Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അഭിമുഖം

മതേതരകേരളത്തിന് വാരിയംകുന്നന്‍ ഒരു മാതൃകയല്ല: എ.പി.അഹമ്മദ്

സംഭാഷണം: എ.പി.അഹമ്മദ്/വി.പി.ജോമോന്‍

വി.പി.ജോമോന്‍വി.പി.ജോമോന്‍
9 January 2026

സമൂഹത്തില്‍ സ്വാധീനശേഷിയുള്ള എഴുത്തുകാരെയും കലാകാരന്മാരെയും എവ്വിധവും കൂടെനിര്‍ത്തി പാര്‍ട്ടിയുടെ ബഹുജനാടിത്തറ ഉറപ്പിച്ചുനിര്‍ത്താന്‍ അവരെ ഉപയോഗിക്കുക എന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അവരുടെ ആരംഭകാലം മുതലേ സ്വീകരിച്ചുപോരുന്ന തന്ത്രമാണ്. പുരോഗമനകലാസാഹിത്യസംഘത്തിന്റെയും യുവകലാസാഹിതിയുടെയുമെല്ലാം ചരിത്രം പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. എ.പി.അഹമ്മദും ദീര്‍ഘകാലം ഇടതുപക്ഷ സാംസ്‌കാരികവേദികളിലെ ഒരു സജീവസാന്നിദ്ധ്യമായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ പാര്‍ട്ടിയുടെ കാപട്യം നിറഞ്ഞ അവസരവാദനിലപാടുകളോട് സമരസപ്പെട്ടുപോകുക എന്നത് ആത്മവഞ്ചനയാണെന്നുതോന്നി. അതില്‍നിന്ന് പുറത്തുവന്ന ഒരാളാണ് അദ്ദേഹം. മാധവിക്കുട്ടിയുടെ മതംമാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നിഗൂഢശക്തി സമദാനിയാണെന്ന യാഥാര്‍ത്ഥ്യം ഇവിടത്തെ മാധ്യമങ്ങള്‍ തമസ്‌കരിച്ചുവെങ്കിലും എ.പി.അഹമ്മദ് കേരളത്തോട് അതുറക്കെ വിളിച്ചുപറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലനായ പോരാളി സാവര്‍ക്കറാണെന്നും വസ്തുതകളുടെ പിന്‍ബലത്തോടെ സമര്‍ത്ഥിച്ച ഒരു ധൈഷണികവ്യക്തിത്വമാണ് എ.പി.അഹമ്മദ്. തന്റെ സാംസ്‌കാരിക ജീവിതത്തെക്കുറിച്ചും രാഷ്ട്രീയ-മത നിലപാടുകളെക്കുറിച്ചും തുറന്നുപറയുകയാണ് അദ്ദേഹം ഈ സംഭാഷണത്തില്‍.

താങ്കളൊരു വിശ്വാസിയാണോ.
♠വിശ്വാസിയാണോ എന്ന ചോദ്യത്തിന് രണ്ട് ഉപചോദ്യങ്ങള്‍ വേണം.ദൈവവിശ്വാസിയാണോ എന്നു ചോദിക്കുന്നതും മതവിശ്വാസിയാണോ എന്നു ചോദിക്കുന്നതും രണ്ടാണ്.ദൈവവിശ്വാസത്തെ സ്ഥാപനവല്‍ക്കരിക്കുന്ന ഒരു ഇടപാടിനെയാണ് നമ്മള്‍ മതവിശ്വാസം എന്നു വിളിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

താങ്കളിപ്പോള്‍ ഇതില്‍ ഏതില്‍പ്പെടുന്നു.
♠ഞാന്‍ ആദ്യത്തെ ഗണത്തില്‍ പെടും. ഞാന്‍ സ്പിരിച്വല്‍ ആണ്. ഞാനൊരു ഭൗതികവാദിയല്ല. അതുകൊണ്ടുതന്നെ ഞാന്‍ ദൈവം എന്നു പറയുന്ന വിശുദ്ധമായ സങ്കല്പത്തില്‍ വിശ്വസിക്കുന്നുണ്ട്.

ഒരു പ്രത്യേകഘട്ടത്തിലാണോ ഇങ്ങനെയൊരു മാനസാന്തരം വന്നത്.
♠അല്ലല്ല, ഞാനൊരിക്കലും അങ്ങനെയല്ലാത്ത ഒരു അവസ്ഥയിലേക്കു പോയിട്ടില്ല. അതുകൊണ്ടുതന്നെ മാനസാന്തരം വേണ്ടിവന്നിട്ടില്ല.

ADVERTISEMENT

താങ്കള്‍ ദീര്‍ഘകാലം സി.പി.ഐയുടെ സംഘടനയായിരുന്ന യുവകലാസാഹിതിയിലുണ്ടായിരുന്നല്ലോ. അതില്‍നിന്നും പുറത്തുവരാനുള്ള കാരണം 1921 ലെ മാപ്പിളലഹളയെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീടെടുത്ത അവസരവാദനിലപാട് ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്, ആരിഫ് ഹുസൈനുമായിട്ടുള്ള ഒരു ഇന്റര്‍വ്യൂവില്‍.
♠യുവകലാസാഹിതിയില്‍നിന്നും പുറത്തുപോകാനുള്ള ഒരു കാരണമായിരുന്നു അത്. 1921 ലെ മാപ്പിളലഹളയുടെ 100-ാം വാര്‍ഷികത്തില്‍ 2021 -ല്‍ ആഷിക് അബുവും കൂട്ടരും ഒരു സിനിമ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായല്ലോ കേരളത്തില്‍, അതില്‍ വാരിയംകുന്നന്‍ ആരാണ്.. വാരിയംകുന്നന്റെ പോരാട്ടമാതൃക എന്താണ്, വാരിയംകുന്നന്‍ പുതിയ സമൂഹത്തിന് മാതൃകയാക്കാന്‍ പോന്ന ഒരു ഐക്കന്‍ ആണോ തുടങ്ങിയ സംവാദം വന്നു. ആ സംവാദത്തില്‍ ഒരു കാരണവശാലും വാരിയംകുന്നന്‍ ഇന്നത്തെ ഈ ഒരു ജനാധിപത്യ-മതേതര ഇന്ത്യക്ക് മാതൃകയാക്കാവുന്ന ഒരാളല്ലെന്നും അതേസമയം, സ്വാതന്ത്ര്യസമരത്തില്‍ അനേകം ധാരകള്‍ പങ്കെടുത്ത കൂട്ടത്തില്‍ തുര്‍ക്കി മോഡലില്‍ ഒരു ഇസ്ലാമിക ഖിലാഫത്ത് സ്വപ്‌നം കണ്ട് പൊരുതിയ ഒരാളാണെന്നും ഞാന്‍ വാദിച്ചു. ലക്ഷണമൊത്ത ഒരു ഇസ്ലാമികരാജ്യമാണ് വാരിയംകുന്നന്‍ സ്ഥാപിച്ചത് എന്നും ഞാന്‍ പറഞ്ഞു. 1921-ലെ മാപ്പിളലഹളയ്ക്ക്് ഇരുപത്തഞ്ചുവര്‍ഷം പൂര്‍ത്തിയായപ്പോള്‍, 1946-ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത് കൃത്യമായി വിലയിരുത്തിയതും രേഖയായി ലോകത്തോടു പറഞ്ഞതുമാണ്. അതേ കലാപത്തിന് 100 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 46-ല്‍ പറഞ്ഞത് മറച്ചുവെച്ച് മാറ്റിപ്പറഞ്ഞതില്‍ ഞാന്‍ വിയോജിപ്പ് രേഖപ്പെടുത്തി.

പാര്‍ട്ടിനിലപാടില്‍ ഇങ്ങനെയൊരു ഷിഫ്റ്റ് സംഭവിക്കാനുള്ള കാരണം എന്താണ്.
♠അന്ന് 46-ല്‍ വസ്തുതയെ അംഗീകരിച്ചപ്പോള്‍ മുസ്ലിം വോട്ടുബാങ്ക് അല്ലെങ്കില്‍ മുസ്ലിം സ്വത്വവാദം, അതുപോലെ മുസ്ലിങ്ങളുടെ ഇരവാദം ഇവയൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബാധിച്ചിരുന്നില്ല. ഒരു സാമൂഹികവിപ്ലവത്തെ മുന്‍നിര്‍ത്തിയാണ് അവര്‍ അന്ന് പ്രവര്‍ത്തിച്ചുവന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിലെ വോട്ടുബാങ്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളെയും സമീപനങ്ങളെയും സ്വാധീനിച്ചിരുന്നില്ല. പില്‍ക്കാലത്ത് അത് സ്വാധീനിക്കാന്‍ തുടങ്ങി. അതാണ് വന്ന മാറ്റം.
യുവകലാസാഹിതിയിലുണ്ടായ പ്രശ്‌നം എന്താണെന്നുവെച്ചാല്‍, ഞാന്‍ വാരിയംകുന്നനെ സമീപിച്ച രീതിയിലല്ല, ആലങ്കോട് ലീലാകൃഷ്ണനെപ്പോലുള്ളവര്‍ വാരിയംകുന്നനെ കണ്ടത്. അന്ന് ഞാന്‍ സംസ്ഥാനസെക്രട്ടറിമാരില്‍ ഒരാളായിരുന്നു. ലീലാകൃഷ്ണന്‍ പ്രസിഡന്റും. അദ്ദേഹം വാരിയംകുന്നനെ മഹാനായ ദേശസ്‌നേഹിയായും പോരാളിയായുമൊക്കെ വാഴ്ത്തുന്ന സമീപനം സ്വീകരിച്ചു.

ആലങ്കോട് ലീലാകൃഷ്ണന്‍

2021 വരെ താങ്കള്‍ യുവകലാസാഹിതിയുമായി സഹകരിച്ചുവന്നു എന്നുപറയാം.
♠അതെ, 2021 വരെ. ഒരു പത്തുവര്‍ഷം ഞാന്‍ പ്രവാസിയായിരുന്നു. 2013-ലാണ് ഞാന്‍ മടങ്ങിവരുന്നത്. 2015 മുതല്‍ 21 വരെ സംഘടനയുമായി സഹകരിച്ചുപോന്നു. അന്ന് എനിക്ക് ഒരു കാര്യം മനസ്സിലായിരുന്നു, ഒട്ടുംതന്നെ സംവാദാത്മകമായ ഒരു സാംസ്‌കാരിക സമീപനമല്ല യുവകലാസാഹിതിക്ക് ഉള്ളത് എന്ന്.

പൊതുവെ ഇടതുപക്ഷബുദ്ധിജീവികള്‍ക്ക് പാര്‍ട്ടിനിലപാടുകള്‍ക്ക് അനുസരിച്ച് മുന്നോട്ടുപോകാനല്ലേ സാധിക്കുകയുള്ളൂ. ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് പാര്‍ട്ടിചട്ടക്കൂടിനകത്തു മാത്രമല്ലേയുള്ളൂ.
♠സാംസ്‌കാരിക പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും പാര്‍ട്ടി നേതൃത്വം ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അവര്‍ സ്വതന്ത്രമായി ചിന്തിക്കുകയും ഏറ്റവും ഗുണകരമായി ജനങ്ങളുടെ കൂടെ നില്‍ക്കുകയും ചെയ്തിരുന്ന ഒരുകാലം. ഞാന്‍ പുരോഗമനകലാസാഹിത്യസംഘത്തിലും പ്രവര്‍ത്തിച്ചിരുന്നു. അന്ന് എം.എന്‍.വിജയന്‍ മാഷെ സി.പി.എമ്മിന്റെ ഏത് നേതാവിനും പേടിയായിരുന്നു. എന്നുവെച്ചാല്‍ ആശയത്തെയാണ് പേടിക്കുന്നത്. ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുണ്ടാവും കൂടെ ജനങ്ങള്‍ ഉണ്ടാവില്ല, എന്നൊക്കെ പറയാന്‍ അന്ന് ആളുണ്ടായിരുന്നു.

അങ്ങനെ പറയുമ്പോള്‍ ഈ വിജയന്‍ മാഷ് അടക്കമുള്ള ആളുകള്‍ മറ്റെന്തിനെക്കാളും പാര്‍ട്ടിക്ക് പരമപ്രാധാന്യം കൊടുത്തിരുന്നു, പാര്‍ട്ടിയെ അത്രമേല്‍ സ്‌നേഹിച്ചിരുന്നു എന്നു തന്നെയല്ലേ അര്‍ത്ഥം? അവര്‍ പാര്‍ട്ടിക്ക് അതീതരായ സ്വതന്ത്രബുദ്ധിജീവികള്‍ ആയിരുന്നില്ല എന്നും കാണാമല്ലോ.
♠അതെ. പാര്‍ട്ടിക്കുവേണ്ടിയായിരുന്നു. ആശയപരമായി ഒരു പാര്‍ട്ടിയോട് വിധേയത്വം കാണിക്കുന്നത് യഥാര്‍ത്ഥത്തില്‍ അവനവന്റെ സ്വപ്‌നങ്ങളോട് നീതിപുലര്‍ത്താന്‍ ഈ പ്രസ്ഥാനം ആവശ്യമാണ് എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്. അത് ആ ആശയത്തോട് മാത്രമാണ്. എന്നാല്‍ ഭരണനേതൃത്വത്തിന്റെ ഏതെങ്കിലും സൗകര്യങ്ങളോടോ അക്കാദമികളോടോ അല്ല. വിജയന്‍മാഷുടെ വിഖ്യാതമായ ആദ്യത്തെ പുസ്തകം ‘ചിതയിലെ വെളിച്ചം’ ആണ്. ആ പുസ്തകത്തില്‍ അദ്ദേഹം പറയുന്ന ഒരു വാക്യമുണ്ട്. ”എസ്റ്റാബ്ലിഷ്‌മെന്റിന്റെ സ്വീകരണമുറിയിലെ പളുങ്കുപാത്രത്തില്‍ ചില്ലിട്ടുവെക്കാനുള്ള സ്വര്‍ണമത്സ്യങ്ങളല്ല, ബുദ്ധിജീവികള്‍ എന്നാണ്. ഒരു എസ്റ്റാബ്ലിഷ്‌മെന്റിനും, അത് മതമാകട്ടെ, രാഷ്ട്രീയമാകട്ടെ, ഗവണ്‍മെന്റാകട്ടെ, അക്കാദമികളാകട്ടെ ആര്‍ക്കും വിലക്കെടുക്കാന്‍ പറ്റാത്ത അവരുടെയൊന്നും കാഴ്ചപ്പണ്ടങ്ങളായിട്ട് പ്രചാരണത്തിനു വെക്കാനുള്ള ഒരു സാധനമാകരുത് സാംസ്‌കാരിക പ്രവര്‍ത്തകര്‍.’

പുരോഗമനകലാസാഹിത്യസംഘത്തില്‍ എഴുത്തുകാരന്ന് സ്വാതന്ത്ര്യമില്ല എന്ന് കെ.പി.അപ്പന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു കലാകാരനെ/എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു സംഘത്തിന്റെയും ആളായി പ്രവര്‍ത്തിക്കേണ്ടതില്ല. എല്ലാ സംഘടനകളും കലാകാരന്റെ സ്വാതന്ത്ര്യത്തെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരിമിതപ്പെടുത്തുക തന്നെയല്ലേ ചെയ്യുന്നത്.
♠സ്വാതന്ത്ര്യത്തിന്റെ ആ ഒരു പ്രശ്‌നം… സ്വപ്‌നത്തോടു വിധേയത്വം പുലര്‍ത്തുമ്പോള്‍ ആശയപരമായ പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് ആശയം, കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ലോകത്തിനെന്തുകൊടുത്തു എന്നൊരു ചോദ്യമുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍, നമ്മുടെ സത്യാനന്തരകാലത്തെ ഉദാരചിന്തകളില്‍ വരുന്ന ഏറ്റവും പ്രധാനപ്പെട്ട ചിന്തയാണ് ഒരു പ്രത്യയശാസ്ത്രം ലോകത്തിനോട് ചെയ്ത കെടുതികള്‍, അക്രമങ്ങള്‍, അരുതായ്മകള്‍ ഒക്കെ പറഞ്ഞുകൊണ്ടുവേണം ആ പ്രത്യയശാസ്ത്രത്തെ പരിചയപ്പെടുത്താനെന്ന് യുവാല്‍ നോവ ഹരാരിയുടെ ആശയങ്ങളുണ്ട്. അങ്ങനെ പറയാവുന്ന ഒരു സ്വാതന്ത്ര്യം ഇടതുപക്ഷത്തോടു കൂടെനില്‍ക്കുമ്പോള്‍ ഉണ്ടാകില്ല. അതിന് ചെറുകാട് മാഷ് തൊട്ട് പുരോഗമനപ്രസ്ഥാനക്കാരൊക്കെ പറഞ്ഞ ഒരു ന്യായം, മനോഹരമായ ഒരു സ്വപ്‌നത്തിന്റെ നടത്തിപ്പിന് വേണ്ടി അതിന്റെ നടത്തിപ്പുകാരായ പാര്‍ട്ടിയോട് കാണിക്കുന്ന ഒരു അനുഭാവം മാത്രമാണത്, അല്ലാതെ അടിമത്തമല്ല എന്നാണ്.

യുവാല്‍ നോവ ഹരാരി

കമ്മ്യൂണിസം നിലനിന്ന ഏതെങ്കിലും രാജ്യങ്ങളില്‍ അവര്‍ ജനാധിപത്യത്തെ അംഗീകരിച്ചതായി കണ്ടിട്ടുണ്ടോ? എല്ലായിടത്തും പാര്‍ട്ടി സര്‍വാധിപത്യം ആണല്ലോ അരങ്ങുവാണത്.
♠അതെ. ഒരിക്കലും ഒരിടത്തും കമ്മ്യൂണിസം ജനാധിപത്യത്തെ അംഗീകരിച്ചിട്ടില്ല.

ആ നിലയ്ക്ക് കമ്മ്യൂണിസത്തെ ഈ ആധുനികസമൂഹത്തിന് എങ്ങനെയാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നൊരു ചോദ്യമുണ്ട്.
♠കമ്മ്യൂണിസം ഉള്‍പ്പെടെ ഇന്ത്യയിലേക്കു വന്ന ഏതൊരു ആശയത്തെയും ഇന്ത്യനൈസ് ചെയ്യേണ്ടതുണ്ട്. സെക്യുലറിസം ഇന്ത്യനൈസ് ചെയ്തില്ലെങ്കില്‍ എന്തിനുകൊള്ളാമത്? ജനാധിപത്യവും ഇന്ത്യനൈസ് ചെയ്യേണ്ടതുണ്ട്.

അങ്ങനെയാവണമെങ്കില്‍ കമ്മ്യൂണിസം ഭാരതീയ സംസ്‌കാരത്തെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഭാരതീയസാംസ്‌കാരികമൂല്യങ്ങളെയും ദര്‍ശനസംഹിതകളെയും അവഗണിക്കുകയും തിരസ്‌കരിക്കുകയും ചെയ്തതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് ഇന്ത്യയില്‍ ഈ നിലയില്‍ അധഃപതിച്ച് നാമാവശേഷമാവുവാന്‍ കാരണമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
♠അങ്ങനെ പൂര്‍ണ്ണമായും പറയാന്‍ കഴിയില്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ട ഒരു ചാപ്റ്റര്‍ ഉണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നത് 1964-ലാണ്. പാര്‍ട്ടി പിളര്‍ന്നതിന്റെ അടിസ്ഥാനകാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇപ്പോള്‍ ആരും പറയാറില്ല. നമ്മളിപ്പോള്‍ ചെറിയ കാരണങ്ങളേ പറയാറുള്ളൂ. അതായത്, ആഗോളതലത്തില്‍ ചൈനിസ് മാതൃക വേണോ, സോവിയറ്റ് യൂണിയന്‍ മാതൃക വേണോ എന്നത്. മറ്റൊന്ന്, ഇന്ത്യന്‍ ബൂര്‍ഷ്വാസിയായ കോണ്‍ഗ്രസ്സിനോട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത് നിലപാടെടുക്കണം എന്നതും. എന്നാലിതിനെക്കാളൊക്കെ പ്രധാനപ്പെട്ട അടിസ്ഥാനതര്‍ക്കം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു വിപ്ലവം നടത്തുകയാണെങ്കില്‍ അതിനെ ആരാണ് നയിക്കേണ്ടത്, ആരായിരിക്കണം അതിന്റെ ഐക്കണ്‍ എന്നതായിരുന്നു പാര്‍ട്ടിയിലെ വാദം. ഒരു കൂട്ടര്‍ സാമ്പ്രദായികരീതി അനുസരിച്ചു പറഞ്ഞു, ആ വിപ്ലവത്തിന്റെ മാതൃകകളായി കാണിക്കേണ്ടത് മാര്‍ക്‌സും, ലെനിനും, ഏംഗല്‍സും, മാവോയും ഒക്കെയാണ്. അതേസമയം, പ്രബലമായ മറ്റൊരു വാദം പാര്‍ട്ടിയില്‍ ശക്തിപ്പെട്ടുവന്നു. ആ വാദമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ വിപ്ലവത്തെ സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അതിന്റെ ഐക്കണായി ഉയര്‍ത്തിപ്പിടിക്കേണ്ടത് സ്വാമി വിവേകാനന്ദനെയാണ് എന്നുള്ളത്!
ഒരു പട്ടിപോലും പട്ടിണി കിടക്കുന്ന രാജ്യത്ത് എന്റെ ആത്മീയത ഈ പട്ടിണിക്കാരന്റെ കൂടെയാണ് എന്നു പറയുന്ന ഒരു വിപ്ലവമുണ്ടല്ലോ… ആ ചര്‍ച്ചയ്ക്കിടയില്‍ എസ്.എ.ഡാങ്കെയെ ‘വേദാന്തി കമ്മ്യൂണിസ്റ്റ്’ എന്ന് വിളിച്ചാക്ഷേപിച്ചുകൊണ്ട് ഒരു കൂട്ടര്‍ ഇറങ്ങിപ്പോയി. ആ ഇറങ്ങിപ്പോന്നവരാണ് പിന്നീട് സി.പി.എം ഉണ്ടാക്കിയത്. പക്ഷേ, ജനങ്ങളോടൊപ്പം നിന്നു പൊരുതിയ നേതാക്കന്മാര്‍ അവരുടെ കൂടെയായതുകൊണ്ട് പില്‍ക്കാലത്ത് വലിയ ജനപിന്തുണ സി.പി.എമ്മിനായി. അങ്ങനെ ഇറങ്ങിപ്പോന്ന ഈ മുപ്പത്തിരണ്ടുപേരുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി സി.പി.എം. മറ്റേത് സി.പി.ഐയായി നിലനിന്നു.

ഇതേ കാഴ്ചപ്പാടുതന്നെ ഒരു കാലഘട്ടത്തില്‍ കോണ്‍ഗ്രസിനുമുണ്ടായിരുന്നില്ലേ? ഗണേശോത്സവം പോലുള്ള ആഘോഷപരിപാടികള്‍ കോണ്‍ഗ്രസായിരുന്നല്ലോ സ്വാതന്ത്ര്യസമരത്തിലേക്ക് ജനാവലിയെ ആകര്‍ഷിക്കാന്‍ വേണ്ടി ഉപയോഗിച്ചത്.
♠ഒരു പരിധിവരെ കോണ്‍ഗ്രസ്സും അംഗീകരിച്ചിരുന്നു. ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കാര്യത്തില്‍ ഏറ്റവും വലിയ മത്സരം നടത്തിയത് സോഷ്യലിസ്റ്റുകളോടായിരുന്നു. വേറെ ആരുമില്ലായിരുന്നു കോണ്‍ഗ്രസ്സിനോട് പൊരുതാന്‍. കോണ്‍ഗ്രസ്സിനേക്കാള്‍ ആത്മാര്‍ത്ഥമായി ഒരുപക്ഷേ, മഹാത്മാഗാന്ധി പോലും ചെയ്യാത്ത അത്ര ഇന്ത്യന്‍ സംസ്‌കാരത്തിനുവേണ്ടി വാദിച്ചവരാണ് അവര്‍. റാം മനോഹര്‍ ലോഹ്യയുടെ ചരിത്രം നോക്കിയാല്‍ നമ്മള്‍ ഞെട്ടിപ്പോകും, ലോക രാമായണമഹോത്സവങ്ങള്‍ ഇവിടെ മാത്രമല്ല, ഇന്തോനേഷ്യയിലുള്‍പ്പെടെ വ്യാപകമായി സംഘടിപ്പിച്ച ആദ്യത്തെ രാഷ്ട്രീയനേതാവ് റാം മനോഹര്‍ ലോഹ്യയായിരുന്നു.
കോണ്‍ഗ്രസ്സിലാണെങ്കില്‍ മഹാത്മാഗാന്ധിയില്‍നിന്ന് നെഹ്‌റുവിലേക്കെത്തിയപ്പോള്‍ ഈ പ്രവണതയ്ക്ക് മാറ്റം വന്നു. എങ്കിലും ആ കാലഘട്ടത്തില്‍ ഭാരതീയസംസ്‌കാരത്തെ വളരെ വളരെ സജീവമായിട്ട് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആളുണ്ടായിരുന്നു. പിന്നീട് അത് പൂര്‍ണ്ണമായും തമസ്‌കരിക്കപ്പെട്ടു. ഞാന്‍ പറഞ്ഞുവന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അങ്ങനെ ചിന്തിച്ച ഒരു വിഭാഗമുണ്ടായിരുന്നു. അതും പിന്നീട് ഇല്ലാതെ പോയി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കെ.ദാമോദരനെപ്പോലുള്ളവരുണ്ടായിരുന്നല്ലോ, അദ്ദേഹമാണല്ലോ ഇന്ത്യയുടെ ആത്മാവ് പോലുള്ള പുസ്തകങ്ങള്‍ എഴുതിയത്. ദാമോദരന്‍ ഭാരതീയസംസ്‌കാരത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നതായി പറയാന്‍ പറ്റുമോ? എന്തുതന്നെയായാലും ദാമോദരനെപ്പോലുളളവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ പൂര്‍ണ്ണമായും വിസ്മരിച്ച മട്ടാണ്.
♠അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈയൊഴിഞ്ഞു. ഞാന്‍ മനസ്സിലാക്കുന്നത്, ദാമോദരന്‍ യഥാര്‍ത്ഥത്തില്‍ ആദ്യം പിളര്‍പ്പില്‍ സി.പി.ഐയുടെ കൂടെ നിന്നെങ്കിലും അവസാനകാലത്ത് അദ്ദേഹം അവരോടും അനുഭാവമില്ലാത്ത മട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. അദ്ദേഹം അവസാനകാലത്ത് പി.സി.ജോഷിയുടെ കൂടെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവുമായി ബന്ധപ്പെട്ട റിസര്‍ച്ചിലായിരുന്നുവല്ലോ. അദ്ദേഹത്തിന്റെ ഒരു കയ്യെഴുത്ത് സാഹിത്യം ഇപ്പോഴും പ്രസിദ്ധീകരിക്കപ്പെടാതെ അവിടെ കിടപ്പുണ്ട് എന്നറിഞ്ഞു. കെ.ദാമോദരന്റെ പേരില്‍ ഒരു ചെയര്‍ അവിടെയുണ്ടല്ലോ. ആ കയ്യെഴുത്ത് അതിനകത്തുണ്ടത്രെ. അത് പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ഇപ്പോള്‍ നമ്മള്‍ ആലോചിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ഭാരതീയസംസ്‌കാരവും ഇന്ത്യന്‍ പൊളിറ്റിക്‌സുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരും എന്നാണ് പറയപ്പെടുന്നത്.

കെ.ദാമോദരന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇന്ത്യക്കാരുടെ മനസ്സില്‍നിന്ന് അകന്നുപോകാനുള്ള കാരണം, അവര്‍ രാജ്യത്തിന്റെ പൈതൃകത്തെയും സംസ്‌കാരത്തെയും കൈയൊഴിഞ്ഞതുകൊണ്ടാണ് എന്നു പറയാമോ? താങ്കള്‍ നേരത്തെ പറഞ്ഞതുപോലെ ഈ പാര്‍ട്ടികളുടെ ആശയങ്ങള്‍ ഇന്ത്യാവല്‍ക്കരിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ടാണോ അങ്ങനെ സംഭവിച്ചത്.
♠അതിലെന്താണ് സംശയമുള്ളത്? ജോമോന്‍ ആലോചിച്ചുനോക്കൂ, ഭാരതാംബയുടെ ഒരു ചിത്രം വെച്ചിട്ട് അതിന്റെ മുന്‍പിലൊരു വിളക്ക് കൊളുത്തുമ്പോള്‍ അതെന്തോ മനുഷ്യവിരുദ്ധവും രാജ്യവിരുദ്ധവുമായിട്ട് വ്യാഖ്യാനിക്കപ്പെടുകയാണ് കേരളത്തില്‍. നമ്മുടെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യ എന്ന ദേശത്തിന്റെ സംസ്‌കാരത്തിന്റെ, ഒരുമയുടെ പ്രതീകമായിട്ടാണ് ഭാരതാംബയുടെ ചിത്രം വരയ്ക്കപ്പെട്ടത്. അബനീന്ദ്രനാഥ ടാഗൂര്‍ എന്ന ദേശാഭിമാനിയായ ചിത്രകാരനാണത് വരച്ചത്. അതുവരെ അങ്ങനെയൊരു ചിത്രം ഉണ്ടായിരുന്നില്ല എന്നേയുള്ളൂ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ പാര്‍ട്ടിപ്രതീകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്താറില്ലേ? ഇതൊക്കെ പ്രതീകാത്മകമായ ഒരു ആദരവല്ലേ? പരിസ്ഥിതി ദിനത്തില്‍ ഭാരതാംബയുടെ ചിത്രം വെച്ചിട്ട് ഭാരതാംബയെ അമ്മയായി, ദേവിയായി കല്പിച്ചുകൊണ്ട് ഒരു പുഷ്പാര്‍ച്ചന നടത്തിയാല്‍ എന്ത് വിപ്ലവമാണ് നഷ്ടപ്പെട്ടുപോകുന്നത്? മാത്രമല്ല, അവിടെ നമ്മള്‍ ദേവീസങ്കല്പത്തെക്കുറിച്ച് ദേവിയെന്നാല്‍ പ്രകൃതിയാണെന്നുമുള്ള സന്ദേശമല്ലേ നല്‍കുന്നത്? പഞ്ചഭൂതങ്ങളെക്കുറിച്ചും ഭാരതീയ മിത്തോളജിയിലെ ദൈവങ്ങളുടെ വാഹനങ്ങള്‍ ഈ നിസ്സാരന്മാരായ ജീവികളായിത്തീര്‍ന്നതെങ്ങനെയാണ് എന്നും, പ്രകൃതിക്ക് ഭാരതീയ സംസ്‌കാരം കൊടുത്ത ബഹുമാനവുമൊക്കെ അതിലൂടെ വെളിപ്പെടുകയല്ലേ ചെയ്യുന്നത്? ഇതൊക്കെ നമ്മുടെ പുതിയ തലമുറയോട് പറഞ്ഞുകൊടുക്കാന്‍ പറ്റിയ നല്ല സന്ദര്‍ഭമല്ലേ.

മാഷ് പറഞ്ഞുവന്നപ്പോള്‍ ഓര്‍മ്മ വരികയാണ്. അടുത്തകാലത്ത് നമ്മുടെ ചില സ്‌കൂളുകളില്‍ ഗുരുവന്ദനവുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങള്‍. ജീവിച്ചിരിക്കുന്ന അദ്ധ്യാപകര്‍ക്ക് കുഴിമാടം തീര്‍ത്ത് റീത്ത് വെക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുള്ള നാടാണ് ഈ കേരളം. ആ കേരളത്തില്‍ ഗുരുവന്ദനം പോലുള്ള മഹത്തായ ആചാരങ്ങള്‍ നിന്ദിക്കപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും സങ്കടകരം.
♠ഗുരുവന്ദനം, കാലുകഴുകല്‍ ശുശ്രൂഷ ഇവയൊക്കെ ആര്‍ക്കും പരിചയമില്ലാത്തതൊന്നുമല്ല. കാലുകഴുകല്‍, അത് നമ്മുടെ ചര്‍ച്ചുകളില്‍ നടക്കുന്നുണ്ടല്ലോ.അതിലാരും അന്ധവിശ്വാസം ആരോപിക്കുന്നതായി കാണുന്നില്ല. പക്ഷേ, ഗുരുവന്ദനം പോലുള്ള കാര്യങ്ങളില്‍ അങ്ങനെയല്ല സമീപനം. അതേസമയം, പുതിയകാലത്ത് ആദരിക്കപ്പെടേണ്ടത് ഗുരുക്കന്മാരാണോ, കുഞ്ഞുങ്ങളാണോ എന്ന ചോദ്യമാണ് ചോദിക്കപ്പെടേണ്ടത്.

സി.പി.ഐയുടെ ചരിത്രം പറഞ്ഞപ്പോള്‍ താങ്കള്‍ വിവേകാനന്ദന്റെ കാര്യം പറഞ്ഞല്ലോ.ഗാന്ധിജിയെ രാഷ്ട്രപിതാവായി കാണുന്ന നമ്മള്‍ വിവേകാനന്ദനെ രാഷ്ട്രപിതാമഹനായി കാണണം എന്നാണെന്റെ അഭിപ്രായം. കാരണം, ഈ രാഷ്ട്രത്തിലെ ജനതയെ വിവേകാനന്ദനോളം പ്രചോദിപ്പിച്ച മറ്റൊരു ഐക്കണ്‍ ഇല്ല. അന്ന് 39-ാമത്തെ വയസ്സില്‍ സ്വാമിജി ഈ രാഷ്ട്രത്തെ വിട്ടുപിരിഞ്ഞില്ലായിരുന്നുവെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഗതി മറ്റൊന്നായേനെ. മാത്രമല്ല, സ്വാതന്ത്ര്യസമരത്തിലെ മുഴുവന്‍ പോരാളികളെയും ആവേശംകൊള്ളിച്ച ആശയകേന്ദ്രം വിവേകാനന്ദനായിരുന്നു എന്നു നമ്മളോര്‍ക്കണം.
♠വിവേകാനന്ദസ്വാമിയെ രാഷ്ട്രപിതാമഹനായി കാണണം എന്ന് ജോമോന്‍ പറഞ്ഞത് വളരെ ശരിയായ നിരീക്ഷണമാണ്. ഇത്തരം വാദങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്ത് ഉയര്‍ന്നുവരേണ്ടത്. അങ്ങനെ വരുമ്പോള്‍ ഈ എല്ലാവിഭാഗം മനുഷ്യര്‍ക്കും അതായത്, വിദ്യാര്‍ത്ഥികള്‍ക്കും ആചാര്യന്മാര്‍ക്കും സന്ന്യാസിമാര്‍ക്കും വിപ്ലവകാരികള്‍ക്കും മിതവാദികള്‍ക്കുമെല്ലാം വിവേകാനന്ദസ്വാമികളുടെ ചരിത്രം പഠിച്ചാല്‍ അവര്‍ക്ക് എന്തുമാത്രം കോണ്‍ഫിഡന്‍സ് ആയിരിക്കും കിട്ടുക.

സ്വാമി വിവേകാനന്ദൻ

അടുത്തകാലത്ത് താങ്കള്‍ സാവര്‍ക്കറെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയല്ലോ. സാവര്‍ക്കര്‍ ഭാരതം കണ്ട ഏറ്റവും മഹാനായ ഒരു പോരാളിയാണ്, ബ്രിട്ടിഷുകാരെ അവരുടെ മടയില്‍പോയി നേരിട്ട അത്യപൂര്‍വ്വ വിപ്ലവകാരിയാണ് എന്നൊക്കെ. സാവര്‍ക്കറെ അവഹേളിച്ച് സംസാരിക്കാന്‍ ഇടതു-ജിഹാദി-കോണ്‍ഗ്രസ് വൃന്ദത്തെ പ്രേരിപ്പിക്കുന്നത് അവര്‍ സാവര്‍ക്കറെ വല്ലാതെ ഭയക്കുന്നു എന്നതുകൊണ്ടല്ലേ.
♠ഇടതുപക്ഷത്തിന്റെ മനസ്സ് ബാധിച്ച എല്ലാവരുടെയും പൊതുപ്രശ്‌നമാണ് സാവര്‍ക്കറെപ്പോലുള്ള മഹാപോരാളികളെ നിന്ദിക്കുക എന്നുള്ളത്. മുഖ്യധാരാമാധ്യമങ്ങള്‍ക്കും ഈ പ്രശ്‌നമുണ്ട്. ഇടതുപക്ഷത്തോടൊപ്പം നിന്നപ്പോള്‍ ഞാന്‍ ആദ്യം കലഹിച്ചത് വാരിയംകുന്നന്റെ കാര്യത്തിലാണെങ്കിലും എന്നെ പുറത്താക്കിയ ഒടുവിലത്തെ പ്രശ്‌നം എന്താണെന്നറിയുമോ? ഞാന്‍ സംഘപരിവാറിന്റെ വേദികളില്‍ സംവാദത്തിനു പോകണം എന്നു വാദിച്ചു. പോകുമെന്നു പറയുകയും എന്നെ വിളിച്ച വേദികളില്‍ ഞാന്‍ പോവുകയും ചെയ്തു. അതിനാണ് എന്നെ പുറത്താക്കിയത്. ഞാന്‍ ചോദിക്കുന്നത് സംവാദാത്മകമല്ലാത്ത ഒരു മനസ്സ് എങ്ങനെയാണ് ജനാധിപത്യപരമായിത്തീരുക എന്നാണ്.

വിയോജിപ്പുള്ളവരോടല്ലേ സംവാദത്തിന് സാധ്യതയുള്ളൂ? ഒരേ ആശയം പങ്കിടുന്നവര്‍ തമ്മില്‍ എന്തു സംവാദമാണ് നടക്കുക? ഇടതുപക്ഷം സംവാദത്തെ ഭയക്കുന്നു എന്നാണോ മനസ്സിലാക്കേണ്ടത്.
♠ജോമോന് അറിയാമല്ലോ, ഞാന്‍ എത്രയോ വേദികളില്‍ പങ്കെടുക്കുന്നു, എനിക്കുള്ള വിയോജിപ്പ് വളരെ സ്‌നേഹപൂര്‍വ്വം പറയാറുണ്ട്. ഇപ്പോള്‍ ഇടതുപക്ഷവേദികളില്‍ നടക്കുന്നത് എന്താണെന്നറിയാമോ? അനുയായികളെ വിളിച്ചുകൂട്ടിയിട്ട് അപ്പുറത്ത് നില്‍ക്കുന്ന എതിരാളികളെ വെറുതെ ചീത്തവിളിക്കുക. സാവര്‍ക്കറെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു ചരിത്രപുരുഷനെ ചരിത്രത്തില്‍നിന്ന് മാറ്റിനിര്‍ത്തി വിലയിരുത്താന്‍ പാടില്ല. സാവര്‍ക്കറുടെ ജീവിതത്തെ അദ്ദേഹത്തിന്റെ ജീവചരിത്രത്തെ അനുധാവനം ചെയ്തുകൊണ്ട് പഠിക്കാന്‍ ശ്രമിച്ചാല്‍ നമുക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെടും. സാവര്‍ക്കര്‍ക്ക് 82 കൊല്ലത്തെ ആയുസ്സാണ് ഉണ്ടായിരുന്നത്. അതില്‍ പാതിഭാഗം (1911 വരെയുള്ള കാലം) അദ്ദേഹം പൂര്‍ണ്ണമായും ബ്രിട്ടീഷുകാരോട് വിട്ടുവീഴ്ചയില്ലാതെ പൊരുതിയ ഒരു ആളാണ്. അപ്പോള്‍ ചിലര്‍ ചോദിക്കും, സാവര്‍ക്കര്‍ വിദ്യാര്‍ഥികാലഘട്ടം മുതല്‍ക്കേ മുസ്ലിംവിരുദ്ധനിലപാട് എടുത്ത ആളല്ലേയെന്ന്. ആണ്. അങ്ങനെയുള്ളവരും സ്വാതന്ത്ര്യസമരത്തിലുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിന് ഒരുപാട് ധാരകളുണ്ട്. ബ്രിട്ടീഷുകാരെ സര്‍വ്വശക്തിയുമെടുത്ത് അടിച്ചോടിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കണം എന്നു വാദിച്ച വലിയൊരു വിഭാഗമുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ പോയിക്കിട്ടിയാല്‍ ഇന്ത്യയെ ഇസ്ലാമികരാഷ്ട്രം ആക്കിക്കളയാമെന്ന് വ്യാമോഹിച്ചവരുമുണ്ട്. ഇന്ത്യയെ സിക്കുരാജ്യം ആക്കണമെന്നു ആഗ്രഹിച്ചവരുമുണ്ട്. ഇവിടെ ചിലര്‍ കൊട്ടിഘോഷിച്ചു പറയുന്ന ടിപ്പുസുല്‍ത്താനും പഴശ്ശിരാജാവും ഒക്കെ എന്തിനാണ് ബ്രിട്ടീഷുകാരോട് പൊരുതിയത്? അവരവരുടെ സ്വന്തം രാജ്യം സ്ഥാപിക്കാനായിരുന്നില്ലേ. കമ്മ്യൂണിസ്റ്റുകാര്‍ സ്വപ്‌നം കണ്ടത് തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യമല്ലേ? അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് സ്വാതന്ത്ര്യസമരത്തില്‍ ഒരുപാട് ധാരകളുണ്ടായിരുന്നു എന്ന്.

ബ്രിട്ടീഷുകാര്‍ പോയിക്കഴിഞ്ഞാല്‍ ഇന്ത്യ ഹിന്ദുരാജ്യം ആകുമെന്നു കരുതി മുസ്ലിങ്ങളായ ഒരുപാടുപേര്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവല്ലോ, അഫ്ഗാനിലെ അമീറിന്റെ ഭരണമാണ് തങ്ങള്‍ മുസ്ലിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത് എന്ന വിശ്വാസത്താല്‍. കേരളത്തില്‍ നിന്നുപോലും അങ്ങനെ പോയ മുസ്ലിങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും അവിടെ പ്രവേശനം ലഭിച്ചില്ല. അതായത്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഇന്ത്യയിലെ ജനങ്ങളും ഒരുപോലെയായിരുന്നില്ല കണ്ടിരുന്നത്.
♠അതെ. അങ്ങനെ പോയവരുണ്ട്. പല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആയിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യസമരം. രാജാധിപത്യം പുനഃസ്ഥാപിച്ചുകിട്ടാന്‍വേണ്ടി പോരാടിയവരുമുണ്ട്. ടിപ്പുസുല്‍ത്താനും മറ്റും പൊരുതിയത് അതിനുവേണ്ടിയായിരുന്നല്ലോ. എന്തുലക്ഷ്യത്തിനുവേണ്ടിയായാലും ഈ മുഴുവന്‍ ആളുകളും ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയവരാണ്. എന്തിനാണ് പുന്നപ്രവയലാറില്‍ വാരിക്കുന്തവുമായി കമ്മ്യൂണിസ്റ്റുകാര്‍ പോയത്? ജനാധിപത്യരാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നോ?

താങ്കള്‍ പറഞ്ഞുവരുന്നത് സായുധവിപ്ലവത്തിലൂടെ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നോ പുന്നപ്രവയലാര്‍ സമരം.
♠എന്താണ് സംശയം? ജനാധിപത്യം സ്ഥാപിക്കുവാനൊന്നുമായിരുന്നില്ല പുന്നപ്രവയലാര്‍ സമരം. എന്തായിരുന്നു ഇന്ത്യന്‍ വിപ്ലവം? എന്തായിരുന്നു കല്‍ക്കട്ടാ തിസീസ്? ഒരു സായുധവിപ്ലവത്തിലൂടെ ഇന്ത്യന്‍ ഭരണകൂടത്തിനെ അട്ടിമറിക്കണം. 1948-ലാണ് ഇത് പറയുന്നതെന്നോര്‍ക്കണം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടല്ല ഇതു പറഞ്ഞത്. അത് അബദ്ധമായിരുന്നു എന്ന് മനസ്സിലാക്കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീട് തിരുത്തി.

അതായത് ഏകമാനമായിരുന്നില്ല സ്വാതന്ത്ര്യസമരം.
♠അതെ. വളരെ വൈവിദ്ധ്യമാര്‍ന്ന ധാരകളായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരേ മനസ്സോടെ പൊരുതിയത്. അക്കൂട്ടത്തില്‍ ഏറ്റവും വലിയ പോരാട്ടം നടത്തിയ ഒരു പോരാളിയുടെ പേര് തന്നെയാണ് വീരസാവര്‍ക്കറുടേത്. അതിന്റെ കാരണം ഞാന്‍ വസ്തുനിഷ്ഠമായി പറയാം. ഇന്ത്യയില്‍നിന്നും ലണ്ടനില്‍ ലോ പഠിക്കാന്‍ പോയ കൊലകൊമ്പന്മാരായ ആളുകളുടെ വലിയ പട്ടിക നമ്മുടെ മുന്‍പിലുണ്ട്. എന്നാല്‍ ഒരാള്‍പോലും ലണ്ടനില്‍ കപ്പലിറങ്ങി പിന്നെ ‘ബ്രിട്ടീഷ് രാജ് മൂര്‍ദാബാദ്’ എന്നുവിളിച്ചിട്ടില്ല. അവിടെ ഇന്ത്യാഹൗസില്‍ അഭിനവ് ഭാരത് സൊസൈറ്റി എന്ന വിപ്ലവപ്പാര്‍ട്ടിയില്‍ അംഗമായതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പേരില്‍ കേസുണ്ടായിരുന്നു. മാത്രമല്ല, ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കൊന്ന കേസില്‍ പ്രതിയാണ് എന്നുകൂടി നമ്മളോര്‍ക്കണം. അദ്ദേഹത്തിന്റെ നാട്ടില്‍ നാസിക്കിലെ ജില്ലാ കലക്ടറെ കൊന്ന കേസ്. അവിടെ അദ്ദേഹം തോക്ക് എത്തിച്ചുകൊടുത്തു എന്ന കേസ്. ഇവയ്‌ക്കെല്ലാംകൂടി 50 വര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ ശിക്ഷ. ഈ ശിക്ഷ അനുഭവിക്കാനാണ് അദ്ദേഹം കാലാപാനിയിലേക്കു പോകുന്നത്. 1911-ല്‍ 50 കൊല്ലത്തേക്ക് തടവുശിക്ഷ വിധിക്കപ്പെട്ടപ്പോള്‍ ആ മനുഷ്യന്‍ ചിന്തിച്ചു, തന്റെ പ്രാഥമികമായ ലക്ഷ്യം അപ്പോഴും ഹിന്ദുരാഷ്ട്രമാണ്. അദ്ദേഹത്തിന്റെ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തോട് ആര്‍ക്കുവേണമെങ്കിലും വിയോജിക്കാം.

അന്നത്തെ ഒരു പശ്ചാത്തലത്തില്‍ സാവര്‍ക്കറുടെ ഹിന്ദുരാഷ്ട്രസങ്കല്പം തെറ്റാണ് എന്നു നമുക്കു പറയാന്‍ പറ്റുമോ? കാരണം, ഭാരതം ദീര്‍ഘകാലം ഇസ്ലാമികാധിപത്യത്തിലായിരുന്നു. പിന്നീട് കോളനിഭരണത്തില്‍ അതായത് ക്രൈസ്തവാധിപത്യത്തില്‍ എന്നും വിളിക്കാമല്ലോ, ഇന്ത്യക്ക് അതിന്റെ സ്വത്വമായ ഹൈന്ദവസങ്കല്പത്തിലുള്ള ഒരു ഭരണം സാവര്‍ക്കര്‍ അന്ന് ആഗ്രഹിച്ചിരുന്നുവെങ്കില്‍ അതില്‍ അയുക്തികമായിട്ട് എന്താണുള്ളത്? മാത്രമല്ല, ലോകത്ത് അസംഖ്യം ഇസ്ലാമികരാഷ്ട്രങ്ങളും ക്രിസ്ത്യന്‍ രാഷ്ട്രങ്ങളും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും ഉള്ള നിലയ്ക്ക് സാവര്‍ക്കര്‍ ഒരു ഹിന്ദുരാഷ്ട്രത്തെ ആഗ്രഹിച്ചതില്‍ എന്താണ് തെറ്റായി കാണുവാനുള്ളത്? അന്നുവരെ നിലനിന്ന രാഷ്ട്രീയാധിപത്യം മതാധിപത്യവും കൂടി ഉള്‍ച്ചേര്‍ന്നതായിരുന്നല്ലോ.
♠അത് ശരിയാണ്. അന്ന് മുഗള്‍ഭരണത്തോടൊക്കെ ഉണ്ടായിരുന്ന ആ ഒരു പക ഉത്തരേന്ത്യന്‍ ഹിന്ദുമനസ്സിലുണ്ട്. അത് വളര്‍ന്നുവന്നതിന്റെയും ശക്തിപ്പെട്ടതിന്റെയും താത്വികമായ പഠനം വേണ്ടതുതന്നെയാണ്. രാജ്യത്തിന്റെ സ്വത്വം വീണ്ടെടുക്കാന്‍ വേണ്ടി ആഗ്രഹിച്ചവരും സ്വപ്‌നം കണ്ടവരും ഉണ്ടാകും. എന്നാല്‍ ഇന്നിപ്പോള്‍ സ്വാതന്ത്ര്യം കിട്ടി 78 വര്‍ഷങ്ങള്‍ കഴിഞ്ഞ് ആലോചിക്കുമ്പോള്‍ ഏതെങ്കിലും ഒരു മതത്തിന്റെ രാഷ്ട്രമായി ഇന്ത്യയെ വിളിക്കേണ്ടതില്ല. മതരാഷ്ട്രത്തിനുവേണ്ടി വാദിക്കുന്ന എല്ലാവരോടും വളരെ സൗമ്യമായി സംവദിച്ചുകൊണ്ടുതന്നെ നമുക്കു മുന്നോട്ടുപോകാന്‍ പറ്റണം. അങ്ങനെ വരുമ്പോള്‍ ഇന്ത്യ എന്ന ജനാധിപത്യരാഷ്ട്രം ഒരുപാട് പരീക്ഷണങ്ങള്‍ നടന്ന താരതമ്യേന ഏറ്റവും മെച്ചപ്പെട്ടതായി നില്‍ക്കുന്ന ഒരു ജനാധിപത്യരാഷ്ട്രമാണ്.

അടുത്തിടെ സാവര്‍ക്കറുമായി ബന്ധപ്പെട്ട് കേരളത്തില്‍ വലിയ ചര്‍ച്ച നടന്നല്ലോ. സാവര്‍ക്കറുടെ ചിത്രം അനര്‍ഹമായിടത്ത് വന്നു എന്നതിന്റെ പേരില്‍.
♠നമ്മുടെ പെട്രോളിയം വകുപ്പിന്റെ ഒരു പോസ്റ്ററില്‍ ഗാന്ധിയുടെ ചിത്രത്തിനു മീതെ സാവര്‍ക്കറെ വെച്ചു. ഞാന്‍ പറയുന്നത് ഗാന്ധിയുടെ മീതെ സാവര്‍ക്കറുടെ പടം വെക്കാനുള്ള വസ്തുതാപരമായ ന്യായങ്ങളുണ്ട്. അങ്ങനെ വെച്ചാല്‍ എന്താണ് തെറ്റ്.

ഗാന്ധി തന്നെ സാവര്‍ക്കറെ ഭാരതത്തിന്റെ വീരപുത്രന്‍ എന്നുവിശേഷിപ്പിച്ചിട്ടുണ്ടല്ലോ.
♠ആരാണ് പറയാത്തത്? ഇന്ദിരാഗാന്ധി തന്നെ എത്ര ആദരവോടുകൂടിയാണ് സാവര്‍ക്കറെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. സാവര്‍ക്കറെ ആദരിക്കാത്തവരായി ആരും തന്നെയില്ല. 1911-ല്‍ അദ്ദേഹം കാലാപാനിയില്‍ പോയി. എന്നിട്ട് 13 വര്‍ഷം കഠിനതടവ് അനുഭവിച്ചു. 13 കൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹം ചിന്തിച്ചു. ഇവിടെക്കിടന്നിട്ട് 50 വര്‍ഷം എന്റെ ആയുസ്സ് തീര്‍ത്താല്‍ എന്റെ ഹിന്ദുരാഷ്ട്രം എന്ന സ്വപ്‌നത്തിന് എന്തുസംഭവിക്കും? അദ്ദേഹത്തിന് തടവില്‍ കിടക്കാനുള്ള ഭയം കൊണ്ടായിരുന്നില്ല. തന്റെ മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണ് അദ്ദേഹം അന്നങ്ങനെ ചിന്തിച്ചത്. അദ്ദേഹം അവിടെവെച്ച് തന്റെ മുന്‍ഗണന മാറ്റുകമാത്രമാണ് ചെയ്തത്. അവിടെ വെച്ച് അദ്ദേഹം തീരുമാനിച്ചു താന്‍ ബ്രിട്ടീഷ് വിരുദ്ധപോരാട്ടം നിര്‍ത്തുകയാണ്. അദ്ദേഹത്തിന്റെ ആത്യന്തികലക്ഷ്യം ഹിന്ദുരാഷ്ട്രമായിരുന്നല്ലോ. അത് അദ്ദേഹം പച്ചയ്ക്കു പറഞ്ഞിട്ടില്ലേ? ഞാന്‍ മാറ്റുന്നു, ഇനിയെന്നെ തുറന്നുവിടൂ. അദ്ദേഹം കള്ളത്തരം കാണിച്ചിട്ടില്ലല്ലോ. അദ്ദേഹം ലോകത്തോട് പറയുകയാണ് താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരക്ഷരം മിണ്ടില്ല. എന്റെ സ്വപ്‌നം ഹിന്ദുരാഷ്ട്രമാണ്. അതിനുവേണ്ടി പ്രവര്‍ത്തിക്കും. അവര്‍ പറഞ്ഞു, നിങ്ങള്‍ക്ക് ഒരു ഒബ്‌സര്‍വേഷന്‍ പിരീഡ് തരും. രത്‌നഗിരിയില്‍ നിന്ന് തല്‍കാലം വിട്ടുപോകാന്‍ പാടില്ല. ഞങ്ങള്‍ അവിടെ പാര്‍പ്പിക്കും.

 

Tags: എ.പി.അഹമ്മദ്
ShareTweetSendShare

Related Posts

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

വിജയം സനാതന ധര്‍മ്മത്തിന്

വിജയം സനാതന ധര്‍മ്മത്തിന്

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ഹിന്ദുക്കളെ ദ്രോഹിക്കുന്നതോ മതേതരത്വം?

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies