Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അഭിമുഖം

മതപണ്ഡിതരുടെ വാക്കുകള്‍ സ്വന്തംകുടുംബം പോലും അംഗീകരിക്കുന്നില്ല

സംഭാഷണം: തുടർച്ച -എ.പി.അഹമ്മദ് / വി.പി.ജോമോൻ

വി.പി.ജോമോന്‍വി.പി.ജോമോന്‍
20 February 2026

ഇസ്ലാം അതിന്റെ ആരംഭകാലം മുതലേ പൊതുസമൂഹവുമായി ഇഴുകിച്ചേരാന്‍ വൈമുഖ്യം പുലര്‍ത്തുന്നവരാണ്. ലോകത്തിലെവിടെയും അങ്ങനെതന്നെയാണ്. ഇന്ത്യയിലെ ഇസ്ലാമും അതില്‍നിന്ന് വ്യത്യസ്തമല്ല.
♠അത് സത്യമാണ്. മുസ്ലീം സമുദായം ഇന്ത്യയില്‍ പൊതുധാരയിലേക്ക് മറ്റു കമ്മ്യൂണിറ്റികളോടൊപ്പം സഞ്ചരിച്ചിട്ടില്ല, ഒരു കാലത്തും. അതില്‍ മുസ്ലീം സമുദായം ഇന്ത്യയില്‍ മാതൃകയാക്കേണ്ടത് ക്രിസ്ത്യാനികളെയാണ്. അവരിവിടെവന്നിട്ട് ആദ്യം പഠിച്ചത് മലയാളമാണ്. എന്നിട്ട് മലയാളത്തിലെ നിഘണ്ടു ഉണ്ടാക്കി. അവരിവിടെ വന്ന്, സംസ്‌കൃതം പഠിച്ചിട്ട് സംസ്‌കൃതത്തിന് കോേളജുണ്ടാക്കി. മലയാളസിനിമയിലും കലാമേഖലകളിലും ഇടപെടല്‍ നടത്തി. അതിന്റെ ഭാഗമായി കലാഭവനുണ്ടാക്കി, ഉദയാ സ്റ്റുഡിയോ ഉണ്ടാക്കി. അങ്ങനെയെന്തെല്ലാം. മുസ്ലീം സമുദായം ഇപ്പോളൊന്ന് ഞെട്ടിയുണര്‍ന്നിട്ടുണ്ട്. നമ്മള്‍ ഉദ്യോഗത്തിലില്ല. അതുകൊണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ പഠിച്ച് ഉദ്യോഗത്തിലെത്തുക എന്ന ഒരു നയം സ്വീകരിച്ചുതുടങ്ങി.

Google NewsAdd Kesari Weekly as a preferred source on Google

ടി.പി. സെന്‍കുമാറും വെള്ളാപ്പള്ളിയും ഇപ്പോള്‍ പറയുന്ന ഒരു കാര്യം കേരളത്തില്‍ മുസ്ലീം ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നാണ്.
♠ അക്കാര്യത്തില്‍ കഴിഞ്ഞ ദിവസം മോഹന്‍ ഭാഗവത് പറഞ്ഞതാണ് ശരി. ഒരു മൂന്നുകുട്ടികളെങ്കിലും ഇല്ലാതിരിക്കുന്ന ഏതൊരു സമുദായത്തിലും ക്രമേണ ഒരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ടാകും. അത് സൈക്കോളജിക്കല്‍ ആണ്, സോഷ്യോളജിക്കലാണ്, ആന്ത്രോപ്പോളജിക്കലാണ്. മോഹന്‍ ഭാഗവത് പറഞ്ഞത് എല്ലാ സമുദായത്തിനും ബാധകമാണ്.

മുസ്ലീങ്ങള്‍ക്കിടയില്‍ ആണാകട്ടെ പെണ്ണാകട്ടെ അവിവാഹിതരായി ആരും തന്നെ കാണുമെന്നുതോന്നുന്നില്ല. എന്റെ അറിവില്‍ അവിവാഹിതനായ ഒരു മുസ്ലീമിനെയും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ഹിന്ദുസമൂഹത്തില്‍ ഒരു അഞ്ചിനും പത്തിനുമിടയില്‍ ശതമാനം ആളുകള്‍ അവിവാഹിതരായി കാണുന്നുണ്ട്. ജനസംഖ്യയും സാമൂഹ്യ-സാംസ്‌കാരികസ്വാധീനവും കുറഞ്ഞുവരുന്ന കാര്യത്തില്‍ ഈ പ്രവണതയും ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്നു വിചാരിക്കാം.
♠ ഹിന്ദുക്കളുടെയിടയില്‍ അവിവാഹിതരുടെ എണ്ണം കൂടാന്‍ ഒന്നിലേറെ കാരണങ്ങളുണ്ട്. ആത്മീയമായ കാരണങ്ങള്‍കൊണ്ട് വിവാഹം കഴിക്കാതെ ജീവിക്കുന്ന ആളുകളുമുണ്ട്. നമ്മുടെ ആശ്രമങ്ങളിലൊക്കെ അങ്ങനെയുള്ളവരെ ധാരാളമായി കാണാം. ഇസ്ലാമിലെ ആത്മീയതയ്ക്ക് പൊതുവെ വിവാഹം തടസ്സമല്ല. മുസ്ലീങ്ങളില്‍ വിവാഹം മാത്രമല്ല, ഒന്നിലേറെ വിവാഹം, മക്കളുടെയെണ്ണം ഇതൊക്കെ പുണ്യപ്പെട്ട കാര്യങ്ങളാണ്. കുടുംബാസൂത്രണം വന്നപ്പോള്‍ മുസ്ലീങ്ങളുടെ ഏതെങ്കിലും സംഘടനകളുടെ ഔദ്യോഗികമായ നേതൃത്വം അതിനെ അംഗീകരിച്ചിട്ടുണ്ടോ?

ADVERTISEMENT

ആധുനികവിദ്യാഭ്യാസം സ്വീകരിക്കാന്‍ തുടങ്ങിയതോടെ മുസ്ലീങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുന്നുണ്ട് എന്നുതോന്നുന്നുണ്ടോ.
♠ സമ്പൂര്‍ണ്ണമായും പൊസിറ്റീവായ മാറ്റമല്ല കാണുന്നത്. പല വിഷയങ്ങളിലും നിലപാടുകള്‍ കുറേക്കൂടി വഷളായി വരികയാണ് ചെയ്യുന്നത്. വിദ്യാഭ്യാസം കൂടുമ്പോള്‍ ഇവരുടെ മനസ്സില്‍ വര്‍ഗ്ഗീയതയും മതമൗലികവാദവും കൂടുന്നുണ്ട്. ഹൈടെക് യാഥാസ്ഥിതികത്വം വളരുന്നു. ഇതു വളര്‍ത്താനുള്ള സ്ഥാപനങ്ങള്‍ ഇവരുടെയിടയില്‍ പെറ്റുപെരുകുന്നു. ഈയിടെ ഓണം നിഷിദ്ധമാണ് എന്നു പഠിപ്പിച്ച ആമിന ടീച്ചറെ കണ്ടില്ലേ? ഇവരീ എല്‍കെജി പ്രായം തൊട്ട് (ക്യാച്ച് ദി യങ്) കുഞ്ഞുങ്ങളുടെ ഉള്ളില്‍ യാഥാസ്ഥിതികത്വം വളര്‍ത്തുന്നു. അതിനെ മറികടക്കാന്‍ ഒരു ചെറിയ ശതമാനത്തിനേ കഴിയുന്നുള്ളൂ.

ലോകത്തെവിടെയുമുള്ള മര്‍ദ്ദിതരോടൊപ്പം നിലകൊള്ളുന്ന സമീപനമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ളത് എന്നാണ് അവരുടെ പ്രചരണം. എന്നാലത് വളരെ സെലക്റ്റിവ് ആണെന്നതാണ് യാഥാര്‍ത്ഥ്യം. ഇറാനില്‍ കുറച്ചുകാലം മുന്‍പ് മെഖ്‌സാ അമീനി എന്ന പെണ്‍കുട്ടി ശിരോവസ്ത്രവിഷയവുമായി ബന്ധപ്പെട്ട് തടങ്കലിലിരിക്കെ മരണപ്പെട്ടല്ലോ. അതിന്റെ പേരില്‍ ഇറാനിലെ സ്ത്രീകളും വിദ്യാര്‍ത്ഥികളും സര്‍ക്കാരിനെതിരായി വലിയ പ്രൊട്ടസ്റ്റ് നടത്തുകയുമുണ്ടായി. ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു സംഭവമായിരുന്നു അത്. അതിനെ അതിക്രൂരമായിട്ടാണ് ഷിയാ ഭരണകൂടം അടിച്ചമര്‍ത്തിയത്. എന്നാല്‍ ഈ സംഭവം കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയും അവരുടെ സാംസ്‌കാരിക പ്രവര്‍ത്തകരും ഏറ്റെടുത്തതായി കണ്ടില്ല. മാഷ് മുന്‍പ് പറഞ്ഞതുപോലെ ഇസ്ലാം പ്രതിക്കൂട്ടില്‍ വരുന്ന എല്ലാ വിഷയങ്ങള്‍ക്കുനേരെയും മൗനമാണ് കമ്മ്യൂണിസ്റ്റ് പ്രതികരണം.
♠ഇറാനിലെ ഇഷ്യൂ ഉള്‍പ്പെടെ മുസ്ലീംലോകത്ത് നടക്കുന്ന യഥാര്‍ത്ഥകലാപങ്ങളെ ഇടതുപക്ഷം കാണുന്നില്ല. മുസ്ലീംസമൂഹത്തിലെ ക്രിറ്റിക്കല്‍ ഇന്‍സൈഡേര്‍സ് ആയിട്ടുള്ള ആഭ്യന്തരകലാപകാരികളെ ഇവര്‍ ശ്രദ്ധിക്കുന്നേയില്ല. ഇതിനേക്കാള്‍ വലിയ ഉദാഹരണം ജമാല്‍ ഖഷോഗി എന്ന ഒരു സൗദി ജേര്‍ണലിസ്റ്റിന്റേതാണ്. അറേബ്യന്‍ ഭരണകൂടത്തിനെതിരായി നിശിതമായി പ്രതികരിച്ച അറേബ്യന്‍ ജേര്‍ണലിസ്റ്റ് ആണദ്ദേഹം. വിവിധ അറബ് പത്രങ്ങളുടെയും ചാനലുകളുടെയും റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിച്ച ആളാണ്. സൗദി രാജകുടുംബത്തിനെതിരായിട്ട് വാര്‍ത്തകള്‍ എഴുതാന്‍ തുടങ്ങിയതോടെ അദ്ദേഹത്തെ അവര്‍ ടാര്‍ഗറ്റ് ചെയ്തു, അദ്ദേഹം പ്രാണനുംകൊണ്ട് ഓടി, പല രാജ്യങ്ങളിലായി അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ അദ്ദേഹത്തെ ഇവര്‍ കൃത്യമായിട്ട് കണ്ടെത്തി പിടികൂടി, തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വെച്ച്. എന്നിട്ട് അദ്ദേഹത്തെ അതിക്രൂരമായിട്ട് കൊലചെയ്തു. ശരീരം വെട്ടിനുറുക്കിയിട്ട് ആസിഡില്‍ ഇട്ട് ലയിപ്പിച്ചു അസ്ഥിപോലും കിട്ടാത്തവിധം. എന്നിട്ട് ഇസ്താംബൂളിലെ അഴുക്കുചാലില്‍ ഒഴുക്കിക്കളഞ്ഞു.

ജമാല്‍ ഖഷോഗി

ഈ റിപ്പോര്‍ട്ട് മലയാളമാധ്യമങ്ങളില്‍ ഇതേരൂപത്തില്‍ വന്നതായി എന്റെ ഓര്‍മ്മയിലില്ല.
♠എന്തുകൊണ്ട് വന്നില്ല? അതാണ് പ്രശ്‌നം. ഞാന്‍ പറയുന്നത്, ഈ അറബ്‌നാടുകളില്‍ നടക്കുന്ന ഒരു കലാപത്തെയും, ഭരണകൂടക്രൂരതകളെയും ഇവര്‍ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല. അതിന്റെ ഒരു കാരണം, ഇവിടത്തെ ന്യൂനപക്ഷ വോട്ട് നഷ്ടപ്പെട്ടുപോകും എന്ന ഭയപ്പാടുകൊണ്ടാകാം. അന്താരാഷ്ട്രതലത്തിലുള്ളതു മാത്രമല്ല, ഇവിടുത്തെയായാലും ഏത് ഇഷ്യു ആണ് ഇവര്‍ ശരിയാംവണ്ണം ഏറ്റെടുക്കുന്നത്? ചേകന്നൂര്‍ മൗലവിയെ കാണാതായിട്ട് 32 കൊല്ലങ്ങള്‍ കഴിഞ്ഞു. കേരളം അതിനിടയില്‍ എത്രതവണ യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി ഭരിച്ചു? ഏതെങ്കിലും ഒരു എം.എല്‍.എ.ക്ക് ഒരു വരി സബ്മിഷന്‍ കേരളനിയമസഭയില്‍ ഉന്നയിക്കണം എന്നുതോന്നിയോ? മുസ്ലീം കലാപകാരികളെ ഇവര്‍ കാണുന്നില്ല.

ഇസ്ലാം ഉള്‍പ്പെടെയുള്ള യാഥാസ്ഥിതിക ആശയധാരകള്‍ ഇപ്പോള്‍ വിമര്‍ശനത്തിന് വിധേയമാകുന്നത് ഇന്റര്‍നെറ്റ്/സാമൂഹ്യമാധ്യമങ്ങളുടെ വരവോടുകൂടിയാണ്. അതിനുമുന്‍പ് ഇവിടുത്തെ മാധ്യമമേഖല ഏറെക്കുറെ ഇത്തരം ശക്തികളുടെ നിയന്ത്രണത്തിലായിരുന്നു.
♠ തീര്‍ച്ചയായും. സാമൂഹ്യമാധ്യമങ്ങളുടെ വരവോടുകൂടിയാണ് ഇസ്ലാം സത്യത്തില്‍ പ്രതിരോധത്തിലായത്. മുസ്ലീംസമൂഹത്തിനകത്ത് വന്നിരിക്കുന്ന വലിയ മാറ്റങ്ങളുടെ അടിസ്ഥാനകാരണം സോഷ്യല്‍മീഡിയ തന്നെയാണ്. സോഷ്യല്‍ മീഡിയ വന്നതുകൊണ്ടാണ് എക്‌സ് മുസ്ലീങ്ങള്‍, നവനാസ്തികര്‍ ഒക്കെ ശക്തിപ്പെട്ടത്. ഒരുപക്ഷേ, കേരളത്തിലിപ്പോള്‍ ഏറ്റവുംകൂടുതല്‍, ഒരു കമ്മ്യൂണിറ്റി എന്നനിലയില്‍ യുക്തിവാദികള്‍ ഉള്ളത്, മുസ്ലീം കമ്മ്യൂണിറ്റിയിലാണ് എന്നു പറയാവുന്ന നിലയിലെത്തിയിട്ടുണ്ട്.

നവനാസ്തികരിലെ മുന്നണിപ്പോരാളികളായ സി. രവിചന്ദ്രനെപ്പോലുള്ളവര്‍ ഏറ്റവുമധികം അറ്റാക്ക് ചെയ്യുന്നത് ഇസ്ലാമിനെയും കമ്യൂണിസത്തെയുമാണ്. രവിചന്ദ്രന്‍ അടുത്തകാലത്ത് പറയുകയുണ്ടായി. ഏറ്റവും അപകടകാരിയായിട്ടുള്ള മൂന്ന് ആശയധാരകളെ ആരോഹണക്രമത്തിലെടുത്താല്‍ ഒന്നാമത് വരുന്നത് ഇസ്ലാമാണ് എന്നാണ്. രണ്ടാമത്, കമ്യൂണിസം. അതുകഴിഞ്ഞേ സംഘപരിവാര്‍ ആശയങ്ങള്‍ വരുന്നുള്ളു എന്നാണ്. കേരളത്തില്‍ ഇത്രയുംകാലം ഇടതുവലതു പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ബുദ്ധിജീവികളും ഏറ്റവും അപകടകാരിയായി പ്രചരിപ്പിച്ചുവന്നത് സംഘപരിവാറിനെയായിരുന്നു. എന്നാല്‍, ഒരു പ്രസ്ഥാനത്തോടും വിധേയത്വമില്ലാത്ത ശാസ്ത്രജ്ഞാനമുളള നവനാസ്തികര്‍ ഇത് തിരുത്തി. അതിന്റെ പേരില്‍ ഈ നാസ്തികര്‍ക്ക് സംഘിപ്പട്ടം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.
♠ സി. രവിചന്ദ്രനെ സംഘിയാക്കി മുദ്രകുത്തുന്ന ഒരു സമീപനം പലഭാഗത്തുനിന്നുമുണ്ട്. സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഇസ്ലാമിന്റെ ഭാഗത്തുനിന്നുമുണ്ട്. അതൊട്ടും ശരിയല്ല. രവിചന്ദ്രന്റെ ഈ വിലയിരുത്തല്‍ കൃത്യമാണ്. ഒരു സെമിറ്റിക് മതത്തിന്റെ സ്വഭാവം സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു ഇടതുപക്ഷപാര്‍ട്ടികള്‍. ഒരാള്‍ ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ ഉടനെപറയുന്ന കാര്യമാണ് അവന്‍ ഇസ്ലാമികവിരുദ്ധനാണ്. അവന്‍ ഇസ്ലാമിനുപുറത്താണ്. സൗകര്യം കിട്ടിയാല്‍ അവനെ കൈകാര്യം ചെയ്യണം എന്നു വിചാരിക്കുന്ന ഒരു സെമിറ്റിക് മതത്തിന്റെ രീതിയുണ്ട്. അതേ മതപരതയാണ് ഈ കുലംകുത്തിയെന്നു മുദ്രകുത്തിയിട്ട് വിയോജിക്കുന്നവരെ കൊല്ലാന്‍ പോകുന്ന സമീപനം സ്വീകരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെതും. അതുകൊണ്ടാണ് പറയുന്നത് ഏറ്റവും അഗ്രസ്സിവ് ആയിട്ടുള്ളത് ഇസ്ലാമാണ്. അത്രതന്നെ വരും കമ്മ്യൂണിസം. അതുകഴിഞ്ഞാലേ ആര്‍.എസ്.എസ്. വരൂ എന്നതാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം.

രവിചന്ദ്രനടക്കമുള്ള നാസ്തികരുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ വരുന്ന കമന്റുകള്‍ ശ്രദ്ധിച്ചാല്‍ അത് ബോധ്യപ്പെടും. അവര്‍ സംഘപരിവാറിനെ വിമര്‍ശിച്ചാല്‍ അത്ര രൂക്ഷമായനിലയില്‍ കമന്റുകള്‍ ഉണ്ടാവാറില്ല. എന്നാല്‍ ഇസ്ലാമിനെയും കമ്യൂണിസത്തെയും വിമര്‍ശിച്ചാല്‍ സംഘടിതമായി സൈബര്‍ ആക്രമണം ഉണ്ടാകും.
♠ അതിലാണ് ആദ്യം മാറ്റം വരേണ്ടത്. ഇസ്ലാം ഒരു ജനാധിപത്യസമൂഹമായി മാറണം. നമുക്ക് ഭൂമിയിലാരെയും വിമര്‍ശിക്കാം. മാത്രമല്ല, അന്യനെ വിമര്‍ശിക്കുന്നതില്‍ ആഹ്ലാദം കൊള്ളുകയും ചെയ്യും. അന്യനെ വിമര്‍ശിച്ചാല്‍, അന്യനെ ആക്ഷേപിച്ചാല്‍ പുണ്യം കിട്ടുമെന്നു വിചാരിക്കുന്നു. അതേസമയത്ത് തങ്ങളുടെ നേര്‍ക്ക് വരുന്ന ഒരു ചെറിയവിമര്‍ശനംപോലും സഹിക്കില്ല. അതിനെ അവര്‍ ദൈവത്തിന്റെ കണക്കില്‍പ്പെടുത്തും. പ്രവാചകന്‍ ഈ ഭൂമിയില്‍ 7-ാം നൂറ്റാണ്ടില്‍ ജീവിച്ചുമരിച്ച ഒരാളാണ്. ആ പ്രവാചകന്റെ മുടി ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നു വിശ്വസിക്കുന്നവരിവിടെയുണ്ട്. ആ മുടി സൂക്ഷിച്ചുവെച്ച് ആദരിക്കുവാന്‍ വരെ സ്വാതന്ത്ര്യം ഉള്ള രാജ്യം തന്നെയാണ് ഇന്ത്യ. പക്ഷേ, ആ പ്രവാചകനില്‍ ഞാന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ഒരു സാധാരണമനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞതൊക്കെ നുണയാണെന്നും പറയാനും അവകാശമുള്ള മനുഷ്യരില്ലേ ഈ ലോകത്ത്?

ഇസ്ലാമില്‍നിന്നും വന്‍തോതില്‍ ആളുകള്‍ പുറത്തുപോകുന്നു എന്ന് ഇസ്ലാമികപണ്ഡിതന്മാര്‍ ഉള്‍പ്പെടെ പലരും സമ്മതിക്കുന്നു. അങ്ങനെയൊരു പ്രതിഭാസം കേരളത്തില്‍ നടക്കുന്നു എന്നു തോന്നുന്നുണ്ടോ?
♠ കേരളത്തില്‍ ആളുകള്‍ ഇസ്ലാം ഉപേക്ഷിക്കുന്നുണ്ട്. അതിന്റെ വ്യാപ്തി എത്രയുണ്ടെന്ന് പറയാന്‍ ആകില്ല. ലോകമെങ്ങും ഇത് സംഭവിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ആരുടെയും കണക്കില്‍പെടാതെ ഇസ്ലാം ഉപേക്ഷിക്കുന്ന ഒരു കൂട്ടരുണ്ട്. ഇസ്ലാമിനെ മൗനം കൊണ്ട് അവഗണിച്ചുപോകുന്നവരാണ് അവര്‍. ഇസ്ലാമികസമൂഹത്തിന്റെ ഫോള്‍ഡിനകത്തുനിന്നുകൊണ്ടുതന്നെ വല്ലപ്പോഴുമൊക്കെ പള്ളിയില്‍പോയാലായി, പോയിലെങ്കിലുമായി. അല്ലെങ്കില്‍ ഒരേ വീട്ടിനകത്തുതന്നെ ഇസ്ലാമിന്റെ അനുഷ്ഠാനങ്ങളൊന്നും പാലിക്കാതെതന്നെ ഇസ്ലാമിനെ അവഗണിച്ചു ജീവിക്കുന്നവരുണ്ട്. സാമൂഹ്യജീവിതത്തിലും വ്യക്തിജീവിതത്തിലും പുരോഹിതന്മാരുടെ നിലപാടിന് വിരുദ്ധമായി ജീവിക്കുന്നവരുണ്ട്. എനിക്കറിയാവുന്ന ഒരു കാര്യം, സംഗീതം ഹറാമാണെന്ന് പറഞ്ഞ് പ്രസംഗിക്കുന്ന പണ്ഡിതന്റെ വീട്ടില്‍നിന്ന് എപ്പോഴും സംഗീതം കേള്‍ക്കുന്നു. അയാളുടെ മകളുടെ കിടപ്പറയില്‍നിന്നുമുള്ള പാട്ടുകളാണ് കേട്ടുകൊണ്ടിരിക്കുന്നത്! സിനിമ കാണാന്‍ പാടില്ല എന്നുപറയുന്ന ഇവരുടെ എല്ലാ വീടുകളും തിയറ്ററുകളല്ലേ ഇപ്പോള്‍? ഈ മതപണ്ഡിതന്മാര്‍ പറയുന്നതൊന്നും ഇപ്പോള്‍ സ്വന്തം വീട്ടുകാര്‍ പോലും അംഗീകരിക്കുന്നില്ല.
(തുടരും)

Tags: എ.പി.അഹമ്മദ്
ShareTweetSendShare

Related Posts

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

വിജയം സനാതന ധര്‍മ്മത്തിന്

വിജയം സനാതന ധര്‍മ്മത്തിന്

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ഹിന്ദുക്കളെ ദ്രോഹിക്കുന്നതോ മതേതരത്വം?

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies