കേരളത്തിലെ ഒരുപറ്റം മതേതര മാധ്യമപ്രവര്‍ത്തകരും സ്വയംപ്രഖ്യാപിത മനുഷ്യാവകാശ പ്രവര്‍ത്തകരും ഹിന്ദുക്കളെ നന്നാക്കാനും മതേതരത്വം പഠിപ്പിക്കാനും ഒരുമ്പെട്ട് ഇറങ്ങിയിരിക്കുകയാണ്. ഇവരോടൊപ്പം ചില സാഹിത്യകാരന്മാരും പ്രകൃതിസ്‌നേഹികളും ഉണ്ട്. അവര്‍ക്ക് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും എഴുന്നള്ളിപ്പും പ്രശ്‌നമാണ്. പെരുന്നാളിന്റെ പേരില്‍ ആയിരക്കണക്കിന് മൃഗങ്ങളെ കൊന്നു വീഴ്ത്തുന്നത് അവര്‍ കാണുന്നതേയില്ല. കേരളത്തിലെ ഹിന്ദുക്കള്‍, പ്രത്യേകിച്ച് അമ്മമാര്‍ ക്ഷേത്രത്തില്‍ പോകുന്നതും ക്ഷേത്ര പരിപാടികളില്‍ പങ്കെടുക്കുന്നതും തീര്‍ത്ഥയാത്രകള്‍ നടത്തുന്നതും ഒക്കെ ഇവരെ വല്ലാതെ അലോസരപ്പെടുത്തുകയാണ്. അതീവ ഉല്‍ക്കണ്ഠ മൂലം ഇവര്‍ക്ക് ആധിവ്യാധികളോ രക്തസമ്മര്‍ദ്ദമോ ഒക്കെ ഉണ്ടാകുമെന്ന ഭയപ്പാടു പോലും തള്ളിക്കളയാന്‍ ആവില്ല. ഇക്കൂട്ടരെല്ലാം ഇടതുപക്ഷ ആശയധാരയില്‍പ്പെട്ട അല്ലെങ്കില്‍ അതില്‍ ഉള്‍പ്പെടുന്നവരാണെന്ന് അവകാശപ്പെടുന്നവരാണ്. ക്ഷേത്രങ്ങളില്‍ ഹിന്ദു സ്ത്രീകള്‍ പോകുന്നത് നമ്പൂതിരിമാരെ ആകര്‍ഷിക്കാന്‍ ആണെന്ന് ഒരു സാഹിത്യകാരന്‍ എഴുതിയതും നമ്മള്‍ കണ്ടതാണ്. അവരാണ് ക്ഷേത്രദര്‍ശനവും ഉത്സവ നടത്തിപ്പും അന്നദാനവും ഒക്കെ പഠിപ്പിക്കാനും അതിന്റെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കാനും ഇറങ്ങിയിരിക്കുന്നത്.
സത്യം പറയുക, സത്യം മാത്രം പറയുക, അപ്രിയ സത്യമാണെങ്കിലും പറയുക എന്ന പത്രപ്രവര്‍ത്തനത്തിന്റെ മഹത്തായ ബാലപാഠം ഇടതുപക്ഷ ജിഹാദി മാധ്യമപ്രവര്‍ത്തകര്‍ കുഴിച്ചുമൂടിയിരിക്കുന്നു. സ്ഥാപന ഉടമയുടെ താല്‍പര്യത്തിന് വേണ്ടി മരംവെട്ടും സ്വര്‍ണ്ണക്കടത്തും ഒക്കെ വെള്ളപൂശാനും അവര്‍ക്കുവേണ്ടി ഏതറ്റം വരെയും പോകാനും സത്യസന്ധരായ ഉദ്യോഗസ്ഥരെ പോലും സ്വാധീനിക്കാനും പേടിപ്പിക്കാനും വഴങ്ങാത്തവരെ പീഡിപ്പിക്കാനും അല്പം പോലും മടിയില്ലാത്ത ഒരുതരം കൂട്ടമായി മാധ്യമപ്രവര്‍ത്തകര്‍ അധഃപതിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അനുകൂല ചാനലായ ബിഗ് ടിവിയില്‍ അടുത്തിടെ വേണു ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം വസ്തുതകള്‍ അന്വേഷിക്കുകയും പഠിക്കുകയും ചെയ്യാതെ ഹിന്ദു സമൂഹത്തിന്റെ മെക്കിട്ടു കയറാനും അതുവഴി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനും മുതലാളിമാരെ പ്രീണിപ്പിക്കാനുമുള്ള ശ്രമമായിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളില്‍ ഭക്തര്‍ പ്രത്യേകിച്ച് അമ്മമാര്‍ ഒത്തുകൂടുന്നു, അവര്‍ ഭജന പാടുന്നു. അവിടെ രാവിലെ മുതല്‍ രാത്രി വരെ അന്നദാനം നടത്തുന്നു. ഇങ്ങനെ ഹിന്ദു സമൂഹം ഒന്നായി ഒറ്റക്കെട്ടായി ക്ഷേത്രങ്ങളിലേക്ക് എത്തുന്നത് പ്രത്യേക ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിന് ധനസ്രോതസ്സ് എവിടെ നിന്നാണ് എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്. ഏതായാലും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചോ വ്യക്തിപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ചോ ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയമായ പക്ഷപാതിത്വമോ ഒറ്റക്കണ്ണന്‍ നയമോ ആയിരിക്കാം ഇത്തരത്തിലുള്ള ഒരു പരാമര്‍ശത്തിന് കാരണം. കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍ എമ്പാടും ആധ്യാത്മികമായ ഒരു ഉണര്‍വ് പ്രകടമാണ്. അത് മനസ്സിലാകണമെങ്കില്‍ അതിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കാനും ഉള്ള നിര്‍മ്മമമായ ഒരു മനസ്സ് വേണം. ചുവപ്പ് കണ്ണട വെച്ച് രാഷ്ട്രീയ അടിമത്തത്തോടെ കാര്യങ്ങളെ സമീപിച്ചാല്‍ ഇത്തരം വികലമായ ചിന്താഗതി ഉണ്ടായെന്നു വരും. വേണുവിന്റെയും ഒപ്പമുള്ളവരുടെയും അമ്മമാര്‍ ഏതെങ്കിലും അമ്പലത്തില്‍ പോകുന്നത് ആരുടെയെങ്കിലും ഫണ്ടിങ് ഉപയോഗിച്ചാണോ? അതിനുള്ള പണം അവര്‍ക്ക് ആരെങ്കിലും കൊടുക്കുന്നുണ്ടോ? ഇക്കാര്യത്തെക്കുറിച്ച് സ്വന്തം വീട്ടിലോ നാട്ടിലോ സത്യസന്ധമായ ഒരു അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഇത്തരം അബദ്ധജടിലമായ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു.
ടെമ്പിള്‍ എക്കോണമിയെക്കുറിച്ചും സാഫ്രണ്‍ അഥവാ ഓറഞ്ച് എക്കണോമിക്‌സിനെക്കുറിച്ചും അതായത് ക്ഷേത്ര സമ്പത്തിനെക്കുറിച്ചും കാവി സമ്പദ് വ്യവസ്ഥയെക്കുറിച്ചും പല വിദഗ്ധന്മാരും പഠനം നടത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ സ്വദേശിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ അംഗവും ഒക്കെയായിരുന്ന പ്രൊഫ. കനകസഭാപതി അടക്കമുള്ളവര്‍ ഈ മേഖലയില്‍ പഠനം നടത്തിയവരാണ്. ഭാരതത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയുടെ മൂന്ന് മുതല്‍ 7% വരെ ഈ ക്ഷേത്ര കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയില്‍ ആണ് ചലിക്കുന്നത് എന്ന കാര്യം ബഹുമാനപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ മനസ്സിലാക്കണം. ഭാരതത്തിന്റെ സംസ്‌കാരത്തെക്കുറിച്ചും യുഗയുഗങ്ങളായി തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് സന്നിവേശിക്കപ്പെടുന്ന പാരമ്പര്യത്തിന്റെ കണ്ണികളെക്കുറിച്ചും അവ കൈമാറുന്ന മൂല്യവത്തായ പൈതൃകത്തെക്കുറിച്ചും അടിസ്ഥാനധാരണ ഉണ്ടായാല്‍ മാത്രമേ ക്ഷേത്ര സമ്പദ് വ്യവസ്ഥയും ക്ഷേത്രകേന്ദ്രീകൃത ഗ്രാമസങ്കല്‍പ്പവും മനസ്സിലാകൂ. വിഖ്യാതമായ മാഡിസണ്‍ സ്റ്റഡി റിപ്പോര്‍ട്ടില്‍ പോലും കഴിഞ്ഞ 2000 വര്‍ഷത്തെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തില്‍ അതിന്റെ പകുതിയിലേറെ കാലവും ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയും മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ പകുതിയും ഭാരതത്തിലായിരുന്നു എന്ന കാര്യം വ്യക്തമായി അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ആയിരമാണ്ട് നീണ്ടു നിന്ന അധിനിവേശങ്ങളും വൈദേശിക ആധിപത്യവും ഭാരതത്തെ തകര്‍ത്തു. 16 തവണ സോമനാഥ ക്ഷേത്രം ആക്രമിച്ച മുഹമ്മദ് ഗോറിയും ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച ഗസനിയും മുഗളരും ഒക്കെ തന്നെ കടത്തിക്കൊണ്ടുപോയ സ്വത്തിന്റെയും, വിഗ്രഹങ്ങള്‍ കൊട്ടാരക്കെട്ടുകളുടെ കല്‍പ്പടവുകള്‍ ആക്കിയതും ഹിന്ദു ടെമ്പിള്‍സ് വാട്ട് ഹാപ്പെന്‍ഡ് ടു ദം എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രൊഫ. കനകസഭാപതിയുടെ നേതൃത്വത്തില്‍ കോയമ്പത്തൂരിലും തിരുപ്പൂരിലും ക്ഷേത്രങ്ങളുടെ അടുത്ത് പൂക്കളും പഴങ്ങളും വില്‍ക്കുന്ന അമ്മമാരെ കുറിച്ച്, അവരുടെ ജീവിതത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. ആയിരം രൂപ വട്ടിപ്പലിശക്ക് എടുത്തു വരുന്ന പൂക്കച്ചവടക്കാരിയും പഴക്കച്ചവടക്കാരിയും വൈകിട്ട് പൈസയും പലിശയും കൊടുത്തു വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങി അടുത്ത ദിവസത്തെ കച്ചവടത്തിനുള്ള കുറച്ചു പണം മിച്ചവും ആയിട്ടാണ് പോകുന്നത്. ഈ സമ്പദ് വ്യവസ്ഥയുടെ പിന്നില്‍ ക്ഷേത്രത്തില്‍ എത്തുന്ന അരപ്പട്ടിണിക്കാരനും മുഴുപ്പട്ടിണിക്കാരനും ഉള്‍പ്പെട്ട ഭക്തരാണ്. ഇതു മാത്രമല്ല ക്ഷേത്രത്തിലെ ജീവനക്കാരും ക്ഷേത്രത്തിനടുത്തുള്ള ഓരോ വ്യാപാര സ്ഥാപനങ്ങളും ഈ തരത്തില്‍ മാനുഷിക ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചലനാത്മകമായ ഒരു സമൂഹമായി മാറുന്നു. ഇത്തരത്തില്‍ നിരവധി ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്ന, പരിവര്‍ത്തനപ്പെടുത്തുന്ന അവരുടെ ജീവിതസന്ധാരണം അനായാസമാക്കുന്ന ഒരു രീതി വേറെ ഏതു മതത്തിലുണ്ട് എന്ന കാര്യം അന്വേഷിക്കണം. ചെന്നൈയിലെ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് നാട്ടുക്കോട്ട ചെട്ടി സമൂഹത്തെ കുറിച്ചും പിള്ളയാര്‍പെട്ടി ക്ഷേത്രത്തെക്കുറിച്ചും നടത്തിയിട്ടുള്ള പഠനം ഉണ്ട്. കഴിഞ്ഞ 800 വര്‍ഷത്തിനിടെ ആ സമൂഹത്തില്‍ ഒരു ആത്മഹത്യ പോലും ഉണ്ടാകാതെ അവരുടെ ജാതി സമ്പ്രദായം സുശക്തവും സുരക്ഷിതവുമായ കോട്ടയായി അവര്‍ രൂപപ്പെടുത്തിയിരിക്കുന്നു. പല കാര്യങ്ങളിലും മോശമായ ജാതി സമ്പ്രദായം ഒരു സമൂഹത്തിന്റെ മുഴുവന്‍ ഭാവിയുടെ, സ്വപ്‌നത്തിന്റെ, പ്രതീക്ഷയുടെ സുരക്ഷയുടെ പ്രതീകമായി മാറുന്നുണ്ടെങ്കില്‍ അതില്‍ എവിടെയാണ് പ്രശ്‌നം. ഓരോ ക്ഷേത്രവും ആ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ഗ്രാമത്തിന്റെ സാമൂഹിക സാംസ്‌കാരികകേന്ദ്രമായി മാറണം. ഓരോ ഗ്രാമത്തിലെയും പട്ടിണിയും ദാരിദ്ര്യവും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് വിദേശത്തുനിന്ന് എത്തുന്ന കള്ളപ്പണം ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്താനും സ്വാധീനിക്കാനും ശ്രമിക്കുന്നവര്‍ ഉപയോഗിക്കുന്നത് എന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാം. ഓരോ ക്ഷേത്രത്തിലും അന്നദാനപ്പുരകളില്‍ ഭക്ഷണം കിട്ടുകയും വിദ്യാഭ്യാസത്തിനും സ്വന്തം കാലില്‍ നിന്ന് തൊഴില്‍ ചെയ്യാനും ഉള്ള സഹായവും പ്രചോദനവും വഴികളും കിട്ടുകയും ചെയ്താല്‍ അതില്‍ എന്താണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രശ്‌നം. ഇതര മതസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പ്രശ്‌നം?
ക്രൈസ്തവര്‍ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്നുണ്ട്. അവരുടെ കുഞ്ഞുങ്ങള്‍ക്ക് ബൈബിള്‍ ക്ലാസ്സ് നടക്കുന്നുണ്ട്. വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് നടക്കുന്നുണ്ട്. ഓരോ കുടുംബങ്ങളുടെയും പ്രശ്‌നങ്ങളില്‍ പള്ളിയിലെ അച്ചന്‍ മുതല്‍ മെത്രാന്‍ വരെ ഇടപെടുന്നുണ്ട്. കച്ചവടക്കാരെ ഒന്നിച്ചുചേര്‍ത്ത് സംസാരിക്കുന്നുണ്ട്. മുസ്ലിം പള്ളികളിലും ഇതേ പോലെ തന്നെ എല്ലാ വെള്ളിയാഴ്ചകളിലും അവര്‍ ഒന്നിച്ചു ചേരുന്നുണ്ട്. കച്ചവടം മാത്രമല്ല സാമൂഹിക പ്രശ്‌നങ്ങളിലും മതപരമായ കാര്യങ്ങളിലും അതത് പ്രദേശത്തെ ജനങ്ങളുടെ പ്രത്യേകിച്ചും മുസ്ലീങ്ങളുടെ കാര്യത്തിലും അവര്‍ തന്നെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. കച്ചവടക്കാര്‍ക്ക് പണം കൊടുക്കാനും ഹലാല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാനും ഇതര മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങളും മറ്റും പൂട്ടാനും പൂട്ടിക്കാനും മഹല്ല് കമ്മിറ്റികള്‍ ഇടപെടുന്നു എന്ന കാര്യം പരസ്യമായ രഹസ്യമാണ്. മാത്രമല്ല എല്ലാ ദിവസവും അഞ്ചുനേരം പള്ളിയില്‍നിന്ന് അല്ലാഹു മാത്രമാണ് ആരാധ്യനെന്ന് വിളിച്ചു പറയുന്നതിനും ആര്‍ക്കും എതിര്‍പ്പില്ല. അവിശ്വാസികള്‍ കാഫിറുകള്‍ ആണെന്നും കൊല്ലപ്പെടേണ്ടവരാണെന്നും കാഫിറുകളെ കൊന്നാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നും സ്വര്‍ഗ്ഗത്തില്‍ 72 ഹൂറികളും തേനും പാലും ഒഴുകുന്ന പുഴയും ഒക്കെ ഉണ്ടെന്നും പരസ്യമായി പറയാനും അവര്‍ക്ക് മടിയില്ല. ഇതൊന്നും വേണുവിനെപ്പോലുള്ള ഏകനേത്രന്മാര്‍ കാണുന്നുമില്ല, അറിയുന്നുമില്ല.
കേരളത്തിലുടനീളം ഉള്ള അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരും ആയ പാവങ്ങള്‍ ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്ന വഴിപാട് തുകയില്‍ നിന്ന് തന്നെയാണ് മിക്ക ക്ഷേത്രങ്ങളിലും അന്നദാനം നടക്കുന്നത്. കേരളത്തിലെ ഏത് ക്ഷേത്രങ്ങളിലും പരിശോധിക്കാം. ഏറ്റവും മാതൃകാപരമായ അന്നദാനം നടക്കുന്ന ക്ഷേത്രങ്ങള്‍ കര്‍ണാടകത്തില്‍ ആണ്. മൂകാംബികയും ധര്‍മ്മസ്ഥലയും കമലശിലാ ദുര്‍ഗാംബ ക്ഷേത്രവും ഒക്കെ ഇതിന് ഉദാഹരണങ്ങളാണ്. കണ്ണൂര്‍ ജില്ലയില്‍ വിശപ്പ് സഹിക്കാന്‍ വയ്യാതെ ആദിവാസി പെണ്‍കുട്ടി മരിച്ചതും അട്ടപ്പാടിയിലെ മധുവിന്റെ മരണവും ഒക്കെ ബിഗ് ടിവി അടക്കമുള്ള മാധ്യമ സിംഹങ്ങള്‍ ഓര്‍മ്മിക്കണം. എഫ്‌സിആര്‍എക്കെതിരെ ചില മതമൗലികവാദികള്‍ നടത്തിയ പ്രക്ഷോഭത്തെയും ഭീഷണികളെയും പിന്തുണച്ചവര്‍ ഇത് സംബന്ധിച്ച എന്‍ഐഎ അന്വേഷണത്തില്‍ പുറത്തുവന്ന കഥകള്‍ മറക്കരുത്. ബസ്തറും ദണ്ഡവാദയും അടക്കമുള്ള ചുവപ്പിടനാഴി എന്നറിയപ്പെട്ട നക്‌സല്‍ മേഖലകളില്‍ പണം നല്‍കിയതിലും ആയുധം നല്‍കിയതിലും ക്രൈസ്തവ മിഷണറിമാര്‍ക്കും സംഘടനകള്‍ക്കും പങ്കുണ്ടായിരുന്നു. നാഗാലാന്‍ഡിലും മണിപ്പൂരിലും മിസോറാമിലും ഒക്കെ നടന്ന വിഘടനവാദ നീക്കങ്ങള്‍ക്കും രാഷ്ട്രവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും പിന്നിലും ഇവരൊക്കെ തന്നെ ആയിരുന്നു എന്ന കാര്യം മറക്കരുത്. പള്ളികളിലേക്ക് സേവനത്തിന്റെ പേരില്‍ എത്തുന്ന പണം എവിടേക്ക് പോകുന്നു എന്ന കാര്യം ആരെങ്കിലും പരിശോധിക്കുന്നുണ്ടോ? ക്ഷേത്രങ്ങളില്‍ അന്നദാനത്തിന് വരുന്ന പണത്തെക്കുറിച്ച് ഏത് അന്വേഷണവും ആര്‍ക്കും നടത്താവുന്നതാണ്. ക്ഷേത്രങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനും അന്തിത്തിരി കത്തിക്കാനും നിത്യനിദാനമായി എല്ലാ ദിവസവും പാല്‍പ്പായസം ഇല്ലെങ്കിലും ഒരു വറ്റ് എങ്കിലും നിവേദിക്കാനും കഴിയണമെന്ന് കരുതുന്നത് വേണുവിനെപ്പോലുള്ള സഖാക്കള്‍ക്ക് സുഖിക്കുന്നില്ല എന്ന കാര്യം നന്നായി അറിയാം.
പക്ഷേ ഒരു സംശയം ബാക്കി നില്‍ക്കുന്നു. കേരളത്തില്‍ നിയമം അനുസരിച്ച് മൃഗബലി നിരോധിച്ചിട്ടുണ്ട്. ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ ആര്‍എസ്എസ്സായും സിപിഎമ്മായും കോണ്‍ഗ്രസ് ആയും ഒക്കെ അഭിനയിക്കുന്ന താരങ്ങള്‍ ആരെങ്കിലും ഇന്നുവരെ ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും കാസര്‍കോട് മുതല്‍ പാറശാല വരെ നിയമം ലംഘിച്ച് ആയിരക്കണക്കിന് മൃഗങ്ങളെ കൊന്നു തള്ളുന്ന മൃഗബലിക്കെതിരെ പ്രതികരിച്ചിട്ടുണ്ടോ? ഒരു ദൃശ്യമെങ്കിലും എടുത്തു കാണിച്ചിട്ടുണ്ടോ? ഈ നിയമലംഘനം സംഘടിത മതവിഭാഗത്തിന്റെ പേരില്‍ ആവുമ്പോള്‍ അത് ചെയ്യുന്നതില്‍ ആര്‍ക്കും യാതൊരു വിഷമവുമില്ല എന്നതാണ് സത്യം. ഇത്തവണ വിഷുവിന് ചേര്‍ത്തലയിലെ മെഹര്‍ ഹോട്ടല്‍ മുതല്‍ പല സ്ഥലത്തും ഭഗവാന്‍ കൃഷ്ണന് കുഴിമന്തിയും കോഴി പൊരിച്ചതും വെച്ചത് യാദൃച്ഛികം ആണെന്ന് കരുതുന്നില്ല. അത് ബോധപൂര്‍വം ചെയ്തതാണ്. അതിനെതിരെ ഉയര്‍ന്ന പ്രതിഷേധാഗ്‌നി കണ്ടാണ് മാപ്പ് അപേക്ഷ വന്നത് എന്നറിയാം. 1921 ലെ പരാജയ ഹിന്ദുവല്ല ഇന്നത്തെ ഭാരതത്തിലെ ഹിന്ദു എന്ന കാര്യം ജിഹാദി തീവ്രവാദികള്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടാകും. ബസ്തറും ദണ്ഡേവാദെയും അടക്കമുള്ള 60 ഓളം ജില്ലകള്‍ കൈവശം വെച്ചിരുന്ന ചുവപ്പ് തീവ്രവാദികളെ കൊന്നും വീഴ്ത്തിയും കീഴടക്കിയും മോചിപ്പിച്ച കാര്യം അറിഞ്ഞിട്ടുണ്ടല്ലോ. ക്ഷാത്ര വീര്യത്തിന്റെ ഉത്തുംഗ ശൃംഗത്തില്‍ തന്നെ വിശ്വഗുരുവായി ഭാരതം നീങ്ങുമ്പോള്‍ ഭാരതത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ എല്ലാവരെയും തുല്യതയോടെ കാണാന്‍ തന്നെയാണ് സനാതനധര്‍മ്മം സഹസ്രാബ്ദങ്ങളായി പഠിച്ചിട്ടുള്ളത്. ആ സംസ്‌കാരത്തെ തുടച്ചു നീക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നവര്‍ ആരായാലും അവരെ ചെറുക്കാനും നേരിടാനും ഇല്ലാതാക്കാനും വീര ശിവാജിയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് കഴിയും എന്ന് ഓര്‍മ്മിക്കുക. മതത്തിന്റെ പേരില്‍ സ്പര്‍ദ്ധയുണ്ടാക്കാനും ഭിന്നിപ്പ് ഉണ്ടാക്കാനും ചേരിപ്പോരുണ്ടാക്കാനും ഉള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണം. അതെ ഇത് പുതിയ ഭാരതമാണ്. വേണു ബാലകൃഷ്ണന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ലെങ്കില്‍ കേരളത്തില്‍ ഉടനീളം ഉയര്‍ന്നിട്ടുള്ള വഹാബി തീവ്രവാദ പ്രസ്ഥാനങ്ങളെക്കുറിച്ചും ഗള്‍ഫ് കുഴല്‍പ്പണ സംഘത്തിന്റെ പിന്തുണയോടെ കൂണുപോലെ മുളച്ചുപൊന്തുന്ന ആരാധനാലയങ്ങളെ കുറിച്ചും തീവ്രവാദികളെ പ്രജനനം നടത്തുന്ന മതസ്ഥാപനങ്ങളെക്കുറിച്ചും സത്യസന്ധമായി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള തന്റേടമാണ് കാണിക്കേണ്ടത്. നൂറുകണക്കിന് ഇരകളെ മുന്നില്‍ കണ്ടിട്ടും ലൗജിഹാദ് ഉണ്ടെന്ന് ബോധ്യപ്പെട്ടില്ല. 16 വയസ്സു മാത്രമുള്ള പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്ന് ലൗ ജിഹാദിന് ഇര ആക്കുമ്പോഴും കൂടെത്തുള്ളാന്‍ കൂടിയ മാധ്യമങ്ങള്‍ക്ക് എന്ത് സത്യസന്ധതയാണ് ഉള്ളത്. എവിടെയാണ് ഇവര്‍ ഫാക്റ്റ് ചെക്കിങ് നടത്തുന്നത്.
സനാതനധര്‍മ്മവും ഹിന്ദുത്വവും നേരിടുന്ന ഒരു വെല്ലുവിളികളും അഭിമുഖീകരിക്കാതെ, നേരിടാതെ അനായാസം ചവിട്ടി മരിച്ച് കടന്നുപോകാമെന്ന ധാരണ ആര്‍ക്കും വേണ്ട. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് ക്ഷേത്രഭൂമിയും ക്ഷേത്രസ്വത്തുക്കളും വീണ്ടെടുക്കാനുള്ള വന്‍ പ്രക്ഷോഭ പരിപാടികള്‍ കൂടി ഉടന്‍തന്നെ ആരംഭിക്കും. മലപ്പുറത്ത് പലയിടത്തും ക്ഷേത്രങ്ങളുടെ ഊരാണ്മക്കാരായി മമ്മദും ആയിഷയും ഒക്കെ വന്നതും ക്ഷേത്രഭൂമി കൈവശപ്പെടുത്തി കടകളും കുരിശടികളും വെച്ചതും തിരിച്ചുപിടിക്കാനുള്ള മുന്നേറ്റത്തിന് തന്നെയാണ് ഹിന്ദു സമൂഹം ഒരുങ്ങുന്നത്. ക്ഷേത്ര സ്വത്തുക്കള്‍ വിട്ടുകൊടുക്കാനും സമന്വയത്തോടെ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാനും ഉള്ള സാഹചര്യം ഇന്ന് ഭാരതത്തില്‍ ഉണ്ട്. അതില്‍ നഞ്ചു കലക്കാനും മാപ്പിള കലാപകാലത്തെപ്പോലെ ഹിന്ദു സ്ത്രീകളുടെ കൈ പിടിക്കാനും ശ്രമിച്ചാല്‍ അതിനെ നേരിടുക തന്നെ ചെയ്യും. ക്ഷേത്രങ്ങളിലെ അന്നദാനപുരകളില്‍ ഭജന പാടുന്ന അമ്മമാര്‍ ഉണ്ണിയാര്‍ച്ചയുടെ പിന്‍ഗാമികള്‍ ആണെന്ന കാര്യം മറക്കണ്ട.
ആരെയും ഉപദ്രവിക്കാതെ ലോകം മുഴുവന്‍ ശാന്തിയില്‍ ജീവിക്കട്ടെ എന്ന് കരുതുന്ന, എല്ലാവരുടെയും മംഗളത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഹിന്ദുവിന് ഇത്തരക്കാരെ നേരിടാന്‍ ആക്രാമിക ഹിന്ദുത്വം വേണമെന്ന് പറഞ്ഞത് സാമി വിവേകാനന്ദന്‍ ആണ്. ഹവാല പണത്തിന്റെയും പെട്രോഡോളറിന്റെയും മതപരിവര്‍ത്തന ശ്രമങ്ങളുടെയും ലോബികളുടെയും ഇടയില്‍ പാവം ഹിന്ദുക്കള്‍ ജീവിച്ചോട്ടെ.






















