Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭാഗവതത്തിലെ ജ്ഞാനരഹസ്യം

ഡോ.പ്രൊഫ.വത്സന്‍.എം.കെ.ഡോ.പ്രൊഫ.വത്സന്‍.എം.കെ.
27 February 2026

ലോകത്തിനുള്ള ഭാരതത്തിന്റെ സംഭാവന ആധ്യാത്മികതയാണ്. അത് അനുഭവത്തിലൂടെ ആസ്വദിക്കപ്പെടുന്ന അറിവാണ്. നിതാന്തമായ ശാന്തതയാണത്. വിദ്യയിലൂടെ പ്രകൃതിയെ അഥവാ പ്രപഞ്ചത്തെ അതിന്റെ സമഗ്രതയോടെ ഉള്‍ക്കൊള്ളാന്‍ സാധിക്കണം. ഇന്ന് വിദ്യയുണ്ട്, വിവരം ഇല്ല എന്ന് പറയുന്നത് പ്രകൃതിയുമായി അതിന്റെ താള ലയങ്ങള്‍ക്കൊത്ത് നമുക്ക് നീങ്ങാന്‍ പറ്റുന്നില്ല എന്നത് കൊണ്ടാണ്. ഭാരതത്തില്‍ ഏകാന്തതയുടെ നിര്‍വൃതി അനുഭവിക്കാന്‍ ഉതകുന്ന അനേകായിരം ഗ്രന്ഥങ്ങള്‍ നൂറ്റാണ്ടുകളായി ഉണ്ടായിട്ടുണ്ട്. അതില്‍പ്പെട്ട ഒന്നാണ് വേദവ്യാസനാല്‍ രചിക്കപ്പെട്ട പുരാണങ്ങള്‍. 18 പുരാണങ്ങളാണ് പ്രമുഖമായിട്ടുള്ളത്. പുരാണങ്ങളില്‍ ഒരു വിഭാഗത്തെയാണ് ഭാഗവതം എന്ന് പറയുന്നത്. മൂന്ന് പുസ്തകങ്ങളാണ് ഭാഗവതത്തില്‍. വിഷ്ണു ഭഗവാന്റെ ദശാവതാര കഥ പറയുന്ന ശ്രീമദ് ഭാഗവതം, ദേവിയുടെ ദശാവതാര കഥ പറയുന്ന ദേവീ ഭാഗവതം, പരമശിവന്റെ 18 അവതാര കഥ പറയുന്ന ശിവ പുരാണം (ശിവ ഭാഗവതം).

Google NewsAdd Kesari Weekly as a preferred source on Google

പുരാണങ്ങളെ പറ്റി ഒരുപാട് തെറ്റായ ധാരണകള്‍ ഉണ്ട്. അത് കെട്ടുകഥകളോ, നടക്കാത്തതോ, നടക്കാന്‍ സാധ്യതയില്ലാത്തതോ ആയ ഒരു കൂട്ടം കഥകളാണ് എന്ന് പറയുന്നവരുണ്ട്. പുരാണങ്ങള്‍ മനസ്സിലാക്കാന്‍ അതിന്റെ 5 ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം. ‘സര്‍ഗ്ഗം ച പ്രതിസര്‍ഗ്ഗം ച വംശോ മന്വന്തരാണി വംശാനു ചരിതം ചൈവ പുരാണോ പഞ്ചലക്ഷണ:’. സര്‍ഗ്ഗവും, പ്രതി സര്‍ഗ്ഗവും, വംശവും, മന്വന്തരങ്ങളും വംശ ചരിതവും കൂടി 5 ലക്ഷണങ്ങളാണ് പുരാണത്തിനുള്ളത്.

സര്‍ഗ്ഗം: – ഈശ്വരന്‍ എന്തൊക്കെയാണ് ഭൂമിയിലും, പ്രപഞ്ചത്തിലും സൃഷ്ടിച്ചത്- പര്‍വ്വതങ്ങളും, വന്‍കരകളും, സമുദ്രങ്ങളും, നദികളും, സസ്യ-ജീവജാലങ്ങളും, അവര്‍ക്കു ജീവിക്കാന്‍ പറ്റിയ അന്തരീക്ഷവും ദൈവം സൃഷ്ടിച്ചു. ദൈവം എന്നാല്‍ പ്രപഞ്ച ശക്തിയാണ്.

ADVERTISEMENT

പ്രതി സര്‍ഗ്ഗം: – മനുഷ്യന്‍ എന്തൊക്കെയാണ് സൃഷ്ടിച്ചത്? പുരാതന മനുഷ്യന്‍ തുടങ്ങി ആധുനിക മനുഷ്യന്റെ കണ്ടുപിടിത്തങ്ങളും, സൃഷ്ടികളും പരിമിതികള്‍ ഇല്ലാത്തതാണ്. അത്ഭുത സൃഷ്ടികളായ മഹാക്ഷേത്രങ്ങളും, പിരമിഡുകളും, കൊട്ടാരങ്ങളും തുടങ്ങി കമ്പ്യൂട്ടറും, ബഹിരാകാശ വാഹനങ്ങളും, കൂടാതെ മനുഷ്യ സൃഷ്ടികള്‍ നിര്‍മ്മിത ബുദ്ധിയില്‍ എത്തി നില്‍ക്കുന്നു. ജോലികള്‍ കൂടുതല്‍ വേഗത്തില്‍ കാര്യക്ഷമതയോടെ ചെയ്യാന്‍ അത് മനുഷ്യനെ പ്രാപ്തനാക്കുന്നു. സമയത്തെ തോല്‍പ്പിക്കുന്നു. കൂടാതെ നമ്മളെ തന്നെ നശിപ്പിക്കാന്‍ ഉതകുന്ന ആധുനിക യുദ്ധോപകരണങ്ങളും നമ്മള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനെയൊക്കെ കൂടിയാണ് പ്രതി സര്‍ഗ്ഗം എന്ന് വിളിക്കുന്നത്.

വംശം:- ഒരാളുടെ വംശ പരമ്പരയെ പറ്റിയുള്ള വിവരണമാണ് വംശം എന്ന് ഉദ്ദേശിക്കുന്നത്. രാമായണത്തിലെ ശ്രീരാമ ഭഗവാന്റെ വംശ പരമ്പരയെ പറ്റിയുള്ള വിവരണം പുരാണത്തില്‍ കാണാം. ബ്രഹ്മാവിന്റെ പുത്രന്മാര്‍ അത്രി മഹര്‍ഷിയും മരീചി മഹര്‍ഷിയും ആണ്. ഇവരാണ് ക്ഷത്രിയ വംശത്തിന്റെ പ്രധാന പരമ്പരകള്‍. മരീചിയുടെ മകന്‍ വിവസ്വതന്‍ (സൂര്യന്‍) മകന്‍ – വൈവസ്വതന്‍ (മനു) മകന്‍-ഇക്ഷാകു. ഇദ്ദേഹത്തില്‍ നിന്നാണ് സൂര്യവംശം ഉണ്ടാകുന്നത്. ഇക്ഷാകു, ദിലീപന്‍, രഘു അജന്‍, ദശരഥന്‍, ശ്രീരാമന്‍ തുടങ്ങിയവരാണ് പ്രമുഖ രാജാക്കന്മാര്‍. സുമിത്രനാണ് അവസാനത്തെ രാജാവ്. ഇവര്‍ അയോദ്ധ്യ കേന്ദ്രമാക്കി രാജ്യം ഭരിച്ചു. ബി.സി400 ല്‍ നന്ദരാജ വംശത്തിലെ മഹാ പത്മനന്ദന്‍ സുമിത്രനെ അയോദ്ധ്യയില്‍ നിന്നും പുറത്താക്കി. അതോടെ ഇക്ഷാകു രാജവംശം അവസാനിക്കുന്നു. മഹാകവി കാളിദാസന്റെ രഘു വംശം എന്ന കാവ്യത്തില്‍ ഈ ചരിത്രം മനോഹരമായി വിവരിക്കുന്നുണ്ട്.

മന്വന്തരങ്ങള്‍:- 14 മന്വന്തരങ്ങളാണ് ഉള്ളത്. ഏഴാമത്തെ മന്വന്തരമാണ് വൈവസ്വത മന്വന്തരം. വൈവസ്വതന്‍ എന്ന് പറഞ്ഞാല്‍ സൂര്യ ഭഗവാന്റെ മകനായ മനു ആണ്. ഭൂമിയില്‍ നമ്മള്‍ ഇപ്പോള്‍ ജീവിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടം വൈവസ്വത മന്വന്തരത്തിലെ കലിയുഗമാണ്. അതിനുശേഷം യുഗസന്ധ്യയുണ്ട്. അതും കഴിഞ്ഞാല്‍ സത്യയുഗം (കൃത യുഗം), പിന്നെ ത്രേതായുഗം, ദ്വാപരയുഗം വീണ്ടും കലിയുഗം. കൃതയുഗത്തില്‍ സത്യത്തിനും നീതിക്കും ആണ് പ്രാധാന്യം. ത്രേതായുഗത്തില്‍ സീതയും രാമനും ജീവിച്ചിരുന്നു. ധര്‍മ്മത്തിനായിരുന്നു പ്രാധാന്യം. ദ്വാപരയുഗത്തില്‍ ധര്‍മ്മവും, അധര്‍മ്മവും തമ്മിലുള്ള മത്സരമായിരുന്നു. ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്ന കാലഘട്ടം. കലിയുഗത്തില്‍ ധര്‍മ്മത്തിന് വളരെയധികം ലോഭം വരികയും, അധര്‍മ്മം പൂണ്ടുവിളയാടുകയുമാണ്. ഹിന്ദു ധര്‍മ്മത്തില്‍ മാത്രമാണ് ചാക്രികമായ (cyclical)- കാലഘടന പറയുന്നത്. മറ്റു മതങ്ങളില്‍ നേര്‍ രേഖയിലാണ് കാലം കണക്കാക്കുന്നത്. AC-BC തുടങ്ങിയ കാലഘടന.
മന്വന്തരങ്ങളുടെ കണക്ക് ഇങ്ങനെയാണ്: 14 മന്വന്തരങ്ങള്‍ കൂടിയതാണ് 1 കല്പം, ഒരു മന്വന്തരത്തില്‍ 4 യുഗങ്ങള്‍ ഉണ്ട് (ചതുര്‍ യുഗം).
(1) സത്യയുഗം അഥവാ കൃത യുഗം – 17,28,000 (പതിനേഴ് ലക്ഷത്തി ഇരുപത്തി എട്ടായിരം വര്‍ഷം).
(2) ത്രേതായുഗം – 12,96,000 (പന്ത്രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ആറായിരം വര്‍ഷം).
(3) ദ്വാപരയുഗം – 8,64,000 (എട്ട് ലക്ഷത്തി അറുപത്തി നാലായിരം വര്‍ഷം).
(4) കലിയുഗം – 4,32,000 (നാല് ലക്ഷത്തി മുപ്പത്തി രണ്ടായിരം വര്‍ഷം)

ആകെ 43,20,000 വര്‍ഷം. ഈ കണക്ക് നോക്കുമ്പോള്‍ കലിയുഗത്തിലെ കഷ്ടപ്പാടുകള്‍ കഴിച്ച് 4 – 4.3 ലക്ഷം വര്‍ഷം മാത്രമേ ഉള്ളു. സത്യയുഗം അതിന്റെ നാല് ഇരട്ടി അധികമുണ്ട്. ഇത് കൂടാതെ യുഗസന്ധ്യ 17,28,000 വര്‍ഷം ഉണ്ട്. ഭൂമി വീണ്ടും പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ പ്രളയ ജലത്തില്‍ അലിഞ്ഞ് ചേരും. അങ്ങിനെ 14 ത 4 = 56 യുഗങ്ങളും, 15 യുഗസന്ധ്യകളുമാണ്. ഇങ്ങനത്തെ 71 യുഗവും യുഗസന്ധ്യയും കൂടി കഴിയുമ്പോള്‍ 1 കല്പം അവസാനിക്കുന്നു.

വൈവസ്വത മന്വന്തരത്തിനു ശേഷം എട്ടാമത്തെ മന്വന്തരം സുവരണി മന്വന്തരമാണ്. അതിനിടയ്ക്ക് യുഗസന്ധ്യ ഉണ്ടാകും. അതിനുശേഷം ചതുര്‍യുഗം ആരംഭിക്കും. സുവരണി മന്വന്തരത്തില്‍ ജീവികള്‍ ഭൂമിയിലോ, സൗരയൂഥത്തിലോ അല്ല ഉണ്ടാവുക. വൃശ്ചികം രാശിയിലുള്ള ശ്രേഷ്ഠ നക്ഷത്രമായ തൃക്കേട്ടയിലെ ഗൃഹത്തിലായിരിക്കും എന്ന് പറയുന്നു. അത് കാണാന്‍ നമ്മള്‍ ആരും തന്നെ ഉണ്ടാവുകയില്ല. ഇങ്ങനെ ചാക്രികമായ കാലഗണനയാണ് സനാതനധര്‍മ്മത്തില്‍ പറയുന്നത്.

വംശാനു ചരിതം:- ഒരു രാജവംശം രൂപാന്തരപ്പെട്ട് മറ്റൊരു രാജവംശം എങ്ങിനെ ഉണ്ടായി എന്നതാണ് വംശാനു ചരിതം. ഋഗ്വേദത്തിലെ പ്രസിദ്ധമായ രാജാവാണ് സുതാസു. അദ്ദേഹം ഭരതവംശജനാണ്. ദാസറ യുദ്ധത്തില്‍ പുരുവിനെ പരാജയപ്പെടുത്തി മകളെ വിവാഹം കഴിച്ചു. അങ്ങനെ ഭരതപുരുവംശത്തില്‍ നിന്ന് കുരുവംശം ഉണ്ടായി. കുരുവംശത്തിലാണ് കൗരവര്‍ ഉണ്ടാകുന്നത്. പാണ്ഡു കുന്തീദേവിയെ വരിച്ചപ്പോള്‍ കുരുയദുവംശമായി. പിന്നീട് പഞ്ചാലി വന്നപ്പോള്‍ കുരുയദു പഞ്ചാലി വംശമുണ്ടായി. യുദ്ധത്തില്‍പാഞ്ചാലിയുടെ മക്കള്‍ എല്ലാം കൊല്ലപ്പെട്ടു. പിന്നീട് വിരാട രാജാവംശത്തിലൂടെയാണ് അഭിമന്യുവിന്റെയും പരീക്ഷിത്തിന്റെയും വംശ പരമ്പര വരുന്നത്. അപ്പോള്‍ അത് കുരുയദു പഞ്ചാല വിരാട രാജവംശമായി അറിയപ്പെട്ടു. ഇതിനെയാണ് വംശ ചരിതം എന്ന് പറയുന്നത്. ഭാഗവതം വായിക്കുമ്പോള്‍ ഈ 5 കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു വേണം അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കാന്‍.

ശ്രീമദ് ഭാഗവതത്തില്‍ 300 കഥകളാണുള്ളത്. സപ്താഹത്തിന് പക്ഷേ മൂന്നും നാലും വീതം കഥകള്‍ എടുത്ത് ഒരാഴ്ച്ച കൊണ്ട് 21 മുതല്‍ 28 കഥകള്‍ പറഞ്ഞു തരും. ഭാഗവതത്തില്‍ 46 പുനര്‍ജന്മ കഥകളുണ്ട്. സപ്താഹത്തില്‍ 21 മുതല്‍ 28 കഥകളിലൂടെ 46 പുനര്‍ജന്മങ്ങളുടെയും തത്വം കേട്ടിരിക്കുന്നവര്‍ക്ക് മനസ്സിലാകും.

മൂന്ന് തരത്തിലുള്ള കഥകളാണ് വേദവ്യാസന്‍ പുരാണങ്ങളില്‍ പ്രയോഗിക്കുന്നത്. ആദ്യത്തേത് മിത്താണ്. ഭൂമിയില്‍ നടക്കാന്‍ ഇടയില്ലാത്ത സംഭവങ്ങളാണത്. രാജാവ് 10,000 വര്‍ഷം തപസ്സിരുന്നു. രാജാവിന് ബ്രഹ്മാവ് 2,700 വര്‍ഷം രാജ്യം ഭരിക്കാന്‍ വരം കൊടുത്തു. ഇതൊക്കെ സംഭവിക്കാന്‍ സാധ്യത ഇല്ലാത്ത കാര്യങ്ങളാണ്. ഇതിനെ മിത്തായി മനസ്സിലാക്കണം.

രണ്ടാമത്തേത് ചെറുകഥ പോലെയാണ്. ചിത്രകേതു 1 കോടി സ്ത്രീകളെ വിവാഹം കഴിച്ചു. ഒരാളെ തന്നെ വിവാഹം കഴിക്കാനുള്ള പെടാപ്പാട് നമുക്കറിയാം. പിന്നയല്ലേ 1 കോടി വിവാഹം. അതിനു തന്നെ എത്ര ലക്ഷം വര്‍ഷം വേണ്ടി വരും. ഇത്തരം കഥകള്‍ ഭാഗവതത്തില്‍ ഉണ്ടാകും. എന്തിനാണ് ഇങ്ങനെ കഥകള്‍ പറയുന്നത് എന്ന് അറിയാമോ? ഭാഗവതത്തിന്റെ ലക്ഷ്യം നാല് കാര്യങ്ങള്‍ പഠിപ്പിക്കുക എന്നതാണ്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്ന നാല് പുരുഷാര്‍ത്ഥങ്ങള്‍ ആണ് അവ.

മൂന്നാമത്തേത് ചരിത്ര സംഭവങ്ങളാണ്. ദശരഥന് 39 വയസ്സായപ്പോള്‍ ശ്രീരാമ ചന്ദ്രന്‍ ജനിച്ചു. 18 വയസ്സായപ്പോള്‍ രാജാവായി അഭിഷേകം ചെയ്യാന്‍ തീരുമാനിച്ചു. മന്ഥര, കൈകേയി പ്രശ്‌നങ്ങള്‍ – 14 വര്‍ഷം വനവാസം, രാവണനെ വധിച്ച് സീതാദേവിയുമായി തിരിച്ച് വന്ന് – 27 വര്‍ഷം രാജ്യം ഭരിച്ചു – 59-ാം മത്തെ വയസ്സില്‍ യമനുമായി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ സരയൂ നദിയില്‍ ജലസമാധിയാകുന്നു. 60 വര്‍ഷം ഭൂമിയില്‍ ജീവിച്ചിരുന്ന, ശ്രീരാമചന്ദ്രന്റെ കഥയാണ് രാമായണം. ഏതാണ് മിത്ത്, ഏതാണ് കഥ, ഏതാണ് ചരിത്രം എന്ന് മനസ്സിലാക്കിയാലെ ഭാഗവതവും മറ്റ് പുരാണങ്ങളും മനസ്സിലാവുകയുള്ളു.

ശ്രീമദ് ഭാഗവതത്തില്‍ വിഷ്ണു ഭഗവാന്റെ ദശാവതാര കഥ പറയുകയാണ്. അതിലൂടെ അര്‍ത്ഥം, ധര്‍മ്മം, കാമം, മോക്ഷം എന്നിവ എങ്ങിനെ പ്രാപിക്കാം എന്ന് പറഞ്ഞുവെക്കുന്നുണ്ട്. ശരിതെറ്റുകള്‍ എന്താണ് എന്ന് ധര്‍മ്മം പഠിപ്പിക്കുന്നു. ധനം എങ്ങനെയാണ് വന്ന് ചേരേണ്ടത്, വിനിയോഗിക്കേണ്ടത് എന്നതാണ് അര്‍ത്ഥം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാമം(ആഗ്രഹങ്ങള്‍)-അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ അശാന്തിയിലേക്ക് പോകും. മണ്ണ്, പെണ്ണ്, സ്വര്‍ണ്ണം ഇതാണ് മൂന്ന് കാമങ്ങള്‍. അതിനെ വേണ്ടവിധത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ പതനം അഗാധമായിരിക്കും. മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം മോക്ഷം പ്രാപിക്കലാണ്. ഞാന്‍ ആരാണ് എന്ന തിരിച്ചറിവിലൂടെയാണ് അത് സാധ്യമാകുന്നത്. 1884 ലാണ് ചാള്‍സ് ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം അവതരിപ്പിക്കുന്നത്. 4000 വര്‍ഷം മുമ്പ് വേദവ്യാസന്‍ പരിണാമ സിദ്ധാന്തത്തിന്റെ പ്രാകൃത രൂപം കഥാരൂപേണ പറഞ്ഞ് തരുന്നുണ്ട്. ആദ്യം ജീവനുണ്ടായത് കടലിലാണ്. അതാണ് മത്സ്യാവതാരം. പിന്നെ കരയിലും, കടലിലും ജീവിക്കുന്ന കൂര്‍മ്മം, കരയില്‍ മാത്രം ജീവിക്കുന്ന വരാഹം, മൃഗത്തില്‍ മനുഷ്യത്ത്വവും കൂടി ചേര്‍ന്നപ്പോള്‍ നരസിംഹം, പിന്നെ വാമനന്‍, അതിന് ശേഷം വേട്ടയാടി ജീവിക്കുന്ന മഴുവും കൊണ്ട് നടക്കുന്ന പരശുരാമന്‍, അതിനു ശേഷം പട്ടണങ്ങളില്‍ ജീവിക്കുന്ന കാട്ടില്‍ നിന്ന് നഗരത്തിലേക്ക് മാറുന്ന ശ്രീരാമചന്ദ്രന്‍. പിന്നീട് കൃഷി വ്യാപകമായി ചെയ്യുന്ന കലപ്പയുമായി നടക്കുന്ന ബലരാമന്‍, അതോടൊപ്പം പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണന്‍. സംസ്‌കാരങ്ങള്‍ നശിക്കുമ്പോള്‍ അതിനെ പുനരുദ്ധരിക്കാന്‍ ഒരവതാരം ഉണ്ടാകും. അതാണ് കല്‍ക്കി.

മന്വന്തരത്തിലെ മന്വന്ത സന്ധ്യയില്‍ – കാവ്യ ഭാഷയില്‍ യുഗ സന്ധ്യയില്‍ – വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് പറഞ്ഞല്ലോ. ഭൂമി മുഴുവന്‍ വെള്ളത്തില്‍ മൂടിക്കിടക്കും. ഈ പ്രളയ കഥ ലോകം മുഴുവനുള്ള സംസ്‌കാരങ്ങളില്‍ പറയുന്നുണ്ട്. ഭാരതത്തെ പ്രളയത്തില്‍ നിന്നും രക്ഷിക്കാന്‍ മനു വരികയാണ്. വലിയ വഞ്ചിയുണ്ടാക്കി അതിനെ നിയന്ത്രിക്കാന്‍ ഭഗവാന്‍ മത്സ്യാവതാരമായി വന്ന് അതിന്റെ കൊമ്പില്‍ കെട്ടി വലിച്ച് മനുഷ്യരാശിയെ രക്ഷിക്കുന്നു എന്നാണ് കഥ. ഈജിപ്തിലെ നൈല്‍ നദി സംസ്‌കാരത്തില്‍ ഇത് മീനസ് ആണ്. ഗ്രീസില്‍ മീനോസ്. സെമിറ്റിക്ക് മതങ്ങളിലാകട്ടെ നോഹയാണ്. വേദ പുസ്തകത്തില്‍ നു എന്നേയുള്ളു. ബാബിലോണിയന്‍ സംസ്‌കാരത്തില്‍ ഗീല്‍ഗേമഷ് ഗ്രന്ഥത്തില്‍ ബുഷിത് കുപ്പനുവാണ് ഇവരെ രക്ഷിക്കുന്നത്. എല്ലാ ചരിത്രത്തിലും ‘മ’ അല്ലെങ്കില്‍ ‘നു’ എന്നുണ്ട്.

പണ്ട് ഗംഗാ നദി ഉത്തരാഖണ്ഡില്‍ നിന്ന് സരസ്വതി നദിയില്‍ ലയിച്ച് ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കാംബൈയിലൂടെ പടിഞ്ഞാറ് അറബിക്കടലില്‍ പതിക്കുകയായിരുന്നു. 4000 വര്‍ഷം മുമ്പ് ഒരു ഭൂമി കുലുക്കത്തില്‍ ഗംഗാ നദി ഗോദാവരിയില്‍ ചേരുന്നിടത്ത് 2000 അടി പൊക്കമുള്ള പര്‍വ്വതം പൊങ്ങി വന്നു. അങ്ങനെ സരസ്വതിയില്‍ വെള്ളം കുറഞ്ഞ് അതിന് ഒഴുകാന്‍ പറ്റിയില്ല. അപ്പോള്‍ അത് സരസുകള്‍ (തടാകം) ആയിത്തീര്‍ന്നു. വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ മലയുടെ ഇടയിലൂടെ ഒഴുകി വരുന്ന വെള്ളം കൊണ്ട് നദി ഒഴുകും. അല്ലാത്തപ്പോള്‍ കുളങ്ങളായി ശേഷിക്കും. സരസുകള്‍ ചേര്‍ന്ന നദി അങ്ങനെ സരസ്വതിയായി. സിന്ധു നദീതട സംസ്‌കാരത്തിന്റെ 1500 നഗരങ്ങളില്‍ പകുതിയും സരസ്വതിയുടെ തീരങ്ങളിലാണ്. വെള്ളം കിട്ടാതിരുന്നപ്പോള്‍ ഈ സംസ്‌കാരം ക്ഷയിച്ച് തുടങ്ങി. ഈ സമയത്ത് ശ്രീരാമചന്ദ്ര ഭഗവാന്റെ സൂര്യവംശത്തിലെ പൂര്‍വ്വികനായ ഇക്ഷാകു വംശത്തിലെ ദിലീപന്റെ മകന്‍ ഭഗീരഥന്‍ ചെന്ന് മലയിലെ വിടവ് അടച്ചു. ഗംഗാ നദി ഗോമുഖത്ത് വെച്ച് തിരിഞ്ഞ് ഒഴുകാന്‍ തുടങ്ങി. തിരിയുന്നേടത്ത് വെച്ച് ഭഗീരഥന്റെ സ്മരണാര്‍ത്ഥം ഭാഗീരഥീ എന്ന് പേര് കിട്ടി. ഭാഗീരഥി ഒഴുകി അളകനന്ദയില്‍ ചേരുന്നു. അതിന് ശേഷം ത്രിവേണി (ഗംഗ, യമുന, സരസ്വതി) സംഗമത്തില്‍ എത്തുന്നു. സരസ്വതി ഭൂമിക്ക് അടിയിലൂടെ ഒഴുകുന്നു എന്നാണ് സങ്കല്‍പ്പം. ഗംഗാനദി അവിടെ നിന്ന് മഹാനദിയായി യു. പി, ബിഹാര്‍, ബംഗാള്‍ വഴി ബേ ഓഫ് ബംഗാളില്‍ കിഴക്ക് അറബിക്കടലില്‍ ചേരുന്നു. ഗംഗാനദിയുടെ തീരങ്ങള്‍ മാനവ സംസ്‌കാരത്തിന്റെ (സനാതന സംസ്‌കാരത്തിന്റെ) ഈറ്റില്ലമായി മാറി. ബംഗ്ലാദേശില്‍ കൂടി ഒഴുകുന്ന ഗംഗയെ പത്മാ നദി എന്നാണ് പറയുന്നത്. ത്രിവേണിയില്‍ 12 വര്‍ഷം കൂടുമ്പോള്‍ ഒരു മഹാസംഗമം നടക്കുന്നുണ്ട്. അതാണ് കുംഭമേള. 12 കുംഭ മേളകള്‍ കഴിയുമ്പോള്‍ ഒരു മഹാ കുംഭമേള നടക്കും. ഭാരതത്തിലും, വിദേശ രാജ്യങ്ങളിലുമുള്ള എല്ലാ സന്ന്യാസി ശ്രേഷ്ഠന്മാരും ജനങ്ങളും ഈ കുംഭ മേളയില്‍ പങ്കെടുക്കും. ഭാരതത്തിലെ – ലോകത്തിലെ തന്നെ മഹോത്സവങ്ങളില്‍ ഒന്നാണത്. ഇത്തവണത്തെ മഹാകുംഭമേള യുപിയിലെ പ്രയാഗ് രാജിലായിരുന്നു. 45 ദിവസം നീണ്ട് നിന്ന മേള 2025 ജനുവരി 15 ന് തുടങ്ങി ഫെബ്രുവരി 26 ന് അവസാനിച്ചു. 73 ലക്ഷം കോടി രൂപ ചെലവ് കണക്കാക്കുന്നു. 66 കോടി ജനങ്ങള്‍ ത്രിവേണിയില്‍ സ്‌നാനം ചെയ്ത് പുണ്യം നേടി എന്നാണ് കണക്ക്. വ്യാഴ ഗ്രഹം ഒരു വട്ടം സൂര്യനെ കറങ്ങി വരുന്ന 12 വര്‍ഷം കൂടുമ്പോഴാണ് കുംഭമേളകള്‍ ഉണ്ടാകുന്നത്. വേദവ്യാസന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയിട്ടുള്ള ചിട്ട ഇന്നും പൂര്‍വ്വാധികം ഭംഗിയോടെ അനുഷ്ഠിച്ച് പോരുന്നു. കുഭ മേളയില്‍ പങ്കെടുക്കുകയോ, അത് കാണുകയോ ചെയ്താല്‍ പുണ്യം കിട്ടും എന്നാണ് പറയുന്നത്.

ഇനി കൂര്‍മ്മാവതാരത്തിന്റെ കാരണങ്ങളും മറ്റും പരിശോധിക്കാം. ക്ഷിപ്രകോപിയായ ദുര്‍വാസാവിന് കുറച്ച് സ്ത്രീകള്‍ സ്വര്‍ഗ്ഗത്തില്‍ വെച്ച് പാരിജാത മാല കൊടുക്കുന്നു. അപ്പോഴാണ് ദേവേന്ദ്രന്‍ ഐരാവതവുമായി ആ വഴി വന്നത്. ദുര്‍വ്വാസാവ് പൂമാല ദേവേന്ദ്രന് കൊടുത്തു. ദേവേന്ദ്രന്‍ അത് ഐരാവതത്തിന്റെ മസ്തകത്തില്‍ വെച്ചു. പൂമാലയിലേക്ക് ദിവ്യസുഗന്ധത്താല്‍ ആകര്‍ഷിക്കപ്പെട്ട വണ്ടുകള്‍ ഐരാവതത്തിന്റെ ചെവിയില്‍ കയറി. ആന ആ മാലയെടുത്ത് ചവിട്ടി അരച്ചു. ഉടനെ ദുര്‍വ്വാസാവ് ദേവന്മാരെ ശപിച്ചു. നിങ്ങള്‍ക്ക് ജരയും, നരയും ഉണ്ടാവട്ടെയെന്ന്. പാപമോചനത്തിനായി പാലാഴി കടഞ്ഞ് അമൃത് കഴിക്കണം എന്ന് നിര്‍ദ്ദേശിച്ചു. ദേവന്മാര്‍ക്ക് അത് ഒറ്റക്ക് സാധിക്കുകയില്ല. പാലാഴി കടയാന്‍ അസുരന്മാരെ കൂട്ട് പിടിച്ചു. ഒരു ജനതയുടെ വികസനത്തിന് എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം. അസുര ചക്രവര്‍ത്തിയായ മഹാബലിയുടെ നേതൃത്വത്തില്‍ അസുരന്മാരും ദേവന്മാരും ഒന്നിച്ച് ചേരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് പ്രവര്‍ത്തിച്ചാലേ രാജ്യ പുരോഗതി ഉണ്ടാവുകയുള്ളൂ എന്ന സന്ദേശം ഇതില്‍ അന്തര്‍ലീനമാണ്.

പാലാഴി കടയാനായി മന്ദര പര്‍വ്വതത്തെ കടകോലാക്കി ഉപയോഗിക്കുന്നു. പര്‍വ്വതത്തിലുള്ള അനേകായിരം ഔഷധസസ്യങ്ങളും, ധാതുക്കളും, പാലാഴിയില്‍ അരഞ്ഞമര്‍ന്ന് ഔഷധമായി മാറും എന്ന് അസുരഗുരുവായ ശുക്രാചാര്യനാണ് ഉപദേശിക്കുന്നത്. ഈ ഔഷധക്കൂട്ടിന് മരണത്തെ ജയിക്കാനാകും. ഇതാണ് അമൃത് എന്ന് പറയുന്നത്.

മന്ദരപര്‍വ്വതത്തെ ആദിശേഷന്‍ പാലാഴിയില്‍ എത്തിക്കുന്നു. പര്‍വ്വതം താഴ്ന്നുപോകാതിരിക്കാന്‍ ഭഗവാന്‍ വിഷ്ണു കൂര്‍മാവതാരമായി വരുന്നു. പര്‍വ്വതത്തെ (കടകോലിനെ) കടയാന്‍ നാഗരാജാവായ വാസുകിയെ ശിവന്‍ നിയോഗിക്കുന്നു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാല്‍ ഭാഗം ദേവന്മാരും പിടിച്ചു അനേക വര്‍ഷം പാലാഴി കടയുന്നു. ദിവ്യങ്ങളായ പല വസ്തുക്കളും പൊന്തി വരുന്നു. അതിനിടയിലാണ് വാസുകി ക്ഷീണം കൊണ്ട് ഹല ഹല എന്ന വിഷം ഛര്‍ദ്ദിക്കുന്നത്. ഹല ഹല ഭൂമിയില്‍ വീണാല്‍ സര്‍വ്വനാശം ആണ് ഫലം. മഹാദേവന്‍ അത് കുടിച്ച് ഭൂമിയെ രക്ഷിച്ചു. മഹാദേവന്‍ മരിക്കാതിരിക്കാന്‍ പ്രാണപ്രിയയായ പാര്‍വ്വതി കഴുത്തില്‍ ഞെക്കി പിടിക്കുന്നു. ദേവേന്ദ്രന്‍ വായയും അടച്ചു പിടിക്കുന്നു. ഹലഹല വിഷം (കാളകൂടം) ഘനീഭവിച്ച് ശിവന്‍ നീലകണ്ഠനാകുന്നു. ആ ദിവസം ദേവന്മാര്‍ ഉറക്കമൊഴിച്ചിരുന്ന് ശിവന്റെ പ്രാണനായി പ്രാര്‍ത്ഥിക്കുന്നു. ആ ദിവസമാണ് നമ്മള്‍ ഇപ്പോഴും മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ കഥ മിത്താണ്. പാലുകൊണ്ടുള്ള സമുദ്രം ഇല്ല. മന്ദര പര്‍വ്വതം ഉണ്ട്. അതിനെ ചുറ്റാന്‍ എട്ടടിയുള്ള വാസുകിയെ കൊണ്ട് ആവുകയുമില്ല. എന്നാലും ബാങ്കോക്കിലെ സുവര്‍ണ്ണ ഭൂമി വിമാനത്താവളത്തില്‍ പാലാഴി മഥനത്തിന്റെ അതിസുന്ദരമായ ശില്‍പം ഉണ്ട്.

എന്താണ് പാലാഴിമഥനം പഠിപ്പിക്കുന്നത്? മഹത്തായ കാര്യങ്ങള്‍ നടക്കാന്‍ കഠിനാധ്വാനം വേണം എന്നാണ്. പാലാഴി മഥനത്തില്‍ കൂര്‍മ്മാവതാരമായി ഭഗവാന്‍ ജനിച്ചത് മന്ദരപര്‍വ്വതത്തെ കടലില്‍ താഴാതെ താങ്ങി നിര്‍ത്താനാണ്. കഠിനപ്രയ്ത്‌നത്തിന്റെ അവസാനം എഴുപതാമതായാണ് അമൃത് പൊങ്ങിവരുന്നത്. അസുരന്മാര്‍ക്കും ദേവന്മാര്‍ക്കും ഒപ്പം പങ്കുവെക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ അമൃതുമായി അസുരന്മാര്‍ പാതാളത്തില്‍ പോയതും വിഷ്ണു മോഹിനിയായി വന്ന് അമൃത് മോഷ്ടിച്ച് ദേവന്മാര്‍ക്ക് പങ്കിട്ടതും അവര്‍ മരണത്തിന് അതീതമായതുമായ കഥകള്‍ ഒരുപാടുണ്ട്. പാലാഴി മഥനത്തെ ഇങ്ങനെയും വ്യാഖ്യാനിക്കാം. പാലാഴി നമ്മുടെ മനസ്സാണ്. മനസ്സില്‍ നന്മയും തിന്മയും തമ്മിലുള്ള മത്സരമാണ്. വിവേകികള്‍ തിന്മയുടെ വിഷത്തെ ഉപേക്ഷിച്ച് അമൃതിനെ (ഔഷധത്തെ) മനുഷ്യ നന്മക്കായി ഉപയോഗിക്കണം.
(തുടരും)

Tags: ഭാഗവതം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies