Saturday, June 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പുത്തന്‍ ചിന്തകളും പ്രത്യാശകളും

ഡോ. സി.വി.ജയമണിഡോ. സി.വി.ജയമണി
12 June 2026

പരിഷ്‌ക്കരണങ്ങളാണ് പുരോഗതിയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. സാമൂഹിക പരിഷ്‌ക്കരണങ്ങള്‍ നമ്മുടെ പരിഷ്‌കൃത സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഏറെ സഹായിച്ചതായി കാണാവുന്നതാണ്. പരിഷ്‌ക്കരിക്കുക (Reform), പ്രവര്‍ത്തിക്കുക (Perform-), പരിവര്‍ത്തിപ്പിക്കുക (Tansform)- എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി, സംഘ ശതാബ്ദി വര്‍ഷം രാഷ്ട്രീയസ്വയം സേവകസംഘം മുന്നോട്ട് വെച്ച പഞ്ച പരിവര്‍ത്തന്‍ എന്ന അഞ്ചിന പദ്ധതി ഈ അവസരത്തില്‍ ഏറെ പ്രസക്തമാകുന്നു. കുടുംബ പ്രബോധനം, സാമാജിക സമരസത, സ്വദേശി അഥവാ സ്വാശ്രയശീലം, പൗരബോധം എന്നിവയ്‌ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിന് കൊടുത്ത പ്രാധാന്യം സംഘത്തിന്റെ വികസന വീക്ഷണത്തെ ശ്രദ്ധേയമാക്കുന്നു. പരിസ്ഥിതി സൗഹൃദമായ ഒരു ജീവിതരീതിയാണ് ഇന്ന് ആഗോള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. Lifestyle for Environment (LIFE) എന്ന നരേന്ദ്രമോദിയുടെ ആശയത്തിന് ഇന്ന് ലോകത്ത് ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. പുതിയകാല പരിസ്ഥിതി സംരക്ഷണത്തില്‍ പ്ലാസ്റ്റിക്കിന്റെ നിയന്ത്രിതമായ ഉപയോഗവും ജലസംരക്ഷണവും പുനരുപയോഗ ഊര്‍ ജ്ജത്തിന്റെ ഉത്പാദനവും സമുദ്ര ഗവേഷണവും ധ്രുവപ്രദേശ പഠനങ്ങളും ഉള്‍പ്പെടുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ലോക പരിസ്ഥിതി ദിനത്തിന്റെ പ്രസക്തി
പരിസ്ഥിതി സംരക്ഷണത്തി ന്റെ പ്രാധാന്യം ലോകജനതയെ ഓര്‍മ്മിപ്പിക്കുകയും ഈ കര്‍മ്മ പദ്ധതിയില്‍ ഓരോരുത്തരെയും പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം. അമ്പത്തിമൂന്ന് വര്‍ഷം മുമ്പ്, 1972 ജൂണ്‍ 5-16 ദിവസങ്ങളില്‍ നടത്തപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ മനുഷ്യ പരിസ്ഥിതിയെ കുറിച്ചുള്ള സ്റ്റോക്ക് ഹോം കോണ്‍ഫറന്‍സിലാണ് ആദ്യമായി പരിസ്ഥിതി ദിനം എന്ന ആശയം ഉയര്‍ന്നുവന്നത്. ഒരേയൊരു ഭൂമി എന്ന മുദ്രാവാക്യത്തിലൂന്നിയ ആദ്യത്തെ പരിസ്ഥിതി ദിനം ആഘോഷിച്ചത് 1973 ജൂണ്‍ 5 നായിരുന്നു. പ്രധാനമന്ത്രിയുടെ ചരിത്രപ്രസിദ്ധവും, തന്ത്രപ്രധാനവുമായ അഞ്ച് രാഷ്ട്ര സന്ദര്‍ശനത്തിന്റെ മാധ്യമവാര്‍ത്തകള്‍ മാഞ്ഞു തുടങ്ങും മുമ്പാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണം കടന്നുപോയത് എന്നത് ശ്രദ്ധേയമാണ്. അഞ്ച് രാജ്യങ്ങളിലേയും സന്ദര്‍ശന വേളയിലെ സംഭാഷണങ്ങളിലും, ഉഭയകക്ഷി ചര്‍ച്ചകളിലും ഉയര്‍ന്നുവന്നത് പരിസ്ഥിതി പ്രശ്‌നങ്ങളും പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനവും നൂതന സാങ്കേതിക വിദ്യയുടെ വികസനവുമായിരുന്നു എന്നത് യാദൃച്ഛികമല്ല.

