Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സംഘം അക്രമങ്ങളില്‍ വിശ്വസിക്കുന്നില്ല

വ്യാഖ്യാനമാല: ശതാബ്ദിയിലെത്തിയ സംഘപ്രയാണം

ഡോ.മോഹന്‍ ഭാഗവത്ഡോ.മോഹന്‍ ഭാഗവത്
30 January 2026

ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.

മുസ്ലീങ്ങള്‍ക്കുനേരെ അതിക്രമം നടത്തുന്നതില്‍ സംഘപ്രവര്‍ത്തകര്‍ മുന്നിലാണ് എന്ന ആരോപണം ഉണ്ട്. ഇത് ശരിയാണെങ്കില്‍, ആഭ്യന്തര ഐക്യമില്ലാതെ ഭാരതം ശക്തിശാലിയും വിശ്വഗുരുവുമാകുന്നതെങ്ങനെ?
♠സ്വയംസേവകര്‍ അതിക്രമങ്ങള്‍ നടത്തുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നുവെന്ന് ചോദ്യകര്‍ത്താവ് പറയുന്നു. എത്ര സ്ഥലത്ത് സംഘ സ്വയംസേവകര്‍ അക്രമങ്ങള്‍ നടത്തുന്നത് ചോദ്യകര്‍ത്താവ് കണ്ടിട്ടുണ്ട്. ഞാന്‍ തെളിവുകളല്ല ചോദിക്കുന്നത്. റോഡുകളിലും തെരുവുകളിലും മറ്റും വെച്ച് വഴക്കുണ്ടാകുമ്പോള്‍ ഒരാള്‍ മറ്റൊരാളെ അടിക്കുന്നതും അടി കിട്ടിയ ആള്‍ തിരിച്ച് പ്രതികാരം ചെയ്യുന്നതും വേറെ തന്നെ കാര്യമാണ്. പക്ഷേ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ ആക്രമിച്ചു; അല്ലെങ്കില്‍ സംഘ സ്വയംസേവകര്‍ ആക്രമിച്ചു എന്നതിന് തെളിവുകളുണ്ടോ? ചര്‍ഖി ദാദരിയില്‍ വിമാനാപകടം ഉണ്ടായപ്പോള്‍ അതിലെ എല്ലാ പ്രവാസികളും മുസ്ലീങ്ങളായിരുന്നു. അവിടെ സംഘപ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കേരളത്തില്‍ വെള്ളപ്പൊക്കവും ഗുജറാത്തില്‍ ഭൂചലനവും ഉണ്ടായി. അപ്പോള്‍ ആരുടെയും മതമൊന്നും നോക്കാതെ സംഘപ്രവര്‍ത്തകര്‍ എല്ലാവരെയും സഹായിച്ചു. അതുകൊണ്ട് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാന കാരണം അവിശ്വാസമാണ്. തെറ്റിദ്ധാരണ നീക്കിയിട്ട് അല്പം ധൈര്യം സംഭരിച്ച് ഉള്ളിലേക്ക് നോക്കാനുള്ള സാഹസം കാണിച്ചാലും. അപ്പോള്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് കാണാന്‍ കഴിയും. ആരാണോ അങ്ങനെ ചെയ്യുന്നത് അവര്‍ക്ക് അത് അറിയാം. സംഘ സ്വയംസേവകര്‍ അക്രമങ്ങള്‍ നടത്തുന്നു എന്ന ആരോപണം തികച്ചും തെറ്റാണ്. അവര്‍ അക്രമങ്ങളില്‍ വിശ്വസിക്കുന്നില്ല. അക്രമങ്ങളെ പിന്തുണക്കുന്നുമില്ല. ഹിന്ദു സമാജത്തിന്റെ ക്ഷോഭം കാരണം എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍, തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, അതിനെ പൊതുവേദികളില്‍ വച്ചുതന്നെ ഞാന്‍ അപലപിച്ചിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നമ്മള്‍ ഒന്നും ഒളിച്ച് ചെയ്യുന്നില്ല. സുതാര്യമായ പ്രവര്‍ത്തനമാണ് നമ്മുടേത്. ഞങ്ങള്‍ ഈ പരിപാടിയിലേക്ക് ധാരാളം മുസ്ലിം സഹോദരന്മാരെ ക്ഷണിച്ചിട്ടുണ്ട്. ഒളിഞ്ഞുനിന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഇവിടെ ഹിന്ദുരാഷ്ട്രത്തിന്റെ കാര്യം പറയില്ലായിരുന്നു. ഞങ്ങളുടെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് വന്ന് കാണാം. ഹിന്ദു സമാജത്തിന് സംഘത്തില്‍ വിശ്വാസമുണ്ടാവണം. സംഘവും ഹിന്ദുസമാജവും ആക്രമണസ്വഭാവം ഉള്ളതല്ല. മുസ്ലീങ്ങളും ക്രിസ്ത്യാനികളും നമ്മുടെ ഭൂതകാലവുമായും സംസ്‌കാരവുമായും ഒന്നിച്ച് ചേരണമെന്ന പൊതുബോധം അവര്‍ക്കുണ്ടാവണം. ആരാധനാ സമ്പ്രദായങ്ങള്‍ വേറെയാണെന്ന് കരുതി നമ്മുടെ ഭൂതകാല പാരമ്പര്യത്തെയും സംസ്‌കാരത്തെയും തള്ളിക്കളയാന്‍ പറ്റില്ല. നിങ്ങള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആയിരിക്കാം. പക്ഷേ യൂറോപ്യന്മാര്‍ അല്ല. നമ്മള്‍ അറബികളോ തുര്‍ക്കികളോ അല്ല. നമ്മള്‍ ഭാരതീയരാണ്; നമ്മുടെ പൂര്‍വ്വികരും ഭാരതീയരാണ്. മുസ്ലിം-ക്രിസ്ത്യന്‍ നേതാക്കള്‍ ഇത് മനസ്സിലാക്കുമ്പോള്‍ എല്ലാം ശരിയാവും. ഹിന്ദുക്കള്‍ ആകാംക്ഷയോടെ ആ ദിനത്തിനായി കാത്തിരിക്കുകയാണ്.

Google NewsAdd Kesari Weekly as a preferred source on Google

നുഴഞ്ഞുകയറ്റത്തെക്കുറിച്ച് എന്താണ് അഭിപ്രായം.
♠ഓരോ രാജ്യത്തിനും അതിന്റേതായ വ്യവസ്ഥകളുണ്ട്. ലോകം ഒരു കുടുംബമാണ്. എന്നാല്‍ കുടുംബത്തില്‍ വ്യക്തികളുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും കുടുംബത്തിലെ വ്യക്തിയുടെ സ്വരൂപമാണ്. കുടുംബം മുഴുവന്‍ ഒറ്റക്കെട്ടാണെങ്കിലും കുടുംബത്തിലെ വ്യവസ്ഥകള്‍ ഓരോ വ്യക്തിക്കും ആദരിക്കേണ്ടിവരുന്നു. വ്യക്തികള്‍ക്ക് അവരുടെ സ്വാതന്ത്ര്യത്തിനുമേലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ കൈ എത്രവേണമെങ്കിലും കറക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ എന്റെ മുഖത്തിനുനേരെ നിങ്ങളുടെ കൈ എത്തുമ്പോള്‍ നിര്‍ത്തണം. എന്തെന്നാല്‍ ആ സ്വാതന്ത്ര്യം നിങ്ങള്‍ക്കില്ല. സ്വാതന്ത്ര്യത്തിനും പരിധിയുണ്ട്. അതിനെയാണ് അച്ചടക്കം എന്നു പറയുന്നത്. ഇത് മനസ്സില്‍ വെച്ചുവേണം നാം പെരുമാറേണ്ടത്. അതുകൊണ്ട് നിയമവിരുദ്ധമായി നുഴഞ്ഞുകയറ്റക്കാര്‍ വരരുത്. ഒരു കുടുംബത്തിലെ വ്യവസ്ഥകള്‍ ശരിയായി പാലിക്കപ്പെടുന്നതിന് എല്ലാവരും ആ കുടുംബത്തിലെ വ്യവസ്ഥകള്‍ അനുസരിക്കണം.

ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്നത് നമ്മുടെ സങ്കല്പമാണ്. എന്നാല്‍ ജാതിവാദം ഈ ലക്ഷ്യത്തിന് തടസ്സമാകുന്നുണ്ടോ? ഹിന്ദുസമാജത്തിന്റെ ഐക്യത്തിന് വര്‍ണ്ണ വ്യവസ്ഥ തടസ്സമാകുന്നുണ്ടെന്ന് സംഘത്തിന് തോന്നുന്നുണ്ടോ? ഒരു ക്ഷേത്രം, ഒരു കിണര്‍, ഒരു ശ്മശാനം എന്നത് മോഹന്‍ജി ഭാഗവത് അലിഗഡില്‍ ഉയര്‍ത്തിയ ആശയമാണ്. പക്ഷേ ഇതിന്റെ പ്രതിഫലനം താഴെ തട്ടില്‍ കാണുന്നില്ല. വര്‍ണ്ണവ്യവസ്ഥയുടെ ആഴത്തിലുള്ള സ്വാധീനമാണ് ഇതിനു കാരണമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
♠ജാതിവാദം തടസ്സമാണ്. തര്‍ക്കം എന്താണെങ്കിലും അത് തടസ്സം തന്നെയാണ്. ഈ ജാതിയും വര്‍ണ്ണവുമൊക്കെ പണ്ട് വ്യവസ്ഥയായിരുന്നു. എന്നാല്‍ ഇന്ന് ആ വ്യവസ്ഥയില്ല. ജാതിവ്യവസ്ഥയുടെ പേരില്‍, ജാതി-വര്‍ണ്ണ അഭിമാനമാണ് ഇന്നുള്ളത്. വാസ്തവത്തില്‍ ഇതിന്റെയൊക്കെ കാലം കഴിഞ്ഞു. ചൂഷണമില്ലാത്ത, സമന്വയത്തിലധിഷ്ഠിതമായ പുതിയ വ്യവസ്ഥകള്‍ ഉണ്ടാകണം. പഴയ ജാതിവ്യവസ്ഥയുടെ കാലം കഴിഞ്ഞു. അതിനാല്‍ അതിനെപ്പറ്റി കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ല. ജാതിവ്യവസ്ഥ പോകുമ്പോള്‍ നമുക്ക് ഉപദ്രവം ഉണ്ടാക്കുന്നില്ലല്ലോ എന്ന് മാത്രം നോക്കിയാല്‍ മതി. ഞാന്‍ ഈ ജാതിയില്‍ പെട്ട ആളാണ് എന്ന അഹങ്കാരം നമ്മുടെ മനസ്സിലാണ് ഉള്ളത്. അതുപോലെതന്നെയാണ് ഞാന്‍ ഈ ജാതിയില്‍ പെട്ടതാണ്; അതുകൊണ്ട് കീഴ്‌വിഭാഗമാണ് എന്ന ചിന്തയും. ഈ രണ്ടു ചിന്തയും, കീഴ്-മേല്‍ ചിന്താഗതി ഇല്ലാതാക്കണം.

ADVERTISEMENT

സമരസതയ്ക്കുവേണ്ടി പരസ്പരം ഗൃഹസമ്പര്‍ക്കം നടത്തണം. ഇത് ഒരു സ്വാഭാവിക പ്രവര്‍ത്തനമാവണം. അതിന് പ്രസംഗിക്കേണ്ട ആവശ്യമില്ല. നമ്മുടെ വിദ്യാര്‍ത്ഥി പരിഷത്തില്‍ (എബിവിപി), പട്ടികജാതിയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി പുതിയ കാര്യകര്‍ത്താവായി വന്നു. ചില വ്യക്തികള്‍ ‘നിന്നെ സംഘം ഉപയോഗപ്പെടുത്തുകയാണ്, നിന്നോട് ചൂലെടുത്ത് അടിച്ചുവാരാന്‍ പറയും’ എന്നു പറഞ്ഞ് ആ വിദ്യാര്‍ത്ഥിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ആ വിദ്യാര്‍ത്ഥിയാവട്ടെ ഇത് ചോദിക്കുന്നതിന്, നട്ടുച്ചയ്ക്ക് തന്നെ വിദ്യാര്‍ത്ഥി പരിഷത്തിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്ന പ്രൊഫ. യശ്വന്ത് റാവ് കേല്‍ക്കറിന്റെ വീട്ടിലേക്ക് പോയി. വാതില്‍ തുറന്ന യശ്വന്ത്ജി നട്ടുച്ചയ്ക്ക് എന്തിനാണ് വന്നതെന്ന് വിദ്യാര്‍ത്ഥിയോട് അന്വേഷിച്ചു. താന്‍ കാര്യം പറയാമെന്നും തനിക്ക് നന്നായി ദാഹിക്കുന്നതിനാല്‍ വെള്ളം വേണമെന്നും ആ പ്രവര്‍ത്തകന്‍ മറുപടി നല്‍കി. അദ്ദേഹം അയാളോട് പറഞ്ഞു: ”അടുക്കളയിലേക്ക് പോകൂ, അവിടെ വെള്ളമുണ്ട്. നീ കുടിക്കൂ. വരുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം എനിക്കും കൊണ്ടുവരൂ” അവന്‍ അതെല്ലാം ചെയ്തു. പിന്നീട് അദ്ദേഹം അവനോട് ‘നീ എന്തിനു വന്നു’വെന്ന് അന്വേഷിച്ചു. ‘ഒന്നുമില്ലെന്നും വെറുതെ വന്നതാണെ’ന്നും അവന്‍ മറുപടി നല്‍കി. ഈ തരത്തിലാവണം നമ്മുടെ പെരുമാറ്റം. എല്ലാവരും സ്വന്തമാണെന്ന ബോധം ഉണ്ടാവണം. ഹൃദയം ഹൃദയവുമായി സംവദിക്കണം. ഈ തരത്തിലുള്ള സഹജമായ, സ്വാഭാവികമായ പെരുമാറ്റം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ നടക്കുമെങ്കില്‍ എല്ലാ കാര്യങ്ങളും ശരിയായി വരും. നമ്മുടെ സ്വയംസേവകര്‍ അതിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആഴത്തില്‍ വേരുകള്‍ പതിഞ്ഞ ഒരു വ്യവസ്ഥയെ ഇല്ലാതാക്കാന്‍ സമയമെടുക്കും. അതിനാല്‍ സ്വയംസേവകരുടെ പ്രവര്‍ത്തനത്തിന്റെ ഫലവും സാവധാനം ദൃശ്യമാവും. പോരാത്തതിന്, നമ്മുടെ രാജ്യവും വിശാലമാണ്. മാറ്റം വരാന്‍ കാലതാമസം ഉണ്ടാകും.

ഇന്ന് നമ്മുടെ മാധ്യമങ്ങളും പ്രാദേശികമായിത്തീര്‍ന്നിരിക്കുന്നു. ഒരു സ്ഥലത്ത് നടക്കുന്നതിന്റെ വിവരം മറ്റേ സ്ഥലത്ത് ലഭിക്കുന്നില്ല. അതുകൊണ്ട് നല്ല പ്രവര്‍ത്തനങ്ങളുടെയും സ്വാധീനം കുറച്ചുമാത്രമേ ഉണ്ടാകുന്നുള്ളൂ. എല്ലായിടത്തും എത്തരുതെന്ന് കരുതുന്ന വാര്‍ത്തകള്‍ എല്ലാ സ്ഥലത്തും എത്തുന്നു. എല്ലാ സ്ഥലത്തും എത്തണമെന്ന് കരുതുന്ന പോസിറ്റീവ് വാര്‍ത്തകള്‍ എത്തുന്നുമില്ല. നിങ്ങളുടെ ഇടയില്‍ തന്നെ ക്ഷണിക്കപ്പെട്ട ഒരു സ്വയംസേവകനുണ്ട്. അദ്ദേഹം ഭോപ്പാലില്‍ പോയി. അവിടെ പിറ്റേന്ന് ഗണേശോത്സവം നടക്കാനിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ഗണേശോത്സവത്തിന്റെ പിരിവിനായി ആള്‍ക്കാരെത്തി. അദ്ദേഹം അവരുടെ മുന്നില്‍ ഒരു വ്യവസ്ഥ വെച്ചു. ”നിങ്ങള്‍ വിഗ്രഹത്തിനുവേണ്ടിയാണല്ലോ പൈസ പിരിക്കുന്നത്, നിങ്ങള്‍ ആവശ്യപ്പെടുന്ന അത്രയും വലിപ്പത്തില്‍ മനോഹരമായ വിഗ്രഹം ഞാന്‍ വാങ്ങി നല്‍കാം. പക്ഷേ ഒരു വ്യവസ്ഥയുണ്ട്. നിങ്ങളുടെ ഗ്രാമത്തിലെ സമാജത്തില്‍ എത്ര വ്യക്തികളുണ്ടോ അവരെല്ലാവരും ഒരുമിച്ച് ഗണേശോത്സവത്തോടനുബന്ധിച്ചുള്ള പൂജയിലും ആരതിയിലും പങ്കെടുക്കണം.” അങ്ങനെ ആ ഗ്രാമത്തില്‍ അദ്ദേഹം അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിച്ചെടുത്തു. അദ്ദേഹം പറഞ്ഞതുപോലെ തന്നെ എല്ലാവരും പൂജയിലും ആരതിയിലും പങ്കെടുത്തു. നമ്മുടെ സ്വയംസേവകര്‍ ഈ ലക്ഷ്യത്തിനുവേണ്ടിയാണ് ഒറ്റയ്ക്കും കൂട്ടായും പ്രവര്‍ത്തിക്കുന്നത്.

മധ്യപ്രദേശില്‍ സര്‍വ്വേ നടന്നപ്പോള്‍, അവിടത്തെ അനേകം ഗ്രാമങ്ങളില്‍ ഈ പരിവര്‍ത്തനം നടത്തിയതായി മനസ്സിലായിട്ടുണ്ട്. ഇനിയും അനേകം ഗ്രാമങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ട്. എന്നാല്‍ ഇത് നിര്‍ബ്ബന്ധപൂര്‍വ്വമോ ഭീഷണിപ്പെടുത്തിയോ ചെയ്യാന്‍ പറ്റില്ല. സ്വമനസ്സാലെ ചെയ്യേണ്ടതാണ്. അതിന് സമയമെടുക്കും. തെലങ്കാനയിലെ പാല്‍മൂര്‍ ജില്ലയില്‍ ഇതിന് നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്. വേറെ എവിടെയും ഇല്ല എന്നല്ല. രാമജന്മഭൂമിക്കുവേണ്ടി, മഹാരാഷ്ട്രയിലെ പ്രാന്തപ്രദേശങ്ങളില്‍ നമ്മുടെ കാര്യകര്‍ത്താക്കള്‍ പോയിരുന്നു. ആ ഗ്രാമത്തിലെ എല്ലാ ജനങ്ങളും ജാതി വര്‍ണ്ണഭേദമെന്യേ, മൂന്നോ നാലോ പ്രാവശ്യം ഒത്തുകൂടുന്ന രീതിയില്‍, ഈ കാര്യകര്‍ത്താക്കള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. അങ്ങനെ ആ ഗ്രാമത്തിലെ അമ്പലത്തില്‍ ദര്‍ശനം നടത്താനുള്ള തടസ്സം ഇല്ലാതായി. ഇതൊക്കെ നമുക്ക് ചെയ്യാന്‍ കഴിയും. സംഘ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ഉണ്ടായ ഇത്തരം മാറ്റങ്ങളെക്കുറിച്ച് ഒരു സര്‍വ്വേ നടത്തൂ. സര്‍വ്വേ ശരിയായി നടത്തുകയും റിസല്‍ട്ട് പ്രസിദ്ധപ്പെടുത്തുകയും വേണം. നല്ല റിസല്‍ട്ട് വന്നാല്‍ നിങ്ങളുടെയെല്ലാം ഉത്സാഹം വര്‍ദ്ധിക്കും. ഇനി റിസല്‍ട്ട് നല്ലതല്ലെങ്കില്‍ നമ്മള്‍ എന്ത് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയാലാണ് നല്ല ഫലം ലഭിക്കുക എന്നതിനെപ്പറ്റി ചിന്തിക്കും. പക്ഷേ നമ്മള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രവര്‍ത്തനത്തിന്റെ പ്രതിഫലനം, എവിടെയാണോ പ്രവര്‍ത്തനം നടത്തുന്നത് അവിടെ കാണാന്‍ സാധിക്കുന്നുണ്ട്.

(തുടരും)

വിവര്‍ത്തനം:
ഡോ.പി.വി. സിന്ധുരവി

Tags: വ്യാഖ്യാനമാലശതാബ്ദിയിലെത്തിയ സംഘപ്രയാണം
ഡോ.മോഹന്‍ ഭാഗവത്
ഡോ.മോഹന്‍ ഭാഗവത്
ഡോ. മോഹൻ ഭാഗവത്, സർസംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം. [Read more]
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies