Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

3-ാം സാമ്പത്തിക ശക്തിയിലേക്കുള്ള ഭാരതത്തിന്റെ കുതിപ്പ്‌

പ്രസാദ് മേലേതിൽപ്രസാദ് മേലേതിൽ
30 January 2026

ഭാരതത്തിന്റെ സാമ്പത്തിക ഉയര്‍ച്ചയെ കുറിച്ചുള്ള അന്താരാഷ്ട്ര ചര്‍ച്ചകളില്‍ കഴിഞ്ഞ ഒരു ദശാബ്ദമായി ആവര്‍ത്തിച്ച് ഉയര്‍ന്നുവരുന്ന പ്രാഥമിക ചോദ്യം, ഈ നൂറ്റാണ്ടിന്റെ മധ്യത്തിനുള്ളില്‍ അല്ലെങ്കില്‍ 2030-ഓടെ തന്നെ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായി മാറുമോ എന്നതാണ്. ഈ ചോദ്യം ദേശസ്‌നേഹപരമായ വികാരവാദം അല്ലെങ്കില്‍ രാഷ്ട്രീയ പ്രസക്തിയുള്ള പ്രതീക്ഷകളുടെ ഫലം മാത്രമല്ല; മറിച്ച് വികസന സാമ്പത്തിക ശാസ്ത്രം, ജനസ്വഭാവ-വിവരശാസ്ത്രം, സാമ്പത്തിക സംവിധാനത്തിന്റെ ദീര്‍ഘകാല പുനസംഘടന. ഉല്‍പ്പാദന-വിപണി പ്രവണതകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യാപനം, ഡിജിറ്റല്‍ സാങ്കേതിക വിപ്ലവം എന്നീ മേഖലകളില്‍ ലഭ്യമായ ശാസ്ത്രീയ കണക്കുകളില്‍ അധിഷ്ഠിതമായ നിരീക്ഷണങ്ങളാണ് ഇത്തരം പ്രവചനങ്ങളുടെ അടിത്തറ. ഈ ഉയര്‍ച്ച ഒരു ആശാപ്രചരണം മാത്രമല്ലെന്ന് അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളും ഗ്ലോബല്‍ വിപണിയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളും നിരന്തരം അവരുടെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ഇന്ന് ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. എസ് അന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് (S&P Global Market Intelligence) പ്രസിദ്ധീകരിച്ച 2023 ലെ കണക്കുപ്രകാരം, ഭാരതത്തിന്റെ നോമിനല്‍ ആന്തരിക ഉല്‍പ്പാദനം 2022 ലെ ഏകദേശം 3.5 ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളറില്‍ നിന്ന് 2030-ല്‍ 7.3 ട്രില്ല്യണ്‍ ഡോളറിന് സമീപം എത്തുമെന്ന പ്രവചനമുണ്ട്. നോമിനല്‍ ജിഡിപി എന്ന് വിളിക്കുന്നത് ഒരു സാമ്പത്തിക വര്‍ഷത്തിലെ ഉല്‍പ്പാദനത്തിന്റെ വിപണിമൂല്യം എന്ന അളവാണ്. അത് അനുസരിച്ച് ഈ ഉയര്‍ച്ച ഇരട്ടിയിലധികം വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഒരു സിദ്ധാന്തപരമായ പ്രതീക്ഷയല്ല; വര്‍ഷം തോറുമുള്ള 67 ശതമാനം നിരക്കിലുള്ള സ്ഥിരതയാര്‍ന്ന വളര്‍ച്ച, സുസ്ഥിരമായ ആഭ്യന്തര ഉപഭോഗശേഷി, നിക്ഷേപവ്യാപനം, ഭരണപരിഷ്‌കരണങ്ങള്‍, വ്യവസായ-സേവന മേഖലകളുടെ ഗുണമേന്മയുള്ള വളര്‍ച്ച എന്നിവയാണ് ഇതിന് പിന്നിലെ ഗൗരവമായ ഘടകങ്ങള്‍. മോര്‍ഗന്‍ സ്റ്റാന്‍ലി (Morgan Stanley) പ്രസിദ്ധീകരിച്ച 2023 ലെ സമഗ്ര പഠനപ്രകാരം, 2028-ഓടെ ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ 5 മുതല്‍ 7 ട്രില്ല്യണ്‍ ഡോളര്‍ വരെയെത്താനിടയുണ്ടെന്നും ഈ വളര്‍ച്ചയെ നയിക്കുന്ന ഘടനാപരമായ ശക്തികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 2030-ഓടെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പത്തു വര്‍ഷത്തെ ആഗോള സാമ്പത്തിക പ്രവണതകള്‍ പ്രവചിക്കുന്ന ‘ആവര്‍ത്തനാത്മക ഡീപ്പ്-ലേണിങ് സാമ്പത്തിക മോഡല്‍’ (Recursive Deep Learning Framework for Forecasting the Decadal World Economic Outlook.Wang, Beard, Chandra 2023) മുന്നോട്ട് വെക്കുന്നത്, ആഗോള സമ്പദ്‌വ്യവസ്ഥയില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളിലെ ജി.ഡി.പി. വളര്‍ച്ച പ്രധാനമായി മന്ദഗതിയിലായേക്കുമെന്നാണ്; അതേസമയം ഇന്ത്യ, ചൈന, ഫ്രാന്‍സ് എന്നിവ ശാന്തവും സ്ഥിരമായതുമായ വളര്‍ച്ച നിലനിര്‍ത്തുന്നതിനുള്ള സാധ്യതയുള്ളവയാണെന്ന് ഈ ഡീപ്പ്-ലേണിങ് മോഡല്‍ പ്രവചിക്കുന്നു. ഈ നിഗമനങ്ങളൊന്നും രാഷ്ടീയ ചായം കലര്‍ത്തിയ പ്രോജക്ഷനുകളായല്ല മറിച്ച് ഉപഭോഗം, ജനസംഖ്യാ ഘടന, ഉല്‍പ്പാദനശേഷി, നിക്ഷേപസംസ്‌കാരം, സാങ്കേതികാനുപാതം, വിപണി-വികസനം എന്നിവയെ ആസ്പദമാക്കിയ ഗണിതശാസ്ത്ര മോഡലുകളായാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഭാരതത്തിന്റെ വളര്‍ച്ചയെ പ്രചോദിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ജനസംഖ്യയിലെ യുവജനങ്ങളുടെ സംഖ്യാപരമായ കണക്ക്. ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ പ്രായത്തിലുള്ള മാനവവിഭവ ശേഷി ഭാരതത്തിലാണ്. ശരാശരി പ്രായം 29-30 വയസ്സ് മാത്രമുള്ള ഒരു ജനതയ്ക്ക് ഗുണമേന്മയുള്ള സാമ്പത്തിക പ്രവാഹം സൃഷ്ടിക്കാനുള്ള അത്യധികം ശക്തിയുണ്ട്. വികസനസാമ്പത്തിക ശാസ്ത്രത്തില്‍ ഇത് ‘ജനസംഖ്യാ നേട്ടം’ (demographic dividend) എന്ന ആശയത്തില്‍ പഠനവിധേയമാക്കുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസനില ഉയരുന്നത്, തൊഴില്‍ നൈപുണ്യത്തിന്റെ നിലവാരം മെച്ചപ്പെടുന്നത്, ദ്രുതഗതിയിലുള്ള നഗരവത്കരണവും, നിര്‍മ്മാണ മേഖലയിലെ സാങ്കേതികപാടവങ്ങളും ഉള്‍പ്പടെ വര്‍ധിക്കുന്നത് ചേര്‍ന്നാണ് ആഭ്യന്തര വിപണി ശക്തി പ്രാപിക്കുന്നത്. ഉപഭോഗശേഷിയാണ് ആധുനിക വളര്‍ച്ചാ സിദ്ധാന്തങ്ങളില്‍ വളര്‍ച്ചയുടെ പ്രധാന ചക്രം. വലിയ ജനസംഖ്യയും ഉയര്‍ന്ന വരുമാനവും ചേര്‍ന്നപ്പോള്‍ വിപണി ‘സ്വയം ആവര്‍ത്തിച്ച് ശക്തിപ്പെടുന്ന സാമ്പത്തിക വളര്‍ച്ചാ പ്രക്രിയ’ (self-reinforcing growth mech anism) കാണിക്കുന്നു. ഏണസ്റ്റ് ആന്റ് യങ്ങ് (Ernst & Young, EY Global) 2025ലെ റിപ്പോര്‍ട്ടില്‍ പറയുന്നു: ഭാരതത്തിന്റെ ജനസംഖ്യാ ഘടന, ഉയര്‍ന്ന സമ്പാദനശേഷി, നിക്ഷേപനിരക്കുകള്‍ എന്നിവയെ അടിസ്ഥാനമാക്കി 2030-ഓടെ പിപിപി (Purchasing Power Parity- ക്രയശേഷി സമതുല്യത) അനുസരിച്ച് ഏകദേശം 20.7 ട്രില്ല്യണ്‍ ഡോളര്‍ എത്തിയേക്കും, 2038-ഓടെ രണ്ടാമത്തെ ആഗോള സമ്പദ്‌വ്യവസ്ഥയാകാനും സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ഇവര്‍ നടത്തിയ പഠനങ്ങളില്‍ ജനസംഖ്യാ നേട്ടം ഭാരതത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയുടെ സ്ഥിരതയെ ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും തെളിയിച്ചിട്ടുണ്ട്.

ADVERTISEMENT

ഡിജിറ്റല്‍ സാമ്പത്തിക പരിവര്‍ത്തനം ഭാരതത്തിന്റെ വളര്‍ച്ചയെ ഏറ്റവും വേഗത്തില്‍ മാറ്റം വരുത്തിയ മറ്റൊരു ഘടകമാണ്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) എന്ന മാതൃക ലോകത്തിന് മുന്നില്‍ ഭാരതം അവതരിപ്പിച്ച ഏറ്റവും വലിയ സാങ്കേതിക നേട്ടങ്ങളില്‍ ഒന്നാണ്. ”ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം” എന്ന ആശയം (Digital Public Infrastructure) ഇന്ത്യയുടെ വളര്‍ച്ചയെ ഒരു പുതിയ ഘട്ടത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ലോക ബാങ്കിന്റെ പഠനങ്ങളും അന്താരാഷ്ട്ര നാണയ നിധിയുടെ വിശകലനങ്ങളും ഡിജിറ്റല്‍ ഇടപാടുകളും സംയോജിത ഡാറ്റാ സൗകര്യവും സമ്പദ്‌വ്യവസ്ഥയില്‍ ‘ഗുണിത പ്രഭാവം'(multiplier effect) സൃഷ്ടിക്കുമെന്നും അതിന്റെ സ്വാധീനം ഉല്‍പ്പാദനം മുതല്‍ കച്ചവടം വരെ വ്യാപകമായി പടരുമെന്നുമാണ് വ്യക്തമാക്കുന്നത്. ഇ-കൊമേഴ്‌സ്, കൃത്രിമബുദ്ധി (Artificial Intelligence), ക്ലൗഡ് കംപ്യൂട്ടിംഗ്, ലോജിസ്റ്റിക് ടെക്‌നോളജി, സ്റ്റാര്‍ട്ടപ്പ് സൃഷ്ടികള്‍ എല്ലാം ചേര്‍ന്ന് രാജ്യത്തെ ഒരു സാങ്കേതിക അടിസ്ഥാനത്തിലുള്ള വിപണിയായി പുനര്‍നിര്‍മ്മിക്കുന്നു. ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി മാറിയതും ഈ സാങ്കേതിക കലവറയുടെ തെളിവാണ്. ആശയസൃഷ്ടി, സംരംഭകത്വം, നിക്ഷേപ സംസ്‌കാരം എന്നിവ ഏഉജ വളര്‍ച്ചയില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ഇത് ഭാരതത്തില്‍ ഇപ്പോള്‍ ഗൗരവമായി വികസിച്ച് വരുന്നു.

ഭാരതത്തിന്റെ വളര്‍ച്ചയെ ഘടനാപരമായി മാറ്റുന്ന മറ്റൊരു നിര്‍ണായകമായ കാര്യം ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനമാണ്. റോഡ്, റെയില്‍ ശൃംഖല, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, പവര്‍ ജനറേഷന്‍ ശേഷി, ശാസ്ത്രീയ സേവനങ്ങള്‍, കണക്റ്റിവിറ്റി, ലോജിസ്റ്റിക് ഹബ്ബുകള്‍ എന്നിവയുടെ വികസനത്തില്‍ ഭാരതം ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ ചക്രത്തിലൂടെയാണ് കടന്നുപോകുന്നത്. വികസന സാമ്പത്തിക ശാസ്ത്രം പറയുന്നത്, രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയിലെ ഏകദേശം 30 മുതല്‍ 50 ശതമാനം വരെ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ”V ആകൃതിയിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഉയര്‍ച്ച” എന്ന ആശയം ഇന്ത്യയുടെ വികസനപാതയെ വേഗതയുള്ള പുനര്‍ജ്ജീവനത്തിലേക്ക് നയിച്ചതിന്റെ പ്രതീകമാണ്. അന്താരാഷ്ട്ര വികസന ഏജന്‍സികള്‍ ഭാരതത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇപ്പോഴും വിപുലീകരണഘട്ടത്തില്‍ തന്നെയാണെന്ന് വിലയിരുത്തുന്നു. അതായത് ഈ വളര്‍ച്ച അടുത്ത ഇരുപതുവര്‍ഷത്തേക്കെങ്കിലും തുടരാനുള്ള സാധ്യതയും ശക്തിയും നിര്‍ണ്ണായകമായി നിലനില്‍ക്കുന്നു.

പുനരുപയോഗ ഊര്‍ജ്ജ മേഖലയിലുള്ള ഇന്ത്യയുടെ ഉയര്‍ച്ച, രാജ്യത്തെ സുസ്ഥിര വളര്‍ച്ചയിലേക്ക് നയിക്കുന്നു. ദീര്‍ഘകാല ഊര്‍ജ്ജ നിര്‍മ്മാണ ഘടകങ്ങളായ സോളാര്‍, വിന്റ്, ഹൈഡ്രോ, ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങിയ മേഖലകളില്‍ ഭാരതം ലോകത്തിലെ മുന്‍നിര രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ആഗോള കാര്‍ബണ്‍ കുറവ് നയങ്ങള്‍ പല വികസിത രാജ്യങ്ങളും അവരുടെ വളര്‍ച്ച കുറയ്ക്കാതെ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടിലായപ്പോഴും, ഇന്ത്യക്ക് വലിയ ജനസംഖ്യയും ഉയര്‍ന്ന വളര്‍ച്ചയും കൈവിടാതെ തന്നെ കാര്‍ബണ്‍-ന്യൂട്രല്‍ ലക്ഷ്യത്തിനരികിലേക്ക് നീങ്ങാന്‍ കഴിയും എന്നതാണ് അന്താരാഷ്ട്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നതും. ഇത് ഭാവിയില്‍ ഭാരതത്തെ ഒരു കുറഞ്ഞ ചെലവുള്ള ഊര്‍ജ്ജ മാര്‍ക്കറ്റാക്കി മാറ്റാനും സഹായിക്കുന്നു. ഊര്‍ജ്ജ സുരക്ഷ സമ്പദ്‌വ്യവസ്ഥയുടെ ദീര്‍ഘകാല സ്ഥിരതയുടെ അടിസ്ഥാനമാണ്; ഇന്ത്യ അതിനെ ശക്തമാക്കുന്ന വഴിയിലാണ്.

എന്നിരുന്നാലും, ഈ വളര്‍ച്ചാപ്രക്രിയ വെല്ലുവിളികളുടേതുമാണ്. സാമൂഹ്യ-ആര്‍ത്ഥിക അസമത്വം, വരുമാനവിതരണത്തിലെ വ്യത്യാസങ്ങള്‍, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളുടെ അസന്തുലിതാവസ്ഥ, തൊഴിലവസരങ്ങളുടെ ഗുണനിലവാരത്തിലെ ചലനങ്ങള്‍ എന്നിവ ഭാരതത്തിന്റെ വളര്‍ച്ചയുടെ ഗുണനിലവാരത്തെ ബാധിക്കാവുന്ന ഘടകങ്ങളാണ്. ആഗോള വിപണിയിലെ അനിശ്ചിതത്വം യു.എസ് പലിശനിരക്കിലെ മാറ്റങ്ങള്‍, ചൈനയിലെ മന്ദഗതി, യുദ്ധ സംഘര്‍ഷങ്ങള്‍, അന്താരാഷ്ട്ര വിപണികളിലെ കമോഡിറ്റി വിലചാഞ്ചാട്ടം ഇവയും ഭാരതത്തിന്റെ വളര്‍ച്ചാ വേഗതയുടെ സ്ഥിരതയെ ബാധിക്കാന്‍ സാധ്യതയുള്ളവയാണ്. ഈ വെല്ലുവിളികളെ തന്ത്രപരമായ വിദേശ നയത്തെ വഴക്കത്തോടെ കൈകാര്യം ചെയ്യുകയും സാമൂഹ്യ നീതി, സമത്വം എന്നിവയെ വാക്കിലും അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്നതു വഴിയും സ്ഥിരത കൈവരിക്കാവുന്നതാണ്. സാമ്പത്തിക പ്രവചനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗണിതശാസ്ത്ര-മോഡലുകളില്‍, പ്രത്യേകിച്ച് ‘ലോജസ്റ്റിക്ക് വളര്‍ച്ച’ മോഡലുകളും ന്യൂറല്‍ നെറ്റ്‌വര്‍ക്ക് (neural network) അടിസ്ഥാനത്തിലുള്ള പ്രവചനങ്ങളുമാണ് ഭാരതം ദീര്‍ഘകാലം വളര്‍ച്ചയുടെ സ്ഥിരത നിലനിര്‍ത്താനിടയുണ്ടെന്ന് സൂചിപ്പിക്കുന്നത്. വലിയ ജനസംഖ്യയുള്ള രാഷ്ട്രങ്ങള്‍ക്ക് സാമ്പത്തിക സാച്ച്യുറേഷന്‍ പോയന്റ് (saturation point) എത്താന്‍ കൂടുതല്‍ സമയം വേണ്ടിവരും എന്ന സാമ്പത്തിക നിരീക്ഷണമാണ് ഭാരതത്തിന്റെ ഭാവിപ്രവചനങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറ. ഇതിന്റെ അര്‍ത്ഥം, ഭാരതം ദീര്‍ഘകാലം ഉയര്‍ന്ന വളര്‍ച്ചാനിരക്കില്‍ തുടരാന്‍ കഴിവുള്ള ഒരു ഘടനാപരമായ ആന്തരിക ശക്തി കൈവശം വഹിക്കുന്നു എന്നതാണ്.

ഇപ്പോള്‍ ഭാരതം മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായിത്തീരുന്ന സാഹചര്യം മുന്നില്‍ക്കണ്ട് ഒന്നാം സ്ഥാനത്തും രണ്ടാമത്തെ സ്ഥാനത്തുള്ള രാഷ്ട്രങ്ങള്‍ ആരാണെന്നും എന്തുകൊണ്ടാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം, അടുത്ത ദശാബ്ദങ്ങളിലും ലോകത്തിലെ ആദ്യ സ്ഥാനത്ത് അമേരിക്കയും രണ്ടാമത്തില്‍ ചൈനയും തുടരുമെന്നാണ് പ്രവചനം. അമേരിക്കയുടെ ആഗോള സാമ്പത്തിക ആധിപത്യം അതിന്റെ സാങ്കേതിക നേത്യത്വം, ഗവേഷണ-നവീകരണ ശേഷി, ഡോളറിന്റെ ആഗോള കരുത്ത്, ആഴമുള്ള ധനവിപണി, സ്ഥിരതയാര്‍ന്ന ആഭ്യന്തര ഉപഭോഗശേഷി, ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത എന്നിവയാണ് ഉറപ്പാക്കുന്നത്. ചൈനയുടെ സ്ഥാനത്തെ ഉറപ്പിക്കുന്ന ഘടകങ്ങള്‍ അതിന്റെ വന്‍ ഉത്പാദനശേഷിയും വ്യാപകമായ വ്യവസായവികസനവും ആന്തരിക വിപണിയുടെ വലുപ്പവും ആഗോളവ്യാപാര ശൃംഖലകളിലെ സാന്നിധ്യവും ആണ്. എങ്കിലും ചൈനയുടെ ജനസംഖ്യാ ഇടിവും വസ്തുവിപണിയിലെ പ്രതിസന്ധിയും രാഷ്ട്രീയ-ഭൗമശാസ്ത്രപരമായ സമ്മര്‍ദ്ദങ്ങളും അതിന്റെ വളര്‍ച്ചാ വേഗതയെ മന്ദഗതിയിലാക്കുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും സാമ്പത്തിക വലുപ്പത്തില്‍ ചൈന രണ്ടാമത്തെ സ്ഥാനത്ത് തുടരാനാണ് സാധ്യത.

ഭാരതത്തിന്റെ സാമ്പത്തിക ഉയര്‍ച്ചയെ ശക്തിപ്പെടുത്തുന്ന ഘടകങ്ങള്‍ ജനസംഖ്യ, വിപണി, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഇന്‍ഫ്രാസ്ട്രക്ചര്‍, ഊര്‍ജ്ജ ലാഭാവകാശങ്ങള്‍, നിക്ഷേപ-വികസന കേന്ദ്രങ്ങള്‍, തൊഴില്‍സൃഷ്ടി, ശാസ്ത്രീയ ഗവേഷണങ്ങള്‍ എന്നിവയാണ്. ഇവ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വളര്‍ച്ചയുടെ ഗുണനിലവാരം നിലനിറുത്താന്‍ കഴിയുകയുള്ളു. ഈ ഘടകങ്ങളെ ദീര്‍ഘകാല നയങ്ങളുമായി ബന്ധിപ്പിക്കുന്നതും സാമൂഹ്യനീതി, ഗുണമേന്മയുള്ള മനുഷ്യശേഷി വിന്യാസം, പരിസ്ഥിതി സംരക്ഷണം, വിപണി നിയന്ത്രണം, അസമത്വം കുറയ്ക്കല്‍ എന്നിവ ഉറപ്പാക്കുന്നതുമാണ് ഭാവി നിര്‍ണ്ണയിക്കുക. അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളും ആഗോള കണക്കുകളും ഗണിതശാസ്ത്ര മോഡലുകളും ചേര്‍ന്ന് ഒത്തുനോക്കുമ്പോള്‍ ഭാരതം അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിത്തീരുക മാത്രമല്ല, ദീര്‍ഘകാലം ആ സ്ഥാനത്തെ നിലനിര്‍ത്താനും കഴിയും എന്നതാണ് ശാസ്ത്രീയ സൂചന. ഈ ഉയര്‍ച്ച ഒരു ചരിത്രപരമായ സാമ്പത്തിക പരിവര്‍ത്തനമാണ്; രാജ്യത്തിന്റെ ആന്തരിക ശക്തിയും ജനങ്ങളുടെ ഉല്‍പ്പാദന-സൃഷ്ടിപരമായ കഴിവും ഈ ഉയര്‍ച്ചയുടെ യഥാര്‍ത്ഥ അടിത്തറയാണ്.

ഭാരതത്തിന്റെ ജിഡിപി വളര്‍ച്ച 8.2 ശതമാനത്തിലെക്ക് ഉയര്‍ന്നത്, ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ ഇന്ത്യ കൈവരിക്കുന്ന പുതിയ ദിശാപരിവര്‍ത്തനത്തിന്റെ ഏറ്റവും വ്യക്തമായ തെളിവാണ്. അന്താരാഷ്ട്ര തലത്തില്‍ വളര്‍ച്ചാ നിരക്കുകള്‍ മന്ദഗതിയിലായിരിക്കെ, ഇന്ത്യയിലെ ഉയര്‍ച്ച ആഭ്യന്തര ഉപഭോഗശേഷിയുടെ ശക്തിപ്രാപനം, ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപങ്ങളുടെ ക്രമബദ്ധമായ വ്യാപനം, ഡിജിറ്റല്‍ പൊതുസൗകര്യങ്ങളുടെ ആഴത്തിലുള്ള പ്രവേശനം, നയപരിഷ്‌കരണങ്ങളുടെ തുടര്‍ച്ച എന്നിവ ചേര്‍ന്നുണ്ടാക്കിയ ഘടനാപരമായ പുരോഗതിയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ ഉയര്‍ച്ച താല്‍ക്കാലിക സാമ്പത്തിക ചലനമല്ല; മറിച്ച് ദീര്‍ഘകാല വളര്‍ച്ചാ പാതയെ സ്വയം ശക്തിപ്പെടുത്തുന്ന ഒരു സാമ്പത്തിക ഗതിവേഗമാണ്. തൊഴില്‍സൃഷ്ടി, ഉല്‍പ്പാദനവികാസം, നിക്ഷേപപ്രവാഹം എന്നിവക്ക് ഇത് ഒരു സ്ഥിരം ഊര്‍ജകേന്ദ്രമാകുമ്പോള്‍, വളര്‍ച്ചയുടെ ഗുണനിലവാരം നിലനിര്‍ത്താന്‍ ധനവിപണിയിലെ ക്രമസൂക്ഷ്മത, ഊര്‍ജ്ജ-സുസ്ഥിരത, സാമൂഹ്യനീതിയിലൂന്നിയ വികസനനയം എന്നിവ നിര്‍ണായകമായി തുടരും.

References:
1. S&P Global Market Intelligence Report (2023), India GDP projections.
2. Business Standard – India set to be the world’s third-largest economy by 2030, says S&P Global.
3. Morgan Stanley (2023), India’s Long-Term Growth Forecast.
4. EY Global, India may emerge as the second- largest economy by 2038.
5. IMF – World Economic Outlook Database (2024-2025).
6. Indian Express – Top 10 largest economies in 2025.
7. Visual Capitalist – World’s Largest Economies (2026 Projection).
8. World Bank – Digital Public Infrastructure Analysis.
9. Wang, Beard & Chandra (2023). Recursive Deep Learning Framework for GDP Forecasting.
10. Kakkad & Ray (2021). Global Dynamics of GDP and Trade.

Tags: സാമ്പത്തിക ശക്തിജിഡിപി
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies