കേരളത്തിലെ ഇടത്-വലതു മുന്നണികളുടെ അജണ്ട നിശ്ചയിക്കുന്നത് ഇപ്പോള്‍ പോപ്പുലര്‍ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമാണ്. ക്രിസ്ത്യന്‍ മതമേധാവികള്‍ പോലും എന്തു പറയണം, എന്തു പറയരുത് എന്ന് ഫത്വ ഇറക്കാന്‍ വരെ അവര്‍ തയ്യാറായിരിക്കുന്നു. സി.എ.എ. വിരുദ്ധ കലാപ സമയത്ത് ലൗജിഹാദിനെക്കുറിച്ച് മിണ്ടരുത് എന്ന് അവര്‍ കത്തോലിക ബിഷപ്പ് കൗണ്‍സിലിനെ ഭീഷണപ്പെടുത്തി. ക്രിസ്ത്യാനികളുടെ കൂട്ടത്തില്‍ ഒരു വിഭാഗത്തെ ഇതിനു ഓശാനപാടാന്‍ കിട്ടുകയും ചെയ്തു. ഇതോടെ ബിഷപ്പന്മാര്‍ ലൗജിഹാദ് മുന്നറിയിപ്പ് ഇടയലേഖനത്തിലൊതുക്കി നാവടക്കി. പ്രസംഗം കൊണ്ട് സദസ്സിനെ കയ്യിലെടുക്കുന്ന ജോസഫ് പുത്തന്‍പുരയ്ക്കല്‍ അച്ചന്‍ ഇതൊന്നുമറിയാതെ ഒരു ക്രിസ്ത്യന്‍ സ്വകാര്യ സദസ്സില്‍ ഉള്ളുതുറന്നു ചില വസ്തുതകള്‍ പറഞ്ഞു. കേരളത്തില്‍ മുസ്ലീങ്ങള്‍ കൂടാന്‍ കാരണം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിര്‍ബ്ബന്ധിച്ചു മതംമാറ്റിയതാണെ ന്നും ടിപ്പുവിന്റെ പട ആലുവ പുഴകടന്നു പത്തനംതിട്ടവരെ വന്നിരുന്നെങ്കില്‍ തന്റെ മുന്നില്‍ കാണുന്ന ക്രി സ്ത്യാനികളൊക്കെ മുസ്ലീങ്ങളായിട്ടുണ്ടാകുമായിരുന്നു എന്നുമാണ് അച്ചന്‍ പറഞ്ഞത്. ലോകത്ത് എല്ലായിടത്തും ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്ലീങ്ങളാണെന്നു മറക്കണ്ട എന്നും ഓര്‍മ്മിപ്പിച്ചു. മതഭ്രാന്തിന്റെ കാര്യത്തില്‍ മുസ്ലീങ്ങളാണ് മുന്നിലെന്നും ശിവസേന ഉള്ളതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ ബോംബെയില്‍ സമാധാനമായി കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ അച്ചനുനേരെ തെറിവിളിയുടെ പൂരം തന്നെയായിരുന്നു. സൈബര്‍ ആക്രമണത്തില്‍ നിലതെറ്റിയ അച്ചന് ഒടുവില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് വീഡിയോ പോസ്റ്റ് ഇടേണ്ടി വന്നു. എന്നിട്ടും അക്രമം നിന്നിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും ഇവിടെ ഇസ്ലാമിസ്റ്റുകള്‍ക്കു മാത്രമുള്ളതാണ്. മെക്കയിലെ റോഡിലൂടെ മുസ്ലീമിനേ നടക്കാനാവൂ എന്ന് അച്ചന്‍ പറഞ്ഞില്ലേ. അതുപോലെ നാളെ ‘മതേതര കേരള’ത്തിലെ റോഡിലൂടെ മുസ്ലീങ്ങള്‍ക്കേ നടക്കാന്‍ പറ്റൂ എന്ന ഫത്വയും വന്നു കൂടായ്കയില്ല.