Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സംഘജീവിതത്തില്‍ വിരമിക്കല്‍ ഇല്ല

വ്യാഖ്യാനമാല: ശതാബ്ദിയിലെത്തിയ സംഘപ്രയാണം

ഡോ.മോഹന്‍ ഭാഗവത്ഡോ.മോഹന്‍ ഭാഗവത്
6 March 2026

ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.

Google NewsAdd Kesari Weekly as a preferred source on Google

സംഘത്തിന്റെ ശതാബ്ദിയാത്രയില്‍ ഇതുവരെയും ഏതെങ്കിലും ഗൃഹസ്ഥ സ്വയംസേവകനെ സര്‍കാര്യവാഹ് അഥവാ ജനറല്‍ സെക്രട്ടറിയോ സര്‍സംഘചാലകോ ആക്കിയിട്ടില്ല. ഭാവിയില്‍ ഏതെങ്കിലും ഗൃഹസ്ഥ സ്വയംസേവകനെ സര്‍കാര്യവാഹ് ആക്കുമോ? ഇന്ത്യന്‍ നേതാക്കള്‍ 75-ാം വയസ്സില്‍ വിരമിക്കേണ്ടതുണ്ടോ? രാഷ്ട്രീയ നേതാക്കള്‍ 75 വയസ്സിനുശേഷം പദവി ഉപേക്ഷിക്കണമെന്ന് സംഘത്തിന് തോന്നുന്നുണ്ടോ. ”നിങ്ങള്‍ക്ക് 75 വയസ്സ് ആയിക്കഴിഞ്ഞാല്‍ ആരെങ്കിലും നിങ്ങളെ ഒരു ഷാള്‍ അണിയിക്കുമെന്നും അങ്ങനെ നിങ്ങള്‍ റിട്ടയര്‍ ആവുമെന്നും ഭാഗവത്ജി അടുത്തിടെ പറഞ്ഞിട്ടുണ്ട്.” പ്രധാനമന്ത്രി നരേന്ദ്രമോദി 75-ാം വയസ്സില്‍ റിട്ടയര്‍ ചെയ്യണം എന്ന് താങ്കള്‍ സൂചിപ്പിച്ചതായാണ് പലരും കരുതുന്നത്. ഇതിനെപ്പറ്റി താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്? മോറോപന്ത് പിംഗളെജിയെപ്പറ്റി പറയുമ്പോള്‍ താങ്കള്‍ പറഞ്ഞിരുന്നു, 75-ാം വയസ്സില്‍ താങ്കളെ ഷാള്‍ അണിയിക്കുന്നത്, താങ്കള്‍ക്ക് വയസ്സായി എന്നതിന്റെ സൂചനയാണെന്ന്. താങ്കള്‍ ഇതിലൂടെ സൂചിപ്പിക്കുന്നത് സന്യാസത്തെയാണോ? അഞ്ച് വര്‍ഷത്തേക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്കും ’75-ാം വയസ്സില്‍ റിട്ടയര്‍മെന്റ്’ ബാധകമാണോ?

♠താങ്കളുടെ അറിവ് പരിമിതമാണ്. ശ്രീമാന്‍ ഭയ്യാജി ദാണി നല്ല കര്‍ഷകനും ഗൃഹസ്ഥനുമായിരുന്നു. അദ്ദേഹം വളരെക്കാലത്തോളം, സംഘത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലടക്കം സംഘത്തിന്റെ സര്‍കാര്യവാഹ് ആയിരുന്നു. ഗൃഹസ്ഥ സ്വയംസേവകര്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ല, അവര്‍ക്ക് സംഘത്തിലേക്ക് വരാന്‍ കഴിയില്ല എന്നതൊന്നും ശരിയല്ല. പക്ഷേ സംഘത്തിലേക്കു വന്നു കഴിഞ്ഞാല്‍ കൂടുതല്‍ സമയവും സംഘത്തിനുവേണ്ടി പ്രവര്‍ത്തിക്കണം. അതോടൊപ്പം ഗൃഹസ്ഥഭരണവും നിര്‍വ്വഹിക്കണം. സംഘപ്രവര്‍ത്തനമായാലും ഗൃഹസ്ഥഭരണമായാലും ഏത് ജോലി ഏറ്റെടുത്തായാലും അത് ഭംഗിയായി സ്വയംസേവകര്‍ നിര്‍വ്വഹിക്കണമെന്നതാണ് സംഘത്തിന്റെ ആഗ്രഹം. ഭയ്യാജിദാണിയുടെ ഗൃഹഭരണം ഭംഗിയായി മുന്നോട്ടുപോകുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് അത് ആരെയെങ്കിലും ഏല്‍പ്പിച്ച് പുറത്തുപോയി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു. അങ്ങനെ അദ്ദേഹം സര്‍കാര്യവാഹ് ആവുകയും അനവധി പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. അദ്ദേഹം ഒരു ദിവസം നടത്തുന്ന പ്രഭാഷണങ്ങളുടെയത്രയും ചെയ്യാന്‍ കഴിവുള്ള അനില്‍ജിയും ഗൃഹസ്ഥനാണ്. നമ്മുടെ സഹ സമ്പര്‍ക്ക പ്രമുഖ് ഭാരത്ജിയും ഗൃഹസ്ഥനാണ്. സംഘത്തില്‍ നിരവധി പ്രചാരകന്മാരുണ്ട്. ചെറുതും വലുതുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്ന അഞ്ച് ലക്ഷത്തോളം കാര്യകര്‍ത്താക്കളുണ്ട്. നമ്മള്‍ ഏതു സമയത്തും പ്രവര്‍ത്തന സജ്ജരാണ്; കാരണം നാം ഗൃഹസ്ഥനായി കഴിയുന്നില്ല. അതുകൊണ്ട് കൂടുതല്‍ ഉത്തരവാദിത്തം നമുക്ക് നല്‍കുന്നു. അത്രയേ ഉള്ളൂ. സംഘത്തിനുള്ളിലേക്ക് വന്നാല്‍ ഇത് താങ്കള്‍ക്ക് മനസ്സിലാവും.

ADVERTISEMENT

ഇനി 75 വയസ്സിന്റെ കാര്യമാണ്. മോറോപന്ത്ജിയെപ്പറ്റി ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹം വളരെ രസികനായ ഒരു വ്യക്തിയായിരുന്നു. അദ്ദേഹം തമാശകള്‍ പറഞ്ഞ് എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുമായിരുന്നു. അദ്ദേഹത്തിന് 70 വയസ്സ് പൂര്‍ത്തിയായ അവസരത്തില്‍, ഒരു ബൈഠക്കില്‍ വച്ച് സര്‍കാര്യവാഹ് ശേഷാദ്രിജി, അദ്ദേഹത്തെ ഷാള്‍ അണിയിച്ചു. അതിനുശേഷം എന്തെങ്കിലും സംസാരിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം ആ ഷാള്‍ വാങ്ങേണ്ട കാര്യമില്ലെന്ന് പറഞ്ഞു. ”ഈ ഷാള്‍ നല്‍കുമ്പോള്‍ എനിക്ക് പ്രായമായി എന്നാണ് നിങ്ങള്‍ സൂചിപ്പിക്കുന്നത്. ‘നിങ്ങള്‍ ദയവായി കസേരയില്‍ ശാന്തമായി ഇരുന്ന് എന്താണ് സംഭവിക്കുന്നതെന്ന് നോക്കിയാലും’ എന്നാണ് ഇതിനര്‍ത്ഥം.” ഇത്തരം തമാശകള്‍ അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം നാഗ്പ്പൂരില്‍ ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലെ രസകരമായ മൂന്നോ നാലോ സംഭവങ്ങള്‍ ഞാന്‍ അവിടെ പറഞ്ഞു. നാഗ്പ്പൂരിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ വളരെയടുത്ത് അറിയാവുന്നതുകൊണ്ട് അവര്‍ അത് നന്നായി ആസ്വദിച്ചു. ഞാന്‍ റിട്ടയര്‍ ചെയ്യുമെന്നോ ആരെങ്കിലും റിട്ടയര്‍ ചെയ്യണമെന്നോ ഞാന്‍ ഒരിക്കലും പറയില്ല. സംഘത്തില്‍ നമ്മളെല്ലാം സ്വയംസേവകരാണ്. സംഘത്തില്‍ നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കെല്ലാം നല്‍കുന്ന ജോലിയുണ്ട്. എനിക്ക് 80 വയസ്സായാലും, ഒരു ശാഖ എടുക്കാന്‍ സംഘം എന്നോട് പറഞ്ഞാല്‍ ഞാന്‍ അത് ചെയ്യണം. ‘എനിക്ക്  75 വയസ്സായി. അതുകൊണ്ട് എനിക്ക് റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കണം’ എന്ന് സംഘത്തോട് പറയാന്‍ പറ്റില്ല. സംഘത്തില്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഇല്ല. 35 ആണെങ്കിലും 75 ആണെങ്കിലും സംഘം നമ്മളോട് പറയുന്നത് നാം ചെയ്യണം. എനിക്ക് ഈ പ്രവൃത്തി ചെയ്യാന്‍ കഴിയില്ല, എനിക്ക് ഇത് ചെയ്യണം, ഞാന്‍ ഇത് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നൊന്നും പറയാന്‍ കഴിയില്ല. ഇതൊന്നും സംഘത്തില്‍ അനുവദനീയമല്ല. കാരണം നമുക്ക് എന്തെങ്കിലും നേട്ടം ഉണ്ടാവാനോ അല്ലെങ്കില്‍ ഉണ്ടാക്കാനോ അല്ല നാം സംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് നമ്മളോട് ആവശ്യപ്പെടുന്നത് നാം ചെയ്യണം. ഞാന്‍ സര്‍സംഘചാലകാണ് എന്നത് ശരി തന്നെ. പക്ഷേ എനിക്ക് മാത്രമേ സര്‍സംഘചാലകാകാന്‍ പറ്റൂ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? ഈ ഹാളില്‍ തന്നെ സര്‍സംഘചാലകാകാന്‍ യോഗ്യതയുള്ള പത്തോളം സംഘ കാര്യകര്‍ത്താക്കളുണ്ട്. പക്ഷേ അവരൊക്കെ നല്ല തിരക്കുള്ളവരാണ്. അവരുടെ സംഭാവനകളും അമൂല്യമാണ്. അവരെയൊന്നും ഒഴിവാക്കാന്‍ പറ്റില്ല. അതുകൊണ്ട് സംഘത്തില്‍ ആര്‍ക്കും റിട്ടയര്‍മെന്റില്ല. ജീവിതത്തില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും വിരമിക്കാന്‍ നാം തയ്യാറാണ്. അതുപോലെ സംഘം ആവശ്യപ്പെടുന്ന കാലം വരെ സംഘപ്രവര്‍ത്തനം നടത്താനും നാം തയ്യാറാണ്.

 ഭാരതം മുഴുവന്‍ കുംഭമേളയുടെ ലഹരിയിലായിരുന്നു. പക്ഷേ താങ്കള്‍ ഇതില്‍ നിന്നും അകന്നു നിന്നു. എന്തുകൊണ്ട്?
♠ േഇതിനുത്തരം നേരത്തെ പറഞ്ഞത് തന്നെയാണ്. ഞങ്ങളോട് എവിടേക്ക് പോകാനാണോ സംഘം ആവശ്യപ്പെടുന്നത് അവിടേക്ക് പോകുന്നു. ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുന്നതും നിങ്ങള്‍ എന്റെ പ്രഭാഷണം കേള്‍ക്കുന്നതും ഇങ്ങനെയൊരു പരിപാടി ഇവിടെ നടത്തണമെന്നും ഞാന്‍ സംസാരിക്കണമെന്നും സംഘം നിശ്ചയിച്ചതുകൊണ്ടാണ്. ‘കഴിഞ്ഞ പ്രാവശ്യം ഞാനാണ് സംസാരിച്ചത്. ഇനിയും ഞാന്‍ സംസാരിച്ചാല്‍ ആളുകള്‍ക്ക് ബോറടിക്കും. അതുകൊണ്ട് നാല് സ്ഥലത്തേക്കും നാല് വ്യക്തികളെ പ്രഭാഷണത്തിനായി അയക്കണം’ എന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷേ സംഘം ആ അപേക്ഷ സ്വീകരിച്ചില്ല. അതുകൊണ്ട് എനിക്ക് തന്നെ വരേണ്ടിവന്നു. കുംഭമേളയ്ക്ക് പോകാനുള്ള തീയതി ഞാനും നിശ്ചയിച്ചിരുന്നു. കുംഭമേളയ്ക്ക് സംഘത്തിന്റെ ഒട്ടുമിക്ക അധികാരികളും പോയിരുന്നു. അവിടെ സംഘം ഉണ്ടായിരുന്നു; എന്നാല്‍ ഞാനില്ല. ‘അവിടെ നല്ല തിരക്കുണ്ടാകുമെന്നും കുംഭമേളയ്ക്ക് മുന്‍പും ശേഷവും ഉള്ള എന്റെ പരിപാടികള്‍ക്ക് തടസ്സം ഉണ്ടാകു’മെന്നും സംഘം അറിയിച്ചു. അതുകൊണ്ട് കുംഭമേളയില്‍ പങ്കെടുത്ത് പുണ്യം നേടാന്‍ കഴിഞ്ഞില്ല. സംഘത്തിന്റെ ആജ്ഞയായതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് പകരമായി, എനിക്ക് കൃഷ്ണഗോപാല്‍ജി കുംഭമേളയിലെ ജലം എത്തിച്ചുതന്നു. മൗനി അമാവാസിദിനത്തില്‍ കല്‍ക്കത്തയില്‍ വച്ച് ഞാന്‍ ആ ജലത്തില്‍ കുളിച്ചു. സംഘം ആവശ്യപ്പെട്ടാല്‍ നരകത്തില്‍ പോകാന്‍ പറഞ്ഞാലും ഞാന്‍ പോകും.
(തുടരും)

വിവര്‍ത്തനം: 
ഡോ.പി.വി. സിന്ധു രവി

 

Tags: വ്യാഖ്യാനമാലശതാബ്ദിയിലെത്തിയ സംഘപ്രയാണം
ഡോ.മോഹന്‍ ഭാഗവത്
ഡോ.മോഹന്‍ ഭാഗവത്
ഡോ. മോഹൻ ഭാഗവത്, സർസംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം. [Read more]
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies