ഇസ്ലാമിന്റെ ദഅ്‌വ (Dawah)- പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തിലും ഭാരതത്തിലും വിവിധ രൂപങ്ങളില്‍ നടപ്പിലാക്കുന്നുണ്ട്. ‘കാഫിറു’കളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുകയെന്ന ലക്ഷ്യവുമായി ഇസ്ലാമിലേക്ക് ആകര്‍ഷിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളാണവ. മതേതരത്വത്തിന്റെ മറവില്‍ ‘ഇഫ്താറ’ടക്കമുള്ള ചടങ്ങുകളിലേക്ക് അന്യമതസ്ഥരെ ക്ഷണിക്കുന്നടക്കമുള്ള തന്ത്രങ്ങള്‍ ഇക്കൂട്ടര്‍ പയറ്റുന്നു. രാജ്യങ്ങള്‍ മൃദു ശക്തി നയതന്ത്രം (Soft power diplomacy) നടത്തുന്നതിന് സമാനമാണത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്ലാമിക വലവിരിക്കല്‍ സംഘങ്ങള്‍ (Islamic grooming gangs) വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇതര മതസ്ഥരെ വലയിലാക്കുവാന്‍ വിദ്യാര്‍ത്ഥികള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, സ്വകാര്യ ഹോസ്റ്റലുകള്‍, ട്രാവല്‍ ഏജന്‍സികള്‍, കോച്ചിംഗ് സെന്ററുകള്‍ തുടങ്ങിയ വേഷത്തില്‍ ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അല്ലാഹുവെന്ന ഏകദൈവ വിശ്വാസം ഊട്ടി ഉറപ്പിക്കുവാനുള്ള തൗഹീദ് (Tawhid) വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് മഹാരാഷ്ട്രയില്‍ നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (TCS) ബിസിനസ്സ് പ്രോസസ്സ് ഔട്ട്‌സോഴ്‌സിംഗ് (BPO) യൂണിറ്റില്‍ സംഭവിച്ചുകൊണ്ടിരുന്നത്.
ഇസ്ലാമിന്റെ ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ പടിവാതുക്കല്‍ എത്തിയെന്നുള്ള വാര്‍ത്തകള്‍ രാജ്യത്തെയാകമാനം ഞെട്ടിക്കുന്നതാണ്. ടിസിഎസിലെ ഒരു വനിതാ ജീവനക്കാരി 2026 മാര്‍ച്ച് 26 ന് പോലീസില്‍ ഒരു പരാതി നല്‍കി. തന്റെ സഹപ്രവര്‍ത്തകനായ ഡാനിഷ് ഷെയ്ഖിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പരാതിയില്‍. 2022-ല്‍ വിവാഹിതനായെന്ന വിവരം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നല്‍കി ഡാനിഷ് ഷെയ്ഖ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി വെളിപ്പെടുത്തിയത്. പരാതിയെ തുടര്‍ന്ന് നിദ ഖാനെന്ന സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജറായിരുന്ന മറ്റൊരു മുസ്ലീം സ്ത്രീ ഒളിവില്‍ പോയി. പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് ഒളിവില്‍ പോയ നിദ ഖാന്‍ ഡാനിഷ് ഷെയ്ഖിന്റെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തിലെ മറ്റ് കണ്ടെത്തെലുകള്‍ കമ്പനിയില്‍ നടന്നിരുന്ന വലിയൊരു സംഘടിത കുറ്റകൃത്യങ്ങളിലേക്കും കൂടുതല്‍ അന്വേഷണങ്ങളിലേക്കുമാണ് വിരല്‍ ചൂണ്ടിയത്.
നിദ ഖാന്‍ പരാതിക്കാരിയുടെ വിശ്വാസത്തെ നിരന്തരം അധിക്ഷേപിക്കുകയും മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാനിഷ് ഷെയ്ഖിന് മറ്റൊരു വിവാഹബന്ധം നിലവിലുണ്ടെന്ന കാര്യം നിദയും ഇതിനെല്ലാം കൂട്ടുനിന്ന തൗസിഫ് അത്തറെന്ന മറ്റൊരു സഹപ്രവര്‍ത്തകനും ചേര്‍ന്ന് പരാതിക്കാരിയില്‍ നിന്ന് മറച്ചുവെച്ചതായും കണ്ടെത്തി. അന്വേഷണം ഓരോരുത്തരിലേക്കുമെത്തിയതോടെയാണ് ഇസ്ലാമിക സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേയ്ക്ക് വരുന്നത്. നിരവധി പേരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തില്‍ ലൈംഗിക പീഡനം, ഹിന്ദുധര്‍മ്മത്തെ അധിക്ഷേപിക്കല്‍, ഇസ്ലാമിക മതപരമായ ആചാരങ്ങള്‍ പിന്തുടരാനും മതം മാറാനുമുള്ള സമ്മര്‍ദ്ദം തുടങ്ങിയവയായിരുന്നു കമ്പനിയില്‍ നാല് വര്‍ഷത്തോളം അരങ്ങേറിയിരുന്നത്. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തര്‍, ഷാഫി ഷെയ്ഖ്, റാസ മേമന്‍, ഷാരൂഖ് ഖുറേഷി, ആസിഫ് അന്‍സാരി, നിദ ഖാന്‍ എന്നിവരാണ് സംഘത്തിലെ അംഗങ്ങള്‍.
2026 ഏപ്രില്‍ 22 വരെ ഒരു പുരുഷനുള്‍പ്പെടെ 14 ഓളം ഇരകളാണ് ഇസ്ലാമിക സംഘത്തിന്റെ മത പീഡനങ്ങള്‍ക്ക് ഇരയായത്. ഇതുവരെയായി ഒന്‍പതോളം എഫ്‌ഐആറുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ സമാനമായ പരാതികളുമായി എട്ട് സ്ത്രീകള്‍ കൂടി മുന്നോട്ടുവന്നു. സംഘത്തില്‍പ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചെന്നും ഹ്യൂമന്‍ റിസോഴ്‌സ് (ഒഞ) വിഭാഗം തങ്ങളുടെ പരാതികള്‍ അവഗണിച്ചെന്നുമാണ് അവരുടെ ആരോപണം. 2022 ഫെബ്രുവരിക്കും 2026 മാര്‍ച്ചിനുമിടയിലാണ് ഈ സംഭവങ്ങള്‍ നടന്നത്. കേസുമായി ബന്ധപ്പെട്ട് ഏഴ് പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. എച്ച്ആര്‍ ഹെഡ് ആയ നിദ ഖാനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. സാമ്പത്തികമായി ദുര്‍ബലര്‍, കുടുംബ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, ഭര്‍ത്താക്കന്മാര്‍ അകലെയുള്ള സ്ത്രീകള്‍, മാനസികമായി വിഷമതകളുള്ളവര്‍, പ്രണയ ബന്ധങ്ങളില്‍ വഞ്ചിക്കപ്പെട്ടവര്‍ തുടങ്ങിയവരെയാണ് ജിഹാദി സംഘം ലക്ഷ്യം വച്ചത്. ഇതിനായി അവരുടെ വ്യക്തി വിവരങ്ങള്‍ സമര്‍ത്ഥമായി കൈക്കലാക്കി. ഹിന്ദു സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുക, അപമാനിക്കുക, ലൈംഗിക ചൂഷണം, ബീഫ് കഴിക്കുവാനും നമാസ് ചെയ്യുവാനും നിര്‍ബന്ധിക്കുക തുടങ്ങിവയിലൂടെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അവര്‍ പദ്ധതികള്‍ നടപ്പിലാക്കിയത്.

ഇസ്ലാമിക വലവിരിക്കല്‍ സംഘത്തിന്റെ രീതികള്‍
നാസിക്കിലെ ടിസിഎസ് ഓഫീസില്‍ ബിസിനസ് പ്രോസസ് അസോസിയേറ്റായ ശ്രുതിയുടെ (ശരിയായ നാമമല്ല) പരാതി പ്രകാരം ഏപ്രില്‍ 2 ന് മുംബൈ നാക പോലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 74, 75, 79, 302, 299, 3(5) പ്രകാരം (എഫ്‌ഐആര്‍ നമ്പര്‍: 168/2026) രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ഒരു വിവരണം നല്‍കുന്നു. എഫ്‌ഐആര്‍ പ്രകാരം ഷാരൂഖ് ഷെയ്ഖ്, റാസ മേമന്‍, ആസിഫ് അന്‍സാരി, തൗസിഫ് അത്തര്‍, ഷാഫി ഷെയ്ഖ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പരാതി പ്രകാരം വിവാഹശേഷം 2025 ജൂണിലാണ് ശ്രുതി കമ്പനിയില്‍ ചേരുന്നത്. ശ്രുതിയുടെ ഭര്‍ത്താവ് ജോലി ചെയ്തിരുന്നത് പൂനെയിലാണ്. എന്നാല്‍ ട്രെയിനിങ് തുടങ്ങിയത് മുതല്‍ തന്നെ ഷാരൂഖ്, റാസ മേമന്‍ തുടങ്ങിയവര്‍ ശ്രുതിയുടെ വ്യക്തി ജീവിതത്തെ കുറിച്ചു ചോദിച്ചറിയുവാന്‍ തുടങ്ങിയിരുന്നു. ‘ശ്രുതി അടുത്തിടെയാണോ വിവാഹിതയായത്, എവിടെയാണ് നിങ്ങള്‍ ഹണിമൂണ്‍ ആഘോഷിച്ചത്, എങ്ങനെ, എന്തൊക്കെയാണ് നിങ്ങള്‍ അവിടെ ചെയ്തത്’ എന്നിങ്ങനെ ഇരുവരും തന്നോട് ചോദിച്ചുവെന്ന് ശ്രുതി പരാതിയില്‍ വെളിപ്പെടുത്തുന്നു. ശേഷം തനിക്ക് ഇപ്പോള്‍ മറ്റൊരു ആണ്‍ സുഹൃത്ത് ഉണ്ടോയെന്ന് ചോദിക്കുകയും അന്നുമുതല്‍ ശ്രുതിയെന്ന പേരിന് പകരം അശ്ലീല അര്‍ത്ഥമുള്ള മറ്റൊരു പേരില്‍ തന്നെ അവര്‍ അഭിസംബോധന ചെയ്യുവാന്‍ തുടങ്ങിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ശ്രുതി നിലവിലെ വിവാഹ ജീവിതത്തില്‍ സന്തോഷവതിയല്ലെങ്കില്‍ താനുമായി ബന്ധം സ്ഥാപിക്കുവാന്‍ റാസ മേമന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ട്രെയിനിങ്ങിന് ശേഷം ജോലിയില്‍ പ്രവേശിച്ച സെപ്തംബര്‍ മുതല്‍ ‘അസിഫ് അന്‍സാരി തന്റെ അടുത്തുള്ള സീറ്റില്‍ എപ്പോഴും വന്നിരിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും, അശ്ലീല ചുവയോടെ സംസാരിക്കുകയും ഒരിക്കല്‍ തന്നെ കയറി പിടിക്കുകയും’ ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു. തന്നെ ആണ്‍ സുഹൃത്താക്കുവാന്‍ ആസിഫ് നിര്‍ബന്ധിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ശല്യപ്പെടുത്തുകയും ചെയ്തതായും പരാതിപ്പെടുന്നു. ശേഷം മറ്റൊരു മുസ്ലീം സഹപ്രവര്‍ത്തകന്‍ തൗസിഫ് അത്തര്‍, ഷാഫി ഷെയ്ഖ് തുടങ്ങിയവരും സമാനമായി പെരുമാറിയെന്ന് പരാതി വ്യക്തമാക്കുന്നു.
2024 ജൂലായില്‍ അസോസിയേറ്റായി ജോലി ആരംഭിച്ച മറ്റൊരു സ്ത്രീ തനിക്കുണ്ടായ അനുഭവം മാധ്യമങ്ങളോട് വെളിപ്പെടുത്തി. 2024 സപ്തംബര്‍ മുതല്‍ സംഘം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2026 ഫെബ്രുവരിയില്‍, അത്തര്‍ ഹിന്ദു മതഗ്രന്ഥങ്ങളെയും ദേവതകളെയും കുറിച്ച് അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതായി അവര്‍ വെളിപ്പെടുത്തി. താന്‍ രാമായണവും മഹാഭാരതവും വായിച്ചിട്ടുണ്ടെന്ന് അത്തര്‍ അവരോട് പറഞ്ഞു. പിന്നീട് ഒരു ദൈവത്തിന് എത്ര ഭാര്യമാരുണ്ടെന്നും ഒരു ദൈവത്തിന് സ്വന്തം കുഞ്ഞിനെക്കുറിച്ച് എങ്ങനെ അറിയാതിരിക്കാന്‍ കഴിയുമെന്നും അത്തര്‍ അവരോടു ചോദിച്ചുവെന്നും കൂടാതെ മറ്റ് അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും വെളിപ്പെടുത്തി. ഹിന്ദു ഉത്സവ ദിവസങ്ങളില്‍ സാരി ധരിച്ചുകൊണ്ട് ഓഫീസിലെത്തുമ്പോള്‍ തൗസിഫ് അത്തര്‍ തങ്ങളെ പരിഹസിച്ചിരുന്നതായി ടിസിഎസിലെ മുന്‍ ഉദ്യോഗസ്ഥ മാധ്യമങ്ങളോട് വെളിപ്പെടുത്തി. രുദ്രാക്ഷം അണിഞ്ഞുകൊണ്ട് ജോലിക്ക് എത്തിയിരുന്ന കൃഷ്ണയെന്ന തന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ പിന്നീട് ഇസ്ലാമിലേക്ക് മതം മാറ്റം ചെയ്യപ്പെട്ടു വെന്നും അവര്‍ വെളിപ്പെടുത്തി. വിനോദ യാത്രയെന്ന പേരില്‍ കമ്പനിയിലെ യുവതികളെ അവധി ദിവസങ്ങളില്‍ ഈ സംഘം പുറത്തു കൊണ്ടു പോയിരുന്നതായും ഇവയൊന്നും പുറത്ത് അറിയാതിരിക്കാന്‍ തങ്ങളുടെ മേല്‍ ധാരാളം നിയന്ത്രണമുണ്ടായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
മറ്റൊരു സ്ത്രീ നല്‍കിയ പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്ത (എഫ് ഐആര്‍ 171/2026) കേസ് പ്രകാരം റാസ മേമനും ഷാരുഖ് ഖുറേഷിയും 2026 ജനുവരി മുതല്‍ നടത്തിയ ശാരീരികവും മാനസികവുമായ പീഡന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് സ്ത്രീകള്‍ പരാതിപ്പെട്ടിരുന്നതിന് സമാനമായ രീതികളാണ് മുസ്ലീം സംഘം ഈ സ്ത്രീയോടും നടപ്പിലാക്കിയത്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ അറിയുകയും അത് മുതലെടുക്കുകയാണ് പ്രധാന തന്ത്രം. ഹൈന്ദവരുടെ വിശേഷ ദിവസങ്ങളിലെ പൂജകള്‍ ചെയ്യുന്നത് നിര്‍ത്തുവാന്‍ മേമന്‍ തന്നോട് ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു. മേമനും ഷാരുഖും ഷാഫിയുമടങ്ങുന്ന മുസ്ലീം സംഘം ശക്തമായതിനാലാണ് പരാതി നല്‍കുവാന്‍ താന്‍ ഭയപ്പെട്ടതെന്ന് യുവതി വ്യക്തമാക്കുന്നു. ടിസിഎസിലെ ജീവനക്കാരിയായ 23 കാരിയും ഡാനിഷ് ഷെയ്ഖിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരുന്നു. ഡാനിഷ് ഷെയ്ഖ് തനിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപിച്ചിരുന്നു. തൗസിഫ് അത്താര്‍, എച്ച്ആര്‍ എക്‌സിക്യൂട്ടീവായ നീദ ഖാന്‍ എന്നിവര്‍ ഹിന്ദു മതവിശ്വാസങ്ങളെ അപമാനിക്കുകയും മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.
സ്ത്രീകള്‍ മാത്രമല്ല അതിക്രമങ്ങള്‍ നേരിട്ടത്. നിസ്‌കരിക്കുവാനും കലിമ ചൊല്ലാനും തന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചിരുന്നെന്നും വളരെ അപമാനകരമായ പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നും ജീവനക്കാരനായ യുവാവും വെളിപ്പെടുത്തി. തൗസിഫ് അത്തര്‍, സഹപ്രവര്‍ത്തകനായ ഡാനിഷ് ഷെയ്ഖ് എന്നിവര്‍ക്കെതിരെയാണ് ജീവനക്കാരന്റെ ആരോപണം.
അധികാരമുപയോഗിച്ച് കൂടുതല്‍ ജോലികള്‍ ചെയ്യിപ്പിച്ചിരുന്നുവെന്നും മറ്റ് ജീവനക്കാരുടെ ജോലികള്‍ ഉള്‍പ്പെടെയുള്ള അമിത ജോലികള്‍ നല്‍കിയിരുന്നുവെന്നും യുവാവ് വെളുപ്പെടുത്തി. ‘നിസ്‌കരിക്കാന്‍ നിര്‍ബന്ധിച്ചു. കലിമ ചൊല്ലാനും തലയില്‍ നിസ്‌കാര തൊപ്പി വയ്ക്കാനും നിര്‍ബന്ധിപ്പിച്ചു. കുഞ്ഞുങ്ങള്‍ വേണമെങ്കില്‍ ഭാര്യയെ തന്റെ അടുത്തേക്ക് അയക്കൂവെന്ന് പറഞ്ഞിട്ടുണ്ട്. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ടേബിള്‍ ഫാനെടുത്ത് എനിക്ക് നേരെ എറിഞ്ഞു. 2022-ല്‍ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ തന്നെ ഉപദ്രവം ആരംഭിച്ചിരുന്നു. സസ്യാഹാരിയായ തന്നെക്കൊണ്ട് മാംസാഹാരം നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചു. 2023-ലെ ഈദ് സമയത്ത് തൗസിഫ് അത്താര്‍ തന്നെ വീട്ടിലേക്ക് കൊണ്ടുപോയി നിസ്‌കാരം ചെയ്യിപ്പിച്ചു. തുടര്‍ന്ന് അതിന്റെ ചിത്രങ്ങള്‍ എടുത്ത് കമ്പനിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച് അപമാനിച്ചു’ എന്നും യുവാവ് വെളിപ്പെടുത്തി.
ഡാനിഷ് അടക്കം മുന്‍പ് സൂചിപ്പിച്ച ആറ് മുസ്ലീം പുരുഷന്മാരെ ആറ് പ്രധാന സ്ഥാനങ്ങളില്‍ (Team leaders) കമ്പനി അവരോധിച്ചിരുന്നു. ഇവരുടെ സംഘമാണ് തങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ ജിഹാദ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഓരോ തലവന്റെയും കീഴിലുള്ള ഹിന്ദു സ്ത്രീകളെയാണ് സംഘം ഉന്നംവെച്ചത്. ഇതിനായി കൂട്ടുനിന്ന വനിതാ ഉദ്യോഗസ്ഥയാണ് നിദ ഖാന്‍. ഇവര്‍ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസില്‍ എച്ച്.ആര്‍ ആയി ജോലി ചെയ്യുകയായിരുന്നു. പ്രസ്തുത സ്ഥാപനത്തില്‍ ഹിന്ദുസ്ത്രീകളെ തിരഞ്ഞെടുക്കുക, നിയമന ശേഷം ഹിന്ദു സ്ത്രീകളെ മുസ്ലിം ടീം ലീഡര്‍മാരുടെ കീഴില്‍ ജോലി ചെയ്യാന്‍ വിടുക തുടങ്ങിയ സൗകര്യങ്ങള്‍ ചെയ്തത് നിദ ഖാനായിരുന്നു. ടീം ലീഡര്‍മാര്‍ക്ക് സ്ത്രീകളെ മതം മാറ്റാനും, പീഡിപ്പിക്കുവാനും അവസരമൊരുക്കി നല്‍കി എന്നൊക്കെയുള്ള കേസിലാണ് നിദ ഖാനെ ഇപ്പോള്‍ മഹാരാഷ്ട്ര പോലീസ് തിരയുന്നത്. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളി.
മതം മാറ്റം ലക്ഷ്യമിട്ടുകൊണ്ട് തൊഴിലിടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ജിഹാദി പ്രവര്‍ത്തനങ്ങള്‍ ടിസിഎസില്‍ മാത്രമൊതുങ്ങുന്നില്ല. അതിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 2026 ഏപ്രിലില്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള VXI എന്ന കമ്പനിയില്‍ തങ്ങളെ ചിലര്‍ ഉന്നമിടുന്നതായി ഹിന്ദു വനിത ജീവനക്കാരികള്‍ പരാതിപ്പെട്ടു. അന്വേഷണത്തില്‍ കമ്പനിയുടെ എച്ച്ആര്‍ വകുപ്പ് യോഗ്യതയില്ലാത്തവര്‍ ഉള്‍പ്പെടെയുള്ള ധാരാളം മുസ്ലീം യുവാക്കളെ നിയമിച്ചതായി കണ്ടെത്തി. മാനേജര്‍മാര്‍ മുതല്‍ കമ്പനി ക്യാബ് സര്‍വീസിലുള്ള ജീവനക്കാര്‍ വരെയുള്ള മിക്ക ജീവനക്കാരും ഒരേ സമുദായത്തില്‍ പെട്ടവരാണെന്നുമാണ് കണ്ടെത്തിയത്. ഭാവിക എന്ന ഹിന്ദു സ്ത്രീയെ വിവാഹത്തിന് പ്രേരിപ്പിക്കുകയും കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ സ്വാധീനിക്കുകയും ചെയ്ത ഒരു കേസ് ഇതിലുള്‍പ്പെടുന്നു. 2026 ജനുവരി 19-ന് ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറില്‍ സമാന സംഭവം അരങ്ങേറി. 19 വയസ്സുള്ള ഒരു ഹിന്ദു സഹപ്രവര്‍ത്തകയോടൊപ്പം മെഡിക്കല്‍ സ്റ്റോറില്‍ സോനു എന്ന വ്യാജ പേരില്‍ ജോലി ചെയ്തിരുന്ന ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പെണ്‍കുട്ടിയെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോവുകയും താന്‍ മുസ്ലീമാണെന്ന് വെളിപ്പെടുത്തുകയും വിവാഹത്തിനായും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനും സമ്മര്‍ദ്ദം ചെലുത്തിയെന്ന പരാതിയിന്മേലാണ് അറസ്റ്റ് ചെയ്തത്.
2025 ഡിസംബര്‍ 25-ന് ഇന്‍ഡോറില്‍ 25 വയസ്സുള്ള ഒരു വിവാഹിതയായ സ്ത്രീ സഹപ്രവര്‍ത്തകനായ ഇജാസ് ഖാനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചു. ഇജാസിന്റെ സഹായി ഷെഹ്‌സാദ് ഖാനെതിരെ കൂട്ടബലാത്സംഗത്തിനും വധഭീഷണി മുഴക്കലിനും പരാതി നല്‍കിയിട്ടുണ്ട്. ഇജാസിന്റെ സഹോദരന്‍ ഫാറൂഖില്‍ നിന്നും മോശം അനുഭവമുണ്ടായതായി ഇര ആരോപിച്ചു.
2025 ഡിസംബര്‍ 20 ന് ലക്‌നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വനിതാ ഡോക്ടര്‍ സഹപ്രവര്‍ത്തകനായ ഡോക്ടര്‍ റമീസ് മാലിക്കിനെതിരെ പരാതി നല്‍കി. ഡോ. റമീസ് മാലിക് വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പിന്നീട് മതപരിവര്‍ത്തനത്തിന് സമ്മര്‍ദ്ദം ചെലുത്തിയെന്നുമായിരുന്നു പരാതി. 2025 ഫെബ്രുവരിയില്‍ അയാള്‍ മറ്റൊരു ഹിന്ദു സ്ത്രീയെ മതം മാറ്റി വിവാഹം കഴിച്ചു. മാനസിക പീഡനത്തെ തുടര്‍ന്ന് ആദ്യ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പിന്നീട് കണ്ടെത്തി.
2025 ജൂലായ് 19-ന് മധ്യപ്രദേശിലെ അഗര്‍ മാള്‍വയില്‍ വിവാഹിതയായ ഹിന്ദു സ്ത്രീയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ അല്‍താഫ് മുള്‍ട്ടാനിയെന്ന വ്യക്തി ജോലി വാഗ്ദാനം ചെയ്തുവെന്നും പിന്നീട് ഉജ്ജൈന്‍, ഇന്‍ഡോര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും മതം മാറി വിവാഹം ചെയ്യുവാന്‍ വിസമ്മതിച്ചാല്‍ ജോലി നഷ്ടപ്പെടുമെന്നും കുട്ടികളെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതി നല്‍കി.
മധ്യപ്രദേശിലെ ദാമോയില്‍, 2023 ജൂണ്‍ 20-ന് വാല്മീകി സമുദായത്തില്‍ നിന്നുള്ള ഒരു സ്ത്രീ നല്‍കിയ പരാതിയില്‍, രാജു എന്ന വ്യാജ പേരില്‍ തന്റെ വിശ്വാസം നേടിയെടുത്ത സഹപ്രവര്‍ത്തകനായ ഉമര്‍ ഫാറൂഖിന്റെയും 2023 ജൂലായ് 4-ന് മധ്യപ്രദേശിലെ രേവയില്‍ റിങ്കു കീവത് എന്ന വ്യാജ പേരില്‍ ഹിന്ദു സ്ത്രീയെ മതം മാറ്റാന്‍ ശ്രമിച്ച നസീം ഖാനും സമാന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അറസ്റ്റിലായി. ഇത്തരത്തില്‍ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ദല്‍ഹി തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സമാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓരോ കേസിലും നിരവധി പേരടങ്ങിയ സംഘങ്ങളുടെ സാന്നിധ്യം കാണാം. വ്യക്തികള്‍ ഒറ്റയ്ക്ക് ആസൂത്രണം ചെയ്യുന്ന പദ്ധതികളും ഇവയിലുണ്ട്. എന്നാല്‍ ഇസ്ലാമിക ആശയങ്ങളാല്‍ പ്രചോദിതമായാണ് ഇവ രണ്ടും നടക്കുന്നതെന്നതാണ് പ്രത്യേകത.
ബ്യൂട്ടിപാര്‍ലര്‍-ജിം ജിഹാദ് എന്ന പേരില്‍ രാജ്യത്ത് ഏറെ വിവാദമായ സംഭവങ്ങളാണ് മറ്റൊന്ന്. ഭോപ്പാലില്‍, അമ്രീന്‍, അഫ്രീന്‍ എന്നീ രണ്ട് സഹോദരിമാര്‍ നടത്തിയിരുന്ന ഒരു ചൂഷണ റാക്കറ്റിനെക്കുറിച്ച് പോലീസ് തന്നെ വെളിപ്പെടുത്തുകയുണ്ടായി. ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ വശീകരിച്ച ഇവര്‍ പിന്നീട് തങ്ങളുടെ സുഹൃത്തുക്കളുമായും പങ്കാളികളുമായും ഇവരെ ബന്ധപ്പെടുത്തുകയും ശേഷം ഇരകളെ ഭീഷണിപ്പെടുത്തുകയും ബുര്‍ഖ ധരിക്കാനും മതം മാറാനും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് ആറ് പ്രതികള്‍ക്കെതിരെ പോലീസ് ബലാത്സംഗത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇരകളെ മുംബൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് കൊണ്ടുപോയി കൂടുതല്‍ ചൂഷണത്തിന് വിധേയമാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി.
ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ ഇമ്രാന്‍ ഖാനെന്ന ജിം ഉടമസ്ഥന്‍ തന്റെ സംഘവുമായി ചേര്‍ന്ന് നടത്തിയിരുന്ന ഒന്നിലധികം വ്യായാമകേന്ദ്രങ്ങളിലൂടെ മുപ്പതിലധികം യുവതികളെ വലയില്‍ വീഴ്ത്തുകയും പീഡിപ്പിക്കുകയും മതംമാറ്റത്തിന് വിധേയമാക്കുകയും ചെയ്ത സംഭവത്തിലൂടെയാണ് ജിം കേന്ദ്രീകരിച്ചുള്ള ജിഹാദ് പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ജനശ്രദ്ധയെത്തുന്നത്. ഇര്‍ഷാദ് ഖാന്‍, മുഹമ്മദ് ഷെയ്ഖ് അലി ആലം, ഫൈസല്‍ ഖാന്‍, സഹീര്‍, ഷദാബ്, ഫരീദ് അഹമ്മദ് തുടങ്ങി ജിഹാദി സംഘത്തിലെ മറ്റ് ആറ് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് 30-ലധികം സ്ത്രീകളുടെ ഫോട്ടോകള്‍, വീഡിയോകള്‍, ചാറ്റ് റെക്കോര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. സ്ത്രീകളെ സൗഹൃദത്തിലാക്കി, മോര്‍ഫ് ചെയ്തതും എ ഐ(AI)യില്‍ സൃഷ്ടിച്ചതുമായ അശ്ലീല ഉള്ളടക്കം ഉപയോഗിച്ച് ഭീക്ഷണി പ്പെടുത്തിയതും മതപരിവര്‍ത്തനത്തിന് സമ്മര്‍ദ്ദം ചെലുത്തിയതുമായ തെളിവുകള്‍ ഇതിലുള്‍പ്പെടുന്നു. സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ നിയന്ത്രിച്ചിരുന്ന ഇമ്രാനെതിരെ നേരത്തെ തന്നെ വാരണാസി, ഗാസിപൂര്‍, മിര്‍സാപൂര്‍ ജില്ലകളില്‍ വഞ്ചനയ്ക്ക് കേസുകളുണ്ടായിരുന്നു. ജിം ജിഹാദ് ഒരു സ്ഥലത്ത് മാത്രമായി ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. ഡെറാഡൂണ്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, അലിഗഡ്, ആഗ്ര എന്നിവിടങ്ങളിലും ജിമ്മുമായി ബന്ധപ്പെട്ട ചൂഷണങ്ങളും മതംമാറ്റ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2026 ഏപ്രിലില്‍ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ സമീര്‍ മുല്ല എന്ന ജിം പരിശീലകനെതിരെ ബലാത്സംഗം, ഭീഷണി, ലൈംഗിക പീഡനം, ലവ് ജിഹാദ് തുടങ്ങിയ കുറ്റങ്ങള്‍ പെണ്‍കുട്ടിയും കുടുംബവും ആരോപിക്കുകയും തുടര്‍ന്ന് സമീറിനെ നാട്ടുകാര്‍ ആക്രമിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

1992-ല്‍ 200 ലധികം ഹിന്ദു പെണ്‍കുട്ടികളെ വലയിലാക്കിയ ഫറൂഖ് ചിഷ്‌സ്തി കേസ്, 2025-ല്‍ മധ്യപ്രദേശിലെ മൊറെണയില്‍ അഭിയെന്ന പേരില്‍ കോച്ചിങ് സെന്റര്‍ നടത്തുകയും ആയിഷയെന്ന സ്ത്രീയുമായി ചേര്‍ന്ന് 20 ലധികം പെണ്‍കുട്ടികളെ വലയിലാക്കിയ അസ്‌ലം ഖാന്‍, 2025 -ലെ ഹിന്ദു തന്ത്രിയായി വേഷം മാറി 40 മുതല്‍ 50 സ്ത്രീകളെ വലയിലാക്കിയ മുബാറക് മന്‍സൂരി അറസ്റ്റിലായ മന്ദ്‌സൗര്‍ കേസ് തുടങ്ങി ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് ഇങ്ങനെ നീളുന്നു ഭാരതത്തിലെ ജിഹാദി സംഘങ്ങളുടെ നിര. പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഹവാലയായി ലഭിക്കുന്ന പണമാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍ക്കായി മുസ്ലീം മത വലവിരിക്കല്‍ സംഘം ഉപയോഗിച്ചിരുന്നത്.
ഇസ്ലാമിക വലവിരിക്കല്‍ സംഘത്തിലെ സ്ത്രീകള്‍
നാസിക് ടിസിഎസ് പോലുള്ള കേസുകളില്‍ ഏറ്റവും ശ്രദ്ധേയവും എന്നാല്‍ പലപ്പോഴും നിസ്സാരവത്കരിക്കുകയും അവഗണിക്കപ്പെടുന്നതുമായ ഒരു വശമാണ് മതപരിവര്‍ത്തനപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍. പുരുഷന്മാര്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ത്രീ സൗഹൃദ വലയങ്ങളില്‍ നുഴഞ്ഞുകയറി വിദഗ്ധമായി കൈകാര്യം ചെയ്യുന്നത് ഇത്തരത്തിലുള്ള വലവിരിക്കല്‍ സംഘത്തിലെ സ്ത്രീകളാണ്. നാസിക് കേസിലെ നിദ ഖാന്‍ ഇതിന് ഉദാഹരണമാണ്. ദല്‍ഹി ബോംബ് സ്‌ഫോടന കേസിലെ പ്രതിയായ ഷഹീന്‍, മഹ്‌റിനുമായി നിദ ഖാന് ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. ഷഹീനും മഹ്‌റിനും ദളിത് വിഭാഗത്തില്‍പ്പെട്ട മായയെന്ന സ്ത്രീയെ വലയില്‍ വീഴ്ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മലപ്പുറത്തെ സത്യസരണി പോലുള്ള മതം മാറ്റ കേന്ദ്രങ്ങളിലും സ്ത്രീകള്‍ ഇത്തരത്തില്‍ ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ പ്രവര്‍ത്തിച്ചു. അപര്‍ണ, നിമിഷ, മെറിന്‍ തുടങ്ങിയ പെണ്‍കുട്ടികളെ മതം മാറ്റാന്‍ സഹായിച്ച ഷീന ഫര്‍സാനയടക്കം ഉദാഹരമാണ്.
സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ, യാസ്മീന്‍ സാഹിദ് തുടങ്ങിയ സ്ത്രീകള്‍ മതം മാറ്റത്തിനപ്പുറത്തേയ്ക്കുള്ള പ്രവര്‍ത്തന മേഖലകളിലേക്ക് കടന്നു. ആയിഷ പ്രത്യയശാസ്ത്ര പ്രബോധനങ്ങളിലും ധന വിതരണത്തിനും ഉപയോഗിക്കപ്പെട്ടു. യാസ്മീന്‍ കുറഞ്ഞത് 15 വ്യക്തികളെയെങ്കിലും മതപരിവര്‍ത്തനം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹത്തിലൂടെയും മത പരിവര്‍ത്തനത്തിലൂടെയും സ്ത്രീകളെങ്ങനെയാണ് രാജ്യാന്തര ജിഹാദ് സംഘടനകളില്‍ ചേര്‍ന്നതെന്ന് നിമിഷയുടെ കേസ് തുറന്നു കാട്ടുന്നു. ഡിജിറ്റല്‍, സാമ്പത്തിക ഏകോപനത്തോടെയാണ് ഈ ശൃംഖലകള്‍ കേരളം, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചത്.
ജമാഅത്ത്-ഉല്‍-മുമിനത്ത് മൊഡ്യൂള്‍ പോലുള്ള ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകര സംഘടനയുടെ വനിതാ വിഭാഗത്തിന്റെ ചുമതല ദല്‍ഹി സ്‌ഫോടന കേസ് പ്രതിയായ ഡോ. ഷഹീന്‍ സയീദ് പോലുള്ള വിദ്യാസമ്പന്നരായ വനിതകള്‍ക്കായിരുന്നു. ഇവര്‍ മതപരിവര്‍ത്തനത്തിലും ഭീകര പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലും പങ്കുവഹിക്കുന്നതായി കണ്ടെത്തി. ദുഖ്തരന്‍-ഇ-മില്ലത്ത് പോലുള്ള കശ്മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന വനിത സംഘങ്ങള്‍ മറ്റൊരു ഉദാഹരണമാണ്. ആസിയ ആന്‍ഡ്രാബിയെ പോലുള്ള വനിത ഭീകരര്‍ മതം മാറ്റം, ബുര്‍ഖ ധരിക്കല്‍, കുപ്രചാരണങ്ങള്‍, സദാചാര പോലീസിംഗ്, അശാന്തി സമയത്ത് ആളെക്കൂട്ടല്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഹവാല വഴിയും അന്താരാഷ്ട്ര ചാനലുകള്‍ വഴിയുമാണ് ധനസഹായം ലഭിച്ചത്. 2026-ല്‍ ആന്‍ഡ്രാബിയ്ക്ക് ജീവപര്യന്തം തടവ് ലഭിച്ചു. ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് റഹ്മത്തുള്ള ഷെരീഫ് നയിച്ച ഖവതീന്‍ ശൃംഖലകള്‍ മറ്റൊരു ഉദാഹരണമാണ്. മതപരിവര്‍ത്തനം, ഭീകര സംഘങ്ങളിലേക്ക് ആളെ ചേര്‍ക്കല്‍, കുപ്രചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ സ്ത്രീകളിലൂടെ നടത്തിയിരുന്നു.

ആഗോള സംഘങ്ങള്‍
ഇസ്ലാമിക സംഘങ്ങളുടെ സാന്നിധ്യം ഊഹാപോഹമോ പുതുതായി കെട്ടിച്ചമച്ചതോ ഭാരതത്തില്‍ മാത്രം ഒതുങ്ങുന്നതോ അല്ല. ആഗോള തലത്തില്‍ ഇവ ചര്‍ച്ച ചെയ്യപ്പെടുന്നു. വിദേശ രാജ്യങ്ങളിലും ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അന്വേഷിക്കപ്പെട്ടിട്ടുമുണ്ട്. ബ്രിട്ടനിലെ സംഭവങ്ങളാണ് ഇവ പുറംലോകത്തെത്തിച്ചത്. റോതര്‍ഹാമില്‍, ‘ഓപ്പറേഷന്‍ സ്റ്റൗവുഡ് അന്വേഷണത്തില്‍ 1997 നും 2013 നുമിടയില്‍ ഏകദേശം 1,400 കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായി കണ്ടെത്തി. മയക്കുമരുന്ന് നല്‍കുകയും മര്‍ദ്ദിക്കുകയും നിശ്ശബ്ദരാക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇരകള്‍ വിവരിച്ചു. റോച്ച്‌ഡെയ്‌ലില്‍ 13 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ആകര്‍ഷിച്ചതിന് ശേഷം മദ്യവും മയക്കുമരുന്നും നല്‍കി ദുരുപയോഗം ചെയ്തു. 2012 ഫെബ്രുവരിയില്‍ റോച്ച്‌ഡെയ്ല്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട പുരുഷന്മാര്‍ ബ്രിട്ടീഷ് പാകിസ്ഥാനികളാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് കണ്ടെത്തി.
2014-ല്‍ പ്രസിദ്ധീകരിച്ച റോതര്‍ഹാം കേസ് സ്വതന്ത്രമായി അവലോകനം ചെയ്ത പ്രൊഫസര്‍ അലക്‌സിസ് ജെയ് വെളുപ്പെടുത്തിയത് ഈ കേസില്‍ 2010-ല്‍ ശിക്ഷിക്കപ്പെട്ട അഞ്ച് പുരുഷന്മാര്‍ പാകിസ്ഥാന്‍ പാരമ്പര്യമുള്ളവരാണെന്നാണ്. ബ്രിട്ടനിലെ തന്നെ ടെല്‍ഫോര്‍ഡില്‍, 2022-ല്‍ ഒരു സ്വതന്ത്ര അന്വേഷണത്തില്‍ ഏകദേശം 1,000 പെണ്‍കുട്ടികള്‍ വര്‍ഷങ്ങളായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് 2025-ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നടത്തിയ ഓഡിറ്റില്‍ കുറ്റവാളികളില്‍ 52% ‘ഏഷ്യന്‍’ വംശജരാണെന്നും അതില്‍ പ്രധാനം പാകിസ്ഥാനികളാണെന്നും കണ്ടെത്തി. ഈ രീതി യുകെയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ആസ്‌ട്രേലിയ, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന്റെ വെല്ലുവിളി ഏറ്റവും കൂടുതല്‍ നേരിടുന്ന ഈ കാലയളവില്‍ ഭാരതത്തിലടക്കമുള്ള രാജ്യങ്ങളില്‍ മതംമാറ്റത്തിനായി ഇത്തരം വലവിരിക്കല്‍ സംഘങ്ങളുടെ പ്രവര്‍ത്തനം മാറുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോര്‍പ്പറേറ്റ് ജിഹാദ് എന്ന പേരില്‍ ടിസിഎസില്‍ നടന്നു കൊണ്ടിരുന്നത്. അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമേ വിദ്യാഭ്യാസ സ്ഥലങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം വ്യാപിക്കുന്ന ഇത്തരം സാമൂഹിക വിപത്തുകളെ തടയുവാനും ജിഹാദി സംഘങ്ങളെ അമര്‍ച്ച ചെയ്യുവാനും അതില്‍ നിന്നും രക്ഷപ്പെടുവാനും സാധിക്കുകയുള്ളൂ.






















