Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അഭിമുഖം

ദളിത് മൗലികവാദം പുരോഗതിയെ പിന്നാക്കം നയിക്കുന്നു

സംഭാഷണം: തുടര്‍ച്ച -എ.പി.അഹമ്മദ് / വി.പി.ജോമോന്‍

വി.പി.ജോമോന്‍വി.പി.ജോമോന്‍
27 February 2026

ഇസ്ലാം സമ്പൂര്‍ണ്ണമായും ഒരു പൗരോഹിത്യമതമാണല്ലോ. മതപണ്ഡിതന്മാരാണോ ഇസ്ലാമികസമൂഹത്തെ യാഥാസ്ഥിതികമായ ചുറ്റുപാടില്‍ തളച്ചിടുന്നത്?
♠ മുസ്ലിം സമുദായത്തെ പിന്നാക്കാവസ്ഥയിലേക്ക് എത്തിച്ചത് ആരാണെന്ന് എന്നോടു ചോദിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാരാണെന്ന് ഞാന്‍ പറയും.വിവരക്കേട് കൊണ്ട് പിന്നിലായിപ്പോയ പാവം സുന്നികളോ യാഥാസ്ഥിതികന്മാരെന്ന് ആക്ഷേപിക്കപ്പെടുന്ന വിഭാഗങ്ങളോ ഒന്നുമല്ല യഥാര്‍ത്ഥ ഉത്തരവാദികള്‍. ഈ സമൂഹത്തില്‍ പുതിയ വെളിച്ചം നേടിയവര്‍ പുരോഗമനവാദികള്‍ അല്ലെങ്കില്‍ ഉല്പതിഷ്ണുക്കള്‍ എന്നൊക്കെ പാവങ്ങളായ ജനം തെറ്റിദ്ധരിച്ച ഒരു വിഭാഗമായിരുന്നല്ലോ ജമാഅത്തെ ഇസ്ലാമി. ആ ജമാഅത്തെ ഇസ്ലാമി കാണിക്കുന്ന മാതൃക എന്താണ്? സമൂഹത്തെ അവര്‍ ആദ്യകാലത്ത് ഉദ്‌ബോധിപ്പിക്കുന്ന മാതൃകയെന്തായിരുന്നു? നിങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ചേരരുത്, നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകരുത്. നിങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗത്തിനു പോകരുത് എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞത്. എന്നുപറഞ്ഞാല്‍ ഈ രാജ്യത്തെ ഒരു നിയമവും നിങ്ങള്‍ക്ക് ബാധകമല്ല. അങ്ങനെ ഈ രാജ്യത്തെ ഭരണഘടനക്കും ജനാധിപത്യത്തിനും എതിരായി ചിന്തിപ്പിച്ച് അവരെ പിന്നോട്ടടുപ്പിച്ച ആളുകളായിരുന്നുവല്ലോ ജമാഅത്തെ ഇസ്ലാമി.

Google NewsAdd Kesari Weekly as a preferred source on Google

കുറച്ചുകാലം മുന്‍പ് എ.എന്‍. ഷംസീര്‍ ഒരു ടി.വി.ചര്‍ച്ചയില്‍ പറഞ്ഞത്, ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് ഉന്നതമായ സ്ഥാനം കൊടുക്കുന്നുണ്ട് എന്നാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയാണോ? ചരിത്രം എടുത്തുനോക്കിയാല്‍ മുഹമ്മദും ഇസ്ലാമും വരുന്നതിനുമുമ്പ് അറേബ്യയില്‍ സ്ത്രീകള്‍ക്ക് സാമൂഹ്യരംഗത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു എന്നു കാണാന്‍ കഴിയും. മുഹമ്മദിന്റെ ആദ്യഭാര്യ ഖദീജയുടെ വ്യാപാരസ്ഥാപനത്തില്‍ അവരെ സഹായിക്കാനാണല്ലോ മുഹമ്മദ് വരുന്നത്. എന്നാല്‍ മുഹമ്മദ് ഇസ്ലാംമതം സ്ഥാപിച്ചതിനുശേഷം ഖദീജയെപ്പോലെ വ്യാപാരമേഖലകളില്‍ സ്ത്രീകള്‍ കടന്നുവന്നതായി കാണാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ സമ്പൂര്‍ണ്ണമായും വീടിനകത്ത് ഒതുങ്ങി. ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്നുപറയുന്നതില്‍ യാഥാര്‍ത്ഥ്യമുണ്ടോ എന്നറിയണമെങ്കില്‍ ഇറാനിലും അഫ്ഗാനിസ്ഥാനിലും ഒക്കെയുള്ള സ്ത്രീകളുടെ അവസ്ഥ നോക്കിയാല്‍ മതി. എല്ലാ ഇസ്ലാമികരാജ്യങ്ങളിലും ഏറിയും കുറഞ്ഞും ഇതുതന്നെയാണ് അവസ്ഥ.
♠ അത് വളരെ ശരിയാണ്. ഇസ്ലാമിന്റെ സ്ത്രീമാതൃക അത്ര അഭിമാനകരമായി ഉയര്‍ത്തിപ്പിടിക്കാനൊന്നും പില്‍ക്കാലത്ത് ഉണ്ടായില്ല. എന്നാല്‍ പ്രവാചകന്റെ കാലത്ത് ഉണ്ടായിരുന്നു. അവിടുന്നിങ്ങോട്ട് എല്ലാകാര്യങ്ങളിലും പുറകോട്ടാണല്ലോ പോയത്.

ഇപ്പോള്‍ ഇടതുപക്ഷം സംഘടിപ്പിച്ച അയ്യപ്പസംഗമം ഒരു മൂന്നാമൂഴത്തിനുള്ള തയ്യാറെടുപ്പാണോ? മുസ്ലീം വോട്ടുബാങ്ക് പഴയതുപോലെ പാര്‍ട്ടിയോടൊപ്പം നില്‍ക്കില്ല എന്ന തോന്നലുകൊണ്ടാണോ അയ്യപ്പന്മാരെ ശരണം പ്രാപിക്കുന്നത്.
♠ അതിലെന്താണ് ഊഹത്തിന്റെ പ്രശ്‌നം, അത് പ്രഖ്യാപിതനയമല്ലേ? കഴിഞ്ഞ പാര്‍ട്ടിസമ്മേളനത്തില്‍ തീരുമാനിച്ചതല്ലേ. കൊല്ലത്തുനടന്ന സമ്മേളനത്തിലെ ചര്‍ച്ചയില്‍ ഇതു വന്നതാണ്. മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞതാണ്. കാരണം, പാര്‍ട്ടിയുടെ ഭരണത്തിനെതിരായുള്ള ഭരണവിരുദ്ധവികാരങ്ങളെക്കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ പറഞ്ഞ മറുപടിയിതാണ്, പേടിക്കേണ്ട, അവസാനത്തെ ആറുമാസത്തേക്കുവേണ്ടി നമ്മള്‍ കരുതിവെച്ച ജനപ്രിയപദ്ധതികള്‍ വരും. അന്നു പറഞ്ഞ കൂട്ടത്തിലുള്ള ഒന്നാവാമിത്.

ADVERTISEMENT

മര്‍ക്കസില്‍ നടന്ന പുരുഷ കവി സമ്മേളനത്തില്‍ പങ്കെടുത്ത സച്ചിദാനന്ദന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി.എന്‍.ഗോപീകൃഷ്ണന്‍ തുടങ്ങിയ ഇടതുപക്ഷ സാംസ്‌കാരിക ബുദ്ധിജീവികളെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഇത്തരം സാംസ്‌കാരികസേനാനികളാണ് ഒരേസമയം ഇടതുപക്ഷത്തിനും പൊളിറ്റിക്കല്‍ ഇസ്ലാമിനും കേരളത്തില്‍ പ്രതിരോധം തീര്‍ക്കുന്നത്.
♠ കേരളത്തിലെവിടെയാണ് ഇടതുപക്ഷ ബുദ്ധി ജീവികളുള്ളത്? അവര്‍ക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഉള്ളത് ഇത്തരം ഭിക്ഷാംദേഹികളാണ്. ഇവര്‍ക്കാകെ വേണ്ടത് രണ്ടുകാര്യങ്ങളാണ്. ഒന്ന്, കവറും മറ്റൊന്ന് കവറേജും. ഈ രണ്ടുകാര്യങ്ങളുടെ പിന്നാലെയാണവര്‍. സച്ചിദാനന്ദനെപ്പോലുള്ള ആളുകളൊക്കെയാണ് നോളജ് സിറ്റിയിലെ കവിയരങ്ങില്‍ പങ്കെടുക്കുന്നത്. 100 മഹാകവികള്‍. ഞാന്‍ കേട്ടത്, അവര്‍ക്ക് ഇന്നുവരെ കിട്ടിയിട്ടില്ലാത്ത കനത്ത കവറാണ് കിട്ടിയത് എന്നാണ്. ആ കൂട്ടത്തില്‍ ഈ പുംഗവന്മാര്‍ക്ക് തോന്നേണ്ടേ, സ്ത്രീയില്ലാതെ മലയാളകവിതയില്ല എന്ന്, അതു പറയണ്ടേ? ബാലാമണിയമ്മയുടെയും സുഗതകുമാരിയുടെയും മാധവിക്കുട്ടിയുടെയുമൊക്കെ ലോകമല്ലേ, കവിതാലോകം? ഈ ബുദ്ധിജീവികളുടെയൊക്കെ കാപട്യമറിയാന്‍ കേരളത്തില്‍ ബി.ജെ.പിക്ക് പത്ത് എം.എല്‍.എമാരുണ്ടായാല്‍ മതി.

ഇപ്പോള്‍ അടുത്തകാലത്ത് ശ്രീനാരായണഗുരുവിന്റെ പേരില്‍ ഒരു യൂണിവേഴ്‌സിറ്റി വന്നിട്ടുണ്ടല്ലോ. ശരിയായ ഉദ്ദേശ്യത്തോടുകൂടിയാണെന്നു തോന്നുന്നുണ്ടോ? എസ്.എന്‍.ഡി.പി.യെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ വേണ്ടിയാണോ ഈ തട്ടിക്കൂട്ട് സര്‍വ്വകലാശാല?
♠ ആ യൂണിവേഴ്‌സിറ്റിയുടെ ഉദ്ദേശ്യം ശരിയല്ല. ശ്രീനാരായണഗുരുവിന്റെ പേരില്‍ സര്‍വ്വകലാശാല വേണമെന്നത് ന്യായമാണ്. എന്നാല്‍ ഒരു തനിമയുള്ള സര്‍വ്വകലാശാലയല്ലയത്. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ ഈ ഡിസ്റ്റന്റ്‌സ് എഡുക്കേഷന്‍ മുഖേന പഠിക്കുന്ന കുട്ടികളുണ്ടല്ലോ, ആ കുട്ടികളുടെ പഠനത്തിന് ഇഗ്‌നോപോലെ അതിന്റെ മാതൃകയില്‍ കേരളത്തില്‍ ഒരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയാണത്. അതുകൊണ്ടുണ്ടായ ശാപം ആയിരക്കണക്കിന് കുട്ടികളും നൂറ് കണക്കിന് പാരലല്‍കോളജുകളും ശപിച്ചു എന്നതാണ്. അല്ലെങ്കില്‍ ശ്രീനാരായണഗുരുവിന്റെ പേരില്‍ ഒരു ഓട്ടണമസ് യൂണിവേഴ്‌സിറ്റിയല്ലേ തുടങ്ങേണ്ടത്? എന്തിനാണ് ഇങ്ങനെയൊരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി?

സംഘപരിവാര്‍ വിരുദ്ധചേരികളുടെ പിന്‍ബലത്തോടെ കേരളത്തില്‍ ഒരു ദളിത് രാഷ്ട്രീയം ശക്തിപ്പെട്ടുവരുന്നതായി കാണുന്നു. സത്യത്തില്‍ ടി.എസ്. ശ്യാംകുമാര്‍, സണ്ണി കപിക്കാട് പോലുള്ള ആളുകള്‍ ദളിത് മൗലികവാദമല്ലേ പ്രചരിപ്പിക്കുന്നത്? നമ്മള്‍ മറക്കാനാഗ്രഹിക്കുന്ന ഭൂതകാലത്തെ അവര്‍ പുനരാനയിച്ചുകൊണ്ടുവരികയല്ലേ?
♠ ഈ ആളുകള്‍ ഉണ്ടാക്കുന്ന വിഭാഗീയത അങ്ങേയറ്റമാണ്. ദളിത് മൗലികവാദികള്‍ ഇപ്പോള്‍ കേരളത്തില്‍ ചെയ്യുന്ന പണിയെന്താണ്? കേരളം ജാതീയത മറികടന്ന് വന്നിട്ട് മാനവികതയുടെ ആകാശം തീര്‍ത്ത നാടാണ്. നമ്മള്‍ ഓര്‍മ്മിക്കാനാഗ്രഹിക്കാത്ത കെട്ട ഭൂതകാലത്തേക്ക് പുതിയ തലമുറയെ പിടിച്ചുവലിക്കുകയാണ് അവര്‍. കേരളനവോത്ഥാനചരിത്രം പരിശോധിച്ചാല്‍ നമ്മള്‍ എന്നുതുടങ്ങി അത്? തുഞ്ചത്തെഴുത്തച്ഛനെപ്പോലുള്ളവര്‍ തുടങ്ങിവെച്ചതല്ലേ അത്? ഇപ്പോള്‍ ഇവര്‍ പറയുകയാണ് തുഞ്ചത്ത് എഴുത്തച്ഛന്‍ വലിയ ജാതിക്കോമരമാണ് എന്ന്. ഇവര്‍ ബ്രാഹ്മണ്യത്തെ എതിര്‍ക്കുന്നു എന്ന വ്യാജേന സംഘപരിവാര്‍ ബ്രാഹ്മണന്റെയും മനുവാദത്തിന്റെയും വക്താക്കളാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത് പരോക്ഷമായിട്ട് സംഘപരിവാറിന് ദോഷം ചെയ്യും എന്നുവിചാരിച്ചിട്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പൊളിറ്റിക്കല്‍ ഇസ്ലാമും ഇവരെ ചേര്‍ത്തുപിടിക്കുന്നത്. കേരളത്തിലെ ചാതുര്‍വര്‍ണ്യത്തിനെതിരായി പൊരുതി ഇവിടത്തെ ജാതീയത അവസാനിപ്പിച്ച കൂട്ടത്തില്‍ അതിന്റെ നായകസ്ഥാനത്ത് നിന്നത് എല്ലാക്കാലത്തും (ഒരു അയ്യങ്കാളിയെ മാറ്റിനിര്‍ത്തിയാല്‍) സവര്‍ണരല്ലേ? ദളിതരല്ലാത്തവര്‍ നടത്തിയ ഒരു വിപ്ലവവും അംഗീകരിക്കില്ല എന്ന വാദമാണ് ദളിത് മൗലികവാദം.

ഈ അയ്യങ്കാളി തന്നെ രൂപപ്പെട്ടത് ശ്രീനാരായണഗുരുവിന്റെ ആശീര്‍വാദവും പ്രചോദനവുംകൊണ്ടല്ലേ?
♠ എന്താണ് സംശയം? ശ്രീനാരായണഗുരുവും അയ്യങ്കാളിയും തമ്മിലുള്ള ബന്ധം നമുക്കറിയാമല്ലോ. എന്നാല്‍ അതൊന്നും ഇവര്‍ പറയാന്‍ താല്പര്യപ്പെടാറില്ല. പിന്നെ, ഇവരീ പറയുന്ന സവര്‍ണരില്‍പ്പെട്ട ഒരു ജന്മി, അയ്യങ്കാളിയുടെ കുടുംബത്തിന് ഭൂമി കൊടുത്തതുകൊണ്ടല്ലേ അവിടെ കൃഷി ചെയ്യാന്‍ പറ്റിയത്? അതുകൊണ്ടാണല്ലോ അയ്യങ്കാളി പണക്കാരനായത്? ദളിത് മൗലികവാദം കേരളത്തിന്റെ പുരോഗതിയെ പിന്നോട്ടു നടത്തുകയാണ്.
(അവസാനിച്ചു)

Tags: എ.പി.അഹമ്മദ്
ShareTweetSendShare

Related Posts

കഥ പറഞ്ഞുപറഞ്ഞ് മൂത്തേടത്ത്…

കഥ പറഞ്ഞുപറഞ്ഞ് മൂത്തേടത്ത്…

നവതി കടന്ന നാരീരത്‌നം

നിമിത്ത മാത്രം ഭവ സവ്യസാചിൻ

നവതി കടന്ന നാരീരത്‌നം

നവതി കടന്ന നാരീരത്‌നം

മാധവ്ജി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കലാണ് ദൗത്യം

മാധവ്ജി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കലാണ് ദൗത്യം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഒരു രാജ്യം ഒരു ജനത ഒരൊറ്റ വികാരം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies