Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

കേരളം വന്‍മാറ്റത്തിന് തയ്യാറെടുക്കുന്നു

ദേശീയതയുടെ കൊടുങ്കാറ്റ് അടിക്കും

ഡോ. കെ. ജയപ്രസാദ്ഡോ. കെ. ജയപ്രസാദ്
27 March 2026

2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തില്‍ പ്രകടമായ പൊളിച്ചെഴുത്തിന് വേദിയൊരുക്കും. ബിജെപി നയിക്കുന്ന എന്‍ഡിഎ സംഘം മുഖ്യധാരയിലേയ്ക്ക് ആനയിക്കപ്പെടുകയും 1967 മുതല്‍ നിലനില്‍ക്കുന്ന ഇടതു – വലതു മുന്നണികളുടെ വീതംവയ്പ് രാഷ്ട്രീയത്തിന്റെ സമാപ്തിയുമായിരിക്കും. സ്വാഭാവികമായും ഇടതു-വലതു മുന്നണികള്‍ക്ക് ബദലായി ‘ഇന്ത്യാ അലയന്‍സി’ലേക്ക് മാറാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും നിര്‍ബ്ബന്ധിതമാകുകയും ചെയ്യും. അതായത് ന്യൂനപക്ഷ ധ്രുവീകരണത്തെ, വിശേഷിച്ച് മുസ്ലീം ന്യൂനപക്ഷധ്രുവീകരണത്തെ മാത്രം ആശ്രയിക്കുന്ന യുഡിഎഫും, അഴിമതിയില്‍ മുങ്ങിയ ഇടതുമുന്നണിയും സംഘടനാപരമായ ദൗര്‍ബ്ബല്യം നേരിടുന്ന സിപിഎമ്മും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ ബിജെപി വിരുദ്ധമായ പുതിയൊരു രാഷ്ട്രീയ മുന്നണിയില്‍ ഒന്നിച്ച് അണിനിരക്കുന്ന സാഹചര്യവും ഒരുങ്ങി വരികയാണ്. ഈ പശ്ചാത്തലത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയുടെ സാദ്ധ്യതയും ഇടതു-വലതു മുന്നണികളുടെ ഭാവിയും വിലയിരുത്തുകയാണിവിടെ.

Google NewsAdd Kesari Weekly as a preferred source on Google

കേരള രാഷ്ട്രീയത്തില്‍ ബിജെപി നിര്‍ണ്ണായകശക്തി
രണ്ടു മുന്നണികളായി ധ്രുവീകരിക്കപ്പെട്ട കേരള രാഷ്ട്രീയത്തില്‍ മൂന്നാം ബദലായി ഉയര്‍ന്നുവന്ന ബിജെപിയുടെ യുഗം ആരംഭിക്കുകയാണ്. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ ഏറെ സ്വീകാര്യമായിരിക്കുന്ന വികസന രാഷ്ട്രീയം കേരളത്തിലും ഏറെ ജനശ്രദ്ധയാകര്‍ഷിച്ചതിന്റെ തെളിവാണ് 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ലഭിച്ച ജനപിന്തുണയും വിജയവും. 2024ല്‍ ഏതാണ്ട് ഇരുപത് ശതമാനം വോട്ടു ലഭിച്ച ബിജെപി ഒരു ലോകസഭാ സീറ്റില്‍ വിജയിക്കുകയും രണ്ടു ലോകസഭാസീറ്റില്‍ വിജയത്തിന്റെ അടുത്തു വരികയും മറ്റെല്ലാമണ്ഡലങ്ങളിലും ശക്തമായ ജനപിന്തുണയാര്‍ജ്ജിച്ചതും ശ്രദ്ധേയമാണ്. നിയമസഭാമണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ അന്‍പതിലധികം മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് ശക്തമായ വോട്ടുബാങ്ക് ഉണ്ട്. ഇതില്‍ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ബിജെപിയും ഇടതുമുന്നണിയും ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പില്‍ പതിനൊന്ന് നിയമസഭാമണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്തും മറ്റ് എട്ടുമണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തുമായിരുന്നു. അതായത് പത്തൊന്‍പത് നിയമസഭാമണ്ഡലങ്ങളില്‍ ബിജെപിക്ക് സിപിഎമ്മിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു. 2024ല്‍ ബിജെപിക്ക് 40,000 നും 62,000നും ഇടയില്‍ ആകെ ഇരുപത്തിഒന്‍പത് (29) മണ്ഡലങ്ങളില്‍ വോട്ട് ലഭിച്ചു. ഇതില്‍ നാല് മണ്ഡലങ്ങളില്‍ 60,000ത്തിനു മുകളില്‍ വോട്ടു ലഭിച്ചു. (നേമം, പുതുക്കാട്, നാട്ടിക, മണലൂര്‍). എന്നാല്‍ ബിജെപിക്ക് 50,000നും 60,000നും ഇടയില്‍ വോട്ടു ലഭിച്ച മണ്ഡലങ്ങള്‍ ഏഴെണ്ണമാണ്. (വട്ടിയൂര്‍ കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, ഒല്ലൂര്‍, തൃശ്ശൂര്‍, ഇരിങ്ങാലക്കുട, മഞ്ചേശ്വരം). ഒപ്പം 40,000നു മുകളില്‍ പതിനേഴു മണ്ഡലങ്ങളിലും കൂടാതെ 12ല്‍ പരം മണ്ഡലങ്ങളില്‍ 30,000 ത്തിനും 40,000ത്തിനും ഇടയിലും വോട്ടു ലഭിച്ചു. 2026ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ ഏറെ വലുതാണ്. എന്‍ഡിഎയുടെ വിപുലീകരണം വിജയസാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇടതു-വലതു മുന്നണികള്‍ ദുര്‍ബ്ബലമാകുമ്പോള്‍ ബിജെപി മുന്നോട്ട്
ഇരുമുന്നണികളിലായി ധ്രുവീകരിച്ച മുന്നണി രാഷ്ട്രീയം കേരളത്തില്‍ ഒരു മൂന്നാം ബദലിന്റെ സാധ്യതകളെ ഏറെനാള്‍ തടഞ്ഞിരുന്നു. 2014നു ശേഷം കേരളത്തിലെ മുന്നണി രാഷ്ട്രീയം ദുര്‍ബ്ബലമാകുന്നത് കാണാം. 1990 കള്‍ വരെ ആകെ പോള്‍ ചെയ്യുന്ന വോട്ടിന്റെ 95 ശതമാനവും ഇടതു-വലതു മുന്നണികള്‍ വീതം വച്ചിരുന്നു. എന്നാല്‍ 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളുടെ ആകെ വോട്ടുവിഹിതം 73 ശതമാനമായി മാറി. തുടര്‍ന്ന് 2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ അത് 78 ശതമാനമാണെങ്കില്‍ 2025ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളുടെ വോട്ട് വിഹിതം 72 ശതമാനമായി കുറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ 25 ശതമാനത്തിലധികം വോട്ടര്‍മാര്‍ ഇടതു-വലതു മുന്നണികള്‍ക്കെതിരാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അത് വര്‍ദ്ധിക്കാനാണ് സാധ്യത. 2024ല്‍ ബിജെപിയുടെ വോട്ട് 20 ശതമാനമായി ഉയര്‍ന്നതും ഇവിടെ ഒന്നിച്ചുവായിക്കണം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നണി സംവിധാനം ഉണ്ടായിട്ടും സിപിഎമ്മിന് ലഭിച്ച വോട്ട് 25.38 ശതമാനവും കോണ്‍ഗ്രസ്സിന് ലഭിച്ചത് 25.1 ശതമാനം വോട്ടുമാണ്. കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ബിജെപി മുന്നണി കൂടുതല്‍ ശക്തമാക്കിയാല്‍ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലം തിരുത്തികുറിക്കും. ട്വന്റി-20യുടെ പങ്കാളിത്തം മദ്ധ്യതിരുവിതാംകൂറില്‍ വിശേഷിച്ച് എറണാകുളം ജില്ലയില്‍ എന്‍ഡിഎയുടെ വിജയസാധ്യത വര്‍ദ്ധിപ്പിക്കും.

ADVERTISEMENT

സിപിഎമ്മിലെ സംഘടനാപരമായ വിഭാഗീയതയും അഴിമതിയും ഇടതുമുന്നണിയെ ദുര്‍ബ്ബലമാക്കും
സിപിഎമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും ദുര്‍ബ്ബലമായ അവസ്ഥയിലാണ് 2026ലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സര്‍ക്കാര്‍ വിരുദ്ധ തരംഗം സംസ്ഥാനത്ത് ഉണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നയിക്കുന്ന മുഖ്യപ്രതിപക്ഷത്തിന്റെ തമ്മിലടിയും ഗ്രൂപ്പുവഴക്കുകളും സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നു. പക്ഷേ അത് ഭൂരിപക്ഷം ലഭിക്കാന്‍ ഇടതുപക്ഷത്തെ സഹായിക്കുമോ എന്നതിലാണ് സംശയം. ശബരിമലയിലെ സ്വര്‍ണ്ണകൊള്ളയുള്‍പ്പെടെ അഴിമതിയുടെ ഒരു നീണ്ട നിര തന്നെ ഇടതു സര്‍ക്കാരിനെതിരായി ഉണ്ട്. മാത്രമല്ല, സംഘടനാപരമായി സിപിഎം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സിപിഎമ്മിന്റെ കോട്ടകളായ കൊല്ലം ജില്ലയില്‍ മുന്‍ എം.എല്‍.എ ഐഷാപോറ്റി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൊട്ടരക്കരയില്‍ മത്സരിക്കുമ്പോള്‍ മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ സിപിഎമ്മിനെതിരായി അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയില്‍ മത്സരിക്കുന്നു. പാലക്കാട് ഒറ്റപ്പാലത്ത് മുതിര്‍ന്ന സിപിഎം നേതാവ് പി.കെ. ശശി കോണ്‍ഗ്രസ് പാളയത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ഇടുക്കിയില്‍ മൂന്നു തവണ എംഎല്‍എ ആയിരുന്ന രാജേന്ദ്രന്‍ ദേവികുളത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. സിപിഎമ്മിന്റെ കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളായ എം.വി. ഗോവിന്ദന്‍ തളിപ്പറമ്പില്‍ നിന്നും, കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ നിന്നും കോണ്‍ഗ്രസ് പിന്തുണയില്‍ മത്സരിക്കുന്നു. ഒരു കേഡര്‍ പാര്‍ട്ടിയായ സി.പി.എം നിലവില്‍ സ്വന്തം അണികളില്‍ നിന്നും, നേതാക്കളില്‍ നിന്നുമാണ് എതിര്‍പ്പ് നേരിടുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് ആഴത്തില്‍ വേരോട്ടമുണ്ടായതിന്റെ തെളിവായിരുന്നു കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളം കണ്ടത്. തദ്ദേശതിരഞ്ഞെടുപ്പില്‍ സി.പി.എമ്മില്‍ നിന്നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചെടുക്കുന്നത്. 2026 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും വിജയിക്കുന്ന സീറ്റുകളില്‍ ഭൂരിപക്ഷവും നിലവില്‍ ഇടതുപക്ഷം കയ്യടക്കിയ സീറ്റുകളായിരിക്കും.

പശ്ചിമബംഗാളിലും ത്രിപുരയിലും തുടര്‍ഭരണമാണ് സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. കേരളത്തിലും തുടര്‍ഭരണം സിപിഎമ്മിന്റെ സാധ്യതകളെ തകര്‍ത്തിരിക്കുന്നു. പിണറായി വിജയന്‍ ചരിത്രത്തില്‍ ഇടം നേടുന്നത് സിപിഎമ്മിന്റെ കേരളത്തിലെയും ഭാരതത്തിലെയും അവസാന മുഖ്യമന്ത്രി എന്ന നിലയിലായിരിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ കനലും അണഞ്ഞ് ചാരമാകുന്ന ജനവിധിക്കായി കേരളം കാത്തിരിക്കുകയാണ്. പാര്‍ട്ടി കോട്ടകളായ കണ്ണൂരിലും പാലക്കാട്ടും, ആലപ്പുഴയിലും കൊല്ലത്തും നേതൃത്വത്തിനെതിരായി മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിവിട്ട വിപ്ലവം അതിന്റെ തെളിവാണ്. കേരളത്തില്‍ സാധാരണക്കാരന്റെ സ്വപ്‌നങ്ങളെ മാത്രമല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തകര്‍ത്തത്. അവര്‍ അവസാനം ദൈവത്തിന്റെ സ്വത്തും കൊള്ളയടിച്ചു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിശ്വാസികള്‍ മറക്കില്ല. മാത്രമല്ല വിവാദങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധ തിരിക്കാമെന്ന ഇടതുപക്ഷ തന്ത്രം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

50ല്‍പരം നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയും സിപിഎമ്മും (എല്‍ഡിഎഫ്) ഒപ്പത്തിനൊപ്പം
2024ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭാമണ്ഡലങ്ങളെ അവലോകനം ചെയ്യുമ്പോള്‍ ഏതാണ്ട് 50 നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎമ്മും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ ഇരുപത് മണ്ഡലങ്ങളില്‍ ബിജെപി, സിപിഎമ്മിനെയും ഇടതുപക്ഷത്തെയും പിന്നിലാക്കി. (1) നേമം, (2) വട്ടിയൂര്‍കാവ് (3) കഴക്കൂട്ടം, (4) കോവളം, (5)തിരുവനന്തപുരം, (6) നെയ്യാറ്റിന്‍കര, (7) ആറ്റിങ്ങല്‍ (8) ചിറയിന്‍കീഴ് (9) കാട്ടാക്കട (10) മണലൂര്‍ (11) ഒല്ലൂര്‍ (12) തൃശ്ശൂര്‍ (13) നാട്ടിക (14) ഇരിങ്ങാലക്കുട (15) പുതുക്കാട് (16) കായംകുളം (18) ഹരിപ്പാട്, (18) മഞ്ചേശ്വരം (19) കാസര്‍കോട്, (20)പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി ഇടതുപക്ഷത്തെ പിന്നിലാക്കിയത്. കൂടാതെ 1. പാറശ്ശാല, 2. വര്‍ക്കല, 3. വാമനപുരം, 4. ഗുരുവായൂര്‍, 5. അമ്പലപ്പുഴ, 6. കരുനാഗപ്പള്ളി, 7.ചാത്തന്നൂര്‍, 8. റാന്നി, 9. ആറന്മുള, 10. മലമ്പുഴ, 11. കോവളം, 12. തിരുവല്ല, 13. അടൂര്‍, 14. കോട്ടയം, 15. തൃക്കാക്കര തുടങ്ങിയ നിരവധി മണ്ഡലങ്ങളില്‍ ഇടതുപക്ഷവും ബിജെപിയും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്.

ട്വന്റി-20 ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എന്‍ഡിഎ പക്ഷത്തായതോടെ മദ്ധ്യതിരുവിതാംകൂറിലെ ഒരു ഡസന്‍ സീറ്റുകളുടെ രാഷ്ട്രീയ ചരിത്രം തന്നെ മാറുന്നതാണ്. സിപിഐയുടെ നാട്ടികയിലെ എം.എല്‍.എ ആയ സി.സി. മുകുന്ദന്‍, ബിജെപി സ്ഥാനാര്‍ത്ഥിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ രണ്ടു മുന്‍ എം.എല്‍.എമാരും, നിലവിലെ ഒരു എംഎല്‍എയും ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളാണ്. സിപിഐയിലെ നാട്ടികയിലെ എംഎല്‍എ ആയ സി.സി. മുകുന്ദന്‍ നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. വൈക്കത്തെ സിപിഐയുടെ എം.എല്‍.എ ആയിരുന്ന കെ. അജിത്, മുകളില്‍ സൂചിപ്പിച്ചതുപോലെ ദേവികുളത്തെ മൂന്നു തവണ എം.എല്‍.എ ആയിരുന്നു. സിപിഎമ്മിലെ എസ്. രാജേന്ദ്രന്‍ ദേവികുളത്തും ബിജെപി സ്ഥാനാര്‍ത്ഥികളാണ്. ഇടതുപക്ഷത്തെ നിരവധി പ്രദേശിക നേതാക്കള്‍ നിലവില്‍ ബിജെപിയുടെ ഭാഗമാണ്.

കേരളത്തെ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് ആനയിക്കുന്നത് തടയണം
യുഡിഎഫ് ഇന്ന് ലീഗ്-ജമാഅത്തെ ഇസ്ലാമി-കോണ്‍ഗ്രസ് മുന്നണിയാണ്. മറ്റു ഘടക കക്ഷികള്‍ എല്ലാം ദുര്‍ബ്ബലമായിരിക്കുന്നു. യുഡിഎഫ് വിജയിക്കുകയാണെങ്കില്‍ അത് ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും കല്പനകളെ മാനിക്കുന്ന ഭരണകൂടമായിരിക്കും. ഇത് ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കും. തീവ്രവാദ ശക്തികള്‍ യുഡിഎഫിന് പിന്തുണ നല്‍കുന്നത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. യുഡിഎഫിന് അധികാരം ലഭിക്കുകയാണെങ്കില്‍ ആദ്യം ഉയരുന്ന ആവശ്യം മലപ്പുറം ജില്ലയുടെ വിഭജനമായിരിക്കും. ലീഗിന് ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ കൂടുതല്‍ മന്ത്രിമാരും ഉണ്ടാവും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലീം ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നണി പൂര്‍ണ്ണ ആധിപത്യം നേടിയിരുന്നു. ഇതും ഭൂരിപക്ഷ സമൂഹത്തില്‍ മാത്രമല്ല ക്രിസ്ത്യന്‍ വിഭാഗങ്ങളിലും ഭയം ഉണ്ടാക്കിയിട്ടുണ്ട്. ലീഗിന്റെ ‘മതേതര മുഖം’ തീവ്രവാദ ശക്തികള്‍ കയ്യടക്കിയോ എന്നതാണ് ആശങ്ക ഉണര്‍ത്തുന്നത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ്-ജമാഅത്തെ ഇസ്ലാമി-കോണ്‍ഗ്രസ് സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ കേരളം വലിയൊരു രാഷ്ട്രീയ വിപത്തിലേക്ക് ആനയിക്കപ്പെടും. പത്തുവര്‍ഷത്തെ ഇടതു ദുര്‍ഭരണം കേരള ജനതയ്ക്ക് ‘എരിതീ’ ആയിരുന്നെങ്കില്‍ വരുന്ന ലീഗ്-ജമാഅത്തെ ഇസ്ലാമി-കോണ്‍ഗ്രസ് മുന്നണി ഭരണം ‘വറചട്ടി’യായിരിക്കും. പ്രബുദ്ധരായ വോട്ടര്‍മാര്‍ ഈ അപകടം തിരിച്ചറിഞ്ഞിരിക്കുന്നു എന്നു വേണം കരുതാന്‍. ബിജെപി നയിക്കുന്ന മൂന്നാം മുന്നണിയുടെ വിജയം അനിവാര്യമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. അഴിമതിയും വര്‍ഗ്ഗീയതയും മതഭീകരതയും മുഖമുദ്രയായ ഇരുമുന്നണികള്‍ക്കും ബദലായി വികസന രാഷ്ട്രീയം മുഖമുദ്രയായ എന്‍ഡിഎ മുന്നണി പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

ഇടതും വലതും മുന്നണികള്‍ ഒന്നാണ്: തൂക്കു നിയമസഭയ്ക്ക് (Hang Assembly) സാധ്യത
കേരളരാഷ്ട്രീയം ഇന്ന് ഒരു വഴിത്തിരിവിലാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ ഇടതു ദുര്‍ഭരണവും തീവ്രവാദ ശക്തികള്‍ക്ക് കീഴടങ്ങിയ കോണ്‍ഗ്രസ് മുന്നണിയും ആന്തരികസംഘര്‍ഷത്താല്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇരുമുന്നണികളെയും കഴിഞ്ഞ അറുപതുവര്‍ഷമായി കേരളം മാറിമാറി സ്വീകരിച്ചിരുന്നു. 2014നുശേഷം ദേശീയതലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതും-വലതും മുന്നണികള്‍ ഒന്നുചേര്‍ന്നാണ് കേരളത്തിന് പുറത്തും, പാര്‍ലമെന്റിലും പ്രവര്‍ത്തിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കേരളനിയമസഭ നൂറിലധികം പ്രമേയങ്ങള്‍ ഇടതു മുന്നണിയും കോണ്‍ഗ്രസ് മുന്നണിയും ചേര്‍ന്ന് ഐകകണ്‌ഠ്യേനയാണ് പാസ്സാക്കിയത്. രാജ്യവിരുദ്ധ വിഭാഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതരത്തിലാണ് ഇരുമുന്നണികളും പ്രവര്‍ത്തിക്കുന്നത്. ജമ്മു കാശ്മീരിനെ ഭാരതത്തില്‍ പൂര്‍ണ്ണമായും ലയിപ്പിക്കുന്നതിന് ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തപ്പോഴും പൗരത്വ നിയമം പാര്‍ലമെന്റ് അംഗീകരിച്ചപ്പോഴും, മുത്തലാക്ക് നിരോധനനിയമം പാസ്സാക്കിയപ്പോഴും ഹമാസ് പോലുള്ള ഭീകരപ്രസ്ഥാനങ്ങളോടുള്ള സമീപനത്തിലും ഓപ്പറേഷന്‍ സിന്ദൂര്‍, സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് തുടങ്ങിയ പാകിസ്ഥാനെതിരായ ഭാരതസേനയുടെ പോരാട്ടത്തിനെതിരായും ഇടതു-വലതു മുന്നണികള്‍ ഒന്നായി അണിനിരന്നു. കോയമ്പത്തൂര്‍ ഭീകരാക്രമണ കേസില്‍ ഉള്‍പ്പെട്ട അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കുന്നതിന് കേരള നിയമസഭ മൂന്ന് പ്രമേയം പാസ്സാക്കിയപ്പോഴും ഇടതു-വലതു മുന്നണികള്‍ ഒന്നായി അണിനിരന്നു.

കേരളത്തിനുപുറത്ത് ഇടതു-വലതു മുന്നണികള്‍ ‘ഇന്‍ഡി’ അലയന്‍സിലൂടെ ഒന്നായാണ് പ്രവര്‍ത്തിക്കുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും അവര്‍ ഒന്നായി മത്സരിക്കുന്നു. കേരളത്തിലെ വോട്ടര്‍മാര്‍ ഈ രാഷ്ട്രീയ വൈകൃതം തിരിച്ചറിയണം. ഇടതും വലതും ഒന്നായി ഭരിക്കുന്ന സാഹചര്യം ഒരുക്കാന്‍ ഒരു തൂക്കു നിയമസഭയുണ്ടാവുന്നതില്‍ യാതൊരു അപാകതയും ഇല്ല. ബിജെപി കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായി ഉയര്‍ന്നു വരുന്ന സാഹചര്യം കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തിന് അനിവാര്യമാണ്. ചുരുക്കത്തില്‍ 2026ലെ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒന്നായിമാറും. ഇടതു-വലതു മുന്നണികള്‍ അപ്രസക്തമാകുകയും അവര്‍ ഇന്‍ഡി മുന്നണിയില്‍ ഒന്നിക്കുന്നതും ഗുണപരമായ മാറ്റമായിരിക്കും. ഭാരതത്തിന്റെ വികസനത്തെയും, ദേശീയ ഐക്യത്തെയും തുരങ്കം വയ്ക്കുന്ന തീവ്രവാദശക്തികള്‍ മുന്നണി രാഷ്ട്രീയത്തിന്റെ തണലില്‍ കേരളത്തില്‍ തഴച്ചുവളരുന്നത് പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയണം. തീവ്രവാദ പ്രീണനരാഷ്ട്രീയത്തിനുപകരം വികസന രാഷ്ട്രീയം കേരളത്തിന്റെ മുഖമുദ്രയാവണം.

2025ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉണ്ടായ വിജയം ന്യൂനപക്ഷ മേഖലകളില്‍ മാത്രം ഒതുങ്ങി
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിക്ക് ഉണ്ടായ വിജയം പ്രധാനമായും ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ അഞ്ചു ജില്ലകളില്‍, അതായത് മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും ന്യൂനപക്ഷങ്ങള്‍ക്ക് ശക്തിയുള്ള പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലും മാത്രമാണ് ഉണ്ടായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യുഡിഎഫിന് വമ്പിച്ച വിജയം ലഭിച്ചില്ല. അതായത് ഹിന്ദുഭൂരിപക്ഷ ജില്ലകളില്‍ പൊതുവേ യുഡിഎഫിന് മേല്‍ക്കോയ്മയില്ല. വസ്തുതകള്‍ ഇതായിരിക്കേ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി വന്‍വിജയം നേടാന്‍പോകുന്നു എന്ന പ്രചാരണം ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. ഇടതുമുന്നണിയുടെ ദുര്‍ഭരണത്തിനു പകരമായി കോണ്‍ഗ്രസ് മുന്നണി വരുന്നത് മുകളില്‍ സൂചിപ്പിച്ചതുപോലെ സംസ്ഥാനത്തെ പിറകോട്ടടിക്കുന്ന സാഹചര്യം ഒരുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍പ്പോലും പരസ്യമായി പോരാടുന്ന കോണ്‍ഗ്രസ് ഭരണത്തില്‍ വരികയാണെങ്കില്‍ ലീഗിനെപ്പോലുള്ള പാര്‍ട്ടികള്‍ക്ക് മേല്‍ക്കോയ്മ ലഭിക്കും. ”മതമാണ്, മതമാണ്, മതമാണ് പ്രശ്‌നം” എന്ന ലീഗ് നേതാവിന്റെ വാക്കുകള്‍ കേരളം മറക്കരുത്. മാത്രമല്ല മതത്തിനപ്പുറം സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കാതെ പരസ്പരം പോരാടുന്ന കോണ്‍ഗ്രസ് മുന്നണി വീണ്ടും അധികാരത്തില്‍ വരുന്നത് കേരളത്തിന്റെ മതേതര മുഖത്തിന് തിരിച്ചടിയാവും. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഫോറങ്ങളിലെ തികച്ചും ദേശവിരുദ്ധമായ നിലപാടുകള്‍ രാജ്യത്തെ ലോകസമൂഹത്തിന്റെ മുന്നില്‍ താഴ്ത്തി കെട്ടുന്നതാണ്. ഇസ്ലാമിക ഗ്രൂപ്പുകളുടെ പ്രചാരണ ശൈലിയാണ് കോണ്‍ഗ്രസ്സും സ്വീകരിച്ചിരിക്കുന്നത്. യുഡിഎഫിന് വിജയസാദ്ധ്യതയുണ്ട് എന്ന പ്രചാരണം വോട്ടര്‍മാര്‍ തിരിച്ചറിയണം. കേവലം ന്യൂനപക്ഷ ധ്രുവീകരണം കേരളത്തിന്റെ പൊതുവായ താല്പര്യത്തിന് ഗുണകരമല്ല എന്നത് എടുത്തു പറയേണ്ടതാണ്.

ക്ഷേത്രഭരണത്തെ അഴിമതിക്കാര്‍ക്ക് തീറെഴുതിയ ഇടതുപക്ഷ ഭരണം തിരസ്‌ക്കരിക്കണം
പത്ത് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ ഏറെ നാശം ഉണ്ടായത് ശബരിമല ക്ഷേത്രം ഉള്‍പ്പെടെയുള്ള ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന ക്ഷേത്രങ്ങള്‍ക്കാണ്. ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാവണം. മുസ്ലീം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് തങ്ങളുടെ ആരാധാനാലയങ്ങള്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കൂടാതെ വിശ്വാസികളുടെ താല്പര്യം അനുസരിച്ച് നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നു. നിര്‍ഭാഗ്യവശാല്‍ ഹിന്ദുക്ഷേത്രങ്ങള്‍ ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നവരുടെ കരങ്ങളിലാണ്. ശബരിമലയില്‍ പോലും ക്ഷേത്രത്തിന്റെ പ്രസാദം സ്വീകരിക്കാനോ, ദേവനെ വണങ്ങാനോ, ക്ഷേത്രാചാരങ്ങള്‍ പാലിക്കാനോ കഴിയാത്ത ദേവസ്വം മന്ത്രിയും, ദേവസ്വം ബോര്‍ഡ് അംഗങ്ങളുമാണ് കഴിഞ്ഞ പത്തുവര്‍ഷമായി ക്ഷേത്രങ്ങളെ ഭരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും, അഴിമതിയും ശരിയായ പ്രതികളെ കണ്ടെത്താതെ അന്വേഷണ പ്രഹസനം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ ജനങ്ങള്‍ വിധി എഴുതണം.

മുസ്ലീം ന്യൂനപക്ഷവോട്ടുകള്‍ ബിജെപിക്ക് എതിരായി ഒരുപക്ഷത്ത് മാത്രം കേന്ദ്രീകരിക്കും
2016ലും 2021ലും മുസ്ലീം ന്യൂനപക്ഷ ധ്രുവീകരണം ഇടതു മുന്നണിയ്ക്ക് അനുകൂലമായിരുന്നു. മുസ്ലീംലീഗ് കോണ്‍ഗ്രസ് പക്ഷത്ത് നിന്നപ്പോള്‍ ഐഎന്‍എല്‍, പിഡിപി, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി- വെല്‍ഫയര്‍ പാര്‍ട്ടി വോട്ടുകള്‍ ഇടതുപക്ഷത്തുമായി അണിനിരന്നു. ലോകസഭാതിരഞ്ഞെടുപ്പില്‍ മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ് മുന്നണിക്ക് ലഭിച്ചത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരായ വോട്ട് എന്ന തരത്തിലാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ശക്തമായ മുസ്ലീം ന്യൂനപക്ഷധ്രുവീകരണം ഉണ്ടാകുകയും കോണ്‍ഗ്രസ് മുന്നണി അതിന്റെ ഗുണഭോക്താവാകുകയും ചെയ്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ തരത്തിലുള്ള ധ്രുവീകരണം കോണ്‍ഗ്രസ്സിന് അനുകൂലമായി ഉണ്ടാവും. അതേസമയം ബിജെപിക്ക് വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ ശക്തമായ ന്യൂനപക്ഷ ധ്രൂവീകരണം അതാതു മണ്ഡലത്തിലെ വിജയസാധ്യതയുള്ള ബിജെപി ഇതര മുന്നണിക്ക് ലഭിക്കും. ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ-പിഡിപി വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ വര്‍ഗ്ഗീയ ശക്തികള്‍ ഇതിനകം അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന വോട്ടര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

കേരളയുവത്വം വിദ്യാഭ്യാസത്തിനും തൊഴിലിനുമായി നാടുവിടുന്നത് ചര്‍ച്ചയാവണം
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 500 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു വ്യവസായ സ്ഥാപനം പോലും കേരളത്തില്‍ ഉണ്ടായില്ല. ഒപ്പം പൊതുമേഖലയാകെ തളര്‍ന്നു. സ്വകാര്യനിക്ഷേപവും വ്യവസായ മേഖലയില്‍ ഉണ്ടായില്ല. മിടുക്കരായ യുവാക്കള്‍ മുഴുവനും കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി ചേക്കേറുന്നത് കേരളത്തില്‍ തൊഴില്‍ ലഭ്യമാകാത്തതുകൊണ്ടാണ്. കേരളം വൃദ്ധജനങ്ങള്‍ മാത്രം താമസിക്കുന്ന നാടായി പരിണമിക്കുകയാണ്. പൊതു വിദ്യാഭ്യാസമേഖല നിലവാരം ഇല്ലാത്തതായപ്പോള്‍ ഉന്നത വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും തകര്‍ന്ന കേരളത്തിലെ കോളേജുകളില്‍ ഏതാണ്ട് 45 ശതമാനം ഡിഗ്രി സീറ്റുകളും ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം ഉണ്ടായത് ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളും നിലവാരം തകര്‍ന്നതും, അക്രമവും, മയക്കുമരുന്നും കാമ്പസുകളില്‍ വ്യാപിച്ചതുകൊണ്ടും, അമിതമായ രാഷ്ട്രീയവല്‍ക്കരണം കൊണ്ടുമാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യപകര്‍ന്നു നല്‍കുന്നതിനേക്കാള്‍ ഊന്നല്‍ നല്‍കുന്നത് ആഘോഷങ്ങള്‍ക്കുവേണ്ടിയാണ്. ഇടതുപക്ഷ നഴ്‌സറികളായി കലാലയങ്ങള്‍ മാറിയത് കഴിഞ്ഞ പത്ത് വര്‍ഷത്തെ നയങ്ങള്‍കൊണ്ടാണ്. 2020ല്‍ രാജ്യം അംഗീകരിച്ച ദേശീയ വിദ്യാഭ്യാസനയം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. രാജ്യം മുഴുവനും വമ്പിച്ച സ്വീകാര്യതയുണ്ടായ പി.എം. ശ്രീ സ്‌കൂളുകള്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ചില്ല. ‘പ്രധാന്‍ മന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ’ (പി.എം.ശ്രീ) സ്‌കൂളുകള്‍ ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും, ഉയര്‍ന്ന നിലവാരവും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കുന്ന പദ്ധതിയാണിത്. അവശ പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ കുട്ടികള്‍ക്കാണ് വലിയ നഷ്ടം ഉണ്ടായത്. വരുന്ന തിരഞ്ഞെടുപ്പില്‍ എങ്കിലും വോട്ടര്‍മാര്‍ ഈ ഭരണ മുന്നണിയെ തകര്‍ത്തെറിയണം. കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇടതുപക്ഷ ദുര്‍ഭരണം അവസാനിപ്പിക്കണം.

കേരളത്തിലെ സിപിഎം ബംഗാളിന്റെയും ത്രിപുരയുടെയും പാതയിലാണ്
പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തിലെ അവസാനത്തെ സിപിഎം സര്‍ക്കാര്‍ ആയിരിക്കും. ബംഗാളിലെയും ത്രിപുരയിലെയും ജനങ്ങള്‍ സിപിഎം ഭരണത്തില്‍ നിന്നും സ്വതന്ത്രമായിരിക്കുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ നിയമസഭയില്‍ സിപിഎമ്മിന് ലഭിച്ചത് ‘പൂജ്യം’ സീറ്റാണ്. കേരളവും സിപിഎം ഭരണത്തെ നിരാകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളം ബിജെപി നയിക്കുന്ന വികസനരാഷ്ട്രീയത്തിലേയ്ക്ക് കടന്നു ചെല്ലേണ്ട സമയമായി. 2014 മുതല്‍ ഭാരതം ദര്‍ശിക്കുന്ന അഴിമതി രഹിതമായ വികസനത്തില്‍ ഊന്നിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ പാതയില്‍ കേരളവും അണിചേരേണ്ടതുണ്ട്. പത്ത് വര്‍ഷങ്ങള്‍ കേരളത്തിന് നഷ്ടമായി എന്ന തിരിച്ചറിവ് വോട്ടര്‍മാര്‍ക്ക് ഉണ്ടാവണം.

കേരളം നേരിടുന്നത് ഗുരുതരപ്രതിസന്ധി
സാമ്പത്തിക രംഗത്തും കാര്‍ഷിക-വ്യാവസായിക മേഖലകളിലും കേരളം നേരിടുന്നത് വലിയ തകര്‍ച്ചയാണ്. വിദേശ മലയാളികള്‍ അയക്കുന്ന മണി ഓര്‍ഡറില്‍ മാത്രമാണ് കേരളം നിലകൊളളുന്നത്. തൊഴിലില്ലായ്മ, ഉയര്‍ന്ന ക്രൈം റേറ്റ്, മദ്യം-മയക്കുമരുന്ന് മാഫിയ, മതതീവ്രവാദം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അഴിമതി, വിലക്കയറ്റം, ക്ഷേത്രക്കൊള്ള, വിദ്യാഭ്യാസരംഗത്തെ തകര്‍ച്ച, യുവാക്കളുടെ പലായനം, വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ, ഗുണ്ടാരാജ്, പോലീസിന്റെ രാഷ്ട്രീയവല്‍ക്കരണം, പൊതുമേഖലയുടെ തകര്‍ച്ച, നിക്ഷേപസൗഹൃദമല്ലാത്ത അന്തരീക്ഷം, ആരോഗ്യമേഖലയിലെ തകര്‍ച്ച തുടങ്ങിയവയും ചര്‍ച്ചാവിഷയമാകണം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയി ചികിത്സ നടത്തേണ്ട അവസ്ഥയും ചര്‍ച്ച ചെയ്യണം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ യുവാക്കളെ അക്രമവാസനയിലേക്കും ലഹരിയിലേക്കും നയിക്കുന്നു എന്ന് ആരോപിക്കുന്നവരുണ്ട്. ക്യാമ്പസുകളിലെ ഇടതുപക്ഷവല്‍ക്കരണവും മയക്കുമരുന്നു വ്യാപനവും ഒന്നിച്ചു വായിക്കണം. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കേരളം വിട്ടുപോകുന്നതിന് അത് കാരണവുമായി. സ്ത്രീകള്‍ക്കെതിരായ അക്രമവും വര്‍ദ്ധിച്ചുവരുന്നു. ഗുണ്ടാവിളയാട്ടവും എല്ലാം ക്രമസമാധാന രംഗത്തെ തകര്‍ച്ചയുടെ നേര്‍കാഴ്ചയാണ്. 2026ലെ തിരഞ്ഞെടുപ്പ് കേരള ജനതയുടെ മുന്നില്‍ പുതിയൊരു രാഷ്ട്രീയ ഭൂമിക വയ്ക്കുകയാണ്.

ചുരുക്കത്തില്‍ കേരളത്തിലെ രാഷ്ട്രീയം ഒരു വഴിത്തിരിവിലാണ്. ഇടതു-വലതു മുന്നണികള്‍ നിലനില്പിനായുള്ള പോരാട്ടത്തിലാണ്. വേണ്ടത് അവര്‍ ഒന്നായി ബിജെപിയ്‌ക്കെതിരെ അണിനിരക്കുകയാണ്. ബിജെപിയുടെ വര്‍ദ്ധിച്ച സ്വീകാര്യതയുടെ തെളിവാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും അഴിമതി രഹിത പാരമ്പര്യമുള്ളവര്‍ ബിജെപിയില്‍ കൂടുതലായി അണിചേരുന്നത്. ബംഗാളിലും ത്രിപുരയിലും വോട്ടര്‍മാര്‍ അകറ്റിനിര്‍ത്തിയ സിപിഎം കേരളത്തിനും സ്വീകാര്യമാകരുത്. മതഭീകര ശക്തികള്‍ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് മുന്നണിയും കേരളത്തിന് ഒരു വെല്ലുവിളിയാണ്. കേരളവും മാറുകയാണ്. ഈ മാറ്റത്തിന് വേഗത നല്‍കുന്നതായിരിക്കണം 2026 ലെ ജനവിധി.

 

Tags: നിയമസഭാ തിരഞ്ഞെടുപ്പ്Election 2026Kerala Elections 2026
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies