Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

അയ്യപ്പ ചൈതന്യം മലയാള സിനിമാഗാനങ്ങളില്‍

ശ്രീകുമാര്‍ ചേര്‍ത്തലശ്രീകുമാര്‍ ചേര്‍ത്തല
26 December 2025

പവിത്രമായ മണ്ഡലകാലം. നനുത്ത മഞ്ഞും ആത്മീയതയും തീവ്രഭക്തിയും നിറയുന്ന വിശുദ്ധ തീര്‍ത്ഥാടനത്തിന്റെ അനുഭൂതി ധന്യത ഓരോ മലയാളിയുടേയും മനസ്സിലും ആത്മാവിലും പൂക്കുന്ന ദിനരാത്രങ്ങള്‍. വ്രതശുദ്ധിയോടെ കലിയുഗവരദനെ ഹൃദയശ്രീകോവിലില്‍ പ്രതിഷ്ഠിക്കുന്ന വാസരങ്ങള്‍.

Google NewsAdd Kesari Weekly as a preferred source on Google

‘അയ്യാ’ എന്ന് തമിഴില്‍ ഒരു അഭിസംബോധനയുണ്ട്. ബഹുമാനപുരസ്സരം ഉള്ള ഒന്നാണ് അത്. നേതാവ് എന്നാണ് തമിഴ് ഭാഷയില്‍ അര്‍ത്ഥം. കാട്ടിലെ ആദിവാസികള്‍ക്കിടയിലും മലദൈവമായ, നേതാവായ ഒരു അയ്യനുണ്ട്. വിഷ്ണുമായയില്‍ പിറന്ന വിശ്വരക്ഷകനാണ് അയ്യപ്പന്‍ എന്നാണ് സങ്കല്‍പം. അതായത് വിഷ്ണുവിന്റെ മോഹിനി എന്ന സ്ത്രീ അവതാരത്തില്‍ ശിവനുണ്ടായ പുത്രന്‍. ഹരിഹരപുത്രന്‍. ആ സങ്കല്‍പത്തെ ശാസ്താവ് എന്നു സംസ്‌കൃതത്തില്‍ വിളിക്കുന്ന്. ആ വാക്കിന്റെ പ്രാദേശിക തത്ഭവമാണ് ചാത്തന്‍. ഈ ആശയമാണ് അയ്യപ്പന്‍ എന്ന ഭാവനയെന്ന് ചിലര്‍ പറയുന്നു. ”ശാസ്താരം പ്രണമാമ്യഹം, ശാസ്താരം പ്രണതോസ്മ്യഹം” എന്നൊക്കെയാണ് സംസ്‌കൃതത്തിലുള്ള അയ്യപ്പ മന്ത്രജപങ്ങള്‍. ശൈവരും വൈഷ്ണവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമാക്കാനായി സൃഷ്ടിച്ച ദേവതയാണ് അയ്യപ്പന്‍ എന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ശ്രീബുദ്ധനാണ് അയ്യപ്പന്‍ എന്നൊരു സങ്കല്‍പമുണ്ട്. ജയദേവ കവി ”ഗീതഗോവിന്ദ”ത്തില്‍ പറയുന്നത് ശ്രീബുദ്ധന്‍ മഹാവിഷ്ണുവിന്റെ അവതാരമെന്നാണ്. കലിയുഗവരദന്‍ എന്നാണ് അയ്യപ്പന്റെ വിശേഷണം. അതായത് കലിയുഗത്തിലെ ദേവതയാകുന്നു അയ്യപ്പന്‍. മറ്റു ദേവതകള്‍, രാമനാകട്ടെ, കൃഷ്ണനാകട്ടെ, ഭഗവതിമാരാകട്ടെ എല്ലാവരും ദ്വാപരയുഗം, ത്രേതായുഗം എന്നിങ്ങനെയുള്ള വളരെ പുരാതന കാലഘട്ടങ്ങളിലുള്ളവരായിരിക്കെ അയ്യപ്പന്‍ എന്ന ദേവത കലിയുഗത്തിലുള്ള ദേവനാകുന്നു. അയ്യപ്പന്‍ മലയാളികളുടെ കണ്‍കണ്ട ദേവന്‍ മാത്രമല്ല, തനതു ദേവനാണ് എന്നു പറയേണ്ടിവരും. അതുകൊണ്ടു തന്നെ മകരനിലാക്കുളിരും ശബരിമല തീര്‍ത്ഥാടനവും മണ്ഡലകാലവുമൊക്കെ മലയാളിക്ക് ഹൃദയത്തോടലിഞ്ഞ് ഏറ്റവും പ്രിയപ്പെട്ടതും ഭക്തിസാന്ദ്രവും ഒഴിച്ചുകൂടാനാവാത്തതുമായ ചര്യയും അനുഷ്ഠാനവുമാകുന്നു. ഓരോ മണ്ഡലകാലവും അനുഭൂതിധന്യമായ ആത്മീയാനുഭവം പകര്‍ന്നു നല്‍കുന്നു.

മണ്ഡലകാലവും ശബരിമല തീര്‍ത്ഥാടനവും കഴിഞ്ഞാലും ആ വിശുദ്ധകാലഘട്ടവും സര്‍വ്വശക്തനായ അയ്യപ്പന്റെ അനുഗ്രഹവും മനസ്സില്‍ നിറക്കുന്ന നിരവധി ചലച്ചിത്ര ഗാനങ്ങളുണ്ട്. ഹരിഹരസുതന്റെ പരമചൈതന്യം നിറയുന്ന നിരവധി സിനിമാഗാനങ്ങള്‍ മലയാളചലച്ചിത്രശാഖയില്‍ വാസന്തം നിറച്ചിട്ടുണ്ട്.

ADVERTISEMENT

‘തച്ചിലേടത്തു ചുണ്ടന്‍’ എന്ന ചിത്രത്തില്‍ ബിച്ചു തിരുമല രചിച്ച് രവീന്ദ്രന്‍ ഈണം പകര്‍ന്ന് യേശുദാസ് ആലപിച്ച ‘ശൈവസങ്കേതമേ വൈഷ്ണവാചാരമേ’ എന്ന ഗാനം കേള്‍ക്കുക. സുബ്രഹ്മണ്യന്റെ അനുജനും വാവരുടെ തോഴനും പമ്പയില്‍ ജാതനും ആയ സച്ചിദാനന്ദനായ അയ്യപ്പനെ സ്തുതിക്കുന്നു കവി. വേദനയിലുഴലുന്ന, ഭക്തരില്‍ കനിയുന്ന മുക്തി തന്‍ സനാതനസത്യത്തെക്കുറിച്ചാണ് കവി പാടുന്നത്. താന്തമാം മലക്കു മേലെ ശാന്തമായുയര്‍ന്നിടുന്ന കാന്തജ്യോതിരൂപമായ മകരജ്യോതിയും കല്ലിടും കുന്നും സന്നിധാനവും ശബരീ പീഠവും അഴുതയും ശരംകുത്തിയും ഒക്കെ നിറയുന്ന ശബരിമലയാത്ര തന്നെ ഈ ഗാനം.

‘പട്ടാളം’ എന്ന ചിത്രത്തില്‍ വിദ്യാസാഗറിന്റെ ഈണത്തില്‍ ഗിരീഷ് പുത്തഞ്ചേരി രചിച്ച് എം.ജി. ശ്രീകുമാര്‍ ആലപിച്ച ‘പമ്പാഗണപതി പാരിന്റെയധിപതി’ എന്നു തുടങ്ങുന്ന ഗാനം ഭക്തിസാന്ദ്രമാണ്. വേദാന്തപ്പൊരുളിന്‍ ആധാരശിലയും കാരുണ്യക്കടല്‍ കണ്ട കലികാലപ്പൊരുളും ദയാമയനും പരാല്‍പരനും നിരാമയനും നിരന്തരനുമായ അയ്യനെ സ്തുതിക്കുന്നു പുത്തഞ്ചേരി.

‘ശബരിമല അയ്യപ്പന്‍’ എന്ന ചിത്രത്തിലെ അയ്യപ്പ ഭക്തിഗാനങ്ങള്‍ ഗാനസ്‌നേഹികള്‍ക്കു സുപരിചിതമായിരിക്കും. അയ്യപ്പഭക്തിഗാനങ്ങള്‍കൊണ്ടു സമ്പന്നമായിരുന്നു ഈ ചിത്രം. അഭയദേവിന്റെ വരികള്‍ക്ക് എസ്. എം. സുബ്ബയ്യനായിഡുവിന്റെ സംഗീതം. ചിത്രത്തില്‍ ഗോകുലപാലന്‍ ആലപിച്ച ഗാനങ്ങളാണ് ശ്രദ്ധേയമായത്. ‘സ്വാമി ശരണം ശരണമെന്റയ്യപ്പ’ എന്ന ഗാനം ഭക്തകോടികള്‍ മനസാലേ ഏറ്റുവാങ്ങി. ചിത്രത്തില്‍ എം.പി. കോമളവും തങ്കപ്പനും ചേര്‍ന്നാലപിച്ച ‘പുത്തന്‍മല നിരത്തി തെയ്യനം’ എന്ന ഡ്യുയറ്റും പ്രധാനപ്പെട്ടതാണ്. ‘പാവപ്പെട്ടവള്‍’ എന്ന ചിത്രത്തിലെ പി. ഭാസ്‌കരന്‍-ചിദംബരനാഥ് കൂട്ടുകെട്ടില്‍ പിറന്ന ‘ശരണമയ്യപ്പാ ശരണമയ്യപ്പ’ (ആലാപനം-പി. ലീല, ബി. വസന്തകുമാരി, ബി. സാവിത്രി, ലത രാജു) ഏറെ പ്രശംസയേറ്റുവാങ്ങി.
വയലാര്‍ രചിച്ച് ദേവരാജന്‍ ഈണം പകര്‍ന്ന ‘ചെമ്പരത്തി’ എന്ന ചിത്രത്തിലെ ‘ശരണമയ്യപ്പ, സ്വാമി ശരണമയ്യപ്പ, ശബരിഗിരിനാഥാ സ്വാമി ശരണമയ്യപ്പ’ എന്ന ഗാനം അയ്യപ്പ ഭക്തര്‍ക്ക് ഏറെ ഇഷ്ടമായ ഒന്നാണ്. യേശുദാസ് ആലപിച്ച ഈ ഗാനം ശാസ്താംപാട്ടിന്റെയും ഉടുക്കുപാട്ടിന്റെയും ശൈലിയിലാണ് രൂപപ്പെടുത്തിയത്. ഏറെ രസകരമായ കാര്യം ഈ ഗാനത്തിന്റെ സൃഷ്ടാക്കള്‍ വയലാറും ദേവരാജനും നിരീശ്വരവാദികളായിരുന്നു എന്നതാണ്. വയലാറാണെങ്കില്‍ വിപ്ലവകവിയെന്ന് അറിയപ്പെടുമ്പോളും ധാരാളം അയ്യപ്പഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

ഈ ഗാനത്തിന്റെ രൂപപ്പെടല്‍ ഓര്‍ത്തെടുത്തിട്ടുണ്ട് ദേവരാജന്‍. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് അടുത്ത വീട്ടില്‍ വേലുക്കുട്ടി എന്നൊരു വ്യക്തി ഭംഗിയായി ഉടുക്കു കൊട്ടി ശാസ്താം പാട്ട് പാടിയിരുന്നു. അതിന്റെ മനോഹാരിത ആസ്വദിക്കാനായി കുട്ടിയായിരുന്ന ദേവരാജന്‍ വീടിനടുത്ത് ചെന്നു നില്‍ക്കുമായിരുന്നു. വേലുക്കുട്ടി പാടിയിരുന്ന ഉടുക്കുപാട്ടില്‍ നിന്നാണ് ഈ ഗാനം സൃഷ്ടിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, ഈ ഗാനത്തില്‍ ഉടുക്കുകൊട്ടിയിരിക്കുന്നത് വേലുക്കുട്ടി തന്നെയാണ്. വേലുക്കുട്ടിയെ സ്റ്റുഡിയോയില്‍ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കലാനിപുണത ഒപ്പിയെടുത്തു ദേവരാജന്‍ എന്ന സംഗീതത്തിന്റെ രാജന്‍.

‘കേരള കേസരി’ എന്ന ചിത്രത്തില്‍ തുമ്പമണ്‍ പത്മനാഭന്‍കുട്ടി രചിച്ച് ജ്ഞാനമണി സംഗീതം ചെയ്ത് വൈക്കം വാസുദേവന്‍ പാടിയ ‘അയ്യപ്പാ അഖിലാണ്ഡ കോടിനിലയാ…’ എന്ന വളരെ പഴയ ഒരു അയ്യപ്പഗാനമുണ്ട്. ‘പാഹിമാം ജഗദീശ്വരാ ശ്രീശബരിഗിരിനിലയാ.’ എന്ന അയ്യപ്പഗാനം പാടിയിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പിതാവായ അഗസ്റ്റിന്‍ ജോസഫാണ്. (ചിത്രം-‘വേലക്കാരന്‍’ രചന-അഭയദേവ് സംഗീതം-അഭയദേവ്). ദക്ഷിണാമൂര്‍ത്തിയാകട്ടെ മൂന്നു തലമുറയിലെ ഗായകര്‍ക്ക് സംഗീതസംവിധായകനുമായി. (അഗസ്റ്റിന്‍ ജോസഫ്, യേശുദാസ്, വിജയ് യേശുദാസ്)

പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘സ്വാമി അയ്യപ്പന്‍’ എന്ന ചിത്രത്തില്‍ പന്ത്രണ്ടോളം ഹിറ്റ് ഗാനങ്ങള്‍ ഉണ്ടായിരുന്നു. (രചന-വയലാര്‍, ശ്രീകുമാരന്‍ തമ്പി, സംഗീതം-ദേവരാജന്‍ ആലാപനം- യേശുദാസ്, പി. ജയചന്ദ്രന്‍, പി. മാധുരി, അമ്പിളി, ശ്രീകാന്ത്, പി. ലീല).

ശബരിമലയിലെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ ”ശബരിമലയില്‍ തങ്ക സൂര്യോദയം”, ”മണ്ണിലും വിണ്ണിലും…” (ആലാപനം-യേശുദാസ്), ”തേടിവരും കണ്ണുകളില്‍..”(ആലാപനം- അമ്പിളി), ”സ്വാമി ശരണം ശരണമെന്റയ്യപ്പാ…” (ആലാപനം- പി.ജയചന്ദ്രന്‍) എന്നീ ഗാനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഹരിവരാസനത്തിന്റെ രചന സംബന്ധിച്ച് കമ്പക്കുടി കുളത്തൂര്‍ അയ്യരുടെ പേരും കോന്നകത്ത് ജാനകിയമ്മയുടേയും പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇപ്പോളും നിലനില്‍ക്കുന്നു.

കൈതപ്രം രചിച്ച് രമേശ് നാരായണന്‍ ഈണം പകര്‍ന്ന ‘തത്വമസി’ എന്ന ചിത്രത്തിലെ ഗാനങ്ങളും രാജീവ് ആലുങ്കല്‍ രചിച്ച് എം.ജി. ശ്രീകുമാര്‍ ഈണം പകര്‍ന്ന ‘വേദം’ എന്ന ചിത്രത്തിലെ ഗാനം, 41 എന്ന ചിത്രത്തില്‍ ബിജിബാലിന്റെ സംഗീതത്തില്‍ റഫീഖ് അഹമ്മദ് രചിച്ച അയ്യനയ്യന്‍ എന്ന ഗാനവും എടുത്തുപറയേണ്ടതാണ്.

മണ്ഡല കാലത്തു മാത്രമല്ല, ഏതു കാലത്തും, ജീവിതത്തിന്റെ ഏത് അവസ്ഥയിലും, അത് ദു:ഖമാകട്ടെ, ദൗര്‍ഭാഗ്യമാകട്ടെ, നൈരാശ്യമാകട്ടെ, ഈ ഗാനങ്ങള്‍ നമുക്ക് സാന്ത്വനവും സന്തോഷവും ആത്മീയാനുഭൂതിയും പകര്‍ന്നു നല്‍കിക്കൊണ്ട് അനശ്വരത പുല്‍കുന്നു.

Tags: ശബരിമലഅയ്യപ്പന്‍
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies