Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം നേർപക്ഷം

ഹിന്ദു ഐക്യം നീണാള്‍ വാഴട്ടെ

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
30 January 2026

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം ഈ പംക്തിയില്‍ എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അത് അനിവാര്യമാണെന്നും ഹിന്ദു സമൂഹത്തിന്റെ നിലനില്‍പ്പിന് അതില്ലാതെ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. അതിനുവേണ്ടി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുന്‍കൈ എടുക്കണമെന്നും മറ്റു സമുദായ സംഘടനകളെ കൂടി ഐക്യത്തിന്റെ വഴിയിലേക്ക് കൊണ്ടുവരണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു സമുദായ നേതാക്കളും ഇതിനോട് ഭാവാത്മകമായി പ്രതികരിക്കുകയും ഐക്യനീക്കത്തിന് എസ്എന്‍ഡിപി യോഗത്തിന്റെ നേതൃയോഗം അംഗീകാരം നല്‍കുകയും ചെയ്തു. തുഷാര്‍ വെള്ളാപ്പള്ളിയെ ഐക്യ ചര്‍ച്ചകള്‍ക്കായി അധികാരപ്പെടുത്തിയത് വളരെ സുപ്രധാനമായ നീക്കവുമാണ്.

Google NewsAdd Kesari Weekly as a preferred source on Google

എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനത്തോട് വളരെ സൗഹാര്‍ദ്ദപരമായും ഭാവാത്മകവുമായാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും പ്രതികരിച്ചത്. തീരുമാനത്തെ സ്വാഗതം ചെയ്ത അദ്ദേഹം പ്രബല ഹിന്ദു സമുദായങ്ങളുടെ ഐക്യത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് ആശങ്ക എന്നും വ്യക്തമാക്കി. ഹിന്ദുക്കളുടെ യോജിപ്പില്ലായ്മയാണ് ഏറ്റവും വലിയ വെല്ലുവിളി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് പോലും ഭീഷണികള്‍ ഉണ്ടാകുന്നു. ഐക്യം മറ്റൊരു സമുദായത്തിനും ദോഷമല്ല. എല്ലാവരോടും സൗഹാര്‍ദ്ദ നിലപാടാണ് ഐക്യത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

മന്നത്തു പത്മനാഭനും ആര്‍. ശങ്കറും 1950 കളില്‍ ഹിന്ദുമഹാ മണ്ഡലം ഉണ്ടാക്കുകയും എസ്എന്‍ഡിപി – എന്‍എസ്എസ് ഐക്യം ഏതാണ്ട് സാധിതപ്രായം ആക്കിയതുമാണ്. അന്ന് എസ്എന്‍ഡിപിയുടെയും എന്‍എസ്എസ്സിന്റെയും ഡയറക്ടര്‍ ബോര്‍ഡുകളിലേക്ക് പരസ്പരം അംഗങ്ങളെ നിയോഗിക്കാന്‍ അടക്കം ധാരണയായതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍. ശങ്കറെ എന്‍എസ്എസ് കാലുവാരി എന്ന തെറ്റിദ്ധാരണയെ തുടര്‍ന്നാണ് ആ ചര്‍ച്ചകള്‍ അവസാനിച്ചതും ഐക്യ നീക്കം പൊളിഞ്ഞതും. ക്രൈസ്തവസഭകളും ചില ക്രിസ്ത്യന്‍ പത്രങ്ങളുമായിരുന്നു ആ നീക്കത്തിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. ടി.കെ. മാധവന്‍ അന്തരിച്ചത് അറിഞ്ഞ മന്നത്ത് പത്മനാഭന്‍, താന്‍ പ്രസംഗിച്ച വേദിയില്‍ പൊട്ടിക്കരഞ്ഞത് ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് കണ്ണുകള്‍ പോലെ ഒന്നിച്ചു നില്‍ക്കാനും പ്രവര്‍ത്തിക്കാനും ആണ് ടി.കെ. മാധവനുമായി ധാരണ ഉണ്ടാക്കിയിരുന്നത്. കാലം ആവശ്യപ്പെട്ട കാവ്യനീതിയാണ് ഇപ്പോഴത്തെ ഐക്യ നീക്കത്തിലൂടെ മുന്നോട്ടു വരുന്നത്.

ADVERTISEMENT

എസ്എന്‍ഡിപി തീരുമാനമെടുക്കുകയും എന്‍എസ്എസ് അതിനെ സ്വാഗതം ചെയ്യുകയും ചെയ്ത ദിവസം തന്നെ ഉണ്ടായ രണ്ടു സംഭവങ്ങള്‍ കൂടി ഈ അവസരത്തില്‍ ഓര്‍ക്കണം. ഒന്നാമത്തേത് മന്ത്രി സജി ചെറിയാന്‍ മാപ്പ് പറഞ്ഞതാണ്. യുഡിഎഫിന്റെ വര്‍ഗീയ ധ്രുവീകരണം മനസ്സിലാക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ചാല്‍ മതിയെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കാസര്‍ഗോഡ് നഗരസഭാ ഫലം പരിശോധിച്ചാല്‍ മതി ആര്‍ക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തില്‍ പെട്ടവരെ ജയിക്കൂ എന്നായിരുന്നു മന്ത്രി പറഞ്ഞത്. സിപിഎം നേതാക്കള്‍ക്കെതിരെ ഭീകരവാദികള്‍ കണ്ണുരുട്ടിയപ്പോള്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍ മാപ്പുപറഞ്ഞു. മാപ്പ് പറഞ്ഞതിന്റെ കാരണം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ശക്തിയാണ് എന്ന കാര്യം ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും തിരിച്ചറിയണം.

അതേസമയം തന്നെ ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക ഭരണകൂടം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അല്ല പ്രവര്‍ത്തിക്കുന്നത് എന്ന വി.ഡി. സതീശന്റെ പ്രസ്താവന ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് സാമൂഹമാധ്യമത്തില്‍ നിഷേധിച്ചു. ഇസ്ലാമിക റിപ്പബ്ലിക്കിനെ സത്യവിശ്വാസികള്‍ തള്ളിപ്പറയരുത്. പ്രവാചകനാണ് ഇസ്ലാമിക റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍. അതിന്റെ ആസ്ഥാനം മദീനയായിരുന്നു. ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് സിമി, പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ഇസ്ലാമിക ജിഹാദി തീവ്രവാദ സംഘടനകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനെ വെള്ളപൂശാനും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനും ആണ് വി.ഡി. സതീശന്‍ ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമല്ലെന്ന് പ്രഖ്യാപിച്ചത്. ഇസ്ലാമിക വോട്ട് ബാങ്കിലൂടെ മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കണ്ട് ഉടുപ്പും തയ്പിച്ച് നടക്കുന്ന സതീശന്‍ വേറൊരു ചോദ്യം കൂടി ചോദിച്ചു. എല്ലായിടത്തും ഇസ്ലാമികരാഷ്ട്രം ആയാല്‍ എന്താ പ്രശ്‌നം എന്ന്. ഇസ്ലാമിന് ഭൂരിപക്ഷമുള്ള കാശ്മീരില്‍ മതം മാറുക, മരിക്കുക, അല്ലെങ്കില്‍ ഓടി പോവുക എന്ന ആഹ്വാനം ഉണ്ടായത് കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ്. ഭാരതത്തിന്റെ ഭാഗമായിരിക്കെ മതത്തിന്റെ പേര് പറഞ്ഞ് വീതം വാങ്ങിപ്പോയ പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉണ്ടായിരുന്ന, ഏതാണ്ട് 30 ശതമാനം വരുന്ന ഹിന്ദുക്കള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്തുപറ്റിയെന്ന് പുസ്തകം വായിക്കുന്നു എന്ന് അഭിമാനിക്കുന്ന സതീശന്‍ പരിശോധിക്കണം. എന്‍എസ്എസും എസ്എന്‍ഡിപിയും മാത്രമല്ല, മറ്റു ഹിന്ദു സമുദായ സംഘടനകളും സതീശന്റെ നിലപാടിന് പിന്നിലെ വോട്ട് ബാങ്ക് രാഷ്ട്രീയവും മതപ്രീണനവും തിരിച്ചറിയണം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൂട്ട ആത്മഹത്യ നടക്കുന്നത് ഈഴവ, നായര്‍ വിഭാങ്ങളിലാണ്. ഏറ്റവും കൂടുതല്‍ വിവാഹമോചനവും ഈ സമുദായങ്ങളിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിനിരയായി ജീവിതം നശിച്ചതും ഈ സമുദായങ്ങളില്‍ നിന്നാണ്. അതേസമയം വിശ്വകര്‍മ്മ മഹാസഭ അവരുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ അതിശക്തമായ ബോധവല്‍ക്കരണ പരിപാടി നടത്തി. ശ്രീനാരായണ ഗുരുദേവനും മഹാകവി കുമാരനാശാനും അടക്കം തള്ളിപ്പറയുകയും നിരാകരിക്കുകയും ചെയ്ത ക്രിസ്തീയ മതപരിവര്‍ത്തനം ഏറ്റവും കൂടുതല്‍ നടക്കുന്നതും ഈഴവ സമുദായത്തില്‍ നിന്നാണ് എന്ന സത്യം തിരിച്ചറിയണം. ഇതിനെതിരെ എന്ത് ചെയ്യാന്‍ കഴിയും? ഇടക്കാലത്ത് ദുര്‍ബലമായിരുന്ന പെന്തക്കോസ്ത് സഭകള്‍ക്ക് വീണ്ടും പണം വന്നു തുടങ്ങിയതോടെ മതപരിവര്‍ത്തനം ശക്തമായിരിക്കുന്നു. കഴിഞ്ഞദിവസം പ്രശസ്ത സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്ററുടെ മകളെയും ഭര്‍ത്താവിനെയും മതപരിവര്‍ത്തനം ചെയ്ത ചിത്രവുമായി ഫാദര്‍ കൊടിത്തോട്ടം വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ലൗ ജിഹാദും മതപരിവര്‍ത്തനവും ഐക്യ ചര്‍ച്ചയില്‍ ആദ്യവിഷയമായി തന്നെ എടുക്കണം.

അടുത്തത് കേരളത്തില്‍ ഉടനീളം നടക്കുന്ന ലാന്‍ഡ് ജിഹാദ് ആണ്. പ്രധാന നഗരങ്ങളിലും ക്ഷേത്രകേന്ദ്രങ്ങളിലും ഹൈവേയുടെ വശങ്ങളിലും ഇസ്ലാമിക സമൂഹം വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതും അവരുടെ മാത്രം വ്യാപാരസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതും ഹിന്ദുസമൂഹം കാണുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതാണ്. ഗുരുവായൂരും വൈക്കവും കൊടുങ്ങല്ലൂരും അടക്കമുള്ള എല്ലാ പ്രധാന ക്ഷേത്രനഗരങ്ങളിലും ഇത് കാണാം. ഇതോടൊപ്പം തന്നെ മാളുകള്‍ മാത്രമല്ല, ഹിന്ദു വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വ്വം ഹിന്ദു പേരുകളില്‍ ആരംഭിക്കുന്ന ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും മുതല്‍ ക്ഷേത്രഭൂമിയില്‍ ശുദ്ധമല്ലാത്ത, വ്രതനിഷ്ഠയില്ലാത്ത മാംസഭക്ഷണം വിതരണം ചെയ്യാനുള്ള ശ്രമങ്ങളും കാണണം. ഇതര മതസ്ഥരുടെ വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഹലാല്‍ സ്ഥാപനങ്ങള്‍ പൂര്‍ണമായും ബഹിഷ്‌കരിക്കപ്പെടണം. ഐക്യത്തിലൂടെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പരസ്പരം സഹായിക്കുകയും അവിടുത്തെ വില്പനയ്ക്കായി പരസ്പരം സഹകരിക്കുകയും വേണം. എന്‍ എസ്എസും എസ്എന്‍ഡിപിയും മാത്രം പോരാ. വിശ്വകര്‍മ്മ മഹാസഭയും പുലയര്‍ മഹാസഭയും ചേരമര്‍ മഹാസഭയും അടക്കം കേരളത്തിലെ എല്ലാ ഹിന്ദു സമൂഹത്തെയും ഇത്തരം കടകളോ വാണിജ്യ സ്ഥാപനങ്ങളോ ഹോട്ടലുകളോ ഒക്കെ ആരംഭിക്കാന്‍ പരസ്പരം സഹായിക്കുന്ന സംവിധാനം ഉണ്ടാകണം. എന്‍എസ്എസ് ആരംഭിച്ച പത്മ ഹോട്ടല്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. പത്മ ഹോട്ടല്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ എസ്എന്‍ഡിപിക്കോ മറ്റു സമുദായങ്ങള്‍ക്കോ അല്ലെങ്കില്‍ എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ്മകള്‍ക്കോ ഹൈവേയിലും ദേശീയപാതകളിലും പ്രധാന നഗരങ്ങളിലും ഒന്നോ അതിലധികമോ നല്ല ഹോട്ടലുകള്‍ തുറക്കാവുന്നതാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള നാട്ടുക്കോട്ടചെട്ടി സമൂഹം ആരംഭിച്ചിട്ടുള്ള ആര്യാസ് ഹോട്ടലുകളുടെ ശൃംഖല മാതൃകാപരമാണ്. പണ്ടുണ്ടായിരുന്ന ഉഡുപ്പി, ബ്രാഹ്മിന്‍സ് ഹോട്ടലുകള്‍ പലതും ചില ജിഹാദി സംഘടനകള്‍ വാങ്ങി അതേ പേരില്‍ ശബരിമല അയ്യപ്പന്മാരെയും മറ്റു തീര്‍ത്ഥാടകരെയും തെറ്റിദ്ധരിപ്പിച്ച് ശുദ്ധമല്ലാത്ത ഭക്ഷണം നല്‍കുന്നത് ഗൂഗിള്‍ പേയില്‍ പണം നല്‍കുമ്പോള്‍ മാത്രമാണ് മനസ്സിലാകുക. ഇക്കാര്യവും ഐക്യത്തില്‍ ചര്‍ച്ചയാകണം.

ജാതിയെ, ജാതിയിലുള്ളവരുടെയും ഹിന്ദു സമൂഹത്തിന്റെയും മൊത്തം സമൂഹത്തിന്റെയും ക്ഷേമത്തിന് ഉതകുന്ന രീതിയില്‍ പരിവര്‍ത്തനം ചെയ്യണം. സ്വന്തം ജാതിയില്‍ പട്ടിണി കിടക്കുന്നവരും പണമില്ലാത്തതുകൊണ്ട് പഠിക്കാന്‍ കഴിയാത്തവരും ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടണം. പട്ടിണി മാറ്റാന്‍ എന്ന പേരില്‍ ചോളപ്പൊടിയും കൊണ്ട് മതപരിവര്‍ത്തനം ചെയ്യാന്‍ വരുന്നവര്‍ക്ക് അവസരം ലഭിക്കാത്ത വിധത്തില്‍ സ്വത്വം നിലനിര്‍ത്താന്‍ കഴിയണം. ശ്രീനാരായണ ഗുരുദേവനെ പോലെ ലോകം മുഴുവന്‍ ആദരിക്കുന്ന ആചാര്യന്‍ പിറന്ന സമൂഹത്തില്‍ നിന്ന് ഗുരുദേവന്‍ തള്ളിക്കളഞ്ഞ മതപരിവര്‍ത്തന ശ്രമങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്ന കാര്യം എസ്എന്‍ഡിപി കാര്യമായി ചര്‍ച്ച ചെയ്ത് ആലോചിക്കേണ്ടിയിരിക്കുന്നു. പരസ്പരം സഹായിക്കാനും കണ്ണീരൊപ്പാനുമുള്ള ശ്രമം ഉണ്ടായാല്‍ ഹിന്ദു സമാജത്തിന് ആത്മഹത്യയുടെയും തകര്‍ച്ചയുടെയും വിവാഹമോചനത്തിന്റെയും ഊരാക്കുടുക്കില്‍ നിന്ന് തലയൂരാന്‍ കഴിയും. അതിനു വേണ്ടി ഓരോ സമുദായവും പരിശ്രമിക്കേണ്ടിയിരിക്കുന്നു.

ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. അവര്‍ രണ്ടുപേരും ഒന്നിച്ചാണ് മതപരിവര്‍ത്തനശ്രമങ്ങളെ എതിര്‍ത്തത്. അവരോടൊപ്പം ആണ് മഹാത്മ അയ്യങ്കാളി വളര്‍ന്നത്. ക്രിസ്തുമതഛേദനം എന്ന ഗ്രന്ഥം ഇന്നും പ്രസക്തമാണ്. കേരളത്തെ ക്രൈസ്തവവല്‍ക്കരിക്കാന്‍ ചില ക്രൈസ്തവസഭകളും ഇസ്ലാമികവല്‍ക്കരിക്കാന്‍ ജിഹാദികളും നടത്തുന്ന ശ്രമം ഒരേപോലെ അപകടമാണെന്നും അതിനെ ചെറുക്കേണ്ടതാണെന്നും ഉള്ള തിരിച്ചറിവ് ഉണ്ടാവണം. ആരോഗ്യ വിദ്യാഭ്യാസ രംഗവും മെഡിക്കല്‍ കോളജുകളും ചില പ്രത്യേക സമുദായങ്ങളുടെ മാത്രം അധീനതയിലേക്ക് വരുമ്പോള്‍ വരുംകാലത്ത് ഐഎംഎ മാത്രമല്ല ഡോക്ടര്‍മാരുടെ സംഘടനകളും ചികിത്സാ സംവിധാനങ്ങളും ചില പ്രത്യേക മതക്കാരുടെ കൈകളില്‍ പെടും എന്ന കാര്യം ശ്രദ്ധിക്കപ്പെടേണ്ടതാണ്. 2019ലെ ശ്രീലങ്ക ന്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് അറസ്റ്റിലായ ഡോക്ടര്‍ ഇതരമതസ്ഥരുടെ ചികിത്സ തേടിയെത്തിയ സ്ത്രീകളുടെ ഗര്‍ഭധാരണശേഷി ഇല്ലാതാക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ പാഠമല്ലേ.

നീതിന്യായ സംവിധാനവും സിവില്‍ സര്‍വീസും മറ്റു ഉദ്യോഗസ്ഥ സംവിധാനങ്ങളും കയ്യടക്കാന്‍ വേണ്ടി ആസൂത്രിതവും ബോധപൂര്‍വ്വവുമായ ശ്രമം നടക്കുന്നു എന്ന കാര്യം ഹിന്ദു സമൂഹം കണ്ടറിയണം. കഴിഞ്ഞ മുന്‍സിഫ്, മജിസ്‌ട്രേറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി ഇസ്ലാം മതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രം പരിശീലനം നല്‍കാന്‍ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും മുസ്ലിം ജില്ലാ ജഡ്ജിമാരും മുന്‍ ഹൈക്കോടതി ജഡ്ജിമാരും അടക്കം തുടര്‍ച്ചയായി ക്ലാസ് എടുത്ത സംഭവം എന്‍എസ്എസും എസ്എന്‍ഡിപിയും മാത്രമല്ല, മുഴുവന്‍ ഹിന്ദു സമൂഹവും അറിയണം. മതം മാത്രമാണ് പ്രശ്‌നം എന്ന് പറയുന്നവര്‍ക്കിടയില്‍ ഇത്തരം ജഡ്ജിമാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഇതര മതസ്ഥര്‍ക്ക് കരുതാന്‍ കഴിയുമോ? മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശയിലുള്ള 27 ശതമാനം പിന്നാക്കസംവരണം കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് കേരളത്തിലെ ഇസ്ലാമിക പരിശീലന കേന്ദ്രങ്ങളിലൂടെ പ്രത്യേക പരിശീലനം നേടുന്നവരാണ്. സംവരണം അര്‍ഹതയുള്ളവരില്‍ നിന്ന് തട്ടിക്കൊണ്ടു പോകുന്ന സംഭവം കൂടി മനസ്സിലാക്കണം. ജാതിക്കതീതമായി ഇത് ഉപയോഗപ്പെടുത്താന്‍ മുഴുവന്‍ സമുദായ സംഘടനകളും ഒന്നിച്ച് അണിനിരന്നേ മതിയാകൂ. എന്തുകൊണ്ട് ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും എസ്എന്‍ഡിപിക്ക് ആരംഭിച്ചു കൂടാ.

ജാതിയില്ലാത്ത ഹിന്ദു ഐക്യം ലക്ഷ്യമിട്ട് എല്ലാ ഹിന്ദുക്കളെയും സ്വന്തം കാലില്‍ നില്‍ക്കാനും സ്വയംപര്യാപ്തരാക്കാനും കഴിയുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ കൊണ്ടുവരണം. അത്തരം ശ്രമങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും ഹിന്ദു ഐക്യത്തിനു വേണ്ടി അനവരതം പോരാടുന്ന ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ മാത്രമല്ല, മറ്റുപരിവാര്‍ സംഘടനകളും ബിജെപിയും ഒക്കെ സഹായവുമായി വരും എന്ന കാര്യത്തില്‍ സംശയമില്ല. ഐക്യശ്രമങ്ങള്‍ക്ക് മുന്നോടിയായി മാനസിക ഐക്യം ഉണ്ടാക്കാന്‍ എല്ലാ സംഘടനകളെയും ഒന്നിച്ചു വിളിച്ച് ഒരു കോണ്‍ഫെഡറേഷന്‍ എന്ന നിലയില്‍ തര്‍ക്കമില്ലാത്ത പൊതുകാര്യങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാനും ഒന്നിച്ചു പോകാനും കഴിഞ്ഞാല്‍ ആത്മവിശ്വാസം സൃഷ്ടിക്കാനും മുന്നേറ്റത്തിന്റെ ആദ്യപടി കടക്കാനും കഴിയും.

ഹിന്ദുസമൂഹം ദുര്‍ബലമായ മേഖലകളില്‍ ഇടപെടാനും പ്രവര്‍ത്തിക്കാനുമുള്ള സാധ്യതകളെക്കുറിച്ചാണ് ആദ്യം വിലയിരുത്തേണ്ടത്. ഇടതുപക്ഷത്തെയോ വലതുപക്ഷത്തെയോ പിന്തുണയ്ക്കാനുള്ള ഒരു സംവിധാനമായി, താല്‍ക്കാലികലാഭം കൈവരിക്കാനുള്ള മാര്‍ഗ്ഗമായി ഐക്യ ശ്രമത്തെ കാണാതിരിക്കാന്‍ ഉള്ള വിവേകം ഇരു സമുദായങ്ങള്‍ക്കും ഉണ്ട് എന്നാണ് കരുതുന്നത്. മന്നത്ത് പത്മനാഭനും ആര്‍. ശങ്കറും ചെയ്തതുപോലെ മറ്റു സമുദായങ്ങളെയും വിശ്വാസത്തില്‍ എടുത്ത് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും ഉള്ള പരിശ്രമം കൂടി ഇതിനൊപ്പം ഉണ്ടാകണം.

Tags: സുകുമാരന്‍ നായര്‍NSSSNDPഹിന്ദുവെള്ളാപ്പള്ളി നടേശന്‍
ShareTweetSendShare

Related Posts

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

ഹിന്ദുക്കളും ജീവിച്ചോട്ടെ

ഹിന്ദുക്കളും ജീവിച്ചോട്ടെ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies