Wednesday, July 1, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

യൂറോപ്യന്‍ നയതന്ത്രത്തിലെ പുതുനാമ്പുകള്‍

ഡോ. വിഷ്ണു അരവിന്ദ്ഡോ. വിഷ്ണു അരവിന്ദ്
26 June 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൂണിലെ ഫ്രാന്‍സ്, സ്ലൊവാക്യ സന്ദര്‍ശനം പുതിയ ആഗോള രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഏറെ നിര്‍ണായകമാണ്. അമേരിക്കയുമായി യൂറോപ്പ് അകലുകയും ചൈനയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമാവുകയും സാമ്പത്തിക ആശ്രിതത്വം പുനഃപരിശോധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ജി7 ഉച്ചകോടിയിലുള്‍പ്പെടെ പങ്കെടുക്കുവാനുള്ള പ്രധാനമന്ത്രിയുടെ യാത്ര. മേയില്‍ നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി രാജ്യങ്ങള്‍ മോദി സന്ദര്‍ശിച്ചിരുന്നു. ചൈനയോടുള്ള യൂറോപ്പിന്റെ അവിശ്വാസം വര്‍ദ്ധിക്കുമ്പോള്‍ ഭാരതവുമായുള്ള ദൂരം കുറയ്ക്കുകയെന്ന തന്ത്രപരമായ കാഴ്ചപ്പാടാണ് ഈ തുടര്‍ച്ചയായ യാത്രകള്‍ക്ക് പിന്നില്‍.

Google NewsAdd Kesari Weekly as a preferred source on Google

ഫ്രാന്‍സിലെ നൈസില്‍ പ്രസിഡന്റ് മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ‘പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തം’ ഇരുനേതാക്കളും വിലയിരുത്തി. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ‘ഭാരത് ഇന്നൊവേറ്റ്‌സ്’ പദ്ധതിക്ക് തുടക്കമിടുകയും പാരീസിലെ ‘വിവാടെക്’ ഉച്ചകോടിയില്‍ മോദി പങ്കെടുക്കുകയും ചെയ്തു. 1993-ല്‍ സ്ലൊവാക്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായാണ് ഒരു ഭാരത പ്രധാനമന്ത്രി അവിടെ സന്ദര്‍ശനം നടത്തുന്നത്. വ്യാപാര-നിര്‍മ്മാണ മേഖലകളിലായിരുന്നു പ്രധാനമായും ചര്‍ച്ച. ആഗോള വളര്‍ച്ചയും എഐയും ചര്‍ച്ച ചെയ്യുന്ന എവിയാനിലെ ജി7 ഉച്ചകോടിയായിരുന്നു സന്ദര്‍ശനത്തിന്റെ അവസാന ഘട്ടം.

ADVERTISEMENT

ചൈനയ്ക്ക് ബദല്‍ തേടുന്ന യൂറോപ്പ്
2001-ല്‍ ചൈന ഡബ്ല്യുടിഒയില്‍ (WTO) അംഗമായതോടെ യൂറോപ്പിന്റെ പ്രധാന നിര്‍മ്മാണ ഹബ്ബായി മാറി. എന്നാല്‍ 2019-ല്‍ സ്ഥിതി മാറി. യൂറോപ്യന്‍ കമ്മീഷന്‍ ചൈനയെ ‘വ്യവസ്ഥാപിത എതിരാളി’ (Systemic Rival) എന്ന് പ്രഖ്യാപിച്ചു. ലിത്വാനിയയ്‌ക്കെതിരായ ചൈനയുടെ കടുത്ത വ്യാപാര നടപടികള്‍, അപൂര്‍വ ധാതുക്കളുടെ (Rare Earth Minerals) കയറ്റുമതി വിലക്ക്, റഷ്യയുമായുള്ള ചൈനയുടെ അടുപ്പം എന്നിവ യൂറോപ്പിനെ ഭയപ്പെടുത്തി. കോവിഡ്-19 വിതരണ ശൃംഖലയിലെ പാളിച്ചകള്‍ കൂടി തുറന്നുകാട്ടിയതോടെ ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് പകരം, അപകടസാധ്യതകള്‍ കുറയ്ക്കുക എന്ന ‘ഡി-റിസ്‌കിംഗ'(De-risking-)- നയത്തിലേക്ക് യൂറോപ്പ് മാറി. ഇവിടെയാണ് ജനാധിപത്യ മൂല്യങ്ങളിലേറി സഞ്ചരിക്കുന്ന ഭാരതം ബദല്‍ ശക്തിയാവുന്നത്.

ഈ മാറ്റത്തിന്റെ ഫലമായാണ് 2013-ല്‍ നിര്‍ത്തിവെച്ചിരുന്ന ഭാരത-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ (FTA) ചര്‍ച്ചകള്‍ 2022-ല്‍ പുനരാരംഭിച്ചത്. വ്യാപാരം, നിക്ഷേപ സംരക്ഷണം, ഭൂമിശാസ്ത്രപരമായ സൂചകങ്ങള്‍ എന്നീ മൂന്ന് തൂണുകളിലുള്ള ഈ കരാര്‍ ഉഭയകക്ഷി വ്യാപാരത്തിലെ 96% നികുതിയും ഇല്ലാതാക്കുന്നു. നിലവില്‍ ഭാരത-ഇ.യു ഉഭയകക്ഷി വ്യാപാരം 120 ബില്യണ്‍ യൂറോയാണ്. സേവന മേഖലയിലെ വ്യാപാരം 2024-ല്‍ 59.7 ബില്യണ്‍ യൂറോയിലെത്തി. യൂറോപ്പിന്റെ ഭാരതത്തിലെ എഫ്ഡിഐ (FDI) 132 ബില്യണ്‍ യൂറോയാണ്. ഓട്ടോമൊബൈല്‍, വൈന്‍ വിപണികള്‍ യൂറോപ്പ് ലക്ഷ്യമിടുമ്പോള്‍, ടെക്‌സ്‌റ്റൈല്‍സ്, ഐടി മേഖലകളില്‍ ഭാരതവും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഈ പ്രാധാന്യം കണക്കിലെടുത്താണ് ഇ.യു പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഈ കരാറിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നാണ് വിശേഷിപ്പിച്ചത്.

വര്‍ദ്ധിക്കുന്ന സാമ്പത്തിക സംഘര്‍ഷങ്ങള്‍
ഷീന്‍ (SHEIN), ടെമു (TEMU)- തുടങ്ങിയ ചൈനീസ് ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ കടന്നുകയറ്റം യൂറോപ്യന്‍ വിപണിയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 2025-ന്റെ ആദ്യ പകുതിയില്‍ ഷീന് 14.6 കോടിയും ടെമുവിന് 11.6 കോടിയും പ്രതിമാസ ഉപഭോക്താക്കളുണ്ടായിരുന്നു. യൂറോപ്യന്‍ നികുതി നിയമങ്ങളിലെ വിടവുകള്‍ ചൈനീസ് പ്ലാറ്റ്‌ഫോമുകള്‍ ചൂഷണം ചെയ്യുന്നത് തടയാന്‍ 150 യൂറോയ്ക്ക് താഴെയുള്ള ഇളവുകള്‍ നീക്കം ചെയ്യാന്‍ ഫ്രാന്‍ സ് ആലോചിക്കുന്നു. കസ്റ്റംസ് ഡ്യൂട്ടി ഇളവുകള്‍ നിര്‍ത്തലാക്കാനുള്ള പദ്ധതി 2028-ല്‍ നിന്ന് 2026-ലേക്ക് യൂറോപ്യന്‍ കമ്മീഷന്‍ മാറ്റുകയും ചെയ്തു. ഇലക്ട്രിക് വാഹന (EV)-മേഖലയിലും ചൈനീസ് കമ്പനിയായ ബിവൈഡി (BYD) 2025ല്‍ യൂറോപ്പില്‍ 80,800 വാഹനങ്ങള്‍ വിറ്റു. ചൈനീസ് ബാറ്ററി ഭീമന്‍ സിഎടിഎല്‍ (CATL) സ്‌പെയിനില്‍ 50 ജിഗ വാട്ട് ശേഷിയുള്ള ഫാക്ടറി നിര്‍മ്മിക്കുന്നു. എന്നാല്‍ ഈ ചൈനീസ് സാങ്കേതിക അധിനിവേശം പരമാധികാരത്തിനും ഡാറ്റാ സുരക്ഷയ്ക്കും മേലുള്ള ഭീഷണിയായാണ് യൂറോപ്പ് കാണുന്നത്.

ഭാരതം ‘പാശ്ചാത്യ വിരുദ്ധമല്ല, എന്നാല്‍ പശ്ചാത്യ രാജ്യങ്ങളുടെ ഭാഗവുമല്ല’ (Non West rather than anti West) എന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വാക്കുകള്‍ യൂറോപ്പിന് ഭാരതത്തിന് മേലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. പാശ്ചാത്യ ലോകം തകരുകയും പൂര്‍വ്വദേശങ്ങള്‍ വളരുകയും ചെ യ്യുന്നുവെന്ന ചൈനയുടെ നിരന്തര പ്രചാരണത്തിനിടയിലാണ് ജയശങ്കര്‍ തന്ത്രപരമായ കാഴ്ചപ്പാട് പ്രഖ്യാപിച്ചത്. റഷ്യയുമായി ഭാരതം ബന്ധം പുലര്‍ത്തുമ്പോഴും അതിനെ ഒരു പ്രായോഗിക നയതന്ത്രമായാണ് യൂറോപ്പ് കാണുന്നത്. ഒപ്പം ഭാരതത്തിന്റെ സ്ഥിരതയാര്‍ന്ന സാമ്പത്തിക വളര്‍ച്ചയും യൂറോപ്പിനെ ആകര്‍ഷിക്കുന്നു. ഭാരതം-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍ (IMEC) സംരംഭവും ഭാരത-യൂറോപ്പ് ബന്ധത്തിന്റെ കരുത്തും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നു. മെയ് മാസത്തെ യൂറോപ്പ് സന്ദര്‍ശന വേളയില്‍ നെതര്‍ലന്‍ഡ്‌സിലെ എഎസ്എംഎല്ലുമായി (ASML) ടാറ്റാ ഇലക്ട്രോണിക്‌സ് ഒപ്പുവെച്ച സെമി കണ്ടക്ടര്‍ കരാറും, സ്വീഡന്‍, നോര്‍വേയുമായി ഭാരത-നോര്‍ഡിക് ഉച്ചകോടി, ഇറ്റലിയുമായുള്ള ജോയിന്റ് ആക്ഷന്‍ പ്ലാന്‍ 2025-2029 തുടങ്ങി രാജ്യങ്ങളുമായുള്ള പ്രതിരോധ, ഹരിത ഊര്‍ജ്ജ കരാറുകളും ഭാരതത്തെ യൂറോപ്പിന്റെ ദീര്‍ഘകാല തന്ത്രപ്രധാന പങ്കാളിയാക്കുന്നു.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടമുയര്‍ത്തുന്ന കടുത്ത വ്യാപാര വെല്ലുവിളികളും അനിശ്ചിതത്വങ്ങളും യൂറോപ്പിനെ മറ്റ് പങ്കാളികളെ തേടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനാധിപത്യരാജ്യമായ, വലിയ കമ്പോളമായ, രാഷ്ട്രീയ-സാമ്പത്തിക സ്ഥിരതയുള്ള, സാങ്കേതിക ശേഷിയുള്ള ഭാരതത്തേക്കാള്‍ മികച്ചൊരു പങ്കാളി യൂറോപ്പിന് മുന്നിലില്ല. ഫ്രാന്‍സിന്റ ദേശീയ ദിനമായ ബാസ്റ്റീല്‍ ദിനത്തില്‍ 2023-ല്‍ മോദി മുഖ്യാതിഥിയായതും, 2024-ല്‍ പ്രസിഡന്റ് മാക്രോണ്‍ ഭാരതത്തിന്റെ റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുത്തതും, ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ 2025-ലെ ദല്‍ഹി എഐ ആക്ഷന്‍ സമ്മേളനവും വളരുന്ന ഭാരത – യൂറോപ്യന്‍ ബന്ധത്തിന് അടിവരയിടുന്നു. ചുരുക്കത്തില്‍, ചൈനയോടുള്ള അവിശ്വാസം വര്‍ദ്ധിക്കുന്ന ഈ ഇന്‍ഡോ-പസഫിക് യുഗത്തില്‍ യൂറോപ്പിന്റെ ഏറ്റവും നിര്‍ണായക പങ്കാളിയായി ഭാരതം അതിവേഗം മാറുകയാണ്. അതിന്റെ നേര്‍ക്കാഴ്ചയാണ് പ്രധാനമന്ത്രിയുടെയും യൂറോപ്യന്‍ നേതാക്കളുടെയും നിരന്തര ഉഭയകക്ഷി സന്ദര്‍ശനങ്ങള്‍.

Tags: നരേന്ദ്ര മോദിG7
ShareTweetSendShare

Related Posts

‘തൈലപ പുരാണം അഥവാ പാറ്റ ചരിതം’

‘തൈലപ പുരാണം അഥവാ പാറ്റ ചരിതം’

പാറ്റകളെ പര്‍വ്വതീകരിക്കുന്നവര്‍

പാറ്റകളെ പര്‍വ്വതീകരിക്കുന്നവര്‍

ജനാധിപത്യത്തിന്റെ ജയില്‍വാസകാലം

ജനാധിപത്യത്തിന്റെ ജയില്‍വാസകാലം

കൊട്ടിയൂരിലെ കെട്ടുകഥ

കൊട്ടിയൂരിലെ കെട്ടുകഥ

ജംബുലിംഗേശ്വര സന്നിധിയില്‍

ജംബുലിംഗേശ്വര സന്നിധിയില്‍

സ്വധര്‍മ്മബോധത്തിന്റെ ഭാരതീയ മാതൃക

സ്വധര്‍മ്മബോധത്തിന്റെ ഭാരതീയ മാതൃക

Shopping Cart

Latest

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

മാതൃഭൂമിയുടെ മദപ്പാടുകള്‍

മാതൃഭൂമിയുടെ മദപ്പാടുകള്‍

യൂറോപ്യന്‍ നയതന്ത്രത്തിലെ പുതുനാമ്പുകള്‍

യൂറോപ്യന്‍ നയതന്ത്രത്തിലെ പുതുനാമ്പുകള്‍

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies