Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ധര്‍മ്മം സംരക്ഷിക്കപ്പെടണം

വ്യാഖ്യാനമാല- ശതാബ്ദിയിലെത്തിയ സംഘപ്രയാണം

ഡോ.മോഹന്‍ ഭാഗവത്ഡോ.മോഹന്‍ ഭാഗവത്
28 November 2025

ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.

Google NewsAdd Kesari Weekly as a preferred source on Google

സ്വയംസേവകരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്, എതിര്‍പ്പുകളെയും അവഗണനകളെയും സംഘം അതിജീവിച്ചത്. സ്വയംസേവകരുടെ മനസ്സില്‍ അന്നും ഇന്നും സമാജത്തോട് ശുദ്ധമായ സാത്വിക പ്രേമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതാണ് സംഘം. ഈ സാത്വിക പ്രേമമാണ് നമ്മുടെ പ്രവര്‍ത്തനത്തിന് ആധാരം. എന്നാല്‍ ഇന്ന് അന്നത്തെ അവസ്ഥയല്ല. നമുക്ക് അനുകൂലമായ സാഹചര്യമാണ് സമാജത്തിലുള്ളത്. സമാജത്തില്‍ നമുക്ക് അംഗീകാരം ലഭിക്കുന്നു; സംഘത്തോടുള്ള എതിര്‍പ്പ് കുറഞ്ഞുവന്നു. എന്നാല്‍ ഇപ്പോഴും സ്വയംസേവകര്‍ വിശ്രമിക്കാതെ പ്രവര്‍ത്തിക്കുകയാണ്. സമ്പൂര്‍ണ്ണ ഹിന്ദു സമാജത്തെയും സംഘടിപ്പിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി അനവരതം പ്രയത്‌നിക്കേണ്ടിയിരിക്കുന്നു. സജ്ജനങ്ങളുമായി മൈത്രിയുണ്ടാക്കുക. നമ്മെ അനുഗ്രഹിക്കാത്തവരെ അവഗണിക്കുക. നമ്മളെ പിന്തുണക്കാത്ത, നമ്മെ എതിര്‍ക്കുന്നവര്‍ നല്ല കാര്യം ചെയ്താല്‍ അതില്‍ സന്തോഷം പ്രകടിപ്പിക്കുക. ദുര്‍ജ്ജനങ്ങളെ വെറുക്കുന്നതിനുപകരം അവരോട് കരുണ കാണിക്കണം. ഇങ്ങനെയാണ് നാം പ്രവര്‍ത്തിക്കേണ്ടത്. സംഘ പ്രവര്‍ത്തനത്തിന് പകരമായി സ്വയംസേവകര്‍ക്ക് ഒന്നും ലഭിക്കുന്നില്ല. സംഘത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഞങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ഒന്നും ലഭിക്കില്ലെന്ന്. നിങ്ങളുടെ കയ്യില്‍ എന്തുണ്ടോ അതും കൂടി പോകും. ധൈര്യമുണ്ടെങ്കില്‍ വരൂ. കാരണം ധൈര്യശാലികള്‍ക്കുള്ള പ്രവര്‍ത്തനമാണ് സംഘപ്രവര്‍ത്തനം. സമാജത്തിനുവേണ്ടി നിസ്വാര്‍ത്ഥസേവനം ചെയ്യുന്നതുകൊണ്ട് സ്വയംസേവകര്‍ക്ക് ജീവിതത്തില്‍ സാര്‍ത്ഥകത ലഭിക്കുന്നു. അതില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനം എല്ലാവരുടെയും ഹിതത്തിന് വേണ്ടിയുള്ളതാണെന്ന് അനുഭവത്തിലൂടെ അവര്‍ക്ക് വ്യക്തമാവുന്നു. അവരെ തര്‍ക്കിച്ച് ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് മനസ്സിലാവും. ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച. നമ്മുടെ ജീവിതത്തിന്റെ സാര്‍ത്ഥകതയ്ക്കും മോക്ഷത്തിനും മുഴുവന്‍ ലോകത്തിന്റേയും ഹിതത്തിനും വേണ്ടിയാണ് നാം പ്രവര്‍ത്തിക്കുന്നത്. ഈ അനുഭൂതി, പ്രവര്‍ത്തനപഥത്തില്‍ എപ്പോഴും സക്രിയമായിരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.

ദാദാറാവു പരമാര്‍ത്ഥ് എന്ന ഒരു പ്രചാരകന്‍ ദക്ഷിണഭാരതത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. മാതൃഭാഷ മറാഠിയാണെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രസംഗം മറാഠിയില്‍ ആരംഭിച്ചാല്‍ രണ്ട് വരികള്‍ക്കുശേഷം ഇംഗ്ലീഷിലേക്ക് മാറും. അദ്ദേഹം സംഘത്തെപ്പറ്റി ഇങ്ങനെ പറഞ്ഞിരുന്നു. RSS is Revolution of life, Mission of Hindu Nation. ഹിന്ദുരാഷ്ട്രത്തിന്റെ വികാസത്തിനുവേണ്ടിയാണ് സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ രാഷ്ട്രത്തിന്റെ ജീവിതദൗത്യം എന്താണ്? ലോകത്തിന് മംഗളം ഉണ്ടാക്കുക എന്നതാണ് ഹിന്ദുസ്ഥാന്റെ ദൗത്യം. ഇവിടെ രാഷ്ട്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നേഷന്‍ അല്ല. സ്റ്റേറ്റ് ഇല്ലാത്ത രാഷ്ട്രമാണ് നമ്മുടേത്. വികസനത്തിനുവേണ്ടി അന്വേഷിച്ചു നടന്ന ലോകം, തന്റെ തന്നെ ഉള്ളിലേക്ക് തിരയുന്നത് നിര്‍ത്തി. എന്നാല്‍ ഭാരതം തന്റെ തന്നെ ഉള്ളിലേക്കുള്ള അന്വേഷണം തുടര്‍ന്നു. ചരിത്രാതീത കാലത്തിനും മുന്നേയുള്ള ഈ അന്വേഷണത്തിലൂടെ ഭാരതത്തിന് എല്ലാറ്റിനേയും ഒന്നിപ്പിക്കുന്ന തത്വം ലഭിച്ചു. അത് ശരീരം, മനസ്സ്, ബുദ്ധി എന്നിവയെ ഒന്നിപ്പിക്കുന്നതാണ്. വ്യക്തി, മാനവികത, സൃഷ്ടി ഇവയെ ഒന്നിപ്പിക്കുന്ന തത്വത്തെപ്പറ്റി നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ക്ക് അറിവുണ്ടായിരുന്നു. യഥാര്‍ത്ഥവും ശാശ്വതവുമായ സുഖം ഇങ്ങനെയാണ് ലഭിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലായി; അല്ലാതെ ഉപഭോഗത്തിലൂടെയല്ല. ഉപഭോഗം നടത്തുന്നത് ഇന്ദ്രിയങ്ങളാണ്. ശരീരം നശ്വരമാണ്. എല്ലാവരും ഉപഭോഗത്തിനു പിന്നാലെ പോയാല്‍ അവിടെ സ്പര്‍ദ്ധയും കലഹങ്ങളും ഉണ്ടാവുന്നു. ഇത് ലോകത്തിന്റെ നാശത്തിനു കാരണമാകുന്നുവെന്ന് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ ഉപഭോഗത്തിന് അഥവാ പുറത്തുള്ള സുഖം ആസ്വദിക്കുന്നതില്‍ സംയമനം പാലിക്കണം. അതിനുപകരം നമ്മുടെ തന്നെ ഉള്ളിലേക്ക് തിരഞ്ഞാല്‍ ശാശ്വതമായ സുഖം നമുക്ക് കണ്ടെത്താന്‍ സാധിക്കും. അത് നേടുകയെന്നതാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം. ഈ സുഖം ലഭിക്കുന്നതോടെ എല്ലാവരും സന്തുഷ്ടരാവുകയും മറ്റുള്ളവരുടെ ഒപ്പം സമന്വയത്തോടെ ജീവിക്കാന്‍ തുടങ്ങുകയും ചെയ്യും. ലോകത്ത് സംഘര്‍ഷങ്ങള്‍ ഇല്ലാതാവുകയും ശാന്തിയും സമാധാനവും കളിയാടുകയും ചെയ്യും. വേറെ വേറെ കാണുന്നുണ്ടെങ്കിലും എല്ലാം ഒന്നുതന്നെയാണ് എല്ലാവരും നമ്മുടെ സ്വന്തം തന്നെയാണ്.

ADVERTISEMENT

ഹിന്ദുവിന്റെ വിചാരധാര എന്താണെന്ന് ചുരുക്കിപ്പറയുകയാണെങ്കില്‍ സത്യവും പ്രേമവുമാണ്. എല്ലാവരും നമ്മുടെ കുടുംബം തന്നെയാണ്. ഈ കാഴ്ചപ്പാടിലൂടെയാണ് ലോകം മുന്നോട്ടു പോവേണ്ടത്; അല്ലാതെ കച്ചവടത്തിലൂടെയും ഉടമ്പടിയിലൂടെയുമല്ല. ഈ തത്വം ലോകത്തെ മുഴുവന്‍ പഠിപ്പിക്കണമെന്ന് അവര്‍ തീരുമാനിച്ചു. ഇത് ചെറിയ ജോലിയല്ല; അതിന് ബൃഹത്തായ പദ്ധതികള്‍ വേണം. ഒരു രാഷ്ട്രം മുഴുവന്‍ അതിനായി യത്‌നിക്കണം. അതിനാല്‍ ഋഷീശ്വരന്മാര്‍ തങ്ങളുടെ തപസ്യയിലൂടെ രാഷ്ട്രനിര്‍മ്മാണം നടത്തിയെന്ന് വേദങ്ങളില്‍ പറയുന്നു. ലോകമംഗളത്തിനുവേണ്ടി ആഗ്രഹിക്കുന്നവരും സൃഷ്ടിയുടെ രഹസ്യം അറിയുന്നവരുമായ മുനിമാര്‍ നമ്മുടെ രാഷ്ട്രത്തെ ബലവത്തും ഓജസ്സുള്ളതുമാക്കി മാറ്റി. വളരെ പ്രാചീന ദേശം ആയതുകൊണ്ട് മറ്റുള്ള രാജ്യങ്ങളോട് മൂത്ത ജ്യേഷ്ഠന്‍ എന്ന നിലയില്‍ നാം പെരുമാറണം. ലോകത്തിലെ ഓരോ വ്യക്തിയും ജീവനവിദ്യ ഭാരതീയരില്‍ നിന്ന് സ്വായത്തമാക്കണം. എന്താണ് ജീവനവിദ്യ? സൃഷ്ടിയില്‍ വൈവിധ്യമുണ്ട്. സൃഷ്ടികള്‍ തമ്മില്‍ പരസ്പര വിരോധവും ഏറ്റുമുട്ടലും ഉണ്ടാകും. പക്ഷേ ഈ വൈവിധ്യമെല്ലാം ഏകതയുടെ തന്നെ ആവിഷ്‌ക്കാരമാണ്. അതുകൊണ്ട് അവയെയെല്ലാം അംഗീകരിക്കണം. നമ്മുടെ വിചാരധാര ഇതാണ്. ഇങ്ങനെ മുന്നോട്ടു പോകുമ്പോള്‍ സമന്വയം ഉണ്ടാക്കേണ്ടിവരും. ഈ സമന്വയം ഉണ്ടാക്കുന്നതിന്, ബുദ്ധിമാനും സൃഷ്ടിയില്‍ പ്രമുഖനുമായ മനുഷ്യന്, സ്വയം സംയമനം പാലിക്കേണ്ടിവരും, ചിലതൊക്കെ ഉപേക്ഷിക്കേണ്ടിവരും.

കഴുകന്റെ ഭക്ഷണം പ്രാവാണ്. ഒരിക്കല്‍ കഴുകന്‍ ഭക്ഷിക്കുന്നതിനുവേണ്ടി പ്രാവിനു പിറകെ പോയി. പ്രാവാകട്ടെ ശിബി മഹാരാജാവിനെ അഭയം പ്രാപിച്ചു. പ്രാവ് പേടിച്ചുവന്നതാണെന്ന് കണ്ട രാജാവ് അതിനെ ഒളിപ്പിച്ചു. കഴുകന്‍ വന്നിട്ട് രാജാവിനോട് പറഞ്ഞു: ”ഒരു പ്രാവ് വന്നിട്ടുണ്ട്. എനിക്ക് വിശക്കുന്നു. അവനെ കഴിക്കാന്‍ വന്നതാണ് ഞാന്‍. എവിടെയാണ് അവന്‍. നിങ്ങള്‍ ഒളിപ്പിച്ചുവെച്ചതാണോ?” അപ്പോള്‍ രാജാവ് പറഞ്ഞു: ”അവന്‍ ആശ്രയം തേടി വന്ന എന്റെ പ്രജയാണ്. അതിനാല്‍ രക്ഷിക്കേണ്ടത് എന്റെ ചുമതലയാണ്. ഞാന്‍ അവനെ തിന്നാന്‍ സമ്മതിക്കില്ല.” സൃഷ്ടിയില്‍ വൈവിധ്യവും അതോടൊപ്പം പരസ്പരം ശത്രുതയുമുണ്ട്. ഒരുഭാഗത്ത് പ്രാവും മറുഭാഗത്ത് കഴുകനും. ബുദ്ധിയുടെയും നിയമത്തിന്റെയും തര്‍ക്കമാണ്. ഒന്നുകില്‍ പ്രാവിനെ അല്ലെങ്കില്‍ കഴുകനെ കൊല്ലണം. ഇതല്ലാതെ വേറെ പരിഹാരമില്ല. കഴുകന്‍ രാജാവിനോട് പറഞ്ഞു: ”നിങ്ങള്‍ ധര്‍മ്മത്തെ പ്രശംസിക്കുന്നു. പ്രകൃതി എനിക്ക് നല്‍കിയ ധര്‍മ്മമാണ് മാംസം ഭക്ഷിക്കുക എന്നത്. മാംസം കഴിക്കാതെ നിങ്ങളെപ്പോലെ പച്ചക്കറികള്‍ കഴിച്ച് ജീവിക്കാന്‍ എനിക്ക് പറ്റില്ല. നിങ്ങള്‍ എന്റെ ധര്‍മ്മം നടപ്പിലാക്കാന്‍ അനുവദിക്കാതെ താങ്കളുടെ ധര്‍മ്മത്തെപ്പറ്റി പറയുകയാണ്. ഇത് ധര്‍മ്മമല്ല. എന്തെന്നാല്‍ ധര്‍മ്മം തുടക്കത്തിലും മധ്യത്തിലും അവസാനത്തിലും എപ്പോഴും എല്ലായിടത്തും എല്ലാവര്‍ക്കും സുഖം നല്‍കുന്നതാണ്. എവിടെയാണോ ദുഃഖം ഉണ്ടാവുന്നത് അത് ധര്‍മ്മമല്ല. ഈ സമസ്യയുടെ ധാര്‍മ്മിക നിദാനം എന്താണ്?” ശിബി പറഞ്ഞു: ”നീ പറഞ്ഞത് ശരിയാണ്. മാംസം കഴിക്കാതെ നിന്റെ ജീവിതം മുന്നോട്ടു പോകില്ല. ഓരോ ജീവിതവും മുന്നോട്ടു നയിക്കുക എന്നത് പ്രകൃതിയുടെ ധര്‍മ്മമാണ്. അതുകൊണ്ട് നിന്റെ ധര്‍മ്മവും പ്രാവിന്റെ ധര്‍മ്മവും എന്റെ ധര്‍മ്മവുമെല്ലാം രക്ഷിക്കപ്പെടണം. നിനക്ക് മാംസം ഭക്ഷിക്കണമെന്നല്ലേയുള്ളൂ. പ്രാവിനെ തന്നെ തിന്നണമെന്നില്ലല്ലോ? പ്രാവിന്റെ ശരീരത്തിന് തുല്യമായ തൂക്കത്തില്‍ എന്റെ മാംസം ഞാന്‍ നിനക്ക് ഭക്ഷിക്കാന്‍ തരാം.” ഇങ്ങനെ ധര്‍മ്മത്തെ രക്ഷിക്കുന്നതിനുവേണ്ടി മനുഷ്യന് ചിലതെല്ലാം ത്യജിക്കേണ്ടിവരുന്നു. ധര്‍മ്മരക്ഷ നടത്തുന്നതോടെ എല്ലാ സൃഷ്ടികളുടെയും രക്ഷയുണ്ടാവുന്നു. അതോടൊപ്പം വൈവിധ്യത്തെ ഇല്ലായ്മ ചെയ്യാതെ തന്നെ ഭംഗിയായി കൈകാര്യം ചെയ്യാനും സാധിക്കുന്നു. എന്നാല്‍ ഇന്ന് ലോകത്തിന്റെ കാര്യം ഇങ്ങനെയല്ല. ഇന്ന് ഭൗതികവാദവും വ്യക്തിവാദവും പരകോടിയിലെത്തിനില്‍ക്കുന്നു. ഭൗതികവാദത്തിന്റെയും ഉപഭോഗവാദത്തിന്റെയും ഫലമായി ജീവിതത്തില്‍ സംസ്‌കാരം ഇല്ലാതെയായി.
(തുടരും)

വിവര്‍ത്തനം:
ഡോ.പി.വി. സിന്ധുരവി

Tags: വ്യാഖ്യാനമാലശതാബ്ദിയിലെത്തിയ സംഘപ്രയാണം
ഡോ.മോഹന്‍ ഭാഗവത്
ഡോ.മോഹന്‍ ഭാഗവത്
ഡോ. മോഹൻ ഭാഗവത്, സർസംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം. [Read more]
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies