കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ ആദര്‍ശരാജ്യമായി കാണുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെയല്ലേ? ചൈനയെ ഇന്ത്യ, ജപ്പാന്‍, അമേരിക്ക തുടങ്ങിയ അച്ചുതണ്ട് വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ഒരു കമ്മ്യൂണിസ്റ്റ് നേതാവ് പറഞ്ഞത് നമ്മള്‍ കേട്ടതാണല്ലോ. ചങ്കിലെ ചൈന എന്നത് അവരുടെ ഒരു വികാരമാണ്. ക്യൂബയോടും ഒരളവോളം വടക്കന്‍ കൊറിയയോടുപോലും ഐക്യപ്പെടുന്നവരാണവര്‍ എന്നതല്ലേ യാഥാര്‍ത്ഥ്യം?
♠അതെന്തുകൊണ്ടാണെന്നറിയാമോ, ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഘടന മൊത്തം മതവത്കരിക്കപ്പെട്ടിട്ട് കുറേക്കാലമായി. മതാത്മകമാണ് അതിന്റെ സമീപനം. അവര്‍ക്ക് പടിഞ്ഞാറോട്ടു നോക്കൂ, മെക്കയിലേക്കു നോക്കൂ എന്നു പറയുംപോലെ റഷ്യയും ചൈനയുമൊക്കെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇവര്‍ക്ക് അങ്ങനെ പറയാനൊരിടമില്ല. എങ്ങോട്ടാണ് നോക്കുക? സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. ചൈന സമ്പൂര്‍ണ്ണ മുതലാളിത്ത രാജ്യമായിത്തീര്‍ന്നു. ക്യൂബ എന്ന രാജ്യം ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണല്ലോ. വെനസ്വേലയെവിടെയുണ്ട്? വിയറ്റ്‌നാം എവിടെയുണ്ട്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലെങ്കില്‍ സോഷ്യലിസ്റ്റ് ചേരി എന്നു പറയുന്നത് ഇല്ലാതായി. ഇന്ത്യയിലാണെങ്കില്‍ ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവില്ലാത്തവിധം പാര്‍ട്ടി ഇല്ലാതായി.
കെ.കെ. മുഹമ്മദ് ഒരിക്കല്‍ പറയുകയുണ്ടായി, ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ളതുകൊണ്ടാണ് ഇവിടെ ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കുന്നത് എന്ന്. അത് ഒരു പച്ചപ്പരമാര്‍ത്ഥമല്ലേ? പാകിസ്ഥാന്‍ തുടക്കത്തില്‍ ഒരു ജനാധിപത്യരാജ്യമായിരുന്നല്ലോ, പിന്നീട് ഭൂരിപക്ഷ മതതാത്പര്യം അനുസരിച്ചാണല്ലോ അത് ഇസ്ലാമികാധിപത്യത്തിലമര്‍ന്നത്?
♠എനിക്കതിനോട് യോജിപ്പുണ്ട്. അത് കെ.കെ. മുഹമ്മദ് സാര്‍ പറഞ്ഞതുകൊണ്ടു മാത്രമല്ല, മുമ്പേതന്നെ നല്ല ആത്മീയനേതാക്കള്‍ അത് പറഞ്ഞിട്ടുണ്ട്. അതായത്, അവര്‍ ദേശീയമുസ്ലിങ്ങളാണ്. ദേശിയമുസ്ലിം എന്നു പറയുന്ന തലമുറ കുറ്റിയറ്റു പോകുന്ന ഒരു ലക്ഷണം ഇന്ത്യയില്‍ കാണാനുണ്ട്. അവര്‍ക്ക് വോയ്‌സില്ല. ഈ പൊളിറ്റിക്കല്‍ ഇസ്ലാമിനും തീവ്രവാദ ഇസ്ലാമിനുമാണിവിടെ ശബ്ദമുള്ളത് ഇപ്പോള്‍. അവരോട് സമരസപ്പെട്ട് ഒന്നുകില്‍, ഒത്തുപോവുകയും വോട്ട് കടം വാങ്ങുകയുമൊക്കെ ചെയ്യുന്ന കൂട്ടത്തിലാണ് നമ്മുടെ സാമുദായിക പാര്‍ട്ടികളൊക്കെ പോകുന്നത്. അതേസമയത്ത്, ഞാന്‍ എപ്പോഴും പറയുന്ന ഒരു ഉദാഹരണമുണ്ട്, പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിനെക്കുറിച്ച് – ഒന്നാമന്‍, രണ്ടാമന്‍ അവര്‍ രണ്ടുപേരുണ്ട്. അവര്‍ മുത്തശ്ശനും പേരക്കുട്ടിയുമായിരുന്നു. ദേശീയമുസ്ലിമിന്റെ പാരമ്പര്യം അവരില്‍നിന്നാണ് തുടങ്ങുന്നത്. അവര്‍ പറഞ്ഞത് ‘അല്‍ ഹിന്ദ് ദാറുല്‍ ഇസ്ലാം’ (ഇന്ത്യ ഇസ്ലാമിന്റെ ഭവനം) എന്നാണ്. ഏതൊരു മുസ്ലിം ഭൂരിപക്ഷരാജ്യത്തേക്കാളും ഇസ്ലാമികരാഷ്ട്രത്തേക്കാളും സുരക്ഷിതമായി അന്തസ്സോടെ മുസല്‍മാന് ജീവിക്കാവുന്ന രാജ്യമാണ് ഇന്ത്യ. നിങ്ങള്‍ ആര്‍ക്കെങ്കിലുംവേണ്ടി മരിക്കുന്നുവെങ്കില്‍, എന്തെങ്കിലും ഒരു കാരണത്തിനു വേണ്ടി മരിക്കുന്നുവെങ്കില്‍ മരിക്കേണ്ടത് അന്യസമുദായക്കാരോട് ഏറ്റുമുട്ടിയിട്ട് ആകരുത്. അവരെ വെറുത്ത്, അവരെ കാഫിറുകള്‍ എന്നുവിളിച്ച്, അവരോട് പൊരുതിമരിച്ചിട്ട് നിങ്ങള്‍ക്ക് കിട്ടാനുള്ളതല്ല, സ്വര്‍ഗ്ഗം. നിങ്ങള്‍ എപ്പോഴെങ്കിലും പൊരുതിമരിക്കുന്നു എങ്കില്‍ മതത്തിനുവേണ്ടിയല്ല, രാഷ്ട്രത്തിനുവേണ്ടിയാകണം.
എന്നാല്‍ നമ്മള്‍ മനസ്സിലാക്കിയിട്ടുള്ളത്, ഇസ്ലാമിന് രാഷ്ട്രത്തേക്കാള്‍ പരമപ്രധാനമായിട്ടുള്ളത് മതമാണെന്നാണല്ലോ.
♠അങ്ങനെയല്ല, അത് ഓരോ ആളുകളുടെ വ്യാഖ്യാനമാണ്.
ഇന്ത്യയില്‍ ഖിലാഫത് പ്രസ്ഥാനം ഉണ്ടായത്, തുര്‍ക്കി ഖലിഫയ്ക്കുവേണ്ടിയായിരുന്നില്ലേ? അന്ന് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് തുര്‍ക്കി ഖലിഫയുമായി എന്തു ബന്ധമാണുണ്ടായിരുന്നത്? അതുപോലെ പലസ്തീന്റെ കാര്യം നോക്കുക, പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് ഇത്ര ഉത്കണ്ഠ തോന്നാനുള്ള കാരണം അതൊരു മുസ്ലിം വിഷയമാണ് എന്നതുകൊണ്ടു തന്നെയല്ലേ?
ൗഅതാണ് ഞാന്‍ പറഞ്ഞത്, ഈ പാന്‍ ഇസ്ലാമിസം എന്നു പറയുന്നത്. അതിനെയാണ് പൊളിറ്റിക്കല്‍ ഇസ്ലാം ഉപയോഗപ്പെടുത്തുന്നത്.
കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ ന്യൂനപക്ഷങ്ങളോടുള്ള പ്രത്യേകിച്ച് ഇസ്ലാമിനോട് പ്രീണനരാഷ്ട്രീയത്തില്‍ മത്സരിക്കുകയാണ് എന്നുപറയുന്നതിനോട് യോജിക്കുന്നുണ്ടോ?
♠അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം പ്രതിപക്ഷത്തിന്റെ പ്രധാനപണി ഈ ന്യൂനപക്ഷപ്രീണനമാണ്. കാരണം, ഇവര്‍ ആദ്യം ഉണ്ടാക്കിവെച്ച ഒരു ടെക്സ്റ്റ് ഉണ്ടല്ലോ, നരേന്ദ്രമോദി ഹിന്ദുത്വവാദിയാണ്. അതുകൊണ്ടുതന്നെ ആ പഴയ തിസിസ്-ആഭ്യന്തരശത്രുക്കള്‍. അതില്‍ കമ്യൂണിസ്റ്റ്കാരുണ്ട്, മുസ്ലിങ്ങളുണ്ട്, ക്രിസ്ത്യാനികളുണ്ട് എന്ന വ്യാപകമായ പ്രചരണം. ന്യൂനപക്ഷങ്ങളും ഒരളവോളം സെക്യുലര്‍ ഫോഴ്‌സും ചേര്‍ന്ന നിലയാണ് ഇന്ത്യയിലെ ഇന്നത്തെ പ്രതിപക്ഷം. അതുകൊണ്ട്, ന്യൂനപക്ഷങ്ങള്‍ എന്ത് അക്രമവും, ഭീകരവാദവും കാണിച്ചാലും അംഗീകരിക്കുക, കാരണം അതിനൊെക്കയുള്ള ന്യായം നരേന്ദ്രമോദി അധികാരത്തിലുണ്ടല്ലോ എന്നതാണ്. അത് വോട്ട്ബാങ്കായി വരുത്താനുള്ള ശ്രമമുണ്ട്. പക്ഷേ, അത് ഇപ്പോള്‍ ഏറെക്കുറെ എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞു.
വിശ്വപ്രസിദ്ധ എഴുത്തുകാരി മാധവിക്കുട്ടി കമലാസുരയ്യയായി മാറിയതിനുപിന്നില്‍ നടന്ന ആസൂത്രിതമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താങ്കള്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അവരെ പ്രണയക്കെണിയില്‍ കുരുക്കി ഇസ്ലാമിലേക്ക് മതംമാറ്റിയത് സാദീഖലി എന്ന് അവര്‍ വിളിച്ചിരുന്ന മുസ്ലിംലീഗ് നേതാവ് അബ്ദുള്‍ സമദ് സമദാനി ആണെന്ന് ലീലാമേനോനോട് അവര്‍ പറയുകയും ചെയ്തിട്ടുണ്ടല്ലോ. മാധവിക്കുട്ടി ലൗ ജിഹാദിന്റെ ഇരയാണ് എന്ന അഭിപ്രായമുണ്ടോ? മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനം കേവലം അവരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. അവരെപ്പോലുള്ള ഒരു സെലിബ്രിറ്റിയെ മതംമാറ്റുകവഴി മറ്റു സ്ത്രീകളെയും ആ വഴി കൊണ്ടുപോകുവാനുള്ള ഒരു പ്രചോദനതന്ത്രം കൂടി അതിലുണ്ടെന്നു സംശയിക്കാമല്ലോ.
♠മാധവിക്കുട്ടിയുടെ മതംമാറ്റം ലൗ ജിഹാദ് ആണോ എന്നത് ഓരോരുത്തരും അതിനെ എങ്ങനെ ഡിഫൈന്‍ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ലൗ ജിഹാദ് എന്നു പറഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ പ്രണയത്തിനുവേണ്ടിയുള്ള ധര്‍മ്മസമരം എന്ന അര്‍ത്ഥത്തിലാണെങ്കില്‍ അത് പോസിറ്റീവ് ആണ്. എന്നാല്‍ ഇവിടെ ജിഹാദിനുവേണ്ടി ലൗ ഒരു ആയുധമാക്കുകയാണ്. പ്രണയവുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ പാടില്ലാത്ത ഒന്നാണ് മതം. മതപരിവര്‍ത്തനമാണ് ലക്ഷ്യം, പ്രണയം ഒരു ലക്ഷ്യമേയല്ല. എന്റെ മതത്തിലേക്കൊരു ആളെ കൂട്ടാന്‍ ഞാനൊരു പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച്, അവളെ എന്നോട് അടുപ്പിച്ച്, എന്നോടൊട്ടിക്കഴിഞ്ഞാല്‍ പിന്നെ എന്റെ മതമല്ലേ ആവട്ടെ, എന്നു കരുതി മനസ്സില്ലാമനസ്സോടെ അവളും ആ മതത്തിലേക്ക് എത്തിച്ചേരുന്ന ഒരു അവസ്ഥയുണ്ടല്ലോ, അപ്പോള്‍ ഫലത്തില്‍ ഞാന്‍ ചെയ്യുന്നത് എന്റെ മതത്തിന് ഒരാളെ കൂട്ടിക്കൊടുക്കുകയാണ്. ഇതാണ് ഇപ്പോള്‍ ലൗ ജിഹാദ് എന്നു പറയുന്നത്. എന്നാല്‍ സമദാനിയുടെ കാര്യത്തില്‍ ഇത് ജിഹാദുമല്ല, ലൗവുമല്ല. അദ്ദേഹത്തിന്റെ കേസിലത് ഒരു ചതിയന്‍ കച്ചവടമാണ്. അമ്മയുടെ പ്രായമുള്ള 67 വയസ്സുള്ള ഒരു സ്ത്രീ. അവര്‍ പ്രണയത്തിന് വേണ്ടി ദാഹിച്ചു നടന്ന ഒരാളാണ്. അവരെ പ്രണയിനിയാക്കി. അവരോട് പ്രണയം നടിച്ചു. പക്ഷേ, അത് പോലും പ്രണയമല്ല. ആ ശരീരത്തോടുള്ള അഭിനിവേശം മാത്രമായിരുന്നു. പക്ഷേ അവിടെ മാധവിക്കുട്ടി നിര്‍ത്തിയില്ല. മാധവിക്കുട്ടി പറഞ്ഞു നീയെന്നെ നശിപ്പിച്ചില്ലേ, അപ്പോള്‍ പിന്നെ അതിനു കൊടുക്കുന്ന പ്രായശ്ചിത്തമാണ് ഞാന്‍ കെട്ടിക്കോളാമെന്ന്. മാധവിക്കുട്ടി വിവാഹത്തിന് ഒരിക്കലും സമ്മതിക്കാതിരിക്കാന്‍ വേണ്ടി അയാള്‍ വെച്ച കണ്ടീഷനാണ് മതം മാറണം എന്നത്. അവര്‍ക്ക് പ്രണയത്തേക്കാള്‍ വലുതൊന്നുമല്ല മതം. അതുകൊണ്ട് മതംമാറിക്കൊള്ളാം എന്നുപറഞ്ഞു. നിനക്കിപ്പോള്‍ രണ്ടു ഭാര്യമാരില്ലേ എന്നെ എങ്ങനെ സ്വീകരിക്കും എന്ന് ചോദിച്ചു. അപ്പോള്‍ സമദാനി പറഞ്ഞു, എനിക്ക് ദില്ലിയില്‍ ഭാര്യയില്ല, നിങ്ങളങ്ങോട്ട് വന്നാല്‍ മതി എന്ന്.
അപ്പോള്‍ സമദാനിക്ക് നിലവില്‍ രണ്ടുഭാര്യമാര്‍ ഉണ്ടായിരുന്നോ.
♠ഇപ്പോഴും രണ്ടു ഭാര്യമാരുണ്ടല്ലോ. മാധവിക്കുട്ടി മൂന്നാമത്തെ ഭാര്യയായിരുന്നു. മാധവിക്കുട്ടിയുടെ കാര്യം പറഞ്ഞാല്‍ അവര്‍ ഭയങ്കര ഒറ്റപ്പെട്ട ഒരു അവസ്ഥയിലായിരുന്നു. അവര്‍ക്ക് ഭര്‍ത്താവില്‍ നിന്ന് പ്രണയം കിട്ടിയിട്ടില്ല എന്ന് അവര്‍ എഴുതിയിട്ടുണ്ട്. അവരുടെ ശരീരം തേടിവന്ന ഒരു പുരുഷനില്‍നിന്നും അവര്‍ക്ക് പ്രണയം കിട്ടിയിട്ടില്ല എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മതം മാറ്റം പ്രഖ്യാപിക്കുമ്പോള്‍ അവര്‍ പറയുന്നുണ്ട്, 1999 ഡിസംബറില്‍. എന്റെ മക്കള്‍ക്കുപോലും എനിക്ക് സ്‌നേഹം തരാന്‍ നേരമില്ല, ഞാനങ്ങേയറ്റം ഏകാകിയാണ്. ഞാന്‍ ഉപേക്ഷിക്കപ്പെട്ടവളാണ്. എന്നൊക്കെ പറയുന്നുണ്ട്. എല്ലാവരും ചേര്‍ന്ന ഒരിടപാടാണിത്.
(തുടരും)





















