Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കോണ്‍ഗ്രസ് രാജ്യത്തിനു വരുത്തിയ വിനകള്‍

കെ. ആര്‍. ഉമാകാന്തൻകെ. ആര്‍. ഉമാകാന്തൻ
12 December 2025

1885ല്‍ അലന്‍ ഒക്‌ടേവിയന്‍ ഹ്യൂം എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്. അത് സ്ഥാപിക്കാനുള്ള കാരണം അഥവാ പ്രേരണ, ഭാരതത്തില്‍ വളര്‍ന്നുവരുന്ന ബ്രിട്ടീഷ്ഭരണത്തോടുള്ള എതിര്‍പ്പ് ഒരു പൊട്ടിത്തെറിയായി മാറിയേക്കാമെന്ന് ഹ്യൂം മനസ്സിലാക്കിയതുകൊണ്ടാണ്. അതുതടയാന്‍ ഒരു സേഫ്ടി വാല്‍വ് വേണം. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം പോലെ ഒരു സായുധവിപ്ലവം ഉണ്ടായാല്‍ പിടിച്ചു നില്‍ക്കുക പ്രയാസമാകുമെന്ന് ഹ്യൂമിന് അറിയാമായിരുന്നു. അതുകൊണ്ട് ഭാരതീയരുടെ ആവശ്യങ്ങളെ ബ്രിട്ടീഷ് രാജ്ഞിയുടെ മുന്നില്‍ നിവേദനങ്ങളായും പ്രമേയങ്ങളായും എത്തിക്കുക, അവയില്‍ ചിലതെല്ലാം നേടിയെടുക്കുക, അങ്ങനെ ജനങ്ങളുടെ അതൃപ്തിക്ക് ഒരു ശമനം വരുത്തുക. ഇതിനുള്ള ഏറ്റവും ഫലപ്രദമായ വേദിയായിട്ടാണ് കോണ്‍ഗ്രസ് തുടങ്ങിയത്. ഹ്യൂമിനുശേഷം കോണ്‍ഗ്രസിന്റെ നാല് പ്രസിഡന്റുമാര്‍ കൂടി ബ്രിട്ടീഷുകാരായിരുന്നു. അവരുടെ കീഴില്‍ കോണ്‍ഗ്രസ് ബ്രിട്ടീഷ് രാജ്ഞിയുടെ കരുണയ്ക്കായി അപേക്ഷിക്കുന്ന ഒരു സംഘടനയായിരുന്നു. ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാണ്. കോണ്‍ഗ്രസ് തുടങ്ങിയത് സ്വാതന്ത്ര്യം നേടാനല്ല മറിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളെ നീട്ടിക്കൊണ്ടുപോകാനാണ്. എത്രയും വേഗം സ്വാതന്ത്ര്യം നേടുക എന്നതല്ലായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. സ്വാതന്ത്ര്യം എങ്ങനെ വൈകിപ്പിക്കാനാവും എന്നാണ് കോണ്‍ഗ്രസ് ചിന്തിച്ചിരുന്നത്. അതുകൊണ്ട് ഡൊമിനിയന്‍ പദവിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. 1929 ല്‍ ലാഹോര്‍ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് ആദ്യമായി പൂര്‍ണ്ണസ്വരാജ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് സ്ഥാപിച്ച് നീണ്ട 44 വര്‍ഷത്തിനു ശേഷമാണ് പൂര്‍ണ്ണസ്വാതന്ത്ര്യം എന്നത് ലക്ഷ്യമായിസ്വീകരിച്ചത്. ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്നത് കോണ്‍ഗ്രസ് ആണെന്ന് പറയുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. സ്ഥാപിച്ച് നീണ്ട 44 വര്‍ഷം കോണ്‍ഗ്രസിന്റെ ലക്ഷ്യം സ്വാതന്ത്ര്യമല്ലായിരുന്നു. അങ്ങനെയുള്ള കോണ്‍ഗ്രസിനെ സ്വാതന്ത്ര്യസമരത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നത് സാമാന്യയുക്തിക്ക് നിരക്കാത്തതാണ്. ഭാരതത്തിലെ വിപ്ലവസംഘടനകള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. സാന്ദര്‍ഭികമായി പറയട്ടെ ആര്‍എസ്എസ്സില്‍ ചേരുന്ന ഓരോരുത്തരും ഒരു പ്രതിജ്ഞ എടുക്കേണ്ടിയിരുന്നു. അതില്‍ ഹിന്ദുരാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് താന്‍ ആര്‍എസ്എസ്സില്‍ അംഗമാകുന്നതെന്ന് പറഞ്ഞിരുന്നു. അങ്ങനെ ആരംഭകാലത്തുതന്നെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചവരാണ് ആര്‍എസ്എസ്സുകാര്‍. എന്നാല്‍ അന്ന് ഉണ്ടായ പ്രസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മാത്രമാണ് സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് സര്‍ക്കാരിനെതിരായി പ്രവര്‍ത്തിക്കാതിരുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് സ്വാതന്ത്ര്യം നേടി തന്നു എന്ന ധാരണ തെറ്റാണ്. ഭാരതത്തിന് വളരെ മുമ്പേ ലഭിക്കേണ്ട സ്വാതന്ത്ര്യത്തെ വൈകിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അതുവഴി കോടിക്കണക്കിന് സമ്പത്ത് ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ നിന്ന് കടത്തിക്കൊണ്ടു പോയി. സ്വാതന്ത്ര്യം ലഭിക്കാന്‍ വൈകിയത് മൂലം വലിയ നഷ്ടമാണ് ഭാരതത്തിനുണ്ടായത്.

Google NewsAdd Kesari Weekly as a preferred source on Google

വിപ്ലവകാരികളെ എതിര്‍ത്തു
സ്വാതന്ത്ര്യം നേടാനുള്ളത് വൈകിക്കുക മാത്രമല്ല കോണ്‍ഗ്രസ് ചെയ്തത്. സ്വാതന്ത്ര്യത്തിനായി സായുധസമരം നടത്തിയ വിപ്ലവകാരികളെ അവര്‍ കയ്യൊഴിഞ്ഞു. ഭഗത്‌സിംഗിന്റെ ജീവന്‍ രക്ഷിക്കാന്‍ ഗാന്ധിജി ഇടപെട്ടില്ല. വിപ്ലവകാരികള്‍ അക്രമം നടത്തിയത് ഭാരതീയരെ മര്‍ദ്ദിച്ച ബ്രിട്ടീഷ് പട്ടാളത്തിനെതിരെയാണ്. എന്നാല്‍ ഇതംഗീകരിക്കാന്‍ ഗാന്ധിജി തയ്യാറായില്ല. മദന്‍ലാല്‍ ഡിംഗ്ര, ഉദ്ദംസിംഗ് തുടങ്ങിയവരുടെ കാര്യത്തിലും ഇതേ നിലപാട് ഗാന്ധിജി സ്വീകരിച്ചു. രക്തം ഒഴുക്കാതെയാണ് ഭാരതം സ്വാതന്ത്ര്യം നേടിയത് എന്നത് തെറ്റാണ്. ബ്രിട്ടീഷുകാരുടെ രക്തം ഒഴുകിയില്ല എന്നത് ശരിയാണ്. ഭാരതീയരുടെ രക്തം പുഴകള്‍പോലെ ഒഴുക്കിയാണ് സ്വാതന്ത്ര്യം നേടിയത്. പട്ടിണി, പകര്‍ച്ചവ്യാധി, സാമുദായികകലാപം, അഭയാര്‍ത്ഥിപ്രവാഹം ഇവയിലെല്ലാം ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ നല്‍കിയാണ് സ്വാതന്ത്ര്യം നേടിയത്. അഹിംസാസമരത്തിന്റെ അര്‍ത്ഥം ഭാരതീയര്‍ക്ക് മര്‍ദ്ദനവും മരണവും ബ്രിട്ടീഷുകാര്‍ക്ക് സുരക്ഷിതത്വവും എന്നതായിരുന്നു.

പൂര്‍ണസ്വരാജ് ആവശ്യപ്പെട്ടെങ്കിലും അത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ വീക്ഷണം തെറ്റായിരുന്നു. ബ്രിട്ടീഷുകാര്‍ തുടര്‍ന്നുവന്ന അതേ വിദ്യാഭ്യാസരീതി, നീതിന്യായവ്യവസ്ഥ, ഭരണരീതി തുടങ്ങിയവ കോണ്‍ഗ്രസ് തുടര്‍ന്നു. ചുരുക്കത്തില്‍ ബ്രിട്ടീഷുകാര്‍ ഇരുന്നിടത്ത് ഭാരതീയര്‍ ആയി എന്നതൊഴിച്ചാല്‍ യാതൊരു വ്യത്യാസവും ഉണ്ടായില്ല. മാത്രമല്ല സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍ (പിന്നീട് പ്രസിഡന്റ്) ആയി മൗണ്ട് ബാറ്റന്‍ പ്രഭുവിനെ നെഹ്‌റുവും ഗാന്ധിജിയും കൂടി തീരുമാനിച്ചു. ഒരു സ്വതന്ത്രരാജ്യത്തിന്റെ പരമോന്നത പദവി വിദേശിയായ ഒരാള്‍ കൈയാളുന്ന വിചിത്രമായ കാഴ്ചയാണുണ്ടായത്. സ്വാതന്ത്ര്യത്തിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിനുണ്ടായിരുന്ന വീക്ഷണത്തിലെ വൈകല്യം വ്യക്തമാക്കുന്നതാണ് ഈ അനുഭവം.

ADVERTISEMENT

1947 ല്‍ സ്വാതന്ത്ര്യം നേടുന്ന സമയത്ത് ബലൂചിസ്ഥാന്‍ ഭാരതത്തോട് ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ മതേതരത്വത്തിന്റെ പേരില്‍ നെഹ്‌റു അതിനെ നിരാകരിച്ചു. നേപ്പാള്‍, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. ബലൂചിസ്ഥാന്‍ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ ജിന്ന ബലൂചിസ്ഥാനെ ആക്രമിച്ച് പാകിസ്ഥാനോട് ചേര്‍ത്തു.

യു.എന്‍. രക്ഷാസമിതിയില്‍ ഭാരതത്തിന് സ്ഥിരാംഗത്വം നല്‍കുവാന്‍ തീരുമാനിക്കുന്ന നില ഉണ്ടായിരുന്നു. എന്നാല്‍ നെഹ്‌റു അത് തിരസ്‌കരിച്ചു. പകരം യുഎന്നിലെ സ്ഥിരാംഗത്വം എന്ന പദവി ചൈനയ്ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. കാശ്മീരിനെ പാകിസ്ഥാന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഭാരതത്തിന്റെ അവിഭാജ്യഭാഗമാണ് കാശ്മീരെന്ന് പറഞ്ഞപ്പോഴും പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ കാശ്മീരിനെ മോചിപ്പിക്കാന്‍ നെഹ്‌റു തയ്യാറായില്ല. അതിനുപകരം കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവേദിയില്‍ ഉന്നയിച്ച് അത് ഒരു അന്താരാഷ്ട്രപ്രശ്‌നമാക്കി മാറ്റി.

ഭാരതം സ്വാതന്ത്ര്യം നേടിയപ്പോഴും ഗോവയും പുതുശ്ശേരിയും പോര്‍ച്ചുഗീസ് ആധിപത്യത്തിലായിരുന്നു. ഗോവയുടെ മോചനത്തിനു നെഹ്‌റു മുതിര്‍ന്നില്ല. അതേത്തുടര്‍ന്ന് ആര്‍എസ്എസ്സും ജനസംഘവും ഗോവവിമോചനത്തിനായി സമരം നടത്തി. അങ്ങനെ ഗോവ, പുതുശ്ശേരി എന്നിവിടങ്ങള്‍ ഭാരതത്തിന്റെ ഭാഗമായി.

ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. ഭാരതത്തിലേയ്ക്ക് ഏതെങ്കിലും രാജ്യം ചേരാന്‍ ശ്രമിച്ചപ്പോഴെല്ലാം നെഹ്‌റു തടസ്സവാദങ്ങള്‍ ഉന്നയിച്ച് അതില്ലാതാക്കി. ഭാരതത്തില്‍നിന്നും ഏതെങ്കിലും ഭാഗം അടര്‍ന്നുപോകുന്നതിന് നെഹ്‌റു അനുകൂലമായിരുന്നു. ചൈന ലഡാക്കിനെ ആക്രമിച്ചപ്പോള്‍ നെഹ്‌റു പറഞ്ഞത്. ‘ചീ േല്‌ലി മ യഹമറല ീള ഴൃമ ൈഴൃീം െവേലൃല” (അവിടെ ഒരു പുല്‍ക്കൊടി പോലും മുളയ്ക്കില്ല.) എന്നായിരുന്നു. അങ്ങനെ 2000 ഹെക്ടര്‍ സ്ഥലം ചൈനയുടെ കീഴിലായി. നെഹ്‌റുവിന്റെ ദേശപ്രേമത്തിന്റെ ഉദാഹരണമാണിത്.

സ്വതന്ത്രഭാരതം ഭരണഘടന അംഗീകരിച്ചു. എന്നാല്‍ ആദ്യമായി ഭരണഘടന ഭേദഗതി നടത്തിയത് നെഹ്‌റുവായിരുന്നു. അതാകട്ടെ പൗരസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതിനും. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസര്‍ക്കാരുകളെ പിരിച്ചുവിടാനായി 356-ാം വകുപ്പ് പലതവണ നെഹ്‌റു ഉപയോഗിച്ചു. ജനാധിപത്യവിരുദ്ധമായ നടപടി ആയിരുന്നു ഇത്. നെഹ്‌റുവിന്റെ ജനാധിപത്യവിരുദ്ധമനോഭാവവും പ്രവൃത്തിയും വെളിവാക്കുന്നതായിരുന്നു ഗാന്ധിവധം എന്ന ദുരാരോപണം നടത്തി ആര്‍എസ്എസ്സിനെ നിരോധിച്ചത്. ആര്‍എസ് എസ് കുറ്റക്കാരല്ല എന്ന് അന്വേഷണക്കമ്മീഷനും കോടതിയും പറഞ്ഞിട്ടും നിരോധനം പിന്‍വലിക്കാന്‍ നെഹ്‌റു തയ്യാറായില്ല. ഒടുവില്‍ വലിയ സമരപരിപാടികളിലൂടെയാണ് നിരോധനം നീക്കപ്പെട്ടത്. പാകിസ്ഥാനുമായി ഉണ്ടാക്കിയ സിന്ധുനദീജലക്കരാറിലും നെഹ്‌റു ഭാരതതാത്പര്യങ്ങളെ ബലി കഴിച്ച് പാകിസ്ഥാന് അനുകൂലമായ കരാറാണ് ഉണ്ടാക്കിയത്.

നെഹ്‌റുവിന്റെ കാലശേഷം അധികാരത്തിലെത്തിയ ഇന്ദിരാഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭാരതം മുഴുവന്‍ ഒരു തടവറയായി. പ്രതിപക്ഷത്തെ തളച്ചു, പ്രതിപക്ഷനേതാക്കളെ ജയിലിലടച്ചു. പത്രമാരണനിയമം നടപ്പിലാക്കി. ‘കിറശമ ശ െകിറശൃമ, കിറശൃമ ശ െകിറശമ’ എന്ന മുദ്രാവാക്യം മുഴക്കി. ഇതെല്ലാം ചെയ്തത് ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍വേണ്ടിയായിരുന്നു. 1973 ല്‍ ബംഗ്ലാദേശ് യുദ്ധത്തില്‍ 93,000 പാകിസ്ഥാനി പട്ടാളക്കാരെ തടവുകാരായി ഭാരതം പിടിച്ചു. എന്നാല്‍ സിംല സമാധാനക്കരാറില്‍ ഒപ്പുവെച്ചപ്പോള്‍ ഇവരെ പാകിസ്ഥാന് വിട്ടുകൊടുത്തു. പകരം പാകിസ്ഥാന്‍ കൈവശം വെച്ചിരുന്ന കാശ്മീര്‍ ഇന്ദിര ആവശ്യപ്പെട്ടില്ല. പാക്ജയിലുകളിലുണ്ടായിരുന്ന ഭാരതീയരായ 54 പട്ടാളക്കാരുടെ മോചനംപോലും ആവശ്യപ്പെട്ടില്ല. പട്ടാളം കൈവരിച്ച നേട്ടങ്ങള്‍ ചര്‍ച്ച നടത്തി കളഞ്ഞുകുളിക്കുകയാണ് ഇന്ദിര ചെയ്തത്.

അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസ് അടക്കം 26 സംഘടനകളെ ഇന്ദിര ഒരു കാരണവും കൂടാതെ നിരോധിച്ചു. ജനാധിപത്യമൂല്യങ്ങള്‍ക്ക് യാതൊരു വിലയും അവര്‍ കല്‍പിച്ചില്ല.

സിക്കുകാരായ തന്റെ അംഗരക്ഷകരാല്‍ ഇന്ദിര കൊല്ലപ്പെട്ടപ്പോള്‍ രാജ്യത്ത് സിക്ക് വിരുദ്ധകലാപം ഉണ്ടായി. അതിനെ ന്യായീകരിക്കുകയാണ് രാജീവ് ഗാന്ധി ചെയ്തത്. രാജീവിന്റെ ഭരണകാലത്ത് പ്രതിരോധ ഇടപാടുകളില്‍ അഴിമതി വ്യാപകമായി. കുപ്രസിദ്ധമായ ബോഫോഴ്‌സ് കേസ് ഇക്കാലത്തുണ്ടായതാണ്. ബോഫോഴ്‌സ് ഇടപാടിലെ ആരോപണങ്ങളെത്തുടര്‍ന്ന് രാജീവ് ഗാന്ധി സ്ഥാനഭ്രഷ്ടനായി. തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പിനിടയില്‍ രാജീവ് കൊല്ലപ്പെട്ടു. വി.പി. സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടായി. പിന്നീട് യു.പി.എയുടെ കാലഘട്ടമായി. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ സോണിയയുടെ സ്വപ്‌നങ്ങള്‍ പ്രസിഡന്റ് അബ്ദുള്‍ കലാം തകര്‍ത്തു. തുടര്‍ന്ന് തന്റെ കയ്യിലെ കളിപ്പാവയാകും എന്ന് ഉറപ്പുള്ള മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയാക്കി സോണിയ ഭരണചക്രം തിരിച്ചു. സോണിയയുടെ കാലഘട്ടം അഴിമതിയുടെ കൂത്തരങ്ങായിരുന്നു. കല്‍ക്കരി കുംഭകോണം, 2 ജി അഴിമതി, കോമണ്‍വെല്‍ത്ത് അഴിമതി തുടങ്ങി ലക്ഷക്കണക്കിനുകോടി രൂപയുടെ അഴിമതികള്‍ നടന്നു. ഹിന്ദുത്വത്തെ തകര്‍ക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. കാഞ്ചി കാമകോടി ശങ്കരാചാര്യര്‍ ജയേന്ദ്രസരസ്വതിയെ അറസ്റ്റ് ചെയ്തു. ‘ഹിന്ദുഭീകരത’ എന്നൊരു പ്രയോഗം തന്നെ ഉണ്ടാക്കി. മാലേഗാവ് സ്‌ഫോടനത്തിനും ഉത്തരവാദികള്‍ ഹിന്ദുക്കളാണെന്ന ദുരാരോപണം അഴിച്ചുവിട്ടു. ദേശസുരക്ഷയും അപകടത്തിലാക്കി. മുംബൈയില്‍ ഭീകരാക്രമണം നടന്നു. എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി പാകിസ്ഥാനെതിരായി നടപടികളൊന്നും എടുത്തില്ല. ഒരുവശത്തുകൂടി സമ്പത്തിന്റെ കൊള്ളയടി, മറുവശത്തുകൂടി ഭീകരാക്രമണം – ഇതുവഴി ദേശസുരക്ഷ അപകടത്തിലായി.

ഇതിനെത്തുടര്‍ന്ന് 2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തി. അന്ന് തുടങ്ങിയതാണ് രാഹുലിന്റെ മോദിവിരുദ്ധപ്രവര്‍ത്തനം. തിരഞ്ഞെടുപ്പുകളില്‍ പരാജിതനായ രാഹുല്‍ ഇ.വി.എം., തിരഞ്ഞെടുപ്പുകമ്മീഷന്റെ നിഷ്പക്ഷത എന്നിവയെ ചോദ്യം ചെയ്തു. വിദേശരാജ്യങ്ങളില്‍ പോയി ഭാരതവിരുദ്ധശക്തികളുമായി ചേര്‍ന്ന് ദേശവിരുദ്ധ പ്രചാരണം നടത്തുകയാണ്.

അങ്ങനെ കോണ്‍ഗ്രസ്സിന്റെ സ്ഥാപനം മുതല്‍ ഇന്നേവരെ സ്വാതന്ത്ര്യത്തിനുവേണ്ടിയല്ല കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിച്ചത്. ഭാരതത്തെക്കുറിച്ചുള്ള അഭിമാനമോ ഭാരതം വികസനം നേടണമെന്ന ആഗ്രഹമോ അവര്‍ക്കില്ല. നാടിനെ കൊള്ളയടിച്ച് നശിപ്പിക്കുകയാണ് കോണ്‍ഗ്രസും അതിന്റെ നേതാക്കളും. ബ്രിട്ടീഷ് ഭരണം പിന്തുടരുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അങ്ങനെ നാടിനെതിരായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഒരു കോണ്‍ഗ്രസ്മുക്തഭാരതം അത്യാവശ്യമാണ്.

Tags: കോണ്‍ഗ്രസ്
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies