Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

എഫ്‌സിആര്‍എ എന്തുകൊണ്ട് അനിവാര്യം?

അഡ്വ. എം.ആര്‍. ഹരീഷ്അഡ്വ. എം.ആര്‍. ഹരീഷ്
15 May 2026

ഭാരതത്തില്‍ നിലവില്‍ വരുന്ന Foreign Contribution (Regulation) Act (എഫ്‌സിആര്‍എ) എന്ന നിയമത്തെ കുറിച്ച് ഇന്ന് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ചിലര്‍ ദുരുദ്ദേശപൂര്‍വ്വം തെറ്റിദ്ധാരണ പരത്തുകയാണ്. പ്രത്യേകിച്ച് ഇത് ന്യൂനപക്ഷ സംഘടനകളെ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രചരിപ്പിക്കുന്നത് സത്യത്തോട് യാതൊരു ബന്ധവും ഇല്ലാത്ത ഒരു രാഷ്ട്രീയ നാടകമാണ്. യഥാര്‍ത്ഥത്തില്‍ ഈ നിയമം ഒരു മതത്തെയോ വിഭാഗത്തെയോ ലക്ഷ്യമിട്ടതല്ല; ഇത് രാജ്യത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന ഒരു ശക്തമായ ഭരണഘടനാപരമായ സംവിധാനമാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഈ നിയമത്തിന്റെ ചരിത്രം തന്നെ നോക്കിയാല്‍ ഈ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാകും. ഭാരതത്തില്‍ വിദേശ ശക്തികള്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ 1960കളില്‍ തന്നെ ഉയര്‍ന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ആദ്യം 1976-ല്‍ അത്തരം ഒരു നിയമം കൊണ്ടുവന്നത്. പിന്നീട് 2010ലും 2020ലും ഇത് കൂടുതല്‍ ശക്തമാക്കി. പ്രധാന ലക്ഷ്യം ഒന്ന് മാത്രം വിദേശ പണം ഭാരതത്തിന്റെ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഉപയോഗിക്കപ്പെടാതിരിക്കുക.

ഒരു ചോദ്യം നമുക്ക് നിസ്സംശയം ചോദിക്കണം. ഒരു രാജ്യത്തിന് പുറത്തുനിന്ന് വരുന്ന പണം ആര്‍ക്കും എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമോ? ഒരു വിദേശ സര്‍ക്കാര്‍, ഒരു അന്താരാഷ്ട്ര സംഘടന, ഒരു മള്‍ട്ടിനാഷണല്‍ കമ്പനി ഇവയില്‍ നിന്നും വരുന്ന ഫണ്ട് നിയന്ത്രണമില്ലാതെ നമ്മുടെ രാജ്യത്ത് ഒഴുകിയാല്‍ എന്താണ് സംഭവിക്കുക? അതാണ് എഫ്‌സിആര്‍എ തടയുന്നത്. വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ ലൈസന്‍സ് വേണം, അത് എവിടെ ഉപയോഗിക്കുന്നു എന്നത് കൃത്യമായി രേഖപ്പെടുത്തണം, ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഉപയോഗിക്കരുത് ഇത്രയേ ഉള്ളൂ.

ADVERTISEMENT

ഇത് ഭാരതത്തില്‍ മാത്രമല്ല. ലോകത്തിലെ ശക്തമായ രാജ്യങ്ങളൊക്കെയും ഇതുപോലുള്ള കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അമേരിക്കയില്‍ ‘Foreign Agents Registration Act (FARA)’എന്ന നിയമമുണ്ട്. വിദേശ രാജ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. റഷ്യയില്‍ വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന സംഘടനകളെ Foreign Agents ആയി പ്രഖ്യാപിക്കുന്ന നിയമം നിലവിലുണ്ട്. ചൈനയില്‍ വിദേശ എന്‍ജിഒകള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ആസ്‌ട്രേലിയ, ഇസ്രായേല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി എല്ലായിടത്തും വിദേശ ഫണ്ടുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇത് ഒരു ആഗോള പ്രക്രിയയാണ്. ഭാരതം മാത്രം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നത് അല്ല.

നമുക്ക് യാഥാര്‍ത്ഥ്യങ്ങളിലേക്ക് നോക്കാം. ലോകമെമ്പാടും വിദേശ ഫണ്ടുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടുള്ള നിരവധി സംഭവങ്ങള്‍ ഉണ്ട്. പല രാജ്യങ്ങളിലും regime change (ഭരണകൂട മാറ്റം) വരെ വിദേശ പണത്തിന്റെ സഹായത്തോടെ നടന്നിട്ടുണ്ട് എന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചില രാജ്യങ്ങളില്‍ എന്‍ജിഒകളുടെ പേരില്‍ എത്തിയ പണം രാഷ്ട്രവിരുദ്ധ പ്രതിഷേധങ്ങള്‍ക്കായും സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കായും സാമൂഹിക അസ്ഥിരത സൃഷ്ടിക്കാനും വ്യാപകമായി ഉപയോഗിച്ച പല സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഭാരതത്തിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചില സംഘടനകള്‍ വിദേശ സഹായം ദുരുപയോഗം ചെയ്തതും, വ്യാജ കണക്കുകള്‍ കാട്ടി കൂടുതല്‍ പണം സമാഹരിച്ചതും അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു കേസില്‍ കുട്ടികളുടെ ഇല്ലാത്ത ദാരിദ്ര്യത്തിന്റെ പേരില്‍ കൂടുതല്‍ വിദേശ സഹായം നേടാന്‍ ശ്രമിച്ചതും കോടികള്‍ ദുരുപയോഗം ചെയ്തതും വെളിപ്പെട്ടിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല.ഇത്തരം ദുരുപയോഗങ്ങള്‍ നിയന്ത്രിക്കാന്‍ നിയമം അനിവാര്യമാണ്.

ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എഫ്‌സിആര്‍എ നല്ല രീതിയില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കെതിരെ അല്ല. സുതാര്യമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതൊരു പ്രശ്‌നവുമല്ല. മറിച്ച് അവരുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു ഉപാധികൂടിയാണ്. ഓരോ രൂപയും എവിടെ നിന്ന് വരുന്നു, എങ്ങനെ ചെലവാക്കുന്നു എന്നത് വ്യക്തമാക്കുന്നതിലൂടെ അവര്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് ചിലര്‍ മാത്രം ഈ നിയമത്തെ എതിര്‍ക്കുന്നത്? അതിന്റെ ഉത്തരം വളരെ ലളിതമാണ്. നിയന്ത്രണങ്ങള്‍ വരുമ്പോള്‍ ദുരുപയോഗം തടയപ്പെടും. പണം എവിടെ നിന്ന് വരുന്നു, എന്തിന് ഉപയോഗിക്കുന്നു എന്ന ചോദ്യങ്ങളൊക്കെ ചോദിക്കപ്പെടും. ഇതാണ് ചിലര്‍ക്കു സഹിക്കാന്‍ കഴിയാത്തത്. അതിനാല്‍ അവര്‍ ഈ നിയമത്തെ മതപരമായ വിഷയമാക്കി മാറ്റി ജനങ്ങളെ ഭയപ്പെടുത്തുകയാണ്.

‘ന്യൂനപക്ഷങ്ങള്‍ക്കെതിരെ’ എന്ന പ്രചാരണം ഒരു രാഷ്ട്രീയ ആയുധം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഈ നിയമം എല്ലാ മതങ്ങളെയും, എല്ലാ സംഘടനകളെയും ഒരുപോലെ ബാധിക്കുന്നു. ഇത്തരമൊരു നിയമം മതം നോക്കിയല്ലല്ലോ പ്രവര്‍ത്തിക്കുന്നത്; അത് നിയമലംഘനം നോക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനെ വളച്ചൊടിച്ച് ഒരു വിഭാഗത്തെ മാത്രം തെറ്റിദ്ധരിപ്പിക്കുന്നത് സമൂഹത്തെ വിഭജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ഒരു സ്വതന്ത്ര രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി എന്താണ്? പുറത്തുനിന്നുള്ള നിയന്ത്രണം. അത് സൈനികമായി മാത്രമല്ല, സാമ്പത്തികമായും, ആശയപരമായും വരാം. വിദേശ ഫണ്ടുകള്‍ വഴി ഒരു രാജ്യത്തിന്റെ സാമൂഹിക ഘടന തന്നെ മാറ്റാന്‍ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനാല്‍ ഇത്തരം ഫണ്ടുകള്‍ നിയന്ത്രിക്കുന്നത് ഒരു ‘ഓപ്ഷന്‍’ അല്ല അതൊരു രാഷ്ട്രത്തിന്റ നിര്‍ബന്ധിതവും കല്പിതമായതുമായ ഉത്തരവാദിത്തമാണ്.

ഭാരതം ഒരു വലിയ ജനാധിപത്യ രാജ്യമാണ്. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ അതിന്റെ പേരില്‍ വിദേശ ശക്തികള്‍ രാജ്യത്തിനുള്ളില്‍ നിര്‍ബാധം സ്വാധീനം ചെലുത്തുന്നത് അനുവദിക്കാനാകില്ല. അതാണ് എഫ്‌സിആര്‍എ വ്യക്തമാക്കുന്നത്. ഇത് ഒരു പ്രതിരോധ മതില്‍ ആണ്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്ന മതില്‍.

അതുകൊണ്ട് തന്നെ ഈ നിയമത്തെ എതിര്‍ക്കുന്നതിന് മുമ്പ് ഓരോ പൗരനും ചിന്തിക്കേണ്ടത് ”നമ്മുടെ രാജ്യത്തിന്റെ നയങ്ങളും തീരുമാനങ്ങളും നമ്മള്‍ തന്നെയോ എടുക്കേണ്ടത്, അല്ലെങ്കില്‍ പുറത്തുനിന്നുള്ള പണത്തിന്റെയോ സ്വാധീനത്തിന്റെയോ അടിസ്ഥാനത്തിലോ” എന്നാണ്. ഭാരതത്തിന്റെ ഭാവി നാം തന്നെ തീരുമാനിക്കണം.

അതിനാല്‍ Foreign Contribution (Regulation) Act എന്ന നിയമത്തെ പിന്തുണയ്ക്കുന്നത് ഒരു രാഷ്ട്രീയ നിലപാട് മാത്രമല്ല; അത് നമ്മില്‍ നിക്ഷിപ്തമായ ദേശീയ ഉത്തരവാദിത്വമാണ്. തെറ്റിദ്ധാരണകള്‍ക്കും പ്രചാരണങ്ങള്‍ക്കും വഴങ്ങാതെ യാഥാര്‍ത്ഥ്യം തിരിച്ചറിയുക അതാണ് ഇന്നത്തെ കാലത്തിന്റെ ഏറ്റവും വലിയ ദേശസ്‌നേഹം.

(ഭാരതീയ അഭിഭാഷക പരിഷത്ത് കണ്ണൂര്‍ ജില്ലാ സമിതി അംഗമാണ് ലേഖകന്‍)

 

Tags: Foreign Contribution (Regulation) ActFCRA
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies