Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭീകരവാദത്തിന് പ്രഹരമേല്‍ക്കുമ്പോള്‍

ഷെവലിയർ അഡ്വ.വി.സി. സെബാസ്റ്റ്യൻഷെവലിയർ അഡ്വ.വി.സി. സെബാസ്റ്റ്യൻ
17 April 2026

‘പ്രഹാര്‍’ എന്ന പേരില്‍ ഭാരതത്തിന്റെ സമഗ്ര ഭീകരവിരുദ്ധനയത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപംനല്‍കിയിരിക്കുന്നു. ഭരണഘടനയുടെയും നിയമത്തിന്റെയും ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ഭീകരവാദികളെ തുറുങ്കിലടയ്ക്കാനും ഭീകരസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ശൃംഖലകളെ തകര്‍ക്കാനും അവര്‍ക്ക് ഒത്താശചെയ്യുന്നവരെ തുരത്താനുമുള്ള ഉറച്ച പ്രഖ്യാപനങ്ങളാണ് ഒന്‍പത് പേജുള്ള ഈ നയരേഖയിലുള്ളത്.

Google NewsAdd Kesari Weekly as a preferred source on Google

രാജ്യാന്തരതലത്തില്‍ ശക്തിപ്രാപിക്കുന്ന ഭീകരതയെ തടയുകയും ഭീകരാക്രമങ്ങളിലേയ്ക്കും തീവ്രവാദചിന്തകളിലേയ്ക്കും ജനങ്ങളെ നയിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കി ഭീകരവാദപ്രസ്ഥാനങ്ങളെ ഉന്മൂലനംചെയ്യാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഈ നയത്തില്‍ പ്രധാനമായുമുള്ളത്.
ഭീകരാക്രമങ്ങള്‍ നടന്നതിനുശേഷം മാത്രം പ്രതികരിക്കുന്ന പഴയശൈലിയില്‍ നിന്നുമാറി സുരക്ഷാസംവിധാനങ്ങളെ ഒറ്റക്കുടക്കീഴില്‍ ഏകോപിപ്പിച്ച് ശക്തമായ സുരക്ഷാ ഇടപെടലുകള്‍ക്ക് മുന്‍കൂട്ടി രൂപം നല്‍കുന്ന സംവിധാനമാറ്റമായി പുതിയ നയത്തെ കാണാം. ഭീകരതയ്ക്ക് എതിരെയുള്ള ഏഴുവ്യത്യസ്ത തൂണുകളെ ഈ നയം മുന്നോട്ടു വെക്കുന്നു.

1.) P Prevention (പ്രതിരോധം)
ഭാരത പൗരന്മാരെയും രാജ്യ താത്പര്യങ്ങളെയും സംരക്ഷിക്കുന്നതിനും ഭീകരാക്രമങ്ങള്‍ മുന്‍കൂട്ടി കണ്ട് തടയുന്നതിനുമായി കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികളുടെ ഏകോപന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. ഭീകരവാദസംഘടനകളിലേയ്ക്കുള്ള റിക്രൂട്ട്മെന്റ്, പ്രചാരണം, ആശയവിനിമയം എന്നിവയ്ക്കായി ഭീകരവാദികള്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നത് മുന്‍കൂട്ടി കണ്ട് തടയും. ഓവര്‍-ഗ്രൗണ്ട്-വര്‍ക്കര്‍ പിന്തുണാശൃംഖലകള്‍ പൊളിക്കുകയും നിയമവിരുദ്ധ ആയുധസംഘങ്ങളും ഭീകരവാദഗ്രൂപ്പുകളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ നിയമപരമായി ഏകോപിതപ്രവര്‍ത്തനങ്ങളിലൂടെ നേരിടുകയും ചെയ്യും. അതിര്‍ത്തി കാവല്‍സേനകളും, ഇമിഗ്രേഷന്‍ അധികാരികളും കര, വ്യോമ, സമുദ്രമേഖലകളിലുടനീളമുള്ള ഭീഷണികളെ നേരിടാന്‍ നൂതന സാങ്കേതികവിദ്യകള്‍ വിന്യസിപ്പിച്ച് സംയുക്തമായി പ്രതിരോധിക്കും. അതോടൊപ്പം വൈദ്യുതി, റെയില്‍വേ, വ്യോമയാനം, തുറമുഖങ്ങള്‍, ബഹിരാകാശം, ആണവോര്‍ജ്ജമേഖലകള്‍ തുടങ്ങി നിര്‍ണ്ണായക അടിസ്ഥാന മേഖലകളുടെ സംരക്ഷണവും പ്രതിരോധത്തിന്റെ ഭാഗമായി ശക്തിപ്പെടുത്തുമെന്നും നയംവ്യക്തമാക്കുന്നു.

ADVERTISEMENT

2.) R Responses (പ്രതികരണം)
തീവ്രവാദ ഭീഷണികള്‍ക്ക് വേഗത്തിലുള്ളതും ആനുപാതികവുമായ പ്രതികരണങ്ങളും തിരിച്ചടിയും നല്‍കും. പ്രതികരണത്തിന്റെ പ്രാഥമികതലങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത് പ്രാദേശിക പോലീസാണ്. അതേസമയം കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതും അത്യന്താപേക്ഷിതമാണ്. ഇതിനായി ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള നോഡല്‍ ദേശീയ ഏജന്‍സിയായി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് പ്രവര്‍ത്തിക്കുന്നു. പ്രതികരണനടപടികള്‍ക്ക് ഉന്നത ഇടപെടല്‍ നടത്താനും സംസ്ഥാന യൂണിറ്റുകള്‍ക്ക് ശേഷിവര്‍ദ്ധിപ്പിക്കാനുമുള്ള സംരംഭങ്ങള്‍ക്ക് എന്‍.എസ്.ജി.നേതൃത്വം നല്‍കും. ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം, മള്‍ട്ടി ഏജന്‍സി സെന്റര്‍ എന്നിവയിലൂടെ പ്രതികരണ ഏകോപനം സുഗമമാക്കുന്നു.

3.) A Aggregating (ശേഷിവര്‍ധന)
സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചും സംയോജിപ്പിച്ചും ആഭ്യന്തര സുരക്ഷാശേഷി വര്‍ദ്ധിപ്പിക്കും. ഇത് പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത് ഭീകരതയ്ക്കെതിരെയുള്ള സംയുക്ത നീക്കമാണ്. ഇന്ത്യയുടെ സുരക്ഷാമേഖലയിലുടനീളമുള്ള സമീകരണത്തിലും ആധുനികവല്‍ക്കരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് ആഗോളതലത്തിലുള്ള മികച്ച പരിശീലന ഫാക്കല്‍റ്റികളെ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനോടൊപ്പം നൂതന ആയുധങ്ങളുടെയും സാങ്കേതികവിദ്യയുടെയും തുടര്‍ച്ചയായ ഏറ്റെടുക്കലും ലക്ഷ്യംവെയ്ക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത ഭീകരവിരുദ്ധസംഘടനകളുടെ പരസ്പരം സഹകരിച്ചുള്ള പ്രവര്‍ത്തനവും നയം ഉറപ്പാക്കുന്നു.

4. H Human Rights (മനുഷ്യാവകാശങ്ങള്‍)
മനുഷ്യാവകാശങ്ങളും നിയമവാഴ്ചകളും ഉയര്‍ത്തിപ്പിടിച്ചുള്ള ഭീകരവിരുദ്ധപോരാട്ടം നിയമപരമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുള്ള മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും നയത്തില്‍ സൂചിപ്പിക്കുന്നു. പൗരന്മാര്‍ക്ക് നീതി ഉറപ്പാക്കുന്ന ഭീകരവിരുദ്ധ ചട്ടക്കൂടിനോടുളള ഇന്ത്യയുടെ പ്രതിബദ്ധത നയത്തില്‍ അടിവരയിടുന്നു. സാര്‍വ്വത്രിക മനുഷ്യാവകാശപ്രഖ്യാപനം (1948), സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള രാജ്യാന്തര ഉടമ്പടികള്‍ എന്നിവയെ മൗലിക അവകാശങ്ങളായി നയത്തില്‍ സന്തുലിതമാക്കുന്നു. മനുഷ്യാവകാശങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ജില്ലാകോടതികള്‍ മുതല്‍ സുപ്രീംകോടതി വരെയുളള ശക്തമായ ബഹുതല ജുഡീഷ്യല്‍ പരിഹാരസംവിധാനത്തെ നയം പ്രത്യേകമായി എടുത്തുകാണിക്കുന്നു.

5. A Aenuating (തീവ്രവാദവല്‍ക്കരണത്തെ നേരിടല്‍)
തീവ്രവാദത്തിലേയ്ക്ക് ജനങ്ങളെ നയിക്കുന്ന സാഹചര്യങ്ങളെയും മസ്തിഷ്‌ക പ്രക്ഷാളനങ്ങളെയും ഇല്ലാതാക്കുവാനും നയത്തില്‍ വ്യക്തമായ നടപടികള്‍ സൂചിപ്പിക്കുന്നു. ഭീകരവാദ അനുകൂല സാഹചര്യങ്ങള്‍ ലഘൂകരിച്ച് ശക്തമായ സുരക്ഷയ്ക്ക് അനുബന്ധമായി ‘സോഫ്റ്റ് പവര്‍’ സമീപനത്തിലാണ് നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭീകരവാദത്തെ ചെറുക്കുന്നതിന് മത സമുദായ നേതാക്കള്‍, സന്നദ്ധസംഘടനകള്‍ എന്നിവരടങ്ങുന്ന മള്‍ട്ടി സ്റ്റേറ്റ് ഗോള്‍ഡന്‍ ഡീ-റാഡിക്കലൈസേഷനും നയത്തില്‍ പറയുന്നു. ഭീകരവാദഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ക്ക് നയം ശുപാര്‍ശ ചെയ്യുന്നതിനോടൊപ്പം ഭീകരവാദ സംഘങ്ങളിലേയ്ക്കുള്ള റിക്രൂട്ട്മെന്റുകള്‍ തടയുന്നതിനായി സാമൂഹ്യ സാമ്പത്തിക ശക്തീകരണവും ലക്ഷ്യംവെയ്ക്കുന്നു.

6. A Aligning (അന്തര്‍ദ്ദേശീയ സഹകരണം)
തീവ്രവാദത്തെ ചെറുക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ നയം പിന്തുണയ്ക്കുന്നതിനോടൊപ്പം രാജ്യാന്തരതലത്തില്‍ ഭീകരവാദത്തിനെതിരെ അഭിപ്രായരൂപീകരണവും ലക്ഷ്യം വെയ്ക്കുന്നു. ബഹുതല നയതന്ത്രപരവും നിയമപരവുമായ തന്ത്രങ്ങളിലൂടെ ഭീകരതയുടെ അന്തര്‍ദ്ദേശീയ സ്വഭാവം നയം വിശദീകരിക്കുന്നു. സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകളിലൂടെ രാജ്യാന്തരതലത്തില്‍ തെളിവുകള്‍ പങ്കിടുമെന്നും ഭീകരപ്രവര്‍ത്തനത്തിനുശേഷം രാജ്യാതിര്‍ത്തിവിട്ട് ഒളിച്ചോടിയെത്തുന്നവര്‍ക്ക് സുരക്ഷിതതാവളമൊരുക്കുന്നതിനെ നേരിടുമെന്നും നയം വ്യക്തമാക്കുന്നു. അന്തര്‍ദ്ദേശീയതലത്തില്‍ ഏജന്‍സി ടു ഏജന്‍സി ഇന്റലിജന്‍സ് കൈമാറ്റവും മികച്ച രീതികള്‍ പങ്കിടുന്നതിന് രാജ്യാന്തരവേദികള്‍ പ്രയോജനപ്പെടുത്തുന്നതിനും യോജിച്ച പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടുന്നു.

7. R Recovery വീണ്ടെടുക്കല്‍:
ഭീകരാക്രമങ്ങളെ സമൂഹത്തിന്റെയൊന്നാകെ സഹകരണത്തിലും പങ്കാളിത്തത്തിലും അതിവേഗത്തില്‍ അതിജീവിക്കാനും തിരിച്ചുവരവിലൂടെ വീണ്ടെടുക്കാനും നയം നിര്‍ദ്ദേശിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സര്‍ക്കാര്‍ നേതൃത്വത്തില്‍ അതിവേഗത്തിലുള്ള സമാധാനപുനസ്ഥാപനവും സുരക്ഷാനടപടികളും ശക്തിപ്പെടുത്തും. ഭീകരത മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ക്കെതിരെ ദീര്‍ഘകാല മാനസികവും ശാരീരികവുമായ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനും നയം ലക്ഷ്യമിടുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭീകരതയെ ‘സീറോ ടോളറന്‍സ്’ എന്നാണ് നയരേഖയില്‍ സൂചിപ്പിക്കുന്നത്. ഒട്ടും സഹിക്കില്ലാത്ത തരത്തില്‍ കര്‍ശനനിലപാട് അഥവാ ഒരു പിഴവുപോലും അനുവദിക്കില്ലെന്നും ഭീകരവാദികള്‍ക്ക് കഠിനശിക്ഷ നല്‍കുമെന്നും നയം വ്യക്തമാക്കുന്നു.

രാജ്യാന്തര മതഭീകരസംഘടനകളുടെ സ്ലിപ്പിംഗ് സെല്ലുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് കേന്ദ്രസര്‍ക്കാരും യുഎന്നും പുറത്തുവിട്ടിട്ടുള്ള രേഖകളിലുണ്ട്. അല്‍ഖ്വയ്ദ, ഐഎസ് എന്നിവ ഉള്‍പ്പെടെയുള്ള തീവ്രവാദസംഘനടകള്‍ ഇന്ത്യയെ ലക്ഷ്യംവെയ്ക്കുന്നുണ്ട്. പഞ്ചാബിലും ജമ്മുകാശ്മീരിലും അക്രമങ്ങള്‍ക്കായി ഡ്രോണുകളും നൂതനസാങ്കേതികവിദ്യകളും ഇക്കൂട്ടര്‍ ഉപയോഗിച്ചിട്ടുണ്ട്. അയല്‍രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരവാദസംഘങ്ങള്‍ ഇന്ത്യയില്‍നിന്ന് റിക്രൂട്ട്മെന്റിനായി ക്രിമിനല്‍ ശൃംഖലകളുമായി സഹകരിക്കുന്നത് വര്‍ദ്ധിച്ചുവരുന്നുവെന്ന തിരിച്ചറിവാണ് ഇവയെ നേരിടുവാനുള്ള നയവും തന്ത്രവും മെനയാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധമാക്കിയിരിക്കുന്നത്. അതിഥിത്തൊഴിലാളികളുടെ മറവില്‍ കേരളത്തിലെത്തിയിരിക്കുന്ന രോഹിങ്ക്യകളും ബംഗ്ലാദേശികളും എത്രയെന്നോ എവിടെയെന്നോ സര്‍ക്കാരിനുപോലും തിട്ടമില്ലാത്ത അവസ്ഥ നാം നേരിടുന്നുണ്ട്. 2029 നോടുകൂടി ഭീകരവാദത്തെ രാജ്യത്തുനിന്ന് പിഴുതെറിയുമെന്ന പ്രഖ്യാപനമാണ് പ്രഹാറില്‍ മുഴങ്ങുന്നത്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ ശക്തിപ്രാപിച്ച ഭീകരരവാദസംഘങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികളെ ഇന്ത്യ നേരിടുന്നുണ്ട്. സിറിയ, ലിബിയ, ഇറാഖ്, സുഡാന്‍, നൈജീരിയ, എത്യോപ്യ ഉള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കുന്ന ഭീകരവാദികളുടെ പിന്തുണക്കാരും വേരുകളും ഇന്ത്യയിലേക്കും വ്യാപിക്കുന്നതായി സംശയമുണരുന്നു. കാനഡയിലിരുന്ന് ഇന്ത്യയെ വെല്ലുവിളിക്കുന്ന ഖാലിസ്ഥാന്‍ ഭീകരവാദവും ശ്രീലങ്കയില്‍ രൂപംകൊള്ളുന്ന ഇന്ത്യാവിരുദ്ധ ഭീകരസംഘടനകളും നാളെ ഭാരതമണ്ണില്‍ വന്‍ ഭവിഷ്യത്തുകള്‍ സൃഷ്ടിച്ചേക്കാം. ബഹുസ്വരസമൂഹത്തിന്റെ ഉളളറകളിലേയ്ക്ക് സ്നേഹത്തിന്റെ രൂപത്തില്‍ കടന്നുവരുന്ന ഭീകരത മറനീക്കി പുറത്തുവന്ന് മതരാഷ്ട്രനിര്‍മ്മിതിയുടെ വിഷം ചീറ്റുമ്പോള്‍ നിഷ്‌ക്രിയരായി നോക്കിനില്‍ക്കേണ്ടിവരുന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് ചെറുക്കാന്‍ പ്രഹാറിലൂടെ കഴിയും.

ഭീകരവിരുദ്ധനയവും തന്ത്രങ്ങളും രാജ്യത്ത് നടപ്പാക്കുവാന്‍ മള്‍ട്ടി ഏജന്‍സി സെന്റര്‍, ജോയിന്റ് ടാസ്‌ക്ഫോഴ്സ് ഓണ്‍ ഇന്റലിജന്‍സ് നിയന്ത്രിത തത്സമയസമീപനമാണ് ഭാരതം സ്വീകരിക്കുക. അതിര്‍ത്തി സുരക്ഷാ സാങ്കേതിക സംവിധാനങ്ങള്‍ നവീകരിക്കും. പ്രാദേശിക പോലീസ് ആദ്യപ്രതികരണക്കാരായി പ്രവര്‍ത്തിക്കും. എന്‍.ഐ.എ., സംസ്ഥാന പോലീസ് എന്നിവ സംയുക്തമായി ഭീകരവാദികളെ നേരിടും. ഡ്രോണുകള്‍, ഡാര്‍ക്ക് വെബ് പോലുളള ആധുനിക ഭീഷണികളെ നേരിടാന്‍ ആവശ്യമായ ഫണ്ടിംഗ്, സൈബര്‍ പരിശീലനം, നൂതന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പ്രാദേശികതലത്തില്‍ പോലീസിന് ലഭ്യമാക്കുവാന്‍ സാധിക്കണം. നൂതന സാങ്കേതികവിദ്യകള്‍ വിന്യസിപ്പിച്ചും നിയമനടപടികള്‍ ശക്തിപ്പെടുത്തിയും, വിവിധ സുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചും ഡീ റാഡിക്കലൈസേഷനിലൂടെ ഭീകതരയ്ക്കെതിരെ സഹിഷ്ണുതയില്ലാത്ത ഒരു സമൂഹത്തിന്റെ മുഴുവന്‍ സമീപനവുമാണ് പ്രഹാറില്‍ പ്രതിഫലിക്കുന്നത്.

Tags: ഭീകരവാദംPRAHAR
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies