Sunday, June 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖപ്രസംഗം

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
24 April 2026

ലോകത്തില്‍ നാളിതുവരെ ഉണ്ടായ മതങ്ങളെ ആത്മീയ മതങ്ങളെന്നും രാഷ്ട്രീയ മതങ്ങളെന്നും രണ്ടായി വര്‍ഗ്ഗീകരിക്കാം. ആത്മാവ്, മോക്ഷം, ഈശ്വര ദര്‍ശനം, പ്രകൃതി പൂജ, സാത്വിക ജീവിതം തുടങ്ങിയ ചിന്തകള്‍ മുന്നോട്ടുവയ്ക്കുന്ന ഏഷ്യന്‍ മതങ്ങള്‍ ഏതാണ്ടെല്ലാം തന്നെ ആത്മീയ മതങ്ങളുടെ ഗണത്തില്‍ പെടുന്നു. എന്നാല്‍ മരുഭൂമി മതങ്ങള്‍ എന്നറിയപ്പെടുന്ന എബ്രഹാമിക് സെമിറ്റിക്ക് മതങ്ങള്‍ മിക്കവയും ഭൂമിയില്‍ തങ്ങളുടെ മതഭരണകൂടം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ മതങ്ങളാണ്. തങ്ങളുടെ മതവ്യാപനത്തിനായി സായുധ പോരാട്ടങ്ങളും വംശഹത്യകളും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുമൊക്കെ ഇവരുടെ പ്രവര്‍ത്തന തന്ത്രങ്ങളുടെ പൊതുസ്വഭാവമാണ്. ദൈവരാജ്യമെന്നോ, ദാറുല്‍ ഇസ്ലാമെന്നോ ഒക്കെയുള്ള ഇത്തരം മതക്കാരുടെ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി മരണശിക്ഷ വിധിക്കപ്പെട്ട നിരവധി ഗോത്ര സമൂഹങ്ങള്‍ ഭൂമുഖത്തുണ്ട്. തങ്ങളുടെ മതത്തിനായി നടത്തുന്ന ഏതു വിധത്തിലുള്ള പോരാട്ടവും സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഈടുവയ്പുകളാണെന്നു വിശ്വസിക്കുന്ന അഭ്യസ്തവിദ്യര്‍ വരെ ഇത്തരം രാഷ്ട്രീയ മതങ്ങളില്‍ സര്‍വ്വസാധാരണമാണ്. അവരാണ് ഐടി കമ്പനികളിലും മറ്റും നിശ്ശബ്ദമായ ജിഹാദി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ടിസിഎസിന്റെ നാസിക് യൂണിറ്റില്‍ നടന്ന ലൗ ജിഹാദ് രാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഭാരതം പോലൊരു ജനാധിപത്യ രാജ്യത്തെ ദാറുല്‍ ഇസ്ലാമാക്കി പരിവര്‍ത്തനപ്പെടുത്താന്‍ ബഹുമുഖ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പ്രച്ഛന്ന സേനകള്‍ രാജ്യത്ത് സജീവമാണെന്ന് നാസിക് സംഭവം സാക്ഷ്യപ്പെടുത്തുന്നു.

Google NewsAdd Kesari Weekly as a preferred source on Google

രാജ്യം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന കോര്‍പ്പറേറ്റ് ജിഹാദ് ബഹുജന സമക്ഷം ചര്‍ച്ചയാകുന്നത് കഴിഞ്ഞ മാര്‍ച്ച് 26നാണ്. നാസിക്കിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്സില്‍ ഒരു വനിതാ ജീവനക്കാരിയെ മേലുദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു എന്ന് ദേവ് ലാലി പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതോടെയാണ് ലൗജിഹാദിന്റെ പുതിയ മേഖല രാജ്യത്തിനു മുന്നില്‍ തുറന്നു കാട്ടപ്പെട്ടത്. ഒരു പുരുഷ ജീവനക്കാരന്‍ ഉള്‍പ്പെടെ എട്ട് ജീവനക്കാര്‍ കൂടി സമാന പരാതിയുമായി മുംബൈ നാക്ക പോലീസ് സ്റ്റേഷനില്‍ എത്തിയതോടെ കാര്യത്തിന്റെ ഗൗരവം അധികൃതര്‍ക്ക് ബോധ്യമായി. തുടര്‍ന്ന് ആറ് വനിതാ പോലീസ് ഉദ്യോഗസ്ഥകള്‍ ടിസിഎസില്‍ തൂപ്പുകാരെന്ന വ്യാജേന കയറിക്കൂടുകയും 40 ദിവസം രഹസ്യമായി കാര്യങ്ങള്‍ നിരീക്ഷിച്ച് പഠിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എട്ട് എഫ്‌ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളായ ഏഴ് ജീവനക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തത്. രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളും കോര്‍പ്പറേറ്റ് ജിഹാദ് വലിയ വാര്‍ത്തയാക്കിയെങ്കിലും മലയാള മാധ്യമങ്ങള്‍ ഈ വാര്‍ത്തകളോട് തണുപ്പന്‍ സമീപനമാണ് സ്വീകരിച്ചു പോരുന്നത്. ആഗോള മുസ്ലീം മതമൗലികവാദികളുമായി സഖ്യം ചേര്‍ന്ന് അവരുടെ അടുത്തൂണ്‍ പറ്റി ഹിന്ദു വിരുദ്ധ നിലപാടുകളും വാര്‍ത്തകളും പടച്ചുവിടുന്ന മിക്ക മലയാള മാധ്യമങ്ങളുടെയും നിശ്ശബ്ദത സ്വാഭാവികം മാത്രമാണ്. വൈക്കത്ത് കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന അശോകന്റെ മകള്‍ അഖിലയെ ലൗജിഹാദില്‍പെടുത്തി ഹാദിയ ആക്കി മതം മാറ്റിയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മലയാള മാധ്യമങ്ങളില്‍ ഭൂരിപക്ഷവും മിശ്രവിവാഹത്തിന്റെയും മതേതര പ്രണയത്തിന്റെയും മഹത്വം പാടിപ്പുകഴ്ത്തുകയായിരുന്നു. ഈ അടുത്ത കാലത്ത് കുംഭമേളയില്‍ മുത്തുമാല വിറ്റുനടന്ന് സമൂഹമാധ്യമങ്ങളില്‍ താരമായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഹിന്ദു ബാലികയെ മാതാപിതാക്കളുടെ സമ്മതമില്ലാതെ ഫര്‍മാന്‍ ഖാനെന്ന മുസ്ലീമിന് വിവാഹം കഴിച്ചു കൊടുക്കാന്‍ നേതൃത്വം കൊടുത്തത് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി വി. ശിവന്‍കുട്ടിയും സിപിഎം ജില്ലാ സെക്രട്ടറി എ.എ.റഹീമും ഒക്കെ ചേര്‍ന്നായിരുന്നു. വിവാഹം നടത്തുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമാണ് ഉണ്ടായിരുന്നത് എന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കുകയും വരനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയുമാണ്. ലൗജിഹാദിനെ ഔദ്യോഗികമായി പിന്‍തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ കാലത്തും ഹിന്ദു വിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ നിലപാട് കൈക്കൊണ്ടു പോരണമെങ്കില്‍ ഇവരെക്കെ എത്ര കോടിയ്ക്ക് വില്‍ക്കപ്പെട്ടവരാണെന്ന് പ്രബുദ്ധ മലയാളികള്‍ ചിന്തിക്കണം. എന്തായാലും മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കോര്‍പ്പറേറ്റ് ജിഹാദികള്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോവുകയാണ്.

2021 മുതല്‍ ടിസിഎസില്‍ ആസൂത്രിതമായ ലൗജിഹാദ് നടന്നു പോരുന്നുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഇവിടുത്തെ എച്ച്ആര്‍ മാനേജര്‍ ചുമതലയുള്ള നിതഖാന്‍ എന്ന യുവതിയുടെ കീഴില്‍ ആറ് ടീം ലൗജിഹാദിനായി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു പെണ്‍കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുക, അവരെ ലൗ ജിഹാദില്‍ പെടുത്തുക, ലൈംഗികമായി ദുരുപയോഗം ചെയ്യുക, അവരുടെ ദേഹത്ത് ധരിച്ചിരിക്കുന്ന കുറി, രുദ്രാക്ഷം പോലുള്ള ഹിന്ദു അടയാളങ്ങള്‍ മാറ്റിക്കുക, ഹിജാബ് ധരിപ്പിക്കുക, നിസ്‌ക്കരിക്കാന്‍ നിര്‍ബന്ധിക്കുക, ഇതിനൊന്നും തയ്യാറാകാത്തവരെ പല തരത്തില്‍ പീഡിപ്പിക്കുക എന്നിവയൊക്കെയായിരുന്നു കോര്‍പ്പറേറ്റ് ജിഹാദികളുടെ പ്രവര്‍ത്തന ശൈലി. നിസ്‌ക്കരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് മാത്രം ശമ്പള വര്‍ദ്ധനവ്, കോര്‍പ്പറേറ്റ് ഔട്ടിംഗുകള്‍ എന്ന വ്യാജേന ഇരകളായ ഹിന്ദു പെണ്‍കുട്ടികളെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിക്കുക, അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി തേജോവധം ചെയ്യുക എന്നിവയൊക്കെയായിരുന്നു ജിഹാദികള്‍ ചെയ്തിരുന്നത്. ഹിന്ദു പെണ്‍കുട്ടികള്‍ ലിപ്സ്റ്റിക് ഉപയോഗിക്കാന്‍ പാടില്ലെന്നും ഹിന്ദുസഹപ്രവര്‍ത്തകരുമായി ചങ്ങാത്തം പാടില്ലെന്നും കോര്‍പ്പറേറ്റ് ജിഹാദികള്‍ ശഠിച്ചിരുന്നു. പലരെയും നിര്‍ബന്ധിച്ച് പശു മാംസം കഴിപ്പിക്കുകയും ‘കലിമ’ ചൊല്ലിക്കുകയും ചെയ്തിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ഇതുവരെ അമ്പതോളം ഇരകള്‍ ഉണ്ടെന്നാണ് ഒരേകദേശ കണക്ക് പുറത്തു വരുന്നത്. അടുത്ത കാലത്ത് മതഭീകരവാദികളുടെ ഒളിയജണ്ടകള്‍ തുറന്നുകാട്ടിയ കേരള സ്റ്റോറി-2 എന്ന ചലച്ചിത്രത്തിലെ മലയാളിയായ ഹിന്ദു പെണ്‍കുട്ടിയെ ജിഹാദികള്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തെ സാങ്കല്പികമെന്ന് മുദ്രകുത്തിയ കേരളത്തിലെ മതേതര രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും മുഖംമൂടി കൂടിയാണ് ഈ സംഭവത്തിലൂടെ പൊളിഞ്ഞുവീണിരിക്കുന്നത്.

ADVERTISEMENT

ഭാരതം പോലൊരു ജനാധിപത്യ രാജ്യത്തെ ഇസ്ലാമിക മതരാഷ്ട്രമാക്കി മാറ്റാനുള്ള ആഗോള ഗൂഢാലോചനയുടെ ഏറ്റവും പുതിയ തന്ത്രങ്ങളില്‍ ഒന്നായി വേണം കോര്‍പ്പറേറ്റ് ജിഹാദിനെ കാണാന്‍. ഒരു തന്ത്രം പിടിക്കപ്പെടുമ്പോള്‍ മറ്റൊരു തന്ത്രവുമായി വരുക എന്ന മാരീചവേഷപ്പകര്‍ച്ചയാണ് ജിഹാദികള്‍ പിന്‍തുടരുന്നത്. സനാതന ധര്‍മ്മ സ്‌നേഹികളും രാഷ്ട്രഭക്തരും ജിഹാദിന്റെ വിഭിന്ന തന്ത്രങ്ങളെക്കുറിച്ച് മക്കള്‍ക്ക് അവബോധം പകര്‍ന്നു കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അധികൃതര്‍ ഇത്തരം രാഷ്ട്രവിരുദ്ധ ശക്തികളെ നിഷ്‌കരുണം അവരുടെ ഉറവിടത്തില്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ തയ്യാറാകണമെന്നും ഓര്‍മ്മിപ്പിക്കുന്നു.

Tags: FEATUREDTCSTCS Nashik
ShareTweetSendShare

Related Posts

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

മതം ഭരിക്കുന്ന മലയാളനാട്

മതം ഭരിക്കുന്ന മലയാളനാട്

അണിയറയില്‍ ഒരുങ്ങുന്ന അക്രമസമരങ്ങള്‍

അണിയറയില്‍ ഒരുങ്ങുന്ന അക്രമസമരങ്ങള്‍

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

സ്വത്വം വീണ്ടെടുത്ത വംഗദേശം

സ്വത്വം വീണ്ടെടുത്ത വംഗദേശം

Shopping Cart

Latest

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

ഭാരതത്തിന്റേത് പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രം: ഡോ. മോഹൻ ഭാഗവത്

ഭാരതത്തിന്റേത് പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രം: ഡോ. മോഹൻ ഭാഗവത്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം നല്‍കണം: ദേശീയ അദ്ധ്യാപക പരിഷത്ത്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം നല്‍കണം: ദേശീയ അദ്ധ്യാപക പരിഷത്ത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

മതം ഭരിക്കുന്ന മലയാളനാട്

മതം ഭരിക്കുന്ന മലയാളനാട്

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സ്വത്വത്തിന്റെ ആവിഷ്‌ക്കരണം

സ്വത്വത്തിന്റെ ആവിഷ്‌ക്കരണം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies