Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സംഘം തുല്യതയില്‍ വിശ്വസിക്കുന്നു

വ്യാഖ്യാനമാല: ശതാബ്ദിയിലെത്തിയ സംഘപ്രയാണം

ഡോ.മോഹന്‍ ഭാഗവത്ഡോ.മോഹന്‍ ഭാഗവത്
20 February 2026

ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘ ചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.

Google NewsAdd Kesari Weekly as a preferred source on Google

 ഭാരതം ബുദ്ധന്റെ രാജ്യമാണ്. അതുകൊണ്ട് നമുക്ക് ശക്തി ആവശ്യമില്ല. എന്നിട്ടും എന്തിനാണ് നാം യുദ്ധസാമഗ്രികള്‍ വാങ്ങിക്കൂട്ടുന്നത്? സംഘം എന്തുകൊണ്ടാണ് തുല്യതയില്‍ വിശ്വസിക്കാത്തത്? ഹിന്ദു രാഷ്ട്രം എന്നു പറയുന്നതെന്തിനാണ്? സനാതന രാഷ്ട്രം എന്നു പറയാത്തതെന്തുകൊണ്ട്? സംഘം സമയാസമയങ്ങളില്‍ തങ്ങളുടെ ആശയങ്ങളില്‍ മാറ്റം വരുത്താറുണ്ടോ? ഉണ്ടെങ്കില്‍ സംഘത്തിന്റെ സ്ഥായിയായ ആശയങ്ങള്‍ എന്താണ്? ഏത് വിഷയത്തിലാണ് നമ്മുടെ തഴക്കം കാണാന്‍ സാധിക്കുന്നത്? സംഘത്തെക്കുറിച്ച് അറിയുന്നതിന് എവിടെ, എങ്ങിനെയാണ് ബന്ധപ്പെടേണ്ടത്?
♠ഭാരതം ബുദ്ധന്റെ ദേശമാണ്. ഇവിടെ ശാന്തി ഉണ്ട്; ഉണ്ടാവുകയും വേണം. എന്നാല്‍ മറ്റു രാജ്യങ്ങളൊന്നും ബുദ്ധന്റെ രാജ്യങ്ങളല്ല. അവര്‍ യുദ്ധത്തിന്റെ ഭാഷയാണ് സംസാരിക്കുക. അതിനാല്‍ നമുക്ക് ആയുധബലം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ നമ്മള്‍ വ്യായാമം ചെയ്യുന്നത് ആരെയെങ്കിലും അടിക്കാനല്ല. നാം നമ്മുടെ ആയുധബലം വര്‍ദ്ധിപ്പിക്കുന്നതും ആരെയെങ്കിലും ആക്രമിക്കാനല്ല. യുദ്ധം ചെയ്യാനാണ് ഭാരതം സൈനികശേഷി കൈവരിക്കുന്നതെങ്കില്‍ ഇതിന് മുന്‍പ് തന്നെ നാം യുദ്ധം ചെയ്യുമായിരുന്നു. സൈനികബലം ഉണ്ടായിട്ടും വീണ്ടും വീണ്ടും സംയമനം പാലിക്കുകയാണ് നാം ചെയ്തത്. എന്തെന്നാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാവണമെന്ന് നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. ബുദ്ധന്റെ ദേശമായതുകൊണ്ട് ശാന്തിയാണ് നാം ആഗ്രഹിക്കുന്നത്. പക്ഷേ എല്ലാ രാജ്യവും ബുദ്ധന്റേതല്ലാത്തതുകൊണ്ടും അവര്‍ ഭാരതത്തോട് യുദ്ധം ചെയ്യും എന്നതുകൊണ്ടും, കുറഞ്ഞപക്ഷം സ്വയംരക്ഷയ്‌ക്കെങ്കിലും നമുക്ക് ആയുധബലം ആവശ്യമാണ്.

സംഘപ്രാര്‍ത്ഥനയില്‍ നമ്മള്‍ ചൊല്ലുന്നത് ”അജയ്യാം ച വിശ്വസ്യ ദേഹീശ ശക്തിം സുശീലം ജഗദ്യേന നമ്രം ഭവേത്” എന്നാണ്. ‘നമുക്ക് അജയ്യമായ ശക്തി നല്‍കൂ’ എന്നാണ് നാം പ്രാര്‍ത്ഥിക്കുന്നത്. അല്ലാതെ മറ്റുള്ളവരെ ആക്രമിച്ച് ജയിക്കാനുള്ള ശക്തി നല്‍കൂ എന്നല്ല. നമ്മെ ആരും ആക്രമിച്ച് കീഴ്‌പ്പെടുത്തരുത്. അത്തരം ശക്തി നമുക്ക് നല്‍കൂ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്.
സംഘം തുല്യതയിലാണ് വിശ്വസിക്കുന്നത്. എല്ലാ വൈശിഷ്ട്യത്തെയും വൈവിധ്യത്തെയും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യണം. വൈവിധ്യത്തിലും നമുക്ക് സമാനതയുണ്ട്. ഈ സമാനതയാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനം. സംഘത്തിന്റേയും അടിസ്ഥാനം ഇതുതന്നെയാണ്. അതുകൊണ്ട് നാം സമാനതയില്‍ വിശ്വസിക്കുന്നു. സനാതന രാഷ്ട്രം എന്നു പറയുമ്പോള്‍ ആളുകള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാവുന്നു. ഹിന്ദുരാഷ്ട്രം എന്നുപറഞ്ഞാല്‍ എല്ലാവര്‍ക്കും പെട്ടെന്ന് മനസ്സിലാവുന്നു. ഇത് നമ്മുടെ അനുഭവമാണ്. അതുകൊണ്ടാണ് ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കിയത്. നമ്മുടെ ചിന്തകളില്‍ കാലത്തിനനുസരിച്ച് മാറ്റം വരുത്തുന്നുണ്ട്. എന്നാല്‍ ഇവയില്‍ മൂന്നെണ്ണം മാറ്റമില്ലാതെ തുടരുന്നതാണ്. അതില്‍ ഒന്നാമത്തേത് വ്യക്തിനിര്‍മ്മാണത്തിലൂടെ സമാജത്തിന്റെ ആചരണത്തില്‍ പരിവര്‍ത്തനം സാധ്യമാവും എന്നതാണ്. അത് നമ്മള്‍ പ്രാവര്‍ത്തികമാക്കി കാണിച്ചു. രണ്ടാമത്തേത് സമാജത്തെ സംഘടിപ്പിച്ചാല്‍ പരിവര്‍ത്തനം സ്വയം ഉണ്ടാവും എന്നതാണ്; തിരിച്ച് സംഭവിക്കില്ല. കാരണം കുതിരയുടെ പിറകിലാണ് വണ്ടി; വണ്ടിയുടെ പിറകില്‍ കുതിരയല്ല. അതുകൊണ്ട് ആദ്യം സമാജത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കണം. മൂന്നാമത്തേത് ഹിന്ദുസ്ഥാന്‍ ഹിന്ദുരാഷ്ട്രമാണ് എന്നതാണ്. ഈ മൂന്ന് കാര്യങ്ങളൊഴിച്ച് ബാക്കിയെല്ലാം സംഘത്തില്‍ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണ്.

ADVERTISEMENT

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 അനുസരിച്ച് പട്ടികജാതി വിഭാഗങ്ങള്‍ക്ക് ക്ഷേത്രങ്ങളിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് സിഖ്, ബുദ്ധ, ജൈന മതങ്ങളെ ഇതില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്? സിഖ് ഗുരുക്കന്മാര്‍ ചെയ്തുവന്നിരുന്ന രാഷ്ട്ര നിര്‍മ്മാണം, ധര്‍മ്മ രക്ഷ എന്നിവ തന്നെയാണ് സംഘവും ചെയ്തുകൊണ്ടിരിക്കുന്നത്. ഗതകാ എന്ന ആയോധനകലയിലൂടെ സിഖുകാര്‍ പഠിപ്പിക്കുന്ന വ്യായാമങ്ങളും സ്വഭാവശുദ്ധിയും ഐക്യവും തന്നെയാണ് ശാഖകളിലൂടെയും പഠിപ്പിക്കുന്നത്. സംഘവും സിഖ് പരമ്പരകളും തമ്മിലുള്ള ഈ സാമ്യം സമാജത്തില്‍ എന്തുകൊണ്ടാണ് വ്യക്തമായി ചിത്രീകരിക്കപ്പെടാത്തത്? ഹിന്ദുക്കളുടെയും സിഖുകാരുടെയും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന അകലം ഇല്ലാതാക്കുന്നതിനുവേണ്ടി സംഘം സിഖ് പണ്ഡിതന്മാരുമായി ചേര്‍ന്നുള്ള ബൈഠക്കുകള്‍ ആസൂത്രണം ചെയ്യുമോ? സിഖ് മതവും മറ്റ് മതസമ്പ്രദായങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഇല്ലാതാക്കുന്നതിനുവേണ്ടി സംഘം, സിഖ് ബുദ്ധിജീവികളുടെയും ജനങ്ങളുടെയും ഇടയില്‍ നിരന്തരം സംവാദം നടത്തുമോ? സിഖ് ഉത്സവങ്ങളില്‍ സംഘം പങ്കെടുക്കുന്നത് ഈ ദിശയിലേക്കുള്ള സകാരാത്മകമായ കാല്‍വെപ്പായി കാണാന്‍ പറ്റുമോ?

♠ഇതൊക്കെ സംഘം ചെയ്യുന്നുണ്ട്. ഇനിയും പ്രവര്‍ത്തനം കൂടുതല്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനെ ശരിയായ രീതിയില്‍ എടുക്കുന്ന സാഹചര്യമല്ല ഇന്ന് നിലവിലുള്ളത്. കാരണം അഭിപ്രായവ്യത്യാസം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അത്തരമൊരു അന്തരീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ട് നാം ഈ പ്രയത്‌നം തുടരുക തന്നെ ചെയ്യും. സിഖ് ഗുരുക്കന്മാര്‍ ചെയ്യുന്നത് തന്നെയാണ് സംഘവും ചെയ്യുന്നതെന്നത് താങ്കള്‍ക്ക് തന്നെ നോക്കി മനസ്സിലാക്കാവുന്നതേയുള്ളൂ. എല്ലാവരെയും അമ്പലത്തിനുള്ളില്‍ പ്രവേശിപ്പിക്കണം എന്നതാണ് സംഘത്തിന്റെ അഭിപ്രായം. ഹിന്ദുക്കളുടെയെല്ലാം ക്ഷേത്രം ഒന്നാവണം. സിഖുകാരുടെയും ബൗദ്ധരുടെയും ജൈനരുടെയും ഇടയില്‍ വേറെ തന്നെ നിയമം നടപ്പിലാക്കേണ്ട ആവശ്യമില്ല. ക്ഷേത്രങ്ങളില്‍ എല്ലാവരും പോകുന്നത് ശരിയാണോ? അല്ലെങ്കില്‍ ക്ഷേത്രങ്ങളില്‍ ചില നിയമങ്ങളുണ്ട്. അതിനാല്‍ എല്ലാവര്‍ക്കും പോകാന്‍ പറ്റില്ല. ഇങ്ങനെയുള്ള വിഷയങ്ങളില്‍ സംഘം ഒരു അഭിപ്രായവും പറയുന്നില്ല. ഈ വിഷയം പഞ്ചസമ്പ്രാദയങ്ങളിലെ നിയമവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ സംഘമാണ് പട്ടികജാതി വിഭാഗത്തിന് അനുവദിച്ച ക്ഷേത്ര പ്രവേശന അനുമതിക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്.

(തുടരും)
വിവര്‍ത്തനം: ഡോ.പി.വി. സിന്ധു രവി

Tags: ഡോ. മോഹൻ ഭാഗവത്വ്യാഖ്യാനമാലശതാബ്ദിയിലെത്തിയ സംഘപ്രയാണം
ഡോ.മോഹന്‍ ഭാഗവത്
ഡോ.മോഹന്‍ ഭാഗവത്
ഡോ. മോഹൻ ഭാഗവത്, സർസംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം. [Read more]
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies