Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം നേർപക്ഷം

സാംസ്‌കാരിക ഏകതയുടെ ഗംഗാപ്രവാഹം

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
13 February 2026

ഭഗീരഥന്‍ ഗംഗയെ ഭൂമിയില്‍ കൊണ്ടുവന്നത് പോലെ ഹിമാലയ സാനുക്കളില്‍ നിന്ന് ഗംഗയും സപ്ത നദികളും ഭാരതപ്പുഴയില്‍ എത്തി. സംസ്ഥാന സര്‍ക്കാര്‍ ഇനിയും തരാത്ത അനുമതിക്കായി കാത്തുനില്‍ക്കാതെ തിരുനാവായയിലെ മാഘ മഹോത്സവം സമാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ ആനുകൂല്യമോ പിന്തുണയോ ഇല്ലാതെ ദശലക്ഷങ്ങള്‍ സമ്മേളിച്ച, തീര്‍ത്ഥ സ്‌നാനം ചെയ്ത കേരളത്തിന്റെ കുംഭമേള യാതൊരു അലോസരവും കൂടാതെ പരിസമാപ്തിയില്‍ എത്തി.

Google NewsAdd Kesari Weekly as a preferred source on Google

കേരളത്തിലും കുംഭമേള എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ ഭഗീരഥതുല്യനായ ജൂനാ അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വപ്‌നതുല്യമായ ഈ നേട്ടത്തില്‍ അതീവ സന്തുഷ്ടനാണ്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ധാര്‍മിക ഭൂമികയില്‍ വലിയ മാറ്റത്തിനാണ് മാഘ മഹോത്സവം കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരും പ്രതീക്ഷിക്കാത്ത ജനപങ്കാളിത്തമാണ് ഉണ്ടായത്. ഒരുപക്ഷം, അഥവാ രണ്ടാഴ്ചത്തെ ആഘോഷമാണ് ഇത്തവണ സംഘടിപ്പിച്ചത്. സാധാരണയായി മകരം ഒന്നു മുതല്‍ മകം നാളുവരെ രണ്ടുപക്ഷം അഥവാ 28 ദിവസമാണ് ഉത്സവം നടക്കേണ്ടത്. മാസങ്ങള്‍ക്ക് മുമ്പ് അനുവാദങ്ങള്‍ക്ക് അപേക്ഷിച്ചിരുന്നു എങ്കിലും പരിപാടി അവസാനിച്ചിട്ടും അനുവാദം നല്‍കിയിരുന്നില്ല. ഏഴു ലക്ഷം പേര്‍ വരെ രണ്ടാഴ്ച നീളുന്ന ആഘോഷത്തില്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, 30 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ ആളുകള്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും ഭാരതത്തില്‍ നിന്നും മാത്രമല്ല, ലോകമെമ്പാടും ഉള്ള മലയാളികള്‍, സനാതനധര്‍മ്മ വിശ്വാസികള്‍ തിരുനാവായയില്‍ എത്തി.

ഒരു ഉത്സവം എന്നതിനപ്പുറം ധാര്‍മികസംഗമം അഥവാ ധര്‍മ്മത്തിന്റെ ശക്തി വിളിച്ചോതുന്ന പരിപാടി എന്ന നിലയിലാണ് ഈ ഉജ്ജ്വലമായ ജനപ്രവാഹം ഉണ്ടായത്. മഹോത്സവത്തില്‍ ത്രിമൂര്‍ത്തി ക്ഷേത്രങ്ങളിലും അടുത്തുള്ള മറ്റു ക്ഷേത്രങ്ങളിലേക്കും ഭക്തജനപ്രവാഹം ഉണ്ടായി. മേളയിലെ സന്യാസിമാരെ കണ്ട് അനുഗ്രഹം തേടാന്‍ ദക്ഷിണ, വസ്ത്രം, ഫലം, പുഷ്പം എന്നിവയുമായി ധാരാളം പേര്‍ എത്തി. അതെ ഇത് സംസ്‌കൃതിയുടെ, സനാതനധര്‍മ്മത്തിന്റെ, ധര്‍മ്മജാഗരണത്തിന്റെ, വിസ്മൃതമായ മൂല്യങ്ങളുടെ വീണ്ടെടുപ്പാണ്. ഒരു പുതിയ ജൈത്രയാത്രയാണ്. സ്വാമി ആനന്ദവനം പറഞ്ഞു.

ADVERTISEMENT

പൗരാണിക ഭാരതത്തില്‍ രണ്ടിടത്ത് മാത്രമേ മാഘമാസത്തില്‍ എല്ലാവര്‍ഷവും തീര്‍ത്ഥ സ്‌നാനം ഉണ്ടായിരുന്നുള്ളൂ. ഒന്ന് പ്രയാഗ് രാജിലാണ്. രണ്ടാമത്തേ ത് ഭാരതപ്പുഴയില്‍ ആയിരുന്നു. പ്രയാഗ് രാജില്‍ കാലാതിവര്‍ത്തിയായി ഒരു പ്രശ്‌നങ്ങളും ബാധിക്കാതെ അന്യൂനമായി, അനുസ്യൂതമായി തീര്‍ത്ഥസ്‌നാനം തുടരുന്നു. തിരുനാവായയില്‍ 271 വര്‍ഷം മുമ്പ് മുടങ്ങിയ സംഗമ ത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. ഇതോടൊപ്പം വിജ്ഞാന- കലാ-വിദ്വത് പാരമ്പര്യങ്ങളും പുനരുജ്ജീവിപ്പിക്കപ്പെടണം. ഇനി 2028 ല്‍ മകം സിംഹരാശിയില്‍ എത്തുന്ന വര്‍ഷം വീണ്ടും ഇതേ രീതിയില്‍ ആഘോഷം സംഘടിപ്പിക്കപ്പെടും. സമാജത്തിന്റെ എല്ലാ തലങ്ങളിലേക്കും ആഴത്തില്‍ സ്വാധീനിക്കുന്ന രീതിയിലുള്ള കര്‍മ്മപദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് സ്വാമി ആനന്ദവനം വ്യക്തമാക്കി. ഭാരതപ്പുഴയുടെ തീരം തപോഭൂമിയാണ്. തിരുനാവായ മാത്രമല്ല, നിരവധി തപോഭൂമികള്‍ നിളയുടെ മടിത്തട്ടില്‍ ചരിത്രാതീതകാലം മുതല്‍ ഉണ്ട്. അവയെല്ലാം അതിന്റെ ഉജ്ജ്വലമായ ഭൂതകാല സ്മൃതികള്‍ക്കനുസൃതമായി പാരമ്പര്യത്തിനും പരിസ്ഥിതിയുടെ തനിമക്കും കോട്ടം തട്ടാതെ വീണ്ടെടുക്കുക എന്ന മഹത്തായ ലക്ഷ്യം തന്നെയാണ് മുന്നിലുള്ളതെന്ന് അദ്ദേഹം പറയുന്നു.

കുംഭമേളയിലെ പൂര്‍വ്വാനുഭവമാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ മാഘ മഹാ മകം സംഘടിപ്പിക്കാന്‍ പ്രേരണ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ കേരളത്തില്‍ നിന്ന് കുംഭമേളകളില്‍ പരമാവധി ആയിരങ്ങള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. കഴിഞ്ഞ പ്രയാഗ് രാജ് കുംഭമേളയില്‍ ജൂന അഖാഡയുടെ ഭാഗമായി താന്‍ പങ്കെടുത്തിരുന്ന കാര്യം സ്വാമി ഓര്‍മ്മിച്ചു. അഖാഡയിലൂടെ തനിക്ക് കൂടി പങ്കാളിത്തം ഉള്ള സംവിധാനത്തില്‍ കേരളത്തില്‍നിന്ന് ഏതാണ്ട് മൂന്നുലക്ഷം പേര്‍ അവിടെ സ്‌നാനത്തിനെത്തി. ധര്‍മ്മാനുസൃതമായ ജീവിതത്തിന്റെയും മൂല്യങ്ങളുടെയും തീര്‍ത്ഥാടനത്തിന്റെയും തീര്‍ത്ഥ സ്‌നാനത്തിന്റെയും ബോധത്തിന്റെയും പാരമ്പര്യത്തിന്റെയും കണ്ണികള്‍ മലയാളികളില്‍ എന്നുമുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു പ്രയാഗ് രാജിലേക്കുള്ള തീര്‍ത്ഥാടന പ്രവാഹം. പക്ഷേ, എന്തുകൊണ്ട് കേരളത്തിന്റെ ഈ മഹത്തായ ഭൂതകാലവും സാംസ്‌കാരിക തിരുശേഷിപ്പുകളും വിസ്മരിക്കുകയും അവഗണിക്കുകയും ചെയ്യുന്നു എന്ന ചോദ്യത്തില്‍ നിന്നാണ് മാഘമഹാമകം വീണ്ടും അതിന്റെ എല്ലാ പ്രഭാവങ്ങളോടെയും പുനരാവിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും സ്വാമി ആനന്ദവനം പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ അപേക്ഷകള്‍ എല്ലാം നല്‍കി ഇതിനുള്ള സംവിധാനമൊരുക്കാന്‍ വേണ്ടി ശ്രമം നടന്നു. പക്ഷേ, എല്ലാ തലങ്ങളിലും മേള നടക്കാതിരിക്കാന്‍ പ്രതിലോമപരമായ ഇടപെടലുകളാണ് ഉണ്ടായത്. ഒരുപക്ഷേ, ഹൈന്ദവ സമാജത്തിന്റെ പുണ്യപൂരിതമായ സഹസ്രാബ്ദങ്ങളുടെ ശക്തിചൈതന്യം കൊണ്ട് മാത്രമായിരിക്കണം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങായി ഇതു മാറിയത്. ജനലക്ഷങ്ങള്‍ വന്ന് തീര്‍ത്ഥസ്‌നാനം നടത്തിയിട്ടും ഒരു ചെറിയ പ്രശ്‌നം പോലുമില്ലാതെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് സൗജന്യ ഭക്ഷണവും മറ്റെല്ലാ സംവിധാനങ്ങളും ഒരുക്കാന്‍ കഴിഞ്ഞു. സേവാഭാരതിയുടെയും മറ്റ് ഹൈന്ദവ സംഘടനകളുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സന്നദ്ധഭടന്മാരായി എത്തി. തീര്‍ത്ഥസ്‌നാനം സമാപിച്ച ഫെബ്രുവരി മൂന്നു വരെ സംസ്ഥാന സര്‍ക്കാര്‍ പരിപാടിക്ക് ഔദ്യോഗികമായ അനുമതി നല്‍കിയിരുന്നില്ല. കോടതി കേസ് വീണ്ടും പരിഗണിച്ചത് പോലും ഉത്സവം സമാപിക്കുന്ന ദിവസമായിരുന്നു. അതുകൊണ്ടുതന്നെ, പിന്നീട് കേസിനും പ്രസക്തി ഇല്ലാതായി. ഹിന്ദുത്വം അഥവാ ഹൈന്ദവത സ്വന്തം ചൈതന്യത്തെ, ക്ഷാത്ര വീര്യത്തെ തിരിച്ചറിഞ്ഞു എന്നതാണ് ഈ ഉത്സവത്തിന്റെ വിജയത്തിലൂടെ തെളിയുന്നത് എന്ന് സാമി ആനന്ദവനം പറഞ്ഞു. ഏതു പ്രതിസന്ധികളെയും അതിജീവിച്ച് അവിതര്‍ക്കമായി മുന്നേറുകയും ലക്ഷ്യത്തിലെത്തുകയും ചെയ്യുക എന്ന ഹിന്ദുസമാജത്തിന്റെ വീരേതിഹാസമാണ് ഇതില്‍ പ്രകടമായതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മാഘ മഹോത്സവം മലപ്പുറത്തെ മാപ്പിളമാര്‍ക്ക് കുലുക്കി സര്‍ബത്ത് വില്‍ക്കാനുള്ള ഒരു അവസരം മാത്രമായിരിക്കുമെന്നാണ് മൗദൂദി ചാനലിലെ വിഷവിത്തായ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. അതിനു മറുപടിയായി പ്രമുഖ സാംസ്‌കാരിക നായകനും ഭാരതീയ മൂല്യങ്ങളോട് ഒത്തുപോകുന്ന മതനിരപേക്ഷ സമൂഹത്തിന്റെ പ്രതിനിധിയുമായ എ.പി. അഹമ്മദ് പറഞ്ഞത് മലപ്പുറത്തെ മുസ്ലിങ്ങളുടെ ഹൃദയവും വികാരവും അല്ല മൗദൂദി ചാനല്‍ പ്രകടിപ്പിക്കുന്നത് എന്നാണ്. ഒരു ഹിന്ദു ആചാരമോ ആഘോഷമോ എന്നതിനപ്പുറം മുഴുവന്‍ കേരളത്തിന്റെയും സാംസ്‌കാരിക തനിമയുടെ ഉത്സവമായി തിരുനാവായയിലെ ആഘോഷം മാറി. ഉസ്താദുമാരുടെയും മൊല്ലാക്കമാരുടെയും നിര്‍ദ്ദേശങ്ങളും നിബന്ധനകളും തള്ളിക്കളഞ്ഞ തട്ടമിട്ട നൂറുകണക്കിന് മുസ്ലിം സ്ത്രീകളും തീര്‍ത്ഥാടന നഗരിയിലേക്ക് ഒഴുകി. ജിഹാദി -മൗദൂദി തിട്ടൂരങ്ങള്‍ക്കപ്പുറം സ്വന്തം പാരമ്പര്യത്തിന്റെയും രക്തത്തിന്റെയും വേരുകളിലേക്ക് വാളിന് മുന്നില്‍ മതം മാറിയവര്‍ ഒഴുകിയെത്തുന്നത് സാംസ്‌കാരിക കേരളം കണ്ടുനിന്നു.

1982ല്‍ ജാതിയില്ലാത്ത ഹിന്ദുത്വം ഉദ്‌ഘോഷിച്ചുകൊണ്ട് എറണാകുളത്ത് നടന്ന വിശാല ഹിന്ദു സമ്മേളനത്തിന്റെ ഒരു വലിയ പതിപ്പാണ് തിരുനാവായയില്‍ അരങ്ങേറിയത്. പതിനായിരങ്ങള്‍ തീര്‍ത്ഥ സ്‌നാനം നടത്തി, ജാതി അറിയാതെ, ജാതി പറയാതെ. ഹിന്ദു ഐക്യത്തിന്റെയും ഒരുമയുടെയും സര്‍വ്വചരാചരങ്ങളിലും സ്ഫുരിക്കുന്ന ഒരേ ഈശ്വരാംശത്തിന്റെ സ്ഫുലിംഗങ്ങള്‍ ആണ് നമ്മളെല്ലാവരും എന്ന സനാതന ധര്‍മ്മത്തിന്റെ ജീവിക്കുന്ന ആവിഷ്‌കാരമായി കുംഭമേള മാറി. സംസ്ഥാന സര്‍ക്കാരും ഭരണകൂടങ്ങളും അനുമതി നല്‍കാതിരുന്നിട്ടും കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയുടെ മാത്രം പിന്തുണയില്‍ രണ്ടാഴ്ച നീളുന്ന മേള ഒരു തടസ്സവും ഇല്ലാതെ നടന്നു. ഹൈന്ദവ സംഘടനകളുടെ, ഹൈന്ദവ സമൂഹത്തിന്റെ ഇച്ഛാശക്തിയുടെയും സ്വയമേവ മൃഗേന്ദ്രഭാവത്തിന്റെയും പ്രകടമായ ഉദാഹരണമാണ് കണ്ടത്. കേരളത്തിന്റെ 140 എംഎല്‍എമാരില്‍ ഒരാള്‍ പോലും അവിടെ എത്തിയില്ല. 20 എംപിമാരില്‍ ബിജെപി എംപിയായ സുരേഷ് ഗോപി എത്തിയപ്പോള്‍ പിന്തുണച്ച് ശശിതരൂര്‍ നിലപാടെടുത്തു. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതുകൊണ്ട്, ഒരു സാംസ്‌കാരിക ഉത്സവത്തിന്റെ പരിച്ഛേദം എന്താണെന്ന് അറിയാവുന്നതുകൊണ്ട്, ജനഹൃദയത്തിന്റെ ഉള്‍ത്തുടിപ്പ് മനസ്സിലാക്കിയതുകൊണ്ട് ശശിതരൂര്‍ മേളയെ പിന്തുണ ച്ചു. മുസ്ലിം ഭൂരിപക്ഷമായ മലപ്പുറം ജില്ലയില്‍ ഇത്രയും വലിയ ഹൈന്ദവമേള നടക്കുമ്പോള്‍ മുസ്ലീങ്ങളെ അലോസരപ്പെടുത്തുമോ എന്ന ചോദ്യത്തിലാണ് യുഡിഎഫ് – എല്‍ഡിഎഫ് നേതാക്കളും കേരളത്തിലെ തന്നെ പ്രമുഖ ജാതിസംഘടനകളുടെ നേതാക്കളും മേളയില്‍ നിന്ന് മാറി നിന്നത്. അവരുടെ അഭാവം ഒരുതരത്തില്‍ നല്ലതാണ്. അവരില്ലെങ്കിലും നന്നായിത്തന്നെ കാര്യങ്ങള്‍ നടക്കും എന്നും വിജയിക്കുമെന്നും വ്യക്തമായി. വീരസാവര്‍ക്കര്‍ പറഞ്ഞതുപോലെ, നിങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കൊപ്പം, നിങ്ങള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ഇല്ലാതെ. ഹിന്ദു സമാജം അതിന്റെ സപ്താശ്വങ്ങളെ പൂട്ടിയ സൂര്യരഥത്തില്‍ മുന്നോട്ടു കുതിക്കുമ്പോള്‍ എതിര്‍പ്പുകളെല്ലാം നിഷ്പ്രഭമാകുമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയ പ്രയാഗ് രാജ് കുംഭമേളയില്‍ നിന്ന് വ്യത്യസ്തമായി ഒരു സംവിധാനവും സഹായവും ഇല്ലാതെ 40 ലക്ഷത്തിലേറെ ആള്‍ക്കാര്‍ പങ്കെടുത്ത ഈ മേള നടന്നിട്ടുണ്ടെങ്കില്‍ അത് ഹിന്ദുസമൂഹത്തെ നയിക്കുന്ന സംഘടനാ സംവിധാനത്തിന്റെ വിജയം തന്നെയാണ്. സേവാഭാരതിയുടെ സന്നദ്ധസേവകരും ആര്‍എസ്എസ് അടക്കമുള്ള മറ്റു ഹൈന്ദവ സംഘടനകളുടെ മുഴുവന്‍ പ്രതിനിധികളും പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. മേള കഴിഞ്ഞ് നദീതീരം മുഴുവന്‍ വൃത്തിയാക്കി സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം സ്‌നാനം നടത്തിയ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്റെ വാക്കുകളില്‍ എല്ലാമുണ്ട്. ഹിന്ദു സമാജത്തിന്റെ ഏകീകരണവും ആവേശകരവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പുമാണ് തിരുനാവായയില്‍ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഭേദഭാവവും ഇല്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും ഒരുമിച്ച് കൂടിയ ഉത്സവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇനിയെന്ത് എന്ന ചോദ്യത്തിന് സ്വാമി ആനന്ദവനം പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. ഉത്ഭവം മുതല്‍ സമുദ്രം വരെയുള്ള നിളയുടെ പാത പൂര്‍ണമായും ശുചീകരിക്കപ്പെടുകയും നിളാതീരത്ത് താപസകേന്ദ്രങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി ആയിരിക്കും ഇനി മുന്നോട്ടുള്ള ജൈത്രയാത്ര. ഒരുപക്ഷേ, സ്വാമി ആനന്ദവനത്തിന്റെ നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും കാരണമായത് കേരളത്തിലെ എല്ലാ സന്യാസി ആശ്രമങ്ങളെയും ഒരുമിച്ചുകൊണ്ടുവരാനും എല്ലാ ഹൈന്ദവ സംഘടനകളെയും അണിനിരത്തി ഒരു സര്‍ക്കാര്‍ സംവിധാനവും ഇല്ലാതെ ഇത് വിജയിപ്പിക്കാനും കഴിഞ്ഞത്.

യോഗാനന്ദ പരമഹംസന്‍ സൂചിപ്പിച്ചതുപോലെ, ഓരോ വ്യക്തിയുടെയും ജനനത്തിനും പ്രവൃത്തിക്കും പിന്നില്‍ ഒരു നിയോഗമുണ്ട്, ദൗത്യമുണ്ട്. ഒരുപക്ഷേ സ്വാമി ആനന്ദവനം സന്യാസം സ്വീകരിച്ചത്, ജൂന അഖാഡയില്‍ കുംഭമേളയ്ക്ക് നേതൃത്വം നല്‍കിയത്, ഒക്കെ തന്നെ കേരളത്തിലെ ഈ നിയോഗത്തിന് ആയിരിക്കും. കേരളത്തിലെ ഹിന്ദു നവോത്ഥാനവും സാംസ്‌കാരിക ഉന്നമനവും ധാര്‍മിക ഉത്ഥാനവും ആയിരിക്കും സ്വാമി ആനന്ദവനത്തിന്റെ നിയോഗവും ദൗത്യവും എന്ന് തോന്നുന്നു. ഇത് പാഠമാണ്. ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞതുപോലെ സംഘടിച്ച് ശക്തരാവുക. സംഘടിച്ചാല്‍ ഹിന്ദുവിന് നേടാന്‍ കഴിയാത്തത് ഒന്നുമില്ല എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണ് ഈ വിജയം.

 

Tags: തിരുനാവായമാഘ മഹോത്സവം
ShareTweetSendShare

Related Posts

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

ഹിന്ദുക്കളും ജീവിച്ചോട്ടെ

ഹിന്ദുക്കളും ജീവിച്ചോട്ടെ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies