്‍ ശ്രമിക്കുകയാണ്. ഒന്ന് മാറ്റമാണ്, അതായത് പഞ്ച പരിവര്‍ത്തനം. അവ അഞ്ച് സംരംഭങ്ങളാണ്, അത് സമൂഹത്തില്‍ സംഭവിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ ഇത് നമ്മളില്‍ നിന്നും നമ്മുടെ കുടുംബങ്ങളില്‍ നിന്നും ആരംഭിക്കണം. നമ്മള്‍ ആരംഭിച്ചില്ലെങ്കില്‍ പുറത്തുനിന്നുള്ള ഒരു ഏജന്‍സിയും ആ മാറ്റം കൊണ്ടുവരാന്‍ പോകുന്നില്ല. വെള്ളം സംരക്ഷിക്കുക, കുടുംബങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ചെയ്യുക തുടങ്ങിയ ചെറിയ കാര്യങ്ങളില്‍ നമുക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയും, അത് ചെയ്യേണ്ടതുണ്ട്. അത് ചെയ്താല്‍ സമൂഹം പ്ലാസ്റ്റിക് വേണ്ടെന്ന് പറയും, പതുക്കെ ഗവണ്‍മെന്റും പ്ലാസ്റ്റിക് വേണ്ടെന്ന് പറയും. ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ പ്ലാസ്റ്റിക് ഉണ്ടാകരുതെന്ന് എല്ലാവരും പറയുന്നു, എന്നാല്‍ നമ്മുടെ വീട്ടില്‍ നമ്മള്‍ എല്ലാ പ്ലാസ്റ്റിക് പാത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ പ്ലാസ്റ്റിക് നിലനിര്‍ത്താന്‍ താല്‍പ്പര്യമുള്ള ആളുകള്‍ക്ക് ഉറപ്പുണ്ട്, അവര്‍ അങ്ങനെ സംസാരിക്കും എന്നാല്‍ അവര്‍ അത് ചെയ്യുന്നില്ല ചെയ്യില്ല എന്ന് തോന്നും. മാറ്റം കൊണ്ടുവരാന്‍ മഹാത്മജി പറഞ്ഞു, നിങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളില്‍ നിന്നാരംഭിക്കുക, നമ്മള്‍ നമ്മുടെ സ്വന്തം വീട്ടില്‍ നിന്ന് ആരംഭിക്കണം,

മറ്റൊരു കാര്യം നമ്മള്‍ പുറത്തുപോയി ലോക ജനതയുമായി ഒരു തരത്തിലുള്ള സമ്പര്‍ക്കം (outreach) നടത്തുകയാണ്. കാരണം ലോകത്തിലെ വലിയൊരു ശതമാനം ആളുകള്‍ക്ക് ഭാരതം, ഹിന്ദു, സംഘം എന്നിവയെക്കുറിച്ച് വളരെ മോശം ചിത്രമാണ് ലഭിച്ചിട്ടുള്ളത്. അതിനാല്‍ നമ്മള്‍ ആരാണെന്ന് ആളുകളോട് പറയാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. അതുപോലെ ഇപ്പോള്‍ സംഘത്തിന്റെ കാഴ്ചപ്പാടിലെ ഹിന്ദുവില്‍ മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, പാഴ്‌സികള്‍, ജൂതന്മാര്‍ തുടങ്ങി എല്ലാവരും ഉള്‍പ്പെടുന്നു. നമ്മള്‍ ഹിന്ദ് എന്ന് പറയുമ്പോള്‍ ചില മുസ്ലീങ്ങള്‍ ചിന്തിക്കുന്നത് തങ്ങളെ ഹിന്ദു എന്ന് വിളിക്കുന്നതിലൂടെ തങ്ങളുടെ ഇസ്ലാം നഷ്ടപ്പെടുമെന്നാണ്. അത് സത്യമല്ല. യഥാര്‍ത്ഥത്തില്‍ അവര്‍ ഹിന്ദു, ഹിന്ദവി മുസ്ലീങ്ങള്‍, ഹിന്ദു ക്രിസ്ത്യാനികള്‍ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. എന്നാല്‍ എങ്ങനെയോ നമ്മുടെ ചിന്ത നമ്മള്‍ ഒന്നാകണമെങ്കില്‍ നമ്മള്‍ ഒരുപോലെയാകണം എന്നതായി മാറി. ഐക്യം നിലനില്‍ക്കണമെങ്കില്‍ ഏകീകൃത രൂപം (Uniformity) അത്യാവശ്യമാണ് എന്ന് ചിന്തിക്കുന്നു. അതിനാല്‍ ഒരുപോലെയല്ലെങ്കില്‍ നമ്മള്‍ വേറെയാണ് എന്ന ചിന്ത സംഭവിച്ചു. അത് നമ്മുടെ മനസ്സില്‍ വേരൂന്നി ഇപ്പോഴും തുടരുന്നു. അത് തെറ്റാണ്.

മനുഷ്യര്‍ക്ക് വൈവിധ്യം സ്വാഭാവികമാണ്. പ്രകൃതി നമ്മെ വൈവിധ്യമാര്‍ന്ന രീതിയിലാണ് സൃഷ്ടിച്ചത്. അത് നമ്മുടെ അന്തര്‍ലീനമായ ഐക്യത്തിനുള്ള ഒരു അലങ്കാരമാണ്. നമ്മള്‍ അത് മനസ്സിലാക്കുകയും ബഹുമാനിക്കുകയും സ്വീകരിക്കുകയും വേണം. രണ്ട് സാഹചര്യങ്ങള്‍ ഉണ്ടാകാം. ഒന്ന് നമ്മള്‍ വളരെ ദുര്‍ബലരാണ്, നമുക്ക് മറ്റ് മാര്‍ഗ്ഗമില്ല, അതിനാല്‍ നമ്മള്‍ ഒന്നാകണം. അത് യഥാര്‍ത്ഥ ഐക്യമല്ല. എല്ലാവരും ശക്തരാണ്, അവര്‍ക്ക് സംഘര്‍ഷത്തില്‍ ഏര്‍പ്പെടാന്‍ കഴിയും. എന്നാല്‍ അവര്‍ ചെയ്യുന്നില്ല, കാരണം നമ്മള്‍ ശക്തരാണ്. നമ്മള്‍ പരസ്പരം സഹായിക്കണം കാരണം നമ്മള്‍ ഒന്നാണ്. ആളുകള്‍ക്ക് അറിവും സമ്പത്തും ശക്തിയും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ദുഷ്ടന്മാര്‍ വിദ്യാ വിവാദങ്ങള്‍ ഉണ്ടാക്കാനും ധനം അഹങ്കരിക്കുന്നതിനും ശക്തി പാവങ്ങളെ ദ്രോഹിക്കുന്നതിനും ഉപയോഗിക്കുന്നു. നല്ല ആളുകള്‍ വിദ്യ അറിവ് നേടാനും സമ്പത്ത് ദാനം ചെയ്യാനും ശക്തി ദുര്‍ബലരെ സംരക്ഷിക്കാനും ഉപയോഗിക്കും. നമ്മള്‍ ഒന്നാണ്. നമ്മള്‍ വ്യത്യസ്തമായി കാണപ്പെട്ടേക്കാം അത് പ്രശ്‌നമല്ല ഉള്ളിലെ കാമ്പ് ഒന്നുതന്നെയാണ്. ആത്മാവ് എല്ലാവരിലും എല്ലാറ്റിലും ഉണ്ട്. ഇത് വെറും സിദ്ധാന്തമല്ല നമ്മളത് അനുഭവിക്കുന്നുണ്ട്.

ഒരൊറ്റ പരീക്ഷണം ചെയ്യൂ. നിങ്ങളുടെ മുന്നില്‍ ഒരു വിശക്കുന്ന വ്യക്തി നില്‍ക്കുകയും ഭിക്ഷ ചോദിക്കുകയും ചെയ്യുമ്പോള്‍, അയാള്‍ക്ക് നല്‍കാതെ നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക, നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല. അത് ചെയ്യാന്‍ ശ്രമിക്കൂ. നിങ്ങള്‍ ഒന്നുകില്‍ അയാളെ തുരത്തും അല്ലെങ്കില്‍ എന്തെങ്കിലും നല്‍കും. അല്ലെങ്കില്‍ തിരിഞ്ഞു നടന്ന് വാതിലടച്ച് തനിയെ കഴിക്കും. എന്നാല്‍ നിങ്ങളുടെ മുന്നില്‍ ഒരു വിശക്കുന്ന വ്യക്തി നില്‍ക്കുന്നത് കണ്ടുകൊണ്ട് നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയില്ല. എന്തുകൊണ്ട്? കാരണം അവിടെ ഏകത്വമുണ്ട്. ആ ഏകത്വം പ്രവര്‍ത്തിക്കുന്നു. ഇത് സാക്ഷാത്കരിക്കാന്‍ നമ്മള്‍ നമ്മുടെ സമൂഹത്തെ സംഘടിപ്പിക്കണം. അതിനാല്‍ ഇപ്പോള്‍ തങ്ങളെ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നവര്‍ ചില കാര്യങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ചിലര്‍ ഇപ്പോഴും എതിര്‍ക്കുന്നുണ്ട്. എന്നാല്‍ എതിര്‍പ്പ് ചുണ്ടില്‍ മാത്രമാണ്, ഹൃദയത്തിന്റെ ആഴത്തിലല്ല. അവര്‍ക്ക് സംഘത്തെ അറിയാം. അതിനാല്‍ അവരും സഹായിക്കുന്നു. അതുകൊണ്ട് ആര്‍.എസ്.എസ്സിനെക്കുറിച്ച് ആശങ്കയുള്ള മറ്റുള്ളവരിലേക്ക് നമ്മള്‍ എത്തിച്ചേരുകയും സംവാദം നടത്തുകയും വേണം. ആ പ്രക്രിയയും ആരംഭിച്ചു. സംവാദം നമ്മള്‍ ഒന്നാണ് എന്നചിന്ത ഉറപ്പിക്കാനുള്ളത് മാത്രമാണ്. നമ്മള്‍ ഒരുമിച്ചായിരിക്കണം, ഒരുമിച്ച് ജീവിക്കണം, ഒരുമിച്ച് കഴിയണം. നമ്മള്‍ ഒരുപോലെ കാണപ്പെടുന്നില്ലെങ്കിലും, ഒരേപോലെ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും, ഒരേപോലെ ചിന്തിക്കുന്നില്ലെങ്കിലും, ഒരേപോലെ ആരാധിക്കുന്നില്ലെങ്കിലും, നമ്മുടെ ജീവിതരീതികള്‍ വ്യത്യസ്തമാണെങ്കിലും നമ്മള്‍ ഒന്നാണ്. പരസ്പരം വികാരങ്ങളെ വ്രണപ്പെടുത്താതെ ഏകോപനത്തോടെയും സഹകരണത്തോടെയും നമ്മള്‍ ജീവിക്കണം. അത് നമ്മള്‍ സ്ഥാപിക്കണം. അതിനായി സംവാദം അത്യന്താപേക്ഷിതമാണ്. അത് നമ്മള്‍ ആരംഭിച്ചു കഴിഞ്ഞു.
(തുടരും)

Tags: സംഘത്തിന്റെ നൂറ് വര്‍ഷത്തെ പ്രയാണവും പുതിയ ചക്രവാളങ്ങളും
ഡോ.മോഹന്‍ ഭാഗവത്
ഡോ.മോഹന്‍ ഭാഗവത്
ഡോ. മോഹൻ ഭാഗവത്, സർസംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം. [Read more]
Share
Tweet
SendShare

Related Posts

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

ഏകഭാരതഭാവനയുടെ സമാജോത്സവം

ഏകഭാരതഭാവനയുടെ സമാജോത്സവം

പാക് അധീന ജമ്മു-കശ്മീര്‍: സ്വാതന്ത്ര്യത്തിനായുള്ള ജനകീയ പോരാട്ടം

പാക് അധീന ജമ്മു-കശ്മീര്‍: സ്വാതന്ത്ര്യത്തിനായുള്ള ജനകീയ പോരാട്ടം

റമദാന്‍ പതിനൊന്ന് കറുത്ത ശനിയാഴ്ച

റമദാന്‍ പതിനൊന്ന് കറുത്ത ശനിയാഴ്ച

ഗുരുഭക്തി

സംഘവിരോധിയെ ശിബിരാധികാരിയാക്കിയ സംഭവം

Shopping Cart

Latest

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

ചരിത്രം ഉയർത്തുന്ന ചോദ്യങ്ങൾ

ചരിത്രം ഉയർത്തുന്ന ചോദ്യങ്ങൾ

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

ഏകഭാരതഭാവനയുടെ സമാജോത്സവം

ഏകഭാരതഭാവനയുടെ സമാജോത്സവം

പാക് അധീന ജമ്മു-കശ്മീര്‍: സ്വാതന്ത്ര്യത്തിനായുള്ള ജനകീയ പോരാട്ടം

പാക് അധീന ജമ്മു-കശ്മീര്‍: സ്വാതന്ത്ര്യത്തിനായുള്ള ജനകീയ പോരാട്ടം

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies