ഭാരതത്തില്‍ ഉടനീളം ഇസ്ലാമിക ഭീകരത ഉയര്‍ത്തുന്ന ഗുരുതരമായ ഭീഷണിയുടെ നേര്‍ചിത്രമാണ് അടുത്തിടെ ദല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന ചാവേര്‍ സ്‌ഫോടനം തുറന്നു കാട്ടുന്നത്. ചികിത്സിക്കാന്‍ എത്തുന്ന ഡോക്ടര്‍മാരെ പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഭാരതം മാറുന്നു എന്ന ഗുരുതരമായ പ്രത്യാഘാതം കൂടി ഈ സംഭവത്തിലുണ്ട്. കേരളത്തിലെയും ഭാരതത്തിലെയും ജിഹാദി അനുകൂല ഇടതു-കോണ്‍ഗ്രസ് രാഷ്ട്രീയക്കാര്‍ പ്രചരിപ്പിക്കുന്നതല്ല യഥാര്‍ത്ഥ സത്യം എന്നും ഒരുപക്ഷേ, രാജ്യത്തെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ ദേശഭക്തര്‍ ചുണ്ടിക്കാട്ടുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ചിത്രമാണ് കൂടുതല്‍ വിശ്വസനീയം എന്നും വ്യക്തമാക്കുന്നതാണ് ദല്‍ഹിയിലെ സംഭവം.
ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ 13 പേര്‍ മരിക്കുകയും ഏതാണ്ട് 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫരിദാബാദിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയിലെ മൂന്നു ഡോക്ടര്‍മാരെയും ചില ജീവനക്കാരെയും അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തു കഴിഞ്ഞു. സര്‍വ്വകലാശാലയിലെ 70ലേറെ പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. സര്‍വകലാശാലയിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചുകഴിഞ്ഞു. പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ സഹായത്തോടെ ഭാരതത്തില്‍ ഉടനീളം ഹൈന്ദവ ആഘോഷ ദിവസങ്ങളിലോ ജനുവരി 26-ലെ റിപ്പബ്ലിക് ആഘോഷത്തിന് ഇടയിലോ ഒക്കെ പല സ്ഥലങ്ങളിലായി പല ദിവസങ്ങളില്‍ ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതി ഇട്ടിരുന്നത് എന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മറ്റും അടങ്ങിയ വൈറ്റ് കോളര്‍ ഭീകര സെല്ലിന്റെ ആസ്ഥാനം അല്‍ ഫലാഹ് സര്‍വ്വകലാശാല ആണെന്ന് കണ്ടെത്തിക്കഴിഞ്ഞു. ചെങ്കോട്ടയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സ്‌ഫോടനം നടത്താന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബി ഉപയോഗിച്ച കാര്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 10 വരെ സര്‍വ്വകലാശാല ക്യാമ്പസ്സില്‍ നിര്‍ത്തിയിട്ടിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകരസംഘടനകളുമായി ബന്ധമുണ്ട് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ശ്രീനഗറിലെ മഹാരാജ ഹരിസിംഗ് ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്ന ഡോക്ടര്‍ നിസാര്‍ ഹസനെ ദേശസുരക്ഷ വകുപ്പുകള്‍ അനുസരിച്ച് നേരത്തെ കാശ്മീര്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടതാണ്. ഡോ. നിസാര്‍ പിന്നീട് അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ നിയമിതനാവുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ഡോക്ടര്‍ നിസാര്‍ ഒളിവിലാണ്.
ഒക്ടോബര്‍ അവസാനത്തോടെ രാജ്യത്തുടനീളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തിയ അറസ്റ്റുകള്‍ ആണ് നബിയെ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ സ്‌ഫോടനങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതനാക്കിയത് എന്നാണ് സൂചന.
ഒക്ടോബര്‍ 27 നാണ് ഭീകരബന്ധമുള്ള സുബൈര്‍ ഹാങ്കര്‍ക്കാര്‍ എന്ന എഞ്ചിനീയറെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. 19 ലാപ്‌ടോപ്പുകളും 30ലേറെ ഫോണുകളും ഭീകരസംഘടന മോഡ്യൂള്‍ സംബന്ധിച്ച വിശദാംശങ്ങളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ഇതേ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമായി ആറ് സംഘങ്ങളെ അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 20ന് മുമ്പാണ് ബാര്‍ക്കിലെ ആണവ ശാസ്ത്രജ്ഞന്‍ എന്ന പേരില്‍ രാജ്യത്തെ ആണവ നിലയങ്ങളുടെ വിശദാംശങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച അക്‌സര്‍ ഹുസൈന്‍ അഹമ്മദ് പിടിയിലായത്. ഏറ്റവും അവസാനമാണ് ജയ്‌ഷെ മുഹമ്മദ്, അന്‍സാര്‍ ഖസാദുല്‍ നേതാക്കളായ ഡോക്ടര്‍മാര്‍ സ്‌ഫോടക വസ്തുക്കളുമായി പിടിയിലായത്. ഇവര്‍ പിടിയിലായതിനെ തുടര്‍ന്ന് പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോഴാണ് മുഹമ്മദ് നബി ഉടന്‍ തന്നെ സ്‌ഫോടനം നടത്താന്‍ നിര്‍ബന്ധിതനായത് എന്നാണ് സൂചന. ദീപാവലിക്കോ, ഡിസംബര്‍ ആറിനോ, റിപ്പബ്ലിക് ദിനത്തിനോ ചെങ്കോട്ടയ്ക്ക് സമീപവും ഫരീദബാദിലും രാജ്യത്തിന്റെ മറ്റു പല ഭാഗത്തും വന്‍ ആക്രമണങ്ങള്‍ നടത്താനാണ് ഇവര്‍ ശ്രമം നടത്തിയിരുന്നത് എന്നാണ് സൂചന. സംഘം ചാവേര്‍ സ്‌ഫോടനത്തിന് വാങ്ങിയിരുന്ന മറ്റൊരു കാര്‍ കൂടി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ശ്രീനഗറിലെ എസ്എച്ച്എംഎസ് ആശുപത്രിയിലെ ഡോക്ടറായിരുന്ന തജാമുന്‍ അഹമ്മദ് മാലിക്കിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഒരു വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ എട്ടുപേരെ ഇതിനകം അറസ്റ്റ് ചെയ്തുകഴിഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നാലുപേര്‍ ഡോക്ടര്‍മാരാണ്. ലഖ്‌നൗ സ്വദേശിനിയായ ഡോ. ഷഹീന്‍ ആണ് പിടിയിലായ വനിതാ ഡോക്ടര്‍. ദല്‍ഹി സ്‌ഫോടനത്തിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് ഡോ. ഷഹീന്‍ അറസ്റ്റില്‍ ആയത്. സ്‌ഫോടക വസ്തുക്കളും എ.കെ-47 തോക്കുമായാണ് വനിതാ ഡോക്ടര്‍ പിടിയിലായത്. ആദ്യവിവാഹം ഒഴിഞ്ഞതിനുശേഷം ഭീകര സംഘവുമായി ബന്ധപ്പെട്ട് വനിതകളെ റിക്രൂട്ട് ചെയ്യുകയും ചാരിറ്റിയുടെ മറവില്‍ ഫണ്ട് സ്വരൂപിക്കുകയും അതിന്റെ കൈമാറ്റം ഏകോപിപ്പിക്കുകയും ആണ് ഇവര്‍ ചെയ്തിരുന്നത് എന്നാണ് സൂചന. ആദ്യ ഭര്‍ത്താവ് സഫര്‍ ഹയാത്ത് മഹാരാഷ്ട്ര സ്വദേശിയാണ്. അദ്ദേഹം ഇവരുടെ ആസ്‌ട്രേലിയ യാത്രയെ ചൊല്ലിയുള്ള അസ്വസ്ഥതകളെ തുടര്‍ന്നാണ് വിവാഹമോചിതനായത്. ഡോ. ഷഹീന്റെ കാശ്മീര്‍ യാത്രകളും വിദേശയാത്രകളും പോലീസ് അന്വേഷിക്കുകയാണ്. ഭീകര സംഘടനക്ക് ഫണ്ടും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതില്‍ ഡോ. ഷഹീന്‍ കാര്യമായ പങ്കുവഹിച്ചു എന്നാണ് ലഭ്യമായ വിവരം. അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീലുമായി ഡോ. ഷഹീന് വളരെ അടുത്ത ബന്ധം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദീപാവലി ദിനത്തില്‍ ദല്‍ഹിയിലെ തിരക്കേറിയ സ്ഥലങ്ങള്‍ ആക്രമിക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും നടപ്പിലാക്കാന്‍ കഴിയാതെ പോയെന്ന് ഡോ. മുസമ്മില്‍ ഷക്കീല്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയതായാണ് സൂചന.
സിനിമ കഥയെ വെല്ലുന്ന സംഭവപരമ്പരകള്‍ ആണ് ഈ സംഭവത്തില്‍ ഉണ്ടായത്. ശ്രീനഗറിന് അടുത്തുള്ള നൗഗാമില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ കണ്ടെത്തിയ പോസ്റ്ററുകളെ കുറിച്ചുള്ള അന്വേഷണമാണ് ഭീകര സംഘത്തിലേക്ക് എത്തിയത്. പോസ്റ്റര്‍ പതിച്ചവരെ കുറിച്ചുള്ള അന്വേഷണം മൗലവി ഇര്‍ഫാന്‍ അഹമ്മദിലേക്കും സഹീര്‍ അഹമ്മദിലേക്കും എത്തി. ഇവരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഡോ. ആദില്‍ സഹറാന്‍ പോലീസ് പിടിയിലായി. നവംബര്‍ 7ന് അനന്തനാഗ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് എ.കെ-56 റൈഫിളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തത്. നവംബര്‍ എട്ടിന് അല്‍ഫലാഹ് മെഡിക്കല്‍ കോളജില്‍ നിന്ന് തോക്കുകള്‍, പിസ്റ്റളുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവയുടെ വന്‍ ശേഖരം കണ്ടെത്തി. ഒപ്പം ഡോ. മുസമ്മില്‍ അറസ്റ്റില്‍ ആവുകയും ചെയ്തു. നവംബര്‍ 10ന് ഹരിദാബാദിലെ ഖേര കോളനിയിലെ അല്‍ ഫലാഹ് മുസ്ലിം പള്ളിയിലെ ഇമാമായ മുഹമ്മദ് ഇഷ്താക്കിന്റെ വീട്ടില്‍നിന്ന് 2563 കിലോ സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. ഫരീദാബാദില്‍ നിന്ന് കാറിലാണ് വനിതാ ഡോക്ടര്‍ ഷഹീനെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി പിടികൂടിയത്. ഇതിനിടെ രക്ഷപ്പെട്ട ഡോക്ടര്‍ മുഹമ്മദ് നബിയാണ് ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയത്. ഭീകരരില്‍ നിന്ന് വന്‍തോതില്‍ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും അതിനേക്കാള്‍ ശക്തിയേറിയ വസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ വിലയിരുത്തുന്നു.
വളരെ നേരത്തെ പ്രവചിച്ച മാതിരി ഭാരതം ഭീകരവാദത്തിന്റെ മുള്‍മുനയിലേക്കാണ് നീങ്ങുന്നത്. ഭീകരരെ സഹായിക്കാനും ആയുധമണിയിക്കാനും അവര്‍ക്ക് സന്നാഹങ്ങള്‍ ഒരുക്കാനും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കാനും മനുഷ്യാവകാശത്തിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും പേരില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ക്ക് കൂടി ചെങ്കോട്ടയിലെ സ്‌ഫോടനം ഒരു താക്കീതാണ്. ഭാരതത്തില്‍ ഉടനീളം നടക്കുന്ന ഇസ്ലാമിക ഭീകരതയ്ക്കും ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ കേരളത്തിലെ ഒരുപറ്റം ജിഹാദി ഭീകര മോഡ്യൂളുകളുടെ പിന്തുണയും ധനസമാഹരണവും മറ്റുമുണ്ട് എന്ന കാര്യം തള്ളിക്കളയാന്‍ ആവുന്നതല്ല. ചെങ്കോട്ടയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് അന്വേഷണം നടന്ന കാസര്‍ഗോഡ് പടന്നയും കര്‍ണാടകയിലെയും കേരളത്തിലെയും മറ്റു ചില സ്ഥലങ്ങളും ഉയര്‍ത്തുന്ന ഭീഷണി തിരിച്ചറിഞ്ഞേ മതിയാകൂ.
വ്യാപാരത്തിന്റെയും വിദേശ വിപണത്തിന്റെയും പേരില്‍ കേരളത്തിലേക്ക് ഹവാലാപണം ഒഴുകുന്നതും സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നതും ഇനിയും തടയാന്‍ കഴിഞ്ഞിട്ടില്ല. പാകിസ്ഥാനിലെ തീവ്രവാദികളെയും സെലിബ്രിറ്റികളെയും ഉപയോഗിച്ച് കേരളത്തിലെ ചില ജ്വല്ലറികള്‍ നടത്തുന്ന സ്വര്‍ണ്ണ വിപണനം, അതിന്റെ പിന്നിലെ രാജ്യവിരുദ്ധ അജണ്ട എന്നിവയും തിരിച്ചറിയേണ്ടതുണ്ട്. കേരളത്തില്‍ എത്തുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം വെളിപ്പിക്കുകയും ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സ്രോതസ്സ് സജ്ജമാക്കുകയും ചെയ്യുന്നതില്‍ മലബാര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ വ്യാപാരികളുടെയും ഹവാല ഇടപാടുകളുടെയും പ്രവര്‍ത്തനശൃംഖല വളരെ വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്. ഖത്തറില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമാണ് ചെങ്കോട്ട സ്‌ഫോടനത്തിന് പണം എത്തിയത് എന്ന കാര്യം കൂടി മലയാളികള്‍ മനസ്സിലാക്കണം.
തെരുവ് വ്യാപാരത്തിന്റെ പേരില്‍ കാസര്‍ഗോഡ് മുതല്‍ പാറശാല വരെ വന്‍തോതില്‍ മുന്‍ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ തീവ്രവാദികള്‍ രംഗത്തിറങ്ങിയിട്ടുള്ളതും കേരളത്തിലെ പ്രധാന ഹിന്ദു- ക്രൈസ്തവ ആരാധനാലയങ്ങളുടെ ചുറ്റുപാടുമുള്ള വ്യാപാരസ്ഥാപനങ്ങളും കണ്ണായ സ്ഥലങ്ങളും സമാധാന മതത്തിന്റെ പേരില്‍ വാങ്ങിക്കൂട്ടുന്നതും കാണാതിരിക്കാനാവില്ല. മലപ്പുറത്തെയും പാലക്കാട്ടേയും ചില ആയുധവ്യാപാരികളില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ വെടിക്കോപ്പുകളും മറ്റും ദക്ഷിണഭാരതത്തിലും ഭീകരര്‍ നടത്തുന്ന മുന്നൊരുക്കങ്ങളുടെ സൂചനയായി തന്നെ വേണം കാണാന്‍.
വന്ദേഭാരത് ട്രെയിന്‍ എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് ആരംഭിച്ചതിന്റെ ആദ്യയാത്രയില്‍ യാത്രക്കാരായ കുഞ്ഞുങ്ങളോട് പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ ആദ്യം വന്ദേമാതരവും പിന്നീട് ദേശഭക്തിഗാനവും ആലപിച്ചത് വിവാദമാക്കി ഇസ്ലാമിക ഭീകരവാദികള്‍ക്ക് ആര്‍എസ്എസ് ഭീഷണി എന്ന ഉമ്മാക്കി. പ്രചരിപ്പിക്കാന്‍ വഴിമരുന്നിട്ടത് ചില രാഷ്ട്രീയക്കാരും മാധ്യമങ്ങളും സംസ്ഥാന മന്ത്രിമാരും ആണ്. ദേശഭക്തിഗാനം പാടിയതിന് അധികാരമില്ലാതിരുന്നിട്ടും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച ഗുണ്ടാ മന്ത്രി ഒരിക്കല്‍പോലും ദല്‍ഹി സ്‌ഫോടനത്തെയോ കേരളത്തില്‍ ശക്തി പ്രാപിക്കുന്ന ഭീകരതയെയോ ഹിന്ദുക്കളും ക്രിസ്ത്യാനികളും അവിലും മലരും വാങ്ങിവെക്കാന്‍ ഭീഷണിപ്പെടുത്തിക്കൊണ്ട് പിഞ്ചുകുഞ്ഞിനെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതോ അറിഞ്ഞമട്ടുപോലും കാട്ടിയിട്ടില്ല. 28 ശതമാനത്തില്‍ അധികം വരുന്ന മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനും, ഭയപ്പെടുത്തി വരുതിയിലാക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. സംസ്ഥാനവും രാജ്യവും അഭിമുഖീകരിക്കുന്ന ഗുരുതരമായ ഭീകരാക്രമണത്തിന്റെ പ്രതിസന്ധികളെ കുറിച്ച്, അവര്‍ നടത്തുന്ന സമാന്തര സമ്പദ് വ്യവസ്ഥയെ കുറിച്ച് അല്പം പോലും ഇവര്‍ ബോധവാന്മാരാകുന്നില്ല എന്നതാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ മാസ്മരികത.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടക്കം വരാന്‍ പോകുന്ന ഓരോ അവസരവും വോട്ട് ബാങ്കിന് വേണ്ടി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് മറുപടി കൊടുക്കാനുള്ള അവസരമായി ഹൈന്ദവരും ക്രൈസ്തവരും കണ്ടില്ലെങ്കില്‍ 1921 ലെ മലബാര്‍ കലാപത്തേക്കാള്‍ ഗുരുതരമായ അവസ്ഥയിലേക്ക് അത് കേരളത്തെ എത്തിക്കുമെന്ന് തിരിച്ചറിയുക.






















