കേരളത്തില്‍ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിലും മലയാളികളായ വോട്ടര്‍മാരുടെ മിഥ്യാഭിമാനവും മതേതര പൊങ്ങച്ചവും ഉയര്‍ത്തിക്കാട്ടി യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും സത്യങ്ങളില്‍ നിന്നും വഴിതെറ്റിച്ച് വോട്ട് നേടാനുള്ള ശ്രമം ഉണ്ടായി എന്നത് സത്യമാണ്. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയോ കാഴ്ചപ്പാടോ പ്രതീക്ഷയോ മുന്നോട്ടുെവക്കാത്ത, പരിഗണിക്കാത്ത ഇടതുമുന്നണിയും വലതുമുന്നണിയും ഒരുക്കിയ നുണകളുടെ ചീട്ടുകൊട്ടാരത്തിലാണ് ഇക്കുറിയും മലയാളികള്‍ കുരുങ്ങിയതെന്ന് പറയാതിരിക്കാനാവില്ല.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഇടതുമുന്നണിക്കും വലതുമുന്നണിക്കും ഒപ്പം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി ഉളവാക്കി മത്സര രംഗത്ത് വന്നു. ആര്‍ക്കും എഴുതിത്തള്ളാന്‍ ആകാത്ത ശക്തിയായി മാറിയ ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ വേണ്ടി ഉണ്ടായ വര്‍ഗീയ ധ്രുവീകരണം കേരളീയ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലും ചര്‍ച്ചയിലും ഇടം പിടിക്കേണ്ടതാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാതിരിക്കാന്‍ അവിടെ ഏറ്റവും കൂടുതല്‍ വോട്ട് നേടാന്‍ സാധ്യതയുള്ള ഇടതു, വലതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ ആഹ്വാനം ചെയ്തു. ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായി ധാരണ ഉണ്ടാക്കിയ യുഡിഎഫും, എസ്ഡിപിഐയുമായി പരസ്യധാരണ ഉണ്ടാക്കിയ ഇടതുമുന്നണിയും ഇസ്ലാമിക തീവ്രവാദത്തെ ശക്തമായി ന്യായീകരിക്കാനും അവര്‍ വര്‍ഗീയ കക്ഷികള്‍ അല്ലെന്ന് വരുത്തിത്തീര്‍ക്കാനും നടത്തിയ ശ്രമവും കേരളം കണ്ടു. ഈ രണ്ടു മുന്നണികളിലും ഇടംപിടിച്ചവര്‍ തന്നെയാണ് ബിജെപി, എന്‍ഡിഎ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശക്തിയുള്ള മുന്നണികള്‍ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തത്. ഇസ്ലാമിക തീവ്രവാദികള്‍ക്കും ജിഹാദികള്‍ക്കും സ്വാധീനമുള്ള, അല്ലെങ്കില്‍ അവര്‍ ചിന്തിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കേരള നിയമസഭയിലേക്ക് എത്തും എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം. മാത്രമല്ല, രാഷ്ട്രീയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പോലും തങ്ങളുടെ വോട്ടുകൊണ്ടാണ് വിജയിച്ചതെന്ന് വരുത്തിത്തീര്‍ക്കാനും ഭാവിയില്‍ അവരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുമുള്ള ആസൂത്രിത ശ്രമമായി കൂടി വേണം ഇതിനെ കാണാന്‍.
കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി ഇടതുമുന്നണിയും വലതുമുന്നണിയും ഒരുപോലെ ലക്ഷ്യം വെക്കുന്ന സാമുദായിക വോട്ട് ബാങ്കുകള്‍ മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടേതുമാണ്. ഒരിക്കലും ഒന്നിച്ചു നില്‍ക്കാത്ത, വോട്ട് ബാങ്ക് രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാത്ത ഹിന്ദു സമൂഹം രാഷ്ട്രീയത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്പരം ഭിന്നിച്ചു നില്‍ക്കുമ്പോള്‍ സംഘടിത മതവിഭാഗങ്ങള്‍ കേരളത്തിലെ മൊത്തം ഭരണസംവിധാനം മാത്രമല്ല അധികാര സ്ഥാനങ്ങളും അധികാരത്തിന്റെ നാനാ വശങ്ങളും സ്വന്തം സമുദായത്തിന്റെ താത്പര്യത്തിന് ഉപയോഗപ്പെടുത്തുന്നു എന്നത് സത്യമാണ്. ഈ സംഘടിത മതവിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തിന് രണ്ട് രാഷ്ട്രീയ മുന്നണികളും ഒരേപോലെ വശംവദരാവുകയും വിധേയരാവുകയും ചെയ്യുന്നു എന്നതും സത്യമാണ്. കേരളത്തില്‍ മുന്നണി സംവിധാനം നിലവില്‍ വന്നത് മുതല്‍ രണ്ടു മുന്നണികളിലേക്കും മാറിമാറി സഞ്ചരിച്ചിരുന്ന മുസ്ലീം ലീഗ് അതിന്റെ പേരില്‍ നേടിയെടുത്തിട്ടുള്ള സൗഭാഗ്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. കേരളത്തിലെ ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ആയിരങ്ങളെ മതപരിവര്‍ത്തനം ചെയ്യുകയും ചെയ്ത മലബാര്‍ കലാപത്തെ അഥവാ മാപ്പിള കലാപത്തെ വെള്ളപൂശി സ്വാതന്ത്ര്യസമരമാക്കി മാറ്റി കലാപകാരികളായ നരാധമന്മാര്‍ക്ക് പെന്‍ഷന്‍ പോലും നേടിയെടുക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമാണോ? മാപ്പിള കലാപം സ്വാതന്ത്ര്യസമരം ആണെന്ന വാദം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ഉമാശങ്കര്‍ ദീക്ഷിത് ലക്ഷണമൊത്ത വര്‍ഗീയ കലാപവും ഹിന്ദു വേട്ടയുമാണ് മാപ്പിള കലാപത്തില്‍ നടന്നതെന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തിയ സംഭവത്തെ വെള്ളപൂശി സ്വാതന്ത്ര്യസമരമാക്കി മാറ്റിയത് വിജയകരമായ നീക്കമായിരുന്നു. അന്ന് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളും കൊള്ളയടിക്കപ്പെട്ട വീടുകളും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ പിന്‍തലമുറയും ഇപ്പോഴും വറ്റാത്ത കണ്ണീരും ഒടുങ്ങാത്ത കദനവുമായി ജീവിക്കുന്നു എന്ന കാര്യം വിസ്മരിക്കപ്പെട്ടു. ഹിന്ദുക്കള്‍ അസംഘടിതരും വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ടും അല്ലേ ഇങ്ങനെ ഉണ്ടായത് എന്ന കാര്യം ഓര്‍മിക്കണം. തളി ക്ഷേത്ര സമരവും മലപ്പുറം ജില്ലാ രൂപീകരണവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ഒക്കെ ഈ രീതിയില്‍ നേടിയെടുത്തതാണ്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എന്തുകൊണ്ട് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നില്ല എന്ന കാര്യം ഇനിയെങ്കിലും സാംസ്‌കാരിക മതേതര കേരളം ചര്‍ച്ച ചെയ്യുമോ? വിഗ്രഹാരാധനയ്ക്ക് മുസ്ലീങ്ങള്‍ എതിരായതുകൊണ്ട് മാത്രമാണ് നിര്‍മ്മിക്കപ്പെട്ട തുഞ്ചന്‍ പ്രതിമ അവിടെ സ്ഥാപിക്കുകയോ അനാച്ഛാദനം ചെയ്യുകയോ ചെയ്യാത്തതെന്ന് എല്ലാവര്‍ക്കും അറിയാം. ഇവിടെയും പരാജയപ്പെടുന്നത് ഹിന്ദു സമൂഹമല്ലേ?
കേരളത്തിലും ഭാരതത്തിലും മാത്രമല്ല അഫ്ഗാനിസ്ഥാനിലും സിറിയയിലും അടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പടരുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ പിന്നില്‍ ആളും അര്‍ത്ഥവും സാങ്കേതികവിദ്യയും നല്‍കുന്ന വഴിപിഴച്ച അഭിശപ്ത സമൂഹമായി ഒരു വിഭാഗം മുസ്ലീങ്ങള്‍ മാറിയിരിക്കുന്നു. മൊത്തം ഇസ്ലാമിക സമൂഹത്തിന്റെ പത്തു ശതമാനമേ അവര്‍ ഉള്ളൂ. പക്ഷേ ആഗോളതലത്തില്‍ തന്നെ ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായി കേരളം മാറുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനും ഭീകരവാദത്തില്‍ നിന്ന് ഈ സമൂഹത്തെ തിരിച്ചുകൊണ്ടുവരാനും സമാധാനപരമായി ജീവിതം നയിക്കാന്‍ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകാനും കഴിവും ആര്‍ജ്ജവവുമുള്ള നീതിമാന്മാരായ ഏതെങ്കിലും സമുദായ നേതാക്കളെ കാണാന്‍ നമുക്ക് കഴിയുന്നുണ്ടോ? അവിശ്വാസികള്‍ കാഫിറുകള്‍ ആണെന്നും അവരെ എവിടെ കണ്ടാലും കൊല്ലണമെന്നുമുള്ള മതശാസനകള്‍ തെറ്റാണെന്നും അതിനെതിരെ നിലപാട് എടുക്കുകയും സര്‍വ്വമത സത്യവാദം ഖുര്‍ആനില്‍ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടിട്ട് മൃതദേഹം പോലും കണ്ടെടുക്കാന്‍ കഴിയാത്തത് ഈ മതേതര സാംസ്‌കാരിക കേരളത്തിലാണ് എന്ന കാര്യം പ്രബുദ്ധര്‍ എന്ന് അവകാശപ്പെടുന്ന നമ്മള്‍ മറക്കരുത്.
ഈ നാണയത്തിന്റെ മറുപുറം ആണ് ക്രൈസ്തവ സഭകള്‍. ഈ സഹസ്രാബ്ദത്തി ല്‍ ഭാരതത്തെ സുവിശേഷവല്‍ക്കരിച്ച് ക്രൈസ്തവ രാജ്യമാക്കാനുള്ള പ്രഘോഷണവുമായി വളരെ നിശബ്ദം അവര്‍ പ്രവര്‍ത്തനം നടത്തുന്നു. ഈ തരത്തില്‍ പ്രവര്‍ത്തനം നടത്തിയ നൈജീരിയയിലും മെസപ്പെട്ടോമയിലും ഒക്കെ ഇന്ന് ഇസ്ലാമിക തീവ്രവാദികളുടെ തോക്കിന്‍ മുനയില്‍ പലായനം ചെയ്യുന്നവരുടെ ചിത്രം നമുക്ക് കാണാം. ലോകം മുഴുവന്‍ കീഴടക്കി സൂര്യനസ്തമിക്കാത്ത രാജ്യം എന്ന് വീമ്പുപറഞ്ഞ ബ്രിട്ടന്‍ ഇസ്ലാമിക തീവ്രവാദത്തിന്റെയും ജിഹാദി നടപടികളുടെയും മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നതും നമ്മള്‍ കാണുന്നു. പക്ഷേ പഠിക്കുന്നില്ല. എല്ലാ മതസ്ഥരെയും രണ്ടു കൈകളും നീട്ടി സ്വീകരിച്ച് എല്ലാവര്‍ക്കും ആരാധനാലയങ്ങളും മതപരിവര്‍ത്തനത്തിനും ആരാധനയ്ക്കും ഒക്കെ അവസരം കൊടുത്ത ഹിന്ദു സമൂഹത്തെ സനാതനധര്‍മ്മം തെറ്റാണെന്നും ഹിന്ദുത്വമല്ല ശരിയായ മതം എന്നും സാത്താന്മാരുടെ മതമാണെന്നും പറഞ്ഞ് ചോളപ്പൊടിയും ഭക്ഷണവും പണവും കൊടുത്തു മതപരിവര്‍ത്തനം ചെയ്യാനും ഭാരതത്തിന്റെ സ്വത്വം തന്നെ മാറ്റിമറിക്കാനും ആണ് സഭകള്‍ ശ്രമിക്കുന്നത്. ഇന്ന് ഭാരതത്തിലെമ്പാടും ഈ രണ്ടു മതവിഭാഗങ്ങളുടെയും ഇത്തരം നെറികേടുകള്‍ക്കെതിരെ ജനരോഷം ഉയരുകയാണ്. ഇതിനിടെയാണ് വിദേശ സംഭാവന സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അതിനെതിരെ അട്ടഹാസം ഉയര്‍ത്തുകയും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് പല മെത്രാന്മാരും രംഗത്ത് വന്നു. ബിജെപിയുടെ ഭരണം കേന്ദ്രത്തില്‍ വന്നത് മുതല്‍ തങ്ങളുടെ നെഞ്ചില്‍ തീയാണെന്ന് വരെ ഒരു മെത്രാന്‍ പറഞ്ഞു. സ്വന്തം വിശ്വാസമനുസരിച്ച് ആരാധന നടത്താനും ജീവിക്കാനും തൊഴില്‍ ചെയ്യാനും എല്ലാത്തിനും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിട്ടും ഈ നാട്ടിലെ തനത് സമൂഹങ്ങളെ മതപരിവര്‍ത്തനം ചെയ്തു രാഷ്ട്രവിരുദ്ധരാക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നല്ലാതെ കേന്ദ്രത്തിലെ ഭരണം കയ്യാളുന്ന ബിജെപി കൂടി ഉള്‍പ്പെടുന്ന സംഘപരിവാര്‍ എന്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ബസ്തറും ദണ്ഡേവാതയും അടക്കം ചുവപ്പു ഭീകരത പത്തി വിടര്‍ത്തിയാടിയിരുന്ന നക്‌സല്‍ മേഖലകളില്‍ അവര്‍ക്ക് ആയുധവും സൗകര്യങ്ങളും പണവും നല്‍കി വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ചിരുന്നതില്‍ ക്രൈസ്തവ സഭകള്‍ക്കും മിഷനറിമാര്‍ക്കും ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയുമോ?
ബഹുമാനപ്പെട്ട സുപ്രീംകോടതി അടക്കം മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് സംവരണത്തിന് അവകാശമില്ലെന്നും സംവരണം ഹിന്ദു ബുദ്ധ ജൈനമത വിഭാഗങ്ങളിലെ ജാതി വിവേചനം മാത്രം കണക്കിലെടുത്ത് ആണെന്നും പറഞ്ഞിട്ടും മതപരിവര്‍ത്തനം ചെയ്യപ്പെട്ട ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കും സംവരണത്തിന് അവകാശമുണ്ടെന്ന് പറഞ്ഞു നടക്കുന്നവരെ നിലയ്ക്ക് നിര്‍ത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മാത്രമല്ല, ക്രൈസ്തവരിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ ഭൂരിപക്ഷവും റീത്ത് പള്ളി എന്ന പേരില്‍ അവഗണനയില്‍ നിന്ന് അവഗണനയിലേക്ക് പോവുകയും അവരില്‍ ഒരാള്‍ പോലും കര്‍ദിനാള്‍ പദവിയില്‍ പോയിട്ട് ബിഷപ്പോ മെത്രാനോ േപാലും ആയിട്ടില്ല. എന്നിട്ടും വളരെ നിശ്ശബ്ദമായി കീഴ്ജാതിക്കാരില്‍ നിന്ന് മുകളിലേക്ക് ഭാരതത്തിലെ എല്ലാ ജാതി വിഭാഗങ്ങളിലേക്കും കടന്നുകയറി മതപരിവര്‍ത്തനം ചെയ്തു ക്രൈസ്തവ രാജ്യമാക്കി ഭാരതത്തെ മാറ്റാന്‍ നടത്തുന്ന ശ്രമത്തെ ഇനിയും കണ്ടിരിക്കാന്‍ കഴിയുമോ?
ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയ-സാമൂഹിക പുനഃക്രമീകരണം അനിവാര്യമാണ്. പാകിസ്ഥാനിലെ ഐഎസ്‌ഐയും ഇസ്ലാമിക തീവ്രവാദി സംഘടനകളും പോപ്പുലര്‍ ഫ്രണ്ടും ലക്ഷ്യമിടുന്ന സാമൂഹിക രാഷ്ട്രീയ എഞ്ചിനീയറിംഗ് ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കുക എന്നതാണ്. ഹിന്ദു സമൂഹത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക സമുദായങ്ങളെ ഇസ്ലാമിക സമൂഹവുമായി ചേര്‍ത്തുനിര്‍ത്തി 2047 ആകുമ്പോഴേക്കും അധികാരം പിടിക്കാനുള്ള തന്ത്രമാണ് അവര്‍ മെനയുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയിലും പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും പുതിയതായി പ്രത്യക്ഷപ്പെടുന്ന ബാബമാരും സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഹിന്ദുവിരുദ്ധ തീപ്പൊരി പ്രഭാഷണങ്ങളുമായി എത്തുന്ന സാംസ്‌കാരിക ചട്ടുകങ്ങളും ജിഹാദി പണം പറ്റുന്ന ഇത്തരം അവതാരങ്ങളാണ്. ഹിന്ദു സമൂഹത്തിനുള്ളില്‍ ജാതി സ്പര്‍ദ്ധ ഉണ്ടാക്കുകയും പരസ്പരം പോരടിപ്പിക്കുകയും ചെയ്യുക എന്ന അജണ്ടയാണ് ഹിന്ദു നാമധാരികളായ ജിഹാദികളും ഇത്തരം ക്രിപ്‌റ്റോ ക്രിസ്ത്യാനികളും ചെയ്തുകൊണ്ടിരിക്കുന്നത്. അവരാണ് ഇല്ലാത്ത ശംബൂക വധവും ജാതീയതയും വെറുപ്പും ഒക്കെ സൃഷ്ടിക്കുന്നത്. അവരാണ് ഭഗവദ്ഗീത ശരിയല്ലെന്നും രാമനും കൃഷ്ണനും വെറും കഥാപാത്രങ്ങള്‍ ആണെന്നും പറയുന്നത്. മനുഷ്യാവകാശത്തിന്റെ പേരിലും ദളിതരുടെ പേരിലും അവകാശങ്ങള്‍ ഉന്നയിച്ച് എത്തുന്ന പല സംഘടനകളുടെയും പിന്നില്‍ ഇവര്‍ ഉണ്ട്.
കേരളത്തിലെ വനവാസികളായ ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹ്യവും ആയ എല്ലാ അവകാശങ്ങളെയും കവര്‍ന്നെടുത്തത് ആദിവാസി ഭൂമി വീണ്ടെടുക്കല്‍ നിരോധന നിയമമാണ്. സുപ്രീംകോടതി ഉത്തരവിട്ടിട്ടും കയ്യേറ്റക്കാരായ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി കേരള കോണ്‍ഗ്രസിന്റെ സഹായത്തോടെ ക്രൈസ്തവ മെത്രാന്മാര്‍ ഉണ്ടാക്കിയ നിയമമാണ് ഇത്. ഇതിനെതിരെ നിയമസഭയില്‍ പ്രതികരിച്ചത് കെ.ആര്‍. ഗൗരിയമ്മ മാത്രമാണ്. സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാതിരിക്കാന്‍ കൊണ്ടുവന്ന നിയമത്തെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും പറ്റാത്ത ദളിത് പട്ടികജാതി വര്‍ഗ്ഗ അവകാശ വാദികള്‍ക്ക് എന്തു പറയാനുണ്ട്. ഈ നിയമനിര്‍മ്മാണത്തിനെതിരെ ഇനിയെങ്കിലും സുപ്രീംകോടതിയില്‍ പോയേ കഴിയൂ.
ഇസ്ലാമിക തീവ്രവാദികളുടെ കടുംപിടുത്തത്തിനെതിരെ മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും വേണ്ടി നിലപാടെടുക്കുന്ന എത്ര പുരോഗമന മുസ്ലീങ്ങള്‍ കേരളത്തില്‍ ഉണ്ട് എന്ന് നമ്മള്‍ നോക്കണം. അതുപോലെതന്നെ എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും ഒപ്പം കൂട്ടിയിട്ടും ബിജെപിക്കൊപ്പം വോട്ട് ചെയ്യാനോ നിലപാട് എടുക്കാനോ എത്ര ക്രൈസ്തവ സഭകള്‍ക്ക് കഴിഞ്ഞു എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്. ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, ബിസിനസ് ജിഹാദ് എന്നിവയിലൂടെ ക്രൈസ്തവ സമൂഹത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാവുന്ന സാഹചര്യം വന്നിട്ടും അത് മനസ്സിലാക്കാതെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പിന്നില്‍ ക്രൈസ്തവസഭകള്‍ പോയിട്ടുണ്ടെങ്കില്‍ ഇവരെ താങ്ങാന്‍ എന്തിന് ബിജെപിയും പോകണം എന്ന കാര്യം ആലോചിക്കണം.
കേരളത്തില്‍ ഹിന്ദു ഏകതയിലൂടെ മാത്രമേ ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിയൂ എന്ന കാര്യം തിരിച്ചറിഞ്ഞേ മതിയാകൂ. അധികാരത്തിന്റെ പക്ഷത്തേക്ക് ചാഞ്ഞു നില്‍ക്കുന്ന ജിഹാദികള്‍ ഒരു ഭാഗത്തും യുഡിഎഫിന്റെ മാത്രം വോട്ട് ബാങ്കായി നിലകൊള്ളുന്ന ക്രൈസ്തവ സമൂഹവും ലക്ഷ്യമിടുന്നത് ഭിന്നിക്കപ്പെടുന്ന ഹിന്ദു സമൂഹത്തെയാണ്. ഏതാണ്ട് 48 ശതമാനം വരുന്ന ഹിന്ദു സമൂഹത്തില്‍ 35% പേര്‍ എങ്കിലും ഒറ്റക്കെട്ടായി അണിനിരന്നാല്‍ ശക്തമായ ത്രികോണ മത്സരത്തില്‍ മുന്നിലെത്താനും അധികാരം പിടിക്കാനും ബിജെപിക്കും എന്‍ഡിഎക്കും കഴിയും. ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും കാര്യം കാണാനുള്ള സംഘടിത മതവിഭാഗങ്ങളുടെ തന്ത്രത്തെ തിരിച്ചറിഞ്ഞേ മതിയാകൂ. നുണകളുടെ ചീട്ടുകൊട്ടാരം സൃഷ്ടിച്ച് ഇനിയും പറ്റിക്കപ്പെടണമോ എന്ന കാര്യം മെയ് നാലിന് തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം വിലയിരുത്താം. ക്രൈസ്തവ മേഖലകളില്‍ എന്‍ഡിഎക്ക് എത്രമാത്രം സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതില്‍ നിന്ന് തന്നെ ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാന്‍ കഴിയും. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ഏകതയും ജാതിക്കതീതമായ മുന്നേറ്റവും കൊണ്ട് മാത്രമേ കേരളത്തി ല്‍ സാമൂഹിക പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുദേവനും അയ്യാവൈകുണ്ഠസ്വാമിയും മഹാത്മ അയ്യങ്കാളിയും വരച്ചുകാട്ടിയതും ഇതേ ഹൈന്ദവ ഐക്യത്തിന്റെ സന്ദേശമാണ്.






















