Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ഇറാന്‍-ഇസ്രായേല്‍ യുദ്ധം: ബാദ്ധ്യതകളും സാദ്ധ്യതകളും

കെ.വി. രാജശേഖരൻകെ.വി. രാജശേഖരൻ
13 March 2026

ലോകത്തിന് ഭീഷണിയായ ആയത്തുല്ല അലി ഖൊമെയ്നി, ഷീ ജിങ്ങ് പിങ്ങ്, വ്‌ളാദ്മീര്‍ പുട്ടിന്‍, ഡൊണാള്‍ഡ് ട്രംപ് എന്നീ ഭരണാധികാരികള്‍ ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും നിരന്തരം വെല്ലുവിളികളുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് മാനവ സമൂഹം ഇന്ന് കടന്നുപോകുന്നത്. ലോകത്തെ വെടക്കാക്കി തനിക്കാക്കാന്‍ വേണ്ടി വുഹാന്‍ പരീക്ഷണശാലയില്‍ കോവിഡ് വൈറസ്സെന്ന ജൈവായുധത്തെ രൂപപ്പെടുത്തി മരണവും നാശവും വിതച്ച കമ്മ്യൂണിസ്റ്റ്-ഫാസിസ്റ്റ് ഏകാധിപതിയാണ് ഷീ ജിങ്ങ് പിങ്ങ്. യുക്രെയിനെന്ന പരമാധികാര രാഷ്ട്രത്തെ അന്തരാഷ്ട്ര നിയമങ്ങള്‍ക്കു നിരക്കാത്ത തരത്തില്‍ കടന്നാക്രമിച്ച് അധിനിവേശത്തിന്റെ ഭ്രാന്തും ശക്തിയുടെ ധിക്കാരവും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഏകാധിപതിയാണ് വ്‌ളാദ്മീര്‍ പുട്ടിന്‍. ജനാധിപത്യവഴിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, തങ്ങളുടെ പ്രസിഡന്റിന് അമേരിക്ക നല്‍കുന്ന അമിതാധികാരത്തെ ദുരുപയോഗം ചെയ്തുകൊണ്ട് താരിഫ് യുദ്ധങ്ങള്‍, മറ്റു രാജ്യങ്ങളുടെ പരമാധികാരത്വത്തിനുമേലുള്ള കടന്നുകയറ്റങ്ങള്‍, എന്നിവകൊണ്ട് രണ്ടാം ലോക മഹായുദ്ധശേഷം രൂപപ്പെട്ടു വന്ന ലോക ക്രമത്തിലെ സകാരാത്മകങ്ങളായ പ്രശ്‌നപരിഹാര സംവിധാനങ്ങളെ പോലും തകര്‍ത്ത് അന്താരാഷ്ട്ര തലത്തില്‍ വെല്ലുവിളികളുയര്‍ത്തുകയാണ്, ഡോണാള്‍ഡ് ട്രംപ്. രണ്ടാം തവണ പ്രസിഡന്റു പദവിയിലെത്തിയ ഡോണാള്‍ഡ് ട്രംപ്, ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ, പരസ്യമായ നുണപ്രഖ്യാപനങ്ങള്‍, മറ്റു രാഷ്ട്ര നേതാക്കളുടെ നേര്‍ക്ക് നടത്തുന്ന അവഹേളന ശ്രമങ്ങള്‍, തുടങ്ങിയവകൊണ്ട് അരാജകവാദിയായ ഒരു ഫാസിസ്റ്റ് ഏകാധിപതിക്ക് തുല്യനെന്ന ദുഷ്‌പേര് സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്തയാള്‍ കാറ്റു വിതച്ചു കൊടുങ്കാറ്റ് കൊയ്തുവെന്നു പറയും പോലെ വെറുപ്പും ഉന്മൂലനവും മൗലിക മത വിശ്വാസത്തിന്റെ ഭാഗമാണെന്ന വിഷചിന്ത അനുയായികളില്‍ കുത്തിവെച്ച് ലോകം നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച് സ്വന്തം മരണം ചോദിച്ചു വാങ്ങിയ ആയത്തുല്ല അലി ഖൊമെയ്‌നി എന്ന ഇറാന്‍ പരമാധികാരി ആണ്.

Google NewsAdd Kesari Weekly as a preferred source on Google

‘Death to America, Death Israel’
‘Death to America, Death Israel’ എന്ന വിനാശകരമായ ലക്ഷ്യ പ്രഖ്യാപനം നടത്തിക്കൊണ്ട് ആണവായുധം വികസിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച അലി ഖൊമെനെയിയുടെ രാഷ്ട്രീയവും മതപരവുമായ പ്രഖ്യാപിത നിലപാട്, ഇസ്ലാം ഒഴിച്ചുള്ളവരെയാരെയും ഈ ‘ദുനിയാവില്‍’ ജീവിക്കാനനുവദിക്കില്ല എന്നതായിരുന്നു. അത്തരത്തില്‍, യഹൂദരും ക്രിസ്ത്യാനികളും ഹിന്ദുക്കളും അടങ്ങുന്ന അനിസ്ലാമികരായ മതവിഭാഗങ്ങളെയും ഇസ്ലാമിക സമൂഹത്തില്‍ തന്നെ ഷിയാ വിഭാഗം ഒഴിച്ചുള്ളവരെയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചു കഴിഞ്ഞ ഖൊമെയ്നി ഇല്ലാതാക്കപ്പെടേണ്ടവരില്‍ ഒന്നാമതായി രേഖപ്പെടുത്തിയത് യഹൂദരെയും അവരുടെ രാഷ്ട്രമായ ഇസ്രായേലിനെയുമാണ്. ഖൊമെയ്‌നിയുടെ മതഭീകരവാദ ഭരണകൂടം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ 2017 മുതല്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പാലസ്തീന്‍ ടൗണ്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് (Palestine Square Countdown Clock) തന്നെ മതവെറിയുടെ സാക്ഷിപത്രമാണ്. 2040നകം ഇസ്രായേലിനെ ഉന്മൂലനം ചെയ്യും എന്ന് ഉറക്കെ പ്രഖ്യാപിച്ച് അതിലേക്കെത്തുവാന്‍ എത്ര വര്‍ഷങ്ങളും ദിവസങ്ങളും നിമിഷങ്ങളും ബാക്കിയുണ്ടെന്ന് കുറച്ചുകാണിക്കുന്നതിന് ഇറാനിലെ ഇസ്ലാമിക ഭരണകൂടം പരസ്യമായി പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ് ആ ഡിജിറ്റല്‍ ക്ലോക്ക്. ഇസ്രായേലിന്റെ ദേശീയ പതാക വ്യാപകമായി വിതരണം ചെയ്തിട്ട് പറ്റുന്നിടങ്ങളിലൊക്കെ അതിനെ ചവിട്ടി അവഹേളിക്കാന്‍ ഇറാനിലെ ജനസമൂഹത്തോട് ആഹ്വാനം ചെയ്യുന്നതായിരുന്നു ആ ഭരണനേതൃത്വത്തിന്റെ മറ്റൊരു ഹീന വിനോദം. അങ്ങനെ സമയബന്ധിതമായി ഷിയാ മൂസ്ലീങ്ങളെയൊഴിച്ചുള്ളവരുടെയെല്ലാം ഉന്മൂലനം നടപ്പിലാക്കുന്നതിനുള്ള ഇറാനിയന്‍ ഭരണകൂടത്തിന്റെ ദുഷ്‌കര്‍മ്മ പരിപാടിയില്‍ പ്രധാനമായിരുന്നു ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടുന്ന ആയുധശേഖരം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ആണവായുധങ്ങള്‍ കൂടി വികസിപ്പിച്ചെടുത്ത് പ്രഹരശേഷി ഉയര്‍ത്തുകയെന്നത്.

സമാന്തരമായി ഹമാസ്, ഹിസ്ബുള്ള, ഹൂതി തുടങ്ങിയ ഇസ്ലാമിക ഭീകരപ്രവര്‍ത്തന സംഘങ്ങളെ വളര്‍ത്തിയെടുക്കുകയെന്നതായിരുന്നു മറ്റൊരു പോരൊരുക്കം. ആ സംഘങ്ങളുള്‍പ്പെടുന്ന ആഗോള ഇസ്ലാമിക ഭീകരവാദത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ചുകൊണ്ട് പരിശീലനവും, പ്രയോഗിക്കുവാനുള്ള ആയുധങ്ങളും, ഉപയോഗിക്കുവാനുള്ള പണവും വേണ്ടത്ര ഒഴുക്കിക്കൊണ്ടിരിക്കുകയെന്ന ഉത്തരവാദിത്വമാണ് ഇറാന്‍ ഭരണകൂടം ഇന്നും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.

ADVERTISEMENT
ഖൊമെയ്‌നി

2023 ഒക്ടോബര്‍ 7: ഹമാസിന്റെ ആക്രമണം
ഇറാന്‍ നിയന്ത്രിത ഭീകര പ്രസ്ഥാനമായ ഹമാസ് 2023 ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണങ്ങളില്‍ 1,195 പേര്‍ കൊല്ലപ്പെട്ടു; 1600ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. അതിനു പുറമേ സ്ത്രീകളും പുരുഷന്മാരും, ഇസ്രായേലികളും വിദേശികളും അടങ്ങുന്ന 250 പേരെ ഗാസ മുനമ്പിലേക്ക് ബന്ദികളാക്കി കൊണ്ടുപോയി. അക്രമങ്ങള്‍ക്കിടയിലും ബന്ദികളാക്കിയതിനു ശേഷവും ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളും മറ്റു തരത്തിലുള്ള മനുഷ്യത്വരഹിതങ്ങളായ പീഡനങ്ങളും നടത്തി. ഇത് അറിഞ്ഞ് ലോകം ഞെട്ടിത്തരിച്ചു. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ദിവസമായിരുന്നു അത്.

ജൂതന്മാര്‍ക്ക്, ഹോളോകോസ്റ്റിന് ശേഷമുണ്ടായ ഏറ്റവും മാരകമായത് എന്നാണ് ആ ദിവസത്തെ വിശേഷിപ്പിക്കപ്പെട്ടത്. പക്ഷേ ബന്ദികളെ ഒരു നിബന്ധനയുമില്ലാതെ മോചിപ്പിക്കുകയെന്ന ആവശ്യം ഉയര്‍ത്തുന്നതിനു പോലും അന്താരാഷ്ട്ര സമൂഹത്തിന് കനിവോ കരുത്തോ ഉണ്ടായില്ലായെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ അനുഭവം. പക്ഷേ ഇസ്രായേല്‍ നടത്തിയ തിരിച്ചടിയെ സംബന്ധിച്ച വാര്‍ത്തകളും അതിനോടുള്ള പ്രതികരണങ്ങളും കൃത്യമായ പദ്ധതിയോടെ ലോകമാകെ മാധ്യമങ്ങളിലൂടെയും മറ്റും പടര്‍ത്തിയെന്നത് മറ്റൊരു കാര്യം (ഇസ്രായേലിന്റെ പ്രത്യാക്രമണങ്ങള്‍ക്കിരയായവരോട് കരുതല്‍ വേണ്ടിയിരുന്നില്ല എന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. സംഭവം കഴിഞ്ഞയുടന്‍ തന്നെ ഭീകരവാദികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി ബന്ദികളാക്കപ്പെട്ടവരെ മുക്തരാക്കിയിരുന്നുവെങ്കില്‍ പിന്നീടാര്‍ക്കും ഇരകളാകുന്നതിന് ഇടവരില്ലായിരുന്നല്ലോ എന്ന ചോദ്യമാണ് പ്രസക്തം).

ആ ഭീകര സംഭവത്തെ തുടര്‍ന്ന് ഇസ്രായേല്‍ എന്ന രാജ്യം നടത്തിയ പ്രത്യാക്രമണങ്ങള്‍ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും മറ്റും ഭീകരവാദികളേയും അവരുടെ തലവന്മാരെയും കാലപുരിക്കയച്ചു ശേഷവും മുന്നോട്ടു പോകുകയാണ്. ഭീകരശക്തിയുടെ പ്രഭവ കേന്ദ്രമായ ഇറാന്‍ ഭരണകൂടത്തിന്റെ ‘സുപ്രീം ലീഡര്‍’ ആയത്തുല്ല അലി ഖൊമെയ്നി ഉള്‍പ്പടെ 49 പേരെ സമര്‍ത്ഥമായ ഒരു പ്രഹരത്തിലൂടെ നിശ്ചലമാക്കിക്കൊണ്ട് ഇസ്രായേല്‍ അമേരിക്കയോടൊപ്പം പശ്ചിമേഷ്യന്‍ മേഖലയില്‍ നിര്‍ണ്ണായകമായ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. സ്വന്തം നിലനില്‍പ്പിനു വേണ്ടി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ പൊരുതുന്ന ഇസ്രായേല്‍ ജനതയും അവരോടൊപ്പം കൂടെ നിന്നു പൊരുതുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ജനതയുമാണ് യുദ്ധമുന്നണിയിലെ ഒരു പക്ഷം. മറുവശത്ത് ഷിയാ ഇസ്ലാമൊഴികെയുള്ള സകല ജനസമൂഹങ്ങളെയും ഉന്മൂലനം ചെയ്യാന്‍ പോരിനിറങ്ങുന്ന ഇറാനിലെ മതമൗലികവാദ ഭരണകൂടവും. ഭാരതം ആരോടൊപ്പം നില്‍ക്കണം: ദാര്‍ശനിക തലത്തിലുള്ള ഉത്തരം ഈ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വഴിയൊരുക്കുകയാണോയെന്ന സംശയം വ്യാപകമാകുമ്പോള്‍ ഭാരതം ആരോടൊപ്പം നില്‍ക്കണമെന്ന ചോദ്യമാണ് ഇവിടെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്.

പാര്‍ത്ഥസാരഥി തെളിച്ച തേരില്‍ കുരുക്ഷേത്രത്തില്‍ യുദ്ധസന്നദ്ധനായി എത്തിയ പാര്‍ത്ഥനെ മഥിച്ച ചോദ്യം യുദ്ധം തന്നെ ചെയ്യണമോ എന്നതായിരുന്നു. പക്ഷേ ഇവിടെ യുദ്ധത്തില്‍ പങ്കെടുക്കണമോ എന്നതിലുപരി ഭാരതം ഏത് പക്ഷത്തോടൊപ്പം നില്‍ക്കണമെന്നതാണ് ചോദ്യം. അക്കാര്യത്തില്‍ ഭാരതീയ ദേശീയതയുടെ പക്ഷത്തുള്ളവര്‍ക്ക് സംശയമില്ല. അവരുടെ സ്വാഭാവിക ഉത്തരം യഹൂദ സമൂഹത്തോടൊപ്പം നില്‍ക്കണമെന്നതു തന്നെയാണ്. യഹൂദ സമൂഹത്തെ പോലെ തന്നെ ഇസ്ലാമിക ഭീകരവാദികളും കമ്മ്യൂണിസ്റ്റ് അരാജകവാദികളും ശത്രുപക്ഷത്തു നിര്‍ത്തി വേട്ടയാടിയിട്ടുള്ളവരാണ് ഹൈന്ദവ സമൂഹവും എന്നതു തന്നെയാണ് അതിനു കാരണം. അത്തരത്തിലുള്ള പ്രായോഗിക സമീപനത്തിന് ദാര്‍ശനികവും ചരിത്രപരവുമായ കാരണങ്ങളുമുണ്ട്.

2007ല്‍ ഹിന്ദു ധര്‍മ്മാചാര്യ സഭയെ പ്രതിനിധീകരിച്ചുകൊണ്ട് സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഹൈന്ദവ പക്ഷവും യഹൂദപക്ഷത്തു നിന്ന് യോനാ മെറ്റ്‌സ്ഗറും (Yona Metzger) ഷ്‌ലോമോ അമറും (Shlomo Amar) ഉള്‍പ്പെട്ട ചീഫ് റാബിനേറ്റ് ഓഫ് ഇസ്രായേലും (Chief Rabbinate of Israel) പങ്കെടുത്ത ഹിന്ദു- ജൂയിഷ് ഉച്ചകോടി 2007ല്‍ (Hindu-Jewish Summit 2007) നടന്നതിനു ശേഷം പരസ്പരം ഒപ്പുവെച്ച ധാരണാപത്രം രണ്ടു നാഗരികതകളെയും ഒന്നിച്ചു നില്‍ക്കുന്നതിനുള്ള ദാര്‍ശനികമായ അടിത്തറയൊരുക്കിയിട്ടുണ്ട്. ആ പ്രഖ്യാപനത്തിലെ ഏറ്റവും കാതലായ ഭാഗം രണ്ടു സംസ്‌കൃതികളും ഒരു പരമോന്നത ശക്തിയെ ആത്യന്തിക സത്യമായി അംഗീകരിക്കുന്നുവെന്നതാണ്. ആ ശക്തിയാണ് ഈ ലോകത്തെ സൃഷ്ടിച്ചതെന്നും വൈവിധ്യങ്ങള്‍ നല്‍കി അനുഗ്രഹിച്ചതെന്നും ആ ശക്തിയാണ് വ്യത്യസ്ത സ്ഥലങ്ങളിലും കാലങ്ങളിലും വ്യത്യസ്ത ജനങ്ങള്‍ക്ക് ദൈവികമായ കര്‍മ്മ മാര്‍ഗം ഉപദേശിച്ചതെന്നും അംഗീകരിച്ച ഭാഗമായിരുന്നു. ആ പരസ്പരധാരണയില്‍ നിന്നുയരുന്ന ആശയം വൈവിധ്യങ്ങളടങ്ങിയ എല്ലാ ജനസമൂഹങ്ങള്‍ക്കും സമാധാനപരവും സഹകരണാത്മകവും ശാന്തിപൂര്‍ണ്ണമായ ജീവിതത്തിനുള്ള അന്തരീക്ഷം ഒരുക്കുകയെന്നതാണ്. ആ അന്തരീക്ഷം ഒരുക്കേണ്ടതിന് ഞങ്ങളുടെ വിശ്വാസപ്രമാണങ്ങളോടൊപ്പം അല്ലാത്തവരെ കൊന്നൊടുക്കുകയെന്നത് ഞങ്ങളുടെ മതപരമായ മൗലികാവശ്യമാണെന്ന് കരുതുന്നവരെ ചെറുത്ത് നില്‍ക്കേണ്ടത് അനിവാര്യമായി വരുന്നു. അത് ഭാരതം ഇസ്രായേലിനോടൊപ്പം നില്‍ക്കണമെന്ന യുക്തിസഹമായ നിലപാടിലേക്കു നയിക്കുന്നു.

ആഗോള രാഷ്ട്രീയം ഭാരതത്തോട് ആവശ്യപ്പെടുന്നത്, വര്‍ത്തമാനകാല ലോക ക്രമം വിലയിരുത്തിയാലും ഭാരതത്തിന്റെ സുരക്ഷയും പ്രതിരോധവും ഭദ്രമാക്കുവാനും അനിവാര്യമായ സാഹചര്യങ്ങളില്‍ ഉണ്ടാകേണ്ട പ്രത്യാക്രമണശേഷി ഉറപ്പു വരുത്തുവാനും ഇസ്രായേലിനോടൊപ്പമാണ് ഭാരതം നിലകൊള്ളേണ്ടത് എന്നതാണ്. കാരണം ഇസ്ലാമിക മതമൗലികവാദവും ഭീകരവാദവുമാണ് ഇസ്രായേലി ജനതയുടെയും ആ രാഷ്ട്രത്തിന്റെയും നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്നത്. ഒരു മത രാഷ്ട്രമെന്ന നിലയില്‍ ആ നകാരാത്മകശക്തികളുടെ പ്രഭവകേന്ദ്രമായ ഇറാനെതിരെയാണ് ഇസ്രായേല്‍ സ്വന്തം നിലനില്‍പ്പിനു വേണ്ടിയുള്ള യുദ്ധത്തിനിറങ്ങിയിരിക്കുന്നത്.

അതേ നകാരാത്മക ശക്തികളുടെ മറ്റൊരു ലക്ഷ്യമാണ് ഭാരതം എന്നതുകൊണ്ട്, ഈ യുദ്ധത്തില്‍ ഇസ്രായേലിന്റെ വിജയമാണ് ഭാരതത്തിന്റെ ദേശീയ താത്പര്യങ്ങള്‍ക്കുതകുന്നത് എന്നതില്‍ സംശയമില്ല. അതോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ട ഘടകമാണ് ഇസ്രായേലിനോടൊപ്പം അമേരിക്കയും യുദ്ധം ചെയ്യുന്നുവെന്നത്. ശരിയാണ്, രണ്ടാമത് അമേരിക്കന്‍ പ്രസിഡന്റായ ശേഷം ഡൊണാള്‍ഡ് ട്രംപ് ഭാരതത്തിന്റെ താത്പര്യങ്ങള്‍ക്കെതിരെയുള്ള ചില അസുഖകരങ്ങളായ നിലപാടുകളെടുക്കുകയുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങള്‍ തകര്‍ക്കുന്നതിന് ഇടവരുത്താവുന്ന പല നടപടികളിലേക്കും ട്രംപ് ഭരണകൂടം നീങ്ങിയിട്ടുമുണ്ട്. പക്ഷേ അമേരിക്ക ഇസ്രായേലിനോടൊപ്പം ചേര്‍ന്ന് നയിക്കുന്ന ഈ യുദ്ധം ആഗോളതലത്തിലുള്ള ഭീകരവാദത്തിനെതിരെയാണെന്നും ആ ശക്തികളുടെ നേതൃത്വം നല്‍കുന്ന ഇറാന്‍ എന്ന രാജ്യം ആണവായുധശക്തി ആര്‍ജ്ജിച്ച് ലോകത്തിന് ഭീഷണി ഉയര്‍ത്തുന്നതിനുള്ള സാദ്ധ്യതയെ വേരോടെ പിഴുതെറിയാനാണെന്നതും വ്യക്തമാണെന്നുള്ളതുകൊണ്ട് ഭാരതം ഈ സന്ദര്‍ഭത്തില്‍ അവരോടൊപ്പം നില്‍ക്കുന്നതു തന്നെയാകും രാജ്യഹിതത്തിനും ലോകഹിതത്തിനും ഉതകുന്ന നിലപാട്.

ജോര്‍ജ്ജ് സൊറോസും സോണിയയും
പക്ഷേ ഈ സന്ദര്‍ഭത്തിലും ജന്മം കൊണ്ട് യഹൂദവംശജനെങ്കിലും, ആ വംശത്തോടുള്ള വിരോധം തലയ്ക്കു പിടിച്ച അമേരിക്കന്‍ കുത്തക മുതലാളി ജോര്‍ജ്ജ് സൊറോസിന്റെ നിയന്ത്രണത്തില്‍ ഭാരതത്തിനുള്ളില്‍ നിന്നുകൊണ്ട് ഹിന്ദുവിരുദ്ധ വര്‍ഗീയതയ്ക്കും ദേശവിരുദ്ധ രാഷ്ട്രീയത്തിനും നേതൃത്വം നല്‍കുന്ന സോണിയയും രാഹുലും ആവശ്യപ്പെടുന്നത് ഇറാന്റെ പരമാധികാരത്തിനു മേല്‍ ഇസ്രായേലും അമേരിക്കയും കടന്നാക്രമിക്കുന്നതിനെയും അവിടെ ഭരണമാറ്റം കൊണ്ടുവരുവാന്‍ ശ്രമിക്കുന്നതിനെയും ഭാരതം എതിര്‍ക്കണമെന്നാണ്. അവര്‍ ഉയര്‍ത്തുന്ന മറ്റൊരു കാര്യം ആയത്തുല്ല അലി ഖൊമെയ്‌നി, കൊല്ലപ്പെട്ടപ്പോള്‍ ഭാരതം അനുശോചനം രേഖപ്പെടുത്തിയില്ലെന്നതാണ്. ഇതേ വിഷയങ്ങളാണ് എം.എ. ബേബിയും മാര്‍ക്‌സിസ്റ്റുകളും ഐ.എന്‍.ഡി.ഐ.എ മുന്നണിയിലെ ഘടകകക്ഷികളും ഉയര്‍ത്തുന്നതും. അവരുടെ നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ലഭ്യമായ രാഹുലിന്റെ ഒരു വീഡിയോയിലെ അഭിപ്രായപ്രകടനം ശ്രദ്ധയില്‍ വരുന്നു. അതില്‍ അദ്ദഹം പറയുന്നത് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ നടത്തുന്ന പോരാട്ടം യഥാര്‍ത്ഥത്തില്‍ ചൈനയ്‌ക്കെതിരെയാണെന്നാണ്. അക്കാര്യത്തില്‍ ഒരു പരിധിവരെ ഇതെഴുതുന്നയാളും രാഹുലിനോട് യോജിക്കുന്നു. പക്ഷേ അവിടെയൊരു ചോദ്യം ഉയരുന്നു.

ജോര്‍ജ്ജ് സോറസ്, സോണിയ

യുദ്ധം അമേരിക്കയും ചൈനയുമായിട്ടാണെന്നു പറയുകയും ഒപ്പം തന്നെ പ്രത്യക്ഷത്തില്‍ അമേരിക്കയുടെ ശത്രുപക്ഷത്തു നില്‍ക്കുന്ന ഇറാന് അനുകൂലമായ നിലപാടാകണം ഭാരതത്തിന്റേതെന്ന് ഇക്കൂട്ടര്‍ ആവശ്യപ്പെടുമ്പോള്‍ ഭാരതം ചൈനയോടൊപ്പം നില്‍ക്കണമെന്നല്ലേ അവര്‍ അര്‍ത്ഥമാക്കുന്നത്. ജന്മനാ ചൈനാച്ചാരന്മാരായ ഇടതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എം.എ. ബേബി, അങ്ങനെ ആവശ്യപ്പെടുന്നതും എം. വി. ഗോവിന്ദന്‍ അതിനുവേണ്ടി ഒച്ചവെക്കുന്നതും സ്ഥിരം ഭാരതവിരുദ്ധ നിലപാടിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാം. പക്ഷേ എന്തൊക്കെ പറഞ്ഞാലും ദീര്‍ഘകാലം സോവിയറ്റ് യൂണിയന്റെ വിനീതവിധേയരായി പലപ്പോഴും ഭാരതത്തിന്റെ താത്പര്യങ്ങള്‍ ബലി കഴിച്ച ഇന്ദിരയുടെ കോണ്‍ഗ്രസ്സിന് ചൈനയോടുള്ള വിധേയത്വം ജന്മസിദ്ധമൊന്നുമല്ലല്ലോ? അപ്പോള്‍ പിന്നെ രാജീവ് ഗാന്ധി ഫൗണ്ടേഷനിലൂടെയും മറ്റും സോണിയാ കുടുംബത്തിലേക്കൊഴുകിയ പണത്തിന്റെ പ്രതിഫലമായിട്ടാണോ അതോ രാഹുല്‍ ചൈനയില്‍ ചെന്ന് ഒപ്പിട്ടു നല്‍കിയ കരാറിന്റെ ഭാഗമായിട്ടാണോ ഇറാനൊപ്പം ഭാരതം നില്‍ക്കണമെന്ന വിചിത്രവാദവുമായി സോണിയ നില്‍ക്കുന്നത് എന്ന് ചോദിക്കേണ്ടി വരും. മറ്റൊരു കാര്യം ജൂതസമൂഹവും ക്രിസ്ത്യന്‍ സമൂഹവും അമേരിക്കന്‍- ഇസ്രായേല്‍ സഖ്യത്തിലൂടെ ഇസ്ലാമിക ഭീകരതയുടെ പ്രഭവകേന്ദ്രമായ ഇറാനിലെ മതമൗലികവാദ ഭരണകൂടത്തിനെതിരെയാണ് സംയുക്തമായി പട പൊരുതുന്നതെന്നതാണ്. ആ സാഹചര്യത്തിലും അന്റോണിയാ മെയ്നയെന്ന സോണിയയും മറിയം അലക്‌സാണ്ടര്‍ ബേബിയും ഭാരതത്തിനുള്ളിലെ തിരഞ്ഞെടുപ്പുകളില്‍ അതേ മതമൗലിക വാദികള്‍ നിയന്ത്രിക്കുന്ന വോട്ടു ബാങ്കിനെ ലക്ഷ്യം വെച്ചാണ് ഇറാനോടൊപ്പം നില്‍ക്കുന്നതെന്നത് കാണുമ്പോള്‍ അത് അപലപനീയമായ രാഷ്ട്രീയ അവസരവാദവും തരംതാഴ്ന്ന അടവുനയവുമാണെന്നത് പ്രകടമാണ്. അവര്‍ ഉയര്‍ത്തിയ അടിസ്ഥാനരഹിതമായ വാദങ്ങള്‍ക്കുള്ള മറുപടികള്‍ എത്ര ലളിതമാണെന്നതും കൂടി വായിച്ചുനോക്കുക:

1) ആയത്തുല്ല അലി ഖൊമെയ്‌നിയുടെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണവര്‍ ഒരു വിവാദം ഉയര്‍ത്തിയത്. അതിനു തുനിഞ്ഞവര്‍ 1984ല്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഖൊമെയ്‌നി അനുശോചനം രേഖപ്പെടുത്താഞ്ഞതെന്തേ എന്നൊന്ന് അന്വേഷിച്ചറിയുക. ഇസ്ലാമിക തീവ്രവാദികളോട് സഹകരിച്ചു നില്‍ക്കുന്ന ഖാലിസ്ഥാന്‍ തീവ്രവാദികളാണ് ഇന്ദിരയെ വധിച്ചെന്നതു കൊണ്ടായിരുന്നോ ഖൊമെയ്‌നി അനുശോചനം അറിയിക്കാതിരുന്നെന്ന് വിശേഷിച്ചും അന്വേഷിക്കണം (ഭാരതസര്‍ക്കാര്‍ ഖൊമെയ്‌നിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയെന്നത് മറ്റൊരു വസ്തുത). ഖൊമെയ്‌നി വധിക്കപ്പെട്ടപ്പോള്‍ ലോകത്തിലാകെ പത്തില്‍ താഴെ രാജ്യങ്ങള്‍ മാത്രമാണ് അനുശോചനം രേഖപ്പെടുത്തിയിട്ടുള്ളതെന്നതും മറക്കണ്ട. ഇറാനില്‍ ഖൊമെയ്‌നിയുടെ ഭരണകൂട ഭീകരതയുടെ ഇരകളായവര്‍, യുവതികളും കുട്ടികളുമൊക്കെ, അവിടെ ആശ്വാസവും ആഹ്ലാദവും പ്രകടമാക്കിക്കൊണ്ട് നൃത്തമാടുകയാണെന്നതും സ്മരണയിലിരിക്കട്ടെ.

2) ഇറാന്റെ സുപ്രീം ലീഡറായ ആയത്തുല്ല അലി ഖൊമെയ്‌നിയെ വധിച്ച ഇസ്രായേലിന്റെ നടപടിയെ ഭാരതം അപലപിക്കണം പോലും. ആ വിഷയം ഉയര്‍ത്തുന്നവര്‍ ഭാരതത്തിന്റെ പ്രധാന മന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി, താഷ്‌കെന്റ്, കരാര്‍ ഒപ്പിട്ടശേഷം സോവിയറ്റ് യൂണിയനില്‍ വെച്ച് സംശയകരമായ സാഹചര്യത്തില്‍ ഇല്ലാതാവുകയും ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാകൂകയും ചെയ്തതിനെ സംബന്ധിച്ച രഹസ്യങ്ങള്‍ അന്വേഷിച്ചറിയിക്കുമോ? ‘മേരേ ബേട്ടേ കൊ മാര്‍ ഡാലാ’ (എന്റെ മകനെ കൊന്നതാണ്) എന്ന് ശാസ്ത്രിജിയുടെ അമ്മ പരസ്യമായി പറഞ്ഞിട്ടും ഒരു അന്വേഷണം പോലും നടത്താതിരിക്കാന്‍ ഇന്ദിര ശ്രദ്ധിച്ചതിന്റെ കാരണം എന്തായിരുന്നു? അതുപോലെ തന്നെ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇല്ലാതാക്കാന്‍ (കേവലം പ്രധാനമന്ത്രിപദത്തില്‍ നിന്നു മാറ്റാനായിരുന്നില്ല) പാകിസ്ഥാന്റെ സഹായം തേടാന്‍ സോണിയാ കോണ്‍ഗ്രസ്സ് മണി ശങ്കര്‍ അയ്യരെ പറഞ്ഞു വിട്ടതിന് എന്ത് ന്യായമാണവര്‍ക്ക് നിരത്താനുള്ളത്?

3) ഇറാന്റെ ഭരണമാറ്റത്തിന് അമേരിക്കയും ഇസ്രായേലും ആസൂത്രണം ചെയ്തത് ആ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നതാണ് അവര്‍ ഉയര്‍ത്തിയ മറ്റൊരു വിഷയം. അങ്ങനെയെങ്കില്‍ സോണിയയുടെയും രാഹുലിന്റെ അമേരിക്കന്‍ യജമാനന്‍ ജോര്‍ജ്ജ് സൊറോസ് മോദിജിയെ പ്രധാനമന്ത്രി പദത്തില്‍ നിന്നു മാറ്റാന്‍ ശതകോടി കണക്കിന് അമേരിക്കന്‍ ഡോളറുകള്‍ ചിലവഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ അയാളുടെ മുന്നില്‍ കൈ നീട്ടി നിന്നതിനെ ഇപ്പോള്‍ ഇക്കൂട്ടര്‍ എങ്ങനെ ന്യായീകരിക്കും? ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ സന്ദര്‍ശനം നടത്തിക്കൊണ്ട് ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥയിലിടപെടാന്‍ അവരോടൊക്കെ ആവശ്യപ്പെട്ടപ്പോള്‍ അക്കാര്യത്തിലെ നൈതികത രാഹുലിനറിയില്ലായിരുന്നോ?

4) ഏറ്റവും പ്രധാന കാര്യം ആയത്തുല്ല അലി ഖൊമെയ്‌നി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയായിരുന്നില്ലെന്നതും Death to America Death to Israel എന്നുമൊക്കെ പ്രഖ്യാപിച്ച് മരണം വിതയ്ക്കുവാന്‍ പരസ്യ പ്രഖ്യാപനം നടത്തിയ മത ഭീകരവാദികളുടെ തലതൊട്ടപ്പനുമായിരുന്നുവെന്നതുമാണ്. അത്തരമൊരു വ്യക്തിയില്‍ നിന്ന് സ്വന്തം രാഷ്ട്രത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ വേണ്ട നടപടികളെടുക്കുവാന്‍ കൊലവിളികള്‍ക്ക് ഇരയാക്കപ്പെട്ട രാഷ്ട്രങ്ങള്‍ക്ക് അവകാശമില്ലേയെന്നതും ഉത്തരം ലഭിക്കേണ്ട ചോദ്യമാണ്.

ഇറാന്റെയും ഇസ്രായേലിന്റെയും ഭാരതത്തോടുള്ള സമീപനങ്ങള്‍ ഹിന്ദുവിരുദ്ധ വര്‍ഗീയതയുടേയും ഭാരതവിരുദ്ധ രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തില്‍ വിദേശ നയത്തില്‍ പോലും തല തിരിഞ്ഞ ഉപദേശങ്ങളുമായി വരുന്നവര്‍ ഇസ്രായേലിന്റെയും ഇറാന്റെയും കഴിഞ്ഞ കാല സമീപനങ്ങളിലേക്ക് ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കണം. ഇസ്രായേലുമായി നയതതന്ത്ര ബന്ധം സ്ഥാപിക്കാതിരുന്ന 1971 ല്‍ ബംഗ്ലാദേശ് വിമോചനത്തിനുവേണ്ടി നടന്ന ഭാരത-പാക് യുദ്ധത്തില്‍ പോലും ഭാരതത്തിന് പിന്തുണ നല്‍കിയതാണ് ഇസ്രായേലിന്റെ ചരിത്രം. അവരുടെ സഖ്യരാഷ്ട്രമായ അമേരിക്ക പോലും ആ യുദ്ധത്തില്‍ പാകിസ്ഥാനോടൊപ്പമായിരുന്നെന്നതും മറക്കണ്ട. കാര്‍ഗില്‍ യുദ്ധത്തിലും ഓപ്പറേഷന്‍ സിന്ദൂറിലുമൊക്കെ ഇസ്രായേല്‍ ഭാരതത്തോടൊപ്പമായിരുന്നു. മറിച്ച് 1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ ഖോമെയ്‌നിയുടെ നേതൃത്വത്തിലുള്ള മതമൗലികവാദ ഭരണകൂടം സ്ഥാപിക്കപ്പെടുന്നതിനു മുമ്പ് 1965ലും 1971 ലും അതിനുശേഷം കാര്‍ഗിലിലുള്‍പ്പെടെ നടന്ന സകല സംഘര്‍ഷങ്ങളിലും ഇറാന്‍ പാകിസ്ഥാന്റെ പക്ഷത്തായിരുന്നു. മാത്രമല്ല, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ ഭാരതത്തിന്റെ ആഭ്യന്തര വിഷയങ്ങളിലൊക്കെ ഇറാന്റെയും ഖൊമേയ്‌നിയുടെയും അനധികൃത ഇടപെടലുകള്‍ ഈ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കെതിരെയായിരുന്നു.

ഷാഹിന്‍ ബാഗ് വിഷയത്തിലുള്‍പ്പെടെ ഇസ്ലാമിക മതഭീകരവാദികളുടെ പക്ഷത്ത് നിന്ന് ശബ്ദമുയര്‍ത്തുകയും ഭാരതം മുസ്ലീങ്ങളെ ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കുന്നുവെന്ന കല്ലുവെച്ച നുണ ലോകത്തോട് വിളിച്ചു പറയുകയും ഭാരതത്തിനെതിരെ ആഗോള തലത്തില്‍ ഇസ്ലാം സംഘടിച്ചു പോരാടണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത ഭാരതവിരുദ്ധനായിരുന്നു ഖൊമെയ്‌നി.

മറ്റൊരുകൂട്ടര്‍ പറയുന്നത് ഖൊമേയ്‌നി, കശ്മീരിലും ലഖ്‌നൗവ്വിലുമൊക്കെ വേരുകളുള്ള ഭാരതവംശജനായിരുന്നതുകൊണ്ട് ഈ രാജ്യം അയാളുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കണമെന്നാണ്. വിചിത്രമാണാ വാദം. മുഹമ്മദാലി ജിന്നയെയും സുള്‍ഫിക്കര്‍ അലി ഭൂട്ടോയെയും മറ്റും പോലെ ഖൊമെയ്‌നിയും ഇവിടെ വേരുകളുള്ള ഭാരതവംശജനാണെങ്കിലെന്താ? അവരൊക്കെ ഭാരതത്തോട് ചെയ്തത് ക്ഷമിക്കാനും മറക്കാനും പറഞ്ഞാല്‍ മനസ്സിലാക്കാം. അതിനു പകരം അവരെ വീരപുരുഷന്മാരായി അരിയിട്ടു വാഴിക്കാന്‍ പറയുന്നവരോട് ‘പോയി പണി നോക്കൂ’ എന്ന് പറയാതിരിക്കാനാകില്ല.

പ്രസ്ഥാനങ്ങളുടെ ആശയപരമായ പല നിലപാടുകളും രാജ്യത്തിനു വേണ്ടി ത്യജിക്കേണ്ടിവരും. ആശയപരമായ ബോദ്ധ്യങ്ങളുടെ പേരില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നവരെ പോലും ഈ സന്ദര്‍ഭത്തില്‍ നയിക്കേണ്ടത് ഈ യുദ്ധം ഭാരതത്തിന് ഇടവരുത്താവുന്ന ബാദ്ധ്യതകളെയും ഉയര്‍ത്താവുന്ന സാദ്ധ്യതകളെയും കുറിച്ചുള്ള ചിന്തകളായിരിക്കണം. ചര്‍ച്ച അത്തരം വിഷയങ്ങളിലേക്ക് കടക്കുമ്പോള്‍ മുന്‍ പ്രതിരോധ മന്ത്രി, ജോര്‍ജ്ജ് ഫെര്‍ണ്ണാണ്ടസ്സ് ഉയര്‍ത്തിക്കാട്ടിയ മാതൃക സ്മരണയിലുയരും.

അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാര്‍, അമേരിക്കയുള്‍പ്പെടെയുള്ള ലോകശക്തികളെ ഞെട്ടിച്ചുകൊണ്ട്, 1998 ജൂണില്‍ പൊഖ്‌റാനില്‍ വിജയകരമായ ആണവപരീക്ഷണം നടത്തിയതിലൂടെ ഭാരത ദേശീയതയുടെ രാഷ്ട്രീയ ശക്തികള്‍ ആഗോള തലത്തില്‍ തങ്ങളുടെ പ്രഭാവം പ്രകടമാക്കിയ സന്ദര്‍ഭം. അന്നത്തെ പ്രതിരോധമന്ത്രി, ജോര്‍ജ്ജ് ഫെര്‍ണ്ണാണ്ടസ്, അക്കാര്യത്തില്‍ നിര്‍വഹിച്ചത് നിര്‍ണ്ണായകമായ പങ്കായിരുന്നു. അന്ന്, അതുവരെയുള്ള അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ ആണവശക്തിക്കെതിരെ ആശയപരമായ എതിര്‍പ്പ് നിരന്തരം പ്രകടിപ്പിച്ചിരുന്ന ആ സോഷ്യലിസ്റ്റ് നേതാവിന്റെ നിലപാടു മാറ്റത്തെ പരിഹസിച്ചുകൊണ്ട് താങ്കളെ ഇനി മുന്‍ സോഷ്യലിസ്റ്റ്’ എന്നു വിളിക്കട്ടെ എന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. അതിന് അദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധിക്കുക: ”ഞാനൊരു മുന്‍ സോഷ്യലിസ്റ്റല്ല. ഞാനിന്നും ഒരു സോഷ്യലിസ്റ്റാണ്; ഞാനൊരു സമാധാനകാംക്ഷിയാണ്. ഇന്നും ഞാനൊരു ആണവായുധ വിരോധിയായ മനുഷ്യനാണ്. പക്ഷേ, രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ഞാന്‍ അതിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ എന്താണോ ഏറ്റവും നല്ലത് അതു ചെയ്യും. അതിന് വേണ്ടത് ന്യൂക്ലിയര്‍ ബോംബാണെങ്കില്‍ എന്തുകൊണ്ടതു പാടില്ല?” ‘I am not a former socialist. I am a socialist; I am a pacifist. I am even today an anti nuclear weapon man’. ‘…. but as a Defence Minister of the country I will do whatever is best to protect its border, and if it means nuclear bomb, then why not?) എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ നിലപാട് അന്നുവരെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിരുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമല്ലേ എന്ന തുടര്‍ ചോദ്യത്തിനു നല്‍കിയ മറുപടി കൂടുതല്‍ അര്‍ത്ഥസമ്പൂര്‍ണ്ണമായിരുന്നു. ”അതെ, എന്നെത്തന്നെ നിഷേധിക്കേണ്ടിവരിക എന്ന വില നല്‍കേണ്ടി വന്നാലും. രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി എന്റെ മരണമാണു വേണ്ടതെങ്കില്‍ ഞാന്‍ മരിക്കും. രാജ്യസ്‌നേഹിയാകുകയെന്നതാണ് കാര്യം. യാഥാര്‍ത്ഥ്യ ബോധം ഉണ്ടാകുകയെന്നതാണ് കാര്യം. രാജ്യത്തെ കുറിച്ചു കരുതലുണ്ടാകുക എന്നതാണ് കാര്യം”. (‘… yes, even at the cost of contradicting oneself, even at the cost of dying. If the security of the country requires me to die I shall die. It& 39;s about being patriotic. It & 39;s about being realistic. It is about caring for the country”)

ഇറാനില്‍ അമേരിക്കയോ ഇസ്രായേലോ ഇപ്പോള്‍ നടത്തുന്ന ഇടപെടലുകളെ ഭാരതം അപലപിക്കാത്തതിന് മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ ചരിത്രവും തനിനിറവും തിരിച്ചറിഞ്ഞാല്‍ അവരോട് പുച്ഛം തോന്നും. അവരിലെ മാര്‍ക്‌സിസ്റ്റു പക്ഷം ടിബറ്റില്‍ അധിനിവേശം നടത്തുകയും ഭാരതത്തെ കടന്നാക്രമിക്കുകയും ചെയ്ത ചൈനയ്ക്ക് ചാരപ്പണി ചെയ്തവരാണ്. അതുപോലെ 2004ല്‍ വാജ്‌പേയി സര്‍ക്കാരിനെ താഴെയിറക്കാന്‍ അമേരിക്കയുടെയും ചൈനയുടെയും പാകിസ്ഥാന്റെയും പണവും പിന്തുണയും തേടിയിട്ടുള്ളവരായിരുന്നു കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റു പരിവാറും ന്യൂനപക്ഷ വര്‍ഗീയശക്തികളും അടങ്ങിയ കൂട്ടായ്മയെന്നത് പരസ്യമായ രഹസ്യമാണ്. 2014 മുതല്‍ മോദി സര്‍ക്കാറിനെ അതേ വൈദേശിക ശക്തികളുടെ സഹായത്തോടെ പുറത്താക്കാനുള്ള ഇടപെടലുകള്‍ അവര്‍ തുടരുകയുമാണ്. അത്തരത്തില്‍ ഭാരതത്തില്‍ ഭരണമാറ്റം നടത്തി കുറുക്കുവഴികളിലൂടെ അധികാരം പിടിച്ചടക്കാന്‍ ഏതു വിദേശ ശക്തിയുടെയും ഇടപെടലുകള്‍ ക്ഷണിച്ചു വരുത്തുകയെന്ന കുടിലത ആവര്‍ത്തിക്കുന്നവരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയതയുടെ ശക്തികള്‍ക്ക് അന്തര്‍ദേശീയ നൈതികതയില്‍ ഉപദേശം നല്‍കുന്നത്!

ഈ യുദ്ധത്തത്തിനോട് ഭാരതത്തിന്റെ സമീപനം ചര്‍ച്ച ചെയ്യുമ്പോള്‍ നരേന്ദ്രമോദിയെന്ന ആദര്‍ശപുരുഷനായ പ്രധാനമന്ത്രിയോടും ഭാരതീയ ദേശീയതയുടെ രാഷ്ട്രീയദര്‍ശനത്തോടും പ്രതിബദ്ധത പുലര്‍ത്തുന്നവരില്‍ നിന്നുയരുന്ന ചില സന്ദേഹങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട് ഡൊണാള്‍ഡ് ട്രംപ് രണ്ടാമത് അമേരിക്കന്‍ പ്രസിഡന്റായ ശേഷം നരേന്ദ്രമോദിയെ ഏറ്റവും അടുത്ത സൂഹൃത്തെന്ന് ആവര്‍ത്തിക്കുമ്പോള്‍ തന്നെ, അദ്ദേഹത്തെ അവഹേളിക്കുവാനും അവഗണിക്കുവാനും ഭാരതത്തിന്റെ വികസനക്കുതിപ്പിന് തടസ്സങ്ങളുയര്‍ത്തുവാനും നടത്തുന്ന കുത്സിത ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ ദേശീയതയുടെ പക്ഷത്തുള്ളവരില്‍ ഉയരുന്ന സന്ദേഹങ്ങള്‍ സ്വാഭാവികമാണ്; ഗൗരവപൂര്‍വ്വമുള്ള പ്രതികരണം അര്‍ഹിക്കുന്നതുമാണ്. ആ വിഷയം വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടതാണ്. ഭാരതം ഒരു രാഷ്ട്രമെന്ന നിലയില്‍ ട്രംപിന് അതിനൊക്കെ ഉചിതമായ മറുപടി നല്‍കേണ്ടതുമാണ്. പക്ഷേ വര്‍ത്തമാനകാല അന്തര്‍ദേശീയ അന്തരീക്ഷം ആവശ്യപ്പെടുന്നത്, എന്നും ഭാരതത്തോടൊപ്പം നിന്ന ഇസ്രായേല്‍ അവരുടെ നിലനില്‍പ്പിനുവേണ്ടി പോരാടുമ്പോള്‍ അവരോടോപ്പം നില്‍ക്കുന്ന അമേരിക്കയുടെ പ്രസിഡന്റ് ഭാരതത്തോട് എടുക്കുന്ന അസ്വീകാര്യമായ അസ്വസ്ഥതകളെ തത്കാലം അവഗണിക്കണമെന്നതാണ്. ഇറാന്റെയും ഗള്‍ഫ് രാജ്യങ്ങളുടെയും പുനര്‍ നിര്‍മ്മാണത്തിലും ഭാരതം ഒപ്പമുണ്ടാകണം

ഡോ. ഹെന്റി കിസ്സിഞ്ചര്‍ ഒരിക്കല്‍ പറഞ്ഞു: ”ഇറാന്‍ തീരുമാനിക്കണം അത് ഒരു രാജ്യമായി നിലനില്‍ക്കണോ അതോ ഒരു ആശയമായി നിലനില്‍ക്കണമോ എന്ന്” (Iran has to decide whether it wanted to remain as a country or a cause’). 1990ല്‍ ഇസ്രായേലിനും ഇറാനും ഏകദേശം തുല്യമായ ജിഡിപി ആയിരുന്നു. ഇന്ന് ഇസ്രായേലിന്റെ ജിഡിപി ഇറാന്റെ പത്തിരട്ടിയാണ്. കഴിഞ്ഞ നാല്‍പതോളം വര്‍ഷങ്ങളില്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുഖസമൃദ്ധമായ ജീവിതം ഉറപ്പു വരുത്തുകയെന്ന ഉദാത്തമായ ലക്ഷ്യത്തിനുപകരം ആഗോള ഇസ്ലാമിക സാമ്രാജ്യത്വ ശക്തിയാകുക എന്ന മാനവികതാവിരുദ്ധമായ അജണ്ട നടത്തുവാന്‍ ആയുധശേഖരം നടത്തുന്നതിനു നല്‍കിയ മുന്‍ഗണനയാണ് ഇറാനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. ലോകമെങ്ങുമുള്ള മതമൗലികഭീകരവാദ ശക്തികളള്‍ക്കുവേണ്ടി ആയുധങ്ങളും സമ്പത്തും സഹായങ്ങളും എത്തിക്കാന്‍ അവരുടെ ഭരണാധികാരികള്‍ കാണിച്ച ആവേശം പാകിസ്ഥാനെ പോലെ ഇറാനെയും ലോകം വെറുക്കേണ്ട രാഷ്ട്രമാക്കി മാറ്റിയെന്നതാണ് ചരിത്രം ചൂണ്ടിക്കാണിക്കുന്ന യാഥാര്‍ത്ഥ്യം.

പക്ഷേ, അക്കാലഘട്ടത്തിലും ആധുനിക ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം വളരുവാനും മതമൗലികവാദത്തില്‍ നിന്നു മുക്തി നേടുവാനും സാധാരണജനങ്ങളും വിദ്യാര്‍ത്ഥികളും യുവതികളും അടങ്ങുന്ന വിപ്ലകാരികളുടെ വലിയ ഒരു സമൂഹം ഇറാനില്‍ മാനവികതയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ആവേശപൂര്‍വ്വം സക്രിയമായിരുന്നു; സജീവമായിരുന്നു. അവരില്‍ പതിനായിരക്കണക്കിനാളുകള്‍ ഖൊമെയ്‌നിയുടെ പട്ടാളത്തിന്റെ ആയുധങ്ങള്‍ക്കു മുമ്പില്‍ ബലിദാനികളായി. ബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായ പെണ്‍കുട്ടികളും യുവതികളും അമ്മമാരുമായ നിരവധിപേര്‍ ഖബറിടങ്ങളില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.

അവിടെ നടന്ന സമരപരമ്പരകളിലെ അതിജീവിതര്‍ ഇറാനില്‍ പുതിയ ഒരു പ്രഭാതത്തിന് കാത്തിരിക്കുകയാണ്. യുദ്ധകാല പരിതഃസ്ഥിതിയില്‍ അവിടെ തലങ്ങും വിലങ്ങും മാരകായുധങ്ങളുടെ പ്രഹരം വ്യാപകമായ അന്തരീക്ഷത്തില്‍ ഒന്നോ രണ്ടോ മാസങ്ങള്‍ക്കു മുമ്പുപോലും തെരുവുകളിലിറങ്ങി പോരാടിയ സമൂഹം തത്കാലം സുരക്ഷിതയിടങ്ങളില്‍ അവസരം കാത്തുകഴിയുകയാണെന്നതാകാം യാഥാര്‍ത്ഥ്യം.

മതമൗലികവാദികളുടെ അന്തിമപതനം ഉറപ്പായിക്കഴിഞ്ഞാല്‍ അധിനിവേശ ശക്തികള്‍ക്ക് മുതലെടുക്കാന്‍ അവസരം വിട്ടുകൊടുക്കാതെ ഇറാനിലും ജനാധിപത്യത്തിന്റെ യുഗപ്പിറവിക്കുതകുന്ന ജനകീയ മുന്നേറ്റം ഉണ്ടാകുമോയെന്നതാണ് ചോദ്യം. മാനവികതയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇസ്ലാമിക മൂല്യങ്ങളിലെ ഉദാത്തഘടകങ്ങളെ മുറുകെ പിടിച്ചുകൊണ്ട് തന്നെ അത്തരം ഒരു ജനാധിപത്യക്രമം സൃഷ്ടിച്ചെടുക്കാനുള്ള പരിശ്രമങ്ങളില്‍ ഭാരതത്തിലെ ഇസ്ലാമിക സമൂഹവും, വിശേഷിച്ചും അവരിലെ ഷിയാ വിഭാഗവും, മുന്നിട്ടിറങ്ങുകയാണെങ്കില്‍ അത് ചരിത്രം തിരുത്തുന്ന പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കും. ഒപ്പം തന്നെ യുദ്ധവേളയില്‍ ഇറാനിലെ മുല്ലാ ഭരണകൂടം ഗള്‍ഫ് രാജ്യങ്ങളുടെ മേല്‍ നടത്തിയ കടന്നാക്രമണങ്ങളില്‍ തകര്‍ത്തവയൊക്കെയും അതുപോലെ, ഇറാനു നഷ്ടപ്പട്ട സമ്പത്തുകളും പുന:സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍ ഭാരത സര്‍ക്കാറും ജന സമൂഹവും സക്രിയ പങ്കാളിത്തം ഉറപ്പു വരുത്തുകയും വേണം.

 

Tags: ഇറാന്‍ഇസ്രായേല്‍
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies