ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.
സംഘം വിഭജനത്തെ എന്തുകൊണ്ട് എതിര്‍ത്തില്ല എന്ന ചോദ്യമാണല്ലോ അടുത്തത്. ശേഷാദ്രിയുടെ ഠവല ഠൃമഴശര ടീേൃ്യ ീള ുമൃശേശേീി എന്ന പുസ്തകമുണ്ട്. അത് നിങ്ങള്‍ വായിച്ചാലും. വിഭജനം എങ്ങിനെ നടന്നു? എന്തുകൊണ്ടാണ് വിഭജനം ഉണ്ടായത്? വിഭജനം എങ്ങിനെ തടയാമായിരുന്നു? വിഭജനത്തില്‍ ആര്‍ക്ക് എന്തെല്ലാം റോളുകള്‍ ഉണ്ടായിരുന്നു എന്നെല്ലാം ആ പുസ്തകത്തില്‍ വിശദമാക്കിയിട്ടുണ്ട്. വിഭജനത്തെപ്പറ്റി സംഘത്തിന്റെ അഭിപ്രായം എന്താണ് എന്നതിനെപ്പറ്റിയുള്ള ശരിയായ അറിവ് താങ്കള്‍ക്ക് ഈ പുസ്തകം വായിച്ചാല്‍ ലഭിക്കും. സംഘം വിഭജനത്തെ എതിര്‍ത്തിരുന്നില്ല എന്ന് പറയുന്നു. പക്ഷേ അന്ന് സംഘത്തിന്റെ ശക്തി എന്തായിരുന്നു? രാജ്യം മുഴുവന്‍ മഹാത്മജിയുടെ കൂടെയായിരുന്നു ‘തന്റെ ശവത്തിനു മുകളില്‍ക്കൂടി മാത്രമേ വിഭജനം നടക്കൂ’ എന്ന് മഹാത്മജി പറഞ്ഞിരുന്നു. ചില കാര്യകര്‍ത്താക്കള്‍ വിഭജനത്തെപ്പറ്റി ഗുരുജിയോട് ചോദിച്ചപ്പോള്‍ ‘മഹാത്മജിയുടെ സമ്മതമില്ലാതെ വിഭജനം നടക്കില്ലെ’ന്ന് ഗുരുജി മറുപടി നല്‍കി. പക്ഷേ ചിലതൊക്കെ സംഭവിക്കുകയും ഗാന്ധിജിക്ക് വിഭജനത്തെ അനുകൂലിക്കേണ്ടി വരികയും ചെയ്തു. ആ സമയത്ത് സംഘത്തിന്റെ അഭിപ്രായത്തിന് സമാജം പിന്തുണ നല്‍കില്ല. അതുകൊണ്ട് വിഭജനം നടന്നു. നമുക്കും വിഭജനത്തെ തടയാന്‍ വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അഖണ്ഡ ഭാരതം എന്നത് സത്യമാണ്. വിഭജനം കൊണ്ട് എന്തെല്ലാമാണ് ഉണ്ടായത്? ‘ചട്ടാന്‍’ എന്നു പേരുള്ള ലാഹോറിലെ അന്നത്തെ ഒരു പത്രത്തില്‍ അബ്ദുള്‍ കലാം ആസാദ് ഒരു ലേഖനം എഴുതിയിരുന്നു. പിന്നീട് ആ പത്രത്തില്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. 1964ലെ ആ ഇന്റര്‍വ്യൂവിന്റെ തീയതി ഞാന്‍ ഓര്‍ക്കുന്നില്ല. വിഭജനത്തോടുള്ള തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടുതന്നെ, വിഭജനത്തിന്റെ പരിണാമം എന്തായിരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. അത് അക്ഷരംപ്രതി ശരിയാണെന്ന് ഇന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്റെ അവസ്ഥ എന്തായിരിക്കും? ഭാരതത്തിലെ മുസ്ലീങ്ങളുടെ സ്ഥിതി എന്താണ്? എന്നൊക്കെ അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ പോലെയുള്ള ആള്‍ക്കാര്‍ പറയുന്നതൊന്നും കേട്ടില്ല.
ഭാരതം അഖണ്ഡമാണ് എന്നുള്ളത് ഒരു ജീവിത യാഥാര്‍ത്ഥ്യം (Fact of Life) ആണ്. ആ സത്യത്തെ പുച്ഛിച്ച് മുന്നോട്ട് പോയവര്‍ക്ക് ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? നമ്മള്‍ ഒന്നല്ല വേറെ വേറെയാണ് എന്ന് പറഞ്ഞ് വിഭജിച്ചു പോയവരുടെ അന്ന് തൊട്ട് ഇന്നുവരെയുള്ള അവസ്ഥ നോക്കൂ. ആത്മീയമായും ഭൗതികമായും അവര്‍ സന്തുഷ്ടരാണോ? ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ അനേകം യാതനകള്‍ അനുഭവിച്ചു. എന്നിട്ടും അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. എങ്ങിനെ രക്ഷ നേടാന്‍ കഴിയും. ഞാന്‍ എന്റെ ഒരു കൈ ബലം പ്രയോഗിച്ച് വേറെയാക്കി മാറ്റി നിര്‍ത്തിയാല്‍ അവിടം ശൂന്യമാകും. മൃതപ്രായമാകും. കാരണം ജീവനുള്ള ശരീരത്തിന്റെ ഭാഗമായ കൈയ്ക്ക് ശരീരവുമായുള്ള ബന്ധത്തെ വിച്ഛേദിച്ചു. ഇതില്‍ നിന്നും രക്ഷ നേടാന്‍ ഒരേയൊരു വഴിയേയുള്ളൂ. നാം ഒന്നാണെന്നും നമ്മുടെ സംസ്‌കാരവും പൂര്‍വ്വികരും മാതൃഭൂമിയും ഒന്നാണെന്ന് മനസ്സിലാക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുക.
അഖണ്ഡഭാരതം എന്നത് രാഷ്ട്രീയ കാഴ്ചപ്പാടിലല്ല. എന്തെന്നാല്‍ ഭാരതം അഖണ്ഡമായിരുന്നപ്പോഴും ഇവിടെ അനേകം രാജാക്കന്മാരും രാജ്യങ്ങളും ഉണ്ടായിരുന്നു. ഓരോ രാജ്യത്തിന്റേയും അതിര്‍ത്തികള്‍ കടക്കുമ്പോള്‍ അനുവാദം വാങ്ങണമായിരുന്നു. പുരാതനകാലത്തും രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ നടന്നിരുന്നു. പക്ഷേ ഭാരതത്തിന്റെ വടക്കു നിന്ന് തെക്കോട്ടും പടിഞ്ഞാറുനിന്ന് കിഴക്കോട്ടും തടസ്സമില്ലാതെ പോകുവാനും എവിടെയും താമസിക്കുവാനും അധ്വാനിക്കുവാനും കഴിഞ്ഞിരുന്നു. എല്ലാവരും ഭാരതത്തോട് താദാത്മ്യം പ്രാപിച്ചിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ ചര്‍ച്ചകള്‍ എന്തുമായിക്കൊള്ളട്ടെ, ഈ വികാരം വീണ്ടും വന്നാല്‍ എല്ലാവര്‍ക്കും വികസനമുണ്ടാവും. എല്ലാവര്‍ക്കും സുഖകരവും ശാന്തിപൂര്‍ണ്ണവുമായ അന്തരീക്ഷത്തില്‍ കഴിയാന്‍ സാധിക്കും. പരസ്പരം സൗഹൃദമുണ്ടാവും. ഏത് നിദ്രയിലാണോ നാം അകപ്പെട്ടിരിക്കുന്നത് അതില്‍ നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കേണ്ടത് അത്യാവശ്യമാണ്. ഉറങ്ങുന്ന വ്യക്തി എപ്പോഴെങ്കിലും ഉണരും. അതുകൊണ്ട് അഖണ്ഡഭാരതം ഉണ്ടെന്ന് ചിന്തിച്ച് മുന്നോട്ടുനീങ്ങണം.
? അനേകം മുസ്ലീങ്ങള്‍ക്ക് ഹിന്ദു എന്ന വാക്കിന്റെ ഭൂമിശാസ്ത്രപരമായ തിരിച്ചറിയലിനെ അംഗീകരിക്കുകയെന്നത് ഇന്ന് എളുപ്പമല്ല. എന്നാല്‍ അവര്‍ക്ക് ഭാരതീയ മുസ്ലീങ്ങള്‍ എന്നു പറയുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. മുസ്ലീങ്ങളുടെ മതപരമായ കേന്ദ്രങ്ങളില്‍ ഖനനം നടന്നുകൊണ്ടിരിക്കുന്നു. മുസ്ലീങ്ങള്‍ക്കു നേരെ അതിക്രമം നടത്തുന്നതില്‍ സംഘ സ്വയംസേവകര്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഈ ദൂരവും അവിശ്വാസവും തുടര്‍ന്നുകൊണ്ടിരുന്നാല്‍, ഭാരതം ശക്തിശാലിയാവുന്നതും വിശ്വഗുരുവാകുന്നതും എങ്ങനെ സാധ്യമാവും? സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാവുന്നത്? നമുക്ക് എല്ലാവര്‍ക്കും ഭാരതീയര്‍ എന്ന നിലയില്‍ സംഘടിച്ച് ഒന്നിച്ച് നില്‍ക്കാന്‍ കഴിയില്ലേ? വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഇത്തരം കലാപങ്ങള്‍ ആരാണ് നിര്‍ത്തലാക്കുക? നമ്മുടെ റോഡുകള്‍ക്കും പട്ടണങ്ങള്‍ക്കും നല്‍കിയ മുസ്ലീം ആക്രമണകാരികളുടെ പേരുകള്‍ മാറ്റുന്നത് ഉചിതമാണോ? സംഘം ഭാരതത്തിലെ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കും എതിരല്ല. ഈ വിശ്വാസം അവര്‍ക്ക് നല്‍കാന്‍ സംഘത്തിന് എന്തുകൊണ്ടാണ് കഴിയാത്തത്? ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങളും ക്രിസ്ത്യാനികളും, പൊതുവായ ഒരു ഭൂതകാല സംസ്‌കാരിക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണെന്ന് എങ്ങനെ ഉറപ്പുവരുത്തും? വസുധൈവ കുടുംബകം എന്നതിന് നാം നല്‍കുന്ന ഊന്നല്‍, നുഴഞ്ഞുകയറ്റത്തെ പ്രത്യേകിച്ചും ബംഗാളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തെ എങ്ങനെയാണ് ബാധിക്കുന്നത്.
േഹിന്ദു എന്ന വാക്ക് ഒരു ആശയം വ്യക്തമാക്കുന്നതാണ്. അതുകൊണ്ടാണ് നമ്മള്‍ ഹിന്ദു എന്നു പറയുന്നത്. എന്നാല്‍ ചിലര്‍ ഹിന്ദവി, ഭാരതീയ, ആര്യ, ഇന്‍ഡിക് എന്നൊക്കെ പറയുന്നു. ഇതൊക്കെ സമാനാര്‍ത്ഥപദങ്ങളാണെന്ന് നമുക്കറിയാം. അവര്‍ക്കും ഇതറിയാമെങ്കില്‍ അവര്‍ ഈ വാക്കുകള്‍ ഉപയോഗിക്കുന്നതിനെ നാം അംഗീകരിക്കുന്നു. നാം ഈ പദങ്ങളെയെല്ലാം സമാനാര്‍ത്ഥകമായി കരുതുന്നു. എന്നാല്‍ സാംസ്‌കാരിക പശ്ചാത്തലമുള്ളതും നമ്മുടെ പൂര്‍വ്വിക പാരമ്പര്യം വ്യക്തമാക്കുന്നതുമായ ഒരേയൊരു വാക്ക് മാത്രമേ ഇന്നുള്ളൂ. അത് ഹിന്ദുവാണ്. താങ്കള്‍ ഭാരതീയന്‍ എന്നു പറഞ്ഞാലും എല്ലാം ഒന്നുതന്നെയാണ്. ഏതുവേണമെങ്കിലും ഉപയോഗിച്ചോളൂ. വാക്കുകള്‍ തമ്മിലുള്ള ഈ കലഹത്തില്‍ നമ്മള്‍ ഇടപെടുന്നില്ല. നമുക്ക് വേണ്ടത് ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് താങ്കള്‍ മനസ്സിലാക്കണം എന്നുള്ളതാണ്.
ഹിന്ദു-മുസ്ലീം ഏകത എന്നൊക്കെ പറയുമ്പോള്‍ എന്റെ മനസ്സില്‍ ഉയരുന്ന ചോദ്യം, ഒന്നുതന്നെയായവരെ വീണ്ടും ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യം എന്താണ് എന്നതാണ്. എന്തിലാണ് ഹിന്ദുവും മുസ്ലീമും തമ്മില്‍ സാദൃശ്യമില്ലാത്തത്? പൂജാക്രമങ്ങളില്‍ മാത്രമേ മാറ്റമുള്ളൂ. ഓരോരുത്തരും മറ്റുള്ളവര്‍ ഉണ്ടായാല്‍ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ പറ്റില്ല എന്ന ഭീതി അനാവശ്യമായി ഉണ്ടാക്കുകയാണ്. എത്ര യുദ്ധങ്ങളും അതിക്രമങ്ങളും കൊലപാതകങ്ങളും നടന്നു. രാജ്യവും വെട്ടിമുറിച്ചു. ജാഗ്രത പാലിക്കണമെന്ന് ഒരുവശത്ത് പറയുന്നു. മറുവശത്ത് ഹിന്ദുക്കളുടെ കൂടെ പോയാല്‍ നിന്റെ ഇസ്ലാം ഇല്ലാതാവുമെന്ന് പറയുന്നു. നീ വേറെയാണ്, വേറെ തന്നെ നില്‍ക്കണം അല്ലെങ്കില്‍ നിന്റെ വ്യക്തിത്വം നഷ്ടപ്പെടുമെന്ന് പറയുന്നു. ഇതൊക്കെ തെറ്റായ കാര്യമാണ്. മതം മാറിയാലും നമ്മുടെ സ്വത്വം മാറില്ലെന്ന് മൗലാനാ അബ്ദുള്‍കലാം ആസാദിന്റെ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. തന്റെ ചാച്ചയും ഇങ്ങനെ പറഞ്ഞിരുന്നതായി അര്‍ഷദ് മദനി സാഹബ് എന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ സ്വത്വം ഒന്നാണ്. നമ്മള്‍ ഹിന്ദുക്കളാണ്; ഭാരതീയരാണ്; ഹിന്ദവികളാണ്. ഇത് നമ്മുടെ സംസ്‌കൃതിയേയും മാതൃഭൂമിയേയും പൂര്‍വ്വിക പരമ്പരകളേയും സൂചിപ്പിക്കുന്നതാണ്. എഴുപത് വര്‍ഷത്തിനുശേഷവും ഹിന്ദുക്കള്‍ ദുര്‍ബ്ബലരാണെന്നതിന് കാരണം അവര്‍ക്ക് ആത്മവിശ്വാസം ഇല്ല എന്നതാണ്. നമ്മള്‍ ഇനി ഒരുമിച്ച് മുന്നോട്ട് നടക്കണം. ഒരുഭാഗത്ത് ആത്മവിശ്വാസക്കുറവ് ആണെങ്കില്‍ മറുഭാഗത്ത് മുസ്ലീങ്ങള്‍, ഹിന്ദുക്കളുടെ കൂടെ നടന്നാല്‍ തങ്ങളുടെ ഇസ്ലാം ഇല്ലാതായിപ്പോകുമെന്ന് വിശ്വസിക്കുന്നു. ഇതിനൊക്കെ കാരണം ആത്മീയതയും സ്വന്തം ശക്തിയും മറന്നു എന്നതാണ്. സമാജത്തെ സംഘടിപ്പിക്കേണ്ടതും സ്വന്തം ശക്തിയെപ്പറ്റി ബോധവാന്മാരാക്കേണ്ടതും അത്യാവശ്യമാണ്. രണ്ടാമതായി മുസ്ലീങ്ങളുടെ തെറ്റിദ്ധാരണ മാറ്റേണ്ടതും ആവശ്യമാണ്. ആദ്യം ഇസ്ലാം ഭാരതത്തിലേക്ക് വന്നത് തൊട്ട് ഇന്ന് വരെ ഇവിടെയുണ്ട്. ഇസ്ലാം ഉണ്ടാവില്ല എന്ന് ചിന്തിക്കുന്നത് ഹിന്ദുക്കളുടെ സ്വഭാവമല്ല. ഹിന്ദുചിന്ത അങ്ങനെയല്ല. രണ്ടുപേരിലും ആത്മവിശ്വാസം ഉണ്ടാക്കിയാലേ സംഘര്‍ഷം അവസാനിക്കുകയുള്ളൂ. ആദ്യം നമ്മള്‍ എല്ലാവരും ഒന്നാണെന്ന് അംഗീകരിക്കണം. നമ്മുടെ ഭാഷയും ജാതി സമ്പ്രദായങ്ങളും പൂജയുമൊക്കെ വ്യത്യസ്തമാണ്. ഇതൊക്കെ നമ്മുടെ സവിശേഷതകള്‍ കൂടിയാണ്. പക്ഷേ എല്ലാറ്റിനും മുകളില്‍ നില്‍ക്കുന്നത് നമ്മുടെ രാജ്യമാണ്; നമ്മുടെ സമാജമാണ്; നമ്മുടെ സംസ്‌കൃതിയാണ്. അത് വേറെ വേറെയല്ല. അനേകം സമൂഹങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന ഒരു സംയുക്ത രാഷ്ട്രമല്ല നമ്മള്‍; മറിച്ച് നാമെല്ലാവരും ഒന്നാണ്.
പട്ടണങ്ങളുടെയും റോഡുകളുടെയും പേരുകള്‍ മാറ്റുന്നത് അതാതിടങ്ങളിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ്. ആക്രമണകാരികളുടെ പേരുകള്‍ ഉണ്ടാവില്ല; എന്നാല്‍ അതിനര്‍ത്ഥം മുസ്ലീം പേരുകള്‍ ഉണ്ടാവില്ല എന്നല്ല. രക്തസാക്ഷി ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദ്, ഡോ. അബ്ദുള്‍ കലാം എന്നിവരുടെ പേരുകള്‍ നല്‍കണം. ഏത് മതത്തില്‍പ്പെട്ടയാളാണ് എന്ന് നോക്കിയല്ല പേരിടുന്നത് മറിച്ച് ദേശഭക്തനാണോ അല്ലയോ എന്ന് നോക്കിയാണ് പേരിടുന്നത്. നമുക്ക് ആരില്‍ നിന്നാണോ പ്രേരണ ലഭിക്കുന്നത് അവരുടെ പേരിടണം. രാം പ്രസാദ് ബിസ്മില്ലില്‍ നിന്നും എത്രത്തോളം പ്രചോദനം നമുക്ക് ലഭിക്കുമോ അത്രത്തോളം തന്നെ അശ്ഫാക്ക് ഉള്ളാ ഖാനില്‍ നിന്നും ലഭിക്കും. നമ്മുടെ ആരാധനാ സമ്പ്രദായങ്ങളും ഭക്ഷണരീതികളും ആചാരങ്ങളും പാരമ്പര്യങ്ങളും വ്യത്യസ്തമായത് നമ്മുടെ സംസ്‌കൃതി വ്യത്യസ്തമായതുകൊണ്ടല്ല; മറിച്ച് എല്ലാറ്റിനേയും ഉള്‍ക്കൊള്ളാനുള്ള നമ്മുടെ സംസ്‌കൃതിയുടെ വൈശിഷ്ട്യം മൂലമാണ്. അതുകൊണ്ട് നമ്മുടെ സംസ്‌കൃതിയെ ആദരിക്കുകയും അംഗീകരിക്കുകയും വേണം. ഒരു രാജ്യം, ഒരു സമാജം എന്ന നിലയില്‍ നാം ഒറ്റക്കെട്ടാണ്. ചരിത്രപരമായ പശ്ചാത്തലത്തിന്റെ കാരണങ്ങളാല്‍ ഉണ്ടായ സംഘര്‍ഷങ്ങളെ സാവധാനം ഇല്ലാതാക്കണം. മുസ്ലീങ്ങളോട് എതിര്‍പ്പുണ്ടായിട്ടല്ല റോഡുകളുടെ പേര് മാറ്റുന്നത്. ആക്രമണകാരികളുടെ ഒഴിച്ച് ബാക്കി എല്ലാ പേരുകളും സ്വീകാര്യമാണ്.
(തുടരും)





