യുഎഇ, ഇറ്റലി, നെതര്‍ലാന്റ്‌സ്, നോര്‍വെ, സ്വീഡന്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുകയുണ്ടായി. നിരവധി ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയുണ്ടായി. ഒട്ടനവധി തന്ത്രപ്രധാന ഉടമ്പടികളില്‍ ഇരുരാജ്യങ്ങളും ഈ അവസരത്തില്‍ ഒപ്പ് വെക്കുകയും ചെയ്തു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നിരവധി പദ്ധതികള്‍, സാങ്കേതിക വിദ്യകള്‍, നിക്ഷേപങ്ങള്‍ എന്നിവ ഈ ഉടമ്പടികളില്‍ ഉള്‍പ്പെടുന്നു. ഹരിതോര്‍ജ്ജ വികസനത്തിനും നൂതന സാങ്കേതിക വിദ്യകള്‍ക്കും പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും ഉടമ്പടികള്‍ ഊന്നല്‍ നല്‍കുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ കൊണ്ട് പ്രതിസന്ധിയിലായ ഭൂമിയെ ഹരിതാഭമാക്കുക എന്നത് നാമോരോരുത്തരുടെയും ഉത്തരവാദിത്ത മാണ്.

ADVERTISEMENT

നോര്‍വെ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി മൂന്നാമത്തെ ഇന്ത്യ നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുകയുണ്ടായി. നൂറ്റി നാല്പ്പത് കോടി ജനതയെ പ്രതിനിധീകരിക്കുന്ന ഭാരതവും രണ്ടരകോടിയോളം ജനങ്ങള്‍ മൊത്തം വസിക്കുന്ന നോര്‍വെ, സ്വീഡന്‍, ഡെന്മാര്‍ക്ക്, ഫിന്‍ലാന്റ്, ഐസ് ലാന്റ് എന്നീ അഞ്ച് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഊന്നിയവയായിരുന്നു. ജനസംഖ്യ കുറഞ്ഞ കൊച്ചു രാഷ്ടങ്ങളാണെങ്കിലും ഹരിതോര്‍ജ്ജം, ഡിജിറ്റല്‍ ഭരണ സംവിധാനം, സമുദ്ര സാമ്പത്തിക വ്യവസ്ഥ, ധ്രുവ പ്രദേശങ്ങളിലെ (ആര്‍ക്ടിക് മേഖല) ശാസ്ത്ര ഗവേഷണം എന്നിവയില്‍ ഈ രാഷ്ട്രങ്ങള്‍ ഏറെ മുന്നിലാണ്. പരിസ്ഥിതി പ്രശ്‌നപരിഹാരത്തിലും ഹരിത സാങ്കേതിക വിദ്യയിലും ഹാപ്പിനസ് ഇന്‍ഡക്‌സിലും മനുഷ്യവിഭവ പരിപോഷണത്തിലും ഈ രാജ്യങ്ങള്‍ മുമ്പിലാണ്.

ഉച്ചകോടി ചര്‍ച്ചകളിലെ പരിസ്ഥിതി സ്പര്‍ശം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈയടുത്ത് നടന്ന അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശന വേളയിലും ഉഭയകക്ഷി ചര്‍ച്ചകളിലും ഊന്നല്‍ കൊടുത്തത് പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കാണെന്ന് കാണാവുന്നതാണ്. നോര്‍വേയിലെ ഓസ്ലോ നഗരത്തില്‍ സംഘടിപ്പിക്കപ്പെട്ട മൂന്നാമത്തെ ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലെ പരിസ്ഥിതി സ്പര്‍ശം പ്രത്യേകം എടുത്ത് പറയാവുന്നതാണ്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തില്‍ ഈ ചര്‍ച്ചകളുടെ സ്വാധീനം സ്വാഭാവികമായും ഉണ്ടാകുന്നതാണ്.

സുസ്ഥിരവികസനം, ശുദ്ധമായ ഊര്‍ജ്ജ പരിവര്‍ത്തനം, ആഴത്തിലുള്ള സാങ്കേതിക നവീകരണം, നിര്‍ണായക ധാതുക്കള്‍ എന്നിവയ്ക്ക് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടി വലിയ ഊന്നല്‍ നല്‍കുകയുണ്ടായി. വര്‍ദ്ധിച്ച തോതിലുള്ള വ്യാപാര നിക്ഷേപത്തിനാണ് ഈ ഉച്ചകോടി വഴിയൊരുക്കിയത്. പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറ് കണക്കിന് ബില്യണ്‍ നിക്ഷേപങ്ങളും ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്. സമുദ്ര ധ്രുവപ്രദേശ സഹകരണം ഈ ഉച്ചകോടിയുടെ ഒരു പ്രത്യേക ഉദ്ദേശമായിരുന്നു. ഇന്ത്യന്‍ കപ്പല്‍ശാലകളില്‍ നോര്‍ഡിക് കപ്പലുകളുടെ നല്ലൊരു ശതമാനം നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ വളരുന്ന നീല സമ്പദ്‌വ്യവസ്ഥയുടെ വര്‍ദ്ധിച്ചുവരുന്ന സാധ്യതകളും ഉച്ചകോടി ചര്‍ച്ച ചെയ്യുകയുണ്ടായി. ആര്‍ട്ടിക് മേഖലയിലെ ധ്രുവ ഗവേഷണത്തിലെ സഹകരണവും ചര്‍ച്ചകളില്‍ ഇടം പിടിച്ചു.

ആഗോള സുരക്ഷയും ഭൗമരാഷ്ട്രീയവും ഈ ഉച്ചകോടി വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുകയുണ്ടായി. ഭീകരവാദ ധനസഹായം തടയുന്നതിനുള്ള പ്രതിബദ്ധത ചര്‍ച്ചാവേളയില്‍ ലോകനേതാക്കന്മാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയുണ്ടായി. ഉക്രെയിനില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘര്‍ഷങ്ങളെകുറിച്ചും ചര്‍ച്ച ചെയ്യുകയുണ്ടായി. സംവാദത്തിന്റെ നയതന്ത്രമാണ് ഇത്തരുണത്തില്‍ സ്വീകാര്യമായത് എന്ന് നേതാക്കന്മാര്‍ ഉറക്കെ പ്രഖ്യാപിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര ഇടപെടലുകളിലെ പരിസ്ഥിതി സ്പര്‍ശം ചര്‍ച്ചകളിലുടനീളം കാണാമായിരുന്നു.

ഹരിത സാങ്കേതികവിദ്യക്ക് ഊന്നല്‍ കൊടുത്തുള്ള കണ്ടു പിടിത്തങ്ങള്‍ക്കും സൗരോര്‍ജ്ജം ഉള്‍പ്പെടെയുള്ള പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനം മുതല്‍ നൂതന സാങ്കേതിക വിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന് വരെ പ്രാധാന്യം കൊടുക്കുന്ന കൂട്ടായ്മയായാണ് നോര്‍ഡിക് രാജ്യങ്ങള്‍ അറിയപ്പെടുന്നത്. ഹരിത സാങ്കേതിക വിദ്യ, ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥ, പുനരുപയോഗ ഊര്‍ജ്ജ വികസനം, നൂതന സാങ്കേതിക വിദ്യ, സെമി കണ്ടക്ടര്‍ വികസനം, ക്രിട്ടിക്കല്‍ മിനറല്‍സ് എന്നിവയ്ക്ക് ഏറെ വിപണന സാധ്യതയുള്ള ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇവയുടെ ലഭ്യതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നോര്‍ഡിക് രാജ്യങ്ങളുമായുള്ള ബന്ധം ഏറെ പ്രയോജനപ്പെടുന്നതാണ്. പരിസ്ഥിതി സൗഹൃദമായ ഒരു ഹരിത സാമ്പത്തിക വ്യവസ്ഥിതി ഉണ്ടാക്കാനും, സുസ്ഥിരവികസനം സാധ്യമാക്കാനും 2070-ല്‍ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനും നോര്‍ഡിക് കൂട്ടായ്മ ഗുണം ചെയ്യുന്നതാണ്.

കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ജീവിതത്തെയും ആരോഗ്യത്തെയും പല വിധത്തില്‍ ബാധിക്കുന്നു. സുരക്ഷിതമായ കുടിവെള്ളം, ശുദ്ധവായു, പോഷകസമൃദ്ധമായ ഭക്ഷണവിതരണം, സുരക്ഷിതമായ താമസസ്ഥലം എന്നിവയെല്ലാം അപകടത്തിലാണ്, കൂടാതെ ഇത് ആഗോള ആരോഗ്യ മേഖലയിലെ പതിറ്റാണ്ടുകളുടെ പുരോഗതിയെ ദുര്‍ബലപ്പെടുത്തിയേക്കാം. വികസനത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് നാമോരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ആഗോള തലത്തില്‍ പരിസ്ഥിതി പ്രശ്‌ന പരിഹാരത്തിനായുള്ള ഗൗരവതരമായ ചര്‍ച്ചകളും തീരുമാനങ്ങളും കൈക്കൊള്ളുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ആഘോഷിക്കുന്നത് എന്നത് ഏറെ ആഹ്ലാദകരമാണ്.

 

Tags: പരിസ്ഥിതി
ShareTweetSendShare

Related Posts

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്

സ്വത്വത്തിന്റെ ആവിഷ്‌ക്കരണം

സ്വത്വത്തിന്റെ ആവിഷ്‌ക്കരണം

ഗോദയ്ക്ക് പുറത്തെ ഗുസ്തികൾ

ഗോദയ്ക്ക് പുറത്തെ ഗുസ്തികൾ

പ്രധാനമന്ത്രിയുടെ ആഹ്വാനവും ഭാരതത്തിന്റെ സ്വര്‍ണ്ണസാമ്പത്തിക തത്ത്വവും

പ്രധാനമന്ത്രിയുടെ ആഹ്വാനവും ഭാരതത്തിന്റെ സ്വര്‍ണ്ണസാമ്പത്തിക തത്ത്വവും

അനധികൃത കുടിയേറ്റത്തിന് അന്ത്യംകുറിക്കുമ്പോള്‍

അനധികൃത കുടിയേറ്റത്തിന് അന്ത്യംകുറിക്കുമ്പോള്‍

ആരാണ് ബുദ്ധിജീവി?

ആരാണ് ബുദ്ധിജീവി?

Shopping Cart

Latest

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

ഭാരതത്തിന്റേത് പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രം: ഡോ. മോഹൻ ഭാഗവത്

ഭാരതത്തിന്റേത് പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രം: ഡോ. മോഹൻ ഭാഗവത്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം നല്‍കണം: ദേശീയ അദ്ധ്യാപക പരിഷത്ത്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം നല്‍കണം: ദേശീയ അദ്ധ്യാപക പരിഷത്ത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

മതം ഭരിക്കുന്ന മലയാളനാട്

മതം ഭരിക്കുന്ന മലയാളനാട്

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സ്വത്വത്തിന്റെ ആവിഷ്‌ക്കരണം

സ്വത്വത്തിന്റെ ആവിഷ്‌ക്കരണം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies