Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

അപഹാസ്യമാകുന്ന മാധ്യമ കോടതികള്‍!

അഡ്വ. ഡോ. മധു ഓമല്ലൂര്‍അഡ്വ. ഡോ. മധു ഓമല്ലൂര്‍
2 January 2026

പത്രം ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കറിയാം മുന്‍കാലങ്ങളില്‍ കമ്പോള നിലവാരവും നാട്ടിലെ കുറ്റകൃത്യ നിലവാരവും അറിയാന്‍ ഇക്‌ണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്ക്‌സിലെ മാര്‍ക്കറ്റിങ്ങ് വിഭാഗത്തിലേക്കും പൊലീസ് സ്റ്റേഷനിലേക്കും ഒരു നിത്യനിദാന ചടങ്ങുപോലെ വൈകുന്നേരം ഫോണ്‍ ചെയ്ത് വിവരങ്ങള്‍ എഴുതിയെടുക്കുന്ന ശീലം. വാര്‍ത്താശേഖരണത്തിലെ ഒരു പ്രധാന ഉറവിടമായി പൊലീസ് സ്റ്റേഷനെയാണ് ലേഖകര്‍ ആശ്രയിക്കുന്നത്. ആ രീതി ഇന്നും തുടരുന്നു എന്നതാണ് സത്യം. അതിന്റെ അപകടങ്ങളും നമ്മള്‍ അറിയുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ കേസന്വേഷണത്തില്‍ പോലീസിനുള്ള പങ്ക് പ്രധാനമാണ്. ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂഷനെ തെളിവുകള്‍ ശേഖരിച്ച് പരമാവധി സഹായിക്കുക എന്ന ദൗത്യമാണ് അവര്‍ക്കുള്ളത്. പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുള്ള വാദ പ്രതിവാദത്തിലൂടെ ഉരിത്തിരിയുന്ന സത്യം നിഷ്പക്ഷമായി വിലയിരുത്തി നീതിപൂര്‍വ്വം പ്രസ്താവിക്കുന്ന ന്യായാധിപന്മാരാണ് നമ്മുടെ കോടതികളില്‍ ഉള്ളത്. Accusatorial system എന്നതാണ് ഈ രീതി. ഈ സമ്പ്രദായത്തില്‍ നീതിയുക്തമായ വിചാരണയിലൂടെ അന്തിമമായി കോടതി-വിധി പ്രസവിക്കുന്നതുവരെ ഏതു കുറ്റവാളിയും നിരപരാധിയാണ്. ഒരു അമ്പയറുടെ സ്ഥാനമാണിവിടെ ജഡ്ജിക്ക്. എന്നാല്‍ ജഡ്ജി അന്വേഷിച്ച് തെളിവുകളും ശേഖരിച്ച് കേസിന്റെ സത്യം കണ്ടെത്തുന്ന രീതി Inquisitorial systemത്തിലുണ്ട്. കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷിക്കുന്ന ശബരിമല കേസ് ഒരുതരത്തില്‍ ഈ സിസ്റ്റത്തിലുള്ളതാണെന്ന പറയാം. പക്ഷേ അന്വേഷിക്കുന്നത് കോടതി നിരീക്ഷണത്തില്‍ പൊലീസാണെന്നു മാത്രം.

Google NewsAdd Kesari Weekly as a preferred source on Google

പത്രം ഓഫീസിലിരുന്ന് ഫോണിലൂടെ ഏതെങ്കിലും പോലീസുകാരന്‍ പറയുന്ന വിവരം അപ്പാടെ വിഴുങ്ങി പത്രത്താളുകളിലൂടെയും ചാനലുകളിലൂടെയും ഛര്‍ദ്ദിക്കുന്ന ഒരു പണിയാണ് ഇന്ന് മാധ്യമങ്ങളിലൂടെ കാണുന്ന കുറ്റാന്വേഷണ റിപ്പോര്‍ട്ടുകള്‍. പോലീസ് പ്രതിയെ ചോദ്യം ചെയ്ത് കിട്ടിയ വിവരങ്ങളെന്നു വായനക്കാരെയും പ്രേക്ഷകരെയും തെറ്റിദ്ധരിപ്പിക്കുകയാണ് പലപ്പോഴും. സത്യത്തില്‍ നിന്നും വളരെ വിദൂരമായ പോലീസ് കണ്ടെത്തലുകള്‍ തെളിവുകള്‍ ഇല്ലാതെ കോടതി പോലും വിശ്വസിക്കുന്നില്ല. ഇടിച്ചും തൊഴിച്ചും പിഴിഞ്ഞെടുക്കുന്ന ‘സത്യങ്ങള്‍’ കോടതിയില്‍ വിലപ്പോവുകില്ലെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ അവയെല്ലാം പോലീസില്‍ നിന്നു കിട്ടിയ ദിവ്യസന്ദേശങ്ങളായി വെണ്ടക്കാ അക്ഷരത്തില്‍ നിരത്തുന്നതിനാലാണ് ഒരു കേസില്‍ അന്തിമ വിധി വരുമ്പോള്‍ അന്നുവരെ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നു വീഴുന്നത്. എല്ലാ സംവിധാനങ്ങളുമുള്ള ആധുനിക മാധ്യമസ്ഥാപനങ്ങള്‍ തങ്ങളുടെ കുറ്റാന്വേഷണ വിഭാഗം കൂടുതല്‍ വിശ്വാസയോഗ്യമാക്കണം. പൊലീസ് ഛര്‍ദ്ദിക്കുന്ന അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും എന്തിനാണ് മാധ്യമങ്ങള്‍ അപ്പാടെ വിഴുങ്ങുന്നത്? അതല്ലല്ലോ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം.

ഫോര്‍ത്ത് എസ്റ്റേറ്റായ മാധ്യമങ്ങള്‍ക്ക് മറ്റ് മൂന്ന് എസ്റ്റേറ്റുകളേക്കാള്‍ ശക്തിയും പ്രാധാന്യവും ഇക്കാര്യത്തില്‍ ഉണ്ട്. അവര്‍ പടച്ചുവിടുന്ന തെറ്റിദ്ധാരണകള്‍ നിമിഷം കൊണ്ട് ലോകം മുഴുവന്‍ നിറയുകയാണ്. മറ്റ് എസ്റ്റേറ്റുകളില്‍ പറയുന്ന കാര്യങ്ങള്‍ അവിടെ മാത്രം ഒതുങ്ങുന്നുവെങ്കില്‍ മാധ്യമങ്ങള്‍ അങ്ങനെയല്ല.

ADVERTISEMENT

വാദിയുടെയും പ്രതിയുടെയും ജഡ്ജിയുടെയും ഭാഗത്തുനിന്നു കാര്യങ്ങള്‍ വിലയിരുത്തി തെളിവുകളോടെ റിപ്പോര്‍ട്ട് തയ്യാറാക്കുവാനുള്ള അറിവ്, നിയമ പരിജ്ഞാനം, പ്രയത്‌നം, ക്ഷമ ഒക്കെ ഇവിടെ അത്യാവശ്യമാണ്. തെളിവുകളുടെ യാതൊരു പിന്‍ബലവുമില്ലാതെയുള്ള മാധ്യമപ്രവര്‍ത്തനം അപകടവും അപഹാസ്യവുമാണ്. സത്യസന്ധവും വിശ്വാസപൂര്‍ണ്ണവുമാണെങ്കില്‍ മാധ്യമ റിപ്പോര്‍ട്ടുകളെ നീതിനിര്‍വ്വഹണ സംവിധാനങ്ങള്‍ പോലും ആശ്രയിക്കും. പക്ഷേ അങ്ങനെയൊരവസ്ഥ ഇവിടെ ഉണ്ടാവുക ഏറെ ശ്രമകരമാണ്. മുന്‍വിധി ശാഠ്യത്തോടെയുള്ള മാധ്യമവിചാരം മാധ്യമധര്‍മ്മമാകില്ലല്ലോ.

Tags: മാധ്യമ കോടതി
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies