Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം നേർപക്ഷം

ഭീകരവാദത്തിന് തുല്യംചാര്‍ത്തുന്നവർ

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
20 March 2026

രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇസ്ലാമിക തീവ്രവാദത്തെയും ജിഹാദികളെയും സംരക്ഷിക്കുകയും പരിപാലിക്കുകയും അവര്‍ക്കുവേണ്ട ഒത്താശ ചെയ്യുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തനം കേരളത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ട് ഏതാനും ദശാബ്ദങ്ങളായി. അതത് കാലത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് മുന്നണി രാഷ്ട്രീയത്തില്‍ മാറ്റം വരുത്താനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വെളിച്ചത്തില്‍ സംഘടിത ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുമുള്ള ശ്രമം ജനാധിപത്യ സംവിധാനം ശക്തമായതു മുതല്‍ കേരളത്തില്‍ പ്രകടമാണ്. സ്വാതന്ത്ര്യത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ സംഘടിത ഇസ്ലാമിക വോട്ട് ബാങ്ക് ശക്തമായിരുന്നില്ല. അസംഘടിതരാണെങ്കിലും ഭൂരിപക്ഷമുള്ള ഹൈന്ദവരും സംഘടിതരായ ക്രൈസ്തവരും ആയിരുന്നു അന്നത്തെ മുന്നണി രാഷ്ട്രീയ നേതാക്കളുടെ ലക്ഷ്യം. ആ ധ്രുവീകരണം ശക്തവും ആയിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

സംസ്ഥാന പുനഃസംഘടനയ്ക്ക് ശേഷം 1957 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ എത്തിയത് ഹിന്ദു വികാരം ഉപയോഗപ്പെടുത്തിയാണെന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ മേധാവിയായി പിന്നീട് ഉയര്‍ന്ന അവിടുത്തെ ഗവേഷക വിദ്യാര്‍ഥിയുമായ മലയാളി ജോര്‍ജ് മാത്യു നടത്തിയ പഠനം ‘ദ കമ്മ്യൂണല്‍ റോഡ്‌സ് ടു സെക്യുലര്‍ കേരള’ പുസ്തകമായും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയം എല്ലാ കാലത്തും വര്‍ഗ്ഗീയ ശക്തികളുടെ പിന്നാമ്പുറത്ത് വിടുപണി ചെയ്യുകയാണ്.സ്വാതന്ത്ര്യത്തിനുശേഷം അധികാരത്തില്‍ എത്താന്‍ വേണ്ടി കോണ്‍ഗ്രസ് ന്യൂനപക്ഷ രാഷ്ട്രീയ വിഭാഗങ്ങളായ സംഘടിത ക്രൈസ്തവരെയും സംഘടിത മുസ്ലീങ്ങളെയും ഒപ്പംനിര്‍ത്തി അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണയുകയായിരുന്നു. മലബാര്‍ കണ്ട ഏറ്റവും നികൃഷ്ടമായ കൊലപാതകം ആയിരുന്നു രാമസിംഹന്‍ എന്ന ഉണ്യേന്‍ സാഹിബിന്റേത്. ഇസ്ലാംമതവിശ്വാസിയായിരുന്ന ഉണ്യേന്‍ സാഹിബ് പുതിയ വീട് വെച്ചപ്പോള്‍ അടുത്ത് തകര്‍ക്കപ്പെട്ട് കിടന്നിരുന്ന ഉഗ്ര നരസിംഹ ക്ഷേത്രത്തിന്റെ ശിലകളടക്കമുള്ള അവശിഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തി. വീട്ടില്‍ താമസം തുടങ്ങിയതിനു ശേഷം രാത്രി ഉറങ്ങാന്‍ കഴിയാത്ത വിധം ഉഗ്രമായ പാദപതന ശബ്ദങ്ങള്‍ അലോസരപ്പെടുത്തിയപ്പോള്‍ ആദ്യം മുസ്ലിയാരെയും പിന്നീട് കാര്യസ്ഥന്റെ നിര്‍ദ്ദേശം അനുസരിച്ച് ജ്യോതിഷിയെയും കണ്ടു. ജ്യോതിഷി ആദ്യം തന്നെ ചോദിച്ചത് ക്ഷേത്രത്തിന്റെ വസ്തുവകകള്‍ എന്തെങ്കിലും എടുത്ത് വീടിന് ഉപയോഗപ്പെടുത്തിയോ എന്നാണ്. സത്യം തുറന്നു പറഞ്ഞപ്പോള്‍ പ്രായശ്ചിത്തവും പരിഹാരവും നിര്‍ദ്ദേശിച്ച ജ്യോതിഷിയുടെ വാക്കുകളില്‍ സമാധാനപരമായ ഉറക്കം തിരിച്ചു കിട്ടിയ ഉണ്യേന്‍ സാഹിബ് പിന്നീട് നരസിംഹ സ്വാമിയുടെ ഭക്തന്‍ ആവുകയും ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനിടെ തൃശ്ശൂരില്‍ പോയി മതം മാറി സ്വയം രാമസിംഹന്‍ എന്നും സഹോദരന് ദയസിംഹന്‍ എന്നും പേര് സ്വീകരിച്ച് ബ്രാഹ്മണരായി മതം മാറി ബ്രാഹ്മണ സ്ത്രീയെ വിവാഹം കഴിച്ചു. ഹിന്ദുവായതിന്റെ പേരില്‍ ഇരുവരെയും മാത്രമല്ല ഭാര്യയെയും വെപ്പുകാരനെയും അടക്കം സ്‌നേഹത്തിന്റെ മതം പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഇസ്ലാമിക ജിഹാദികള്‍ കൂട്ടക്കൊല ചെയ്തു. അന്ന് മദ്രാസ് ആഭ്യന്തര മന്ത്രിയായിരുന്ന കോഴിപ്പുറത്ത് രാമന്‍ മേനോന്‍ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊലക്കേസ് പ്രതികളെ സഹായിച്ചു. അവര്‍ മുഴുവന്‍ രക്ഷപ്പെട്ടു. 1921ലെ മാപ്പിള കലാപത്തിന്റെ ദുരന്തവും പേറി ജീവിക്കുന്ന മലബാര്‍ മേഖലയിലെ ഹൈന്ദവ സമൂഹത്തില്‍ ഇത് കോണ്‍ഗ്രസ്സിനോട് കൊടിയ അമര്‍ഷമാണ് സൃഷ്ടിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ രാമസിംഹന്‍ കേസില്‍ പ്രതികള്‍ക്ക് ശരിയായ ശിക്ഷ നല്‍കുമെന്ന് മലബാറില്‍ ഉടനീളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രചരിപ്പിച്ചു. ഡോ. ജോര്‍ജ് മാത്യു വിവരിക്കുന്നു.

തൃശ്ശൂരിന് തെക്കോട്ട് തിരുകൊച്ചി മേഖലകളില്‍ മറ്റൊരു വിഷയമാണ് കമ്മ്യൂണിസ്റ്റുകാര്‍ എടുത്തത്. അത് 1950 കളില്‍ നടന്ന ശബരിമല തീവെപ്പു കേസ് ആയിരുന്നു. കേസില്‍ ഡിഐജി കേശവമേനോന്‍ കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ മധ്യതിരുവിതാംകൂറിലെ കരിമ്പനാല്‍, കള്ളിവയല്‍ തുടങ്ങിയ അഞ്ച് പ്രമുഖ ക്രൈസ്തവ കുടുംബങ്ങളാണ് തീവെപ്പിനു പിന്നില്‍ എന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തി അതിനുമുകളില്‍ അടയിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു ക്ഷേത്രം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പരസ്യപ്രസ്താവനയും നടത്തി. തിരുകൊച്ചിയില്‍ ശബരിമല തീവെപ്പിന് പിന്നിലെ പ്രതികളെ പുറത്തുകൊണ്ടുവരുമെന്നും അന്വേഷണം നടത്തുമെന്നും ഇവര്‍ വ്യാപകമായി പ്രഖ്യാപിച്ചു. ഈ തരത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ വര്‍ഗ്ഗീയ പ്രചാരണത്തിലൂടെയാണ് അധികാരത്തില്‍ എത്തിയതെന്ന് ജോര്‍ജ് മാത്യു ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

അതിനുശേഷം മുന്നണികളുടെ രാഷ്ട്രീയ വര്‍ഗ്ഗീയ ബന്ധങ്ങളില്‍ പലതവണ മാറ്റങ്ങള്‍ ഉണ്ടായി. നെഹ്‌റു ചത്ത കുതിരയാണെന്ന് വിശേഷിപ്പിച്ച മുസ്ലീം ലീഗ് ആദ്യം സ്പീക്കര്‍ സ്ഥാനം നേടി കോണ്‍ഗ്രസ്സിനൊപ്പം അധികാരം പങ്കിട്ടെങ്കില്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒപ്പം ചേര്‍ന്ന് മന്ത്രിസ്ഥാനം നേടി. തങ്ങള്‍ക്കൊപ്പം ഉള്ളപ്പോള്‍ മുസ്ലീം ലീഗ് മതേതരവും മുന്നണി മാറുമ്പോള്‍ വര്‍ഗ്ഗീയമാകുന്നതും കേരളം കണ്ടു. മലപ്പുറം ജില്ലയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും മാത്രമല്ല തളിക്ഷേത്രത്തിനെതിരായ നീക്കവും ഒക്കെ മുസ്ലീം ലീഗിന്റെ സംഭാവനയായിരുന്നു. ഇതിനിടയില്‍ അറുപതിനായിരം ഹിന്ദുക്കളെ സ്വന്തം വീടുകളില്‍ നിന്ന് നിഷ്‌കാസനം ചെയ്യുകയും ഏതാണ്ട് അത്രത്തോളം പേരെ മതപരിവര്‍ത്തനം ചെയ്യുകയും ആയിരക്കണക്കിന് ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഇരുപതിനായിരത്തിലേറെ പേരെ കൊന്നൊടുക്കുകയും ചെയ്ത 1921 ലെ മാപ്പിള കലാപം സ്വാതന്ത്ര്യസമരം ആണെന്ന് സര്‍ക്കാരിനെ കൊണ്ട് പ്രഖ്യാപിക്കാനും പെന്‍ഷന്‍ വാങ്ങാനും മുസ്ലീം ലീഗിന് കഴിഞ്ഞു എന്നതാണ് അവരുടെ രാഷ്ട്രീയ വിജയം. ചത്ത കുതിരയില്‍ നിന്ന് കേരളത്തിലെ നിര്‍ണായക രാഷ്ട്രീയ ശക്തിയായി മാറിക്കഴിഞ്ഞ മുസ്ലീം ലീഗാണ് യുഡിഎഫിന്റെ ഭരണകാലത്ത് ഖജനാവിന്റെ 80 ശതമാനവും ഭരിച്ചിരുന്നത്.

വീണ്ടും ഒരു തിരഞ്ഞെടുപ്പിന്റെ വേനല്‍ അറുതിയിലേക്ക് കേരളം നീങ്ങുമ്പോള്‍ സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങള്‍ ന്യൂനപക്ഷ പ്രീണനത്തിന്റേതാണ്. ആരാണ് മുന്നില്‍ ആരാണ് മുന്നില്‍ എന്ന നിലയില്‍ ഇടതുമുന്നണിയും വലുത് മുന്നണിയും ഒരേപോലെ ജിഹാദി തീവ്രവാദി ശക്തികളെ പ്രീണിപ്പിക്കാനും അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനും നടത്തുന്ന മത്സരങ്ങള്‍ കേരളത്തിലെ പൊതുജനങ്ങളും മതനിരപേക്ഷ ചിന്താഗതിക്കാരും ഹൈന്ദവ സമൂഹവും കണ്ടറിയേണ്ടതാണ്. കഴിഞ്ഞവര്‍ഷം പ്രയാഗ് രാജില്‍ നടന്ന കുംഭമേളയില്‍ രുദ്രാക്ഷമാല വില്‍ക്കുന്നതിലൂടെ ഒരു മികച്ച ഫോട്ടോഗ്രാഫറുടെ ക്യാമറ കണ്ണില്‍പകര്‍ത്തിയ ചിത്രത്തിലൂടെ വൈറലായ മോണാലിസ ഭോസ്ലെ എന്ന ഹിന്ദു യുവതിക്ക് പ്രായപൂര്‍ത്തിയാകും മുമ്പേ ഒരു ഇതര മതസ്ഥനുമായി വിവാഹം ഒരുക്കിയ ഇടതുപക്ഷ സര്‍ക്കാര്‍ സംവിധാനമാണ് ഇപ്പോള്‍ പൊതു ചര്‍ച്ചയ്ക്ക് വിധേയമാകുന്നത്.

മാധ്യമങ്ങളിലൂടെ വൈറലായ മോണോലിസ കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരത്തിന് അടുത്ത് പൂവാറില്‍ സിനിമ ഷൂട്ടിങ്ങില്‍ ആയിരുന്നു.ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകാന്‍ അച്ഛന്‍ ജയ്‌സിംഗ് ഭോസ്‌ലേക്ക് ഒപ്പം എത്തിയ പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനില്‍ വച്ച് താന്‍ നാട്ടിലേക്ക് വരുന്നില്ല എന്നും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇസ്ലാം മതവിശ്വാസിയായ ഫര്‍മാന്‍ ഖാന്‍ ഇവിടെ എത്തിയിട്ടുണ്ടെന്നും അവനോടൊപ്പം പോവുകയാണെന്നും വാശി പിടിച്ചു. റെയില്‍വെസ്റ്റേഷനിലെ വഴക്കിനെ തുടര്‍ന്ന് അച്ഛന്‍ ജയ്‌സിംഗ് ഭോസ്ലെ തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഇരുവരുമായും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മോണോലിസ.ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വരനാകട്ടെ മഹാരാഷ്ട്ര സ്വദേശിയും. ഇതിനിടെ ഇടതുപക്ഷ അനുഭാവിയായ ചലച്ചിത്ര സംവിധായകന്റെ ഇടപെടല്‍ ഉണ്ടായി. അയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എ.എ. റഹീം എം.പി. എന്നിവര്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും കേരളം പ്രണയത്തിന്റെ മാതൃക കേന്ദ്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കേരള സ്റ്റോറിക്ക് ബദലായി ഈ വിവാഹം നടത്തിക്കൊടുക്കുകയുമായിരുന്നു. 2009 ജൂണ്‍ മാസത്തില്‍ ജനിച്ചു എന്ന് ഇതുവരെ പറഞ്ഞിരുന്ന പെണ്‍കുട്ടിക്ക് പെട്ടെന്ന് തന്നെ 2008ലെ തീയതി വെച്ച് 18 വയസ്സ് പൂര്‍ത്തിയായി എന്ന ആധാര്‍ കാര്‍ഡും മറ്റു സംവിധാനങ്ങളും എത്തി. സമൂഹ മാധ്യമങ്ങളിലും നേരത്തെ ഉണ്ടായിരുന്ന രേഖകളിലും ഒക്കെ 17 വയസ്സ് മാത്രമായിരുന്ന പെണ്‍കുട്ടിയുടെ പ്രായം മാറ്റാനുള്ള വിദ്യയൊക്കെ ജിഹാദികള്‍ക്കു നന്നായി അറിയാം. അരുമാനൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടത്തിയത്. അതും പാവപ്പെട്ട മതേതര ഹിന്ദുക്കളെ പറ്റിക്കാനുള്ള ഏര്‍പ്പാടായിരുന്നു. മുസ്‌ലിയാര്‍ ഇസ്ലാമിക് ശരീരത്ത് അനുസരിച്ച് നിക്കാഹ് നടത്തണമെങ്കില്‍ രണ്ടുപേരും ഇസ്ലാം മതവിശ്വാസികള്‍ ആയിരിക്കണം. പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലാത്തതുകൊണ്ട് ഇസ്ലാം മതത്തിന്റെ രീതിയില്‍ വിവാഹം നടത്താന്‍ ആകില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ വിവാഹം നടത്തിയത്. പക്ഷേ നിയമപരമായ പ്രശ്‌നം അവിടെയും അവശേഷിക്കുകയാണ്. ക്ഷേത്രത്തില്‍ ഒരു ഹിന്ദു യുവാവിന് ഹിന്ദു പെണ്‍കുട്ടിയെ മാത്രമേ വിവാഹം കഴിക്കാന്‍ നിയമമനുസരിച്ച് കഴിയുകയുള്ളൂ. ഒരു മുസ്ലീം യുവാവിന് ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെങ്കില്‍ അത് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് മാത്രമേ കഴിയുകയുള്ളൂ. അതിനാകട്ടെ രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കി ഒരു മാസം ആര്‍ക്കും എതിര്‍പ്പില്ലെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ കഴിയൂ. നിയമം ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തി തിരഞ്ഞെടുപ്പില്‍ ജിഹാദി ഇസ്ലാമിക വോട്ട് ബാങ്കിന് വേണ്ടി ഈ നികൃഷ്ട രാഷ്ട്രീയക്കളി നടത്തിയ ശിവന്‍കുട്ടി, എം.വി. ഗോവിന്ദന്‍, എ.എ. റഹീം എം.പി എന്നിവര്‍ക്ക് നിയമമനുസരിച്ച് കേസ് എടുത്താല്‍ രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. തല്‍ക്കാലം പിണറായി വിജയന്റെ സര്‍ക്കാരിന് രണ്ടുമാസം കൂടി കാലാവധി ശേഷിക്കുന്നത് കൊണ്ട് രക്ഷപ്പെട്ടാലും പെണ്‍കുട്ടിയുടെ അച്ഛന്‍ ജയ് സിംഗ് ഭോസ്‌ലേ ഇന്‍ഡോര്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ കളി മാറും എന്ന കാര്യം ഈ മൂന്നുപേരും തിരിച്ചറിയണം. എഫ്‌ഐആര്‍ ഇട്ട് കേസെടുത്താല്‍ മൂന്നു പേരെയും കേരളത്തിനകത്ത് രക്ഷിച്ചാലും കേരളത്തിന് പുറത്ത് എത്തിയാല്‍ മധ്യപ്രദേശ് പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിയും.

സിപിഎം ഈ സംഭവത്തിലൂടെ കേരളത്തിലെ പൊതുസമൂഹത്തിന് നല്‍കാന്‍ ശ്രമിച്ച സന്ദേശം എന്താണ്? പ്രായപൂര്‍ത്തി ആയില്ലെങ്കില്‍ പോലും ഒരു ഹിന്ദു പെണ്‍കുട്ടിയെ ഒരു ഇസ്ലാം മത വിശ്വാസിക്ക് കല്യാണം കഴിച്ചു കൊടുക്കാന്‍ സിപിഎം പാര്‍ട്ടി സംവിധാനം പൂര്‍ണമായും ഉണ്ടാകും എന്നല്ലേ? നിയമവിരുദ്ധമായി ഹിന്ദു പെണ്‍കുട്ടികളെ ഈ തരത്തില്‍ വിവാഹം കഴിച്ചു കൊടുക്കുന്നത് പാര്‍ട്ടിയുടെ ഏത് തത്വശാസ്ത്രം അനുസരിച്ചാണെന്ന് വ്യക്തമാക്കിയാല്‍ നല്ലതാണ്. നേരത്തെ മതേതര വിവാഹം എന്ന് പറഞ്ഞ് എകെജിയുടെ കൊച്ചുമകളെ കാസര്‍ക്കോട് എസ്എഫ്‌ഐ നേതാവായ മുസ്ലീമിന് കല്യാണം കഴിച്ചു കൊടുത്തിരുന്നു. കല്യാണത്തിന് ശേഷം മതേതരത്വം എവിടെപ്പോയി എന്നറിയില്ല. ഇന്ന് ആ പെണ്‍കുട്ടി ജീവിക്കുന്നത് പര്‍ദ്ദയ്ക്കുള്ളില്‍ ആണ്. എവിടെപ്പോയി മതേതരത്വം.

കേരള സ്റ്റോറി – 2 സിനിമ വന്നപ്പോള്‍ കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും ഒരുമിച്ചാണ് ഇതിനെതിരെ രംഗത്ത് വന്നത്. സെക്രട്ടറിയേറ്റിന്റെ തൊട്ടുപിന്നിലെ സലഫി പള്ളിയില്‍ വച്ചാണ് തന്റെ മകള്‍ നിമിഷയെ ഡോക്ടര്‍ സജാദ് ബലാല്‍സംഗം ചെയ്യുകയും ഗര്‍ഭിണിയാക്കുകയും പിന്നീട് കല്യാണം കഴിക്കാമെന്ന് പറഞ്ഞ് മതപരിവര്‍ത്തനം ചെയ്യുകയും ചെയ്തതെന്ന് നിമിഷാ ഫാത്തിമയുടെ അമ്മ പത്രസമ്മേളനം നടത്തി പറഞ്ഞതാണ്. ഇന്ന് ജിഹാദി തീവ്രവാദികള്‍ക്ക് ഒപ്പം അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ആ പെണ്‍കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസും സിപിഎമ്മും എന്തു ചെയ്തു. കേരളത്തിലുടനീളം കൂണുപോലെ മുളച്ചു പൊന്തുന്ന 4500 ഓളം വരുന്ന സലഫി പള്ളികളും 5000ത്തിലേറെ വരുന്ന സലഫി മദ്രസകളും ആണ് ഇന്ന് കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെയും ലൗ ജിഹാദിന്റെയും ലാന്‍ഡ് ജിഹാദിന്റെയും ഒക്കെ പ്രഭവകേന്ദ്രം. ഹിന്ദു പെണ്‍കുട്ടികളെയും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനോ പുറത്തിറക്കാനോ പറ്റാത്ത സാഹചര്യത്തിലേക്കാണ് കേരളം പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ ഗുരുതരമായ പ്രശ്‌നം എന്തുകൊണ്ട് കേരളത്തില്‍ ചര്‍ച്ചയാകുന്നില്ല. നിമിഷാ ഫാത്തിമ മാത്രമല്ല പോപ്പുലര്‍ ഫ്രണ്ട് മുന്‍കൈയെടുത്ത് മതപരിവര്‍ത്തനം ചെയ്ത വൈക്കത്തെ അഖില അശോകന്റെ കഥ കൂടി അറിയണം. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് അഖിലയുടെ അമ്മ പൊന്നമ്മ മരണമടഞ്ഞത്. മരണത്തിനു മുമ്പ് സ്വന്തം മകളെ ഒരിക്കലെങ്കിലും കാണാന്‍ വേണ്ടി പലതവണ യാചിച്ചെങ്കിലും തന്റെ മതത്തില്‍ വിശ്വസിക്കാത്തവരെ കാണാന്‍ മതം അനുവദിക്കുന്നില്ല എന്ന് പറഞ്ഞ് വരാതിരുന്ന അഖിലയെ ഓര്‍ത്ത് നെഞ്ചു പൊട്ടി മരിച്ച അമ്മയ്ക്ക് വേണ്ടി ഒരിറ്റു കണ്ണീരൊഴുക്കാന്‍ കേരളത്തിലെ യുഡിഎഫും എല്‍ഡിഎഫും ഉണ്ടായിരുന്നില്ല.അവരാണ് ഇന്ന് ലൗ ജിഹാദിനും ഇസ്ലാമിക തീവ്രവാദത്തിനും ഒത്താശ ചെയ്യുന്നത്. കേരളത്തിലെ ഹൈന്ദവ സമൂഹവും ക്രൈസ്തവരും മതനിരപേക്ഷ ദേശീയവാദികളായ ഇസ്ലാമികമതവിശ്വാസികളും ജിഹാദിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കള്ളത്തരത്തെ കുറിച്ച് ചര്‍ച്ച ചെയ്യണം. അവലും മലരും കുന്തിരിക്കവും വാങ്ങി വെക്കാന്‍ പിഞ്ചുകുഞ്ഞിനെ കൊണ്ട് ആഹ്വാനം ചെയ്യിച്ച തീവ്രവാദ മനസ്സിനെ കാണാതെയും ഓര്‍ക്കാതെ മനസ്സിലാക്കാതെയും ഇനിയൊരു തിരഞ്ഞെടുപ്പിലേക്ക് കേരളത്തിലെ പൊതുസമൂഹം പോകരുത്. പിണറായി പറഞ്ഞതാണ് ശരി ഭയം വേണ്ട ജാഗ്രത മതി. ജാഗ്രത വേണ്ടത് വോട്ട് ചെയ്യുന്ന ആ നിമിഷത്തിലാണ്.

Tags: Love Jihadമോണാലിസ ഭോസ്ലെ
ShareTweetSendShare

Related Posts

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

ഹിന്ദുക്കളും ജീവിച്ചോട്ടെ

ഹിന്ദുക്കളും ജീവിച്ചോട്ടെ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies