Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സ്ത്രീയും പുരുഷനും പരസ്പരപൂരകമാണ്

വ്യാഖ്യാനമാല: ശതാബ്ദിയിലെത്തിയ സംഘപ്രയാണം

ഡോ.മോഹന്‍ ഭാഗവത്ഡോ.മോഹന്‍ ഭാഗവത്
20 March 2026

ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.

അമേരിക്ക മുതലായ രാജ്യങ്ങള്‍, വ്യാപാരത്തിന്റെ പേരില്‍, ഭാരതം പോലെയുള്ള രാജ്യങ്ങളെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഒരു രാജ്യം എന്ന നിലയില്‍ നാം ഇവരുടെ സ്വാധീനത്തില്‍ അകപ്പെടണോ? ഈ കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വത്തിന് നല്‍കാനുള്ള ആര്‍എസ്എസ്സിന്റെ സന്ദേശമെന്താണ്? ഭൗമരാഷ്ട്രീയത്തില്‍ വളരെയധികം പ്രക്ഷുബ്ധതകളുണ്ട്. മൂന്നാം ലോകമഹായുദ്ധം ഉണ്ടാവുമെന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍ കരുതുന്നു. യുദ്ധകാലത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളൊന്നും നമ്മള്‍ നടത്തിയിട്ടില്ല. നമ്മള്‍ എങ്ങിനെയാണ് അത് ശക്തിപ്പെടുത്തേണ്ടത്? എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കുന്നതിനുവേണ്ടി അമേരിക്ക ഭാരതത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഈ സാഹചര്യത്തില്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ഇന്നത്തെ ഭാരതത്തിന്റെ, യുഎസ്സുമായുള്ള വ്യാപാരബന്ധത്തെയും സാമ്പത്തിക രാഷ്ട്രീയത്തെയും ആര്‍എസ്എസ് എങ്ങിനെയാണ് സ്വാധീനിക്കുന്നത്? രാജ്യത്തിന്റെ വ്യാപാരനയങ്ങളെ ആര്‍എസ്എസ് എങ്ങിനെയാണ് രൂപപ്പെടുത്തുന്നത്?

Google NewsAdd Kesari Weekly as a preferred source on Google

♠ഇതിനെപ്പറ്റി മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്രവ്യാപാരം വേണം; അത് അത്യാവശ്യമാണ്. ഇതുവഴി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാവുന്നു. പക്ഷേ ഇത് സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാകരുത്. സമ്മര്‍ദ്ദത്തില്‍ സൗഹൃദം ഉണ്ടാവുന്നില്ല. പരസ്പരമുള്ള സൗഹൃദത്തിലൂടെയാവണം വ്യാപാരം. സമ്മര്‍ദ്ദത്തിന് നാം വിധേയരാകരുത് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. നമ്മള്‍ ആത്മനിര്‍ഭരം എന്ന് പറയുന്നുണ്ടെങ്കിലും പരസ്പര നിര്‍ഭരതയിലൂടെ മാത്രമേ ലോകത്തിന് മുന്നോട്ടുപോവാന്‍ കഴിയൂ. ഇത് അറിഞ്ഞ് പ്രവര്‍ത്തിക്കണം. ഇതാണ് സംഘത്തിന്റെയും സ്വയംസേവകരുടെയും അഭിപ്രായം. പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞപ്പോള്‍ എന്താണ് പ്രവര്‍ത്തിക്കേണ്ടത് എന്ന ചോദ്യം ഉയര്‍ന്നു. ആ സമയത്തെ രാജ്യത്തിന്റെ ആവശ്യം, രാജ്യത്തിനുണ്ടാകുന്ന മാറ്റം എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കേണ്ടത്. ഒരു സമ്മര്‍ദ്ദത്തിനും വിധേയമാകാതെ വ്യാപാരം നടത്തുക എന്നതാവണം ദീര്‍ഘകാലം മുന്‍നിര്‍ത്തിയുള്ള നമ്മുടെ ലക്ഷ്യം. ‘ട്രംപ് അങ്ങനെ പറഞ്ഞു, അതുകൊണ്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യണം’ എന്നൊന്നും സംഘം ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിക്കാറില്ല. ഇതൊക്കെ നിയന്ത്രിക്കേണ്ടതും എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കേണ്ടതും ഗവണ്‍മെന്റാണ്. ഗവണ്‍മെന്റ് എന്ത് തീരുമാനമെടുക്കുന്നുവോ അതിനൊപ്പം പിന്തുണയുമായി ഉറച്ചുനില്‍ക്കുക എന്നതാണ് ഓരോ പൗരനും ചെയ്യേണ്ട ചുമതല. ഗവണ്‍മെന്റിന്റെ തീരുമാനം എന്താണോ അതു തന്നെയാവണം നമ്മുടെ തീരുമാനവും. എല്ലായിടത്തും സ്വതന്ത്രമായ വ്യാപാരം ഉണ്ടാവണം. സൗജന്യ വ്യാപാരത്തെപ്പറ്റിയല്ല ഞാന്‍ പറയുന്നത്.സാംസ്‌കാരിക രാഷ്ട്രവാദത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല. നമ്മുടേത് സാംസ്‌കാരിക രാഷ്ട്രമാണ്. സാംസ്‌കാരിക പ്രവാഹം അഖണ്ഡമായി എന്നും നിലനില്‍ക്കും. ഇതാണ് നമ്മുടെ സ്വരൂപം.

2047ലെ വികസിത ഭാരതത്തിനുവേണ്ടി നാം എന്തൊക്കെയാണ് സ്വായത്തമാക്കേണ്ടത്? ഇതില്‍ സംഘത്തിന്റെ പങ്കെന്താണ്? വെബ് സീരിസുകളിലെ, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ എങ്ങിനെയാണ് തടയാന്‍ കഴിയുക? ദളിതരെയും വനവാസികളെയും ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തരായാണ് മീഡിയകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. മഹിളകളുടെ ശാഖകള്‍ക്ക് പരിധി എന്തിനാണ്? അവരെ എന്തുകൊണ്ടാണ് മുഖ്യസംഘടനയില്‍ ഉള്‍പ്പെടുത്താത്തത്? സ്ത്രീകളെ കൂടുതലായി ശാഖയിലേക്ക് എത്തിക്കുന്നതിനുവേണ്ടി എന്ത് മാര്‍ഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത്? സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി സംഘത്തില്‍ എന്തെങ്കിലും സംഘടനയുണ്ടോ? സംഘത്തില്‍ മഹിളകളുടെ പങ്കാളിത്തം വളരെ കുറവാണ്. ഇവരെ എങ്ങനെ സംഘവുമായി ബന്ധപ്പെടുത്താന്‍ പറ്റും? സംഘത്തിന്റെ അടുത്ത ലക്ഷ്യം എന്താണ്?

ADVERTISEMENT

♠രാജ്യത്തിനുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറാവുക എന്നതാണ് വികസിത ഭാരതത്തിനുവേണ്ടി ആദ്യമായി ചെയ്യേണ്ടത്. രണ്ടാമതായി സംരംഭകത്വം വര്‍ദ്ധിക്കണം. ദേശഭക്തി വര്‍ദ്ധിക്കുന്നതിനനുസരിച്ച് രാജ്യത്തിന്റെ സുരക്ഷയും വര്‍ദ്ധിക്കും. സംരഭകത്വം വളരുന്നതിനനുസരിച്ച് രാജ്യത്തിന് സാമ്പത്തിക ഉന്നമനം ഉണ്ടാവുന്നു. ലോകത്ത് നിര്‍മ്മിക്കുന്നതെല്ലാം നമ്മുടെ രാജ്യത്തിലും ഉണ്ടാക്കണം. രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കണം എന്ന ചിന്ത ഭാരതത്തിലെ യുവതലമുറയ്ക്കുണ്ട്. നമ്മുടെ സ്വാര്‍ത്ഥലാഭത്തെപ്പറ്റി മാത്രം ചിന്തിക്കാതെ, രാജ്യത്തിന്റെ പുരോഗതിയെപ്പറ്റിയും ചിന്തിക്കണം. കുറച്ച് മാര്‍ഗ്ഗദര്‍ശനം നല്‍കിയാല്‍ ഇതൊക്കെ സാധ്യമാവും. അങ്ങനെ ഭാരതം ആത്മനിര്‍ഭരവും വികസിതവുമാവും. എല്ലാ കാര്യങ്ങളിലും നമ്മുടെ ചിന്തകള്‍ക്കനുസരിച്ചുള്ള മാതൃകകളെ സൃഷ്ടിക്കണം. ഇത് അത്യാവശ്യമാണ്. എന്തെന്നാല്‍ സമ്പദ്‌വ്യവസ്ഥയുടെ മാറ്റം എന്തൊക്കെയാണെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. മുന്നിലുള്ളവര്‍ക്ക് കാലിടറിയാല്‍ പിന്നിലുള്ളവര്‍ ജാഗ്രതയോടെ വഴിമാറി സഞ്ചരിക്കണം. നാം എന്താണ്? നമുക്ക് എങ്ങോട്ട് പോകണം? എന്ത് ചെയ്യണം? എന്നൊക്കെ ചിന്തിച്ച് അതിന്റെ അടിസ്ഥാനത്തില്‍ വികസനമാതൃകകള്‍ സൃഷ്ടിക്കണം. ഭാരതത്തിന്റെ വികസനമാതൃകകള്‍ മറ്റുള്ളവരുടേതില്‍ നിന്നും തികച്ചും വ്യത്യസ്തവും ഇന്നത്തെ എല്ലാ സമസ്യകള്‍ക്കും ഉത്തരം നല്‍കുന്നതുമാണ്. പക്ഷേ ആ തലത്തിലേക്ക് നമ്മള്‍ മുന്നോട്ടുനീങ്ങിയിട്ടില്ല.; അതിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങളില്‍ നമുക്ക് കൂടുതല്‍ പ്രയത്‌നിക്കേണ്ടിവരും. പ്രവര്‍ത്തനത്തിനിടയില്‍ നിരവധി തടസ്സങ്ങള്‍ വന്നേക്കാം. ഈ തടസ്സങ്ങളെയെല്ലാം നേരിട്ട് മുന്നോട്ട് കുതിക്കണം.

മീഡിയ അങ്ങനെ എന്തുകൊണ്ട് ചെയ്യുന്നു, ഇങ്ങനെ എന്തുകൊണ്ട് ചെയ്യുന്നു എന്നതൊക്കെ മാധ്യമങ്ങളോട് തന്നെ ചോദിക്കണം. നമ്മള്‍ എല്ലാവരെയും ഒന്നായിട്ടാണ് കാണുന്നത്: ആരേയും വ്യത്യസ്തരായി കാണുന്നില്ല, കാരണം ആരും വ്യത്യസ്തരല്ല. എല്ലാവരും ഭാരതത്തില്‍ അനാദികാലം തൊട്ട് ജീവിക്കുന്നവരാണ്. വ്യത്യസ്തരായി കാണപ്പെടുന്നുണ്ടെങ്കിലും ആരും വ്യത്യസ്തരല്ല. മുന്‍പ് വനവാസികളായിരുന്നവര്‍ ഇന്ന് ഗ്രാമവാസികളും നഗരവാസികളുമായി മാറി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍, വേഷധാരണത്തില്‍ മാറ്റം വന്നു, ദേവീദേവന്മാര്‍ വേറെവേറെയായി. ഭാഷകള്‍ വ്യത്യസ്തമായി. ഏതൊരു രാജ്യവും പുരോഗതി പ്രാപിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇവയൊക്കെ. രാജ്യം വികസിക്കുമ്പോള്‍ വൈവിധ്യം ഉണ്ടാവുന്നു. ഭാരതത്തില്‍ ഒരു വൈവിധ്യത്തെയും നശിപ്പിക്കുന്നില്ല. അതുകൊണ്ട് പുരാതനകാലം തൊട്ടുള്ള വൈവിധ്യങ്ങള്‍ ഇന്നും ഭാരതത്തില്‍ നിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഇത് മനസ്സിലാക്കണം. രാജ്യത്തിന് ഒരു ദിശയും സംസ്‌കാരവും നല്‍കണം.

1936ലാണ് രാഷ്ട്രസേവികാ സമിതി രൂപീകരിച്ചത്. ഇതില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ ശാഖകളും നടത്തുന്നു. സംഘം ശാഖകള്‍ നടത്തുന്നത് പുരുഷന്മാര്‍ക്കുവേണ്ടിയാണ്. നമ്മള്‍ സമാന്തരമായി മുന്നോട്ടുനീങ്ങും. പരസ്പരം സഹായിക്കുകയും ചെയ്യും. ഇനി ഇതില്‍ എന്തെങ്കിലും മാറ്റം വേണമെന്ന് രാഷ്ട്രസേവികാ സമിതിക്ക് തോന്നിയാല്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെടുകയും ഞങ്ങള്‍ മാറ്റം വരുത്തുകയും ചെയ്യും. സേവികാസമിതിക്ക് 10,000 ത്തോളം, ശാഖകളും അന്‍പതില്‍ കൂടുതല്‍ പ്രചാരികമാരും ഉണ്ട്. അവരും നല്ല രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റെല്ലാ പ്രവര്‍ത്തനങ്ങളും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചാണ് നടത്തുന്നത്. പല സംഘടനകളിലും സ്ത്രീകള്‍ നേതൃത്വം വഹിക്കുന്നുമുണ്ട്. സ്വയംസേവകര്‍ നേതൃത്വം കൊടുക്കുന്ന പ്രവര്‍ത്തനങ്ങളിലും സംഘടനകളിലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സേവാഭാരതിയുടെ പ്രസിഡന്റ് സ്ത്രീയാണ്. ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ സംഘവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ സ്വയംസേവകന്റേയും വീട് സംഘഗൃഹം തന്നെയാണ്. അവിടെ കേവലം സ്വയംസേവകര്‍ മാത്രമല്ല, സ്ത്രീകളും ഉണ്ട്. സംഘത്തിന്റെ പ്രവര്‍ത്തന പദ്ധതികളെപ്പറ്റി നമ്മുടെ പുതുതായി വരുന്ന മുഖ്യശിക്ഷകുമാര്‍ക്ക് അറിയുന്നതിലും കൂടുതല്‍ ഈ സ്ത്രീകള്‍ക്കറിയാം. സംഘഗീതങ്ങളും ഇവര്‍ക്ക് മനഃപാഠമാണ്. സ്ത്രീകളുടെ പിന്തുണയോടു കൂടി തന്നെയാണ് സംഘം മുന്നോട്ടുപോവുന്നത്. നമുക്ക് അവരെ അവഗണിക്കാന്‍ പറ്റില്ല; അവരെ അവഗണിക്കണമെന്ന ആഗ്രഹവും സംഘത്തിനില്ല. ഈ സമാജത്തെ മുഴുവന്‍ സംഘടിപ്പിക്കാനാണ് സംഘം ആഗ്രഹിക്കുന്നത്. സ്ത്രീകള്‍ക്ക് എല്ലാറ്റിലും നല്ല പങ്കാളിത്തമുണ്ട്. മറ്റ് വ്യവസ്ഥകളിലും ഇങ്ങനെ സ്ത്രീ പങ്കാളിത്തം ഉണ്ടാവണമെന്നാണ് സംഘം ആഗ്രഹിക്കുന്നത്. സ്ത്രീകള്‍ക്ക് 50% സംവരണമുണ്ട്. അവര്‍ക്ക് എല്ലായിടത്തും പ്രാതിനിധ്യവുമുണ്ട്. സംഘത്തിലും ഇവരുടെ പങ്കാളിത്തം കുറവല്ല. ചിലപ്പോഴൊക്കെ അവര്‍ ഞങ്ങളെ ഉപദേശിക്കാറുമുണ്ട്. സ്ത്രീകള്‍ക്ക് എല്ലാ ചുമതലകളും ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയും എന്നാണ് നമ്മുടെ വിശ്വാസം. അവര്‍ക്ക് തുല്യപദവിയാണുള്ളത്. സ്ത്രീയും പുരുഷനും പരസ്പരപൂരകമാണ്. അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. സ്ത്രീയും പുരുഷനും ചേര്‍ന്നാണ് സൃഷ്ടി നടത്തുന്നത്.

(അടുത്ത ലക്കത്തില്‍ അവസാനിക്കും)
വിവര്‍ത്തനം: ഡോ.പി.വി. സിന്ധു രവി

Tags: വ്യാഖ്യാനമാലശതാബ്ദിയിലെത്തിയ സംഘപ്രയാണം
ഡോ.മോഹന്‍ ഭാഗവത്
ഡോ.മോഹന്‍ ഭാഗവത്
ഡോ. മോഹൻ ഭാഗവത്, സർസംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം. [Read more]
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies