Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭരണഭാഷ മലയാളമാക്കല്‍ ഒരു തുടര്‍ക്കഥ

അഡ്വ.പി.കെ.ശങ്കരന്‍കുട്ടിഅഡ്വ.പി.കെ.ശങ്കരന്‍കുട്ടി
14 November 2025

വീണ്ടുമൊരു ഭാഷാദിനവും  ഭരണഭാഷാപക്ഷാചരണവും കടന്നുപോയി. പതിവുപോലെ ആഘോഷപരിപാടികള്‍ വീണ്ടും സമാരംഭിക്കുകയാണ്.  ”മലയാളം എന്റെ മാതൃഭാഷ”, ”ഭരണ ഭാഷ മലയാളം” എന്നിങ്ങനെയുള്ള സ്റ്റിക്കറുകള്‍ സര്‍ക്കാര്‍ ചിലവില്‍ തന്നെ നാടെങ്ങും പതിപ്പിക്കുന്നു.  പക്ഷെ  കേരളപ്പിറവിക്കു ശേഷം 69 വര്‍ഷം പിന്നിടുമ്പോള്‍ ഭാഷീകരണ ജോലികള്‍ ബാഷ്പീകരിച്ചു പോകുന്ന അവസ്ഥയാണിപ്പോഴും.  1969-ല്‍ ഭരണഭാഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിച്ചുകൊണ്ട്, കേരള ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) ആക്ട് നിലവില്‍ വന്നു.  ആക്ടിന് കൂടെകൂടെ ഭേദഗതികളും ഉണ്ടായി.  75-ഓളം വകുപ്പുകളില്‍ ഭരണഭാഷ മലയാളമായി പ്രഖ്യാപിച്ചു കഴിഞ്ഞു.  സെക്രട്ടറിയേറ്റ്, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, വിവിധ കോര്‍പ്പറേഷനുകള്‍, ലോകായുക്ത, ഓംബുഡ്‌സ്മാന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ മലയാളം ഭരണഭാഷയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലേടത്തും ഭാഗികമായിപോലും നടപ്പാക്കാന്‍  കഴിഞ്ഞിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. സര്‍ക്കാര്‍ പദ്ധതികള്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ കഴിവുകേടാണ് ഈ പരാജയങ്ങള്‍ക്ക് കാരണം.

Google NewsAdd Kesari Weekly as a preferred source on Google

കോടികള്‍, ചെലവാക്കി ഭരണഭാഷാദിനവും ഭാഷാപക്ഷാചരണവാരവും ആഘോഷിക്കുന്ന നമ്മള്‍ പിന്നെ ഭാഷയെ മറക്കുന്നു. ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും ഭാഷീകരണത്തെ ഉദ്‌ഘോഷിക്കുന്നു.  ശുദ്ധമായ മലയാളത്തില്‍ ഫയലുകള്‍ എഴുതുന്നതിനുള്ള താത്പര്യക്കുറവും, കഴിവില്ലായ്മയും ഒരു വശത്തും ഇതിനായി സമഗ്രമായ പരിശീലനത്തിനുള്ള അഭാവം മറുഭാഗത്തും നിലനില്ക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക ഭാഷ മലയാളമാക്കല്‍ പരിപാടികള്‍ എങ്ങനെയാണ് വിജയം വരിക്കുന്നത്? ഭരണഭാഷ മലയാളമാക്കല്‍ പരിപാടിയില്‍ ഓരോ  മലയാളിക്കും ആവശ്യം വേണ്ടത് മനോഭാവവും ആത്മാര്‍ത്ഥതയുമാണ്.  അത് ഇല്ലാത്ത സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ട കാര്യങ്ങളില്‍ വിജയം വരിക്കാതെ പുറകോട്ടു പോകുന്നത്.  തികച്ചും സ്വാഭാവികം മാത്രം.  ദ്രാവിഡ ഭാഷകളില്‍പ്പെടുന്ന തമിഴിന് 2004ലും കന്നടയ്ക്ക് 2007-ലും തെലുങ്കിന് 2008-ലും ശേഷ്ഠഭാഷാ പദവി ലഭിച്ചപ്പോള്‍ ദ്രാവിഡഭാഷയായ മലയാളത്തിന് ആ പദവി ലഭിക്കുന്നത് 2013-ലാണ്. 1500 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള  ഭാഷയുടെ ചരിത്രവും,  പാട്ട്, മണിപ്രവാളം, കിളിപ്പാട്ട്, വഞ്ചിപ്പാട്ട്, തുള്ളല്‍, ആട്ടക്കഥ തുടങ്ങിയ തനതായള്ള സാഹിത്യരൂപങ്ങളും ഭാഷയുടെ തനതായ സംസ്‌കാരവും ആചാരാനുഷ്ഠാനവും വ്യത്യസ്ത പരിണാമ ഘട്ടങ്ങളും കാര്യകാരണ സഹിതം തെളിയിച്ചതിനു ശേഷമാണ് നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത്.

ബി.സി. മൂന്നാം നൂറ്റാണ്ടിലെ അശോകചക്രവര്‍ത്തിയുടെ ഭരണകാലത്തെ ശിലാശാസനങ്ങളും എ.ഡി.2-ാം നൂറ്റാണ്ടു മുതല്‍ 6-ാം നൂറ്റാണ്ടുവരെയുള്ള ഇടയ്ക്കല്‍ ഗുഹയിലെ ലിഖിതങ്ങളും എ.ഡി. 52-ലെ പ്ലീനിയുടെയും എ.ഡി. 150-ലെ ടോളമിയുടെയും യാത്രാവിവരണങ്ങളിലെ   പ്രതിപാദ്യമൊക്കെ സവിസ്തരം ഇതിനായി കേന്ദ്രസര്‍ക്കാരിനെ നമുക്ക് ബോദ്ധ്യപ്പെടുത്തേണ്ടിവന്നു. സംഘ സാഹിത്യത്തില്‍ പൊതുവായി രൂപം പൂണ്ട ചിലപ്പതികാരം, പതിറ്റുപ്പത്ത്, അയുംകൂറ് നൂറ് തുടങ്ങിയ കൃതികളില്‍ നിന്നും രൂപാന്തരപ്പെട്ട് സംസ്‌കൃതത്തിന്റെ സ്വാധീനത്തോടെ പുതിയ മലയാളഭാഷ ഉടലെടുത്തു.  കൊല്ലവര്‍ഷം 825-മുതല്‍ ശുദ്ധമലയാളം ആവിര്‍ഭവിച്ചു.

ADVERTISEMENT

ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതിനു തൊട്ടുമുമ്പ് 2012-ല്‍ മലയാള ഭാഷാ വികസനത്തിനായി ഒരു  സര്‍വ്വകലാശാലയും  രൂപം കൊണ്ടു.  പക്ഷെ മലയാളം ഭരണഭാഷയാക്കല്‍ നടപടികളില്‍ ഈ സര്‍വ്വകലാശാലയ്ക്ക് നാളിതുവരെ ഒന്നുംചെയ്യാന്‍ കഴിഞ്ഞിട്ടില്ലായെന്ന് വേദനയോടെ പറയേണ്ടിയിരിക്കുന്നു.

ഇംഗ്ലീഷ് പദങ്ങളോടൊപ്പം മലയാള സന്ധിയുടെ പ്രത്യയങ്ങള്‍ ചേര്‍ത്ത് മലയാള ലിപിയില്‍ വാക്കുകള്‍ എഴുതുന്ന രീതിയാണ് ഭരണഭാഷയാക്കി ഇപ്പോഴും നടന്നുവരുന്നത്.  സര്‍ക്കാര്‍ ഉത്തരവുകള്‍ പലതും ഇപ്പോഴും ഇംഗ്ലീഷിലാണ് ഇറങ്ങാറുളളത്.  കോടതികളില്‍ ഇപ്പോഴും  ഭരണഭാഷ ഇംഗ്ലീഷ് തന്നെയാണ്.  വിധികള്‍ മലയാളത്തില്‍ ഇറങ്ങാറേയില്ല.  ലോകായുക്തയിലും മനുഷ്യാവകാശ കമ്മീഷനിലുമൊക്കെ മലയാളത്തില്‍ പരാതി നല്‍കിയാല്‍ വിധികള്‍ നല്‍കുന്നത് ഇംഗ്ലീഷിലാണ.് വിധിയെഴുതുന്ന ജഡ്ജിമാര്‍ മലയാളികളാണോ, ബ്രീട്ടീഷുകാരാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
1999-മുതല്‍ ഐ.എം.ജി.യില്‍ ആരംഭിച്ച ഭരണഭാഷാ  പരിശീലന പരിപാടിയില്‍ ഒരു ശതമാനം ജീവനക്കാര്‍ക്കുപോലും നാളിതുവരെ  പരിശീലനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. ഭരണ ശബ്ദകോശം, ഭരണ ശബ്ദസഹായി, ഭരണഭാഷാ പ്രയോഗപദ്ധതി, ഉത്തരവുകളുടെയും, സര്‍ക്കുലറുകളുടെയും  സമാഹാരം, മലയാളം നമ്മുടെ ഭരണഭാഷ, ഭരണ ശബ്ദാവലി, നിയമ ശബ്ദാവലി, പദകോശം, തുടങ്ങിയവ ഔദ്യോഗികഭാഷ, മലയാളമാക്കുന്നതിന്റെ ഭാഗമായി  സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് പക്ഷെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഇംഗ്ലീഷ് പദങ്ങളില്‍ മലയാളം പ്രത്യയങ്ങള്‍ ചേര്‍ത്ത് വികലമായാണ് ഓഫീസ്ഭാഷ കൈകാര്യം ചെയ്യുന്നത്.

സ്‌കൂളുകളിലും കോളേജുകളിലും മലയാളഭാഷ പഠനത്തിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചിട്ടില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളില്‍, മലയാളഭാഷാ പഠനം ഇതുവരെ നിര്‍ബന്ധമാക്കിയിട്ടില്ല. എന്തിനേറെ പറയുന്നു. കേരളത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം  പ്രദാനം ചെയ്യുന്ന 389-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലും മലയാളം പാഠ്യവിഷയമേയല്ല.  ഉദ്യോഗ ലബ്ധിക്കുവേണ്ടി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന  മത്സര പരീക്ഷകളില്‍പോലും മലയാളം നിര്‍ബന്ധമാക്കിയിട്ടില്ല.  മലയാളഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ചോദ്യാവലി ഈ മത്സരപരീക്ഷകളില്‍ അനുപേക്ഷണീയമാണ്.  അങ്ങനെ വന്നാല്‍ നല്ല രീതിയില്‍ മലയാളം എഴുതാന്‍ കഴിയുന്നവര്‍ ഉദ്യോഗസ്ഥരായി മാറുകയും, അതിന്റെ പ്രയോജനം ഭരണഭാഷയ്ക്ക് ലഭിക്കുകയും ചെയ്യും.

ഔദ്യോഗിക ഭരണഭാഷാ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷത്തിനും ഒന്നുകാണുവാന്‍പോലും  കഴിഞ്ഞിട്ടില്ല.  ഐ.എം.ജി.-മേഖല ഓഫീസുകള്‍ വഴി നല്‍കുന്ന  പരിശീലന പരിപാടി ജില്ലാതലത്തിലും താലൂക്ക് തലത്തിലും വ്യാപിപ്പിച്ചാല്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷംപേര്‍ക്കും പരിശീലനം നല്‍കാന്‍ കഴിയും.  അതുപോലെ മലയാളം സര്‍വ്വകലാശാല ജില്ലാതലങ്ങളില്‍ ഉപകേന്ദ്രങ്ങള്‍ തുറന്ന് ഭരണഭാഷ പരിശീലനം ജീവനക്കാരില്‍  എത്തിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.  സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളിലും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിലും ഇത്രയും കാലം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മലയാളം സര്‍വകലാശാലയ്ക്ക്  ഭരണഭാഷ മലയാളമാക്കിയിട്ട്  എന്തുനേടാനാണുള്ളത്.  ഈ സര്‍വകലാശാലയ്ക്ക് യു.ജി.സി. അംഗീകാരം നല്‍കാനുണ്ടായ അമിതമായ കാലവിളംബത്തിന്റെ കാരണം എന്തായിരുന്നു?

നമ്മുടെ സമഗ്രഭാഷാ നിയമനിര്‍മ്മാണ നടപടികള്‍ പൂര്‍ത്തിയായെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല.  മറുനാടന്‍ മലയാളികളെയും അവരുടെ കുട്ടികളെയും, മലയാളഭാഷയും  കേരള സംസ്‌കാരവും  പഠിപ്പിക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച മലയാളം മിഷന്റെ അവസ്ഥ ഇന്നെന്താണ്? ഭാരതത്തിലെമ്പാടും ഭാരതത്തിന് പുറത്തും 150 ഉപകേന്ദ്രങ്ങള്‍ തുടങ്ങി മലയാളത്തെ പോഷിപ്പിക്കാനുള്ള പരിപാടി നാളിതുവരെ വെളിച്ചം കണ്ടില്ല.  കര്‍മ്മശേഷിയുള്ള ഭാഷാ പണ്ഡിതന്മാരുടെ  അഭാവം മലയാളം മിഷനിലുണ്ട്.

നാം  സായിപ്പന്മാരുടെയും മദാമ്മമാരുടെയും മക്കളല്ല. തികച്ചും മലയാളികളുടെ മക്കളാണ്.  തനിക്ക് മലയാളം അത്രപോരാ ഇംഗ്ലീഷേ വശമുള്ളു, എന്നു ചിലര്‍ സംസാരിക്കുന്നത് ശുദ്ധഭോഷ്‌ക്കാണ്.  മലയാളം ഭരണഭാഷയാക്കാന്‍ നമുക്ക് ആദ്യം വേണ്ടത് മനോഭാവമാണ്.  പിന്നെ ആത്മാര്‍ത്ഥതയും.  എല്ലാ വര്‍ഷവും കോടികള്‍ ചെലവാക്കി സര്‍ക്കാര്‍ ഭരണഭാഷാ പക്ഷാചരണം ആഘോഷിച്ചിട്ട് പിന്നെ ഭാഷയെ വിസ്മരിക്കുന്ന അവസ്ഥയാണിപ്പോള്‍.  ആഘോഷങ്ങളില്‍ കാര്യമില്ല, ആത്മാര്‍ത്ഥതയും, പ്രവൃത്തിയുമാണ് അനിവാര്യം.  തന്റെ ഭാഷ മലയാളമാണെന്നും അതിനെ  പരിപോഷിപ്പിക്കാന്‍ താന്‍ ആത്മാര്‍ത്ഥത കാട്ടുമെന്നും, പ്രതിജ്ഞയെടുക്കുക, പ്രതിജ്ഞയെ പ്രവൃത്തിപഥത്തിലെത്തിക്കുക. ആസന്നഭാവിയില്‍ തന്നെ നമ്മുടെ ഭരണഭാഷ പൂര്‍ണമായും മലയാളത്തില്‍ ആകും, സംശയം വേണ്ട.

 

Tags: മലയാളംമാതൃഭാഷഭരണ ഭാഷ
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies