Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

സനാതനധർമ്മത്തിന്റെ പ്രത്യേകത സംവാദങ്ങൾ : ഗവർണർ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Apr 22, 2026

കാലടി: സംവാദങ്ങളാണ് സനാതനധര്‍മ്മത്തിന്റെ പ്രത്യേകതയെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വിഗ്രഹാരാധനയില്‍ വിശ്വാസമില്ലാത്തയാളോ, നിരീശ്വരവാദിയോ ആയിരുന്നാലും അയാള്‍ സനാതനിയും ഹിന്ദുവുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ശ്രീശങ്കരജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിച്ച് വിപുലമായി ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Google NewsAdd Kesari Weekly as a preferred source on Google

പ്രതിഷേധങ്ങള്‍ നമ്മുടെ സംസ്‌കാരമല്ല. സംവാദമാണ് നമ്മുടെ സംസ്‌കാരം. പരസ്പരം സംവദിക്കുവാന്‍ കഴിയുന്നതാണ് സനാതന സംസ്‌കൃതി. ആദിശങ്കരനും ശ്രീനാരായണ ഗുരുവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. വിരുദ്ധ അഭിപ്രായമുള്ളവര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയല്ല, പകരം സമാധാനപരമായി സംവദിക്കുകയാണ് ചെയ്യേണ്ടത്. അദ്വൈത വേദാന്തമാണ് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനം. ഈ മണ്ണിന്റെ മഹാനായ പുത്രനാണ് വിശ്വഗുരുവായ ആദിശങ്കരന്‍. അദ്ദേഹത്തിന്റെ തത്വചിന്തയും ഉപദേശങ്ങളും കേരളത്തിനുമാത്രമല്ല മുഴുവന്‍ ലോകത്തിനുമായിട്ടുള്ളതാണ്. ഇത്തരത്തിലൊരു മഹാന്‍ ലോകത്ത് തന്നെയില്ല. അദ്വൈതം ഐക്യത്തെയാണ് പ്രധാനം ചെയ്യുന്നത്. ആദിശങ്കരനെ പോലുള്ള ഒരു ജഗദ്ഗുരു ലോകത്തെങ്ങുമില്ല. ലോകത്തെ മഹത്തുക്കള്‍ ശ്രീശങ്കര ദര്‍ശനങ്ങളെയാണ് പിന്‍തുടരാന്‍ ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളെപോലെ കേവലം ഒരു സര്‍വകലാശാല മാത്രമല്ല, വൈശിഷ്ട്യമുള്ള സര്‍വകലാശാലയാണ്. ആദിശങ്കരന്റെ പേരിലുള്ള സര്‍വകലാശാലയാണിത്. ശങ്കരന്റെ ദര്‍ശനങ്ങളെയും സംസ്‌കൃതഭാഷയെയും ഗവേഷണത്തെയും ലോകമെങ്ങും അറിയിക്കുവാനുള്ള ചുമതല ഈ സര്‍വകലാശാലയില്‍ നിക്ഷിപ്തമാണ്. 1993ല്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സ്ഥാപിച്ച സര്‍ക്കാരിനെ ഗവര്‍ണര്‍ പ്രശംസിച്ചു. മഹത്തായ ഒരു കൃത്യമാണ് അന്നത്തെ സര്‍ക്കാര്‍ ചെയ്തതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ADVERTISEMENT

നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, പ്രബുദ്ധകേരളം മുന്‍ എഡിറ്റര്‍ സ്വാമി നരസിംഹാനന്ദ എന്നിവര്‍ ശ്രീശങ്കര വാര്‍ഷിക പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

ശങ്കരകൃതികളെ ആസ്പദമാക്കി സംഗീത വിഭാഗം അവതരിപ്പിച്ച സംഗീത സപര്യയും ഡാന്‍സ് വിഭാഗം അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരവും നടന്നു. ശ്രീശങ്കരാചാര്യരുടെ ഗണേശപഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സര്‍വകലാശാലയില്‍ എത്തിയ ഗവര്‍ണര്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ ശ്രീശങ്കരപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

 

Tags: ശ്രീശങ്കരജയന്തി
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies