Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം നേർപക്ഷം

ശബരിമലയിലെ വീഴ്ച മനപ്പൂര്‍വ്വമോ?

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
28 November 2025

ശബരിമല സന്നിധാനത്ത് വൃശ്ചിക പുലരി മുതല്‍ രണ്ടുദിവസം അരങ്ങേറിയ കെടുകാര്യസ്ഥതയും അയ്യപ്പഭക്തര്‍ അനുഭവിച്ച നരകയാതനയും ആകസ്മികമാണെന്ന് കരുതാനാവില്ല. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇക്കാര്യത്തില്‍ ഇടപെടുകയും വളരെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തെങ്കിലും ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാകാനുള്ള കാരണമെന്ത് എന്ന കാര്യം ആഴത്തില്‍ വിലയിരുത്തിയതായി തോന്നുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പും കഴിവുകേടും ആസൂത്രണമില്ലായ്മയുമാണ് ശബരിമലയെ ഇന്നത്തെ ഗതിയിലേക്ക് എത്തിച്ചിരിക്കുന്നത്. ഈ വീഴ്ച മനപ്പൂര്‍വ്വമാണ് എന്ന് സംശയിക്കാതിരിക്കാനാവില്ല.

Google NewsAdd Kesari Weekly as a preferred source on Google

കാരണം ശബരിമല മണ്ഡല തീര്‍ഥാടനം എല്ലാവര്‍ഷവും വൃശ്ചികം ഒന്നിനാണ് ആരംഭിക്കുന്നത്. തലേദിവസം വൈകിട്ടാണ് നട തുറക്കുന്നത്. മണ്ഡലമാസം കഴിഞ്ഞാല്‍ ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മകരവിളക്കിനായി നടതുറക്കും. മകരവിളക്ക് ഗുരുതിയും കഴിഞ്ഞ് ജനുവരി 19 ആകുമ്പോഴേക്കാണ് നടയടക്കുക. അതായത് വൃശ്ചികം ഒന്നു മുതല്‍ നടയടക്കും വരെ അവിരാമം, അനുസ്യൂതം അയ്യപ്പഭക്തരുടെ പ്രവാഹമാണ്. ഇത് തുടങ്ങിയിട്ട് കാലങ്ങളായി. വര്‍ഷങ്ങളായി ഒരേ രീതിയില്‍ ഭക്തര്‍ ശബരിമല സന്നിധാനത്ത് എത്തിയിട്ടും ദേവസ്വം ബോര്‍ഡിന്റെ ഭരണപ്രതിസന്ധിയുടെ പേരില്‍ ഇത്തവണ മുന്നൊരുക്കങ്ങള്‍ നടത്താതിരുന്നത് എന്തുകൊണ്ടാണ്? തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വന്നതുകൊണ്ടാണ് ശബരിമലയുടെ കാര്യത്തില്‍ കാര്യക്ഷമമായ നടപടികള്‍ എടുക്കാന്‍ കഴിയാതിരുന്നത് എന്ന നിലപാട് ഒരു വാദത്തിനു വേണ്ടി പോലും അംഗീകരിക്കാനാവില്ല. മണ്ഡലകാലത്തിന് വളരെ മുമ്പുതന്നെ ശബരിമലയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തില്‍ തലസ്ഥാനത്തും പമ്പയിലും അവലോകനയോഗങ്ങളും മുന്നൊരുക്കങ്ങളും നടത്താറുണ്ട്. എന്നാല്‍ ഇക്കുറി ആ തരത്തിലുള്ള ഒരു മുന്നൊരുക്കങ്ങളും യോഗങ്ങളും ഉണ്ടായില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടരുമെന്നും അതിനുവേണ്ടി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും പറഞ്ഞിരുന്നെങ്കിലും ശബരിമലയിലെ സ്വര്‍ണക്കൊള്ളയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന് തുടരാനാകാത്ത സാഹചര്യമുണ്ടായി. പക്ഷേ, അപ്പോഴും ഉദ്യോഗസ്ഥസംവിധാനവും സംസ്ഥാന സര്‍ക്കാരിന്റെ ദേവസ്വം റവന്യൂ വകുപ്പുകളും വനം വൈദ്യുതി വകുപ്പുകളും ഒരു വ്യത്യാസവും ഇല്ലാതെ നിലനില്‍ക്കുന്നുണ്ട്. എല്ലാവര്‍ഷത്തെയും പോലെ എന്തുകൊണ്ട് ശബരിമലയിലെ ഈ ഉദ്യോഗസ്ഥ സംവിധാനം പ്രവര്‍ത്തിക്കുകയും വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താതിരിക്കുകയും ചെയ്തു എന്ന് മനസ്സിലാക്കുമ്പോഴാണ് സംഭവങ്ങള്‍ മനപ്പൂര്‍വമാണെന്നും ആസൂത്രിതമാണെന്നും ഉള്ള സംശയം ഉയരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും പ്രതിച്ഛായ മെച്ചപ്പെടുത്താനുമാണ് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആക്കിയത്. നേരത്തെ ശബരിമല ഉന്നത അധികാര സമിതി അധ്യക്ഷനായും സ്‌പെഷ്യല്‍ ഓഫീസറായും ഒക്കെ പ്രവര്‍ത്തിച്ച ജയകുമാറിന് ശബരിമലയിലെ കാര്യങ്ങളില്‍ വ്യക്തമായ അറിവുള്ളതാണ്. പക്ഷേ, അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനുള്ള അവസരം കിട്ടിയില്ല എന്നു പറഞ്ഞ് തലയൂരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനും ഭക്തരുടെ അവകാശങ്ങള്‍ ലംഘിക്കാനും ബോധപൂര്‍വ്വവും ആസൂത്രിതവുമായ ഗൂഢാലോചന നടന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശബരിമലയിലെ തീര്‍ത്ഥാടകപ്രവാഹം തകര്‍ക്കാനും ക്ഷേത്രത്തിന്റെ പ്രസക്തി ഇല്ലാതാക്കാനും ഉള്ള ബോധപൂര്‍വ്വമായ ശ്രമം തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇത്തവണയും അവിടെ അരങ്ങേറിയത് ഇതുതന്നെയാണെന്ന് സംശയിക്കാതിരിക്കാന്‍ ആവില്ല.

ADVERTISEMENT

ശബരിമലയില്‍ എഴുപതിനായിരം ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും 20,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് വഴിയും ദര്‍ശനം നല്‍കാനാണ് ദേവസ്വം ബോര്‍ഡും പോലീസും തീരുമാനിച്ചിട്ടുള്ളത്. അവിടെ സംവിധാനം അലങ്കോലപ്പെടാന്‍ കാരണം സ്‌പോട്ട് ബുക്കിങ്ങിലൂടെ പതിനായിരത്തോളം അയ്യപ്പന്മാര്‍ അധികം വന്നതാണെന്നാണ് പോലീസ് സംവിധാനത്തിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞത്. വേണ്ടത്ര രേഖകള്‍ പരിശോധിക്കാതെ കീഴുദ്യോഗസ്ഥര്‍ പറഞ്ഞത് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുകയായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്നത്തെ ദിവസം ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി 55000 തീര്‍ത്ഥാടകര്‍ മാത്രമേ എത്തിയിരുന്നുള്ളൂ എന്നാണ് ഹൈന്ദവ സംഘടനകള്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. വെറും 800 ഓളം പോലീസുകാര്‍ മാത്രമാണ് ശബരിമലയില്‍ 24 മണിക്കൂര്‍ ഡ്യൂട്ടിക്കായി എത്തിയത്. തുടക്കം മുതല്‍ തന്നെ ക്യൂ നിയന്ത്രണം പാളി. നിലയ്ക്കലും പമ്പയിലും മരക്കൂട്ടത്തും നടപ്പന്തലിലും ഒക്കെ ഭക്തരെ തടഞ്ഞു. പമ്പ കടക്കുന്ന ഭക്തരെ ക്രമാനുഗതമായി കാലതാമസം വരുത്താതെ നടപ്പന്തലില്‍ എത്തിച്ചു പതിനെട്ടാംപടി കയറ്റി ദര്‍ശനം നടത്തി ഇറക്കുന്ന സ്വാഭാവികമായ പ്രക്രിയ എവിടെയൊക്കെയോ പാളിയിരിക്കുന്നു. പലയിടത്തും ക്യൂ കോംപ്ലക്‌സ് എന്ന പേരില്‍ ഉണ്ടാക്കിയിട്ടുള്ള ഇരുമ്പ് മറകള്‍ കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനകത്ത് കുടിവെള്ളം വിതരണം ചെയ്യാനോ ലഘുഭക്ഷണം നല്‍കാനോ സംവിധാനമില്ല. 12 മുതല്‍ 14 മണിക്കൂര്‍ വരെ മൂത്രമൊഴിക്കാന്‍ പോലും അനുവദിക്കാതെ അയ്യപ്പന്മാരെയും മാളികപ്പുറങ്ങളെയും കുഞ്ഞുങ്ങളായ ഭക്തരെയും ഇതിനകത്ത് പൂട്ടിയിടുന്നത് എന്ത് സംവിധാനമാണ്. ഇത്തരം കോംപ്ലക്‌സുകള്‍ക്കുള്ളില്‍ വശങ്ങളില്‍ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍, തിരുപ്പതിയിലെയും മറ്റ് വന്‍ തിരക്കുള്ള ക്ഷേത്രങ്ങളിലെയും പോലെ ഭക്തര്‍ക്ക് ഇരിക്കാനും കുടിവെള്ളം ലഭിക്കാനും ഉള്ള സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ ക്യൂവില്‍ കുഴഞ്ഞുവീണുള്ള മരണവും കുഞ്ഞുങ്ങളുടെ നിലവിളിയും ഒഴിവാക്കാമായിരുന്നു. കുഴഞ്ഞുവീണ് മരിച്ചവരുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതില്‍ പോലും ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് അലംഭാവവും വീഴ്ചയുമുണ്ടായി.

ഇത്തവണ ശബരിമല സീസണ്‍ ആരംഭിച്ചിട്ടും പമ്പ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാന്‍ യാതൊരുസംവിധാനവും ഉണ്ടായില്ല. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള വൈദ്യുതി വിതരണവും പൂര്‍ണമായും സജ്ജമായിട്ടില്ല. പലയിടത്തും വഴിവിളക്കുകള്‍ കത്തുന്നില്ല. വൈദ്യുതി കമ്പികളും പോസ്റ്റുകളും മലയിലേക്ക് കയറുന്നിടത്ത് പലയിടത്തും കൂട്ടിയിട്ടിരിക്കുന്നു. ഈ മുന്നൊരുക്കങ്ങള്‍ മുഴുവന്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ദേവസ്വം വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള കൃത്യവിലോപം ക്രിമിനല്‍ കുറ്റമായി കണ്ട് നടപടി സ്വീകരിക്കേണ്ടതാണ്. സംസ്ഥാനത്ത് മന്ത്രിമാര്‍ ഇല്ലെങ്കില്‍ കൂടി ഉദ്യോഗസ്ഥ സംവിധാനത്തിലൂടെ ഇക്കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ദേവസ്വം വകുപ്പും ചുമതലക്കാരും ഈ കാലയളവില്‍ എന്തുചെയ്തു എന്നുകൂടി പരിശോധിക്കപ്പെടേണ്ടതാണ്.
ഒരു കാര്യം കൂടി പറയാതിരിക്കാനാവില്ല. ബഹുമാനപ്പെട്ട നീതിപീഠങ്ങളെ ദേവസ്വം ബോര്‍ഡും രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട ഭരണസംവിധാനവും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അതിന് അവര്‍ വഴിപ്പെടുന്നു എന്നുമുള്ള ആരോപണം അഥവാ ആശങ്ക ഭക്തസമൂഹത്തിലും സംഘടനകളിലും ഉണ്ട്. ഇതിന്റെ കാരണം ശബരിമല സന്നിധാനത്ത് നിന്ന് സന്നദ്ധ സംഘടനകളെ പടിയിറക്കിയ രീതിയാണ്. മണ്ഡല തീര്‍ത്ഥാടനത്തിന് മുമ്പ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാതാ അമൃതാനന്ദമയി മഠവും അഡീഷണല്‍ ഡിജിപിയായ പി. വിജന്റെ നേതൃത്വത്തിലുള്ള പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ പോലീസ് സേനയും സന്നദ്ധപ്രവര്‍ത്തകരും ശബരിമല മാലിന്യമുക്തമാക്കിയിരുന്നു. ആദ്യം മാതാ അമൃതാനന്ദമയി മഠത്തെ ഒഴിവാക്കി. പിന്നീട് പി. വിജയന്റെ പദ്ധതിയും ഒഴിവാക്കി. ഇക്കുറി ശബരിമലയില്‍ വന്‍തോതില്‍ മാലിന്യം കുന്നുകൂടിയതിന്റെ ഉത്തരവാദിത്തം ഇവരെ ഒഴിവാക്കിയവര്‍ക്കല്ലേ? ഇതിന് നീതിപീഠം എങ്ങനെ അനുമതി നല്‍കി എന്നകാര്യം ആലോചിക്കണം.

ശബരിമല സന്നിധാനത്ത് സൗജന്യമായി അന്നദാനം നല്‍കിയിരുന്നത് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള അയ്യപ്പ സേവാസമാജം ആയിരുന്നു. രാവിലെ മുതല്‍ രാത്രി വരെ ആയിരക്കണക്കിന് അയ്യപ്പന്മാര്‍ക്കാണ് അവര്‍ സൗജന്യമായി ഭക്ഷണം നല്‍കിയിരുന്നത്. കൂടാതെ അയ്യപ്പസേവാസംഘം സൗജന്യമായി ചുക്കുവെള്ളം വിതരണം ചെയ്തിരുന്നു. സേവാഭാരതിയും വിശ്വഹിന്ദു പരിഷത്തും കുടിവെള്ള വിതരണത്തിലും സേവനപ്രവര്‍ത്തനത്തിലും സജീവമായിരുന്നു. തീര്‍ത്ഥാടകര്‍ക്ക് വേണ്ടി മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹൃദ്രോഗ വിദഗ്ധരെയും ആംബുലന്‍സും മൊബൈല്‍ ഐസിയുവും അടക്കം ഉള്‍പ്പെടുത്തി വിപുലമായ ചികിത്സാ സംവിധാനം ഒരുക്കിയിരുന്നു. ഹൃദ്രോഗബാധിതരെ രക്ഷപ്പെടുത്താനും തുടര്‍ ചികിത്സക്ക് വിധേയരാക്കാനും ഒക്കെ കഴിഞ്ഞിരുന്ന ആശുപത്രി ഒഴിവാക്കിയതും സര്‍ക്കാരും ദേവസ്വംബോര്‍ഡും ആണ്. എന്തുകൊണ്ട് സൗജന്യ സേവനം നല്‍കിയിരുന്ന സന്നദ്ധ സംഘടനകളെയും പ്രവര്‍ത്തകരെയും ഒഴിവാക്കി എന്നതിന് മതിയായ ഒരു കാരണം പറയാനില്ല. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞത് കോടതി നിര്‍ദ്ദേശം അനുസരിച്ച് ഒഴിവാക്കി എന്നാണ്. സഹജീവി സ്‌നേഹവും കാരുണ്യവും കൈമുതലാക്കിയ ഹിന്ദു സമൂഹം കൊടുങ്കാട്ടിലേക്ക് എത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് വേണ്ടി സേവനം അര്‍പ്പിക്കാന്‍ എത്തുമ്പോള്‍ അതിനെ തകര്‍ക്കുന്നതിന്റെ ലക്ഷ്യമെന്താണ്. കോടതി പോലും കാണാത്ത അറിയാത്ത വന്‍ വ്യാപാര – അഴിമതി സാധ്യതകളാണ് ശബരിമല സന്നിധാനത്ത് അരങ്ങേറുന്നത്.

സന്നിധാനത്ത് വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നത് കുത്തകപാട്ടം അനുസരിച്ച് ലേലം എടുക്കുന്നവരല്ല. ഭൂരിപക്ഷം കടകളും ലേലം എടുത്തശേഷം വന്‍ തുകയ്ക്ക് മറിച്ച് വില്‍ക്കുകയാണ്. അവരാണ് സന്നിധാനത്ത് വില കൂട്ടുന്നത്. അയ്യപ്പസ്വാമിയുടെ പൂങ്കാവനത്തില്‍ 41 ദിവസം വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്ന അയ്യപ്പന്മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും വ്രതനിഷ്ഠയുള്ള ഭക്ഷണമാണ് നല്‍കേണ്ടത്. പണ്ട് ക്ഷേത്രത്തില്‍ ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ സൗജന്യമായി ചോറു നല്‍കിയിരുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. അല്ലെങ്കില്‍ സന്നദ്ധ സംഘടനകളുടെ സൗജന്യഭക്ഷണം ലഭിക്കും. ഇത് രണ്ടും ഒഴിവാക്കിയതോടെ സന്നിധാനത്തിന് തൊട്ടടുത്തുപോലും മാംസ ഭക്ഷണശാലകള്‍ എത്തിയെന്ന് ആരോപണമുണ്ട്. പാട്ടം എടുത്തവര്‍ തന്നെയാണ് കടകള്‍ നടത്തുന്നത് എന്ന് ഉറപ്പാക്കാന്‍ ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ക്കോ കോടതിക്കോ കഴിയുമോ? ഈ വ്യാപാര സാധ്യത ഒരു റാക്കറ്റ് ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ദേവസ്വംബോര്‍ഡിലെ ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ട് എന്നാണ് ആരോപണം.

സന്നദ്ധ സംഘടനകളെ ഒഴിവാക്കിവിട്ടത് ഒരു പിഴവാണെന്ന് മനസ്സിലാക്കി ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളവും ബിസ്‌ക്കറ്റും സേവന മേനാഭാവത്തോടെ നല്‍കുന്നവര്‍ക്ക് പകരം ദേവസ്വം ബോര്‍ഡിന്റെ താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചാല്‍ അത് ശരിയാവില്ല എന്ന് മനസ്സിലാക്കാനുള്ള പ്രായോഗിക ബോധമെങ്കിലും ഉണ്ടാവണം. സന്നദ്ധ സംഘടനകള്‍ക്ക് വ്രതനിഷ്ഠയുടെ സമര്‍പ്പണ മനോഭാവമുണ്ട്. അവര്‍ കൂലിക്ക് വരുന്നവരല്ല. അടിയന്തരമായി കുടിവെള്ളം, അന്നദാനം, വൈദ്യസഹായം എന്നിവ നടത്തിയിരുന്ന സന്നദ്ധ സംഘടനകളെ തിരിച്ചു വിളിക്കുകയാണ് വേണ്ടത്. പതിനെട്ടാം പടിയിലൂടെ ഒരു മിനിറ്റില്‍ 80 പേര്‍ കയറിയിരുന്നിടത്ത് പോലീസ് സേനയുടെ പരിചയക്കുറവ് കാരണം അത് അറുപതായി താഴുന്നതും തിരക്ക് കൂടാന്‍ ഒരു കാരണമാണ്. മാത്രമല്ല നേരത്തെ പോലീസ് അയ്യപ്പന്മാരാണ് ഉണ്ടായിരുന്നത്. അവര്‍ ഭക്തരെ ഉപദ്രവിച്ചിരുന്നില്ല. ഇപ്പോള്‍ വലിച്ചിഴയ്ക്കലും ഉപദ്രവവും ചൂരല്‍-ലാത്തിയടിയും നിത്യസംഭവമായി മാറിയിരിക്കുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. കാരണം ഒരു സമര്‍പ്പണമനോഭാവവും ഇല്ലാത്ത വ്രതനിഷ്ഠ ഇല്ലാത്ത പോലീസുകാരെ മതേതരത്വത്തിന്റെ പേരില്‍ സന്നിധാനത്തേക്ക് എത്തിക്കുന്നു. അവരാണ് പതിനെട്ടാം പടിയിലും സന്നിധാനത്തും ഷൂസിട്ടു കയറുന്നത്. ഇക്കാര്യത്തില്‍ എല്ലാം ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും കാര്യങ്ങള്‍ ശരിപ്പെടുത്താനും കഴിഞ്ഞാലേ സുഗമമായ ഒരു തീര്‍ത്ഥാടന കാലം ഉണ്ടാകൂ.

41 ദിവസം കഠിന വ്രതം എടുത്ത് വീടിന് പുറത്ത് കുടിലുകെട്ടി കഞ്ഞി വെച്ച് ജീവിക്കുന്ന ഭക്തരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭൂരിപക്ഷവും. എന്നാല്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ചെക്ക് പോസ്റ്റ് കെട്ടി പിഴിയാന്‍ ആണ് ഗതാഗത വകുപ്പ് ശ്രമിക്കുന്നത്. നിലക്കല്‍ മുതല്‍ പമ്പ വരെ യാതൊരു ന്യായീകരണവും നീതിയും ഇല്ലാത്ത നിരക്കാണ് കെഎസ്ആര്‍ടിസി ഈടാക്കുന്നത്. സര്‍വീസ് ആകട്ടെ മര്യാദയ്ക്ക് നടത്താനും ആകുന്നില്ല. ഈ സര്‍വീസ് സൗജന്യമായി നടത്താമെന്ന് വിശ്വഹിന്ദു പരിഷത്ത് പറഞ്ഞിട്ടും എന്തുകൊണ്ട് തടയുന്നു എന്നതിന് ഹൈന്ദവ സമൂഹത്തിനോട് മറുപടി പറയാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച നീതിപീഠത്തിനും ഉണ്ട്. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധ സംഘടനകള്‍ വരുമ്പോള്‍ അവരെ ആട്ടിയോടിക്കുകയും 12 ഉം14 ഉം മണിക്കൂര്‍ ക്യൂ നിന്ന് ഭക്തര്‍ കുഴഞ്ഞുവീണു മരിക്കാനും കുടിവെള്ളമില്ലാതെ നിലവിളിക്കാനും ഒക്കെയുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് തന്നെയാണ്.

Tags: ശബരിമല
Share12TweetSendShare

Related Posts

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

ഹിന്ദുക്കളും ജീവിച്ചോട്ടെ

ഹിന്ദുക്കളും ജീവിച്ചോട്ടെ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies