കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ വിജയിച്ച മുസ്ലിം ലീഗുകാര്‍ പഞ്ചായത്താപ്പീസും പ്രസിഡന്റിന്റെ കസേരയും ചാണകം തളിച്ച് ശുദ്ധമാക്കി എന്ന് പറയുന്നവര്‍ ആരായാലും അവര്‍ ലീഗുകാരന്റെ മതവികാരമാണ് വ്രണപ്പെടുത്തുന്നത്. മതവികാരം വ്രണപ്പെടുത്തിയാലുള്ള കേസ്സിന്റെ വകുപ്പ് അറിയാമല്ലോ. ഇടത് ഭരണത്തില്‍ പട്ടികജാതിക്കാരനായ ഉണ്ണിയായിരുന്നു അവിടെ പ്രസിഡന്റ്. യു.ഡി.എഫ്. പഞ്ചായത്ത് പിടിച്ചെടുത്തതോടെ ലീഗുകാര്‍ പ്രസിഡന്റിന്റെ കസേരയിലും ചുറ്റിലും ചാണകവെള്ളം തളിച്ചു ശുദ്ധമാക്കി എന്നാണ് വാര്‍ത്ത. തന്നെ അപമാനിക്കുന്ന നടപടിയാണ് ഇത് എന്ന് ഉണ്ണി പത്രക്കാരോട് പറയുകയും ചെയ്തു. സംഗതി വിവാദമായപ്പോള്‍ തങ്ങള്‍ ചെയ്തത് നിഷേധിക്കാന്‍ പറ്റാത്ത അവസ്ഥയിലായ ലീഗുകാര്‍ തളിച്ചത് ചാണക വെള്ളമല്ല, പച്ച വെള്ളമാണെന്ന് വിശദീകരണം നല്‍കി. തങ്ങള്‍ തളിച്ചത് ചാണകമാണ് എന്നു തെളിയിച്ചാല്‍ ഒരു ലക്ഷം രൂപ നല്‍കാമെന്ന് വെല്ലുവിളിയും ഉയര്‍ത്തി. വെല്ലുവിളി ഏറ്റെടുക്കാന്‍ ഉണ്ണിയോ മറ്റു സഖാക്കളോ മുന്നോട്ടു വന്നിട്ടില്ല.
ചാണകം ലീഗുകാരന് ഹറാമാണല്ലോ. ഹറാമായത് ലീഗുകാരന്‍ തൊട്ടു എന്നും ശുദ്ധമാക്കാന്‍ ഉപയോഗിച്ചു എന്നും പറഞ്ഞാല്‍ ലീഗുകാരന്റെ മതവികാരം വ്രണപ്പെടില്ലേ? അതുചെയ്യാന്‍ പാടുണ്ടോ? വിജയിക്കുമ്പോള്‍ വിതരണം ചെയ്യാന്‍ പച്ച ലഡു തന്നെ തിരഞ്ഞെടുക്കുന്ന പാര്‍ട്ടിയാണ്. പട്ടിക ജാതിക്കാരന്‍ ഇരുന്ന കസേര ശുദ്ധമാക്കാതെ അവിടെ ഇരിക്കുന്നതിനോട് മേലാളന്മാരായ ലീഗുനേതാക്കള്‍ക്ക് താല്പര്യമുണ്ടാവില്ല. അതുകൊണ്ട് വിജയാഹ്ലാദപരിപാടിയുടെ ഭാഗമായി ”പച്ച” വെള്ളം കൊണ്ട് ശുദ്ധമാക്കുകയാണ് പാര്‍ട്ടി അണികള്‍ ചെയ്തത്. പട്ടിക ജാതിക്കാരന്‍ ഇരുന്ന് ഹറാമായ കസേര ഹലാല്‍ ആക്കാന്‍ പാണക്കാട്ടേയോ അല്ലെങ്കില്‍ സ്ഥലത്തേയോ ഏതെങ്കിലും തങ്ങള്‍ തുപ്പി ഹലാലാക്കിയ ”പച്ച” വെള്ളം കൊണ്ടുവന്നു തളിച്ചതില്‍ ഒരു തെറ്റും പാര്‍ട്ടി കാണുന്നില്ല. അതിനാല്‍ ഇതിനെ വിമര്‍ശിക്കുന്നവര്‍ തങ്ങള്‍ തളിച്ചത് ചാണകവെള്ളമാണെന്ന് തെളിയിക്കണം. അല്ലെങ്കില്‍ മതവികാരം വ്രണപ്പെടുത്തിയതിനുളള കേസ് നേരിടണം. കളി ലീഗിനോട് വേണ്ട!





















