തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്ഫലം വിലയിരുത്തുമ്പോള്‍ കേരളത്തിലെ ഹൈന്ദവസംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു പുനരാലോചന വേണമെന്ന ചിന്ത ഉടലെടുക്കുന്നു. പ്രത്യേകിച്ചും എസ്എന്‍ഡിപി, എന്‍എസ്എസ്, കെപിഎംഎസ്, വിശ്വകര്‍മ്മ മഹാസഭ തുടങ്ങി എല്ലാ സംഘടനകളും തങ്ങളുടെ പ്രവര്‍ത്തനത്തില്‍ എന്തുനേടി എന്നും എവിടെയാണ് നില്‍ക്കുന്നത് എന്നും വിശകലനം ചെയ്യാനും നിലപാടുകള്‍ പുന:പരിശോധിക്കാനും സമയമായി എന്ന് തോന്നുന്നു.
മലപ്പുറം ജില്ലയിലെ മുസ്ലിം വോട്ടുകള്‍ ഒന്നായി സമാഹരിക്കപ്പെട്ടപ്പോള്‍ ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ സീറ്റുകളും ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും മുസ്ലിം ലീഗ് കൈയടക്കുന്ന സാഹചര്യം കേരളം കണ്ടു. മുസ്ലിം വോട്ടുകള്‍ മുസ്ലീം ലീഗിലോ അല്ലെങ്കില്‍ അവരുടെ സംഘടനകളിലോ ഒരേ രീതിയില്‍ കേന്ദ്രീകരിക്കപ്പെടുന്നത് ആദ്യമല്ല. പക്ഷേ, കേരളത്തിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സംസ്ഥാനഭരണം വരെയുള്ള എല്ലാ മേഖലകളിലും ന്യൂനപക്ഷ ആധിപത്യം അതിശക്തമാകുന്നതും അത് ഒരു വോട്ട് ബാങ്ക് ആയി കേന്ദ്രീകരിക്കുന്നതും അപായകരമായ അവസ്ഥ തന്നെയാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന അവസാന യുഡിഎഫ് ഭരണം പോലും ഇതിന്റെ ദൃഷ്ടാന്തമായിരുന്നു.
സംസ്ഥാന ഖജനാവിന്റെ 80 ശതമാനം വരുന്ന വകുപ്പുകളായ പൊതുമരാമത്ത്, ആരോഗ്യം, തദ്ദേശസ്വയംഭരണം, വ്യവസായം, വിദ്യാഭ്യാസം എന്നിവ മുസ്ലിം ലീഗ് കൈയടക്കുകയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നഗ്‌നമായ വര്‍ഗീയതയുടെയും താവളം ആക്കി മാറ്റുകയും ചെയ്തു എന്നകാര്യം ചെറുതായി കണ്ടുകൂടാ. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബ് 23 വകുപ്പുകളിലും മേധാവികളായി മുസ്ലീങ്ങളെ നിയമിച്ചത് കേരളം മറന്നിട്ടുണ്ടാകില്ല. മാത്രമല്ല, മന്ത്രിക്ക് താമസിക്കാന്‍ ഒരുക്കിയ ഔദ്യോഗിക വസതിയുടെ ഗംഗ എന്ന പേര്, തന്റെ മതവിശ്വാസത്തിന് എതിരാണെന്ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടിയ റബ്ബ് ശഠിച്ചപ്പോള്‍ വീടിന്റെ പേര് ഗ്രേസ് എന്ന് മാറ്റിയത് ചരിത്രം. സ്‌കൂളുകളുടെ ബ്ലാക്ക് ബോര്‍ഡും ചോക്കും പോലും പച്ച ബോര്‍ഡും സ്‌കെച്ചു പെന്നും ആക്കി മാറ്റിയ അല്പത്തത്തിന്റെ പേരാണ് മുസ്ലിം ലീഗ് എന്നത്. ഉമ്മന്‍ചാണ്ടിയോടും യുഡിഎഫ് നേതാക്കളോടും ആലോചിക്കാതെ പ്രഖ്യാപിച്ച അഞ്ചാം മന്ത്രി സ്ഥാനവും എല്ലാ മുന്നണി മര്യാദകളും ലംഘിച്ച് പിടിച്ചെടുത്ത രാജ്യസഭാംഗത്വവും ഒക്കെ തന്നെ കോണ്‍ഗ്രസും യുഡിഎഫും മുസ്ലിംലീഗിന് കീഴടങ്ങിയതിന്റെ സൂചന തന്നെയായിരുന്നു. ഈ അഞ്ചു മന്ത്രിമാരുടെ 27 പേര്‍ വീതമുള്ള പേഴ്‌സണല്‍ സ്റ്റാഫില്‍ ഒരാളെ വീതം എങ്കിലും ഇതര മതസ്ഥരെ വെക്കണമെന്ന അഭ്യര്‍ത്ഥന നിരാകരിക്കപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി എന്നനിലയില്‍ ഇക്കാര്യത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കുലര്‍ ഇറക്കിയത്.
ഇസ്ലാമിക രാഷ്ട്രീയത്തിന്റെ തീവ്രതയും അതുണ്ടാക്കുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും അറിയുന്നവര്‍ക്ക് മാത്രം അറിയാം എന്നതാണ് കേരളത്തിന്റെ പ്രശ്‌നം. ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടപ്പോള്‍ കുറ്റാരോപിതരായ പ്രതികള്‍ക്ക് രായ്ക്കുരാമാനം വിദേശത്തേക്ക് കടക്കാന്‍ ഒത്താശ ചെയ്തത് ലീഗിന്റെ ഇടപെടലിലായിരുന്നു. മാറാട് കൂട്ടക്കൊല നടന്നദിവസം പള്ളിയില്‍ രക്തംപുരണ്ട വാളുകളുമായി എത്തിയവരെ രക്ഷിക്കാനും ആയുധങ്ങളും പള്ളിയും കഴുകി വൃത്തിയാക്കാനും അവിടെ രാഷ്ട്രീയപരമായ ഇടപെടല്‍ നടത്തി പ്രതികളെ രക്ഷിക്കാനും ലീഗിന്റെ മന്ത്രിയായിരുന്ന ഇ. അഹമ്മദ് നേരിട്ട് പള്ളിയില്‍ എത്തിയ കഥ മാറാട് അന്വേഷണ കമ്മീഷന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങള്‍ സമാഹരിക്കുന്നതിലും ഭരണത്തിന്റെ തണലുപയോഗിച്ച് മുസ്ലിംലീഗിനും കലാപ-ഭീകരവാദികള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഭീകരര്‍ക്ക് ആയുധം എത്തിക്കുന്നതിലും ഒക്കെ ഭരണകൂടവും ഭരണസംവിധാനവും എങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ടു എന്നും അതിലെ ലീഗ് മന്ത്രിമാരുടെയും ലീഗ് നേതാക്കളുടെയും പങ്കെന്തായിരുന്നു എന്നും മാറാട് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വളരെ വ്യക്തമായ സൂചന നല്‍കുന്നുണ്ട്. പൂന്തുറ അന്വേഷണ കമ്മി ഷനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടുതവണ അധികാരത്തി ല്‍ ഇല്ലാതിരുന്നത് കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനവും അഴിമതിപ്പണവും ഇല്ലാത്തത് മുസ്ലിംലീഗിനെയും ഇസ്ലാമിക ഭീകരസംഘടനകളെയും തളര്‍ത്തിയിട്ടുണ്ട്. ഹവാലയും പെട്രോ ഡോളര്‍ സഹായവും നരേന്ദ്രമോദി സര്‍ക്കാര്‍ തടഞ്ഞതോടെ പഴയതുപോലെ സുഗമമായി പണം എത്തിക്കാനും കഴിയുന്നില്ല. മലബാറിലെ ഭീകരപ്രവര്‍ത്തനത്തിന് ഒരു പരിധിവരെ പ്രയാസം നേരിടുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ഈ സാഹചര്യത്തിലാണ് ഇക്കുറി എന്തു വിലകൊടുത്തും ഭരണം പിടിക്കണം എന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയും മുസ്‌ലിംലീഗും മാത്രമല്ല, കാന്തപുരം മുസ്ലിയാര്‍ വരെ പറയുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്. താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനപ്പുറം യാതൊരു തത്വദീക്ഷയും ഇല്ലാത്ത ചില ക്രൈസ്തവസഭകള്‍ അപ്പോഴപ്പോള്‍ കാണുന്നവരെ പിന്താങ്ങുന്ന നിലപാടാണ് കേരള രാഷ്ട്രീയത്തില്‍ അനുവര്‍ത്തിക്കുന്നത്. ഈയൊരു ധ്രുവീകരണം ആണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വ്യക്തമായത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയതും ക്രൈസ്തവസഭകള്‍ യുഡിഎഫിന് പിന്തുണ നല്‍കിയത് കാരണമാണ്. ക്രിസ്ത്യന്‍ ഔട്ട് റീച്ചിന്റെ പേരില്‍ ക്രൈസ്തവസഭകളെ പ്രീണിപ്പിച്ചോ ഹൈന്ദവ താല്പര്യങ്ങളെ കുറച്ചു കണ്ടുകൊണ്ട് മതപരിവര്‍ത്തനം അടക്കമുള്ള കാര്യങ്ങളില്‍ ക്രൈസ്തവസഭകള്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചതുകൊണ്ടോസംഘടനാപരമായോ വോട്ടിന്റെയും തിരഞ്ഞെടുപ്പിന്റെയും ദൃഷ്ടിയിലോ ബിജെപിക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ ആകില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ ഹിന്ദുക്കളുടെ ശതമാനവും ബിജെപിക്ക് കിട്ടിയ ഹിന്ദുവോട്ട് ശതമാനവും താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദുക്കളുടെ വോട്ട് കൂടുതല്‍ സമാഹരിക്കാനും ഒരു ഹിന്ദു വോട്ട് ബാങ്ക് സൃഷ്ടിക്കാനുമാണ് ബിജെപി ഇനിയും പ്രവര്‍ത്തിക്കേണ്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കാസര്‍കോട് ജില്ലയില്‍ 55.83 ശതമാനം ആണ് ഹിന്ദുക്കള്‍. ഹിന്ദു വോട്ടിന്റെ 64.38 ശതമാനം ബിജെപിക്ക് കിട്ടിയില്ല. കണ്ണൂരില്‍ 59.83 ശതമാനം ആണ് ഹിന്ദു വോട്ട്. ഇതിന്റെ 79.61 ശതമാനവും ബിജെപിക്ക് കിട്ടിയില്ല. വയനാട്ടില്‍ 49.48 ശതമാനമാണ് ഹിന്ദു വോട്ട്. ഇതിന്റെ 70.82 ശതമാനവും ബിജെപിക്ക് കിട്ടിയില്ല. കോഴിക്കോട് 56.21 ശതമാനമാണ് ഹിന്ദുക്കള്‍. ഇതിന്റെ 76.81 ശതമാനവും ബിജെപിക്ക് കിട്ടിയില്ല. മലപ്പുറത്ത് 27.6 ശതമാനം ആണ് ഹിന്ദു വോട്ട്. ഇതിന്റെ 74.7 ശതമാനവും ബിജെപിക്ക് കിട്ടിയില്ല. പാലക്കാട് 66.76 ശതമാനം ആണ് ഹിന്ദു വോട്ട്. ഇതിന്റെ 72.8 ശതമാനവും ബിജെപിക്കല്ല ലഭിച്ചത്. തൃശ്ശൂരില്‍ 58.42 ശതമാനം ആണ് ഹിന്ദുവോട്ട്. അതിന്റെ 65 ശതമാനവും ബിജെപിക്ക് അല്ല ലഭിച്ചത്. എറണാകുളം ജില്ലയില്‍ 45.9 ശതമാനമാണ് ഹിന്ദു വോട്ട്. ഇതിന്റെ 86.94 ശതമാനവും ബിജെപിക്ക് അല്ല കിട്ടിയത്. ഇടുക്കിയില്‍ 48.86 ശതമാനം ആണ് ഹിന്ദുവോട്ട്. ഇതിന്റെ 77.7 ശതമാനവും ബിജെപിക്ക് അല്ല കിട്ടിയത്. കോട്ടയത്ത് 49.81 ശതമാനം ആണ് മൊത്തം ഹിന്ദു വോട്ട്. ഇതിന്റെ 68.1 ശതമാനവും ബിജെപി അല്ല ലഭിച്ചത്. ആലപ്പുഴയില്‍ 68.64 ശതമാനമാണ് ഹിന്ദുവോട്ട്. ഇതിന്റെ 70.31 ശതമാനം ബിജെപിക്ക് അല്ല ലഭിച്ചത്. പത്തനംതിട്ടയില്‍ 56.93 ശതമാനം ആണ് ഹിന്ദു വോട്ട്. ഇതിന്റെ 65.91 ശതമാനവും ബിജെപിക്കല്ല ലഭിച്ചത്. കൊല്ലത്ത് 64.42 ശതമാനം ആണ് ഹിന്ദുവോട്ട്. ഇതിന്റെ 69.97 ശതമാനവും ബിജെപിക്കല്ല ലഭിച്ചത്. തിരുവനന്തപുരത്ത് 66.94 ശതമാനം ആണ് ഹിന്ദു വോട്ട്. കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചപ്പോഴും ഹിന്ദു വോട്ടിന്റെ 38.54 ശതമാനം മാത്രമാണ് ബിജെപിക്ക് സമാഹരിക്കാന്‍ കഴിഞ്ഞത്. അതായത് 61.46 ശതമാനം ഹിന്ദുവോട്ട് ബിജെപിക്ക് കിട്ടിയിട്ടില്ല.
ഒന്‍പത് പാര്‍ട്ടികള്‍ വീതമുള്ള രണ്ട് ശക്തമായ മുന്നണികള്‍ മത്സരിക്കുമ്പോള്‍ അതില്‍നിന്ന് നേട്ടം കൊയ്യുന്നത് ന്യൂനപക്ഷ വിഭാഗമാണ് എന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ മത്തായി മാഞ്ഞുരാന്‍ സ്മാരക പ്രഭാഷണത്തിലും കാരൂര്‍ സ്മാരക പ്രഭാഷണത്തിലും കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേടുന്ന അനര്‍ഹമായ നേട്ടങ്ങളെക്കുറിച്ചും സ്വാധീനത്തെ കുറിച്ചും വ്യക്തമായി പറഞ്ഞിരുന്നു. യുഡിഎഫിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായിട്ടും ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടായിട്ടും ഖജനാവിന്റെ 80 ശതമാനം വരുന്ന സുപ്രധാന വകുപ്പുകള്‍ മുസ്ലിംലീഗിന്റെ കയ്യില്‍ എങ്ങനെ പോകുന്നു? അവര്‍ എങ്ങനെ ഇതില്‍നിന്ന് പണം മാത്രമല്ല, തങ്ങളുടെ വര്‍ഗീയവല്‍ക്കരണത്തിനു വേണ്ടിയുള്ള സാമഗ്രിയായി വകുപ്പുകളെ മാറ്റുന്നു എന്നത് കൂടി പഠിക്കേണ്ടതാണ്. സത്യം പറഞ്ഞ ആന്റണിയെ പിന്നില്‍ നിന്ന് കുത്തി ദല്‍ഹിക്ക് അയച്ചത് ചരിത്രം. ഇനിയും യുഡിഎഫ് വന്നാല്‍ ജമായത്ത് ഇസ്ലാമിയുടെയും ഇസ്ലാമിക വര്‍ഗീയ ശക്തികളുടെയും ഭരണമായിരിക്കും എന്ന എ.കെ. ബാലന്റെ പ്രസ്താവന പൂര്‍ണ്ണമായും തള്ളാനാവില്ല. സിപിഎമ്മിന്റെ എല്ലാ തലങ്ങളിലേക്കും കയറിപ്പറ്റിയിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഭീകരര്‍ ഉള്ളടത്തോളം കാലം സിപിഎം ഭരണത്തിലും ഇതുതന്നെയാണ് അവസ്ഥ എന്നകാര്യം കേരളത്തിലെ പൊതുസമൂഹവും ഹൈന്ദവരും ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇവിടെയാണ് കേരളത്തിലെ ഹൈന്ദവ സംഘടനകളുടെ പ്രസക്തി. 1960 കളില്‍ ഹിന്ദുമഹാമണ്ഡലം ഉണ്ടാക്കി മന്നത്ത് പത്മനാഭനും ആര്‍. ശങ്കറും മുന്നണികളെ മുഴുവന്‍ വിറപ്പിക്കുകയും ന്യൂനപക്ഷ ആധിപത്യം ചെറുക്കുകയും ചെയ്ത ചരിത്രമുണ്ട്. വിശാലമനസ്‌കരായ മന്നവും ആര്‍. ശങ്കറും എസ്എന്‍ഡിപിയുടെയും എന്‍എസ്എസ്സിന്റെയും ഡയറക്ടര്‍ ബോര്‍ഡുകളിലേക്ക് പോലും പരസ്പരം പ്രതിനിധികളെ അയക്കാന്‍ വരെ ധാരണയായ ഐക്യബോധം ഇല്ലാതാക്കിയതിന് പിന്നില്‍ ചില പത്രങ്ങളും ക്രൈസ്തവസഭകളും ഉണ്ട് എന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നതാണ്. അത്രയൊന്നും പോയില്ലെങ്കിലും പരസ്പരം സഹകരിക്കാനും ഹിന്ദുസമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ഒന്നിച്ച് ചേരാനും വോട്ട് ബാങ്ക് എന്ന നിലയില്‍ അല്ലെങ്കില്‍ പോലും ഹിന്ദുസമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടി എങ്കിലും അത്യാവശം കാര്യങ്ങള്‍ നേടിയെടുക്കാനും സഹകരിക്കാനുമുള്ള പാരസ്പര്യം ഈ സംഘടനകള്‍ തമ്മില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. പരസ്പരം പാരവെച്ചും കുറ്റം പറഞ്ഞും കുതികാല്‍ വെട്ടിയും ഏറെക്കാലം മുന്നോട്ടു പോകാന്‍ എസ്എന്‍ഡിപിക്കും എന്‍എസ്എസ്സിനും കെപിഎംഎസിനും വിശ്വകര്‍മ്മ മഹാസഭയ്ക്കും കഴിയില്ല. ലൗ ജിഹാദും ലാന്റ് ജിഹാദും മാര്‍ക്കറ്റ് ജിഹാദും അടക്കം ജിഹാദിന്റെ പല മാര്‍ഗങ്ങളിലൂടെ മണ്ണും പെണ്ണും പണവും കച്ചവടവും വ്യവസായവും കൈയടക്കുന്ന രീതിയിലേക്കാണ് ഇസ്ലാമിക ഭീകരവാദം മുന്നോട്ടുപോകുന്നത്. പാകിസ്ഥാനുമായി ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ ദക്ഷിണ ഭാരതത്തില്‍ ഇസ്ലാമിക രാജ്യം സൃഷ്ടിക്കാന്‍ പോരാട്ടം തുടങ്ങാനുള്ള പദ്ധതി പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്തിരുന്നു എന്ന കാര്യം എന്‍ഐഎ കോടതിയില്‍ അറിയിച്ച സാഹചര്യമെങ്കിലും കേരളത്തിലെ ഹൈന്ദവര്‍ മനസ്സിലാക്കണം. തന്ത്രപ്രധാന നഗരങ്ങളിലെ മുഴുവന്‍ പ്രധാനകേന്ദ്രങ്ങളും കൈയടക്കുകയും റോഡിന്റെയും ജംഗ്ഷനുകളുടെയും വ്യാപാരകേന്ദ്രങ്ങള്‍, ഏത് സമയത്തും പോരാട്ടത്തിന് തയ്യാറായുള്ള ഗുണ്ടാ സംഘങ്ങള്‍, സമാഹരിക്കപ്പെട്ട ആയുധങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന ഭീഷണിയുടെ മാനം ഹിന്ദു സമൂഹവും ഹൈന്ദവ സംഘടനകളും ഇനിയെങ്കിലും മനസ്സിലാക്കണം. തങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് ഓരോ സംഘടനക്കും സംഘടനയിലെ അംഗങ്ങള്‍ക്കും സമുദായത്തിലെ കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കും ഭൗതികമായോ ആത്മീയമായോ എന്തു നേട്ടം ഉണ്ടായി എന്ന കാര്യം വിലയിരുത്താന്‍ കൂടി എല്ലാ സാമുദായിക സംഘടനകളും തയ്യാറാകണം.
തമിഴ്‌നാട്ടിലെ ശിവഗംഗ പ്രദേശത്തെ നാട്ടുക്കോട്ടച്ചെട്ടി സമൂഹത്തെക്കുറിച്ച് ചെന്നൈയിലെ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് നടത്തിയ പഠനം കേരളത്തിലെ സമുദായ സംഘടനകളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ 750 വര്‍ഷത്തിനിടെ ആ സമുദായത്തില്‍ ഒരു ആത്മഹത്യ പോലും ഉണ്ടായിട്ടില്ല. പിള്ളയാര്‍ പെട്ടി എന്ന അവരുടെ ക്ഷേത്രത്തില്‍ എല്ലാ ദിവസവും അന്നദാനം ഉണ്ട്. സമുദായത്തിന്റെ മൊത്തം സാമ്പത്തിക ക്രയവിക്രയങ്ങള്‍ ഓരോ അംഗങ്ങള്‍ക്കും ഗുണമുള്ള രീതിയിലാക്കി മാറ്റിയിരിക്കുന്നു. വ്യവസായം അല്ലെങ്കില്‍ കട തുടങ്ങാന്‍ പണം വായ്പ നല്‍കുന്നത് കൂടാതെ കൃത്യമായ ഗഡുക്കളായി തിരിച്ചു വാങ്ങുകയും പുതിയ ആള്‍ക്കാര്‍ക്ക് കൊടുത്ത് ഇതര സംസ്ഥാനങ്ങളില്‍ പോലും വ്യാപാരസ്ഥാപനം ആരംഭിക്കാന്‍ കഴിയുകയും ചെയ്യുന്നു. ഒരു വ്യാപാരസ്ഥാപനവും തകരാതിരിക്കാനും തകര്‍ന്നാല്‍ പുനരധിവസിപ്പിക്കാനും സമുദായം ശ്രദ്ധിക്കുന്നു. നമ്മുടെ സമുദായ സംഘടനകള്‍ ഈ പാഠങ്ങള്‍ എന്നാണ് പഠിക്കുക.
കേരളത്തിലെ ഹൈന്ദവ ജനസംഖ്യ 52 ശതമാനത്തോളം ആയിക്കഴിഞ്ഞു. ഇന്നത്തെ നിലയില്‍ പോയാല്‍ അടുത്ത പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ട് കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും. മൂക്കൊപ്പം വെള്ളം എത്തിനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ എങ്കിലും പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും മനസ്സിലാക്കാനും യാഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കാനും സഹവര്‍ത്തിത്വത്തിന്റെയും സഹകരണത്തിന്റെയും പാത ഒരുക്കി ഒറ്റക്കെട്ടായി മുന്നോട്ടു പോകാനും കഴിഞ്ഞാല്‍ മാത്രമേ ഹിന്ദുസമൂഹത്തിന് കേരളത്തില്‍ നിലനില്‍പ്പ് ഉണ്ടാകൂ. 80 കളുടെ അവസാനവും 90 കളുടെ ആദ്യവും ഇതേ സാഹചര്യത്തില്‍ കൂടി കാശ്മീര്‍ കടന്നുപോയതാണ്. അവസാനം 1993 ല്‍ മതം മാറുക, ഓടിപ്പോവുക, അല്ലെങ്കില്‍ മരിക്കുക എന്ന അനൗണ്‍സ്‌മെന്റ് വന്നത് മുസ്ലിം പള്ളികളുടെ മൈക്കുകളില്‍ കൂടിയാണ് എന്ന കാര്യം കാശ്മീരിലെ ഹിന്ദുക്കള്‍ തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. ഇവിടെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പേരില്‍ കൊട്ടിഘോഷിക്കുന്ന മതമൈത്രി ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള കാലത്ത് മാത്രമേ ഉണ്ടാകൂ എന്നകാര്യം എപ്പോഴാണ് തിരിച്ചറിയുക. ഓരോ സമുദായ സംഘടനകളെയും നവീകരിക്കാനും പ്രവര്‍ത്തനപദ്ധതികളില്‍ മാറ്റം വരുത്താനും മാത്രമല്ല, സ്വയം ശാക്തീകരിക്കാനും സമുദായത്തിലെ ഓരോ അംഗങ്ങളെയും സ്വന്തം കാലില്‍ നിര്‍ത്താനുമുള്ള പരിശ്രമമാണ് സമുദായ സംഘടനകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടി ഏതുതരത്തിലുള്ള നിയമാനുസൃത സഹായവും മറ്റു ഹൈന്ദവ സംഘടനകളില്‍ നിന്നും പരിവാര്‍ സംഘടനകളില്‍ നിന്നും ലഭിക്കുന്നതാണ്. പക്ഷേ, തിരിച്ചറിവും ബോധവും സൃഷ്ടിക്കാന്‍ സ്വന്തം ബുദ്ധി ഉപയോഗിക്കുകയും യുക്തിയുടെ ഉരകല്ലില്‍ ഉരച്ച് സംഭവങ്ങളെ വിലയിരുത്തുകയും ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുകയും വേണം.
മിഥ്യയായ ജാതിബോധവും ജാത്യാഭിമാനവും വലിച്ചെറിഞ്ഞ് ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പാരസ്പര്യത്തോടെ ഒരു നവീന സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഐക്യകാഹളം മുഴക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിന് കഴിഞ്ഞില്ലെങ്കില്‍ സമുദായ സംഘടനകള്‍ അപ്രസക്തമാകും. സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളത് പോലെ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്തവര്‍ വിഡ്ഢികളാണെന്ന് മനസ്സിലാക്കേണ്ടി വരും. ഒരു ഹിന്ദു വോട്ട് ബാങ്ക് രൂപീകരിക്കാത്തിടത്തോളം ഹിന്ദുക്കള്‍ സംഘടിതരായി ഹിന്ദു താല്‍പര്യം സംരക്ഷിക്കുന്ന സംഘടനകള്‍ക്ക് വോട്ട് ചെയ്യാത്തിടത്തോളം, കാലം ഹിന്ദുക്കളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാകും എന്ന് ജനസംഖ്യ പരിവര്‍ത്തനവും നമ്മെ ബോധ്യപ്പെടുത്തുന്നു.






















