Wednesday, July 1, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

‘തൈലപ പുരാണം അഥവാ പാറ്റ ചരിതം’

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
19 June 2026

ഫാര്‍മസിയില്‍ മരുന്ന് വാങ്ങാന്‍ നില്‍ക്കുമ്പോഴാണ് ശ്രീധരേട്ടന്‍ ആ വഴി വന്നത്. വന്ന പാടെ ‘എന്താ തപസ്യയുടെ പരിപാടിയ്ക്ക് വന്നില്ലേ?’ എന്ന് ചോദിച്ചു. ‘ഉണ്ടായിരുന്നു. രണ്ടു ദിവസവും വന്നിരുന്നു. നേരത്തെ പോന്നു. വൈകീട്ട് ഇപ്പൊ മഴ പതിവാണല്ലോ.’
‘ശരിയാ.. ട്രാഫിക് ജാമും കൂടും. ഇലക്ഷന്‍ റിസള്‍ട്ട് വന്നേ പിന്നെ ചിലര്‍ക്ക് ആകെ ഒരു മ്ലാനത. ചിലര്‍ക്ക് സന്തോഷവും. അതിന്റെയാണാവോ ഈ ട്രാഫിക് ജാം.’

Google NewsAdd Kesari Weekly as a preferred source on Google

‘ഹ..ഹ.. ശരിയാണ്. ചിലയിടത്ത് ഇപ്പോഴും പടക്കം പൊട്ടിക്കുന്നത് കേള്‍ക്കാം’ ‘ബംഗാളില്‍ മമതയുടെ വമ്പന്‍ പരാജയത്തെ കുറിച്ച് വായിച്ചില്ലേ.’ ‘ഉവ്വ്. ബംഗാളിലെ മാറ്റം അദ്ഭുതാവഹം തന്നെ. അതാണ് സാക്ഷാല്‍ പരിബൊര്‍ത്തന്‍. ജനം തിരസ്‌ക്കരിച്ചു, എന്നിട്ടും ഹുങ്ക് കണ്ടില്ലേ?’
‘അതെന്തായാലും ഇനി തിരിച്ചു വരാത്തവിധം അഹങ്കാര രാഷ്ട്രീയം അസ്തമിച്ചു. അതോടൊപ്പം ഇണ്ടി മുന്നണിയിലെ പ്രധാന നേതാവും ഇല്ലാതായി.’

ശ്രീധരേട്ടന്‍ ചിരിച്ചിട്ട് പറഞ്ഞു. ‘തമിഴ്‌നാട്ടിലും കേരളത്തിലും മാറ്റമുണ്ടായി. രണ്ടു ഇണ്ടി നേതാക്കളും ചിത്രത്തിന് പുറത്തായി, ഔട്ട് ഓഫ് ദി പിക്ച്ചര്‍.’
‘പക്ഷേ ‘ആഗോള ഭൂഗോള’ ഇ ന്ത്യാ വിരുദ്ധര്‍ വെറുതെ ഇരിക്കുമോ? പുതിയ പാര്‍ട്ടിയുമായി വരുന്നുണ്ടല്ലോ.’

ADVERTISEMENT

‘കോക്രോച്ച് പാര്‍ട്ടിയല്ലേ? ഹ… ഹ… ഹ…’ മരുന്ന് വാങ്ങി ശ്രീധരേട്ടനോടൊപ്പം നടക്കലേയ്ക്ക് നടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.

‘അതിനെപ്പറ്റി ഒരു ചെറു ഗവേഷണം ഞാന്‍ നടത്തി. അത് എവിടെയും എത്തില്ല. ഹിന്‍ഡന്‍ബര്‍ഗ്, ജെന്‍സി പ്രക്ഷോഭം, വോട്ട് ചോരി, എപ്സ്റ്റീന്‍ ഫയല്‍ ഓരോരോ ശുഷ്‌ക ബാണങ്ങള്‍ വിട്ട് രാഷ്ട്രവിരുദ്ധ മാപ്രകള്‍ കാത്തിരിക്കും… അത്ര തന്നെ. നനഞ്ഞ പടക്കങ്ങള്‍ക്ക് തീ പിടിക്കില്ല. ജ്വലിച്ചു നില്‍ക്കുന്ന സത്യത്തിന്റെ തീക്ഷ്ണ വെളിച്ചത്തില്‍ ആസുരവര്‍ഗ്ഗത്തിന്റെ ആയുധങ്ങള്‍ അപ്രസക്തമാകും.’

‘അത് ശരിയാണ്. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുകയാണ്. അപ്പോഴാണ് ഇവിടെ ഒന്നും ശരിയല്ല എന്ന് പറഞ്ഞു കുറച്ച് കൂറകള്‍ ഇറങ്ങിയിരിക്കുന്നത്’ ശ്രീധരേട്ടന് അരിശം വന്നു. സ്വല്പ നേരത്തിനു ശേഷം ‘ആട്ടെ.. എന്താ ഗവേഷണഫലം?’

‘അത് പാറ്റകളെക്കുറിച്ചുള്ളത് തന്നെ. നമ്മള്‍ മലബാറുകാര്‍ കൂറ എന്ന് പറയുന്നതിനെയാണ് തെക്ക് പാറ്റ എന്ന് പറയുന്നതും. മലയാള ഭാഷയില്‍ പാറ്റ എന്നാണ് സാധാരണ പ്രയോഗം. ഇന്ത്യയില്‍ ഒട്ടാകെ ഇംഗ്ലീഷ് പദം കോക്രോച്ച് എന്നത് സാധാരണയായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഹിന്ദിയിലെ ‘തില്‍ച്ചട്ട’ ഉത്തരേന്ത്യയില്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. എങ്കിലും ഓരോ ഭാഷയിലും വ്യത്യസ്ത നാമം അതിനുണ്ട്. ചിലതു രസകരമാണ്. സംസ്‌കൃതത്തില്‍ നിരവധി പേരുകളാണ് പാറ്റയ്ക്കുള്ളത്, തൈലപ, തൈലചോര, തൈലപായിക, പരോഷ്ണി, ജതുക, ഖലാധരാ, യകൃതാത്മിക, പിംഗളകപീശ… അങ്ങനെ കുറെ… ഹിന്ദിയിലെ തില്‍ച്ചട്ട മറാഠിയിലും ഗുജറാത്തിയിലും ഝൂരല്‍ ആണ്. രസകരമായ മറ്റു പദങ്ങള്‍ തമിഴിലെ കറുപ്പന്‍ പൂച്ചിയും തെലുങ്കിലെ ബൊഡ്ഡിങ്കയുമാണ്.

സംസ്‌കൃതത്തിലെ തൈലപ സാധാരണം. തൈലം എന്നാല്‍ എണ്ണ. എണ്ണക്കള്ളന്‍, എണ്ണക്കുടിയന്‍ എന്നൊക്കെ അര്‍ത്ഥം വരുന്നതാണ് തൈലപ. സംസ്‌കൃതവുമായി ബന്ധമുള്ള മറ്റു ഭാരതീയ ഭാഷകളില്‍ പാറ്റയ്ക്ക് സമാന നാമം കാണാം. എണ്ണ വെക്കുന്ന പാത്രങ്ങള്‍ക്ക് മുകളിലും അലമാരികളിലും ധാരാളം കാണപ്പെടുന്നത് കൊണ്ടാണ് എണ്ണക്കുടിയന്‍ എന്ന പേര് വന്നത്.

ശ്രീധരേട്ടന്‍ ഒന്ന് നിന്നു. ‘വെറുതെയല്ല കോക്രോച്ച് പാര്‍ട്ടി പിന്തുണക്കാരി പറഞ്ഞത് എണ്ണയുടെ വിലവര്‍ദ്ധന ഒരു പ്രധാന വിഷയമാണ്. സദാ ആത്മനിര്‍ഭര്‍ ഭാരത് എന്ന് വീമ്പിളക്കുന്ന മോദി എന്തുകൊണ്ടാണ് എണ്ണ ഉത്പ്പാദിക്കാത്തത്?’
‘ഹ… ഹ… ഹ’ രണ്ടാളും ചിരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ‘അതില്‍ നിന്നും അവരുടെ ബുദ്ധി അളക്കാമല്ലോ’ ശ്രീധരേട്ടന്‍ ‘ചൈനക്കാര്‍ പാറ്റയെ തിന്നും എന്ന് കേട്ടിട്ടുണ്ട് ചില വീഡിയോ കണ്ടിട്ടുമുണ്ട് അത് ശരിയോ?’

‘ശരിയാണ്. എന്നാല്‍ അത് പതിവ് ഭക്ഷണത്തിന്റെ ഭാഗമല്ല. അപൂര്‍വ്വം ചിലര്‍ തിന്നും എങ്കിലും പാറ്റകളെ പൊടിച്ച് മരുന്നില്‍ ഉപയോഗിക്കും. TCM (ട്രഡീഷണല്‍ ചൈനീസ് മെഡിസിന്‍) ആയുര്‍വ്വേദം പോലെയല്ല. അനവധി മൃഗങ്ങളുടെ ഭാഗങ്ങള്‍ ചേര്‍ക്കും. എങ്കിലും ലോകത്ത് ആയുര്‍വേദത്തെക്കാള്‍ വലിയ വിപണി ഉണ്ട്. ചൈനയില്‍ വമ്പന്‍ കോക്രോച്ച് ഫാമുകള്‍ ഉണ്ട്. കോടികളുടെ ബിസിനസ്സാണ്.’

‘ഇപ്പോള്‍ ഇന്ത്യയിലേയ്ക്ക് കയറ്റി അയക്കാന്‍ നോക്കുന്ന ഈ കോക്രോച്ചുകള്‍ ചൈനീസ് നിര്‍മ്മിതമോ എന്തോ?’
‘ഹ… ഹ… ഹ…’

‘ഇന്ത്യ നശിച്ചു കാണാന്‍ ഇന്ത്യയുടെ ശത്രുക്കള്‍ മുഴുവനും ശ്രമിക്കും. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഫോളോവെര്‍സ് അധികവും വിദേശികള്‍ ആണ്. പാകിസ്ഥാനിലും ബംഗ്ലാദേശിലും ആണത്രേ ദശലക്ഷക്കണക്കിന് ഫോളോവെര്‍സ്. പണം കൊടുത്ത് ആരാധകരെ മേടിക്കുകയാണ്. സോറോസ് അമ്മാവന്റെ ഓരോ വികൃതികള്‍ ആവാം.’

‘ഇന്ത്യയിലും ഉണ്ടല്ലോ ധാരാളം അനുഗാമികള്‍’

‘ഉവ്വ്. അധികാരം നഷ്ടപ്പെട്ടവര്‍, രാഷ്ട്രീയത്തില്‍ എവിടെയും എത്താത്തവര്‍, മോദിവിരുദ്ധര്‍, ഹിന്ദുവിരുദ്ധര്‍, ഭാരതം എങ്ങനെയും നശിച്ചു കണ്ടാല്‍ മതി എന്ന് കരുതുന്നവര്‍, നിരാശരായ കമ്മ്യൂണിസ്റ്റുകള്‍, ജിഹാദികള്‍, പലരും മുന്നോട്ട് വന്നു ഞാനും കോക്രോച്ച് ആണ് എന്ന് പറയുന്നത് കണ്ടു. അതില്‍ മേല്പറഞ്ഞവര്‍ ഒക്കെ ഉണ്ട്… തല്‍ക്കാലം ഒറ്റ ലക്ഷ്യം എങ്ങനെയെങ്കിലും മോദി സര്‍ക്കാരിനെ തള്ളിയിടണം.’

‘ഹ… ഹ… ഹ… അത് നടന്നത് തന്നെ.’

‘എന്തായാലും നമ്മുടെ കൂറ അല്ലെങ്കില്‍ പാറ്റ ഭയങ്കരന്‍ തന്നെ. ആണവ വികിരണം അവന്‍ അതിജീവിക്കും, ദിനോസറുകളുടെ കാലം തൊട്ട് ഭൂമിയില്‍ ഉണ്ടായിരുന്ന ആള്‍. അല്ലെ?’
‘തീര്‍ച്ചയായും പാറ്റകള്‍ രാത്രീഞ്ചരന്മാരാണ്. ഒളിച്ച് ഇരുട്ടിലും വിടവുകളിലും ശവക്കല്ലറകളിലും മറ്റും ജീവിക്കുന്നവര്‍. ഉച്ഛിഷ്ട ഭോജികളും. പുരാതന ഭാരതീയര്‍ മ്ലേച്ഛ ജീവിയായാണ് അതിനെ കണ്ടിരുന്നത്. പഞ്ചതന്ത്രത്തില്‍ പോലും ഒരു പരാമര്‍ശമില്ല. ജിനന്മാര്‍ നരകജീവിയായാണ് പാറ്റയെ കാണുന്നത്.’
‘എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യക്കാരനായ ഒരാള്‍ പാറ്റയുടെ പേരിലൊരു പാര്‍ട്ടി രൂപീകരിക്കുന്നത്?’

‘നല്ല ചോദ്യം. ഒന്ന് അതിനു ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ ബി.ജെ.പി എന്ന പേരിനോടുള്ള സാദൃശ്യം ബി കഴിഞ്ഞാല്‍ സി. ആണല്ലോ. രണ്ടു സി. യ്ക്ക് നികൃഷ്ട ജീവിയായ പാറ്റയുടെ കോക്രോച്ച് എന്ന പേര്. മൂന്ന് വെളിച്ചത്തേയ്ക്ക് വരാതെ ഒളിച്ചിരുന്ന് യുദ്ധം ചെയ്യാനുള്ള താല്‍പ്പര്യം. ഇതിന്റെ പിന്നില്‍ വിദേശ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് അതില്‍ നിഴലിച്ചു കാണാം. ഇന്ത്യയെ ട്രംപ് ‘നരകക്കുഴി’ എന്ന് വിളിച്ചിട്ട് അധികമായിട്ടില്ലല്ലോ. കപില്‍ സിബല്‍ ഇവിടെ ജീവിക്കാന്‍ ലജ്ജ തോന്നുന്നു എന്ന് പറഞ്ഞിട്ടും. പാശ്ചാത്യര്‍ എന്നും ഇന്ത്യക്കാരെ മോശക്കാരായെ കണ്ടിട്ടുള്ളൂ. നമ്മുടെ ഒന്നാം സ്വാതന്ത്ര്യ സമരം ‘ശിപായി ലഹള’ ആയതും അതിനാലത്രേ. സമരം ചെയ്തത് യോദ്ധാക്കളല്ല ‘ശിപായി’കള്‍. ഇന്ത്യക്കാരെ ആഫ്രിക്കയിലേക്ക് കൊണ്ടുപോയി ഇന്നും ‘കൂലികള്‍’ എന്ന് വിളിക്കും. നമ്മുടെ രാഷ്ട്രീയക്കാര്‍ എല്ലാം പാശ്ചാത്യര്‍ക്ക് ‘പാമ്പാട്ടികള്‍’ ആണ്. അല്ലെങ്കില്‍ ‘പശു പൂജകര്‍’. ചിലപ്പോള്‍ ‘തോട്ടികള്‍’ എന്നും വിളിക്കും. ആം ആദ്മി പാര്‍ട്ടി അവരുടെ പിന്‍ബലത്തില്‍ ഉണ്ടായതാണ്. അതിന്റെ ചിഹ്നം ചൂലായത് വെറുതെയല്ല. ഇന്നിപ്പോള്‍ നികൃഷ്ടമായ ‘കോക്രോച്ച് പാര്‍ട്ടി’ എന്ന പേരും യാദൃച്ഛികമാവാന്‍ വഴിയില്ല.

‘ശരിയാണ്. അല്ലെങ്കിലും അവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ ആവില്ല. ഈയിടെ കേട്ടു തിരുവനന്തപുരത്തോ മറ്റോ ഒരു മീറ്റിംഗ് നടന്നു ആരും എത്തിയില്ല എന്ന്. എന്നാലും പാറ്റ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കേ നാട്ടിലേയ്ക്ക് വരുന്നു. വലിയ സ്വീകരണം പ്രതീക്ഷിക്കുന്നു എന്ന് പത്രവാര്‍ത്ത…’

‘ഹ… ഹ… ഹ… ഗുജറാത്തില്‍ ഒരു ഹാര്‍ദിക് പട്ടേല്‍ എന്ന ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. സംവരണ സമരക്കാരന്‍. മോദിയെ ഇപ്പൊ താഴെ വീഴ്ത്തും എന്നൊക്കെ നമ്മുടെ പത്രക്കാര്‍. ഒന്നും നടന്നില്ല. അയാള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഗുണം പിടിച്ചില്ല. ഇപ്പൊ ബിജെപിയുടെ എം. എല്‍.എ ആണ്. അതുപോലെ കനയ്യ കുമാര്‍ എന്നൊരുത്തന്‍ ഉണ്ടായിരുന്നു. ജെ. എന്‍.യു വിദ്യാര്‍ത്ഥി. കമ്മ്യൂണിസ്റ്റുകാരന്‍ പിന്നീട് കോണ്‍ഗ്രസ്സുകാരനായി. അങ്ങനെ എത്ര എണ്ണം.! നമ്മുടെ പത്രങ്ങള്‍ എത്ര സമയം ചെലവഴിച്ചു ചര്‍ച്ച ചെയ്യാന്‍?’ അപ്പോഴേയ്ക്കും ഞങ്ങള്‍ നടയ്ക്കല്‍ എത്തി. അമ്പലത്തിനു സമീപമുള്ള ഫ്‌ളാറ്റിലാണ് ശ്രീധരേട്ടന്‍ താമസിക്കുന്നത്.

‘ചുരുക്കത്തില്‍ പാറ്റയ്ക്കും കൂറയ്ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല അല്ലെ?’ ശ്രീധരേട്ടന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

‘എവിടെ? പാറ്റയ്ക്ക് കോഴിപ്പോരില്‍ എന്ത് കാര്യം? എന്ന് ഒരു ആഫ്രിക്കന്‍ ചൊല്ലുണ്ട്. ജനങ്ങളെ ഇളക്കി വിട്ട് രാജ്യത്തില്‍ കലാപം സൃഷ്ടിക്കുന്നവരെ, അത്തരം സാഹസം കാട്ടുന്നവരെ രാജാവ് ഒരു ഉപേക്ഷയും കൂടാതെ തല്‍ക്ഷണം ശിക്ഷിക്കേണ്ടതാണ് എന്ന് സ്മൃതികള്‍ പറയുന്നു.
‘നോപേക്ഷത ക്ഷണമപി രാജാ സാഹസികം നരം.’ എന്നാല്‍ ശരി. പിന്നെ കാണാം. ഞങ്ങള്‍ കൈ കൊടുത്ത് പിരിഞ്ഞു.
സ്വസ്തി.

 

Tags: തുറന്നിട്ട ജാലകംcockroach janata partyപാറ്റ
ShareTweetSendShare

Related Posts

യൂറോപ്യന്‍ നയതന്ത്രത്തിലെ പുതുനാമ്പുകള്‍

യൂറോപ്യന്‍ നയതന്ത്രത്തിലെ പുതുനാമ്പുകള്‍

പാറ്റകളെ പര്‍വ്വതീകരിക്കുന്നവര്‍

പാറ്റകളെ പര്‍വ്വതീകരിക്കുന്നവര്‍

ജനാധിപത്യത്തിന്റെ ജയില്‍വാസകാലം

ജനാധിപത്യത്തിന്റെ ജയില്‍വാസകാലം

കൊട്ടിയൂരിലെ കെട്ടുകഥ

കൊട്ടിയൂരിലെ കെട്ടുകഥ

ജംബുലിംഗേശ്വര സന്നിധിയില്‍

ജംബുലിംഗേശ്വര സന്നിധിയില്‍

സ്വധര്‍മ്മബോധത്തിന്റെ ഭാരതീയ മാതൃക

സ്വധര്‍മ്മബോധത്തിന്റെ ഭാരതീയ മാതൃക

Shopping Cart

Latest

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

മാതൃഭൂമിയുടെ മദപ്പാടുകള്‍

മാതൃഭൂമിയുടെ മദപ്പാടുകള്‍

യൂറോപ്യന്‍ നയതന്ത്രത്തിലെ പുതുനാമ്പുകള്‍

യൂറോപ്യന്‍ നയതന്ത്രത്തിലെ പുതുനാമ്പുകള്‍

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies