Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

നേതൃത്വം സുതാര്യവും സംശുദ്ധവുമായിരിക്കണം

വ്യാഖ്യാനമാല: ശതാബ്ദിയിലെത്തിയ സംഘപ്രയാണം

ഡോ.മോഹന്‍ ഭാഗവത്ഡോ.മോഹന്‍ ഭാഗവത്
9 January 2026

ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.

 ഭാരതീയ ജ്ഞാന പാരമ്പര്യം പ്രചരിപ്പിക്കുന്നതിന് സംഘവും സംഘത്തിനു കീഴിലുള്ള സംഘടനകളും എന്താണ് ചെയ്തത്.

Google NewsAdd Kesari Weekly as a preferred source on Google

♠ആര്‍.എസ്.എസ്സിന് അനുബന്ധ (Subordinate) സംഘടനകളില്ല. സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സ്വതന്ത്രവും സ്വയംഭരണമുള്ളതും സ്വാവലംബികളുമാണ്. അതിനാല്‍ തന്നെ ആര്‍എസ്എസ്സിന് അനുബന്ധ സംഘടനകളില്ല. നമ്മള്‍ എല്ലാ ദിവസവും ഏകാത്മതാസ്‌തോത്രം ചൊല്ലുന്നുണ്ട്. അതില്‍ ആദ്യം സച്ചിദാനന്ദരൂപത്തിലുള്ള ഭഗവാനേയും പിന്നീട് മാതൃഭൂമി, ഭാരതത്തിലെ നദികള്‍, പര്‍വ്വതങ്ങള്‍, ഋഷിപരമ്പരകള്‍ തൊട്ട് ഇന്നത്തെ വൈജ്ഞാനികരെ വരെ പരാമര്‍ശിക്കുന്നുണ്ട്. ഇത് നമ്മള്‍ എല്ലാ ദിവസവും ചൊല്ലുന്നു. വര്‍ഗ്ഗുകളിലും പ്രശിക്ഷണ ശിബിരങ്ങളിലും ഏകാത്മതാസ്‌തോത്രത്തില്‍ പറയുന്ന ഓരോരുത്തരേയും കുറിച്ച് പരിചയപ്പെടുത്തുന്നു. ഇത് അനേകവര്‍ഷങ്ങളായി തുടരുന്ന സംഘത്തിലെ നിത്യകര്‍മ്മമാണ്. കാലം മുന്നോട്ടുപോവുമ്പോള്‍ ഈ ലിസ്റ്റില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുകയും അത് അത്യാധുനികം ആക്കുകയും ചെയ്യുന്നു. എന്താണ് ഭാരതീയ ജ്ഞാന പാരമ്പര്യം. സംഘത്തിന്റെ ബൗദ്ധിക് വര്‍ഗ്ഗുകളില്‍ ഭാരതീയ ജ്ഞാന പാരമ്പര്യം ഒരു വിഷയമാണ്. ആദ്ധ്യാത്മിക ജ്ഞാനം തൊട്ട് ശാസ്ത്രപാരമ്പര്യം വരെ അതില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് സംഘടനകളുടെ പരിശ്രമത്താല്‍ പുതിയ വിദ്യാഭ്യാസത്തിലും ഈ വിഷയം വന്നു. ആദ്യമൊന്നും ഭാരതീയ ജ്ഞാന പാരമ്പര്യം എന്ന വാക്ക് തന്നെ കേള്‍ക്കാനുണ്ടായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സംവാദത്തിന് പോകുമ്പോള്‍ പലയിടങ്ങളിലെയും യൂണിവേഴ്‌സിറ്റികളില്‍ ഭാരതീയ ജ്ഞാന പാരമ്പര്യത്തെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഐകെഎസ് (IKS) എന്നാണ് അവര്‍ പറയുന്നത്. ഈ പരിശ്രമത്തെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോയാല്‍ നന്നായിരിക്കും. നമ്മുടെ സംഘടനകള്‍ അതിനെപ്പറ്റി ചിന്തിക്കും.

എന്തുകൊണ്ടാണ് സംഘം ഗവണ്‍മെന്റുമായി നല്ല രീതിയില്‍ സഹകരിക്കാത്തത്? സംഘത്തിന് ഗവണ്‍മെന്റിനേക്കാള്‍ ഉത്തരവാദിത്തമുണ്ട്. ഇന്നത്തെ കേന്ദ്രസര്‍ക്കാരും സംഘവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകുന്നതിന്റെ കാരണമെന്താണ്? ഭാരതീയ ജനതാ പാര്‍ട്ടിക്ക് ലഭിക്കുന്ന വ്യാപകമായ പ്രചരണവും സ്വാധീനവും നോക്കുകയാണെങ്കില്‍, സംഘം ഭാരതീയ ജനതാപാര്‍ട്ടിയുമായുള്ള ബന്ധം പുനര്‍ നിര്‍വ്വചിക്കേണ്ട സമയമായി. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ റോഡ് മാപ്പ് വരെ തീരുമാനിക്കുന്നത് സംഘമാണെന്ന് എല്ലായിടത്തും പറഞ്ഞുകേള്‍ക്കുന്നു. ഇത് സത്യമാണോ.

ADVERTISEMENT

♠ഞങ്ങള്‍ ഈ സര്‍ക്കാരുമായി മാത്രമല്ല എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായും നല്ല സഹകരണത്തിലാണ്. ചില വ്യവസ്ഥകളില്‍ ആഭ്യന്തരമായ വൈരുദ്ധ്യങ്ങളുണ്ട്. ഭരിക്കുവാനായി ബ്രിട്ടനോ ഭാരതമോ ഉണ്ടാക്കിയ വ്യവസ്ഥയാണ് പൊതുവായി നിലവിലുള്ളത്. നമുക്ക് നൂതനമായ സംവിധാനങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. അല്ലാത്തപക്ഷം നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ സംഭവിക്കില്ല. അധികാരത്തിലിരിക്കുന്ന വ്യക്തി 100% നമുക്കൊപ്പമെങ്കിലും അദ്ദേഹത്തിന് അത് നടപ്പിലാക്കേണ്ടതുണ്ട്. തടസ്സങ്ങള്‍ എന്തൊക്കെയെന്ന് അദ്ദേഹത്തിന് അറിയാം. ചിലപ്പോള്‍ അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിഞ്ഞെന്നിരിക്കും. ചിലപ്പോള്‍ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ട് ആ സ്വാതന്ത്ര്യം അദ്ദേഹത്തിന് നമ്മള്‍ നല്‍കണം. എവിടെയും തര്‍ക്കമില്ല.

ലോകത്തില്‍ പ്രചാരത്തിലുള്ളവയിലെല്ലാം ഈ വൈരുദ്ധ്യം കാണാം. പ്രകൃത്യാ തന്നെ നിലനില്‍പ്പിനായുള്ള പോരാട്ടമുണ്ട്. അതിജീവിനത്തിനുവേണ്ടി സമരം നടത്തേണ്ടതുണ്ട്. പ്രയത്‌നത്തിലൂടെ മാത്രമേ വികസനം സാധ്യമാവുകയുള്ളൂ. അറിഞ്ഞോ അറിയാതെയോ സമ്മതത്തോടെയോ വിസമ്മതത്തോടെയോ നമ്മളും ആ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നു. തൊഴില്‍ സംഘടന, നൈപുണ്യ വികസന സംഘടന, ഗവണ്‍മെന്റ്, പാര്‍ട്ടി ഇവ നാലും ഒരേ നിലപാട് ആവണം. എന്നാല്‍ അത് വിരളമാണ്. അതുകൊണ്ട് നമ്മള്‍ വിട്ടുവീഴ്ചയിലെത്തണം. നിങ്ങള്‍ നിങ്ങളുടെ നിലപാടുകളില്‍ നിന്നുകൊണ്ട് പരീക്ഷണം നടത്തി ജീവിതത്തില്‍ മുന്നേറൂ. ഉദ്ദേശിച്ച ഫലം ലഭിച്ചാല്‍ എല്ലാവരും അത് അംഗീകരിക്കും.

സ്വയംസേവകര്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നു. അവര്‍ ഇസങ്ങളില്‍ വിശ്വസിക്കുന്നില്ല. എല്ലാ പ്രവൃത്തിയുടെ പിന്നിലും ചിന്തയുണ്ട്. ആ ചിന്തയെ പ്രായോഗിക പരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഫലം തരുന്നതിനെ സ്വീകരിക്കുകയും വേണം. അതുകൊണ്ട് സമരത്തിന്റെ ആവശ്യമില്ല. അവര്‍ ഒരിക്കലും കലഹിക്കുന്നില്ല. സത്യത്തെ സംഗ്രഹിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് പരിശ്രമം ആവശ്യമുണ്ട്. ഉദാഹരണത്തിന് ഒരു റെയില്‍വെ യാര്‍ഡില്‍ റെയില്‍ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോകണമെങ്കില്‍ അവര്‍ ആ ദിശയില്‍ നേരെ പോകണമെന്നില്ല. കാരണം ആ ദിശയില്‍ കുറേ തടസ്സങ്ങളുണ്ട്. എങ്ങനെയായാലും പ്രതിസന്ധികളെ മറികടന്ന് അവര്‍ ലക്ഷ്യസ്ഥാനത്തെത്തും. ഒരു മത്സരമോ കലഹമോ ഉണ്ടെന്ന പ്രതീതി ഉണ്ടായേക്കാം. എന്നാല്‍ വാസ്തവത്തില്‍ അങ്ങനെയൊന്നും ഇല്ല. ലക്ഷ്യം ഒന്നുമാത്രം. രാഷ്ട്രത്തിന്റെ ശ്രേയസ്സ്. ആ ധാരണയുണ്ടെങ്കില്‍ അവിടെ എപ്പോഴും ഏകോപനമുണ്ട്. ആ ധാരണ നമ്മുടെ സ്വയംസേവകരിലുണ്ട്. അഭിപ്രായങ്ങളും ഉണ്ടാകാം. ഞാനും ദത്താജിയും (ദത്താത്രേയ ഹൊസബാളെ) ഒരേ രീതിയില്‍ ചിന്തിക്കണമെന്നില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയത്തിലെത്തും. ആ അഭിപ്രായം എന്റേതാണെങ്കിലും അല്ലെങ്കിലും ഒന്നിച്ചെടുത്ത തീരുമാനത്തെ പൂര്‍ണ്ണമായും പിന്തുടരും. അങ്ങനെയുള്ളപ്പോള്‍ കലഹമുണ്ടാകുന്നില്ല. പ്രശ്‌നങ്ങളിലാണ് അഭിപ്രായവ്യത്യാസമുണ്ടാകുന്നത്. നമ്മുടെയിടയില്‍ അഭിപ്രായവ്യത്യാസമില്ല. എല്ലാവര്‍ക്കും പരസ്പരം വിശ്വാസമാണ്. എല്ലാവരും ആധികാരികമായി നിസ്വാര്‍ത്ഥഭാവത്തോടെ പ്രവര്‍ത്തനം നടത്തുന്നു. പ്രവര്‍ത്തനം നടത്താനുള്ള കഴിവും സാഹചര്യവും വേറെവേറെയാണ്. വേറെ വേറെ പ്രവര്‍ത്തനം നടത്തിയാലും വേറെ വേറെ പോകില്ല. എല്ലാവരും ഒരേ സ്ഥലത്തേക്കാണ് പോകേണ്ടത്.

ദത്താത്രേയ ഹൊസബാളെ

എല്ലാം സംഘം തീരുമാനിക്കുന്നു എന്നത് പൂര്‍ണ്ണമായും തെറ്റായ കാര്യമാണ്. അങ്ങനെ സംഭവിക്കുകയേ ഇല്ല. ഞാന്‍ അന്‍പത് വര്‍ഷമായി ശാഖയെടുക്കുന്നുണ്ട്. ആരെങ്കിലും ശാഖയുടെ കാര്യത്തില്‍ എന്തെങ്കിലും ഉപദേശം ചോദിച്ചാല്‍ അതിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിയും. എന്നാല്‍ രാജ്യം ഭരിക്കുന്ന കാര്യത്തിലും ഭരണസംബന്ധിയായ വിഷയങ്ങളിലും അവരാണ് വിദഗ്ദ്ധര്‍. എന്റെ പരിമിതി അവര്‍ക്കും അറിയാം. അതിനാല്‍ ഇത്തരം വിഷയങ്ങളില്‍ ഉപദേശം മാത്രമേ നല്‍കാറുള്ളൂ. തീരുമാനമെടുക്കുന്നത് ആ മേഖലയിലുള്ളവരാണ്. നമ്മള്‍ തീരുമാനമെടുക്കാറില്ല. നമ്മള്‍ തീരുമാനിക്കുമ്പോള്‍ ഇത്രയും സമയമെടുക്കുമോ? അതിനാല്‍ രാഷ്ട്രീയ മേഖലയില്‍ നാം ഒന്നും ചെയ്യാറില്ല. ചെയ്യേണ്ടതുമില്ല.

 രാഷ്ട്രീയ നേതാക്കളായിരിക്കെ ജയിലില്‍ പോകേണ്ടിവരുന്ന വ്യക്തികളെ പദവിയില്‍ നിന്നും പുറത്താക്കണം എന്ന നിയമത്തെപ്പറ്റി സംഘത്തിന്റെ അഭിപ്രായമെന്താണ്.

♠ നമ്മുടെ നേതൃത്വം എപ്പോഴും സുതാര്യവും സംശുദ്ധവും ആയിരിക്കണം, ഇത് അടിസ്ഥാനതത്വമാണ്. ഞാന്‍ മനസ്സിലാക്കുന്നത് ഈ കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണെന്നാണ്. സംഘത്തിന്റേയും അഭിപ്രായം ഇതുതന്നെയാണ്. നിയമം വേണമോ വേണ്ടയോ എന്നതിനെപ്പറ്റി ചര്‍ച്ച നടക്കുകയാണ്. ഇത് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണ്. അവര്‍ എങ്ങനെ തീരുമാനിക്കുന്നുവോ അങ്ങിനെ നടക്കും. എന്നാല്‍ നമ്മുടെ നേതാക്കള്‍ സംശുദ്ധരും സുതാര്യരും ആണ് എന്ന വിശ്വാസം എല്ലാവരുടെ മനസ്സിലും ഉണ്ടാവണം.

മറ്റ് രാഷ്ട്രീയ സംഘടനകളുമായി സംഘം സഹകരിക്കാത്തത് എന്തുകൊണ്ടാണ്? ചില സംഘടനകള്‍ സംഘത്തിന്റെ വിരോധികളായി കാണപ്പെടുന്നു. അവരുടെ മനസ്സ് മാറാനുള്ള സാധ്യതയുണ്ടെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ
♠സാധ്യതകള്‍ ഉണ്ട്. 1948ല്‍ കയ്യില്‍ തീയുമായി ജയപ്രകാശ് ബാബു (ജയപ്രകാശ് നാരായണന്‍) കാര്യാലയം തീയിടാന്‍ വന്നിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം സംഘശിക്ഷാവര്‍ഗ്ഗില്‍ വന്ന അദ്ദേഹം സംഘത്തിലൂടെ മാത്രമേ പരിവര്‍ത്തനം ഉണ്ടാകൂ എന്ന് പറഞ്ഞു. മൗലാനാ അബ്ദുല്‍ കലാം ആസാദ് തൊട്ട് പ്രണബ് ദാ വരെ ആര്‍എസ്എസ്സിന്റെ വേദിയില്‍ എത്തിയിട്ടുണ്ട്. പ്രണബ് ദാ തന്റെ മനസ്സോ അഭിപ്രായമോ മാറ്റിയില്ല. എന്നാല്‍ സംഘത്തിനെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറി. മനുഷ്യന്റെ മനസ്സില്‍ എപ്പോഴും പരിവര്‍ത്തനമുണ്ടാവും. ചിലവരുടേത് വേഗത്തില്‍ ആണെങ്കില്‍ മറ്റു ചിലരുടേത് സാവധാനത്തിലായിരിക്കും. അതുകൊണ്ട് മനഃപരിവര്‍ത്തനം നടക്കാനുള്ള സാധ്യതയെ ഒരിക്കലും നിഷേധിക്കരുത്. ഇതാണ് നമ്മുടെ നയം. നല്ല കാര്യത്തിനുവേണ്ടി ആരാണോ നമ്മുടെ സഹായം ആവശ്യപ്പെടുന്നത് അവരെ നമ്മള്‍ സഹായിക്കാറുണ്ട്. സഹായം ആവശ്യപ്പെടുന്നവര്‍ക്ക് അത് ലഭിക്കും. നമ്മള്‍ സഹായിക്കാന്‍ ചെല്ലുമ്പോള്‍ ദൂരേക്ക് ഓടിപ്പോകുന്നവര്‍ക്ക് സഹായം ലഭിക്കില്ല. അവിടെ നമ്മള്‍ എന്ത് ചെയ്യാനാണ്. നല്ല കാര്യം ആര് ആവശ്യപ്പെട്ടാലും ചെയ്തുകൊടുക്കും. എല്ലാവരും ആവശ്യപ്പെടുന്നുമുണ്ട്. കേവലം ഒരു പാര്‍ട്ടിക്കുവേണ്ടി നമ്മള്‍ സഹായം ചെയ്തുകൊടുക്കുന്നതായാണ് താങ്കള്‍ കാണുന്നത്. എന്നാല്‍ രാജ്യത്തെ ഒന്നിച്ച് മുന്നോട്ടു നയിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെ നല്ല പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കുന്നതിനും, സ്വയംസേവകര്‍ സംഘത്തിന്റെ നിര്‍ദ്ദേശാനുസരണം സഹായം നല്‍കാറുണ്ട്. നാഗ്പ്പൂരില്‍ എന്‍എസ്‌യുഐയുടെ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ ഭക്ഷണവ്യവസ്ഥ താറുമാറായി. രാജീവ് ഗാന്ധി അന്ന് എന്‍എസ്‌യുഐയുടെ പ്രസിഡന്റായിരുന്നു. പ്ലേറ്റുകള്‍ എടുത്തെറിയുകയും മെസ്സ് പൂട്ടുകയും ചെയ്തു. മൂവായിരത്തോളം ആളുകള്‍ ഉണ്ടായിരുന്നു. ചിലര്‍ അതിക്രമിച്ച് കയറി. തെരുവുകളില്‍ ലാത്തിച്ചാര്‍ജ്ജ് നടന്നു. അടി കിട്ടിയപ്പോള്‍ ചിലര്‍ തിരിച്ചുപോയി. ആ സമയം ഞാന്‍ നാഗ്പ്പൂരിന്റെ പ്രചാരകനായിരുന്നതുകൊണ്ട് എനിക്ക് ഫോണ്‍ വന്നു. ആ സമയത്ത് അവിടെ എം.പി. ആയിരുന്ന വ്യക്തിയാണ് ഫോണ്‍ ചെയ്തത്. മെസ്സ് തുറക്കാന്‍ സഹായം വേണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. 11 മെസ്സുകളില്‍ ഏഴെണ്ണത്തിലേക്ക് സ്വയംസേവകരെ അയച്ചു. അടച്ചിട്ട ആ മെസ്സുകളൊക്കെ ഉച്ചക്ക് രണ്ട് മണിക്ക് മുമ്പുതന്നെ ഞങ്ങള്‍ തുറന്നുകൊടുത്തു. നമ്മള്‍ ഒന്നിനേയും വര്‍ജ്ജിക്കുകയോ അന്യരായി കരുതുകയോ ചെയ്യുന്നില്ല. നമ്മുടെ ഭാഗത്തുനിന്നും ഒരു തടസ്സവും ഉണ്ടാകില്ല. ഇനി അവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തടസ്സമുണ്ടായാല്‍ അവരുടെ ആഗ്രഹത്തെ ആദരിച്ച് ഞങ്ങള്‍ മാറിനില്‍ക്കും.

(തുടരും)
വിവര്‍ത്തനം:
ഡോ.പി.വി. സിന്ധുരവി

Tags: വ്യാഖ്യാനമാലശതാബ്ദിയിലെത്തിയ സംഘപ്രയാണം
ഡോ.മോഹന്‍ ഭാഗവത്
ഡോ.മോഹന്‍ ഭാഗവത്
ഡോ. മോഹൻ ഭാഗവത്, സർസംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം. [Read more]
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies