Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അഭിമുഖം

ഹിന്ദുരാഷ്ട്രത്തിന് എന്താണ് പ്രശ്‌നം?

സംഭാഷണം: തുടര്‍ച്ച -എ.പി.അഹമ്മദ് / വി.പി.ജോമോന്‍

വി.പി.ജോമോന്‍വി.പി.ജോമോന്‍
6 February 2026

ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന് ഒരിടത്ത് എഴുതിയതായി ഞാന്‍ വായിച്ചിട്ടുണ്ട്, ഇന്ത്യയിലെ ഇസ്ലാമികസമൂഹം മഹാഭൂരിപക്ഷം വരുന്ന അമുസ്ലീങ്ങള്‍ക്ക് ഇസ്ലാമിന്റെ സന്ദേശം എത്തിച്ചുകൊടുക്കാന്‍ ബാദ്ധ്യസ്ഥരാണ് എന്ന്. അതായത്, വിശ്വാസിയായ ഒരു ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇസ്ലാംമതപ്രചരണം അഥവാ ഇസ്ലാമിലേക്ക് അന്യമതസ്ഥരെ കൊണ്ടുവരല്‍ ഒരു പുണ്യപ്രവൃത്തി ആണെന്നു കരുതിക്കൂടെ.
♠ നിലവിലുള്ള വ്യവസ്ഥാപിത ഇസ്ലാമും, സംഘടിതപ്രസ്ഥാനങ്ങളും, പൊളിറ്റിക്കല്‍ ഇസ്ലാമും എല്ലാം തന്നെ അന്തിമമായ ലക്ഷ്യംവെക്കുന്നത് മതപരിവര്‍ത്തനം തന്നെയാണ്. സെമിറ്റിക് മതങ്ങള്‍ക്ക് അങ്ങനെയൊരു സ്വഭാവമുണ്ട്. മിഷനറിപ്രവര്‍ത്തനമില്ലാതെ ക്രിസ്റ്റ്യാനിറ്റി ഉണ്ടോ? ദഅ്‌വത്ത് എന്നുപറഞ്ഞാല്‍ മിഷനറിപ്രവര്‍ത്തനത്തിന്റെ അറബിവാക്കാണ്. പ്രബോധനം എന്നൊക്കെ പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ്. ഇസ്ലാമിലേക്ക് ആളുകളെ എത്തിക്കുക എന്നതിന്റെ മലയാളമാണ് അത്. അതുകൊണ്ട് മതപരിവര്‍ത്തനം ഇല്ലാതെ സെമിറ്റിക് മതങ്ങള്‍ക്ക് നിലനില്‍പ്പില്ല. നല്ല അച്ചടിഭാഷയില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞിട്ടുണ്ടാകും, ഇന്ത്യയിലെ അമുസ്ലീങ്ങള്‍ക്ക് ഇസ്ലാമികസന്ദേശം എത്തിച്ചുകൊടുക്കലാണ് ഞങ്ങളുടെ പണി. എന്നിട്ട് എത്തിച്ചുകൊടുത്താല്‍ അവരൊക്കെ കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് വന്നിട്ട് ഒരു ജനാധിപത്യരാജ്യത്ത് ഇസ്ലാം മതി എന്ന് അവരെങ്ങാനും തീരുമാനിച്ചാല്‍? അങ്ങനെ തീരുമാനിച്ചാല്‍ ഞങ്ങളെതിര്‍ക്കൂല്ല!

Google NewsAdd Kesari Weekly as a preferred source on Google

എം.എന്‍. കാരശ്ശേരിയെപോലുള്ളവര്‍ ആര്‍.എസ്.എസ്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാന്‍ പരിശ്രമിക്കുന്നു എന്ന ആശങ്ക പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. ലോകത്ത് അസംഖ്യം ഇസ്ലാമികരാഷ്ട്രങ്ങളും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും ബുദ്ധിസ്റ്റ് രാഷ്ട്രങ്ങളും, ക്രിസ്റ്റ്യന്‍ രാഷ്ട്രങ്ങളും നിലവിലുണ്ടല്ലോ. അതിനെക്കുറിച്ചൊന്നും ഇവരെപ്പോലുള്ളവര്‍ക്ക് ഉത്കണ്ഠ കാണാറില്ല. പ്രതിപക്ഷമോ അഭിപ്രായസ്വാതന്ത്ര്യമോ ഇല്ലാത്ത ഇസ്ലാമികരാജഭരണം നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളെക്കുറിച്ചുപോലും കേരളത്തിലാരും വിമര്‍ശിച്ചുസംസാരിച്ചതായി കേട്ടിട്ടില്ല.
♠ എം.എന്‍. കാരശ്ശേരിയെപ്പോലുള്ളവര്‍ ഒരു സ്യൂഡോ സെക്‌ടേറിയന്‍ നിലപാടുള്ളവരാണ്. അദ്ദേഹത്തിന് എന്ത് പറയണം, പറയാതിരിക്കണം, ഓരോരോ സമയത്ത് ആരെയൊക്കെ പ്രീതിപ്പെടുത്തണം എന്നും, ആരെ വിമര്‍ശിക്കണമെന്നും നല്ലപോലെ അറിയാം. അതറിഞ്ഞ് സമയം നോക്കി, കാറ്റുനോക്കി നിലപാടെടുക്കുന്ന ആളാണ് അദ്ദേഹം. ഞാന്‍ പറയുന്നത് ഇത്രേയുള്ളൂ, ഒരു ഹിന്ദുരാഷ്ട്രം എന്നുപറയുന്നത് ഹിന്ദുമതവിശ്വാസമുള്ള മനുഷ്യര്‍ അതാത് കാലത്തെ ഭരണവ്യവസ്ഥയെ അംഗീകരിച്ചവരാണ് എന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. രാജാധിപത്യമുള്ള കാലത്ത് പരമഭക്തന്മാരായ എത്രയോ ഹിന്ദുരാജാക്കന്മാര്‍ ഭരിച്ച നാടാണിത്. ആ നാട്ടിലൊന്നും മുസ്ലീങ്ങള്‍ക്ക് ഒരു അപകടവുമുണ്ടായിട്ടില്ല. ആ നിലയ്ക്ക് ഇന്നത്തെ ജനാധിപത്യകാലഘട്ടത്തില്‍ ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്, സനാതനധര്‍മ്മം പാലിക്കുന്ന ഒരു ഹിന്ദുരാഷ്ട്രം വന്നാല്‍ മുസ്ലീങ്ങള്‍ക്ക് എന്തെങ്കിലും ദോഷം സംഭവിക്കും എന്നു ചിന്തിക്കുന്നതില്‍ യാതൊരു യുക്തിയുമില്ല. രാജഭരണകാലത്ത് സംഭവിക്കാത്ത അപകടം ജനാധിപത്യകാലഘട്ടത്തില്‍ ഉണ്ടാകുമോ? മാത്രമല്ല, ഇന്ത്യ കണ്ട മുസ്ലീങ്ങളുടെ എക്കാലത്തെയും ഏറ്റവും വലിയ ആത്മീയനേതാവായിരുന്ന ഷെയ്ഖ് മക്ദൂമിന് ലോകത്ത് ഏറ്റവും മികച്ച ഭരണാധികാരിയായി തോന്നിയത് സാമൂതിരിയെയായിരുന്നു. പില്‍ക്കാലത്ത് ‘ഇന്ത്യ ഹിന്ദുരാജ്യം ആയിക്കൊള്ളട്ടെ’ എന്ന് പറഞ്ഞ എത്രയോ മുസ്ലീം നേതാക്കളില്ലേ?

കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍, ഇസ്ലാമികവ്യാപനം ഉണ്ടാകാന്‍ കാരണം സാമൂതിരിയുടെ ഇടപെടല്‍ ആണല്ലോ. തന്റെ നാവികപ്പട വികസിപ്പിക്കാന്‍ ഓരോ മുക്കുവകുടുംബത്തിലും ഒന്നോ രണ്ടോ ആണ്‍കുട്ടികളെ മുസ്ലീമാക്കി വളര്‍ത്തണം എന്ന നിയമം ഉണ്ടാക്കിയത് അദ്ദേഹമാണല്ലോ. രാജാധിപത്യകാലത്ത് തന്നെ ഇവിടെ അഹിന്ദുക്കള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണുണ്ടായിരുന്നത്? ഇന്ത്യയുടെ ഇന്നോളമുള്ള ചരിത്രമെടുത്താല്‍ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് കാണാന്‍ കഴിയും. എന്നാല്‍ മുസ്ലീങ്ങള്‍ ഹിന്ദുക്കളോട് ഇതേ സമീപനമാണോ സ്വീകരിച്ചത് എന്നൊരു ചോദ്യമുണ്ട്.
♠ മുസ്ലീങ്ങള്‍ തന്നെ സാമൂതിരിയോട് ചതിയും നന്ദികേടും കാണിച്ചവരുണ്ട്. സാമൂതിരി കാരണമാണല്ലോ മലബാറില്‍ ഇന്നീ നിലയിലുള്ള ഇസ്ലാമുണ്ടായത്. അദ്ദേഹത്തിന്റെ നിലപാടുകൊണ്ടല്ലേ മലബാറില്‍ ഇസ്ലാം വലിയ സ്വാധീനശക്തിയായി വളര്‍ന്നത്. അതുകൊണ്ട്, ഹിന്ദുസംസ്‌കാരം ഉള്ള ഒരാള്‍, അതിന്റെ ധാര്‍മികത സൂക്ഷിക്കുന്ന ഒരാള്‍ ജനാധിപത്യകാലത്തോ രാജാധിപത്യകാലത്തോ നാടു ഭരിച്ചതുകൊണ്ട് എന്തെങ്കിലും അപകടം ഉണ്ടായിട്ടുണ്ടോ? ഒരു ജനതയെ മൊബലൈസ് ചെയ്യാന്‍ സ്വപ്‌നതുല്യമായ ഒരു ലക്ഷ്യത്തിലേക്ക് ആളുകളെ നയിക്കാന്‍ ഹിന്ദുരാഷ്ട്രം എന്നു പ്രയോഗിക്കുന്നതില്‍ അതിന്റെ ധാര്‍മികത നിലനിര്‍ത്തുന്നതില്‍ യാതൊരു അപകടവും ഞാന്‍ കാണുന്നില്ല.

ADVERTISEMENT

കെ.കെ. മുഹമ്മദ് ഒരിക്കല്‍ എന്നോട് പറഞ്ഞതോര്‍ക്കുന്നു, ഇനി ഈ ലോകത്ത് സ്വീകരിക്കാവുന്ന മാതൃകാപരമായ ഒരു വ്യവസ്ഥിതി അല്ലെങ്കില്‍ ഒരു ആശയം ഹിന്ദുമതമോ അതുപോലുള്ള ഒന്നോ ആയിരിക്കുമെന്നാണ്. താങ്കള്‍ അതിനോടു യോജിക്കുന്നുണ്ടോ.
♠ഹിന്ദുസംസ്‌കാരം എന്നു പറയുന്നതാവും ശരി. ലോകത്തില്‍ ഒരു മതം എന്ന സംജ്ഞ പില്‍കാലത്ത് വന്നുചേര്‍ന്നുവെങ്കിലും ഭാരതീയ സംസ്‌കാരത്തിന്റെ – ഹൈന്ദവസംസ്‌കാരത്തിന്റെ വിശാലതയും സൗന്ദര്യവും സഹിഷ്ണുതയും മറ്റെന്തിനാണുള്ളത്? ഒന്നോര്‍ത്തുനോക്കൂ, അമ്പലത്തില്‍ പോയാലും ഇല്ലെങ്കിലും ശിക്ഷയില്ല, ഊരുവിലക്കില്ല, മഹല്ലില്‍നിന്ന് പുറത്താക്കില്ല. വളരെ ഉദാരമാണ്. മാത്രമല്ല, ഇഷ്ടംപോലെ ദേവാലയങ്ങളുടെ വൈവിധ്യങ്ങള്‍. ഇഷ്ടദേവതകള്‍, എല്ലാറ്റിലും വൈവിധ്യങ്ങള്‍, വേഷങ്ങളില്‍ വൈവിധ്യം, സമയക്രമത്തില്‍ വൈവിധ്യം… ഞാന്‍ അടുത്തിടെ തളിപ്പറമ്പില്‍ ഗണേശോത്സവത്തിന് പോയിരുന്നു. അവിടത്തെ രാജരാജേശ്വരക്ഷേത്രം വലിയ ചരിത്രമുള്ള ക്ഷേത്രമാണ്. അവിടെ സ്ത്രീകള്‍ക്ക് സന്ധ്യാപൂജയ്ക്ക് മാത്രമേ കടക്കാന്‍ പാടുള്ളൂ. സാക്ഷാല്‍ ജയലളിത മഹാറാണിയായി വാഴുന്ന കാലത്ത് അവിടെ വന്നിട്ട് ദേവസ്വത്തിന്റെ ഓഫീസില്‍ മണിക്കൂറുകളോളം ഇരിക്കേണ്ടിവന്നു. സന്ധ്യയാകുന്നതുവരെ ഇരുന്നു. ഞാന്‍ പറയുന്നത് ഇതൊക്കെ ഹിന്ദുമതത്തിന്റെ ആ ഒരു വൈവിധ്യമല്ലേ? ഈ സാംസ്‌കാരികവൈവിധ്യം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ പറഞ്ഞില്ലേ, വരുന്നവരെയൊക്കെ സ്വീകരിക്കുന്ന ഒരമ്മ, അതാണല്ലോ ഈ ഭാരതാംബ എന്നുപറയുന്നത്. മക്കള്‍ക്കു വേണ്ടതൊക്കെ കൊടുക്കുന്ന അമ്മ, അങ്ങനെയൊരു സങ്കല്പം വേറെ എവിടെ കാണാന്‍ കഴിയും.

അടുത്തിടെ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഒരു മുസ്ലിംപെണ്‍കുട്ടി ഒരു റീല്‍ ഷൂട്ട് ചെയ്തത് വലിയ വാര്‍ത്തയായല്ലോ. ക്ഷേത്രങ്ങള്‍ തത്വത്തില്‍ പാര്‍ക്കോ, കാഴ്ചബംഗ്ലാവോ പോലെ എല്ലാവര്‍ക്കും തുറന്നുകൊടുക്കുന്ന ഒന്നായി മാറണമെന്നാണ് ചില പുരോഗമനവാദികള്‍ വാദിക്കുന്നത്.
♠ ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഓരോ ക്ഷേത്രത്തിലുമുള്ള ആചാരക്രമം പാലിക്കുന്നതാണ് നല്ലത്. ജാസ്മിന്‍ ജാഫര്‍ എന്നുപറയുന്ന ആ പെണ്‍കുട്ടി റീല്‍സ് എടുത്തിട്ട് സ്വയം പ്രകാശിപ്പിക്കാന്‍ വേണ്ടിയിട്ടാണ് അവിടെ പ്രവേശിച്ചത്. എന്നിട്ട് തീര്‍ത്ഥക്കുളത്തില്‍ കാലുകഴുകിയെന്നോ ഒക്കെയാണ് കേട്ടത്. അത് ഒരാവശ്യമില്ലാത്ത കാര്യമാണ്. എന്നാല്‍ മനസ്സുകൊണ്ട് ഗുരുവായൂരപ്പനെ വണങ്ങണം എന്നാഗ്രഹിക്കുന്ന ഒരാളെ, ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കണം എന്നാഗ്രഹിക്കുന്ന ഏതൊരാളെയും അയാള്‍ ഒരു മുസ്ലിം ആയി ജനിച്ചു എന്നു കരുതി മാറ്റിനിര്‍ത്താന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. ‘ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും’ എന്ന പാട്ട് ദാസേട്ടന്റെ വലിയ മോഹത്തിന് വയലാര്‍ കൊടുത്ത സാന്ത്വനമാണ്.

ഓരോ ആരാധനാലയത്തിലും അതിന്റേതായ ചിട്ടയും ആചാരക്രമവുമുണ്ടല്ലോ. മെക്കയില്‍ അമുസ്ലിങ്ങള്‍ക്ക് ആര്‍ക്കുംതന്നെ പ്രവേശനമില്ല. യേശുദാസല്ല ആരുവിചാരിച്ചാലും മുസ്ലിമല്ലാത്ത ഒരാള്‍ക്ക് അവിടെ പ്രവേശിക്കാന്‍ കഴിയുമോ? ഹിന്ദുക്കള്‍ മാത്രം ഭൂമിയോളം സഹിഷ്ണുത കാണിക്കണം എന്നുപറയുന്നത് എല്ലാക്കാലവും അംഗീകരിച്ചുകിട്ടണം എന്നില്ല.
♠ മക്കയിലും മദീനയിലും അവിടത്തെ ദേവാലയങ്ങളില്‍ മാത്രമല്ല, ആ രണ്ട് നഗരങ്ങളിലേക്കുപോലും അമുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല. ആ നഗരങ്ങളിലേക്കുള്ള വഴികളിലും പ്രവേശനമില്ല. ഇങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങളൊക്കെ നമ്മുടെ മുന്നിലുണ്ട്.

യഥാര്‍ത്ഥ ഇസ്ലാമികവിശ്വാസി അല്ലെങ്കില്‍ ഒരു ക്രിസ്ത്യന്‍ വിശ്വാസി ഒരിക്കലും ഹൈന്ദവമായ വിഗ്രഹാരാധനയുടെ അല്ലെങ്കില്‍ ബഹുദൈവാരാധനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുകയില്ലല്ലോ. അത് അവരെ സംബന്ധിച്ചിടത്തോളം മതവിരുദ്ധമായ കാര്യമാണല്ലോ.
♠ വിഗ്രഹാരാധന, കരിങ്കല്ലില്‍ കൊത്തിയ വിഗ്രഹങ്ങളെ ആരാധിക്കുക എന്നൊക്കെ പറയുന്നത് വളരെ സമര്‍ത്ഥമായിട്ട് ഇന്ത്യയിലെ ഹൈന്ദവസംസ്‌കാരത്തെ ആക്ഷേപിക്കാന്‍ വേണ്ടി കണ്ടെത്തിയ പ്രയോഗങ്ങളല്ലേ. ആരെങ്കിലും കല്ലിനെ ആരാധിക്കുന്നുണ്ടോ? ആരും ആരാധിക്കുന്നില്ല. ഒരു ശില്പം ഉപചാരപൂര്‍വം മന്ത്രധ്വനികളോടെ പ്രതിഷ്ഠിച്ചുകഴിഞ്ഞാല്‍ അത് പരമാത്മാവിന്റെ പ്രതീകമാണ്. അങ്ങനെ നോക്കുമ്പോള്‍ ഒരു ദൈവത്തെയല്ലേ എല്ലാവരും ആരാധിക്കുന്നത്? മനുഷ്യന്റെ ഏകാഗ്രതയ്ക്കുവേണ്ടിയുള്ള പ്രതീകങ്ങളല്ലേ വിഗ്രഹങ്ങള്‍? അതുകൊണ്ട് ഹിന്ദുക്കളൊക്കെ ബഹുദൈവാരാധനയുടെ ആളുകളാണ് എന്ന് വിശേഷിപ്പിക്കുന്നതുതന്നെ തെറ്റാണ്.

മെക്കയിലും നടക്കുന്നത് ഈ നിലയില്‍ ചിന്തിക്കുമ്പോള്‍ ഒരു തരത്തില്‍ വിഗ്രഹാരാധനതന്നെയാണെന്ന് പറയാമോ? ലോകത്ത് വിഗ്രഹാരാധകരല്ലാത്ത ഒരു മതവും നിലനില്‍ക്കുന്നില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം?
♠സൂക്ഷ്മാര്‍ത്ഥത്തില്‍ ഇസ്ലാമിലും വിഗ്രഹാരാധനയുണ്ട്. പ്രാര്‍ത്ഥന അള്ളാഹുവിനോടാണെങ്കിലും പ്രാര്‍ത്ഥിക്കാന്‍ ഭൂമിയിലെങ്ങുമുള്ള മുസ്ലിങ്ങള്‍ക്ക് ഒരു ദേവാലയത്തിലേക്കു തിരിഞ്ഞുനില്‍ക്കണമെങ്കില്‍ അത് ഒരു ബിംബമാകുന്നില്ലേ? മെക്കയില്‍ ചെന്നാല്‍ ഈ കഅബയുടെ ഒരു മൂലയ്ക്ക് ഒരു കല്ലുണ്ട്. ഒരു കൃഷ്ണശില എന്നാണ് ഞാന്‍ അതിനെ പറയുക. ഒരു കറുത്ത കല്ല്. ആ കല്ല് ഒരു വിഗ്രഹമല്ലാതെ മറ്റെന്താണ്? ഈ ദേവാലയത്തിനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നതിനെയാണ് നമ്മള്‍ തവാഫ് എന്നുപറയുക. ഏഴുവട്ടം പ്രദക്ഷിണം ചെയ്യണം. പ്രദക്ഷിണം ചെയ്യുമ്പോള്‍ ഓരോ വട്ടവും ഈ കല്ലിനെ വണങ്ങണം. അത് പണ്ട് ആദ്യത്തെ പ്രവാചകന്‍ ആദംനബിക്ക് ദൈവത്തില്‍നിന്ന് കിട്ടിയ സമ്മാനം ആണെന്നാണ് വിശ്വാസം. ഇതൊക്കെ നോക്കുമ്പോള്‍ എല്ലാവരും ചെയ്യുന്നത് ഒന്നുതന്നെയല്ലേ. കല്ലിനെയല്ലേ ബഹുമാനിക്കുന്നത്.. ആരാധിക്കുന്നത് ആ അര്‍ത്ഥത്തില്‍? അപ്പോള്‍ അത് കല്ലില്ല, ദൈവത്തിന്റെ സമ്മാനമായി കാണുന്ന ഒരു പ്രതീകമാണ്. ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ ചെയ്യുന്നതെന്താണ്? കല്ലേ രക്ഷിക്കണമെന്നല്ലല്ലോ, ദേവീ രക്ഷിക്കണേ എന്നല്ലേ പ്രാര്‍ത്ഥിക്കുന്നത്.

ഹിന്ദുക്കളുടെ ആധ്യാത്മികത പാതാളം പോലെ ഗഹനവും സാഗരംപോലെ വിശാലവുമായതിനാല്‍ അത് എല്ലാവര്‍ക്കും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുക എന്നത് എളുപ്പമല്ല. ഹിന്ദുദര്‍ശനങ്ങളുടെ ഈ ആഴവും പരപ്പും മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാന്‍ തടസ്സമാകുന്നു. മാത്രമല്ല, അതിനുള്ള പ്രചരണസംവിധാനങ്ങളും വേണ്ടത്രയില്ല. ചെറുപ്പത്തിലേയുള്ള മതപഠനം ഹിന്ദുക്കള്‍ക്കില്ലല്ലോ.
♠ സ്വയം ഒരു ദേശീയമുസ്ലിം ആണെന്ന് കരുതുന്ന അതായത്, മതത്തെക്കാള്‍ പ്രധാനമാണ് ദേശമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്തിനെങ്കിലും ഒന്നിനുവേണ്ടി മരിക്കേണ്ടിവന്നാല്‍ അത് എന്റെ ദേശത്തിനുവേണ്ടിയാവണം എന്നുവിശ്വസിക്കുന്ന ഒരാള്‍. അങ്ങനെയുള്ള ഒരാള്‍ക്ക് ഭാരതീയസംസ്‌കാരത്തെ തള്ളിപ്പറയാന്‍ ഒരിക്കലും സാധിക്കില്ല. ഭാരതീയസംസ്‌കാരത്തിന് പറ്റുന്ന ഒരു കുറവ് ഒരു മീഡിയംലെവല്‍ പ്രചാരകരില്ല എന്നുള്ളതാണ്. മഹാപണ്ഡിതന്മാരായ ഗുരുക്കന്മാരുണ്ട്. അവരുടെ സന്നിധിയിലെത്തിപ്പെടുന്നവര്‍ ഒരു ന്യൂനപക്ഷമേയുള്ളു. അവര്‍ക്ക് മാത്രമാണ് ഇതിന്റെ വെളിച്ചം കിട്ടുന്നത്. മഹാഭൂരിപക്ഷവും സാദാ ഭക്തന്മാരാണ്. ഇവര്‍ക്കിടയില്‍ ഒരു ഗ്രൂപ്പ് വേണം. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പരമലളിതമായി ഈ വേദരഹസ്യങ്ങളെ വ്യാഖ്യാനിച്ചുകൊടുക്കാന്‍.

സാമൂഹ്യമാധ്യമങ്ങള്‍ ശക്തിപ്പെട്ടതുകൊണ്ട് മറ്റെല്ലാവിധ വിജ്ഞാനശാഖകളും പോലെ ഹൈന്ദവാത്മീയതയ്ക്കും പ്രചാരം കൂടിവരുന്നുണ്ട്. സത്യത്തില്‍ ഇവിടെ ഹിന്ദുക്കളല്ലാത്തവര്‍ ആരുണ്ട്? ഇവിടുത്തെ ക്രിസ്ത്യാനികളും, മുസ്ലിങ്ങളും അവരുടെ പൂര്‍വ്വഹൈന്ദവപശ്ചാത്തലം തിരിച്ചറിയുകയും അതംഗീകരിക്കുകയും ചെയ്താല്‍ അവര്‍ക്ക് ഹിന്ദുക്കളോടുള്ള സമീപനത്തില്‍ കാതലായ മാറ്റം വരുമെന്നു പ്രതീക്ഷിക്കുന്നുണ്ടോ?
♠തീര്‍ച്ചയായിട്ടും വരും. ഏതൊരു സിസ്റ്റത്തെയും നന്നാക്കിയെടുക്കാന്‍ പുറത്തുള്ളവര്‍ക്കല്ല കഴിയുക. ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടത് ഒരു കൊച്ചുപുസ്തകത്തിന്റെ പേരിലാണ്. ആ പുസ്തകത്തിന്റെ പേര്, സര്‍വ്വമതസത്യവാദം ഖുര്‍ ആനില്‍ എന്നാണ്. അതില്‍ പറയുന്നത് ഭൂമിയിലെ എല്ലാ വേദങ്ങളെയും അംഗീകരിക്കാത്ത ഒരുത്തനും ഇസ്ലാമാകില്ല. ആദിവേദങ്ങള്‍ ഭാരതീയവേദങ്ങളാണ്. 1,24,000 പ്രവാചകന്മാരുണ്ട്. എന്നുവെച്ചാല്‍ ഇസ്ലാമികപ്രമാണങ്ങള്‍ വെച്ചുകൊണ്ടുതന്നെ ശ്രീകൃഷ്ണനും, ശ്രീരാമനും, ശ്രീബുദ്ധനും പ്രവാചകന്മാരാണെന്ന് വ്യാഖ്യാനിച്ചു പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പണ്ഡിതന്മാര്‍ ഇന്നുണ്ട്. സി.എച്ച്. മുസ്തഫ മൗലവി ഒരു ഉദാഹരണം. തീര്‍ച്ചയായും ഇസ്ലാമിനകത്ത് അത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകമെങ്ങുമുള്ള മനുഷ്യര്‍ക്കും അംഗീകരിക്കാവുന്ന ഒരു സത്യമാണ് ആദിവേദങ്ങള്‍ ഉണ്ടായത് ഇന്ത്യയിലാണ് എന്ന വസ്തുത. ആദിവേദങ്ങളെ അംഗീകരിക്കാത്ത ഒരുത്തനും പില്‍ക്കാലവേദങ്ങളെ അംഗീകരിച്ചതുകൊണ്ട് ഒരു ഫലവുമില്ല എന്നു വേദങ്ങള്‍ തന്നെ പറയുന്നു. അങ്ങനെ വരുമ്പോള്‍ ക്രിസ്ത്യാനിക്കും മുസ്ലിമിനും ഒക്കെ അംഗീകരിക്കാവുന്ന മാതൃഭൂമിയാണ് ഇന്ത്യ. കാരണം, ഇവിടെയാണല്ലോ ഈ വേദങ്ങളുണ്ടായത്.

(തുടരും)

Tags: എ.പി.അഹമ്മദ്
ShareTweetSendShare

Related Posts

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

വിജയം സനാതന ധര്‍മ്മത്തിന്

വിജയം സനാതന ധര്‍മ്മത്തിന്

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ഹിന്ദുക്കളെ ദ്രോഹിക്കുന്നതോ മതേതരത്വം?

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies