ഡി.ജി.പി ലോകനാഥ് ബഹ്‌റ പറയുന്നു കേരളത്തില്‍ ലൗജിഹാദ് ഇല്ല എന്ന്. കാത്തലിക് ബിഷപ്പ്‌സ് ഫോറം പറയുന്നു ലൗജിഹാദ് ഉണ്ട് എന്ന്. ഐ.എസ്സിന്റെ ചാവേറുകളായി സിറിയയിലേക്ക് റിക്രൂട്ടു ചെയ്യപ്പെട്ട ഇരുപത്തൊന്നു പേരില്‍ ഭൂരിപക്ഷവും മതംമാറ്റപ്പെട്ട ക്രിസ്ത്യാനികളാണ് എന്നാണ് സീറോ മലബാര്‍ സഭയുടെ പിതാവ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നിരത്തുന്ന തെളിവ്. ഈവ എന്ന ഒരു പാവപ്പെട്ട ക്രിസ്ത്യന്‍ പെണ്‍കുട്ടി ലൗജിഹാദിന്റെ ഇരയായി കത്തിക്കുത്തേറ്റ് മരണപ്പെട്ടത് ഇയ്യിടെയാണ്. പെണ്‍കുഞ്ഞാടുകളെ ചെന്നായ കൊണ്ടുപോയി കൊന്നുതിന്നുന്നത് കണ്ട് സഹിച്ചിരിക്കാന്‍ ഇടയന് സാധിക്കില്ലല്ലോ.
പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ ‘ലൗജിഹാദ്’ എന്നു മിണ്ടിപ്പോകരുത് എന്നാണ് മറുപടി. സര്‍ക്കാര്‍ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ല എന്നാണ് ബിഷപ്പ് ഫോറത്തിന്റെ പരാതി. സംസ്ഥാനത്തെ യുവതികളുടെ മുഴുവന്‍ ക്ഷേമവും കാത്തുസൂക്ഷിക്കുന്ന അമ്മക്കോഴിയെപ്പോലെ സ്ത്രീ സംരക്ഷണം ഏറ്റെടുത്തയാളാണ് വനിതാകമ്മീഷന്‍ അദ്ധ്യക്ഷ ജോസഫൈന്‍. ലൗജിഹാദുകാര്‍ സഭയുടെ കുഞ്ഞാടുകളെ റാഞ്ചിക്കൊണ്ടുപോകുമ്പോഴും ഇടപെടാന്‍ തയ്യാറില്ല ഈ അമ്മക്കോഴി. വൈകാരികമായ വിഷയമായതിനാല്‍ ഇതില്‍ ഇടപെടാന്‍ വയ്യ എന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ മുഖ്യപ്രശ്‌നം സി.എ.എ. ആണെന്നും അതിനാല്‍ ലൗജിഹാദിന്റെ കാര്യം മിണ്ടിപ്പോകരുതെന്നും പോപ്പുലര്‍ ഫ്രണ്ടുകാര്‍ ബിഷപ്പ്‌സ് ഫോറത്തെ വിരട്ടുകയുമാണ്. ആലഞ്ചേരി പിതാവും സഭയും വല്ലാത്ത ധര്‍മ്മ സങ്കടത്തിലാണ്. മുസ്ലീം വോട്ട് ബാങ്ക് മൊത്തമായി കച്ചവടം ചെയ്യാനുള്ള തിരക്കില്‍ പിതാവിന്റെ പരാതികേള്‍ക്കാന്‍ ഇടത് സര്‍ക്കാരിന് എവിടെ സമയം? സ്വന്തം നിലനില്പാണോ കപടമതേതര ജാഡയാണോ സഭയ്ക്ക് ഏറ്റവും വലുത് എന്ന് അവര്‍ തീരുമാനിക്കട്ടെ.