Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കവിത

മറുകര

ഡോ. എന്‍. ആര്‍. മധു മീനച്ചിൽഡോ. എന്‍. ആര്‍. മധു മീനച്ചിൽ
6 March 2026

ഒരു കരയില്‍ നിന്നക്കരക്കെത്തുവാന്‍
തുഴയെറിഞ്ഞെത്ര കാലം കടന്നു പോയ്…
കടവുവഞ്ചിക്കു പോലും ജരാനര
മരണ ഗന്ധങ്ങള്‍ വന്നുപോകുന്നുവോ…

Google NewsAdd Kesari Weekly as a preferred source on Google

ഇവിടെയെന്നുമൊരേതുഴക്കാരനീ…
കടവിലെത്തിയാല്‍ കാലം നിലയ്ക്കയായ്…
ജനിമൃതിച്ചുറ്റിലെത്രയോ തലമുറ
കടവിലെത്തിക്കടന്നു പോയ് മറുകര…

ഇരുകരയ്ക്കിടക്കെന്നോ തളഞ്ഞതാം…
ഗതി പിടിക്കാത്ത ജീവിതം പോലൊരാള്‍….
കര കടത്തുകയാണയാള്‍ ജീവിത
ഹരിതകാന്തികള്‍ തേടുന്ന പഥികരെ

ADVERTISEMENT

ഒരുവള്‍ വന്നൂ വിവാഹസംഘത്തിലെ
പുതിയ പെണ്ണായ്ച്ചമഞ്ഞ വ്രീളാവതി..
പുതിയ ജീവിതം പുത്തന്‍ പ്രതീക്ഷകള്‍
പുഴ കടന്നെത്ര വട്ടമീ തോണിയില്‍

ഇലകൊഴിഞ്ഞും തളിര്‍ത്തും ഋതുക്കളില്‍
പ്രണയവാസന്തമൊട്ടുകള്‍ പൂക്കളായ്
ഇതള്‍ വിരിച്ചതാം പുലരിയില്‍ പിന്നവള്‍
നിറവയര്‍ താങ്ങിയെത്തിയിത്തോണിയില്‍…

ചിലര്‍ കടന്നു പോകുന്നു രോഗാര്‍ത്തരായ്…
മരണതീരത്തണഞ്ഞിടാന്‍ വെമ്പുവോര്‍…
ചിലര്‍ മടങ്ങിയെത്തുന്നു നിശ്ശബ്ദരായ്
മൃതികരിമ്പടം മൂടിപ്പുതച്ചവര്‍….

ചിലരൊടുക്കത്തെ യാത്രയാണിപ്പുഴ-
ക്കരയിലെങ്ങോ എരിഞ്ഞു തീര്‍ന്നീടുവാന്‍
പുഴ കടക്കുകയാണൊരാള്‍ വഞ്ചിയില്‍
മരണമെന്ന നിതാന്ത സുഹൃത്തുമായ്…

അറിവിനെത്തുവാനാകാത്ത ഗോമുഖ-
ഗുഹയില്‍ ശീതം തിളച്ചതാണീപ്പുഴ…
യുഗയുഗാന്തരമായ് പരന്നൊഴുകയായ്
അറുതിയറ്റ കാലത്തിന്റെ രൂപകം.

മരണമാണതിന്‍ മറുകരയെങ്കിലും…
ജനനമാണതിനിക്കരെ നിശ്ചയം…
ഇരുകരയ്ക്കിടക്കെപ്പൊഴും ജീവിത
സരിത സഞ്ചാരമാണനാദ്യന്തമായ്…

കരയിതക്കരയ്ക്കിക്കരക്കപ്പുറം
അപരലോകങ്ങളോരാത്ത നാവികന്‍
ഒരു ദിനം കെട്ടുപൊട്ടിച്ചു പുഴയുമായ്
കടലുതേടിത്തുഴഞ്ഞുപോം നിശ്ചയം…

നേതി നേതി നിന്‍ ഇടമിതല്ലെന്ന
മൊഴി മുഴങ്ങുന്നൊരേകാന്ത സന്ധ്യയില്‍
പുലരി തേടി പുറപ്പെട്ടു പോകുവാന്‍
കടമതന്‍ വിലങ്ങെല്ലാമഴിയ്ക്കയായ്…

കരകളേതുമില്ലാത്തതാം കടലിലേ-
യ്ക്കിവനണഞ്ഞാല്‍ മടക്കമേയില്ലമേല്‍…
അറുതിയേതുമില്ലാത്ത നീലാഭയില്‍
ഒരു മയില്‍പ്പീലി കണ്ടിടാം നിശ്ചയം…

Tags: മറുകര
ShareTweetSendShare

Related Posts

ധ്യാനാര്‍ദ്രാനന്താകാശം

ധ്യാനാര്‍ദ്രാനന്താകാശം

രണ്ടു കവിതകൾ

രണ്ടു കവിതകൾ

പ്രതിച്ഛായ വിചാരം

പ്രതിച്ഛായ വിചാരം

ഒരു കവിത കൂടി

ഒരു കവിത കൂടി

ദശാപഹാരം

ദശാപഹാരം

യുദ്ധവിരുദ്ധ കവിതകള്‍

യുദ്ധവിരുദ്ധ കവിതകള്‍

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies