Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം നേർപക്ഷം

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
1 May 2026

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ പെരുമാറ്റവും രാഷ്ട്രീയ പക്ഷപാതവും സംബന്ധിച്ച് ഒരു പുനരാലോചന അനിവാര്യമല്ലേ എന്ന ചോദ്യം കഴിഞ്ഞ ദിവസത്തെ ഒരു ചര്‍ച്ചയിലാണ് ഉരുത്തിരിഞ്ഞത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ രാഷ്ട്രീയക്കാരോ സംഘപരിവാര്‍ അനുഭാവികളോ അല്ല. മുതിര്‍ന്ന സര്‍ക്കാര്‍ പദവികളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ഇരുന്ന പ്രതിഭാശാലികളായ പൊതുപ്രവര്‍ത്തകര്‍. അരോചകമായ പെരുമാറ്റവും സാമാന്യബുദ്ധിക്ക് നിരക്കാത്ത ചോദ്യങ്ങളും നാലാംകിട ഏഷണികളും ഒക്കെയായി കേരളത്തിലെ നവ മാധ്യമപ്രവര്‍ത്തകര്‍ പരിഹാസ കഥാപാത്രങ്ങളായി മാറുന്നു എന്നാണ് അവര്‍ പറഞ്ഞത്. ദശാബ്ദങ്ങള്‍ നീണ്ട പത്രപ്രവര്‍ത്തനത്തിലെ പരിചയസമ്പത്ത് വെച്ച് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കെതിരെയും ചില മാധ്യപ്രവര്‍ത്തകര്‍ നടത്തുന്ന ക്രൂരമായ വ്യക്തിഹത്യയും കൂടി കണക്കിലെടുക്കുമ്പോള്‍ ഇക്കാര്യം പൊതുസമൂഹം ചിന്തിക്കേണ്ടതാണെന്ന് തോന്നുന്നു.

Google NewsAdd Kesari Weekly as a preferred source on Google

സമൂഹത്തില്‍ ഉണ്ടാകുന്ന പൊതുതാല്‍പര്യമുള്ള കാര്യങ്ങളും സംഭവങ്ങളും പൊതുജനങ്ങള്‍ അറിയരുതെന്ന് കരുതി ഒളിപ്പിച്ചു വെക്കുന്ന സംഭവങ്ങളും പുറത്തുകൊണ്ടുവരികയും അറിയിക്കുകയും ചെയ്യുകയാണ് മാധ്യമങ്ങളുടെ ധര്‍മ്മം. ഈ നാലാം തൂണിന്റെ പ്രവര്‍ത്തനം സത്യസന്ധമായും ക്രിയാത്മകമായും നടക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തക പരിശീലന സ്ഥാപനങ്ങളും ജേണലിസം കോഴ്‌സുകളും അരങ്ങുവാഴും മുമ്പ് സാധാരണക്കാരില്‍ സാധാരണക്കാര്‍ കാര്യമായ പരിശീലനവും പഠനവും ഇല്ലാതെ പത്ര- മാധ്യമപ്രവര്‍ത്തനം നടത്തിയപ്പോള്‍ ജനങ്ങളുടെ ഹൃദയവും വികാരവും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്കാലത്ത് സമൂഹത്തില്‍ മാന്യതയുണ്ടായിരുന്നു. അവരുടെ വാക്കുകള്‍ക്ക് ജനങ്ങള്‍ കാതോര്‍ത്തു നിന്നിരുന്നു. സമൂഹത്തില്‍ ചിന്താശേഷി വര്‍ദ്ധിപ്പിക്കുകയും സംവാദശക്തി ഉണര്‍ത്തുകയും വിവരങ്ങള്‍ നല്‍കുകയും ഒക്കെ ചെയ്തിരുന്ന ഒപ്പിനിയന്‍ മേക്കേഴ്‌സ് അഥവാ ആശയരൂപീകരണത്തിന്റെ നായകരായി മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കെ.പി. കേശവമേനോനും, കെ. മാധവന്‍ നായരും, കെ.എ. ദാമോദരമേനോനും എ.പി. ഉദയഭാനുവും കെ. ബാലകൃഷ്ണനും കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ. സുകുമാരനും ഇങ്ങനെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചവരാണ്. സര്‍ക്കുലേഷനും റേറ്റിംഗും വിധാതാക്കളാകുമ്പോള്‍ കണ്ണീരാറ്റിലെ തോണി തിരഞ്ഞും കണ്ണീര്‍ക്കയങ്ങളില്‍ മുങ്ങിത്താഴ്ന്നും ധാര്‍മികതയില്‍ നിന്നും വാസ്തവത്തില്‍ നിന്നും അകന്നുമാറി കാല്പനികതയിലും അസ്വാഭാവികതയിലും അസാംഗത്യത്തിലും ഊളിയിടാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം ഒരാള്‍ ചൂണ്ടിക്കാട്ടിയ സംഭവം തന്റെ പിതാവിനെക്കാള്‍ പ്രായമുള്ള ഒരാളെ ഒരു ചാനലിലെ പുതിയ മാധ്യമപ്രവര്‍ത്തക അഭിസംബോധന ചെയ്യുന്ന രീതിയാണ്. ആരുടേയും പദവിയോ സ്ഥാനമോ വിദ്യാഭ്യാസമോ ഒന്നും പരിഗണിച്ചില്ലെങ്കിലും പ്രായം പരിഗണിച്ച് ആദരവോടെയോ ബഹുമാനത്തോടെയോ സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്. എല്ലാവരും കരണ്‍ ഥാപ്പറിനെ മാതിരി ഇരയെ കണ്ട സിംഹത്തെ പോലെ ചാടി വീഴേണ്ട കാര്യം എന്താണ്.

പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ മുതല്‍ ഡോ. ജോര്‍ജ് ഓണക്കൂറും പ്രൊഫ. മധുസൂദനന്‍ നായരും അടക്കം മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവരും മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച്, അവരുടെ വികലമായ ഉച്ചാരണ ശൈലിയെക്കുറിച്ച് പലതവണ പറഞ്ഞു. മലയാള മനോരമയിലെ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മാതൃഭൂമിയിലെ സി. ഉത്തമക്കുറുപ്പ് തുടങ്ങിയ ആദരണീയ വ്യക്തിത്വങ്ങള്‍ പത്രഭാഷ നന്നാക്കാനുള്ള പരിശ്രമം നടത്തുകയും ചെയ്തു. പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ നല്ല മലയാളം എന്ന പുസ്തകം എഴുതുമ്പോഴും പിന്നീട് പലപ്പോഴും പത്രഭാഷയില്‍ ഉപയോഗിക്കുന്ന വൈകല്യങ്ങളെ കുറിച്ച് നിരന്തരം കലഹിക്കുകയും സംവദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും എല്ലാ ചാനലുകളിലും പത്രങ്ങളിലും പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുണ്ട്. പക്ഷേ ഇക്കാര്യങ്ങളില്‍ ആരും ശ്രദ്ധ ചെലുത്തുന്നില്ല എന്ന് മാത്രമല്ല ഉപയോഗിക്കുന്ന ഭാഷയില്‍ രാഷ്ട്രീയ പരിഗണന കൂടി കടന്നു വരുന്നു എന്ന കാര്യത്തില്‍ അല്പം പോലും സംശയമില്ല. ബിജെപി സംഘപരിവാര്‍ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സംഭവവും മാധ്യമങ്ങള്‍ക്കിടയില്‍ ഉണ്ട്. തുന്നല്‍ ടീച്ചറെയും ഡ്രില്‍ മാഷെയും ഇടതുപക്ഷക്കാരാണെങ്കില്‍ ടീച്ചറും മാഷും ആക്കുന്ന മാധ്യമങ്ങള്‍ സ്‌കൂളില്‍ പഠിപ്പിച്ച ശശികല ടീച്ചറെ കെ.പി. ശശികല എന്നേ വിളിക്കൂ. ഇത് രോഗാതുരമായ മാധ്യമപ്രവര്‍ത്തനമല്ലേ. എന്തിനാണ് ഈ വ്യത്യാസം?

ADVERTISEMENT

കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം പേരും വിശേഷിച്ചും പത്രപ്രവര്‍ത്തകരാകുന്നവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നവരോ രാഷ്ട്രീയ പക്ഷപാതമുള്ളവരോ ആകാം. ഒരു പത്രസ്ഥാപനത്തിലോ മാധ്യമ സ്ഥാപനത്തിലോ പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ രാഷ്ട്രീയത്തിന്, മുതലാളിമാരുടെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കേണ്ടി വരും. ഇല്ലെങ്കില്‍ കേരളത്തിന്റെ മാധ്യമപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ ഏറ്റവും നിര്‍ണായകമായ സംഭാവന നല്‍കിയ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ പി. രാജനെ പോലെ അന്തസ്സായി രാജിവെച്ച് പുറത്തുവന്ന് കഷ്ടപ്പെട്ട് ആയാലും ആദര്‍ശത്തിനു വേണ്ടി മാത്രം ജീവിച്ച് ഉറച്ചു നില്‍ക്കേണ്ടിവരും. പക്ഷേ ഏതു മുതലാളിക്കും കുഴലൂതുന്നതിന് പകരം കുറച്ചൊക്കെ പത്രപ്രവര്‍ത്തനത്തിന്റെ നൈതികതയും ധാര്‍മികതയും സത്യസന്ധതയും കാത്തുസൂക്ഷിക്കാനും തന്നെ ജോലിക്ക് എടുക്കുന്നവരുടെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ടെങ്കിലും സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ പോകാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണ്ടേ. ജിഹാദി തീവ്രവാദി ബന്ധം ഉള്ള മാധ്യമ സ്ഥാപനങ്ങള്‍ ഹിന്ദു, ക്രിസ്ത്യന്‍ നാമധാരികളെ മുന്നില്‍ നിര്‍ത്തി ദേശീയതയ്ക്കും രാഷ്ട്ര താല്പര്യത്തിനും എതിരെ പോരാടുന്നത് പുതിയ സംഭവമല്ല. നേരത്തെ മനുഷ്യാവകാശ പ്രവര്‍ത്തകനായ മുകുന്ദന്‍ മേനോനെ ഉപയോഗിച്ച് ഈ കളി വിജയകരമായി നടത്തിയിരുന്നു. ഡോ. സുകുമാര്‍ അഴീക്കോടിനെയും സി. രാധാകൃഷ്ണനെയും ഉപയോഗിക്കാനുള്ള ശ്രമം കേരളം കണ്ടതാണ്.

ഇവിടെയാണ് ഏഷ്യാനെറ്റില്‍ നിന്ന് പുറത്തിറങ്ങി ഇപ്പോള്‍ മീഡിയ വണ്‍ ചാനലില്‍ വര്‍ഗീയവാദികളുടെ മുഖമായി വിഷം ചീറ്റുന്ന ജിമ്മി ജെയിംസിന്റെ പ്രകടനവും പെരുമാറ്റവും വിലയിരുത്തപ്പെടേണ്ടത്. ഏഷ്യാനെറ്റില്‍ ഭേദപ്പെട്ട രീതിയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്ന ഒരാള്‍ എങ്ങനെയാണ് ഇത്രമാത്രം അധപ്പതിക്കുന്ന രീതിയില്‍ തരംതാഴുന്നതെന്ന് കാണേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വന്ന അദ്ദേഹത്തിന്റെ രണ്ടു പ്രകടനങ്ങള്‍ മാധ്യമപ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ത്ഥികളും പഠിക്കേണ്ടതാണ്. ഒന്നാമത്തേത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധനയെക്കുറിച്ചുള്ള പരാമര്‍ശമാണ്. രാഷ്ട്രത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന വെറും കവലപ്രസംഗമായി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മീഡിയ വണ്ണില്‍ ജോലി ചെയ്യുന്നവര്‍ക്കും തീവ്രവാദികള്‍ക്കും ജിഹാദികള്‍ക്കും രാഷ്ട്രവിരുദ്ധര്‍ക്കും നരേന്ദ്രമോദി എല്ലാ കാലത്തും എതിരാളിയാണ്. അതുകൊണ്ട് തന്നെ അത് ഒരു ബഹുമതിയായി നരേന്ദ്രമോദിയെ രാഷ്ട്ര സ്‌നേഹിയായി കാണുന്ന ജനകോടികള്‍ സ്വീകരിക്കുന്നു. മീഡിയ വണ്‍ പ്രകടിപ്പിക്കുന്ന നീചപരാമര്‍ശങ്ങള്‍ പുരസ്‌കാര തുല്യമായാണ് കാണേണ്ടത്. കാരണം തീവ്രവാദി ജിഹാദി മനസ്സുകളില്‍ ഉരുണ്ടുകൂടുന്ന രോഷത്തിന്റെയും അണയാത്ത വര്‍ഗീയ കനലുകളുടെയും ബഹിര്‍സ്ഫുരണം എന്ന നിലയില്‍ അത് മികച്ച ബഹുമതി തന്നെയാണ്. പക്ഷേ ജിമ്മി ജെയിംസ് ഉപയോഗിച്ച വാക്കുകള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. സത്യസന്ധതയും നിഷ്പക്ഷതയും അതിര്‍വരമ്പുകള്‍ ആക്കിക്കൊണ്ട് നരേന്ദ്രമോദിയെ വിമര്‍ശിക്കാം, കാരണം അദ്ദേഹവും വിമര്‍ശനാതീതനല്ല. തിരഞ്ഞെടുപ്പ് നിരോധിക്കാനും നോട്ട് നിരോധിക്കാനും ഒന്നുമല്ലല്ലോ അദ്ദേഹം കവലപ്രസംഗം നടത്തിയത്. അദ്ദേഹത്തിന്റെ ചാണക തലയില്‍ വേറെ എന്തെങ്കിലും വന്നിരുന്നെങ്കിലോ എന്ന ആശങ്കയാണ് ജിമ്മി ജെയിംസ് പ്രകടിപ്പിക്കുന്നത്. ഒരു കാര്യം വ്യക്തമാണ് ‘ധുരന്ധര്‍’ സിനിമ കൂടി കണ്ടതിനുശേഷം മലയാളികള്‍ അടക്കം ലോകം മുഴുവനും ഉള്ള ഭാരതീയര്‍ക്ക് നോട്ടു നിരോധനത്തിന്റെ കാര്യം കൂടുതല്‍ വ്യക്തമാണ്. അടോട്ടാബാദില്‍ പാകിസ്ഥാന്‍ തയ്യാറാക്കിയിരുന്ന കള്ളനോട്ടും അതിനുവേണ്ടി ഭാരത സര്‍ക്കാര്‍ വാങ്ങിയ കടലാസിന്റെയും മഷിയുടെയും മറ്റും കരാറുകളും അനുബന്ധ രേഖകളും കോണ്‍ഗ്രസ് മന്ത്രി കൈമാറിയതും നേരത്തെ തന്നെ മാധ്യമങ്ങള്‍ക്ക് അറിയാവുന്നതാണ്. പാകിസ്ഥാനിലെ കള്ളനോട്ട് വരവ് നിന്നതും നോട്ടുനിരോധനവും തീര്‍ച്ചയായും ജിമ്മി ജെയിംസിന്റെ മുതലാളിമാരെയും അന്നദാതാക്കളെയും ഹവാല ഇടപാടുകാരെയും അലോസരപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നോട്ടു നിരോധനം വന്ന എട്ടു വര്‍ഷത്തിനു ശേഷവും അതിന്റെ രോഷം മാറിയിട്ടില്ല എന്നും പ്രകടമാണ്.

സമൂഹ മാധ്യമങ്ങളില്‍ നരേന്ദ്രമോദിയുടെ ചാണകത്തല എന്ന് വിശേഷിപ്പിച്ചതിന് വന്ന മറുപടി കേട്ടിരുന്നെങ്കില്‍ ജിമ്മി ജെയിംസിന്റെ പിതാവ് ആത്മഹത്യ ചെയ്യുമായിരുന്നു. പത്രപ്രവര്‍ത്തനത്തില്‍ വസ്തുതകള്‍ക്കാണ് പ്രാധാന്യം. 1947 മുതല്‍ 2026 വരെയുള്ള പ്രധാനമന്ത്രിമാരെ താരതമ്യം ചെയ്യുമ്പോള്‍ നരേന്ദ്രമോദിയുടെ 12 വര്‍ഷം ഭാരത ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം ആണെന്ന് രാഷ്ട്രീയ പരിഗണന ഇല്ലാതെ എല്ലാ പ്രമുഖരും സമ്മതിക്കുന്നു. വിദേശ രാഷ്ട്ര തലവന്മാര്‍, അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധര്‍, ധനകാര്യ വിദഗ്ധര്‍ തുടങ്ങി എല്ലാവരും ഈ അഭിപ്രായത്തില്‍ ഒറ്റക്കെട്ടാണ്. തീവണ്ടികളും സ്റ്റേഷനുകളും റോഡുകളും കോടിക്കണക്കിന് ശൗചാലയങ്ങളും സ്വയംപര്യാപ്ത ഭാരതത്തിന്റെ അടിത്തറയായ വാണിജ്യ വ്യവസായവല്‍ക്കരണവും സൈനിക മേഖലയില്‍ അടക്കം വന്നിട്ടുള്ള മാറ്റങ്ങളെയും കുറിച്ച് പൊതു സംവാദത്തിന് ജിഹാദി ചാനലായ മീഡിയ വണ്‍ തയ്യാറുണ്ടോ? ഇന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി ഭാരതം വളര്‍ന്നെങ്കില്‍ അത് നരേന്ദ്രമോദിയുടെ കഴിവാണ്. ഒരു സൈനികരെ പോലും ബലി കൊടുക്കാതെ പാകിസ്ഥാന്റെ ആണവ കേന്ദ്രം അടക്കം തകര്‍ത്തെറിഞ്ഞ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭാരതത്തിന്റെ മാനം കാക്കുക മാത്രമല്ല ലോകത്തെ അധീശശക്തികളില്‍ ഒന്നായി ഭാരതത്തെ മാറ്റിയെടുത്തതും നരേന്ദ്രമോദിയുടെ കഴിവാണ്. ചാണകത്തില്‍ നിന്ന് പെയിന്റ് ഉണ്ടാക്കാനുള്ള പുതിയ ഫാക്ടറി യുപിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. സമൂഹ മാധ്യമങ്ങള്‍ പറഞ്ഞ മാതിരി ചാണകം കൊണ്ട് അത്രയെങ്കിലും പ്രയോജനം ഉണ്ട്. തീവ്രവാദികളുടെ പണം പറ്റുന്ന മാധ്യമപ്രവര്‍ത്തകരെ കൊണ്ട് എന്ത് പ്രയോജനം ഉണ്ടെന്ന് നാട്ടുകാരെ വേണ്ട വീട്ടുകാരെ എങ്കിലും ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയട്ടെ. രണ്ടാമത്തെ മറ്റൊരു വെളിപാട് നരേന്ദ്രമോദിയുടെ തൊപ്പിയെക്കുറിച്ച് ആയിരുന്നു. നരേന്ദ്രമോദി ഇതുവരെ മുസ്ലീങ്ങള്‍ ഇടുന്ന തൊപ്പി ധരിച്ചിട്ടില്ലത്രെ. നരേന്ദ്രമോദി എന്തിന് മുസ്ലീം തൊപ്പി ധരിക്കണം. ഇക്കാര്യത്തില്‍ മീഡിയ വണ്ണിനും ജിമ്മി ജെയിംസിനും എന്താണ് ഇത്ര നിര്‍ബന്ധം.

ഭാരതത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി അദ്ദേഹത്തിന്റെ നാട്ടിലെ പരമ്പരാഗത വേഷം തലപ്പാവായി അണിയാറുണ്ട്. ഏതെങ്കിലും സ്ഥലത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ അവിടുത്തെ നാട്ടുകാര്‍ നല്‍കുന്ന വേഷവിധാനങ്ങള്‍ അണിയാറുണ്ട്. മുസ്ലിം തൊപ്പി ധരിച്ചാല്‍ മാത്രമേ പ്രധാനമന്ത്രിയാകാന്‍ കഴിയുകയുള്ളൂ എന്ന ശാഠ്യം എന്തിനാണ്? എന്താണ് മീഡിയ വണ്ണും ജിമ്മി ജെയിംസും ഉദ്ദേശിക്കുന്നത്. ബഹുസ്വരതയുള്ള ഈ രാഷ്ട്രത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസരാഹിത്യവും അസംബന്ധവും കാട്ടിയിട്ടുള്ളത് ജിഹാദികള്‍ ആണെന്ന കാര്യം മറക്കരുത്. മലബാര്‍ കലാപം എന്ന പുസ്തകം എഴുതുമ്പോള്‍ കെ. മാധവന്‍ നായര്‍ മാതൃഭൂമിയുടെ എംഡിയും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. തലേദിവസം വരെ വന്ന് അമ്മേ വിശക്കുന്നു എന്നുപറഞ്ഞ് ഊണ് വാങ്ങി കഴിച്ചയാള്‍ കലാപം തുടങ്ങിയതിന്റെ പിറ്റേദിവസം വന്ന് നീ എന്റെ ബീവി ആകണമെന്ന് പറഞ്ഞ് കൈപിടിച്ചിടത്താണ് ഹിന്ദു സമൂഹത്തിന്റെ മുസ്ലിങ്ങളോടുളള വിശ്വാസ്യത നഷ്ടപ്പെട്ടത്. മഹാകവി കുമാരനാശാന്‍ ദുരവസ്ഥയില്‍ ബാക്കി കാര്യങ്ങളും വിവരിക്കുന്നുണ്ട്. ഭാരതം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും കടുത്ത പ്രശ്‌നം ജിഹാദികള്‍ ഉയര്‍ത്തുന്ന ഭീഷണി തന്നെയാണ്. ആ വിഷ സര്‍പ്പത്തിന്റെ തലയും നാവുമാവാന്‍ മാധ്യമപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങരുത്. കൂടുതല്‍ പണം കിട്ടും എന്ന് കരുതി എന്തു പണിയും ചെയ്യുന്ന ജീര്‍ണ്ണതയിലേക്ക് മാധ്യമപ്രവര്‍ത്തനം താഴരുത്. മോദി എന്തു വസ്ത്രം അണിയണമെന്നും ഏതു തൊപ്പി ഇടണം എന്നും അദ്ദേഹം തീരുമാനിക്കും. ഈ രാഷ്ട്രത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്ന അദ്ദേഹം ഒരുപക്ഷേ ശിബി ചക്രവര്‍ത്തിയെ പോലെ ഈ നാടിനു വേണ്ടി നെഞ്ചിലെ മാംസമറുത്തു തന്നു എന്നു വരും. ശത്രു നിഗ്രഹത്തിന് ആയുധം ഉണ്ടാക്കാന്‍ സ്വന്തം അസ്ഥികള്‍ നല്‍കിയ ദധീചിയെ പോലെ അസ്ഥികള്‍ നല്‍കിയെന്നു വരും. ഈ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിനും അതിനെ സര്‍വ്വോത്കര്‍ഷത്തിലേക്ക് നയിക്കാനും ഓരോ ദിവസവും പതിനാറും പതിനെട്ടും മണിക്കൂര്‍ പണിയെടുക്കുന്ന അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത മീഡിയ വണ്ണിനും അതിനെ നയിക്കുന്നവര്‍ക്കും ഇല്ല എന്ന കാര്യം അടിവരയിട്ട് പറയട്ടെ.

അധികാരത്തിന്റെ നുണഞ്ഞ അപ്പക്കഷണങ്ങളുടെ രുചി നിലനിര്‍ത്താന്‍ തീവ്രവാദികള്‍ക്ക് അടിമപ്പെടാന്‍ പിണറായി വിജയനും രമേശ് ചെന്നിത്തലയ്ക്കും ഒക്കെ കഴിഞ്ഞേക്കും. 1998 ല്‍ വണ്ടൂര്‍ എംഎല്‍എ ആയിരുന്ന എന്‍. കണ്ണന്‍ കേരള നിയമസഭയില്‍ ഉന്നയിച്ച ഉപക്ഷേപത്തില്‍ മലപ്പുറം ജില്ലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് സവിസ്തരം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ അതേക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കും എന്ന് അന്നത്തെ ധനമന്ത്രി ടി. ശിവദാസമേനോന്‍ പറഞ്ഞിരുന്നു. എന്തു നടപടി മാറിമാറി വന്ന യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ എടുത്തു എന്ന കാര്യം കേരളത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയുണ്ട്. പി. പരമേശ്വരനും ഓ. രാജഗോപാലിനും ടി.വി. അനന്തനും എതിരായ വധശ്രമക്കേസ് അവര്‍ ആര്‍എസ്എസുകാര്‍ ആയതുകൊണ്ട് വിട്ടുകളയാം. പക്ഷേ ഇ.കെ. നായനാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എന്തുകൊണ്ട് ഇത്രയും കാലമായിട്ടും അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല എന്ന് ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ട്. തീവ്രവാദികള്‍ക്കും ജിഹാദികള്‍ക്കും വോട്ട് ബാങ്കിന് വേണ്ടി കീഴടങ്ങുന്ന സ്വഭാവം ഇരുമുന്നണികളും കാട്ടുന്നു. ഇതേക്കുറിച്ച് കേരളത്തിലെ ഏതെങ്കിലും മാധ്യമ പത്ര മേഖലയില്‍ ഒരു പരാമര്‍ശം കണ്ടിട്ടില്ല. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ യാതൊരു ഇടപെടലുകളും ഇല്ല. ബിജെപി തിരുവനന്തപുരം നഗരത്തില്‍ അധികാരമേറ്റ പിറ്റേദിവസം മുതല്‍ വി.ശിവന്‍കുട്ടി മാലിന്യ പ്രശ്‌നവും കുടിവെള്ളപ്രശ്‌നവും പറഞ്ഞുതുടങ്ങി. എന്താണ് ഇതിന്റെ വസ്തുത. ഇതേക്കുറിച്ച് ഒരു അന്വേഷണം ഉണ്ടായിട്ടില്ല. മേയര്‍ വി.വി. രാജേഷ് ഇടതുപക്ഷം നടത്തിയ അഴിമതികളുടെയും കെടുകാര്യസ്ഥിതിയുടെയും സ്ഥാപിത താല്പര്യങ്ങളുടെയും കഥകള്‍ തെളിവുകള്‍ അടക്കം പുറത്തുവിട്ടിട്ടും അതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെടാനുള്ള ആര്‍ജ്ജവം പോലും മാധ്യമങ്ങള്‍ കാട്ടുന്നില്ല. നരേന്ദ്രമോദി മുതല്‍ വി.വി. രാജേഷ് വരെ എല്ലാ ബിജെപിക്കാരെയും ഒരേ നിരയിലാണ്, ശത്രുപക്ഷത്താണ് കേരളത്തിലെ ഭൂരിപക്ഷം വരുന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കാണുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ പക്ഷപാതത്തോടെ വൈരനിര്യാതനബുദ്ധിയോടെ ചെയ്യേണ്ടതാണോ മാധ്യമപ്രവര്‍ത്തനം? പൊതുസമൂഹം ഇന്ന് മാധ്യമങ്ങളെ ആട്ടി അകറ്റുന്നതിന്റെ കാരണം മാധ്യമപ്രവര്‍ത്തനത്തിന്റെ സത്യസന്ധത ഇല്ലായ്മയും ആര്‍ജ്ജവം ഇല്ലായ്മയുമാണ്. നേരത്തെയുമുണ്ടായിരുന്നു ഇത്തരത്തിലുള്ള അഭ്യാസങ്ങള്‍. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നില്ലെങ്കില്‍, അവര്‍ക്കൊപ്പം നടന്നില്ലെങ്കില്‍ അത്തരം മാധ്യമപ്രവര്‍ത്തകരെ ഓരത്തേക്ക് തള്ളുന്ന പ്രവണത എല്ലാ കാലത്തും ഉണ്ടായിരുന്നു. മാറിമാറി വരുന്ന മുന്നണി ഭരണത്തില്‍ വലതുപക്ഷത്തോടൊപ്പം നില്‍ക്കുന്നവരുടെ, ഓത്തു പള്ളിക്കാരുടെയും ക്രിസ്ത്യന്‍ സഭകളുടെയും മറ്റൊരു നിരയും ഉണ്ടായിരുന്നു. സത്യത്തോടൊപ്പം നില്‍ക്കാനും അതിനുവേണ്ടി പൊരുതാനും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താനും മാന്യമായി പെരുമാറാനും കഴിയുന്ന രീതിയില്‍ പക്ഷങ്ങള്‍ക്കും പക്ഷഭേദങ്ങള്‍ക്കും അപ്പുറം നിലപാട് എടുക്കാനും മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കഴിയേണ്ടേ? ഒരു കാര്യം ഉറപ്പാണ്. സമൂഹ മാധ്യമത്തിലെ പ്രതികരണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ജിഹാദി തീവ്രവാദികള്‍ക്ക് വേണ്ടി കുഴലൂതുന്നവരെ ജനങ്ങള്‍ തെരുവില്‍ നേരിടുന്ന കാലം അതിവിദൂരമല്ല.

Tags: മാധ്യമം
ShareTweetSendShare

Related Posts

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

ഹിന്ദുക്കളും ജീവിച്ചോട്ടെ

ഹിന്ദുക്കളും ജീവിച്ചോട്ടെ

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

സഭകള്‍ വിരട്ടുന്നത് ആരെ?

സഭകള്‍ വിരട്ടുന്നത് ആരെ?

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies